Sunday, August 21, 2011

മ്യൂസിയം പീസുകൾ
പത്മനാഭന്റെ പേരിൽ കണ്ടെടുത്ത സ്വത്ത് അമ്പലത്തിന്റെയും രാജവംശത്തിന്റെയും കയ്യിൽത്തന്നെ ഭദ്രമായി വെക്കണമെന്ന്‌ വാദിക്കുന്നവരുണ്ട്. ആ സ്വത്ത് സർക്കാർ ഏറ്റെടുത്ത് സംസ്ഥാനത്തിന്റെ വികസന-ക്ഷേമപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്ന് വാദിക്കുന്ന മറ്റൊരു കൂട്ടരും. രണ്ടാമത് പറഞ്ഞവരുടെ കൂട്ടത്തിലാണ് ഇതെഴുതുന്നയാൾ. എന്നാൽ, ഇന്ന് മറ്റൊരു വിഭാഗം രംഗം കയ്യടക്കിയ മട്ടാണ്. ഈ കണ്ടെടുത്ത സ്വത്തുക്കൾ മ്യൂസിയത്തിൽ സൂക്ഷിക്കണമെന്ന് വാദിക്കുന്ന മ്യൂസിയം വാദികൾ.

ഒറ്റനോട്ടത്തിൽ വലിയ അപകടമൊന്നും ഈ വാദത്തിൽ കാണാൻ സാധിച്ചുവെന്നുവരില്ല. ഈ വാദക്കാരുടെ ഉദ്ദേശ്യത്തിനെയും കുറ്റം പറയാനാവില്ല.  പൌരാണികവും കലമൂല്യവുമുള്ള ഈ ഉരുപ്പടികൾ മ്യൂസിയത്തിലിരുന്ന് സ്വയമേവ ഉത്പാദനക്ഷമവുമാകുമെന്ന് മനക്കോട്ട കെട്ടുന്ന സരളമാനസത്തിന് അനന്തകോടി നമസ്ക്കാരം. ഒരുകാലത്ത് പുഷ്ക്കലമായിരുന്ന കേരളീയ കരകൌശല-ആഭരണനിർമ്മാണ വൈദഗ്ധ്യം വീണ്ടും ജീവൻ വെച്ച് കണ്ണാടിക്കൂടുകളിലിരുന്ന് നമ്മെ കോൾമയിർകൊള്ളിക്കുന്നത് സങ്കൽ‌പ്പിക്കുന്നതുപോലും എത്ര സുഖകരമാണ്! ദരിദ്രനാരായണന്മാരുടെയും മുഴുപ്പട്ടിണിക്കോലങ്ങളുടെയും നാടാണ് ഇന്ത്യയെന്ന് പറഞ്ഞുപരത്തിയ സായിപ്പിനോട് നമ്മൾ വീട്ടുന്ന മധുരമായ പ്രതികാരം!

പക്ഷേ, എണ്ണമിട്ട് കണ്ണാടിക്കൂടൂകളിൽ നിരത്തിയ ഈ ഉരുപ്പടികൾക്കു താഴെ എന്താണ് ഈ മ്യൂസിയക്കാർ എഴുതിവെക്കുക? പേറിനും, പേരിടലിനും, മാറുമറക്കലിനും, കെട്ടിനും, ചാവലിനും, അടിയന്തിരത്തിനുമൊക്കെ ഒരു ജനതയിൽനിന്ന് തലമുറകളോളം ആ നാടിന്റെ പൊന്നുടയ അരചന്മാർ  ഊറ്റിയെടുത്ത സമ്പത്താണ് സന്ദർശകാ, നിങ്ങളീ കാണുന്നത് എന്ന് അവർ എഴുതിവെക്കുമോ? പടലപ്പിണക്കങ്ങൾക്ക് കണക്കുതീർക്കാൻ കൊന്നും കൊലവിളിച്ചും  മഹാരാജശിരോമണികൾ നേടിയെടുത്ത സ്വത്തിനെ എന്ത് ഓമനപ്പേരിട്ടാണ് അവർ പ്രദർശിപ്പിക്കുക എന്ന് ഈ മ്യൂസിയം വാദികൾ ഓർത്തിട്ടുണ്ടോ?

മ്യൂസിയത്തിലായാലും ഭൂഗർഭത്തിലായാലും, ഉത്രാടം തിരുനാളിന്റെ പൊന്നരഞ്ഞാണവും, മൂലം തിരുനാളിന്റെ പൊന്മോതിരവും, അശ്വതിതിരുനാളിന്റെ അരപ്പട്ടയും, കാർത്തികതിരുനാളിന്റെ പൊൻ‌കിരീടവും വിശാഖം തിരുനാളിന്റെ സ്വർണ്ണകൂജയുമായിരിക്കും അവയൊക്കെ. ആ കണ്ട സ്വർണ്ണമൊക്കെ വിയർപ്പിൽനിന്ന് വിളയിച്ചവനെ, വിളയിച്ചവരെ എവിടെയും നിങ്ങൾക്ക് കാണാനാവില്ല.

