Tuesday, August 5, 2008

ചാവാന്‍ നീ നല്ലൂ

അജ്ഞാതനായ ഒരു പട്ടാളക്കാരന്‍ എഴുതിയ ഒരു കവിത, ഒരാഴ്ച മുന്‍പ്‌, അവിചാരിതമായി ഒരു സുപ്രഭാതത്തില്‍ ഇ-മെയിലില്‍ വന്നു. അതിങ്ങനെ....

Why Do I Still Serve You?

How you play with us, did you ever see?
At Seven, I had decided what I wanted to be;
I would serve you to the end,
All these boundaries I would defend.
Now you make me look like a fool,

When at Seventeen and just out of school;
Went to the place where they made "men out of boys"
Lived a tough life …sacrificed a few joys…
In those days, I would see my 'civilian' friends,
Living a life with the fashion trends;
Enjoying their so called "College Days"
While I sweated and bled in the sun and haze…
But I never thought twice about what where or why
All I knew was when the time came,
I'd be ready to do or die.

At 21 and with my commission in hand,
Under the glory of the parade and the band,
I took the oath to protect you over land, air or sea,
And make the supreme sacrifice when the need came to be.

I stood there with a sense of recognition,
But on that day I never had the premonition,
that when the time came to give me my due,
You'd just say," What is so great that you do?"

Long back you promised a well to do life;
And when I'm away, take care of my wife.
You came and saw the hardships I live through,
And I saw you make a note or two,
And I hoped you would realise the worth of me;
but now I know you'll never be able to see,
Because you only see the glorified life of mine,
Did you see the place where death looms all the time?
Did you meet the man standing guard in the snow?
The name of his newborn he does not know...
Did you meet the man whose father breathed his last?
While the sailor patrolled our seas so vast?

You still know I'll not be the one to raise my voice
I will stand tall and protect you in Punjab Himachal and Thois.

But that's just me you have in the sun and rain,
For now at Twenty Four, you make me think again;
About the decision I made, Seven years back;
Should I have chosen another life, some other track?

Will I tell my son to follow my lead?
Will I tell my son, you'll get all that you need?
This is the country you will serve
This country will give you all that you deserve?

I heard you tell the world "India is shining"
I told my men, that's a reason for us to be smiling
This is the India you and I will defend!
But tell me how long will you be able to pretend?
You go on promise all that you may,
But it's the souls of your own men you betray.

Did you read how some of our eminent citizens
write about me and ridicule my very existence?
I ask you to please come and see what I do,
Come and have a look at what I go throughLive my life just for a day
Maybe you'll have something else to say?

I will still risk my life without a sigh
To keep your flag flying high;
but today I ask myself a question or two…
Oh India….
Why do I still serve you?


ഇതിന്റെ ഉറവിടം അന്വേഷിച്ചു. ഹൈപ്പര്‍ലിങ്കുകളുടെ ഞൊടിയിടയിലുള്ള മഹാപ്രയാണത്തിനിടയില്‍, റിസര്‍ച്ച്‌ എന്നൊരു സൈബര്‍ പ്രദേശത്തെത്തി. അതില്‍ കിടക്കുന്നു, ഈ കവിത.

അതിന്റെ കമന്റുകളില്‍നിന്ന് പിന്നെ എത്തിയത്‌, ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ 2008 മാര്‍ച്ച്‌ ലക്കത്തില്‍.

ആറാം ശമ്പളക്കമ്മീഷന്റെ ശുപാര്‍ശകളില്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ അപേക്ഷിച്ച്‌, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ലഭിക്കുന്ന (ശമ്പളത്തിനു പുറമെയുള്ള) മറ്റു നിരവധി അധിക ആനുകൂല്യങ്ങളെക്കുറിച്ചും, സൈനികമേഖലയില്‍, അത്‌ നാലിരട്ടിയാണെന്ന കണക്കുകള്‍ ഉദ്ധരിച്ചും, ഏകദേശം ഒരു പരിഭവത്തിന്റെ സ്വരത്തില്‍, അഷീഷ്‌ സിന്‍ഹ എന്നൊരാള്‍ എഴുതിയ ലേഖനം അതിലുണ്ടായിരുന്നു.

അതിനു മറുപടിയായി, നമ്മുടെ അജ്ഞാതനായ പട്ടാളക്കാരന്‍ എവിടെയോ എഴുതിയ, ആരൊക്കെയോ പകര്‍ത്തിയെഴുതിയ കവിതയായിരുന്നു മുകളില്‍ കൊടുത്തത്‌.

ഒരു പട്ടാളക്കാരന്, ടൈംസ്‌ ഓഫ്‌ ഇന്ത്യയിലെ ലേഖനം വായിക്കാന്‍ എവിടെയാണ്‌ സമയം? അവധിയിലായിരുന്നിരിക്കാം. ആരോ അയച്ചുകൊടുത്തതായിരിക്കാം. ഇങ്ങനെ ഒരു ലേഖനം വന്നുവെന്ന് കേട്ടറിഞ്ഞതാകാം. മാധ്യമങ്ങളുടെ ഭാവനാവിലാസം ശൂന്യതയില്‍ നിന്ന് ഒരു അഷീഷ്‌ സിന്‍ഹയെ സൃഷ്ടിച്ചതാണെന്ന അയാളുടെ തോന്നലില്‍നിന്നുപോലുമാകാം ഈ കവിത ജനിച്ചിട്ടുണ്ടാവുക. അല്ലെങ്കില്‍തന്നെ, കവിതക്കെന്തിനാണ്‌ കൂട്ടുകാരാ കാരണങ്ങള്‍? സ്വയംഭൂവല്ലേ അത്‌?

