Thursday, April 24, 2008

ഇതാ ഒരു ഡോക്യുമെന്ററി

ഇതാ ഒരു ഡോക്യുമെന്ററി. വൈറ്റ്‌ഹൌസിലെയും, ഡൌണിങ്ങ് സ്ട്രീറ്റിലെയും, ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൌണ്‍സിലിലെയും എല്ലാ പുലയാടികള്‍ക്കും അവരുടെ ദല്ല്ലാളുമാര്‍ക്കും, ആവോളം കണ്ടു രസിക്കാന്‍.

പതിനെട്ടു കൊല്ലമായി ഈ രക്ഷകര്‍ നടത്തിവരുന്ന ലിബറേഷന്റെയും ജനാധിപത്യസംരക്ഷണത്തിന്റെയും ഉപഭോക്താക്കളെ കാണണ്ടേ? കൂട്ടനശീകരണായുധങ്ങളില്‍നിന്നും, സദ്ദാമില്‍നിന്നും വിമോചിക്കപ്പെട്ടതിന്റെ ‘സന്തോഷം‌‘കൊണ്ട്, ഇരിക്കാനും കിടക്കാനും ജീവിക്കാനും വയ്യാതായ ചിലരെ.

വീട്ടിലെ ശീതീകരിച്ച മുറിയില്‍, ഭാര്യയുടെയും മക്കളുടെയും കൊച്ചുമക്കളുടെയും ഇടയിലിരുന്ന് , കെന്റക്കിയും ബര്‍ഗറും ചവച്ചരച്ച്, ഇടക്കോരോ ശീതളപാനീയവും മോന്തി, ഇതു കാണുക. എന്തെങ്കിലും സുഖമില്ലായ്മ തോന്നുമ്പോള്‍, IPL-ന്റെയോ, ഏറ്റവും പുതിയ സ്റ്റോക്ക് മാര്‍ക്കറ്റ് നിലവാ‍രത്തിന്റെ താളുകളിലേക്കോ വാര്‍ത്താവലോകനത്തിലേക്കോ ശ്രദ്ധ തിരിക്കുക. അതല്ലെങ്കില്‍ ബുര്‍ജ് ദുബായുടെ വിശ്വസൌന്ദര്യം ഒപ്പിയെടുത്ത മെയിലുകളിലേക്കും മനസ്സു തിരിക്കാം.

മനസ്സിനൊരു പൊറുതിവേണ്ടേ?

11 comments:

Rajeeve Chelanat said...

എങ്ങിനെയാണ് നമുക്കിങ്ങനെ വെറുതെയിരിക്കാന്‍ കഴിയുന്നത്?

വെള്ളെഴുത്ത് said...

മനസ്സിനൊരു പൊറുതിവേണ്ടേ? കാണുന്നതെങ്ങനെ കാണാതിരിക്കുന്നതെങ്ങനെ? സ്ഥിതിവിവരക്കണക്കുകള്‍ കൃത്യമായി വച്ചു നോക്കിയാല്‍ പാഠപുസ്തകങ്ങളിലെ പല ഭീകരതാകണക്കെടുപ്പുകളും പൊളിയും. അപ്പോള്‍ ഭീകരന്‍ ആര്? പക്ഷേ പാഠപുസ്തകങ്ങള്‍ക്ക് പുറത്ത്.. എന്താണതിനെ പറയുക ‘ഫ്രീക്കണോമിക്സ്..?’

മൂര്‍ത്തി said...

നന്ദി രാജീവ്..

കണ്ടിരിക്കേണ്ട ഡോക്കുമെന്ററി.

പോസ്റ്റിലെ ആദ്യ പാരഗ്രാഫിനു കട്ടികുറഞ്ഞോ എന്നേ
ഇത് കണ്ടുകഴിയുമ്പോള്‍ തോന്നൂ..

ഭൂമിപുത്രി said...

download aakumo ennu nokkatte,ente connectionnte speed mathiyaakumo ennu samshayamundu...
engilum oohikkaam kannu pollunna kaazchakalaayirikkumennu

തോന്ന്യാസി said...

രാജീവേട്ടാ.....ഡോക്യുമെന്ററി കാണാന്‍ ശ്രമിച്ചു ; കഴിഞ്ഞില്ല മുഴുവനും കാണാന്‍ മനസ്സനുവദിച്ചില്ല,

മനസ്സിന് കട്ടികൂടുന്നൊരു കാലം വന്നാല്‍ അന്ന് ഞാനീ ഡോക്യുമെന്ററി മുഴുവനും കണ്ട് ഒരു കമന്റിടാം........

siva // ശിവ said...

മനസ്സിനെ ഒരുപാട്‌ വിഷമിപ്പിച്ചു....നന്ദി....

Radheyan said...

മൃത്യു,വേദന,മുറിവുകള്‍,ചോര എല്ലാറ്റിലും മുകളില്‍ അടിമത്തം അടിച്ചേല്‍പ്പിക്കപ്പെട്ടവന്റെ ദൈന്യത രോഷം....

ആളുകള്‍ സ്വയം അഗ്നിസ്ഫുലിംഗങ്ങളാകുന്നതിന്റെ കാരണം ഇനിയും തിരക്കണോ

The Prophet Of Frivolity said...

