Thursday, July 10, 2008

ചത്ത കുതിരകള്‍

ഇന്ത്യയുടെ ഒരേയൊരു ഫീല്‍ഡ് മാര്‍ഷലാണ് മരിച്ചത്. സുപ്രധാനമായ ഒരു സൈനികവിജയത്തിന്റെ ശില്പി. ഒരു പട്ടിയും തിരിഞ്ഞുനോക്കിയില്ല. അവര്‍ക്ക് മറ്റു തിരക്കുകളില്ലേ? എന്തെല്ലാം ചെയ്തുതീര്‍ക്കേണ്ടതുണ്ട്. സാധാരണക്കാരായ ജനങ്ങളാ‍ണ് ‘സാം ബഹാദൂറി‘ന് അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കാന്‍ എത്തിയത്. അത്യാസന്ന നിലയിലാ‍ണെന്ന വാര്‍ത്ത പുറത്തുവന്ന ജൂണ്‍ 26 പുലര്‍ച്ചെ പത്തു മണിമുതല്‍, അന്ത്യോപചാരകര്‍മ്മങ്ങളുടെ ആചാരവെടികള്‍ മുഴങ്ങിയ ജൂണ്‍ 27 ഉച്ചക്ക് മൂന്നു മണിവരെ, എത്താതിരുന്ന കേസരികളുടെ ലിസ്റ്റ് താഴെ.

രാഷ്ട്രപതി(സര്‍വ്വസൈന്യാധിപ) പ്രതിഭാപാട്ടീല്‍ - ഹാജരില്ല
ഉപരാഷ്ട്രപതി-ഹമീദ് അന്‍സാരി - പുസ്തകനിരൂപണവും പ്രസാധനവുമായി തിരക്കില്‍
മന്‍‌മോഹന്‍ സിംഗ് - ഹാജരില്ല
സോണിയാ ഗാന്ധി - ഹാജരില്ല
എല്‍.കെ.അദ്വാനി - ഹാജരില്ല
കരുണാനിധിയും സുര്‍ജിത് സിംഗ് ബര്‍ണാലയും-ഹാജരില്ല

രാഷ്ട്രീയക്കാര്‍ക്ക് പല കാരണങ്ങളും പറയാനുണ്ടാകും. പ്രൊട്ടൊക്കോളുകളുടെ നൂലാമാലകളും കൂട്ടിനുകണ്ടേക്കാം. സൈന്യത്തിന്റെ സ്ഥാനം എന്താണെന്നും, എവിടെയാണെന്നും ഇന്ത്യ കാണിച്ചുകൊടുത്തതാണെന്നും വരാം. പാക്കിസ്ഥാന്റെയത്ര സൈനികവത്‌ക്ക്കരണം ഇല്ലാത്തതും അതുകൊണ്ടായിരിക്കാം. പ്രായമായില്ലേ, കാല്‍‌മുട്ടുകള്‍ക്ക് വേദന കാണും.

പക്ഷേ സൈന്യത്തിന്റെ കാര്യമോ?

എ.കെ.ആന്റണി - മുന്‍‌നിശ്ചയിച്ച ചില തിരക്കുകള്‍ കാരണം വരാന്‍ പറ്റിയില്ല
കരസേനാ മേധാവി - ഹാജരില്ല (റഷ്യയിലായിരുന്നു)
നാവികസേനാ മേധാവി - ഹാജരില്ല
വ്യോമസേനാ മേധാവി - ഹാജരില്ല

പ്രതിരോധമന്ത്രിക്കു വേണ്ടി ഹാജരായത് അദ്ദേഹത്തിന്റെ ഡെപ്യൂട്ടി പള്ളം രാജു. മറ്റു രണ്ടു സേനാവിഭാഗങ്ങള്‍ക്കുവേണ്ടി സ്ഥലത്ത് ഹാജരായത്, ജനറല്‍ പദവിയിലെ രണ്ടു നക്ഷത്രക്കാര്‍.
ഇതൊക്കെ കാണിക്കുന്നത്, നിങ്ങള്‍ പണക്കാരനോ, അധികാരിയോ, ശക്തനോ, കേമനോ ആരായിരുന്നാലും ശരി, ചാവേണ്ടപോലെ ചാവണമെങ്കില്‍, ഒന്നുകില്‍ ദില്ലിയുടെയോ മുംബൈയുടെയോ പരിസരത്ത് എവിടെയെങ്കിലും വെച്ചാവണം, അല്ലെങ്കില്‍, നിങ്ങളെക്കൊണ്ട് അവര്‍ക്ക് എന്തെങ്കിലും ഗുണം ഉണ്ടാകണം എന്നാണ്.