ഇവിടെ പക്ഷേ, ഈ കവിത സ്വയംഭൂവായി വന്നതാവില്ല. നമ്മളെപ്പോലുള്ള അഷീഷ്‌ സിന്‍ഹകള്‍ ഇവിടെയുണ്ടല്ലോ.

ഉണ്ടും ഉറങ്ങിയും, കാണുന്നയിടങ്ങളിലെ തിണ്ണ നിരങ്ങിയും, കുതികാല്‍ വെട്ടിയും, പരദൂഷണത്തിന്റെ മഹാഖ്യായികകളിലൂടെ ജീവിതം പൊലിപ്പിച്ചും, പരസ്പരം കൊന്നും കൊലവിളിച്ചും നടക്കുന്ന നമ്മളെയൊക്കെ കാത്തുരക്ഷിച്ച്‌, ദുര്‍ഗ്ഗമമായ മലമടക്കുകളിലും, മഞ്ഞുറഞ്ഞ ഗിരിശൃംഗങ്ങളിലും, വനാന്തരങ്ങളിലും, ഏകാന്തമായ ഭൂവിഭാഗങ്ങളിലും, അങ്ങിനെ, കടലിലും, കരയിലും, വായുവിലും, ജാഗ്രത്തായ കണ്ണും മനസ്സുമായി കാത്തിരിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട പട്ടാളക്കാരാ, ഞങ്ങള്‍ക്കുവേണ്ടി ചാവാന്‍ നീ വിധിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ കുടുംബങ്ങള്‍, ഞങ്ങള്‍ക്കുവേണ്ടി അനാഥമാകാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. വീരമരണം മറ്റു മരണങ്ങളേക്കാള്‍ എത്ര മഹത്തരമാണെന്നറിയണമെങ്കില്‍, മരിച്ച ഭടന്മാരുടെ സാധുക്കളും നിര്‍ഭാഗ്യവതികളുമായ ഭാര്യമാരോടും, അച്ഛനെ കാണാതെ വളരാന്‍ വിധിക്കപ്പെട്ട പിഞ്ചോമനകളോടും ചോദിക്കാന്‍, നമ്മളോട്‌ പറഞ്ഞത്‌, സി.ജെ.യായിരുന്നില്ലേ? പണ്ട്‌?

മിലിറ്ററി കാന്റീനുകളില്‍നിന്ന് നിനക്കു അവകാശപ്പെട്ട സാധനങ്ങള്‍ വാങ്ങി ഞങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നപോലെ, നിന്റെ യുവത്വവും, മോഹങ്ങളും, ധൈര്യവും വിറ്റ്‌ ഞങ്ങള്‍ കാശാക്കും. തിന്നും. കുടിക്കും. അഴിഞ്ഞാടും.

ഞങ്ങള്‍ക്കുവേണ്ടി നീ ചാവുമ്പോള്‍, ഞങ്ങള്‍ക്ക്‌, ഏറിവന്നാല്‍ രണ്ടിറ്റു കണ്ണുനീര്‍ ചിലവാക്കിയാല്‍ മതി. രാജ്യത്തിന്റെ വീരപുത്രന്‍ എന്നൊക്കെ വെറുതെ വിലപിച്ചാല്‍ മതി. കാര്യത്തോടടുക്കുമ്പോള്‍, ലാഭനഷ്ടങ്ങളുടെ പട്ടികയിലാണ്‌ ഞങ്ങള്‍ എല്ലാം അന്തിമമായി കണക്കാക്കുന്നത്‌. നിനക്കെത്ര? ഞങ്ങള്‍ക്കെത്ര? ആ കണക്കില്‍. അതില്‍ ഞങ്ങള്‍ എല്ലാം ഒതുക്കുന്നു.

തുരുമ്പെടുത്ത പഴയ ആയുധങ്ങള്‍ പൊന്നുംവിലകൊടുത്ത്‌ വിറ്റും വാങ്ങിയും, നിന്റെ കൊലക്ക്‌ കരാറെഴുതുന്ന രാജ്യരക്ഷാമന്ത്രിപുംഗവന്മാര്‍ മുതല്‍, ഇങ്ങേത്തലക്കല്‍, നിന്റെ പേരില്‍ നിന്റെ ഭാര്യക്കും മക്കള്‍ക്കും ഒരുപക്ഷേ ഭാഗ്യമുണ്ടെങ്കില്‍, അനുവദിച്ചു കിട്ടിയേക്കാവുന്ന പെട്രോള്‍ പമ്പു പോലും തട്ടിയെടുക്കാന്‍ ഗൂഢപദ്ധതിയിടുന്ന ഈ സാദാ ഞങ്ങള്‍ക്കുവരെ, നിന്നെ ഒരേ ഒരു കാര്യത്തിനു മാത്രമേ ആവശ്യമുള്ളു.

