tag:blogger.com,1999:blog-762139029641758341.post2614934386799356556..comments2023-11-03T12:41:52.548+04:00Comments on രാജീവ് ചേലനാട്ട്: *നന്ദിഗ്രാമിലെ ഭൂമിസമരം നല്കുന്ന പാഠം - 2Rajeeve Chelanathttp://www.blogger.com/profile/03546010817433761511noreply@blogger.comBlogger5125tag:blogger.com,1999:blog-762139029641758341.post-55047093577947682202007-11-18T12:56:00.000+04:002007-11-18T12:56:00.000+04:00മൂര്‍ത്തീ,1. കെമിക്കല്‍ ഹബ്ബ് കൊണ്ടുവരില്ലെന്ന് (ന...മൂര്‍ത്തീ,

1. കെമിക്കല്‍ ഹബ്ബ് കൊണ്ടുവരില്ലെന്ന് (നന്ദിഗ്രാമില്‍)സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും, ഹാല്‍ഡിയ വികസന അതോറിറ്റി അതിനെക്കുറിച്ച് ഇതുവരെ ഒന്നും തീര്‍ച്ച പറഞ്ഞിട്ടില്ല. കിട്ടിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്, എം.പിയുടെയും, പാര്‍ട്ടിയുടെയും ശ്രമം ഇക്കാര്യത്തില്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നുതന്നെയാണ്. കെമിക്കല്‍ ഹബ്ബു മാത്രമല്ല, പോര്‍ട്ടും, മറ്റു വ്യവസായങ്ങളും അവിടെ കൊണ്ടുവരാന്‍ പദ്ധതിയുണ്ടായിരുന്നു.

2. കഴിഞ്ഞ ആറു മാസമായി ഇതിനെക്കുറിച്ചൊന്നും ആരും എഴുതിയിരുന്നില്ല എന്നത് ശരിയല്ല. ജൂണ്‍ മാസത്തില്‍ സത്യ സാഗര്‍ എഴുതിയതടക്കം പല ലേഖനങ്ങളും ഇതേക്കുറിച്ച് വന്നിട്ടുണ്ട്.

3. സി.പി.എമ്മുകാര്‍ക്ക് മാത്രമല്ല,മറുഭാഗത്തുള്ളവര്‍ക്കും ഭൂമി ഒഴിഞ്ഞുപോകേണ്ടിവന്നിട്ടുണ്ട്. കാണാതായവരും, ബലാത്സംഗം ചെയ്യപ്പെട്ടവരുമായി മറ്റൊരു കൂട്ടം ആളുകളും ഉണ്ട്. ഇതിനെക്കുറിച്ചും ചില റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇന്നലെ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളും ഇതിനു ബലമേകുന്നതാണ്. (ലിങ്കുകള്‍ കൊടുക്കുന്ന സൂത്രം അറിയില്ല. ക്ഷമിക്കുക).

4. നന്ദിഗ്രാമിലെ സംഭവങ്ങളുടെ നാള്‍വഴി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സത്യസാഗറിന്റെ മുന്‍പറഞ്ഞ ലേഖനത്തിലും അത്തരത്തിലൊരു നാള്‍വഴി രേഖപ്പെടഉത്തിയിട്ടുള്ളറത് ശ്രദ്ധിക്കുമല്ലൊ.

5. റാവത്തിന്റെ ലേഖനത്തിന്റെ ആ ഭാഗത്തില്‍ പറഞ്ഞിട്ടുള്ളത്, നന്ദിഗ്രാമിന്റെ പ്രശ്നത്തില്‍ സര്‍ക്കാര്‍ മൌനം പാലിക്കുന്നതിനെക്കുറിച്ചാണ്. സാമ്പത്തികമേഖലയെക്കുറിച്ചല്ല. (താങ്കള്‍ സൂചിപ്പിച്ചത് ശരിയാണ്. അല്‍പ്പം അവ്യക്തതയുണ്ട് അവിടെയവിടെയായി ആ ലേഖനത്തില്‍. ഒരു ഭാഗത്ത് ഞാനത് വിശദീകരിക്കാനും ശ്രമം നടത്തിയിട്ടുണ്ട്. പിന്‍കൂര്‍ ജാമ്യമല്ല)