മനേക്‍ഷാ പണ്ടൊരിക്കല്‍ പറഞ്ഞത് അര്‍ത്ഥവത്താണ്. “"രാജ്യത്തിന്റെ പ്രതിരോധകാര്യങ്ങള്‍ നോക്കാന്‍ വേണ്ടി നമ്മള്‍ ചുമതലപ്പെടുത്തുന്ന ഈ രാഷ്ട്രീയ യജമാനന്മാര്‍ക്ക് മോട്ടോറും മോര്‍ട്ടാറും തിരിച്ചറിയില്ല. തോക്കും പീരങ്കിയും തമ്മിലുള്ള വ്യത്യാസം അവര്‍ക്കറിയില്ല. അതുപോലെതന്നെ ഗറില്ലയെയും ഗൊറില്ലയെയും. കാഴ്ചയില്‍ രണ്ടാമത്തേതിനോട് സാദൃശ്യം തോന്നുമെങ്കിലും”.

ഇതുകൂടി ഒന്നു നോക്കൂ:

‘കൂലി‘ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ പരിക്കുപറ്റി ആശുപത്രിയിലായിരുന്ന അമിതാഭ് ബച്ചനെ കാണാന്‍ ഇന്ദിരാ ഗാന്ധി പറന്നെത്തി.

ധീരുഭായ് അംബാനി മരിച്ചപ്പോള്‍, തന്റെ ഗുജറാത്ത് സന്ദര്‍ശനം വെട്ടിച്ചുരുക്കി അദ്വാനി പാഞ്ഞണഞ്ഞു.

പ്രമോദ് മഹാജന്‍ കൊല്ലപ്പെട്ടപ്പോള്‍ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ ഭൈറോണ്‍ സിംഗ് ഷേഖാവത്തിനു സമയമുണ്ടായിരുന്നു.

ചാവുകയും ചത്തുകൊണ്ടിരിക്കുകയും ചെയ്യുന്ന എല്ലാ തെമ്മാടികളെയും, കൂട്ടിക്കൊടുപ്പുകാരെയും, പ്രശസ്തരെയും കാണാന്‍ നമ്മുടെ വി.ഐ.പികള്‍ക്കും, വി.വി.ഐ.പികള്‍ക്കും ഇഷ്ടം‌പോലെ സമയമുണ്ട്. ഫീല്‍ഡ് മാര്‍ഷലിനെ കാണാന്‍ മാത്രം അവര്‍ക്ക് സമയമില്ല.


http://churumuri.wordpress.com/2008/06/28/

29 comments:

Rajeeve Chelanat said...

ചത്ത കുതിരകള്‍

Unknown said...

മാഷേ,
ഗാന്ധിജിയെ നോട്ടിന്റെ പേരില്‍ മാത്രം അറിയുന്ന ഭരണകര്‍ത്താക്കളുള്ള നാട്ടില്‍ ഇത്രയുംനടന്നല്ലോ എന്നാശ്വസിക്കൂ...

അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിച്ചിട്ട് അവര്‍ക്കെന്തു നേടാന്‍...

അങ്കിള്‍ said...

ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇത്രത്തോളം എഴുതാനുള്ള ഡേറ്റാ എനിക്ക് കിട്ടിയില്ല.

താങ്കളുടെ രാജ്യസ്നേഹത്തിനു മുന്നില്‍ നമിക്കുന്നു.

തറവാടി said...

ചില സ്ഥാനങ്ങളലിരിക്കുന്നവര്‍ മരണപ്പെടുമ്പോള്‍ നിയമപരമായോ/ നയതന്ത്രപരമായോ / നിര്‍ബന്ധമായോ ചെയ്യുന്ന ചുരുങ്ങിയ ചിലതുണ്ട് , ഉദാഹരണത്തിന് :ഒരു സൈനികന്‍ മരിച്ചാല്‍ അന്ത്യമായി ചെയ്യുന്ന ആകാശത്തേക്കുള്ള വെടിവെക്കുക.

