Monday, August 18, 2008

കറുപ്പും വെളുപ്പും

രാമചന്ദ്രന്‍ വെള്ളിനേഴി എന്ന ബ്ലോഗ്ഗര്‍ അയച്ചുതന്ന ഒരു മെയില്‍ ചൂടു കളയാതെ ഇവിടെ
ചേര്‍ക്കുന്നു. 2006-ലെ ഏറ്റവും നല്ല കവിതയായി ഐക്യരാഷ്ട്രസഭ തിരഞ്ഞെടുത്ത ഈ കവിത ഒരു ആഫ്രിക്കന്‍ കുട്ടിയുടെ രചനയാണെന്നു കേള്‍ക്കുന്നു.

When I born, I black
When I grow up, I black
When I go in Sun, I black
When I scared, I black
When I sick, I black
And when I die, I still black

And you white fellow
When you born, you pink
When you grow up, you white

When you go in sun, you red
When you cold, you blue
When you scared, you yellow
When you sick, you green
And when you die, you gray

And you calling me colored?

അനുനിമിഷം നിറം മാറുന്ന വെളുത്ത കുട്ടിയോട് എത്ര അര്‍ത്ഥവത്തായ ചോദ്യമാണ് ആ കറുത്ത കുട്ടി ചോദിക്കുന്നത്.

എങ്കിലും വര്‍ണ്ണവെറിക്കെതിരായ നിലപാടുകളെയും ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ടതുണ്ട് നമ്മള്‍. ഇല്ലാത്തപക്ഷം, കൂടുതല്‍ നെറികെട്ട വര്‍ണ്ണബോധത്തിലേക്കായിരിക്കും അതു നമ്മെ കൊണ്ടുചെന്നെത്തിക്കുക.

കോ‍ഫി അണ്ണന്‍ എന്ന നിര്‍ഗ്ഗുണനും, കോളിന്‍ പവല്‍, കോണ്ടോലിസ റൈസ് തുടങ്ങിയ ആഗോള പിമ്പുകളും, യുദ്ധത്തിന്റെ പുതിയ വര്‍ണ്ണ സമവാക്യങ്ങള്‍ എഴുതാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന ബാരക് ഒബാമയും ഇത്തരം ആശങ്കകളാണ് ഉയര്‍ത്തുന്നത്.

30 comments:

Rajeeve Chelanat said...

കറുപ്പും വെളുപ്പും

നിലാവ്‌ said...

ഇത്‌ വളരെ നാളുകൾക്കുമുൻപ്‌ ഇന്റർനെറ്റിൽ പ്രചരിച്ച ഒരു തമാശയാണ്‌. ആഫ്രിക്കൻ കുട്ടി എഴുതിയതാണെന്ന ബോധോദയം എവെടെനിന്നുണ്ടായി??? കവികൾക്ക്‌ അവാർഡ്‌ കൊടുക്കുന്ന ഒരു സ്ഥാപനമാണ്‌ ഐക്യരാഷ്ട്രസഭ എന്ന് അറിയിച്ചതിൽ നന്ദിയുണ്ട്‌. ഏതായലും കവിത കൊള്ളാം

നജൂസ്‌ said...

ഈ കവിത കേട്ടിട്ടോ എന്തോ കറുപ്പി ഗാരന്റീ കളറാണന്ന്‌ പലപ്പോഴായും തമാശയിലൂടെ പലരും പറയാറുണ്ട്‌..
ഐക്യരാഷ്ട്രസഭയും സമകാലീന കവിതകളെ, അതിന്റെ മാറ്റങളെ അംഗീകരിക്കുന്നൂന്ന്‌ നമ്മുക്ക്‌ പറയാനാവോ രാജീവ്‌...??

simy nazareth said...

കിടങ്ങൂരാന്‍, യുണൈറ്റഡ് നേഷന്‍സിന്റെ പല ശാഖകളും സാഹിത്യ പുരസ്കാരങ്ങള്‍ കൊടുക്കാറുണ്ട്. ഒരു ഉദാഹരണം ഇവിടെ.