കട്ടെടുത്ത മുതൽ ഉടമസ്ഥനെ തിരിച്ചേൽ‌പ്പിക്കാതെ, അതിനെ മ്യൂസിയം പീസാക്കി മാറ്റാൻ ശ്രമപ്പെടുന്നവരുടെ ന്യായങ്ങളെയാണ് മ്യൂസിയത്തിൽ സൂക്ഷിക്കേണ്ടത്. ഉപ്പിലിട്ട്.

15 comments:

Rajeeve Chelanat said...

മ്യൂസിയം പീസുകൾ

മലമൂട്ടില്‍ മത്തായി said...

While you are at it, dismantle The Taj mahal, the Great Wall of China and other tourist attractions. All of these were also created by exploiting slave labor.

Think about this - while the Cultural Revolution destroyed a vast amount of cultural heritage, the same Chinese (and still Communists in name) is spending a whole lot of money to get the artifacts which was smuggled outside of the country and stored on foreign shores. I am sure those same monies can get a few thousand of Chinese out of poverty.

Murali said...

കട്ടെടുത്ത മുതൽ ഉടമസ്ഥനെ തിരിച്ചേൽ‌പ്പിക്കാതെ..

ഉടമസ്ഥനെ തിരിച്ചേൽപ്പിക്കുക തന്നെയാണ് വേണ്ടത്. പക്ഷെ അത് പ്രായോഗികമായി എങ്ങനെ നടപ്പിലാക്കും സഖാവേ? സോഷ്യലിസ്റ്റ് സർക്കാർ വഴിയോ? വെറുതെ ചിരിപ്പിക്കരുതേ. സോഷ്യലിസ്റ്റ് സർക്കാർ ഓരോ വർഷവും പിരിച്ചെടുക്കുന്ന അഞ്ചര ലക്ഷം കോടി(ഇത് രാജ്യത്തെ വളരെ വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിൽ നിന്നും ആണെന്ന് ഓർക്കുക) എവിടെപ്പോകുന്നു? മ്യൂസിയത്തിൽ സൂക്ഷിക്കുക എന്നത് ഒരു നല്ല പരിപാടിയല്ല എന്നത് നേര്. പക്ഷെ പ്രായോഗികമായ ഒരേ ഒരു പരിപാടിയാണത്.

പിന്നെ പദ്മനാഭന്റെ സ്വത്തിനെ മാത്രം എന്തിന് പിടിക്കുന്നു. താജ്മഹൽ പൊളിച്ചുവിറ്റ് പാവപ്പെട്ടവർക്കുള്ള ഭവന പദ്ധതി തുടങ്ങരുതോ? അതും സാധാരണക്കാരനെ പിഴിഞ്ഞും അന്യരുടെ മുതൽ കൊള്ളയടിച്ചിട്ടും മറ്റും ഉണ്ടാക്കിയതാണല്ലോ? എന്തിന് താജ്മഹലിലും നിർത്തണം? ഏതാണ്ടെല്ലാ ചരിത്ര സ്മാരകങ്ങളും സാധാരണക്കാരന്റെ വിയർപ്പിന്റെ വിലയാണല്ലോ, ആത്യന്തികമായി. അതെല്ലാം വിറ്റ് കാശാക്കി 'സാമൂഹ്യ സുരക്ഷാ പദ്ധതികൾ' തുടങ്ങരുതോ?

Rajeeve Chelanat said...

മലമൂട്ടിലേ,മുരളീ,

ചൈനയുടെ വന്മതിലിന്റെ കാര്യം അവരുതന്നെ തീരുമാനിക്കുന്നതായിരിക്കില്ലേ അതിന്റെയൊരു ഭംഗി? പിന്നെ താജ്‌മഹലും അതുപോലുള്ള നിര്‍മ്മിതികളും. അതെ. ചൂഷണത്തിന്റെയും ആത്മരതിയുടെയും കപടകലാമൂല്യത്തിന്റെയും മഹാഗോപുരങ്ങള്‍ തന്നെയാണ് അവയൊക്കെ. പക്ഷേ അതൊക്കെ തീരുമാനിക്കാന്‍ ഇവിടെ സര്‍ക്കാരുണ്ടല്ലോ.

