tag:blogger.com,1999:blog-762139029641758341.post6010337438782296098..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: നന്ദിഗ്രാമിലെ ഭൂമിസമരം നല്കുന്ന പാഠം.Rajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger15125tag:blogger.com,1999:blog-762139029641758341.post-68720990220351199422007-11-17T12:52:00.000+04:002007-11-17T12:52:00.000+04:00മറ്റു പല കാര്യങ്ങളിലും ഉള്ള കണ്ഫ്യൂഷന് നഷ്ടം സം...മറ്റു പല കാര്യങ്ങളിലും ഉള്ള കണ്ഫ്യൂഷന് നഷ്ടം സംഭവിച്ചതാര്ക്കെന്ന കാര്യത്തില്‍ ഉണ്ടാവില്ല....എന്നും അതൊരുകൂട്ടര്ക്കുതന്നെ...തുടര്‍ഭാഗത്തിനായി കാത്തിരിക്കുന്നു...നന്നായി രാജിവ്ജി..Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-762139029641758341.post-56028405903349006062007-11-17T10:45:00.000+04:002007-11-17T10:45:00.000+04:00നന്ദിഗ്രാമില്‍ പോവുകയും കാര്യങ്ങള്‍ മനസ്സിലാക്കാന്‍...നന്ദിഗ്രാമില്‍ പോവുകയും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്ത എന്റെ ചില സുഹ്ര്ത്തുക്കള് (1979-മുതല്‍ സി.പി.എമ്മില്‍ പ്രവര്‍ത്തിച്ചുവരുന്ന പാര്‍ട്ടി അംഗത്വം ഉള്ള ചിലര്‍, അതില്‍ ഒന്നുരണ്ടുപേര് പഞ്ചായത്ത് അംഗങ്ങളുമാണ്)പറയുന്നതും, നന്ദിഗ്രാമില്‍ പാര്‍ട്ടിക്ക് ഭീമമായ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നു തന്നെയാണ്. മമതയുടെയും, മറ്റു ചില സംഘടനകളുടെയും ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യേണ്ടിവരുമ്പോള്തന്നെ, ബുദ്ധദേവിന്റെ വ്യാവസായിക നയത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്ന കാര്‍ഷികരംഗത്തെ അവര്‍ എടുത്തുകാണിക്കുകയും ചെയ്യുന്നു. സ്വന്തം ഭൂമിയിലേക്കു തിരിച്ചുവരുന്നു എന്ന് പറയുന്നവരില്‍ പലരും,ജനുവരി മുതലുള്ള പല കേസുകളിലുംപെട്ട് സ്ഥലം വിട്ടവരുമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യത്തെ ട്രിബ്യൂണ്‍ അടക്കം പല പത്രങ്ങളും നിഷേധിച്ചിട്ടുമുണ്ട്.

സി.പി.എമ്മിന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഒരു അവസരമായി ഇതിനെ മുതലെടുക്കുന്നവരും തീര്‍ച്ചയായും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വളരെ നല്ലൊരു ശതമാനം. ഏതായാലും, ബംഗാളില്‍നിന്നൊരു വാര്‍ത്തയുമില്ലല്ലോ എന്ന നമ്മുടെ ആശങ്ക അവസാനിക്കാന്‍ പോകുന്നു എന്നു തന്നെയാണ് സംഭവങ്ങള്‍ നല്കുന്ന സൂചന.