പതിവായി നടക്കുന്ന ഇത്തരം കാര്യങ്ങള്‍ ആര്‍ക്കെങ്കിലും നിരസിക്കപ്പെടുമ്പോള്‍ അതുയര്‍ത്തേണ്ടതുതന്നെയാണ് പക്ഷെ ,

ഇത്തരം അടിസ്ഥാനപരമായവയക്ക് ( ആകാശത്തേക്കുള്ള വെടിവെക്കലിനു പുറമെ മറ്റെന്തിങ്കിലും ഉണ്ടെങ്കില്‍ അതും ), പുറമെ കിട്ടുന്നവ

( അതെന്തുമാവാം , മരണവീട്ടില്‍ സന്ദര്‍ശനം , സര്‍ക്കാര്‍ അവധി , സ്കൂള്‍ അവധി തുടങ്ങി എന്തുമാവാം )

വ്യക്തികളുടെ താത്പര്യമാകുമ്പോള്‍ അതില്‍ പിടിച്ച് വിമര്‍‌ശിക്കുന്നതില്‍ കഴമ്പില്ലെന്നാണെന്‍‌റ്റെ പക്ഷം.

ഇനി , സന്ദര്‍ശനം ഒരു നിയമപരമായ കാര്യം ആനെങ്കില്‍ പോലും , മറ്റൊരാളെ അയച്ച എന്തെങ്കിലും കാരണം പറയാവുന്നതെയുള്ളുതാനും.


ആളുകളില്‍ ( മന്ത്രിമാരും മറ്റും ) വ്യക്തിപരമായ തീരുമാനങ്ങള്‍ക്ക് കിട്ടുന്ന അവസരം അവര്‍ ഉപയോഗപ്പെടുത്തുന്നതിനെ കുറ്റം പറയാന്‍ മറ്റുള്ളവര്‍ക്കെന്തവകാശം?

ഇന്ദിരാഗാന്ധി അമിതാബച്ചനെ കാണാന്‍ വന്നിട്ടുണ്ടെങ്കില്‍ അതവരുടെ സ്വാതന്ത്ര്യം ,

നാളെ നമ്മുടെ നാട്ടിലെ ഒരു സിനിമാ നടന്‍ മരിച്ചാല്‍ അതില്‍ പങ്കെടുക്കുന്നത് ആന്‍‌റ്റണിയുടെ ,

അച്ചുദാനന്ദന്‍‌റ്റെ സ്വാതന്ത്ര്യം എന്നു വെച്ച് ഇന്ന ആളുടെതില്‍ പങ്കെടുത്തില്ല അത് തെണ്ടിത്തരമായി എന്ന് പറയാനൊക്കുമോ?

( ഡിസ്ക്ലൈമര്‍ : എന്തെങ്കിലും മനസ്സിലായില്ലെങ്കില്‍ ചോദിക്കുക വിശദമാക്കാന്‍ ഒരു മടിയുമില്ല വെറുതെ കുറെ അനൊണി അഡ്ഡ്രെസ്സ് മിസ്സാക്കേണ്ടല്ലോ )

Anonymous said...

അത്യുന്നത സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ മരിച്ചാല്‍ അവിടെ എത്തി ആ വ്യക്തിയെ ആദരിക്കല്‍ ഒരു കടമയാണ്,മിക്കപ്പോഴും പ്രോട്ടോക്കോള്‍ കൂടെയാണ്.സൈന്യത്തിലെ ഒരാള്‍ മരിച്ചാല്‍ ആകാശത്തേക്ക് വെടിവെയ്ക്കുന്നത് അതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിട്ടല്ല,അതൊരു പ്രോട്ടൊക്കോളിന്റെ ഭാഗമായതു കൊണ്ടാണ്. മനേക്ഷായെ അറിയാത്തവര്‍ക്ക് ഇതില്‍ ഒരു കഴമ്പും ഇല്ലെന്നു തോന്നാം.

തീര്‍ച്ചയായും അദ്ദേഹത്തോട് കാണിച്ച ഈ അവഗണന മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ശുദ്ധ തോന്ന്യാസമാണ്

(ഇത് ഈ പോസ്റ്റ് എഴുതിയ ആളല്ല. എനിക്കൊരു ബ്ലോഗ് ഐഡി ഉണ്ടായിരുന്നത് കുറച്ചായി ഉപയോഗിക്കാത്തതിനല്‍ പാസ്വേര്‍ഡ് മറന്നു പോയി)

പാമരന്‍ said...

ഒരു സല്യൂട്ട്‌.

ഭൂമിപുത്രി said...

സോണിയാ‘ജി’യ്ക്കില്ലാത്ത ചരിത്രബോധം തങ്ങള്‍ക്കും പാടില്ലെന്ന് കരുതിക്കാണും വിനീതവിധേയറ്

siva // ശിവ said...

