Tuesday, April 14, 2009

ഇടയുമ്പോഴും ഇടത്തേക്കു മാത്രം


ഇടതുപക്ഷത്തിന്റെ ചില നിലപാടുകളോടും, അതിലെ ശക്തിയാര്‍ജ്ജിച്ചുവരുന്ന ചില പ്രതിലോമ ശക്തികളോടും ശക്തമായ വിയോജിപ്പ്‌ പ്രകടിപ്പിക്കുമ്പോഴും, ഇടത്തേക്കുമാത്രം കൂടുതല്‍ക്കൂടുതല്‍ നീങ്ങേണ്ടിവരുന്ന ഒരു രാഷ്ട്രീയ-സാമൂഹ്യ അവസ്ഥയാണ്‌ ഇന്നു നിലനില്‍ക്കുന്നത്‌. ഇന്നത്തെ ആ പ്രസ്ഥാനത്തിന്റെ ചില അപചയങ്ങളെയെങ്കിലും കണ്ടില്ലെന്നു വെക്കാന്‍ തത്ക്കാലത്തേക്ക്‌ നിര്‍ബന്ധിതമായിത്തീരുന്നു.
രാജ്യത്തെ ഇടതുപക്ഷപ്രസ്ഥാനത്തെ കൂടുതല്‍ ശക്തമാക്കാനും, ചെറുതെങ്കിലും ഗൌരവമായ തെറ്റുകളില്‍ നിന്ന് കൂടുതല്‍ വലിയ ശരികളിലേക്ക്‌ നടക്കാന്‍ അവര്‍ക്ക്‌ ഒരു അവസരം കൂടി നല്‍കുന്നതിനും വേണ്ടി, ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക.
ഇനി, അതിനാകുന്നില്ലെങ്കില്‍, വോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുപോലും, കോണ്‍ഗ്രസ്സിനെയും ഹിന്ദു-മുസ്ളിം-ക്രിസ്ത്യന്‍ വര്‍ഗ്ഗീയശക്തികളെയും അധികാരഭ്രഷ്ടരാക്കുക.
ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും, സോഷ്യലിസത്തിന്റെയും ഭാഗത്ത്‌ കൃത്യമായ പക്ഷം ചേരുക.
അഭിവാദ്യങ്ങളോടെ

9 comments:

Rajeeve Chelanat said...

ഇടയുമ്പോഴും ഇടത്തേക്കു മാത്രം

പോരാളി said...

ഇടതുപക്ഷത്തെ വിജയിപ്പിക്കുക. ആശംസകള്‍ രാജീവേട്ടാ.

Unknown said...

"ഇടതുപക്ഷത്തിന്റെ ചില നിലപാടുകളോടും, അതിലെ ശക്തിയാര്‍ജ്ജിച്ചുവരുന്ന ചില പ്രതിലോമ ശക്തികളോടും ശക്തമായ വിയോജിപ്പ്‌ പ്രകടിപ്പിക്കുമ്പോഴും, ഇടത്തേക്കുമാത്രം കൂടുതല്‍ക്കൂടുതല്‍ നീങ്ങേണ്ടിവരുന്ന ഒരു രാഷ്ട്രീയ-സാമൂഹ്യ അവസ്ഥയാണ്‌ ഇന്നു നിലനില്‍ക്കുന്നത്‌."

- ഇതിനൊരു അടിയൊപ്പു്.

Anonymous said...

You have given the correct picture..:-)different form those Utopian ideas copy pasted in some other sites..

Rajeeve Chelanat said...

കവിത,

കോപ്പി പേസ്റ്റു ചെയ്ത ഉട്ടോപ്യന്‍ ആശയങ്ങള്‍ എന്നതുകൊണ്ട് ഈ പോസ്റ്റര്‍ ക്യാമ്പയിനെയാണ് ഉദ്ദേശിച്ചിട്ടുള്ളതെങ്കില്‍, അതേ ആശയങ്ങളെത്തന്നെയാണ് ഞാനും പിന്തുണക്കുന്നത് എന്ന് ഓര്‍മ്മിപ്പിക്കട്ടെ. അവ ഉട്ടോപ്യനാണെന്നു തോന്നുന്നുമില്ല. ജനങ്ങളുടെ പക്ഷത്തുനിന്ന് ചിന്തിക്കാന്‍ തയ്യാറുള്ള ഒരു സര്‍ക്കാര്‍ അവശ്യം ചെയ്യേണ്ടതായ കാര്യങ്ങളാണ് അതില്‍ അടിവരയിട്ട് പറഞ്ഞിരിക്കുന്നത്. ഇടതുകക്ഷികള്‍ക്കു മാത്രമേ അത്, ഒരു പരിധിവരെയെങ്കിലും ചെയ്യാനുമാകൂ. ഹരിയുടെ പോസ്റ്റര്‍ സൂചിപ്പിക്കുന്നതുപോലെ, ഫാസിസവും കോര്‍പ്പറേറ്റ് രാജുമാണ് ഇന്ന് ഇന്ത്യ നേരിടുന്ന പ്രധാന ഭീഷണികള്‍. അവയെ ഇല്ലാതാക്കുക എന്നതാണ് പുരോഗമനപ്രസ്ഥാനങ്ങള്‍ അടിയന്തിരമായി ചെയ്യേണ്ടത്. ഈ തിരഞ്ഞെടുപ്പ് കാലത്ത് ആ കര്‍ത്തവ്യം കൂടുതല്‍ പ്രസക്തിയും പ്രവര്‍ത്തനവും ആവശ്യപ്പെടുന്നുമുണ്ട്.