എന്തിനാ രാജീവ് മനുഷ്യരെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്? ഇത്തരം കാര്യങ്ങള്‍ കണ്ടാല്‍ ഇനിയെങ്കിലും മിണ്ടാതിരിക്കുക. അല്ലെങ്കില്‍ തനിക്കുമാത്രമായിട്ടെന്തിനാ, നാട്ടിലെല്ലാവര്‍ക്കും ഭ്രാന്തുപിടിച്ചോട്ടെ എന്നാണോ? ലെയിബ്നിറ്റ്സിന്റെ “ഇതിലും നല്ലൊരുലോകമുണ്ടാവാനാവില്ല, ഇതാണു ലോകമെങ്കില്‍, ഇതിലും നല്ലതൊന്നുണ്ടാവാനാവില്ല’ എന്ന തത്വചിന്ത കേട്ട് ഭ്രാന്തെടുത്താണ് വോള്‍ട്ടയര്‍ കാന്‍ഡിഡ എഴുതിയത്. അതുപോലെ ഈ ജനാധിപത്യമെന്ന,അമേരിക്കന്‍ ജനാധിപത്യമെന്ന
മഹാവിപത്തിന്നെതിരെ പ്രതികരിക്കാന്‍, അതു കള്ളമാണ്, അതു കള്ളമാണ്, എന്നു വിളിച്ചു പറയാന്‍ ആരുണ്ട്? പ്രവാചകന്മാരുടെ, അതികായന്മാരുടെ കാലം കഴിഞ്ഞെന്ന് പ്രായം ചെന്ന ഒരാള്‍ ഈയിടെ ഇടറിയ തൊണ്ടയോടെ എന്നോട് പറഞ്ഞു. ഇതു കലിയാണ്. ഒരു യുഗമെന്നാല്‍ എത്ര കൊല്ലമാണ് രാജീവ്? ഇതിനൊക്കെപ്പകരം ആരാണ് അനുഭവിക്കാന്‍ പോകുന്നത്? എന്തിനീ പുഴുത്തുനാറിയ, ശിഖണ്ഡിയുടെ ജന്മം നമുക്കൊക്കെ? മനുഷ്യനെന്ന പരിണാമത്തിന്റെ കൈത്തെറ്റിന്ന്
ആരു പരിഹാരക്രിയ ചെയ്യും?

Anonymous said...

കഷ്ടം .ചെകുത്താന്റെ മക്കള്‍ എന്നു പറഞ്ഞാല്‍,ചെകുത്താന്‍ പോലുംസഹിക്കില്ല. എന്തൊരു ക്രുരതയാണിതു ദൈവമെ? ഇതിനെന്നറുതിയുണ്ടാകും..?

എവിടെപോയി അമേരിക്കയുടെ ഇവിടെയുണ്ടായിരുന്ന പിണിയാളുകള്‍.. ഇതൊന്നും കാണുന്നില്ലെ അവര്‍, അതൊ കണ്ടില്ലെന്നു നടിക്കുന്നൊ??

ശ്രീവല്ലഭന്‍. said...

രാജീവ്,
കുറച്ചു ഭാഗം കണ്ടു. വളരെ ദുഖകരം തന്നെ.

US musician Miachael Franti യെ രണ്ടു വര്‍ഷം മുന്‍പ് ‍പരിചയപ്പെട്ടിരുന്നു. അയാള്‍ ഇറാഖിലും ഗാസയിലും പോയി ഒരു documentary എടുത്തത് ഞങ്ങളെ കാണിച്ചു. കണ്ടു കഴിഞ്ഞതോടെ അവിടെ ഉണ്ടായിരുന്ന വലിയ ഒഫീസര്‍മാരുള്‍പ്പടെ എല്ലാവരും കരയുകയായിരുന്നു. ഒരു പരിധിവരെ കുറച്ചു പേരെയെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കിക്കുവാന്‍ ആ documentary കൊണ്ടു കഴിഞ്ഞു എന്ന് തോന്നി. പിന്നീട് ഈ ഫിലിം ഞാന്‍ കുറച്ചു സ്ഥലങ്ങളില്‍ കാണിച്ചു. പ്രതികരണം എല്ലായിടത്തും ഒരു പോലെ തന്നെ ആയിരുന്നു.

ഈ പോസ്റ്റ് കണ്ടപ്പോള്‍ അത് യുട്യു‌ബില്‍ ഉണ്ടോ എന്ന് തിരഞ്ഞു. മുഴുവനും ആരോ യുട്യു‌ബില്‍ ഇട്ടിട്ടുണ്ട്. താഴെ ലിങ്ക് കൊടുക്കുന്നു.സമയം കിട്ടുമ്പോള്‍ കണ്ടു നോക്കുക.

Miachael Franti യുടെ വെബ്സൈറ്റ്

I Know I am Not Alone- Documentary by Michael Franti

Part -1 , Part 2, Part 3, Part 4, Part 5a, Part 5b, Part 6, Part 7, Part 8 , Part 9

പാമരന്‍ said...

ശവം തീനികള്‌..