താജ്‌മഹല്‍ ഇടിച്ചുനിരത്തി ഭവനപദ്ധതി തുടങ്ങിയാല്‍ ഒരു തരക്കേടുമില്ല. അത്തരം നല്ല ബുദ്ധി നമ്മുടെ സര്‍ക്കാരുകള്‍ക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കാനും ഒരു മടിയുമില്ല.

അടിയന്‍ പറഞ്ഞത്, അടിയന്റെ നാട്ടിലെ ഒരു കാര്യത്തെക്കുറിച്ചാണ്. മറ്റുള്ള നാട്ടിലെ സോഷ്യലിസ്റ്റ് സര്‍ക്കാരുകള്‍ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്ന് ഇവിടെ ഉപദേശിക്കാന്‍ മാത്രം തലക്ക് ഓളമടിച്ചിട്ടില്ല.

എന്തായാലും മ്യൂസിയം പീസാക്കുന്നത് നല്ല പരിപാടിയല്ല എന്ന് സമ്മതിച്ചുവല്ലോ. സന്തോഷം.

ഹിന്ദുക്കളുടെ മാത്രമല്ല, ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും ആരാധനാലയങ്ങളില്‍ കുന്നുകൂടിക്കിടക്കുന്ന എല്ലാ നിധിയും സര്‍ക്കാരിലേക്ക് കണ്ടുകെട്ടി, മനുഷ്യന്മാരുടെ നന്മക്കുവേണ്ടി ഉപയോഗിക്കേണ്ടതാണ്. ജനത്തിന്റെ ക്ഷേമപ്രവര്‍ത്തനത്തിന് ഉപയുക്തമാക്കേണ്ടതാണ്.

അഭിവാദ്യങ്ങളോടെ

മലമൂട്ടില്‍ മത്തായി said...

The people here is speaking that the Government should keep their grubby hands off the treasure. That said it should not go to the private hands of the erstwhile Royals as well. The best value derived without destroying the treasure is to keep it in a museum and make it a traveling exhibit. That is the practice the world over - Egyptian mummies were here in my town and still made money for the Egyptians.

BTW India is a country where any one can follow his or her religion, including communism. That also means they can control their own places of worship. It might be your personal opinion for a Government take over of all the religious properties. That is good so long as the party offices, not the old ones, but the new ones including the television channels, the well appointed apartments provided to the party higher-ups should also come down and the monies given back to the people.

After all, quite a lot of those monies also came from the levies which the party burdened its followers with.

So is the levy OK if it is for the party and not OK if it is for religion?

Rajeeve Chelanat said...

Mathai,

Now the case in the apex court has taken a strange turn with the so-called travancore royal family claiming its rights on the treasure. It was just a few days back only that the supports of travancore royal family had talked high of the same royal family for safe-guarding the wealth for the 'country' and from the 'invaders' of the past. Now that royal magnanimity stands exposed. Even the unwarranted (and unsubstantiated) recent statement of V.S might be vindicated.

As for the party offices, channels and etc. these institutions are built with peoples money. But that money was collected not by any coercive methods or by any undemocratic means however. How can you compare the money donated by supporters / members with the money collected and looted by the royals from the public and particularly from the most downtrodden? And for your kind information, party levy too, though mandatory (for the party members),is money, collected by the party, for the betterment of the public. It is not used for charity purposes of course, but used, in another way, to implement policies which help the public and to support full-time party workers.

rgds

Anonymous said...

താങ്കള്‍ ഒരു ക്രിസ്ത്യന്‍ പള്ളിയിലെയോ മുസ്ലിം പള്ളിയിലെയോ സ്വത്ത് പൊതുഖജനാവില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുമോ? അതിനുള്ള ധൈര്യം താങ്കള്‍ക്കോ ഇവിടെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കോ ഉണ്ടോ? തിരുവിതാംകൂര്‍ രാജവാഴ്ചക്കാലത്ത് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും മുസ്ലിം ദേവാലയങ്ങള്‍ക്കും പതിച്ചുകൊടുത്ത ഭൂമിയും വസ്തുവകകളും തിരിച്ചേല്‍പ്പിക്കുമോ? ശ്രീ പദ്മനാഭന്‍റെ ധനം കാണുമ്പൊള്‍ മാത്രമെന്താ ഇത്ര ദേശസ്നേഹവും ജനാധിപത്യവിശ്വാസവും? അച്യുതാനന്ദന് എന്താ ഹൈന്ദവ ആചാരങ്ങളോട് ഇത്ര പുച്ഛം? ഒരു മുസ്ലിമിന്‍റെയോ ക്രിസ്ത്യനിയുടെയോ ആചാരങ്ങളേയോ പരിഹസ്സിക്കാന്‍ ഈ സഖാവിനു ധൈര്യമുണ്ടോ?
തിരുവിതാംകൂര്‍ രാജഭരണകാലത്തുള്ള വന്‍വ്യവസായങ്ങളും വികസനങ്ങളുമേ ഇന്നും കേരളത്തിന്‍റെ തെക്കേ പകുതിയിലുള്ളൂ എന്നത് ആര്‍ക്കും വിസ്മരിക്കാന്‍ പറ്റില്ല. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ക്രുരനമാര്‍ ആയിരുന്നോ അല്ലയോ എന്നതല്ലല്ലോ ഇവിടുത്തെ വിഷയം. താങ്കള്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ അച്ഛന്‍ തെറ്റ് ചെയ്താല്‍ മകനും ശിക്ഷിക്കപ്പെടണം എന്നാ മട്ടിലുള്ള നീതിയാവും അത്. രാഷ്ട്രീയക്കാരുടെ ന്യൂനപക്ഷപ്രീണനം എന്നേ ജനം മടുത്തു എന്നത് താങ്കള്‍ ഇനിയും മനസ്സിലാക്കിയില്ലേ