നന്ദി ഈ വിവരങ്ങള്‍ തന്നതിന്....

വായിച്ചപ്പോള്‍ നേരിയ വിഷമം തോന്നി....

എന്റെ അച്ഛന്‍ ഒരു പട്ടാള ഓഫീസറാണ്....ആയതിനാല്‍ എനിക്കും അറിയാം അവരുടെ ജീവിതം എന്തു മാത്രം കഷ്ടം നിറഞ്ഞതാണെന്ന്....

ഈ രാഷ്ട്രീയം കളിച്ച് നടക്കുന്ന അവന്മാരും അവളുമാരും എന്നാണാവോ ഇതൊക്കെ ഒന്ന് മനസ്സിലാക്കുക....

ലോകത്ത് എല്ലായിടവും സൈനിക ജോലി ചെയ്യുന്നവര്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി വല്ലപ്പോഴുമെങ്കിലും നമുക്ക് പ്രാര്‍ഥിക്കാം....

ലേഖകന് എന്റെ ഹൃദയം നിറഞ്ഞ നന്ദി....

സസ്നേഹം,

ശിവ.

ഗുപ്തന്‍ said...

പ്രതിരോധമന്ത്രിയുടെയും സൈന്യാധിപന്മാരുടെയും അസാന്നിധ്യം തികച്ചും അപലപനീയമാണ്. രാഷ്ട്രപതിയോ അതുപോലെ മറ്റാരെങ്കിലുമോ -ഒരാളെങ്കിലും ഉണ്ടാവേണ്ടിയിരുന്നു. :(

ജയരാജന്‍ said...

തറവാടിയുടെ കമന്റിലെ ഈ ഭാഗത്തോട് വിയോജിക്കുന്നു: "ഇന്ദിരാഗാന്ധി അമിതാബച്ചനെ കാണാന്‍ വന്നിട്ടുണ്ടെങ്കില്‍ അതവരുടെ സ്വാതന്ത്ര്യം ,
നാളെ നമ്മുടെ നാട്ടിലെ ഒരു സിനിമാ നടന്‍ മരിച്ചാല്‍ അതില്‍ പങ്കെടുക്കുന്നത് ആന്‍‌റ്റണിയുടെ , അച്ചുദാനന്ദന്‍‌റ്റെ സ്വാതന്ത്ര്യം "
അവരുടെ സ്വന്തം ചെലവില്‍ ആയിരുന്നെങ്കില്‍ സമ്മതിയ്ക്കാമായിരുന്നു. പക്ഷേ പൊതുഖജനാവില്‍ നിന്നെടുത്ത പണം ചെലവാക്കുമ്പോള്‍ ചുരുങ്ങിയ പക്ഷം അതിനെ ചോദ്യം ചെയ്യാനുള്ള അവകാശമെങ്കിലും നികുതിദായകര്‍ക്കില്ലേ?

തറവാടി said...

ജയരാജിനോട്,

പൊതുഖജനാവിലെ പണം ദൂര്‍ത്തടിക്കുന്നത് ചോദ്യം ചെയ്യപ്പെടണം സം‌ശയമില്ല.
ഒരു മന്ത്രിക്ക് താത്പര്യമുള്ള ഒരാള്‍ മരിച്ചാല്‍ അയാള്‍ വരുന്നതിനേയോ ,

താത്പര്യമില്ലാത്തതിനാല്‍ മറ്റൊരിടത്ത് പോകാതിരിരുന്നാല്‍ അതിനേയോ ചോദ്യം ചെയ്യപ്പെടേണ്ടതില്ല.അതേസമയം അതൃപ്തി രേഖപ്പെടുത്താം.

പ്രതിഷേധവും അതൃപ്തിപ്രകടനവും രണ്ടാണ്

ഞാനിട്ട എന്‍‌റ്റെ കമന്‍‌റ്റിനുള്ള വിശദികരണം ഇവിടെ. ഇട്ടിട്ടുണ്ട്.

സൂര്യോദയം said...