പ്രിയപ്പെട്ട കിരണ്‍,

വ്യവസായത്തിലൂടെ മാത്രമേ പുരോഗതി വരൂ എന്ന വിശ്വാസം താങ്കളെ രക്ഷിക്കട്ടെ. മറ്റുള്ളവരെ അതേതായാലും രക്ഷിക്കില്ല. വ്യവസായവത്ക്കരണം ആവശ്യമാണ്. സംശയമില്ല. പക്ഷേ, ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ നിര്‍ണ്ണയിക്കുന്നത്, ഏതു തരത്തിലുള്ള വ്യവസായം വേണമെന്നതിനെ ആശ്രയിച്ചാണ്. കെമിക്കല്‍ പ്ലാന്റുകളും, കാര്‍ ഫാക്റ്ററികള്കൊണ്ടും, ഇവയൊക്കെ ‘സുഗമ‘മായും,‘സര്‍വ്വ തന്ത്രസ്വതന്ത്രമായി’ പ്രവര്‍ത്തിക്കുന്ന പ്രതേകസാമ്പത്തിക മേഖലകള്കൊണ്ടും രാജ്യത്തിന്റെ പുരോഗതി ഉറപ്പുവരുത്താമെന്നു കരുതുന്നത് മൌഢ്യമാണ്. കാര്ഷികവ്ര്ത്തിയില് അധിഷ്ഠിതമായ രാജ്യത്ത് അതിനുതന്നെയാണ് ഊന്നല്‍ നല്‍കേണ്ടത്. അതും, അതിന്റെ അനുബന്ധവ്യവസായങ്ങളുമാകും, രാജ്യത്തിന്റെ പുരോഗതി നിര്‍ണ്ണയിക്കുക. ഖരവ്യവസായങ്ങള്ക്കും ഒരു വലിയ പങ്കുണ്ട്. അല്ലാതെ, ഇന്നത്തെ സ്മാര്‍ട്ട്സിറ്റികളും, ഫാഷന്‍ സിറ്റികളും, കെമിക്കല്‍ ഹബ്ബുകളും, കാര്‍ ഫാക്റ്ററികളുമാണ് വ്യവസായമെന്ന പരികല്പ്പനകൊണ്ട് ഉദ്ദേശിക്കുന്നതെന്നും, അവയാണ് രാജ്യത്തിന്റെ പുരോഗതിയെ നിര്ണ്ണയിക്കുകന്നത് എന്നുമാണ് വാദമെങ്കില്‍, താങ്കള്‍ പറഞതുപോലെ, അതൊരു ലാസ്റ്റ് ലാപ്പ് ആയിരിക്കുകയും ചെയ്യും.

വിദ്യാഭൂഷണ്‍ ശരിയായി സൂചിപ്പിച്ചപോലെ, ബംഗാളി മദ്ധ്യവര്ഗ്ഗപ്രീണനം തന്നെയാണ് സര്‍ക്കാര്‍ നടത്താന്‍ നോക്കിയത്. പഴയ കുപ്പിയിലെ പുതിയ വീഞ്ഞുമായി, കേരളത്തിലെ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-86869200848704743152007-11-17T09:16:00.000+04:002007-11-17T09:16:00.000+04:00എനിക്കെന്തോ ഈ ലേഖനത്തിലെ(ഒറിജിനലിന്റെ) ഭാഷയും പ്രയ...എനിക്കെന്തോ ഈ ലേഖനത്തിലെ(ഒറിജിനലിന്റെ) ഭാഷയും പ്രയോഗങ്ങളും ഒക്കെ ഏകപക്ഷീയമായാണ് തോന്നുന്നത്. ഭൂമി തിരിച്ചു പിടിക്കാനുള്ള ആഹ്വാനം നടന്നോ എന്ന് അറിയുകയുമില്ല. സ്വന്തം വീട്ടിലേക്ക് തിരിച്ചു വരാന്‍ നോക്കുന്നതിനെ വേണമെങ്കില്‍ അങ്ങനെ വ്യാഖ്യാനിക്കാം എന്നു മാത്രം.

വിദ്യാഭൂഷന്‍ റാവത്തിന്റെ ബ്ലോഗ് . ഞാനത് മിക്കവാറും തപ്പിയിട്ടും കഴിഞ്ഞ 11 മാസമായി സ്വന്തം വീട്ടില്‍ നിന്ന് പുറത്തായവരെക്കുറിച്ചോ, നന്ദിഗ്രാമിലെ ദുഃഖകരമായ ആദ്യ സംഭവങ്ങളെക്കുറിച്ചോ, ആന്ധ്രയിലെ ഭൂസമരത്തെക്കുറിച്ചോ ഒരു പോസ്റ്റും പോലും കണ്ടില്ല. എല്ലാ വിഷയത്തിലും ഒരാള്‍ പോസ്റ്റിടണം എന്നല്ല. പറയുന്ന കാര്യങ്ങളില്‍ എന്ന പോലെ പറയാതെ വിടുന്ന കാര്യങ്ങളിലും ഒരാളുടെ രാഷ്ട്രീയം അറിയാം എന്നില്ലേ?