Anonymous said...

Rajeev Chelanattu,

Please note that the properties bleongs to 'Sree Padmanabha Temple' and how you dare to refer the Lord Sree Padmanabha in indecent way. Mr. Rajeev, mind it well, it is not your father so that you can talk and address in any way. Are you arseholes talking about secularism and other communal harmony. Please correct your remarks.

JAI HIND

സരസ്സന്‍ said...
This comment has been removed by the author.
സരസ്സന്‍ said...
This comment has been removed by the author.
സരസ്സന്‍ said...

"ചൈനയുടെ വന്മതിലിന്റെ കാര്യം അവരുതന്നെ തീരുമാനിക്കുന്നതായിരിക്കില്ലേ അതിന്റെയൊരു ഭംഗി?"
"അടിയന്‍ പറഞ്ഞത്, അടിയന്റെ നാട്ടിലെ ഒരു കാര്യത്തെക്കുറിച്ചാണ്. മറ്റുള്ള നാട്ടിലെ സോഷ്യലിസ്റ്റ് സര്‍ക്കാരുകള്‍ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്ന് ഇവിടെ ഉപദേശിക്കാന്‍ മാത്രം തലക്ക് ഓളമടിച്ചിട്ടില്ല.
"
ലിതാണു മ്യൂസിയം പീസുകള്‍ ....
അമേരിക്കയേയും ഉപദ്രവിക്കരുതേ?‌ അവരും പാവങ്ങളല്ലേ? സോഷ്യലിസ്റ്റല്ലേ ഇപ്പം അവിടം ഭരിക്കുന്നത്..ബെര്‍തേ വിട്ടള

kureeppuzhasreekumar said...

നന്നായി രാജീവ്‌.കൃത്യതയുള്ള നിരീക്ഷണം.

Vinayaraj V R said...

To what point are you going to correct the history to the backwards Rajeev? Then allow the Jews to throw away the Palestines. Your words can be used to justify the demolition of Babri Masjid. History should have a point beyond which its not wise to rectify the doings of people before that time. For India it could be 15/08/1947, which could be a point beyond which we will not allow things to be corrected forcefully. Or demand returning everything to the original owners from the beginning of TIME. Let us again be those primitives. Let us protect this ugly collected treasure and show it mentioning the customs of the hundreds of taxes imposed on the downtrodden folks, for the generations to come. This historical things can not be sold and forgotten forever forgetting the timeline the majority of our lesser-lucky humans suffered. This should be there mocking those very class of people who benefited form the suffering of their fellow beings who were never considered as even humans.

ഋതുസഞ്ജന said...

ammaye thalliyaalum randu vasham

Rajeeve Chelanat said...

nicelittlethings,

I agree with you in general, to the first point, namely, it would be unwise to take revenge for the past and I agree fully with you that this treasure should be there mocking those ..even humans".

But taking a revenge for the errors of the past, and rectifying the past errors are two entirely different things. Here, we are not asking the downtrodden to take a revenge to their former oppressors (rulers) but asking that what were robbed from them to be given back to them. Comparing this with that of Babri Janmabhoomi and Palestine would be a mistake. Even if you take the case of Palestine, the place belonged to both and not exclusively of the Jews. Babri Masjid or Ram Janmabhumi (whatever you may call that structure, though I prefer to call it Babri Masjid) issue is that of a belief and not that of something material plundered from the downtrodden public. Hence, there also your logic would fail nicelittlethings.

ഋതുസഞ്ജന,

എന്താണ് പറഞ്ഞുവരുന്നതെന്ന് മനസ്സിലായില്ല.

വായനകൾക്ക് നന്ദി
അഭിവാദ്യങ്ങളോടെ