പ്രിയ തറവാടി,

വയസ്സായ അച്ഛനമ്മമാരെ സംരക്ഷിക്കണമെന്നത്‌ ഒരു നിയമമല്ലെങ്കിലും ഒരു കടമയാണല്ലോ. ആ കടമ ഓരോരുത്തനും അവനവന്റെ മനസ്സിനും സൗകര്യത്തിനും അനുസരിച്ച്‌ ചെയ്യും. പക്ഷേ, ചിലപ്പോള്‍ അങ്ങനെ അച്ഛനമ്മമാരെ സംരക്ഷിക്കാത്തവരെ നോക്കി മറ്റുള്ളവര്‍ (പ്രത്യേകിച്ചും ഇത്തരം കാര്യങ്ങളില്‍ താല്‍പര്യം കൂടുതലുള്ളവര്‍, വയസ്സായവരോട്‌ താല്‍പര്യമുള്ളവര്‍) പ്രതിക്ഷേധിച്ചെന്നും വരും. അത്‌ നല്ല ഉദ്ദേശത്തില്‍ കാണണമെന്ന് എനിയ്ക്ക്‌ തോന്നുന്നു.
താങ്കള്‍ പറഞ്ഞ പ്രതിഷേധവും അതൃപ്തിയും രണ്ടാണെന്നകാര്യത്തോട്‌ ഞാന്‍ യോജിക്കുന്നു. പക്ഷേ, ഏതിനെയൊക്കെ പ്രതിഷേധമായി കാണാം എന്നതിന്റെ മാനദണ്ഠം മാത്രമാകുന്നു പ്രശ്നം.

ഇവിടെ, രാജ്യത്തിനുവേണ്ടി സൈനിക സേവനം നിര്‍വ്വഹിച്ച്‌ ഉന്നത സ്ഥാനം വഹിച്ച ഒരാളുടെ അന്ത്യോപചാരചടങ്ങില്‍ പങ്കെടുക്കന്‍ രാജ്യത്തിന്റെ പരമോന്നതസ്ഥാനത്തിരിക്കുന്ന എല്ലാവരും എത്തിച്ചേരണമെന്ന് വാശിപിടിക്കാന്‍ പറ്റില്ല, പക്ഷേ, അങ്ങനെയുള്ള ഒരു വലിയവിഭാഗം ആളുകള്‍ എത്തിയില്ല എന്നതാണ്‌ പ്രതിഷേധാര്‍ഹം. പ്രതിഷേധം എന്ന് വിളിച്ചില്ലെങ്കിലും അതൊരു വല്ലാത്ത വിഷമവും അത്തരം നേതാക്കളോട്‌ വല്ലാത്ത ദേഷ്യവും വരുത്തുന്നു എന്നതാണ്‌ സത്യം.

Suraj said...

നന്ദി, ഈ പോസ്റ്റിന്; സാം ബഹാദൂറിനെ ഓര്‍മ്മിപ്പിച്ചതിനല്ല, മറ്റു ചിലതും കൂടി ഓര്‍മ്മയുണ്ടായിരിക്കണം എന്ന് ഓOര്‍മ്മിപ്പിച്ചതിന്.

Nachiketh said...

നന്ദി രാജീവ് , ഇതു വായിക്കാന്‍ കഴിയുന്ന ഓരോ ജവാനു ഉള്ളു കൊണ്ടു ചിരിയ്ക്കുന്നുണ്ടാവും , ആരെങ്കിലും അവരെ കുറിച്ച് പറഞ്ഞല്ലോ എന്നു സമാധാനത്തില്‍.....

അടുത്തിടെ ഒരു ലേഖനം വായിച്ചിരുന്നു economic times ല്‍ ഇന്ത്യന്‍ കരസേനയിലേയ്ക്ക് കഴിവുള്ളവരെ കിട്ടുന്നില്ലെന്ന്.

smitha adharsh said...

ഈ രാജ്യ സ്നേഹത്തിനു മുന്നില്‍ ഞാനും നമിക്കുന്നു....അല്ലെങ്കിലും,സാധാരണക്കാരുടെ ജീവന് വിലയില്ലാതെ ആയിട്ട് നാളേറെയായി.പക്ഷെ,നാടിനെ സംരക്ഷിക്കുന്ന പട്ടാളക്കാര്‍ സാധാരണക്കാര്‍ അല്ലല്ലോ?എന്നിട്ടും അവരുടെ ജീവന് വില കല്‍പ്പിക്കാന്‍ നമ്മുടെ നേതാക്കന്മാര്‍ക്ക് സമയം ഇല്ല..ക്ഷമിക്കണം...വിവരം ഇല്ല.

Anonymous said...

