Monday, November 2, 2009

ഇല്ല, ഇല്ല, ഭോപ്പാല്‍ ഞങ്ങള്‍ മറന്നിട്ടില്ല!!


ഈ മാസം 17 മുതല്‍ 22 വരെ ചെന്നൈയില്‍ ഹിന്ദു പത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കാന്‍ പോകുന്ന ഫ്രൈഡേ റിവ്യൂ സംഗീത ഫെസ്റ്റിന്റെ സ്പോണ്‍സര്‍മാരില്‍ ഒരാളെ നമുക്ക് നല്ല നിശ്ചയമുണ്ട്.

25 കൊല്ലം മുന്‍പ്, ഭോപ്പാല്‍ എന്ന സ്ഥലത്തുണ്ടായ വിഷവാതക ദുരന്തത്തില്‍ പെട്ട്, ഔദ്യോഗിക കണക്കുപ്രകാരം അയ്യായിരത്തോളവും, അനൌദ്യോഗിക കണക്കുപ്രകരം പതിനായിരത്തോളവും ആളുകള്‍ മരിക്കാനിടയായതിന്റെ ഉത്തരവാദികള്‍ യൂണിയന്‍ കാര്‍ബൈഡായിരുന്നു. ആ യൂണിയന്‍ കാര്‍ബൈഡിന്റെ ഉടമന്‍സ്ഥന്മാരാണ് ഡൌ കെമിക്കല്‍‌സ് എന്ന ഈ സ്പോണ്‍സര്‍.

ആ ദുരന്തത്തിന് ഉത്തരവാദികളായവരെ രണ്ടര പതിറ്റാണ്ടായി വിടാതെ പിന്തുടരുകയും, ലോകത്തിലെത്തന്നെ ഏറ്റവും വലിയ ആ വ്യാവസായിക ദുരന്തത്തിന്റെ ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി ഇത്രകാലവും തങ്ങളുടെ പത്രധര്‍മ്മം ഉത്തരവാദിത്ത്വത്തോടെ നിവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പത്രം എന്ന നിലയ്ക്ക്, ഹിന്ദുവിന്റെ ഈ പ്രവൃത്തിയെ നമുക്ക് ഒരുവിധത്തിലും ന്യായീകരിക്കാനാവില്ല.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിലേക്ക് മെയിലുകളയച്ചും, നേരിട്ടു വിളിച്ചും, എസ്.എം.എസ്. ചെയ്തും, ഹിന്ദു പത്രത്തിനെതിരെ നമ്മള്‍ പ്രതികരിക്കണം. ഭോപ്പാല്‍ ഇപ്പോഴും നമ്മുടെ ഓര്‍മ്മകളിലുണ്ടെന്ന് ഹിന്ദു പത്രത്തിനെയും, ഡൌ കെമിക്കല്‍‌സിനെയും യൂണിയന്‍ കാര്‍ബൈഡിനെയും, വാറന്‍ ആന്‍ഡേഴ്സനെയും നമ്മള്‍ ഓര്‍മ്മിപ്പിക്കുക.

http://www.hinduonnet.com/novemberfest/who.htm

Take Action Against this sponsorship.

The Hindu andthe Frontline magazine have been consistent and sensitive in coveringBhopal over the last two decades. It is unfortunate that thesepublications have succumbed to the financial offer from Dow in this25th anniversary of the 1984 Bhopal disaster.

TAKE ACTION:

Regardless of where you are from, please call, write, sms theorganisers. Tell them you're a music lover and that you're distressed that a corporate criminal that is sheltering Union Carbide issponsoring this wonderful event. Tell them not to let Dow Chemical gain legitimacy by associating with this event, and to not let DowChemical tarnish this event.

Those of you who can do so, please write,email, call the musicians and urge them to not attend the event unless Dow's sponsorship is rejected. This is a small something we can all doto let Dow Chemical know that we Remember Bhopal, and that we'll not let Dow escape its liabilities by doling out money.

CONTACT DETAILS OF THE HINDU EVENT ORGANISERS
കടപ്പാട്: ഈ വാര്‍ത്ത ശ്രദ്ധയില്‍ പെടുത്തിയ പ്രതീഷിനും, എഫ്.ഇ.സി.ക്കും

13 comments:

Rajeeve Chelanat said...

ഇല്ല, ഇല്ല, ഭോപ്പാല്‍ ഞങ്ങള്‍ മറന്നിട്ടില്ല

ജനശക്തി said...

മെയില്‍ അയച്ചിട്ടുണ്ട് രാജീവ്. നന്നായി ഈ ഓര്‍മ്മപ്പെടുത്തല്‍.

ജിവി/JiVi said...

മെയിലയച്ചു രാജീവ്

പാമരന്‍ said...

മറന്നിട്ടില്ല!!

ബിനോയ്//HariNav said...

നന്ദി രാജീവ്‌ഭായ് ഓര്‍മ്മപ്പെടുത്തലിന് :)

Unknown said...