6. ഏറ്റവും പ്രധാനമായി ഞാന്‍ കണക്കാക്കുന്നത്, എനിക്കു ലഭിചിട്ടുള്ള വ്യക്തിപരമായ ചില വിവരങ്ങളാണ്. സി.പി.ഐ.എമ്മില്‍ (കല്‍ക്കത്തയില്‍)പ്രവര്‍ത്തിക്കുന്ന, വര്‍ഷങ്ങളായി എനിക്കു നേരിട്ടറിയാവുന്ന ചില സഖാക്കള്‍ നല്കിയ ചില കാര്യങ്ങള്‍. കാര്യങ്ങള്‍ അത്രക്കു സുഖകരമല്ല എന്ന സൂചനയാണ് അവ നല്‍കുന്നത്.

7. വ്യക്തിപരമായിതന്നെ വീണ്ടും പറയട്ടെ. സി.പി.എമ്മിനെ (ബുദ്ധദേവിനെയല്ല) വിശ്വസിക്കണമെന്നുണ്ട് എനിക്ക്. പക്ഷേ, സാധിക്കുന്നില്ല. ക്ഷമിക്കുക.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-762139029641758341.post-73551306979597402992007-11-18T11:21:00.000+04:002007-11-18T11:21:00.000+04:00പ്രിയ രാജീവ്,നന്ദിഗ്രാമില്‍ നടന്ന പല കാര്യങ്ങളും ഒ...പ്രിയ രാജീവ്,

നന്ദിഗ്രാമില്‍ നടന്ന പല കാര്യങ്ങളും ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സര്‍ക്കാരിനു തെറ്റു പറ്റിയിട്ടുണ്ട് എന്നതിലും തര്‍ക്കമില്ല. പക്ഷെ പൊതുജനാഭിപ്രായവും മറ്റും കണക്കിലെടുത്ത് ജനങ്ങള്‍ക്ക് വേണ്ടാത്ത ഒരു പദ്ധതി അവിടെ കൊണ്ടുവരില്ല എന്നു ബുദ്ധദേവ് ആവര്‍ത്തിച്ചു പറഞ്ഞിട്ടും (ഫെബ്രുവരി മാസത്തില്‍ തന്നെ)പിന്നെ ഇത്രയും കാലം എന്തിനായിരുന്നു നന്ദിഗ്രാമത്തിലേക്കുള്ള ഉപരോധം? എന്തു കൊണ്ട് ഇത്രയേറെ കുടുംബങ്ങള്‍ 10 മാസത്തോളം ക്യാമ്പുകളില്‍ കഴിയേണ്ടിവന്നു? മുപ്പതോളം സിപിഎം പ്രവര്‍ത്തകര്‍ ഇക്കാലയളവില്‍ കൊല്ലപ്പെട്ടില്ലേ , പഞ്ചാത്ത് പ്രസിഡന്റ് ശങ്കര്‍ സാമന്ത് ഉള്‍പ്പെടെ. ലിങ്ക് നോക്കുക

എന്തേ ഒരു പത്രപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനും ഇക്കാലയളവില്‍ (മാര്ച്-ഒക്ടോബര്‍) നന്ദിഗ്രാം സന്ദര്‍ശിക്കാത്തത്?( അവരെ സന്ദര്‍ശിക്കാന്‍ അനുവദിക്കാതിരുന്നത്?). കഴിഞ്ഞ പോസ്റ്റില കമന്റില്‍ പറഞ്ഞതുപോലെ ഈ ആറുമാസവും ശ്രീ റാവത്തുള്‍പ്പെടെയുള്ളവര്‍ ഒരു വരിയെഴുതിയിട്ടില്ല നന്ദിഗ്രാമിനെക്കുറിച്ച്. എന്താണതിന് കാരണം? ഈ ചോദ്യങ്ങള്‍ക്കുത്തരം താങ്കളുടെ പിന്‍കൂര്‍ ജാമ്യത്തില്‍ ( :) ) ഉണ്ടെന്നു തോന്നുന്നു. കേരളവും ബംഗാളും തമ്മിലുള്ള വ്യത്യാസം ന്യൂനപക്ഷങ്ങള്‍ ഇടതു പാര്‍ട്ടികള്‍ക്ക് നല്കുന്ന സമ്പൂര്‍ണ പിന്തുണയാണ് (മാള്‍ഡയും ഒറ്റപ്പെട്ട ചില പോക്കറ്റുകളും ഇല്ലെന്നല്ല)..അതെ ഒരു മുസ്ലീം വിരുദ്ധ-ദളിത് വിരുദ്ധ ലേബല്‍ ആ നെറ്റിയില്‍ പതിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമായി..