രണ്ടാം ലോകമഹായുദ്ധകാലത്ത് ക്യാപ്റ്റന്‍ മനേക്ഷ വളരെ ധീരമായി ബര്‍മ്മ അതിര്‍ത്തിയില്‍ ജപ്പാന്‍ സേനയുമാ‍യി പോരാടി പരിക്കുപറ്റിയിരുന്നു. എത്ര INA ഭടന്മാരെ ഈ ധീരദേശസ്നേഹി കൊന്നിട്ടുണ്ടാവുമോ ആവോ! അതിനും മുമ്പ് സ്വാതന്ത്ര്യസമരം എന്ന പേരും പറഞ്ഞ് അക്രമം കാട്ടി നടന്ന രാജ്യദ്രോഹികളില്‍ നിന്നും ഭാരതത്തെ കാത്തുരക്ഷിച്ചാണ് ക്യാപ്റ്റനായത് എന്നും മറക്കരുത്.

പട്ടാളക്കാരന്റെ രാജ്യസ്നേഹം, കൂലിവാങ്ങാതെ രാജ്യത്തെ സ്നേഹിക്കുന്ന സാധാരണക്കാരന്റെ വികാരത്തില്‍ നിന്നും അല്പം വ്യത്യസ്തമാണ് സഖാവെ.

Anonymous said...

ഒരു ചെറിയ തിരുത്തും ഉണ്ട്.

ഒരേ ഒരു ഫീല്‍ഡ് മാര്‍ഷല്‍ അല്ല, ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍ . സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ കമാന്‍ഡര്‍ - ഇന്‍ - ചീഫ് ആയ കെ.എം. കരിയപ്പക്ക് ‘83-ല്‍ , സേവനത്തില്‍ നിന്നു വിരമിച്ച് 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ പദവി നല്‍കി ആദരിച്ചിരുന്നു.

വാസ്തവികത സ്ഥിതീകരിച്ചു ബോദ്ധ്യമായതിനു ശേഷം, തെറ്റു തിരുത്തുവാനപേക്ഷ.

Anonymous said...

കൊള്ളാം...

രാജീവ് ചേലാനാട്ടു് എന്തു ചെയ്തു. അവിടെ പാഞ്ഞെത്തി ആദരാഞലികൾ സമർപ്പിച്ചൊ.

ഇല്ലാ‍... സമയം കിട്ടിയില്ലാ, അസൌകര്യം.. അതു പിന്നെ...

പോട്ടെ, എന്നും ബ്ലൊഗ്ഗുന്നതല്ലെ, അദ്ദെഹത്തിന്റെ ജീവിതത്തെക്കുരിച്ചും രാജ്യത്തിനു ചെയത സേവനങ്ങളെ ക്കുറിച്ചും ഒരു പോസ്റ്റു ഇട്ടൊ.

ഇല്ലാ..

നമ്മളെക്കൊണ്ടു പറ്റുന്ന പണി ചെയ്തു.

അദ്ദെഹത്തിന്റെ മരണത്തിന്റെ ചിലവിൽ പത്തു പേരെ തെറി പറഞ്ഞു ഒരു ബ്ലോഗ്ഗ് അങ്ങു പോസ്റ്റി.

അല്ല പിന്നെ...

Anonymous said...

nothing to surprise in it. now a days indian leaders are actinng and working to protect the interest of America ,china etc. Rajeveji what about the medias?. when diana died i think even though there was few chanels all of the were floded with newses about that. politcians know that there is not even a scope to play a minority / majority politics there.

Rajeeve Chelanat said...

പൊന്‍‌കുരിശേ

ശരിയാണ്. ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍ എന്നതാണ് ശരി.

“പട്ടാളക്കാരന്റെ രാജ്യസ്നേഹം, കൂലിവാങ്ങാതെ രാജ്യത്തെ സ്നേഹിക്കുന്ന സാധാരണക്കാരന്റെ വികാരത്തില്‍ നിന്നും അല്പം വ്യത്യസ്തമാണ്“ - പൂര്‍ണ്ണമായും യോജിക്കുന്നു പൊന്‍‌കുരിശേ. പട്ടാളമെന്ന സ്ഥാപനത്തിനെക്കുറിച്ചും, പട്ടാളക്കാരെക്കുറിച്ചുമുള്ള (ഏകദേശം ഇതേ മട്ടിലുള്ള)എന്റെ അഭിപ്രായങ്ങള്‍ ഇതിനുമുന്‍പ് ചിലയിടങ്ങളില്‍ സൂചിപ്പിക്കുകയുമുണ്ടായിട്ടുണ്ട്.അതുകൊണ്ട് അത് ഇവിടെ വീണ്ടും ആവര്‍ത്തിക്കുന്നില്ല.