2006-ല്‍ കവിതാ മത്സരം നടത്തിയെന്നോ അതില്‍ ഇങ്ങനെ ഒരു കവിതയ്ക്ക് അവാര്‍ഡ് കിട്ടിയെന്നോ ഒക്കെ പറയുന്നത് തെറ്റാണ്.

മാല്‍ക്കം എക്സ്. എന്നയാളെപ്പറ്റി കേട്ടിട്ടുണ്ടോ? അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാര്‍ക്കുവേണ്ടി പോരാടിയ ഒരു സാമൂഹിക നേതാവാണ്. തീവ്രവാദിയാണ്. പില്‍ക്കാലത്ത് ബ്ലാക്ക് ചര്‍ച്ചിന്റെ നേതാക്കളുമായി തെറ്റി. പുള്ളി ഇസ്ലാം മതം സ്വീകരിച്ച് മെക്കയില്‍ പോയി. ന്യൂയോര്‍ക്കില്‍ ഒരു പ്രസംഗത്തിനിടെ പുള്ളി കൊല്ലപ്പെട്ടു. (മാല്‍ക്കം എക്സ്. എന്ന പേരില്‍ തന്നെ പുള്ളിയുടെ ജീവചരിത്രം ഒരു സിനിമയായി ഇറങ്ങിയിട്ടുണ്ട് - സാമുവല്‍ ജാക്സണ്‍ അഭിനയിച്ചത്. വിക്കിപീഡിയയില്‍ തിരഞ്ഞാല്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടും).

മാല്‍കം എക്സ്. പറഞ്ഞതാണ് രാജീവ് കവിതയായി കൊടുത്തിരിക്കുന്ന ഈ വാചകങ്ങള്‍. ലിങ്ക് ഇവിടെ.

Joker said...

കോ‍ഫി അണ്ണന്‍ എന്ന നിര്‍ഗ്ഗുണനും, കോളിന്‍ പവല്‍, കോണ്ടോലിസ റൈസ് തുടങ്ങിയ ആഗോള പിമ്പുകളും, യുദ്ധത്തിന്റെ പുതിയ വര്‍ണ്ണ സമവാക്യങ്ങള്‍ എഴുതാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന ബാരക് ഒബാമയും ഇത്തരം ആശങ്കകളാണ് ഉയര്‍ത്തുന്നത്.

ശരിയാണ് രാജീവ്

ഇത് ഒരു തമശയാണെന്ന് ഏതായാലും കിടങ്ങൂരാന്‍ മാഷിന് മനസ്സിലായല്ലോ..നമിച്ചു അണ്ണാ നമിച്ചു.

simy nazareth said...

കോ‍ഫി അണ്ണന്‍ എന്ന നിര്‍ഗ്ഗുണനും, കോളിന്‍ പവല്‍, കോണ്ടോലിസ റൈസ് തുടങ്ങിയ ആഗോള പിമ്പുകളും, യുദ്ധത്തിന്റെ പുതിയ വര്‍ണ്ണ സമവാക്യങ്ങള്‍ എഴുതാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന ബാരക് ഒബാമയും ഇത്തരം ആശങ്കകളാണ് ഉയര്‍ത്തുന്നത്.

ഇതൊക്കെ എന്താണ് രാജീവ്? ഇവയ്ക്ക് ഈ ലേഖനത്തില്‍ എന്ത് പ്രസക്തി?

കോളിന്‍ പവല്‍ കറുത്തവര്‍ഗ്ഗക്കാരന്‍ അല്ല. ജമൈക്കന്‍ മാതാപിതാക്കള്‍ക്ക് ജനിച്ച, സ്കോട്ടിഷ് - ജൂത വംശജനായിരുന്നു കോളിന്‍ പവല്‍.