സി.പി.എം എമ്മെല്ലേമാരും എം.പി.മാരും ഉള്‍പ്പെട്ട ഒരു ഡെലിഗേഷന് നവംബര്‍ 9ന് ബംഗാള്‍ ഗവര്‍ണ്ണരെ കാണുകയും നന്ദിഗ്രാമില്‍ നടന്ന സംഭവങ്ങളുടെ ഒരു നാള്‍വഴി വിവരണം നല്‍കുകയും ചെയ്തു.

ആ മെമ്മൊറാണ്ടത്തിന്റെ മുഴുവന്‍ രൂപം ഇവിടെ

അത് മുഴുവന്‍ വിശ്വസിക്കണമെന്നൊന്നും പറയുന്നില്ല. പക്ഷെ, എല്ലാ മാധ്യമങ്ങളും സി.പി.എമ്മിനെതിരെ ഇറങ്ങിയിരിക്കെ, ഇങ്ങനെ ചിലതും നടക്കുന്നുണ്ട് എന്നും അതിലും സത്യമുണ്ട് എന്നത് കാണാതിരിക്കുന്നത് ശരിയല്ലല്ലോ. അതില്‍ പറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍ വിട്ടുകളഞ്ഞുള്ള അനാലിസിസുകളാണ് പൊതുവെ മാധ്യമങ്ങളില്‍ നിറയുന്നത്. താങ്കളും ശ്രദ്ധിച്ചുകാണുമെന്നു കരുതുന്നു.

അദ്വാനി ബുദ്ധദേവിനെ പ്രശംസിക്കുന്നതൊക്കെ ഒരു തരം തന്ത്രമായേ തോന്നുന്നുള്ളൂ.. പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തി പ്രശംസിച്ച് ആളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ കേരളത്തിലും നടക്കുന്നുണ്ടല്ലോ.

“സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക മേഖല മറ്റെവിടേക്കെങ്കിലും കൊണ്ടുപോകുമോ ഇല്ലേ എന്നതല്ല പ്രധാനപ്പെട്ട കാര്യം. എന്തുകൊണ്ടാണ്, സ്വന്തം നാട്ടില്‍ നടക്കുന്ന ഒരു പ്രശ്നത്തില്‍, ഇടതുശക്തികള്‍ നിശ്ശബ്ദരായി ഇരിക്കുന്നത് എന്നതാണ്“

സാമ്പത്തിക മേഖല കൊണ്ടുപോകുന്നതും മറ്റും പ്രശ്നമല്ലെങ്കില്‍ റാവത്തും സുഹൃത്തും എന്താണാവോ ഉദ്ദേശിച്ചത്? എനിക്ക് മനസ്സിലായില്ല എന്നു മാത്രം പറയട്ടെ

ഭൂമി തിരിച്ചുപിടിക്കാനും, എതിരാളികളെ വകവരുത്താനും എന്തുകൊണ്ട് സര്‍ക്കാര്‍ തങ്ങളുടെ പാര്‍ട്ടിയെ അനുവദിക്കുന്നു?

ഇതില്‍ ഭൂമി തിരിച്ചുപിടിക്കലും വക വരുത്തലും ഒരുമിച്ച് ചേര്‍ക്കുന്നത് തന്നെ ഒരു തരം തന്ത്രമല്ലേ? സ്വന്തം ഭൂമിയില്‍ നിന്ന് ഓടിക്കപ്പെട്ടവന് തിരിച്ചു വരുമ്പോള്‍ അതിനെ എതിര്‍ക്കുന്നവരെ ന്യായീകരിക്കാന്‍ ആര്‍ക്കും ആവില്ല. അപ്പോള്‍ ചെയ്യാവുന്ന ഒരു തന്ത്രം കൊലപാതകം പോലെയുള്ള മറ്റു ചിലത് കൂട്ടിക്കെട്ടി കണ്ഫ്യൂഷന് ഉണ്ടാക്കുകയും എന്നിട്ട് മൊത്തത്തില്‍ എതിര്‍ക്കുകയുമാണ്. തങ്ങളുടെ പൊള്ളത്തരം സമര്‍ത്ഥമായി മറച്ചുവെക്കാനുള്ള ഒരു ശ്രമം. അതിന്റെ ഉത്തമ ഉദാഹരണമാണിത്. അതുപോലെ ദുര്‍ഗാപൂജയുടെ വര്ഗീയവല്ക്കരണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നമ്മുടെ ഓണത്തിനും ചേരുമെന്നു തോന്നുന്നു.