മെയിലയിച്ചിട്ടുണ്ട്.
നമ്മുടെ ഉപരിമദ്ധ്യവർഗ്ഗം എങ്ങിനെയീ വിഷയത്തെ കാണുന്നു എന്നത് മനസ്സിലാക്കുന്നതിന് ഒരു സുഹ്രുത്തിന്റെ അഭിപ്രായം താഴെ ചേർക്കുന്നു. ഇത് വിഷയഗൌരവം കുറക്കില്ല എന്ന് കരുതുന്നു. പകരം നമ്മുടെ പ്രവർത്തനമേഖലയുടെ ആഴം നമ്മെ ബോധ്യപ്പെടുത്താൻ ഉപകരിക്കട്ടെ.

Hi,
Normally when a company buys another company, they will buy only the benefits (Eg. assets, amount due to them etc) from the first one. The buyer will not acquire the liabilities & burdens of other company. In that sense we can not blame Dow Chemicals for the tragedy happened to a wrongful act of Union Carbide.


If Union Carbide is still liable for their wrongful acts, Central / State governments should seize their land (if still exists) so that the amount could be utilized for compensation for suffered families or to remove the contaminated material from that area.

Therefore, in a legal point of view, I do not think that, Dow Chemicals would be liable for the mistake of Union Carbide which happened 25 years back.

Meanwhile, why no body want to boycott the Hindu News paper for getting sponsorship from Dow Chemicals???

Regards,

Jinto

Unknown said...

Sponsorship removed
http://beta.thehindu.com/arts/music/article42675.ece

Rajeeve Chelanat said...

സ്പോണ്‍സര്‍ഷിപ്പ് പിന്‍‌വലിക്കാനുള്ള ഹിന്ദുവിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു.

ജനങ്ങളോടുള്ള ഉത്തരവാദിത്ത്വം മറന്ന് കോര്‍പ്പറേറ്റുകളുടെ പിണിയാളുകളായി വര്‍ത്തിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ ശക്തിക്കെതിരെ സമാന്തര മാധ്യമങ്ങളും,ജനകീയപ്രസ്ഥാനങ്ങളും നേടിയെടുത്ത അപൂര്‍വ്വ വിജയമാണിത്. പക്ഷേ അതിനേക്കാളേറെ, ഈ വിജയത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍, ഭോപ്പാല്‍ ദുരന്തത്തിനിരയായി മരിച്ചവരും, മരിക്കാതെ നമുക്കിടയില്‍ ജീവിക്കുകയും ചെയ്യുന്ന ആ നിര്‍ഭാഗ്യവാന്മാര്‍ തന്നെയാണ്.

ഇത്തരം സമരമുറകളെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുക എന്നൊരു വലിയ ചുമതല കൂടി ഈ ചെറിയ വിജയം നമ്മെ ഏല്‍പ്പിക്കുന്നുണ്ട്.

KK
അതെ. നിയമത്തിന്റെയും സാങ്കേതികത്വത്തിന്റെയും നൂലാമാലകള്‍ കാട്ടിക്കൊണ്ട് ഉപരി- മധ്യവര്‍ഗ്ഗം ഉയര്‍ത്തുന്ന വാദഗതികള്‍ തന്നെയാണ് ജിന്റൊവിന്റേത്. "If Union Carbide is still.." എന്ന വാചകം മാത്രം ശ്രദ്ധിച്ചാല്‍ മതി. അവര്‍ക്ക് സംശയം തീരില്ല.

ഇതില്‍ പങ്കെടുത്ത എല്ലാ സുമനസ്സുകളോടും ഐക്യദാര്‍ഢ്യവും അഭിവാദ്യങ്ങളും


അഭിവാദ്യങ്ങളോടെ

ഇക് ബാല്‍ said...

forget all

"when a company buys a company" even forget disgrace to the mother

nalla namaskaram to jinto

iqbal

kureeppuzhasreekumar said...

നല്ല ഒരു നീക്കമായി രാജീവ്‌.
ഭോപാല്‍ ദുരന്തത്തിനു ശേഷം ഞാന്‍ ജീവിതത്തില്‍ ഒരു പ്രതിരോധം നടത്തുന്നുണ്ട്.
അന്ന് മുതല്‍ ഇന്ന് വരെ എവെരെടി ബാറ്ററി വാങ്ങിയിട്ടില്ല
ഒരു ഉറുമ്പിനും ചിലത് കഴിയുമല്ലോ.

Calicocentric കാലിക്കോസെന്‍ട്രിക് said...

Be my guest here.
http://calicocentric.blogspot.com/2009/11/2.html

Mahi said...

നന്നായി രാജീവ്‌

Rajeeve Chelanat said...

കാലിക്കോ,

ഇവിടെ ഈ കമന്റ് ബോക്സ് എന്റെ പോസ്റ്റിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ക്കുവേണ്ടിയാണ് ഉദ്ദേശിച്ചിട്ടുള്ളത്. പരസ്യങ്ങള്‍ക്കുവേണ്ടിയല്ല എന്ന് ഓര്‍മ്മിപ്പിക്കട്ടെ.

അഭിവാദ്യങ്ങളോടെ