ആഗോള പിമ്പ് എന്നൊക്കെ കോളിന്‍ പവലിനെയും കോണ്ടലിസ റൈസിനെയും വിശേഷിപ്പിക്കുന്നതെന്തിന്? വാങ്ങുന്ന ശമ്പളത്തിന് സ്വന്തം രാഷ്ട്രം ഏല്‍പ്പിച്ച ജോലിചെയ്യുന്നവരാണ് അവര്‍. അതിനെ രാഷ്ട്രീയ ചായ്‌വുകള്‍ക്കനുസരിച്ച് ബീഭത്സവല്‍ക്കരിക്കാമോ?

യുദ്ധത്തിന്റെ പുതിയ വര്‍ണ്ണ സമവാക്യങ്ങള്‍ എഴുതാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന ബാരക് ഒബാമയും - യുദ്ധത്തിന്റെ എന്ത് വര്‍ണ്ണ സമവാക്യമാണ് ഒബാമ എഴുതാന്‍ തയ്യാറെടുക്കുന്നത്?

കോഫി അണ്ണന്‍ എന്ന നിര്‍ഗ്ഗുണന്‍: കോഫി അണ്ണന്‍ അല്ല, കോഫി അന്നന്‍. ഏത് ഐക്യരാഷ്ട്രസഭാ തലവനാണ് ഗുണവാന്‍? ഒരു ഉദാഹരണമുണ്ടോ? ഐക്യരാഷ്ട്രസഭയുടെ തലവന്‍ എന്നത് വളരെ പരിമിതമായ ഒരു അധികാരമാണെന്ന് അറിയാമല്ലോ. ഐക്യരാഷ്ട്രസഭയില്‍ അന്തര്‍ലീനമായ പ്രശ്നങ്ങള്‍ക്ക് കോഫി അന്നനെയോ ബാന്‍ കി മൂണിനെയോ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ?

ഇനി ഇവര്‍ കറുപ്പും വെളുപ്പും തമ്മിലുള്ള അസ്വാരസ്യത്തില്‍ എന്ത് ആശങ്കകളാണ് ഉയര്‍ത്തുന്നത്?

അവസാനമായി: കറുപ്പും വെളുപ്പും തമ്മിലുള്ള പ്രശ്നത്തെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യാന്‍ അപേക്ഷിക്കുന്നു. ഇത് രാഷ്ട്രീയം കലര്‍ത്തേണ്ട ഒന്നല്ല. മാല്‍കം എക്സിനെപ്പോലെ സ്ഫോടനാത്മകമായി കൈകാര്യം ചെയ്യേണ്ട ഒന്നുമല്ല.

yousufpa said...

കറുത്തവന്റേയും വെളുത്തവന്റേയും നിണത്തിന്റെ നിറം ചുവപ്പാണെന്ന് വര്‍ണ്ണവെറിയന്മാര് ‍മറന്നുപോകുന്നതാണൊ...?.

ഭൂമിപുത്രി said...

ഹൗ!
ഈ വരികൾ കുറെനാൾമുമ്പ് കണ്ടിരുന്നു.
വീണ്ടുമോർപ്പിച്ചതിൻ നന്ദി.

വർണ്ണവിവേചനത്തിനെ വിമർശിയ്ക്കാൻ നമുക്കും വല്ല്യ അധികാരമൊന്നുമില്ലല്ലൊ രാജീവ്..
നമ്മുടെ നാട്ടിൽ പ്രൈവറ്റ് വിമാനസർവീസുകൾ വന്നതില്‍പ്പിന്നെ ശ്രദ്ധിച്ചൊരുകാര്യാമാൺ-Air hostessമാരും,stewardsഉം ഒക്കെ നന്നെ തൊലിവെളുപ്പുള്ളവർ മാത്രം!
സർക്കാർവക ഫ്ലൈറ്റുകളിൽമാത്രമെ ഇരുണ്ടനിറമുള്ളവരെ കാണാനാകു.
തൊലിവെളുത്തല്ലെങ്കിൽ ജീവിതമേവ്യർത്ഥമെന്ന്
വിളിച്ച്പറയുന്ന എത്രയെത്രപരസ്യങ്ങൾ!