ഞങ്ങള്‍ക്കുവേണ്ടി ചാവാനും കൊല്ലാനും ഒരാള്‍.

13 comments:

Rajeeve Chelanat said...

ചാവാന്‍ നീ നല്ലൂ.....

കാസിം തങ്ങള്‍ said...

രാജ്യത്തിന് വേണ്ടി സര്‍‌വ്വവും ത്യജിക്കുന്ന പട്ടാളക്കാരന്റെ ആധിയും ആകുലതകളും ആരറിയുന്നു. വിമര്‍‌ശനത്തില്‍ മാത്രം ആനന്ദം കണ്ടെത്തുന്നവര്‍‌ക്ക് ത്യാഗത്തിന്റെ വില മനസ്സിലാക്കാന്‍‌ കഴിയില്ലല്ലോ.

Joker said...

ജീവനും സ്വന്തം ജീവിതത്തിനും പകരമായി എന്ത് കൊടുത്താലാണ് മതിയാവുക.നടന്‍ മോഹന്‍ലാല്‍ പറഞ്ഞ പോലെ കാലിലെ രക്തം പോലും ഉറഞ്ഞ് കട്ടിയായി പോകുന്ന മലകളില്‍ രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരന്‍ നമുക്ക് ഇപ്പോഴും തമാശ കഥാപാത്രമാണ്.

അവര്‍ വീരചരമമടയുമ്പോള്‍ കൊണ്ടു പോകേണ്ട ശവപ്പെട്ടികളില്‍ പോലും നമ്മുടെ രാഷ്ട്രീയക്കാര്‍ കുംഭകോണം നടത്തുന്നു.ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കാതിരുന്നാല്‍ മതിയായിരുന്നു.

-----------------------------------
വാല്‍കഷ്ണം:

പിന്നെ ഇന്ന് പട്ടാളത്തില്‍ ചേരാന്‍ പോകുന്ന ഒട്ടുമിക്ക പേരും പോകുന്നത് അത് ഒരു ജോലി എന്ന നിലക്കാണ് അല്ലാതെ രാജ്യത്തെ മൊത്തത്തില്‍ കാത്ത് കൊള്ളാം എന്ന രാജ്യ സ്നേഹം കൊണ്ടൊന്നുമല്ല എന്നത് കൂടി ഒരു യാഥാര്‍ത്യമാണ്.ഇവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളുടെ പ്രതിഫലനം ആകണം അതിര്‍ത്തി ഗ്രാമങ്ങളില്‍ അവര്‍ ചെയ്ത് കൂട്ടുന്ന അക്രമങ്ങളും ക്യത്രിമ ഏറ്റുമുട്ടലുകളും.

ശ്രീ said...

ജോക്കര്‍ മാഷ് പറഞ്ഞതു പോലെ കീര്‍ത്തിചക്രയിലെ ആ ഡയലോഗ് ഓര്‍ത്തു...
“നിങ്ങള്‍ ഭദ്രമായി ഉറങ്ങിക്കോളൂ... നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ ഇവിടെ ഉറങ്ങാതെ കാവല്‍ നില്‍ക്കുന്നുണ്ട്”

Anonymous said...

പ്രിയപ്പെട്ട രാജീവ്,

ചില കാര്യങ്ങള്‍ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. മിലിറ്ററി എന്നത് സ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള ഒരു സര്‍വ്വീസ് ആണ്, മറ്റു പലതും പോലെ. പക്ഷെ ഒരു പട്ടാളക്കാരന്റെ ജോലി എന്നത് പൊതുവെ glorified out of proportion ആയിട്ടുള്ള ഒന്നല്ലെ ? പട്ടാളക്കാരനെയൊ അയാളുടെ ജോലിയുടെ മഹത്വത്തെയൊ ചെറുതാക്കിക്കാണിക്കാന്‍ ഉദ്ദേശമില്ല എനിയ്ക്ക്. പോരാടി മരിയ്ക്കല്‍, വീരമരണം എന്നൊക്കെ പറയുന്നത് പഴയ രാജാധികാരത്തിന്റെയും അതിനെ നിലനിര്‍ത്താന്‍ വേണ്ടി പടച്ചുവിട്ട സ്യൂഡോ ദുരഭിമാനത്തിന്റെയും ബാക്കിപത്രങ്ങളല്ലെ ? തീര്‍ച്ചയായും, യുദ്ധങ്ങളിലും അല്ലാതെയും തലമുറ തലമുറയായി ലോകമെമ്പാട് ജീവന്‍ നഷ്ടമായ ലക്ഷക്കണക്കിനു പട്ടാളക്കാരോടുള്ള ബഹുമാനത്തോടെത്തന്നെ പറയട്ടെ, ഇരയാക്കപ്പെടുകയായിരുന്നു എന്നതൊഴിച്ചാല്‍ അത്രയ്ക്ക് മഹത്തരമാണോ തേരോട്ടങ്ങളിലെ മരണം ? യുദ്ധങ്ങളില്‍ ഇരയും വേട്ടക്കാരനുമുണ്ടല്ലൊ. സ്വന്തം രാജ്യത്തിന്റെ 'അതിര്‍ത്തി കാക്കുന്ന' പട്ടാളക്കാരന്‍ ത്യാഗിയും നാട്ടുകാര്‍ക്ക് അഭിമാനത്തിനു വക നല്‍കുന്നവനും അതേ ആള്‍ തന്നെ അയല്‍‌രാജ്യത്ത് ബോംബിട്ട് നിരപരാധികളെ കൊല്ലുമ്പോഴൊ അബലകളെ മാനഭംഗം ചെയ്യുമ്പോഴൊ ക്രൂരനും ആവുന്നത് എങ്ങനെ ? കാര്‍ഗിലിലും അതിര്‍ത്തിയിലുടനീളവും ഇന്ത്യന്‍ സൈന്യം നടത്തുന്ന പോരാട്ടത്തെ നാം വാഴ്ത്തുന്നു. അതേ സൈന്യത്തിനും ബി.എസി.എഫിനും കാശ്മീരിനെ ഇന്ത്യയിലെ എന്നും പുകയുന്ന നാടാക്കിയതിലുള്ള പങ്കിനെ കുറച്ചുകാണാനാവുമോ രാജീവ് ?