പ്രോജക്ടുകള്‍ വരുന്നതു മൂലം ബാധിക്കപ്പെടുന്നവരുടെ പുനരധിവാസം, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ National Policy on Rehabilitation and Resettlement (R&R) 2007ന് അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും പരസ്യപ്പെടുത്തിയിട്ടില്ല എന്നാണ് ഇവിടെ കാണുന്നത്.
ഇന്ത്യടുഗതറിലെ പ്രസ്തുത ലേഖനത്തില്‍ നിന്ന്..
While the newly approved policy is still not public, the official announcement by the Press information Bureau (PIB) gives enough indications to show that even though there are some important improvements in the policy, it is the interests of the big industries and developers that have been given higher consideration than any issue of justice and rights of the affected people.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-762139029641758341.post-76635323882603284502007-11-16T18:31:00.000+04:002007-11-16T18:31:00.000+04:00കെ പി സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ അഭിപ്രായമാണു എനി...കെ പി സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ അഭിപ്രായമാണു എനിക്കും. കാരണം മാര്‍ക്സിസ്റ്റ്പാര്‍ട്ടി മെഷിനറിയാണു, അതില്‍ ജനധിപത്യം, ധാര്‍മ്മികത മുതല്‍ കോപ്പുകള്‍ ഒന്നും ഇല്ല തന്നെ...വേണാടന്https://www.blogger.com/profile/00350794366777167465noreply@blogger.comtag:blogger.com,1999:blog-762139029641758341.post-84357906993001895752007-11-16T11:19:00.000+04:002007-11-16T11:19:00.000+04:00ബംഗാളില്‍ മാറ്റങ്ങള്‍ക്ക് തിരി കൊളുത്തിക്കൊണ്ട് ...ബംഗാളില്‍ മാറ്റങ്ങള്‍ക്ക് തിരി കൊളുത്തിക്കൊണ്ട് വ്യവസായ വല്‍ക്കരണം നടത്താന്‍ ശ്രമിക്കുകയാണ് ബുദ്ധദേവ് ചെയ്തത്. അതിനായി അദ്ദേഹം കാര്യമായി പരിശ്രമിക്കുകയും ചെയ്തു. എന്തുകൊണ്ട് ബുദ്ധദേവിന് മാറി ചിന്തിക്കെണ്ടി വന്നത് 22 വര്‍ഷം ബംഗാള്‍ ഭരിച്ചപ്പോള്‍ പിന്തുടര്ന്നു വന്ന നയങ്ങള്‍ ആ സംസ്ഥാനത്തിന് സമ്മാനിച്ചത് പട്ടിണി മരണവും തൊഴിലില്ലായ്മയും അസംത്രിപ്തിയും മാത്രമാണ് എന്ന തിരിച്ചറിവായിരുന്നു. അതിന് അതുവരെ CPM എതിര്‍ത്തിരുന്ന പലതിനോടും കോമ്പ്രിമൈസ് ചെയ്യേണ്ടി വന്നു എന്നത് സത്യം. ലോകത്തെല്ലായിടത്തും പുരോഗതി വ്യവസായങ്ങളിലൂടെയാണ് വന്നത്. അത് മനസിലാക്കാന്‍ ബംഗാള്‍ വൈകിപ്പോയി. അവസാന ലാപ്പില്‍ കുതിച്ചോടെണ്ട അവസ്ഥയിലാണ് ബുദ്ധദേവ്.