Rajeeve Chelanat said...

സിമി

ഈ കവിതയുടെ ഉറവിടം വ്യക്തമാക്കി തന്നതിനു നന്ദി.

വരമൊഴി പറ്റിച്ച പണിയാണ് ‘അണ്ണന്‍’. എന്തായാലും അണ്ണനെന്നതും തെറ്റാവില്ല എന്നാണ് എന്റെ തോന്നല്‍. ഇപ്പോഴും അണ്ണന്റെ ആ പഴയ ശൌര്യം അസ്തമിച്ചിട്ടില്ല എന്നൊക്കെ ഈയിടെയും കേട്ടു.

ഇനി സിമി ഉന്നയിച്ച പ്രധാന പ്രശ്നങ്ങളിലേക്ക് വരാം.

1)ഇവയ്ക്ക് ഈ ലേഖനത്തില്‍ എന്ത് പ്രസക്തി?

ഉത്തരം എഴുതുന്നതിനുമുന്‍പ് ചില കാര്യങ്ങള്‍.

ജൂതനും ജമൈക്കക്കാരനുമായിരിക്കുമ്പോഴും, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായി സ്ഥാനമേല്‍ക്കുന്ന ആദ്യത്തെ ആഫ്രിക്കന്‍-അമേരിക്കന്‍ പൌരനും കൂ‍ടിയാണ് കോളിന്‍ പവല്‍. ബാരക് ഒബാമയെപ്പോലെ. ഞാന്‍ കണ്ടുപിടിച്ചതല്ല. അസ്സോസ്സിയേറ്റഡ് പ്രസ്സിന്റെ കണ്ടെത്തല്‍. നിറത്തില്‍ മാത്രമല്ല, രക്തത്തിലും കറുപ്പ് ഉണ്ട് എന്ന ധാരണ അങ്ങിനെയുണ്ടായതാണ്. ജമൈക്കയില്‍ കറുത്തവര്‍ ഭൂരിപക്ഷവുമാണ്.

ഇനി, പ്രസക്തി.

ദേശീയമായ പൌരബോധം നിര്‍വ്വഹിക്കുമ്പോള്‍ തന്നെ,(ഒരുപക്ഷേ അത് മാറ്റിവെക്കേണ്ടിയും വന്നേക്കും ചില അവസരങ്ങളില്‍)സ്വന്തം കര്‍ത്തവ്യനിര്‍വ്വഹണത്തില്‍,വര്‍ഗ്ഗബോധം ഉയര്‍ത്തിപ്പിടിക്കാന്‍ ചരിത്രപരമായി ബാദ്ധ്യസ്ഥരാണ് കറുത്തവര്‍ഗ്ഗക്കാര്‍. അവര്‍ മാത്രമല്ല. ചരിത്രപരമായ തെറ്റുകള്‍ ഏറ്റുവാ‍ങ്ങേണ്ടിവന്ന എല്ല്ലാവരും. ആ ബാദ്ധ്യത, പവലും, റൈസും, അണ്ണനുമൊന്നും നിറവേറ്റിയില്ലെന്നു മാത്രമല്ല, അതിനെ അവഗണിക്കുകയും കൂടി ചെയ്ത പാരമ്പര്യത്തിന്റെ നേരവകാശികളാണ് അവര്‍. കോഫി അന്നനാകട്ടെ, വളരെയധികം ചെയ്യാമായിരുന്നു. ആ സ്ഥാനത്തിരുന്നുകൊണ്ട്. പരിമിതികള്‍ എന്നൊന്നും പറഞ്ഞതുകൊണ്ട് കാര്യമായില്ല്ല സിമീ. പക്ഷേ, അതൊക്കെ ചെയ്യാന്‍, സവിശേഷമായി ഒരു സാധനം ഉള്ളില്‍ വേണം. നട്ടെല്ല്. ശരീരത്തിന്റെ മാത്രം അവയവമല്ല, അത്. ചിലര്‍ക്ക് അങ്ങിനെയായിരിക്കാം.

