പറവൂര്‍ മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള രണ്ടേക്കറിലെ മണ്ണ് ഒന്നരയടി ആഴത്തില്‍ നീക്കം ചെയ്ത്, സമീപത്തുള്ള പെരിയാറിലെ വെള്ളത്തില്‍ കഴുകി, അരിച്ചെടുത്ത്, ശുദ്ധിവരുത്തി അഞ്ചു ലക്ഷത്തിലേറെ രൂപ ഒഴുക്കിക്കളയാന്‍ തീരുമാനമായി.
വാസ്തുശാസ്ത്രപണ്ഡിതനായ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി എന്ന വിദ്വാന്റെ സവിശേഷബുദ്ധിയില്‍ ഉദിച്ച കാര്യമാണ് ഇത്. ഭൂപ്രകൃതിയിലും നീരൊഴുക്കിലുമുണ്ടായ മാറ്റം കൊണ്ട് അമ്പലത്തിന്റെ പത്മപാദുകവും അരഞ്ഞാണവും മണ്ണിനടിയിലായതും, മണ്ണിന്റെ ‘കണ്ണും കാതും’ അടഞ്ഞതും, വാസ്തുപുരുഷന്റെ കുടികിടപ്പുകാരണം ദിശമാറി വെള്ളമൊഴുകുന്നത് അപകടകരമാകുന്നതുകൊണ്ടുമാണത്രെ ഈ അറ്റകൈപ്രയോഗത്തിന് ഒരുമ്പെട്ടിരിക്കുന്നത്. അതേതായാലും നന്നായി.
പക്ഷേ, ഇതുകൊണ്ടൊന്നും ‘ഐശ്വര്യത്തിന്റെ ദോഷം‘ പൂര്‍ണ്ണമായും ഇല്ലാതാകില്ലെന്ന് അമ്പലം ഭരണാധികാരികള്‍ മനസ്സിലാക്കണം. അടിയന്തിരമായി ചെയ്യേണ്ട മറ്റു കാര്യങ്ങളുമുണ്ട്. അരിച്ചെടുത്ത് ശുദ്ധീകരിച്ച മണ്ണില്‍ സുഗന്ധതൈലങ്ങള്‍ പൂശണം. കഴിയുമെങ്കില്‍, ചിലവ് അല്‍പ്പം കൂടിയാലും തരക്കേടില്ല, സ്വര്‍ണ്ണം പൂശുന്നതും നന്നായിരിക്കും.
ഇനി, ചുറ്റുവട്ടത്ത് എവിടെയെങ്കിലും ഏതെങ്കിലും താഴ്ന്ന ജാതിക്കാരോ, അന്യമതസ്ഥരോ താമസിക്കുന്നുണ്ടെങ്കില്‍, അവരെയും കഴിയുന്നതും വേഗം അവിടെനിന്ന് ഇറക്കിവിടണം. അന്യമതസ്ഥരും അഹിന്ദുക്കളും അമ്പലത്തിനുള്ളില്‍ പ്രവേശിക്കരുതെന്നും, അമ്പലത്തിനുചുറ്റുമുള്ള വഴികളിലൂടെ നടക്കരുതെന്നും ഒരു ബോര്‍ഡ്‌കൂടി വെച്ചാല്‍ ഏറെ നന്ന്. ഏതൊക്കെ വിധത്തിലാണ് അശുദ്ധികള്‍ ഉണ്ടാവുകയെന്ന് ആര്‍ക്കും ഇന്നത്തെകാലത്ത് ഉറപ്പിച്ച് പറയാന്‍ വയ്യല്ലോ. ഒരു ശ്രദ്ധ വേണമെന്ന് ചുരുക്കം.
വാര്‍ത്ത ഇവിടെ
Showing posts with label അമ്പലം. Show all posts
Showing posts with label അമ്പലം. Show all posts
Monday, June 16, 2008
Subscribe to:
Posts (Atom)