കുടി ഒഴിപ്പിക്കലിന്റെ ഭാഗമായി ആരേയും സര്‍ക്കാര്‍ അടിച്ചിറക്കിയോ. പുനരധിവാസ പാക്കേജും സ്ഥലവിലയും ജോലി വാഗ്ദാനവും മറ്റും ലഭിച്ചിരുന്നില്ലെ. ജനങ്ങളില്‍ ഭൂരിപക്ഷവും പദ്ധതികളെ എതിര്‍ത്തു എന്ന് കരുതാന്‍ കഴിയുമോ? ടാറ്റയുടെ കാര്‍ നിര്‍മ്മാണ കമ്പനിക്ക് വേണ്ടി വേണ്ട 1000 ഏക്കറില്‍ 960 ഏക്കറും സമാധാന പരമായി ഏറ്റെടുത്തു എന്നത് നാം കാണാതെ പോകരുത്.

നന്ദിഗ്രാമില്‍ പ്രശ്നങ്ങളുണ്ടായപ്പോള്‍ സര്‍ക്കാര്‍ ആ പദ്ധതികളൊന്നും അവിടെ നടത്തില്ലാ എന്ന് ഉറപ്പുകൊടിത്തിട്ടും അത് മുഖവിലക്കെടുക്കാതെ കലാപം നടത്തിയവരേയാണോ നാം മുഖവിലക്ക് എടുക്കേണ്ടത് ? അവിടെ നിന്നും ആട്ടിപ്പായിച്ച പദ്ധതി അനുഭാവികളേ (CPM കാരെ) 11 മാസങ്ങള്‍ക്ക് ശേഷമെങ്കിലും അവരുടെ വീടുകളിലേക്ക് തിരികേ പ്രവേശിപ്പിക്കുന്നതിനെ തടയുന്നവരെ ആണോ നാം വിശ്വസിക്കേണ്ടത്. അരാജകത്തവും ആള്‍ക്കൂട്ട ഭീകരതയും ചെറുത്തു നില്‍പ്പാണ് എന്ന് പറഞ്ഞ് ഉയര്‍ത്തിക്കാട്ടുന്നതും ജനാധിപത്യ വിരുദ്ധമാണ്.

K.M. റോയി പറഞ്ഞ പോലെ

ഇക്കാലമത്രയും എല്ലാ ആധുനികവല്‍കരണത്തെയും വികസനത്തെയും എതിര്‍ത്ത് ജനങ്ങളെക്കൊണ്ടു പതിറ്റാണ്ടുകളായി സമരം ചെയ്യിച്ച സി.പി.എമ്മിന് അതില്‍നിന്നു ജനങ്ങളെ മാറ്റിയെടുക്കുമ്പോള്‍ ഇമ്മാതിരി ദുരിതങ്ങളെല്ലാം നേരിടേണ്ടിവരിക സ്വാഭാവികമാണ്. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുന്നതുപോലെയുള്ള അനുഭവം. നന്ദിഗ്രാമിലെ വെടിവയ്പ് ഗുജറാത്തിലോ മഹാരാഷ്ട്രയിലോ ആയിരുന്നെങ്കില്‍ പാര്‍ലമെന്റില്‍ സി.പി.എമ്മിന്റെ രോഷപ്രകടനവും പ്രതിഷേധവും എത്ര ഭീകരമായിരുന്നേനെ എന്നു ചിന്തിക്കാവുന്നതേയുള്ളു.

മനുഷ്യരെ കയറ്റിയിരുത്തി മനുഷ്യര്‍ വലിക്കുന്ന റിക്ഷാവണ്ടി യുഗത്തില്‍നിന്ന് സൈക്കിള്‍ റിക്ഷാ യുഗത്തിലേക്കും അതുപേക്ഷിച്ച് ഓട്ടോറിക്ഷാ യുഗത്തിലേക്കും കേരളം പോലുള്ള ഒരു സംസ്ഥാനം പോലും പ്രവേശിച്ചിട്ട് നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും മൃഗങ്ങളെപ്പോലെ, റിക്ഷാവണ്ടി വലിച്ചു ജീവിക്കുന്നവര്‍ ഒരു വര്‍ഷം മുമ്പുവരെയുണ്ടായിരുന്ന സംസ്ഥാനമാണു പശ്ചിമബംഗാള്‍ എന്നതു നഗ്നയാഥാര്‍ഥ്യമാണ്.