ഇവരുടെ തെറ്റുകള്‍ അതില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നുമില്ല. വിനാശകരമായ യുദ്ധത്തിലേക്കാണ് അവര്‍ ലോകത്തെ നയിച്ചത്. നയിച്ചുകൊണ്ടിരിക്കുന്നത്.കോളിന്‍ പവലിന്റെ തെറ്റുകള്‍ വിയറ്റ്‌നാം യുദ്ധം മുതല്‍ തുടങ്ങിയതുമാണ്. നമ്മുടെ പുതിയ സായ്പ്, മാക്‍കെയിനിനെപ്പോലെ.

തന്റെ കൊണ്ടാടപ്പെടുന്ന ‘മാറ്റ’ത്തിന്റെ നയങ്ങളിലൂടെ ബാരക് ഒബാമയും അതേ യുദ്ധപാതയില്‍ തന്നെയാണ് ചരിക്കുന്നത്. ഇറാഖിന്റെയും അഫ്ഘാനിസ്ഥാന്റെയും കാര്യത്തില്‍ അത് അയാള്‍ വെളിവാക്കുകയും ചെയ്തിരിക്കുന്നു.

രാഷ്ട്രം ഏല്‍പ്പിച്ച ജോലികളെയും നല്ല രീതിയില്‍ പരിവര്‍ത്തനം ചെയ്യുക (അഥവാ, ചെയ്യാന്‍ പരിശ്രമിക്കുക) എന്ന പ്രവര്‍ത്തിക്കും, ഞാന്‍ ആദ്യം സൂചിപ്പിച്ച, (ശരീരത്തിന്റേതു മാത്രമല്ലാത്ത) ആ അവയവം തന്നെ വേണം സിമീ. കുറച്ചു കരുണയും, ധാരാളം ചരിത്രബോധവും, കൂടി ഉള്ളിലുണ്ടെങ്കില്‍ ഭേഷായി.

കറുപ്പിലും വെളുപ്പിലും രാഷ്ട്രീയം കലര്‍ന്നതുകൊണ്ടാണ് അതിനെ രാഷ്ട്രീയമായി തന്നെ നേരിടേണ്ടി വരുന്നത് സിമീ. ത്വക്കിന്റെ നിറമെന്നതിലുപരി, അതൊരു പരിഹരിക്കേണ്ട രാഷ്ട്രീയ സമസ്യ തന്നെയാണ് എന്ന് ഞാന്‍ കരുതുന്നു. ചിലപ്പോള്‍ സ്ഫോടനാത്മകമായി തന്നെ വേണ്ടിവരുകയും ചെയ്യും.

കിടങ്ങൂരാനേ..ബോധോദയം എന്ന വാക്ക് എവിടെയോ കേട്ടപോലുണ്ടല്ലോ?? എന്താണത്?
ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന തമാശകളെ അങ്ങിനെ വെറുതെ വിട്ടുകളയുന്നത് ശരിയല്ല കിടങ്ങൂരാനേ..

നജൂസ്..യുദ്ധം, അധിനിവേശം, കൂട്ടിക്കൊടുപ്പ്, തുടങ്ങിയ (കേവലം കവിതയല്ല്ല)മഹാകാവ്യങ്ങള്‍ക്കുതന്നെ, പശ്ചാത്തലവും സഹായവും ചെയ്യുന്ന അന്താരാഷ്ട്ര പിമ്പുകളുടെ കൂട്ടായ്മയാണ് ഐക്യരാഷ്ട്രസഭ.

എല്ലാ വായനകള്‍ക്കും നന്ദി.

അഭിവാദ്യങ്ങളോടെ

simy nazareth said...