പ്രതിഫലം ഇച്ഛിക്കാതെ സാമൂഹ്യസേവനത്തിന് ഇറങ്ങുന്നവര്‍, വിദേശാധിപത്യത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ഇറങ്ങിയവര്‍, എന്തിന്, പരിസ്ഥിതി പ്രവര്‍ത്തനത്തിനിറങ്ങി രാഷ്ട്രീയക്കാരുടെയും നാട്ടുകാരുടേയും വികസനപ്രേമികളുടെയും പരിഹാസപാത്രമായിട്ടും അതു തുടരുന്നവര്‍, തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഗുനഭോക്താക്കളാല്‍പ്പോലും അംഗീകരിക്കപ്പെടാതെ ഒറ്റയാള്‍പോരാട്ടം നടത്തുന്ന സുമനസ്സുകള്‍ - ഇവരെക്കാളൊക്കെ മഹത്താണോ ഒരു പട്ടാളക്കാരന്‍ ചെയ്യുന്ന്‍ ജോലി, അഥവാ എപ്പോഴും വിവക്ഷിക്കപ്പെടുന്ന പോലെ സേവനം ? പ്രത്യെകിച്ച്, അയാള്‍ ഒറ്റയ്ക്ക് പോയി നടത്തുന്ന ഒരു പോരാട്ടമല്ലത്. ഒരു വന്‍ സെറ്റപ്പും മെഷിനറിയും മുടങ്ങാതെ പമ്പ്-ഇന്‍ ചെയ്യപ്പെടുന്ന ഫണ്ടും ഉള്ളപ്പോള്‍ ?

മിലിട്ടറി ജോലിയുടെ റിസ്കിനെ കാണാതിരിക്കുന്നില്ല. ബട്ട്, അത്രയും റിസ്ക് ഉള്ള ഒരു ജോലിയ്ക്ക് അര്‍ഹിക്കുന്ന പോലുള്ള പ്രതിഫലവും കിട്ടുന്നില്ലെ ? മിലിട്ടറിയ്ക്ക് പബ്ലീക്ക് ഓഡിറ്റ് ഇല്ലെന്നോര്‍ക്കണം. പിന്നെ, മിലിട്ടറി അഴിമതിയുടേയും കെറ്റുകാര്യസ്ഥതയുടെയും കാ‍ര്യത്തില്‍ മോശമൊന്നുമല്ലല്ലൊ. സോണിയാ അമ്മ റാണിയോട് ബഹുമാനം തോന്നിയ ഒരു നിമിഷം അന്തോണിച്ചനെ പ്രതിരോധ മന്ത്രിയാക്കിയതാണ്. അതിനെതിരെ പല മുറുമുറുപ്പുകളും ഉണ്ടായതും ആണല്ലൊ - മുണ്ടുടുക്കുന്ന പ്രധിരോധമന്ത്രിയ്ക്ക് ഗണ്ണെന്താണെന്ന് അറിയുമൊ ലൈനില്‍..