അഭിവാദ്യങ്ങളോടെ

Anonymous said...

രാജീവ്,
ആശയത്തോടല്ല പക്ഷെ ആ ബുള്ളറ്റുകള്‍ അങ്ങിനെ തന്നെ ഈച്ചക്കോപ്പി ചെയ്തതിനോട് മാത്രമാണ് എതിര്‍പ്പ്. 50 % നികുതി മുതലായവ. താങ്കള്‍ മാത്രം അത് ചെയ്തു കണ്ടില്ല, അതോടൊപ്പം പ്രസ്ഥാനത്തിന്റെ ഇപ്പോളത്തെ അവസ്ഥയെ പറ്റി ചില യാഥാര്‍ത്യങ്ങള്‍ പറഞ്ഞും കണ്ടു.

The Prophet Of Frivolity said...

"ഫാസിസവും കോര്‍പ്പറേറ്റ് രാജുമാണ് ഇന്ന് ഇന്ത്യ നേരിടുന്ന പ്രധാന ഭീഷണികള്‍."
ഇതില്‍ കോര്‍പ്പറേറ്റ് രാജ് എന്ന് പറയുന്നത് ഇന്ത്യ മാത്രം നേരിടുന്നു പ്രശ്നമാണോ രാജീവ്? ലോകം മൊത്തം എന്നു പറഞ്ഞാല്‍പ്പോലും മതിയാവില്ല, ലോകം എന്ന വാക്കിന്ന് സ്ഥലപരമായ മാനം മാത്രമേയുള്ളൂ. മനുഷ്യരാശി നേരിടുന്ന പ്രശ്നമല്ലേ ഇത്? മനുഷ്യന്‍=ഉപഭോക്താവ് എന്ന ലളിതസമവാക്യത്തിന്റെ തരിശുനിലത്തേക്ക് എല്ലാമെല്ലാം അവസാനിച്ചില്ലാതാവുന്നത്. രാഷ്ട്രീയവും, ഉപജീവനവും എന്ന തലത്തില്‍നിന്നും എത്രയോ ആഴത്തിലേക്ക് അത് മനുഷ്യജീവിതത്തെ ആവേശിക്കുന്നത്.
"But a progressive policy needs more than just a bigger break with the economic and moral assumptions of the past 30 years. It needs a return to the conviction that economic growth and the affluence it brings is a means and not an end. The end is what it does to the lives, life-chances and hopes of people."
Hobsbawm writes. We, for sure, needs a 180 degree turn. To which unforseen lands I do not know, but I know that Humanity is on an utterly wrong track.

ഭാനു കളരിക്കല്‍ said...

priya raajeev, edayumboshum edaththottumathram ennathu nallakaryam. ennal ningngal choondikanikkunna edathupashkam edathupashkmano ennathanu chinthikkentathu. ella bharanavarga nayangngalum rajavinekkal rajabhakthiyode nadappilakkunna vyavasthapitha edathupashkaththe angngane vilikkanavumo. iniyum naam swathanthrarum dheerarum aayi chinthikkentiyirikkunnu. oththutheerpukal namme evideyum eththikkukayilla.

nokkuu,edathupashkam ennu ningngal vilikkunna achuthanandan sarkkaru bharikkumboolum namude podu vidhyaabhyasm, podu vitharanam, pothuaarogyam, bhoomi vitharanaththinte prasnam... evideyanu saghave, ivar etathupashka sameepanam sweekarichchathu. innu PDP, Ramanpilla avarukale koodi kootupidikkumbol... lajjavaham ethano etathupaskam. 59le manthrisabhaye thashaththirakkiya athe palliyum muslim leegum parivarangngalumaayi koottupidichcha athe nayam thanne sweekarikkunnathiloode njangngal charithrathe purakottunayikkum ennuthanneyanu ivar nalkunna soochanakal.

puthiya edathupashka anweshanangalkku samayam athikramichchu.

snehapoorvam - Bhanu

വെള്ളെഴുത്ത് said...

‘വോട്ട് അസാധുവാക്കിക്കൊണ്ട്....’വോട്ടിംഗ് യന്ത്രത്തിലാണെങ്കില്‍ അതു നടപ്പില്ല.