ഇതുപോലെ പലതും കൂട്ടിക്കെട്ടി എഴുതുന്നത് നന്ദിഗ്രാമില്‍ നടന്ന ദുഃഖകരമായ സംഭവങ്ങളെ മറ്റു പല പഴികളും സി.പി.എമ്മിന്റെ മുകളിലിടാനുള്ള അവസരമായി പലരും ഉപയോഗിക്കുന്നു എന്ന രീതിയിലേ കാണേണ്ടതുള്ളൂ.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-762139029641758341.post-33593782805527475642007-11-18T08:37:00.000+04:002007-11-18T08:37:00.000+04:00വായനക്കാര്‍ക്ക് നിഷ്പക്ഷവും വസ്തു നിഷ്ടവുമായ ഒരു ധ...വായനക്കാര്‍ക്ക് നിഷ്പക്ഷവും വസ്തു നിഷ്ടവുമായ ഒരു ധാരണ ലഭിക്കാന്‍ ഈ ലേഖനം ഉപകരിക്കുന്നു . പ്രചണ്ഡമായ പ്രചരണകോലാഹങ്ങളുടെ ചാരം കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ് പരമാര്‍ത്ഥങ്ങളുടെ കനല് എപ്പോഴും . യാഥാര്‍ത്ഥ്യം ചികഞ്ഞെടുക്കാന്‍ ഉപകരിക്കുമാറ് ഇങ്ങിനെയും ചിലര്‍ എഴുതുന്നു എന്നത് ആശ്വാസം തന്നെ ..Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-762139029641758341.post-45739223912086325042007-11-17T22:53:00.000+04:002007-11-17T22:53:00.000+04:00ഗൌരവമുള്ള് ഈ ചിന്തകള്‍ പങ്കുവെച്ചതിനു നന്ദി രാജീവ്...ഗൌരവമുള്ള് ഈ ചിന്തകള്‍ പങ്കുവെച്ചതിനു നന്ദി രാജീവ്ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-762139029641758341.post-54636633709942478382007-11-17T13:53:00.000+04:002007-11-17T13:53:00.000+04:00നിലവിലുള്ള വ്യവസ്ഥിതിയെ മാറ്റാന്‍ ശ്രമിച്ചാല്‍ വെട...നിലവിലുള്ള വ്യവസ്ഥിതിയെ മാറ്റാന്‍ ശ്രമിച്ചാല്‍ വെടിയുണ്ടകളാവും ലഭിക്കുക എന്ന കര്‍ശനമായ താക്കീതുമായി രംഗത്തുവന്നിരിക്കുന്ന സാമ്രാജ്യത്വ ദല്ലാളുകളായ കോര്‍പ്പറേഷനുകള്‍ക്കും, അവരുടെ നവ-ഉദാരീകരണ, സ്വകാര്യവത്ക്കരണ നയങ്ങള്‍ക്കുമെതിരെ ജനങ്ങളുടെ ശക്തമായ പ്രതിരോധത്തെ നയിക്കുക എന്ന ചരിത്രദൗത്യമാണ് സി.പി.എം നന്ദിഗ്രാം സംഭവത്തിലൂടെ കളഞ്ഞുകുളിച്ചിരിക്കുന്നത്. മിശിഹകള്‍ക്കുവേണ്ടി തങ്ങള്‍ ഇനിയും കാത്തിരിക്കില്ലെന്നും, ചൂഷണത്തിനും, അടിച്ചമര്‍ത്തലിനുമെതിരെ തങ്ങള്‍ സംഘടിക്കുകയും, അവസാന ശ്വാസംവരെ പൊരുതുമെന്നുമുള്ള സന്ദേശമാണ് നന്ദിഗ്രാം നമുക്ക് നല്‍കുന്നത്. അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള യുദ്ധമാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.com