ഇറാക്കിലൊ അഫ്ഗാനിലൊ ജോലി ചെയ്യുന്ന ഇന്ത്യാക്കാരടക്കമുള്ളവരുടെ ജീവിതവും ഒരു എഡ്ജിലാണ്. അവര്‍ ജോലി ചെയ്യുന്നത് പല പല സ്വകാര്യകമ്പനികള്‍ക്കാണെന്നതും പല ജോലികളും സോഷ്യല്‍ സ്വഭാവമില്ലാത്തതണെന്നത വസ്തുതയും ഒഴിച്ചാല്‍, അല്ലെങ്കില്‍ ഗള്‍ഫില്‍ സമാന സാഹചര്യങ്ങളില്‍ കഷ്ടപ്പെടുന്നവരുടെ കാര്യമെടുത്താല്‍, എന്താണ് അവരെ പട്ടാളക്കാരന്റെ ജോലിയില്‍ നിന്നും വ്യത്യസ്തരാക്കുന്നത് ? മിലിട്ടറിയ്ക്ക് ഏറ്റവും മികച്ച സര്‍ക്കാര്‍ സര്‍വ്വീസ്സെന്ന പ്രാധാന്യം ഒഴിച്ചാല്‍ പറയപ്പെടുന്ന മാതിരിയുള്ള മഹത്വമൊന്നും ഇന്ന് അവകാശപ്പെടാനില്ല. പട്ടാളക്കാരന്റെ മനോവീര്യവും വീരസ്യവും അഡ്രിനാലില്‍ ലെവലും എപ്പോഴും ഉയര്‍ന്നുതന്നെയിരിക്കണം എന്ന തിയറിയില്‍നിന്ന് ഉടലെടുത്തതും, പിന്നെ നമുക്ക് സഹജമായുള്ള വീരസ്യത്തോടുള്ള ആരാധനാമനോഭാവവും ആണ് ഈ ഗ്ലോറിഫൈ ചെയ്യുന്നതിനു പിന്നില്‍.

തീര്‍ച്ചയായും ബഹുമാനിക്കപ്പെടേണ്ടതും ആധരിക്കപ്പെടേണ്ടതും ആയ ഒരു ജോലിയാണെന്നുതന്നെ ഞാന്‍ കരുതുന്നു. പക്ഷെ, അതിനോടുള്ള ഈ അതിവൈകാരിക സമീപനം കുറച്ച് അതിരു കടന്നതാണ്. അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട പട്ടാളക്കാരന്റെ വിധവ, മക്കള്‍ എന്ന സ്ഥിരം ബിംബങ്ങളെ മാറ്റി നിര്‍ത്തുക. ഗള്‍ഫില്‍ കൊല്ലപ്പെടുന്ന തൊഴിലാളികളുടെ, ഏതൊക്കെയൊ കടലുകളില്‍ കപ്പല്‍ച്ഛേദം വന്ന് കാണാതാവുന്ന നാവികരുടെ വിധവമാരേക്കാള്‍ എന്തു മേന്മയാണ് (നിയമാനുസൃതം) അര്‍ഹതപ്പെട്ട ആര്നുകൂല്യങ്ങളും അംഗീകാരങ്ങളും ലഭിക്കുന്ന പട്ടാളക്കാരന്റെ ആശ്രിതര്എ മാറ്റി നിര്‍ത്തുന്നത് ? മറ്റു തൊഴിലുകള്‍ക്ക് മഹത്വമില്ലാതെയാവുന്നുവൊ ?

ഇതെല്ലാം ഓ ടോ ആയിട്ടുണ്ടാവും. പക്ഷെ, പറയാന്‍ കാരണം രാജീവ് ഇതെഴുതുന്നതില്‍ കാണിച്ച അതിവൈകാരിക സമീപനം ആണ്.
ഉണ്ടും ഉറങ്ങിയും, കാണുന്നയിടങ്ങളിലെ തിണ്ണ നിരങ്ങിയും, കുതികാല്‍ വെട്ടിയും, ........
മിലിറ്ററി കാന്റീനുകളില്‍നിന്ന് നിനക്കു അവകാശപ്പെട്ട ......
ഞങ്ങള്‍ക്കുവേണ്ടി നീ ചാവുമ്പോള്‍,........

എന്നീ മൂന്ന് പാരഗ്രാഫുകളില്‍ താങ്കള്‍ കാണിക്കുന്ന അമിതാവേശം മനസ്സിലാവാത്തതാണ്. അതൊരു മോബ് സൈക്കോളജി പോലെയെ ആവുന്നുള്ളു. വിശകലനമൊ അവലോകനമൊ ബുധിയുടെ അംശമോ (ക്ഷമിക്കണം) തീരെ പ്രകടിപ്പിക്കാതെയുള്ള ഒരു പ്രതികരണമായി ആ മൂന്ന് ഖണ്ഡികകള്‍ തരം താഴുന്നു. ഇതൊരു വിമര്‍ശനം തന്നെയായി കാണുമെന്ന് കരുതുന്നു.

ഇനി ഞാന്‍ കേള്‍ക്കാന്‍ പോവുന്നത് അനോണിയായതിനുള്ള വിമര്‍ശ്ശനമായിരിക്കും. അതൊരു കാര്യമാക്കാനില്ല. ഞാന്‍ ഉന്നയിച്ചത് ഇഷ്യൂ ബേസ്‌ഡ് ആയ ചില കാര്യങ്ങളാണ്.

സ്നേഹപൂര്‍വ്വം.

Anonymous said...

എല്ലാം കൂടി അങ്ങു ചേരുന്നില്ലല്ലോ രാജീവേ.

അഫ്ഗാനിലെ ഇന്ത്യൻ എംബസ്സിക്കും നേരെയും ഇന്ത്യയിലും നടന്ന ഭീകരാക്രമണങൾ ഇന്ത്യ അമെരിക്കൻ പക്ഷത്തെയ്ക്കു ചേർന്നതിന്റെ സ്വഭാവിക പ്രതികരണമാണെന്ന താങ്കളുടെ വാദം ചൈനയുടെ കാര്യത്തിൽ ശരിയാകുന്നില്ലല്ലോ.