എല്ലാത്തിനെയും എതിര്‍ക്കുന്നില്ല. ഒബാമ, കോണ്ടലീസ തുടങ്ങിയവയെ തൊടുന്നില്ല. (അഭിപ്രായ വ്യത്യാസങ്ങളുണ്ട്, പക്ഷേ ചര്‍ച്ച ചെയ്താല്‍ നീണ്ടു പോവും). എന്നാലും അന്നനെ കുറിച്ച് മാത്രം പറയട്ടെ.

കോഫി അന്നനെക്കുറിച്ചുള്ള രാജീവ് ചേലനാട്ടിന്റെ വായന പരിമിതമാണോ? രണ്ട് യു.എന്‍. സെക്രട്ടറി ജെനറല്‍മാര്‍ക്കാണ് നോബല്‍ സമാധാന സമ്മാനം ലഭിച്ചിട്ടുള്ളാത്. ജാഗ് ഹാമര്‍സ്കോള്‍ഡിനും പിന്നെ കോഫി അന്നനും. ഇതാ ബയോ.

Rajeeve Chelanat said...

സിമി

നോബല്‍ സമ്മാനത്തിന്റെ അടിസ്ഥാനത്തില്‍ ഇതൊക്കെ വിലയിരുത്തുന്നത് ശരിയാണോ? അത് കിട്ടിയവരൊക്കെ ഗംഭീരന്മാരായിരുന്നുവോ എന്നും, അത് കിട്ടാത്ത മഹാത്മാഗാന്ധിയെപ്പോലുള്ളവര്‍ മോശക്കാരായിരുന്നുവോ എന്നൊക്കെ നമുക്ക് (മറിച്ചും) ചോദിച്ചാല്‍ തീരാവുന്നതേയുള്ളു, ഈ പറഞ്ഞ നോബലിന്റെയൊക്കെ മഹത്വം. മഹാത്മാഗാന്ധിയുടെ കാര്യം ഒരു ഉദാഹരണമായി പറഞ്ഞുവെന്നേ ഉള്ളു. ഇനി അതില്‍പ്പിടിച്ചൊരു അടിക്ക് എനിക്ക് ത്രാണിയില്ല :-)

അഭിവാദ്യങ്ങളോടെ

ബഷീർ said...

ഈ വരികള്‍ വായിച്ചിരുന്നു.
ഇപ്പോള്‍ ഉറവിടവും മനസ്സിലായി

അഭിവാദ്യങ്ങള്‍

Nachiketh said...

രാജീവ്, സിമി... ഓര്‍മ്മിപ്പിച്ചതിനു നന്ദി........പലതും

Latheesh Mohan said...

ഇതിനാണ് വിവരമുള്ളവര്‍ എല്ലാം വര്‍ഷങ്ങള്‍ കഴിഞ്ഞു മാത്രം അറിയുന്നു, എന്നു പറയുന്നത്.

ലോകത്തിനു പുറം തിരിഞ്ഞു നില്‍ക്കുന്നവര്‍ പലതും അറിയുമ്പോള്‍ വര്‍ഷങ്ങള്‍ കഴിയും. ഞാന്‍ അറിയാന്‍ വൈകിയതിനാല്‍ ആരും അറിഞ്ഞിട്ടുണ്ടാവില്ല എന്നതാണ് ലൈന്‍ എന്നതിനാല്‍,

‘’കോ‍ഫി അണ്ണന്‍ എന്ന നിര്‍ഗ്ഗുണനും, കോളിന്‍ പവല്‍, കോണ്ടോലിസ റൈസ് തുടങ്ങിയ ആഗോള പിമ്പുകളും, യുദ്ധത്തിന്റെ പുതിയ വര്‍ണ്ണ സമവാക്യങ്ങള്‍ എഴുതാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന ബാരക് ഒബാമയും ഇത്തരം ആശങ്കകളാണ് ഉയര്‍ത്തുന്നത്‘’

ഇതുപോലെയുള്ള സൊയമ്പന്‍ സാധങ്ങള്‍ കൂടി എഴുതു ചേര്‍ത്തു കഴിയുമ്പോള്‍ ലോകം നെടുകെ പിളര്‍ന്നുമാറും.