കിരണ്‍ തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.comtag:blogger.com,1999:blog-762139029641758341.post-32264039390712372632007-11-15T20:02:00.000+04:002007-11-15T20:02:00.000+04:00പതിവുപോലെ...മുന്തിയ ശ്രമം...ജനം അറിയട്ടെ.ബംഗാള്‍ ...പതിവുപോലെ...മുന്തിയ ശ്രമം...ജനം അറിയട്ടെ.ബംഗാള്‍ മാറുകയാണു..കെ.ജി.എസ് ന്റെ കവിത...ഓര്‍മ്മയില്‍....
ബംഗാളില്‍ നിന്ന് ഒരു വാര്‍ത്തയും വരുന്നില്ല....എന്ന് തുടങ്ങുന്ന കവിത.സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-762139029641758341.post-68061258890879508572007-11-15T18:40:00.000+04:002007-11-15T18:40:00.000+04:00നന്ദിഗ്രാമും ബംഗാളും മാറ്റത്തിന് തിരശ്ശീല കൊളുത്ത...നന്ദിഗ്രാമും ബംഗാളും മാറ്റത്തിന് തിരശ്ശീല കൊളുത്തുമെന്നാശിക്കാന് കഴിയുന്നില്ല കാരണം ബിസിനസ്സിനും രാഷ്ട്രീയ മുതലെടുപ്പിനുമുള്ള കാഹള ഭൂമിയാണത്.

മാറ്റങ്ങള്‍ പ്രതീക്ഷിക്കാം...പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-762139029641758341.post-44416960941693373292007-11-15T17:28:00.000+04:002007-11-15T17:28:00.000+04:00രാജീവ്,കാതലായ ഒരു പ്രശ്നം ജനപക്ഷത്തു നില്ക്കുന്നു...രാജീവ്,
കാതലായ ഒരു പ്രശ്നം ജനപക്ഷത്തു നില്ക്കുന്നു എന്നുപൊതുവെ കരുതപ്പെടുന്ന ഒരു സര്‍ക്കാറിനു പറ്റുന്ന വീഴ്ച്ചകളാണ്, ഇടതുപക്ഷത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തേ മതിയാവൂ എന്ന് വരുത്തിത്തീര്‍ക്കുന്ന സംഭവങ്ങള്‍.