ഒരു വാക്കിൽ ഭീകര വാദികളെ ലഖൂകരിക്കുകരിച്ചു കാണുകയും മറു വാക്കിൽ അവരോടേറ്റു്മുട്ടുന്നവരെക്കുരിച്ചു നല്ല വാക്കു പറയുകയും.

എന്തായാലും നന്നായി

ബാബുരാജ് said...

അജ്ഞാതനായ സുഹൃത്തെ,
നീ അവിടെ നിന്ന് മാറായ്ക, ഞാനെന്റെ കുഞ്ഞുങ്ങളുടെ മാറാത്ത പുഞ്ചിരി സ്വപ്നം കാണട്ടെ!

പ്രിയ അനോനി, താങ്കള്‍ പറഞ്ഞതുപോലെ തന്നെ ഒരു അതി വൈകാരികതയില്‍ നിന്നും മാറിനിന്നു ചിന്തിക്കാന്‍ താങ്കളുടെ കുറിപ്പ്‌ ഉപകരിച്ചു. നന്ദി. പക്ഷെ താങ്കള്‍ അജ്ഞാതനാവേണ്ടിയിരുന്നില്ല.

സൂര്യോദയം said...

രാജീവ്‌... നല്ല പോസ്റ്റ്‌.

അനോണി പറഞ്ഞതിന്റെ വിമര്‍ശനം ഉള്‍ക്കൊണ്ടുകൊണ്ട്‌ തന്നെ ചിലത്‌ പറഞ്ഞുകൊള്ളട്ടെ. ഗള്‍ഫിലും മറ്റ്‌ വിദേശരാജ്യങ്ങളിലും ജോലിക്ക്‌ പോകുന്നതില്‍ ഭൂരിഭാഗം പേരും നാട്ടില്‍ പട്ടിണിയും ജീവിക്കാന്‍ സാഹചര്യമില്ലാത്തവരുമാണോ? അതോ, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും ധനസമ്പാദനവും ആഗ്രഹിച്ചിട്ടോ?

അതുപോലെയാണോ സുഹൃത്തേ പട്ടാളക്കാരുടെ കാര്യം?

ഗള്‍ഫിലും മറ്റും ജോലിചെയ്യുന്നവരുടെ ജോലിയിലെ റിസ്കും പട്ടാളക്കാരുടേതും തമ്മില്‍ ചാണകവും ഐസ്ക്രീമും പോലുള്ള സാമ്യം തന്നെ.

അതിര്‍ത്തിയിലും മറ്റ്‌ സുരക്ഷാപ്രശ്നങ്ങളുള്ള ഭാഗങ്ങളിലും ജോലിചെയ്യുന്ന പട്ടാളക്കാരുടെ ജീവനും അവരുടെ കുടുംബങ്ങളുടെ മനസ്സും എന്നും അനിശ്ചിതത്ത്വത്തിന്റേതാണ്‌. അത്തരം ചില പട്ടാളക്കാരേയും അവരുടെ കുടുംബങ്ങളെയും അറിയുന്നതിനാലാണ്‌ എനിയ്ക്ക്‌ ഇത്‌ എഴുതുവാന്‍ കഴിയുന്നത്‌.

മറ്റ്‌ മേഖലകളിലും രാജ്യസ്നേഹത്തോടെ ജീവിതസുരക്ഷയില്ലാത്ത ആളുകളെ വിസ്മരിച്ചുകൊണ്ടല്ല ഞാന്‍ പറയുന്നത്‌, എങ്കിലും പട്ടാളക്കാരുടെ സേവനത്തിന്‌ യാതൊരു സുരക്ഷാഭീഷണിയുമില്ലാതെ ജീവിക്കുന്ന ഭരണകര്‍ത്താക്കളും ഉദ്യേഗസ്ഥരും ജനവിഭാഗവും വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല, അല്ലെങ്കില്‍ മനസ്സിലാക്കുന്നില്ല എന്നത്‌ ഒരു നിത്യസത്യം.

Rajeeve Chelanat said...

ആദ്യത്തെ അനോണിക്ക്,

താങ്കള്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളോടും യോജിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ തന്നെ. അമിതമായി ബിംബവത്‌ക്കരിക്കപ്പെട്ട തൊഴില്‍ തന്നെയാണ് സൈനികസേവനം. സംശയമില്ല. വ്യവസ്ഥിതികളെ സംരക്ഷിച്ചുനിര്‍ത്താനുള്ള കൂലിപ്പട്ടാളം തന്നെയാണ് എല്ലാ രാജ്യത്തും ഉള്ളത്. നല്ല ശമ്പളത്തിനും, അതിലുമധികം വരുന്ന മറ്റു വരുമാനങ്ങള്‍ക്കും വേണ്ടി തന്നെയാണ് പട്ടാളക്കാരും ഈ വേഷം കെട്ടിയാടുന്നത് എന്ന് മറന്നിട്ടില്ല. ‘എങ്കിലും’, എത്ര ‘അമിത ഗ്ലോറിഫൈഡ് ‘ആയ തൊഴിലാണെങ്കിലും, ദേശസ്നേഹം കൊണ്ടൊന്നുമല്ല അവര്‍ ഈ തൊഴിലിലേക്ക് ഇറങ്ങുന്നത് എന്നതുകൊണ്ടായാലും, ആ തൊഴില്‍ ചെയ്യുന്നവരെപ്പോലും വിറ്റു കാശാക്കുന്ന ഇവിടുത്തെ രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രഭുക്കന്മാരെയും, അവരുടെ ‘ദേശസ്നേഹ’ത്തെയും പറ്റി ഒരു പട്ടാളക്കാരന്റെ ഭാഗത്തുനിന്നുള്ള ചിന്ത മാത്രമായിരുന്നു ഈ ലേഖനം.

