ഒരു സ്ത്രീയെന്ന നിലക്ക്, ഞാന്‍ ജനിക്കാന്‍ ഇടവന്ന പള്ളി എന്റെ ക്ഷമയെ പരീക്ഷിക്കുകയാണ് ഇന്ന്.
കാത്തോലിക്കാ പള്ളിയുടെ അന്തരീക്ഷത്തിലാണ് ഞാന്‍ വളര്‍ന്നുവലുതായത്. പ്രായപൂര്‍ത്തിയായതിനുശേഷം വര്‍ഷങ്ങളോളം, എല്ലാ ദിവസവും പ്രാര്‍ത്ഥനക്കു പോവുകയും പതിവായിരുന്നു. കരിസ്മാറ്റിക് സംഘടനയിലും ഞാന്‍ അംഗമായിരുന്നു. പക്ഷേ, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലിംഗപരവും ലൈംഗികസംബന്ധവുമായ വിഷയങ്ങളില്‍ പള്ളിയെടുക്കുന്ന നിലപാടുകളുടെ പൊള്ളത്തരം കാണാനിടവന്നപ്പോള്‍ ആ പതിവൊക്കെ ഞാന്‍ ഉപേക്ഷിച്ചു.
രാജ്യത്താകമാനം കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെ മൂടിവെക്കാന്‍ അമേരിക്കന്‍ പള്ളികള്‍ ഉത്സാഹിക്കുന്നത് കണ്ടപ്പോഴാണ് എനിക്ക് പള്ളിയുമായി വഴിപിരിയേണ്ടിവന്നത്. കന്യാമറിയത്തെ മാതൃകയായി കണ്ടുകൊണ്ടാണ് ഇത്രനാളും ഇവിടെ ഞങ്ങള്‍ സ്ത്രീകള്‍ ജീവിച്ചത്. പക്ഷേ ഇന്ന് പള്ളി പറയുന്നത് വിവാഹസമയത്ത്, കന്യകാത്വമൊഴിച്ച് മറ്റെന്തുവേണമെങ്കില്‍ ആയിക്കൊള്ളാനാണ്.
MWC (Media with Conscience)-ല്‍ റാച്ചേല്‍ ബ്ലിസ്സ് എഴുതിയ ലേഖനം.
Showing posts with label ലിംഗസമത്വം. Show all posts
Showing posts with label ലിംഗസമത്വം. Show all posts
Monday, June 30, 2008
Subscribe to:
Posts (Atom)