രാജ്യസ്നേഹം എന്ന അളവുകോലുകൊണ്ടല്ല ഈ സംഭവത്തെ ഞാന്‍ കാണാന്‍ ശ്രമിച്ചത്. ജവാന്മരെക്കുറിച്ചും അവരുടെ ത്യാഗത്തിനെക്കുറിച്ചുമൊക്കെ വായ്‌‌തോരാതെ പുലമ്പുന്നവന്മാരുടെ നെറികേട് വെളിച്ചത്തുകൊണ്ടുവരിക എന്നൊരു ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളു.

തറവാടീ

താങ്കളുടെ അഭിപ്രായത്തിനുള്ള മറുപടി ഇവിടെ ജയരാജനും സൂര്യോദയവും വ്യക്തമാക്കിയിട്ടുണ്ട്. കൂടുതലൊന്നുമില്ല.

എല്ലാ വായനകള്‍ക്കും നന്ദി.

അനോണീ, ഇടക്കിടക്ക് വന്ന് അഭിപ്രായങ്ങള്‍ കാച്ചി പോകുന്നതിന് ഒരു സ്പെഷ്യല്‍ നന്ദി.

അഭിവാദ്യങ്ങളോടെ

Anonymous said...

Rajeevji
i realy want to post in my name only but realy scared of the spirit of SECULARISTS to attack personally when they dont have any thing to defend their stand.

hope you know it and no need to explain in detail

Rajeeve Chelanat said...

അനോണീ

അത് സാരമില്ല. എനിക്കത് മനസ്സിലാകും. പക്ഷേ, വിഷയവുമായി നേരിട്ട് ബന്ധപ്പെടാത്ത ഇത്തരം കത്തുകള്‍ ഇ-മെയിലില്‍ അയക്കുന്നതായിരിക്കും നല്ലത് എന്നൊരു അഭിപ്രായവും ഇവിടെ രേഖപ്പെടുത്തട്ടെ.

അനോണികള്‍ക്ക് (പ്രത്യേകിച്ചും ഒളിഞ്ഞിരുന്ന് തെറിവിളിക്കുകയും, തോണ്ടുകയും ചെയ്യുന്ന അനോണികള്‍ക്ക്; വിഷയത്തില്‍ ഇടപെടുന്ന താങ്കളെപ്പോലുള്ളവരെയല്ല്ല ഉദ്ദേശിച്ചത്) ഞാന്‍ മറുപടി കൊടുക്കാറില്ല.അവരുടെ മനോവൈകൃതങ്ങള്‍ക്കും ഒരു ആവിഷ്കാരസ്വാതന്ത്ര്യമൊക്കെ വേണ്ടേ? അതുകൊണ്ട് കമന്റുകള്‍ മോഡറേറ്റ് ചെയ്യാറുമില്ല്ല.

അഭിവാദ്യങ്ങളോടെ

Anonymous said...

thanks for that. but i think what i told is relevant to the situvation.currently in india political leaders interfere in to all the matters / only in to the matters which bring votes or money for them and now a days protectors of minority interests , protectors of secularisam all are a good point to get more SECULAR Votes.as per my knowledge kerala is the only state where there was a hartal when US hang Sadam....

Rajeeve Chelanat said...

Dear Anony,

Yes, your comment was relevant to the topic. I was merely responding to that another sentence of yours ( "i realy want to post in my name .....stand'). Politicians, unfortunately look and go for those vote banks, rather than the issues itself. Yes. you are right in that, though the statement itself should not be generalized as such.

Again, Secularism is not at all a bad thing, but instead, a quality, any individual or nation should have as its backbone, just like democracy and socialistic approach.

And, that Kerala harthal in protest against US hanging of Saddam was a right thing to do and it is during such moments that I feel much happy for having born in that particular place.

Accept my salutations

Anonymous said...

Secularisam , democracy, scoialisam all good in its real meaning. i dont thing the secularisam which is implemented in india is not good for the long run. Our democratic sustem also not correct. what happended according to me is our politician turned secularisam , democracy and socialisam in a way to ensure that they can always twist and explain it in a way which is beneficial to them.

Regarding the Hartal that is another face of our secularism. during that time all our media supported that hartal and no body was talking about the increasing number of hartal in kerala but when there was a hartal on Amarnath issue i could see most of the news papers were discussing about the money loss and meaningless of hartal.

regarding this article to make this complete there should have been a reference to other leaders than congress and BJP. Where were our senior comrades during this ocassion?.