പട്ടാളക്കാര്‍ ചെയ്യുന്നതിനെ, അഥവാ, അവരെക്കൊണ്ട് അതെല്ലാം ചെയ്യിക്കുന്ന വ്യവസ്ഥാപിതഭരണകൂടങ്ങള്‍, താങ്കള്‍ ശരിയായി നിരീക്ഷിച്ചപോലെ, “രാജാധികാരത്തിന്റെയും അതിനെ നിലനിര്‍ത്താന്‍ വേണ്ടി പടച്ചുവിട്ട സ്യൂഡോ ദുരഭിമാനത്തിന്റെയും ബാക്കിപത്രങ്ങള്‍’ തന്നെയാണ്. ജീവന്‍ വെടിഞ്ഞ, വെടിയേണ്ടിവന്ന ആ സാധുക്കള്‍ ഇരകളായിരുന്നു. നൂറു ശതമാനം സത്യം. നിര്‍ബന്ധിത സൈനികസേവനം നിലവിലുള്ള രാജ്യങ്ങളെക്കുറിച്ചാവുമ്പോള്‍, താങ്കളുടെ പ്രസ്താവന ഇനിയും എത്രയോ ഇരട്ടി ശരിയാവുകയും ചെയ്യും.

ഇനി, ആ സൂചിപ്പിച്ച മൂന്നു ഖണ്ഡികകളിലെ സൂചനയെക്കുറിച്ചാണെങ്കില്‍, ഞാനുള്‍പ്പെടുന്ന മധ്യവര്‍ഗ്ഗ ഹിപ്പോക്രസിയെയാണ് ഞാന്‍ ലക്ഷ്യമാക്കിയത്. അതില്‍ അമിതവൈകാരികത ഇല്ലെന്നു മാത്രമല്ല, ഒരുപക്ഷേ ന്യൂനോക്തി തന്നെ ഉണ്ടെന്നും വരാം. വിശകലന-അവലോകന-ബുദ്ധിപാടവം, ആത്യന്തികമായി വ്യക്തിബദ്ധമായ ഒരു കാര്യമായതുകൊണ്ട്, എനിക്ക് പരിമിതികളുണ്ട്. സഹിക്കുക എന്നു മാത്രമേ പറയാനാവൂ.

അനോണിയായതിനുള്ള വിമര്‍ശനം എന്നില്‍നിന്നുണ്ടാകുമെന്നാണോ (അവസാനഭാഗത്തുള്ള ഖണ്ഡികകൊണ്ട്) ഉദ്ദേശിച്ചത്? എങ്കില്‍ അത്, താങ്കള്‍ക്ക് ആളു മാറിയതുകൊണ്ടോ, അനോണികളോടുള്ള എന്റെ സമീപനം അറിയാത്തതുകൊണ്ടോ വന്നുചേര്‍ന്ന ധാരണയാണ്. ഒരു അസൌകര്യം തോന്നി. അനോണിയായതുകൊണ്ട്, പരസ്പരം എഴുത്തുകുത്തുകളിലൂടെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലല്ലോ എന്നോര്‍ത്ത്.

ഒരു ടിപ്പിക്കല്‍ അനോണിയായതുകൊണ്ട്,രണ്ടാമത്തെ അനോണിക്ക് തത്ക്കാലം മറുപടിയില്ല.

അഭിവാദ്യങ്ങളോടെ

Rajeeve Chelanat said...

ആദ്യത്തെ അനോണിയോട് ഒരു വാക്കു കൂടി,

എഴുതാന്‍ വിട്ടുപോയതാണ്.

സൈനികമേഖലയിലെ സാധാരണ പട്ടാളക്കാരന്റെ സ്ഥിതി,glorified, out of proportion അല്ലേ അല്ല. ആ ധാരണയൊക്കെ, അവര്‍ക്കും പുറത്തുള്ള നമുക്കും നഷ്ടമായിട്ടും കാലം കുറച്ചായി.

ബാബുരാജ് പറഞ്ഞതുപോലെ, താങ്കള്‍ അനോണിയാകേണ്ടിയിരുന്നില്ല.

അഭിവാദ്യങ്ങളോടെ

Anonymous said...