ഇടതുപക്ഷത്തിന്റെ പോസിറ്റീവ് ആയ മാറ്റം ആവുമായിരുന്ന, സാമ്പത്തിക നയങ്ങളില്‍ ഒരു റീതിങ്കിങ് പ്രായോഗികമായി പരാജയപ്പെടുമ്പോള്‍ (നന്ദിഗ്രാം പ്രൊജക്റ്റിനെപ്പറ്റിയല്ല) വീണ്ടും പുറകോട്ടടിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. ഒരുപക്ഷെ, രാജീവിന് അഭിപ്രായവ്യത്യാസം ഉണ്ടാവും.prasanth kalathilhttps://www.blogger.com/profile/18194189156858639044noreply@blogger.comtag:blogger.com,1999:blog-762139029641758341.post-8407968055302888482007-11-15T17:17:00.000+04:002007-11-15T17:17:00.000+04:00I would agree with KPS.I would agree with KPS.മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-762139029641758341.post-26155064144471333602007-11-15T16:59:00.000+04:002007-11-15T16:59:00.000+04:00നന്ദിഗ്രാം ഉയര്‍ത്തുന്ന പ്രശ്നങ്ങളില്‍ നിന്ന് ഔദ്യ...നന്ദിഗ്രാം ഉയര്‍ത്തുന്ന പ്രശ്നങ്ങളില്‍ നിന്ന് ഔദ്യോഗിക മാര്ക്സിസ്റ്റ്കാര് എന്തെങ്കിലും പാഠം പഠിക്കുമെന്ന് കരുതാന്‍ ന്യായമില്ല . കാരണം ഒരു സംഘടന നടത്തിക്കൊണ്ട് പോകാനുള്ള എല്ലാ കോപ്പും അവരുടെ കൈവശമുണ്ട് . പിന്നെ വെറുതെ എന്തിന് റിസ്ക് എടുക്കണം . രാഷ്ട്രീയത്തില്‍ നിന്ന് പ്രത്യേകിച്ച് നേട്ടം ഒന്നും ഉണ്ടാക്കാന്‍ ഉദ്ധേശ്യം ഇല്ലത്തവരാണ് ധാര്‍മ്മികതയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും മറ്റും സംസാരിക്കുന്നത് . രാഷ്ട്രീയക്കാരില്‍ നിന്ന് സ്വമേധയാ പരിവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്നത് മൌഢ്യമാണ് . എല്ലാ പാര്‍ട്ടികള്‍ക്കും നിശ്ചിത അളവ് വോട്ട് ബാങ്ക് ഉണ്ട് . പിന്നെ ഇത്തരം പ്രശ്നങ്ങളും അവരുടെ ബിസിനസ്സിന്റെയോ തൊഴിലിന്റെയോ ഭാഗം മാത്രമാണ് താനും .Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-762139029641758341.post-86317999548401862852007-11-15T16:58:00.000+04:002007-11-15T16:58:00.000+04:00കിരണിന്റെ ലേഖനം -അല്ല കിരണ്‍ ബ്ലൊഗിലെത്തിച്ച കെ എം...കിരണിന്റെ ലേഖനം -അല്ല കിരണ്‍ ബ്ലൊഗിലെത്തിച്ച കെ എം റോയിയുടെ ലേഖനം- പ്രസക്തമായ മറ്റുചില ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്.

ഏകപക്ഷീയമായ ഭരണം നിലനിന്ന സസ്ഥാനങ്ങളെല്ലാം ഭരണ-സാമൂഹ്യഘടനകളുടെ ഉള്ളില്‍നിന്നുള്ള അപചയം നേരിടേണ്ടിവരും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബഹുജന അടിത്തറ ഈ അനിവാര്യതയെ അല്പം കൂടുതല്‍ അതിജീവിച്ചേക്കാം. കോണ്‍ഗ്രസ്സിന്റെ പതനത്തിനുശേഷം ഏത് മായാവതിക്കും എടുത്തുവച്ച് വിലപേശാവുന്ന തരത്തില്‍ അധഃപതിച്ച ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയഗതി ബംഗാളിനുണ്ടായാല് ദുരന്തം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടേത് മാത്രമായിരിക്കില്ല. ഉണ്ടാവില്ലെന്ന് നമുക്ക് വെറുതെ ആശിക്കാം അല്ലേ.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-762139029641758341.post-51690880153901107472007-11-15T16:11:00.000+04:002007-11-15T16:11:00.000+04:00ഈ വിഷയത്തില്‍ കിരണ്‍ പറഞ്ഞത് ഇവിടെഈ വിഷയത്തില്‍ കിരണ്‍ പറഞ്ഞത്  ഇവിടെ Anonymousnoreply@blogger.comtag:blogger.com,1999:blog-762139029641758341.post-10221010422747918872007-11-15T15:57:00.000+04:002007-11-15T15:57:00.000+04:00ശാലിനി,കണ്ഫ്യൂഷന് നിലനില്‍ക്കുന്നുണ്ട് എന്നത് ഒര...ശാലിനി,