എനിക്കു വയ്യ :)

Latheesh Mohan said...

‘ഒരു മെയില്‍ ചൂടു കളയാതെ ഇവിടെ ചേര്‍ക്കുന്നു‘ ‘ആഫ്രിക്കന്‍ കുട്ടി’ എന്നൊക്കെ കണ്ടപ്പോള്‍ തീരെ സഹിക്കാന്‍ പറ്റായതു കൊണ്ടാണ് ആ കമന്റ്

:)

chithrakaran ചിത്രകാരന്‍ said...

നല്ല കവിതയും, ചിത്രവും. നന്ദി.

Rajeeve Chelanat said...

ലതീഷ്

‘ആഫ്രിക്കന്‍ കുട്ടി എഴുതിയത്‘ എന്ന തെറ്റായ പരാമര്‍ശം സിമി ചൂണ്ടിക്കാണിച്ചപ്പോള്‍ ഞാന്‍ തിരുത്തിയതാണല്ലോ.'കയ്യില്‍ കിട്ടിയ മെയില്‍ ചൂടാറാതെ അയച്ചതില്‍’തിരുവുള്ളക്കേടുണ്ടായത് എന്തുകൊണ്ടെന്നറിയില്ല.

കമന്റിലെ ബാക്കി ഭാഗങ്ങളും പുടി കിട്ടിയില്ല.

ബഷീര്‍, ചിത്രകാരന്‍ - നന്ദി

Latheesh Mohan said...

1965ല്‍ ആണ് മാല്‍കം എക്സ് മരിച്ചത്. ചൂടാറാന്‍ ഇടയില്ല :)

Anonymous said...

ഇതാണ് ചേലനാട്ട് ലൈൻ. ഓരോന്നു എഴുതി പിടിപ്പിക്കും. എന്നിട്ട് ഓശ്ശാന പാടുന്നവർക്കു് നന്ദിയും വ്യകതമായ കാരണങ്ങളാൽ വിമർശ്ശിക്കുന്നവർക്കു പുളിച്ച പരിഹാസ്സവും.
വാഹ് വാഹ്

Anonymous said...

latheesh mohan said...

1965ല്‍ ആണ് മാല്‍കം എക്സ് മരിച്ചത്. ചൂടാറാന്‍ ഇടയില്ല :)


ഹ ഹ ഹാ......

എന്തിനാ ലതീഷ് ലവന് എന്നാലും ഒന്നും മനസ്സിലാകില്ല.

Anonymous said...

രാജീവ് ചേലനാട്ട് Said

ദേശീയമായ പൌരബോധം നിര്‍വ്വഹിക്കുമ്പോള്‍ തന്നെ,(ഒരുപക്ഷേ അത് മാറ്റിവെക്കേണ്ടിയും വന്നേക്കും ചില അവസരങ്ങളില്‍)സ്വന്തം കര്‍ത്തവ്യനിര്‍വ്വഹണത്തില്‍,വര്‍ഗ്ഗബോധം ഉയര്‍ത്തിപ്പിടിക്കാന്‍ ചരിത്രപരമായി ബാദ്ധ്യസ്ഥരാണ് കറുത്തവര്‍ഗ്ഗക്കാര്‍. അവര്‍ മാത്രമല്ല. ചരിത്രപരമായ തെറ്റുകള്‍ ഏറ്റുവാ‍ങ്ങേണ്ടിവന്ന എല്ല്ലാവരും. ആ ബാദ്ധ്യത, പവലും, റൈസും, അണ്ണനുമൊന്നും നിറവേറ്റിയില്ലെന്നു മാത്രമല്ല, അതിനെ അവഗണിക്കുകയും കൂടി ചെയ്ത പാരമ്പര്യത്തിന്റെ നേരവകാശികളാണ് അവര്‍. കോഫി അന്നനാകട്ടെ, വളരെയധികം ചെയ്യാമായിരുന്നു. ആ സ്ഥാനത്തിരുന്നുകൊണ്ട്. പരിമിതികള്‍ എന്നൊന്നും പറഞ്ഞതുകൊണ്ട് കാര്യമായില്ല്ല സിമീ. പക്ഷേ, അതൊക്കെ ചെയ്യാന്‍, സവിശേഷമായി ഒരു സാധനം ഉള്ളില്‍ വേണം. നട്ടെല്ല്. ശരീരത്തിന്റെ മാത്രം അവയവമല്ല, അത്. ചിലര്‍ക്ക് അങ്ങിനെയായിരിക്കാം.