And, that Kerala harthal in protest against US hanging of Saddam was a right thing to do and it is during such moments that I feel much happy for having born in that particular place.

മുസാഫിര്‍ said...

ഫീല്‍ഡ് മാര്‍ഷല്‍ എന്നത് സാം മനേക്‍ഷാ വിരമിച്ചതിന് ശേഷം കൊടുത്ത ഒരു ബഹുമതിയാണ്.സംഭവ ബഹുലമായിരുന്നു ആ ജീവിതമെങ്കിലും അദ്ദേഹം ഓര്‍ക്കപ്പെടുന്നത് 1971ല്‍ ഈസ്റ്റ് പാക്കിസ്താനെ മോചിപ്പിച്ച ഇന്‍ഡ്യന്‍ ആര്‍മിയുടെ സേനാനായകനെന്ന നിലയിലായിരിക്കും എന്നു തോന്നുന്നു.പിന്നീട് നടന്ന ഒരു പത്ര സമ്മേളനത്തീല്‍ “ അങ്ങ് പാക് സേനയില്‍ ആയിരുന്നെങ്കില്‍ ആരായിരുന്നു ജയിക്കുക “ എന്ന ചോദ്യത്തിന്, തീരച്ചയായും പാക്കിസ്താന്‍ എന്നാ‍ണ് മറുപടി നല്‍കിയത്.അത് അദ്ദേഹത്തെ ഇന്ദിരാജീക്കും സ്തുതിപാഠകര്‍ക്കും അനഭിമതനാക്കുകയും അര്‍ഹിക്കുന്ന സ്ഥാനമാനങ്ങളില്‍ നിന്നും കുറെക്കാലത്തേക്കെങ്കിലും മാറ്റി നിര്‍ത്തുകയും ചെയ്തു.അതിന്റ്റെ തുടര്‍ച്ചയായി ഇപ്പോഴത്തെ സംഭവങ്ങളെ കാ‍ണാം എന്ന് തോന്നുന്നു.

NITHYAN said...

വന്നെത്താന്‍ ലേറ്റായെങ്കിലും എത്തിയതു നന്നായി. നല്ല പോസ്‌റ്റ്‌
General, are you ready? (for war) യുദ്ധത്തിന്‌ തയ്യാറായോ എന്ന ഇന്ദിരാഗാന്ധിയുടെ ചോദ്യത്തിന്‌ മനേക്ഷായുടെ മറുപടി പ്രസിദ്ധമായിരുന്നു.
"I am always ready sweetie."

Rajeeve Chelanat said...

മുസാഫിര്‍

‘താങ്കള്‍ മറുഭാഗത്തായിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു?’ എന്ന ചോദ്യത്തിന് ‘ചരിത്രം മറ്റൊന്നാകുമായിരുന്നു’ എന്ന് ഫീല്‍ഡ് മാര്‍ഷലിന്റെ ഉത്തരം.

പത്തറുപത് കോടി ജനങ്ങളുടെ (അന്നത്തെ) ഭാഗധേയം മുഴുവന്‍ ഒരു വ്യക്തിയെ ആശ്രയിച്ചിരിക്കുന്ന ആ അവസ്ഥ ഭീകരമാണ്.

ചരിത്രമെന്നത് ഒരു സാമൂഹ്യനിര്‍മ്മാണമാണെന്ന തിരിച്ചറിവു നല്‍കുന്ന ആശ്വാസവും ചില്ലറയല്ല.

നിത്യാ, നന്ദി
എല്ലാവര്‍ക്കും

അഭിവാദ്യങ്ങളോ‍ടെ

Rajeeve Chelanat said...

അങ്കിള്‍

ഇതില്‍ എന്റെ പങ്ക്, എവിടെനിന്നോ കിട്ടിയത്, മലയാളത്തിലാക്കി പോസ്റ്റി എന്നിടത്ത് അവസാനിക്കുന്നു.

മറ്റൊരു രീതിയില്‍ അനോണി പറഞ്ഞപോലെ,

“അദ്ദെഹത്തിന്റെ മരണത്തിന്റെ ചിലവിൽ പത്തു പേരെ തെറി പറഞ്ഞു ഒരു ബ്ലോഗ്ഗ് അങ്ങു പോസ്റ്റി“

അഭിവാദ്യങ്ങളോടെ