കണ്ഫ്യൂഷന് നിലനില്‍ക്കുന്നുണ്ട് എന്നത് ഒരു പരിധിവരെ ശരിയാണ്്. എങ്കിലും, ബംഗാളിലെ മദ്ധ്യവര്‍ഗ്ഗ ഹിപ്പോക്രസിയും, അതിന്റെ രാഷ്ട്രീയവും ജ്യോതിബസുവിന്റെ കാലത്തും നിലനിന്നിരുന്ന ഒരു വസ്തുതയാണ്. ഇന്ന്, അത്, മറനീക്കി പുറത്തുവരുന്നു എന്നുമാത്രം. ആനന്ദ് പട്വര്‍ദ്ധനെയും, പ്രഫുല്‍ ബിദ്വായിയെയുമൊക്കെ, ഈ നന്ദിഗ്രാം സംഭവത്തില്‍ ബുദ്ധദേവ് സര്‍ക്കാരിന്റെയും, പാര്‍ട്ടി മെഷിണറിയുടെ മറുപക്ഷത്തു കാണുമ്പോള്‍, അവിടുത്തെ സ്ഥിതിഗതികള്‍ കണ്ടില്ലെന്നു നടിക്കാന്‍ ഔദ്യോഗികമാര്ക്സിസ്റ്റുകള്ക്ക് ഏറെക്കാലം സാധിക്കുമെന്നു തോന്നുന്നില്ല. ഇതെല്ലാം മാവോയിസ്റ്റുകളുടെ പണിയാണെന്നുള്ള മട്ടില്‍ കാരാട്ട് പുറപ്പെടുവിച്ച പ്രസ്താവനകളെയും, അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം പല പ്രമുഖരും ചോദ്യം ചെയ്യുന്നുമുണ്ട്.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-71564649922844854822007-11-15T15:32:00.000+04:002007-11-15T15:32:00.000+04:00നന്ദിഗ്രാമിനെ കുറിച്ച് പലയിടത്തും പല അഭിപ്രായങ്ങളാ...നന്ദിഗ്രാമിനെ കുറിച്ച് പലയിടത്തും പല അഭിപ്രായങ്ങളാണല്ലോ? എല്ലാം വായിച്ചുകഴിഞ്ഞാലും പിന്നേയും കണ്‍ഫ്യൂഷനാണ്.

കിരണിന്റെ പോസ്റ്റ് കണ്ടുകാണുമല്ലോ.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-762139029641758341.post-37552511929389839212007-11-15T15:16:00.000+04:002007-11-15T15:16:00.000+04:00നന്ദിഗ്രാം കത്തിയെരിയുമ്പോള്‍, ഇടതുപക്ഷ സര്‍ക്കാരി...നന്ദിഗ്രാം കത്തിയെരിയുമ്പോള്‍, ഇടതുപക്ഷ സര്‍ക്കാരിലെ നീറോ പ്രഭൃതികള്‍ ക്ഷമയോടെ അത് നോക്കിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് കുടിയൊഴിക്കല്‍ നടക്കുമ്പോള്‍ ആയുധമെടുക്കാന്‍ മുന്‍പന്തിയിലുണ്ടാകാറുള്ള ഇവര്‍, സ്വന്തം നാട്ടിലെ 'യുദ്ധഭൂമിയില്‍' ആളുകള്‍ അരുംകൊലചെയ്യപ്പെടുമ്പോള്‍ നിശ്ശബ്ദരായ ദൃക്സാക്ഷികളായി ഇരിക്കുകയാണ്. നന്ദിഗ്രാമിനെ 'യുദ്ധഭൂമി'യെന്ന് വിശേഷിപ്പിച്ച ഗവര്‍ണ്ണര്‍ ഗോപല കൃഷ്ണ ഗാന്ധിയുടെ പ്രവൃത്തിയെ 'ഭരണഘടനാവിരുദ്ധമെന്ന്' മുദ്രകുത്താനും സി.പി.എമ്മും അതിന്റെ നേതൃത്വവും ഉത്സാഹം കാണിച്ചു. ഗവര്‍ണ്ണറുടെ പരാമര്‍ശത്തെ ബംഗാള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതെന്നു വിശേഷിപ്പിക്കുമ്പോള്‍, 'ഭൂമി തിരിച്ചുപിടിക്കാനുള്ള' സി.പി.എം നേതൃത്വത്തിന്റെ ആഹ്വാനത്തെ എങ്ങിനെയാണ് ഒരാള്‍ക്ക് നീതീകരിക്കാനാവുക?Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com