സൂര്യോദയം,

ആ അനിശ്ചിതത്വത്തിന്റെ കാര്യമുണ്ടല്ലൊ, അത് ശരിയാണ്. ആ റിസ്കിനെയാണ്, അതിന്മേലത്തെ ജീവിതത്തെയാണ് ഞാന്‍ ആധരിക്കുന്നെന്നും ബഹുമാനിക്കുന്നെന്നും പറഞ്ഞത്. പക്ഷെ, ആ റിസ്ക്കിനെ മാനിക്കുമ്പോള്‍തന്നെ മറ്റു പല ജോലികളിലുള്ള (ഗള്‍ഫിലെ ലേബര്‍ ക്യാമ്പുകളടക്കം) റിസ്ക്ക് ഫാക്റ്റര്‍ പുച്ഛിക്കപ്പെടേണ്ടതല്ല. ചാണകവും ഐസ്ക്രീമും പോലുള്ള താരതമ്യങ്ങള്‍ ആ പുച്ഛത്തില്‍നിന്ന് വരുന്നതാണ്. അതിനെയേ ഞാന്‍ വേറോരു രീതിയില്‍ ചൂണ്ടിയുള്ളു.

രാജീവ്, ന്യൂനോക്തി ???? ക്ഷമിക്കണം, അതു കണ്ടെത്താന്‍ കഴിഞ്ഞില്ല. താങ്കളുടെ പോസ്റ്റുകള്‍ സ്ഥിരമായി വായിക്കാറു�

Anonymous said...

മുകളിലെ കമന്റ് അപൂര്‍ണ്ണമാണ്.

സൂര്യോദയം,

ആ അനിശ്ചിതത്വത്തിന്റെ കാര്യമുണ്ടല്ലൊ, അത് ശരിയാണ്. ആ റിസ്കിനെയാണ്, അതിന്മേലത്തെ ജീവിതത്തെയാണ് ഞാന്‍ ആധരിക്കുന്നെന്നും ബഹുമാനിക്കുന്നെന്നും പറഞ്ഞത്. പക്ഷെ, ആ റിസ്ക്കിനെ മാനിക്കുമ്പോള്‍തന്നെ മറ്റു പല ജോലികളിലുള്ള (ഗള്‍ഫിലെ ലേബര്‍ ക്യാമ്പുകളടക്കം) റിസ്ക്ക് ഫാക്റ്റര്‍ പുച്ഛിക്കപ്പെടേണ്ടതല്ല. ചാണകവും ഐസ്ക്രീമും പോലുള്ള താരതമ്യങ്ങള്‍ ആ പുച്ഛത്തില്‍നിന്ന് വരുന്നതാണ്. അതിനെയേ ഞാന്‍ വേറോരു രീതിയില്‍ ചൂണ്ടിയുള്ളു.

രാജീവ്, ന്യൂനോക്തി ???? ക്ഷമിക്കണം, അതു കണ്ടെത്താന്‍ കഴിഞ്ഞില്ല. താങ്കളുടെ പോസ്റ്റുകള്‍ സ്ഥിരമായി വായിക്കാറുള്ളത് കൊണ്ട് വന്ന കണ്ടീഷനിംഗിന്റെ റിസല്‍ട്ടാണ് അതിവൈകാരികമായി താങ്കളുടെ സമീപനം എന്ന വിമര്‍ശനത്തിനു കാരണം. നന്ദി.

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

രാജീവ്,

ഇന്ത്യന്‍ മിലിട്ടറി അക്കാദമിയായിരുന്നു എന്റെ ആദ്യത്തെ നോട്ടം. മൂന്നുപ്രാവശ്യം വീതം പെര്‍മനെന്റ് കമ്മീഷനും ഷോര്‍ട്ട് സെര്‍വീസ് കമ്മീഷനും യു പി എസ് സി വഴി ശ്രമിച്ച ഞാന്‍ അവസാന കൂടിക്കാഴ്ച്ചയില്‍ പുറത്തായി. പിന്നെ ഞാനെന്റെ രണ്ടാം ലക്ഷ്യമായ ബാങ്കിംഗിലേക്കു തിരിഞ്ഞു. ഇപ്പോള്‍ എനിക്കു്‌ അതില്‍ ദു:ഖമില്ല. ഇന്നിപ്പോള്‍ എന്റെ മകന്‍ അതു്‌ ലക്ഷ്യമാക്കിയിരിക്കുകയാണു്‌.‍ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ‍gender discrimination ന്റേയും കൂത്തരങ്ങാണിപ്പൊള്‍ അതു്‌. എല്ലാരാജ്യത്തിന്റേയും പട്ടാളത്തിനു്‌ ഒരേ സ്വഭാവമാണിപ്പോള്‍. എല്ലാ തിന്മകള്‍ക്കുമുപരി പട്ടാള ജീവിതത്തിന്റെ ത്രില്ലും രാജ്യസേവനവുമാണിപ്പോ‍ള്‍ എന്റെ മകന്റെ തലയില്‍.

കവിതയും, രാജീവിന്റെ വരികളും, എന്റെയും മകന്റെയും ചിന്തക‍ളും ഞാനിപ്പോ‍ള്‍ കൂട്ടിക്കുഴച്ചു വായിക്കുകയാണു്‌. ‍ ‍‍‍