Tuesday, May 15, 2007

ഐക്യനാടുകള്‍

ഒരു പാഴ്ദിനാഘോഷത്തിന്റെ
നിരവധി
രതിക്രീഡകളില്‍
തളര്‍ന്ന്
അഴിഞ്ഞുലഞ്ഞ്‌
ജുമൈറ*
നീണ്ടുനിവര്‍ന്നു കിടന്നു

തലയുയര്‍ത്തി,
മുതു കുനിഞ്ഞ്‌
കിതച്ചുകിതച്ച്‌
**ഖവാനീജിലൂടെ
ഒരു ഒട്ടകവും
അവന്റെ പാവപ്പെട്ട
അറബിയും
വേച്ചുവേച്ച്‌ നടക്കുന്നുണ്ടായിരുന്നു
അപ്പോള്‍

ക്ഷീണവും, തളര്‍ച്ചയും
പിന്നെ
മറ്റെന്തോ ഒന്നും
മൂവര്‍ക്കും
ഉള്ളില്‍
പനിക്കുന്നുമുണ്ടായിരുന്നു



* ജുമൈറ - യു.എ.ഇ - ലെ കടല്‍ത്തീരം. സ്വദേശി-പ്രവാസി സമ്പന്നവര്‍ഗ്ഗത്തിന്റെ വാസസ്ഥലം.
**ഖവാനീജ്‌ - യു.എ.ഇ - ലെ ഒരു ഉള്‍പ്രദേശം

7 comments:

Rajeeve Chelanat said...

ഐക്യനാടുകള്‍ (കവിത)

ഒരു പാഴ്ദിനാഘോഷത്തിന്റെ
നിരവധി
രതിക്രീഡകളില്‍

Rajeeve Chelanat said...

ഐക്യനാടുകള്‍ (കവിത)

ഒരു പാഴ്ദിനാഘോഷത്തിന്റെ
നിരവധി
രതിക്രീഡകളില്‍

വല്യമ്മായി said...

നന്നായിരിക്കുന്നു,പ്രത്യേകിച്ച് ജുമൈറയെ വര്‍ണ്ണിച്ചത്.ചുമടെടുത്ത് മുതുക് കുനിഞ്ഞ് ഒട്ടകത്തെ പോലെയായ തൊഴിലാളികളെ പറ്റി ഗന്ധര്‌വന്‍ ഒരിക്കല്‍ എഴുതിയിരുന്നു.

പ്രവാസം തന്നെ ഒരു പാഴ്വേലയാകുന്നു.ഒരിക്കല്‍ തിരിഛ്കു പോകുമ്പോള്‍ പ്രവാസികളും ഇതു പോലെ തളര്‍ന്ന്.

Pramod.KM said...

‘മറ്റെന്തോ ഒന്ന്’ തീറ്ച്ചയായും ഒരു കവിത ആവണം:)

കണ്ണൂസ്‌ said...

ആ മൂന്നാമത്തെ ആള്‍ ആരാ?

എനിക്കൊന്നും മനസ്സിലായില്ല. :-(

Pramod.KM said...

കണ്ണൂസ് ചേട്ടാ..:)
ജുമൈറ,ഒട്ടകം,അറബി ഇവരാകാം 3 പേര്‍.അല്ലെങ്കില്‍
ജുമൈറ,അറബി,കവി ഇവരാകാം.:)
ഹഹ.

വല്യമ്മായി said...

ആദ്യത്തെ ഉത്തരമാണ് ശരി എന്നു തോന്നുന്നു.