---------------------------------------------------

താനെന്തു കുന്തമാടേഒ ഇതു വരെ ചെയ്തത്. തന്നെ ഐക്യ രാഷ്ട്ര സെക്ക്രട്ടറിയാക്കാം. താൻ എന്തു കുന്തമാണ് ചെയ്യുക.

കുത്തക അമേരിക്കൻ പിന്തുണ രാജ്യത്തിരുന്ന്‌ വൈകുന്നെരം അർമാദിക്കനുള്ള ഈ കപട മതേതര കപട കമ്മുനിസ്ടു ബ്ലൊഗല്ലാതെ തന്നെക്കൊണ്ട് എന്തു ചെയ്യാൻ പട്ടും.

Rajeeve Chelanat said...

ലതീഷ്,

ജീവിച്ചിരിക്കുമ്പോള്‍ തന്നെ ചൂടാറി തണുത്തുറയുന്ന നമ്മളെപ്പോലെയല്ലാത്ത ചിലരൊക്കെയില്ലേ സര്‍? അവരെക്കുറിച്ച്, വല്ലപ്പോഴുമൊക്കെ ഈ തരത്തില്‍ എഴുതിയിട്ടെങ്കിലും, ഈ തണുപ്പില്‍ നിന്ന് ഒന്ന് രക്ഷപ്പെടാനെങ്കിലും നോക്കട്ടെ സര്‍.

ഒന്നാമത്തെ അനോണീ,

ചേലനാട്ട് ലൈനിനെക്കുറിച്ച് ഏകദേശം ഒരു ധാരണ കിട്ടിയല്ലോ. ഞാന്‍ ധന്യനായി.

രണ്ടാമത്തെ അനോണീ,

നട്ടെല്ലില്ലാത്തവരെക്കുറിച്ച് പറഞ്ഞപ്പോള്‍ അങ്ങേക്ക് നൊന്തുവെങ്കില്‍ ക്ഷമിക്കുക. മനപ്പൂര്‍വ്വമല്ല. ജന്മവൈകല്യങ്ങളെ കഴിയുന്നതും ഞാന്‍ കല്‍പ്പിച്ചുകൂട്ടി അപമാനിക്കാറില്ല. ചിലപ്പോള്‍ അങ്ങിനെയും സംഭവിച്ചുപോകാറുണ്ട് എന്നു മാത്രം.

അഭിവാദ്യങ്ങളോടെ

Anonymous said...

Rajeeve Chelanat said...
ലതീഷ്,
ജീവിച്ചിരിക്കുമ്പോള്‍ തന്നെ ചൂടാറി തണുത്തുറയുന്ന നമ്മളെപ്പോലെയല്ലാത്ത ചിലരൊക്കെയില്ലേ സര്‍? അവരെക്കുറിച്ച്, വല്ലപ്പോഴുമൊക്കെ ഈ തരത്തില്‍ എഴുതിയിട്ടെങ്കിലും, ഈ തണുപ്പില്‍ നിന്ന് ഒന്ന് രക്ഷപ്പെടാനെങ്കിലും നോക്കട്ടെ സര്‍.
ഒന്നാമത്തെ അനോണീ,
ചേലനാട്ട് ലൈനിനെക്കുറിച്ച് ഏകദേശം ഒരു ധാരണ കിട്ടിയല്ലോ. ഞാന്‍ ധന്യനായി.
രണ്ടാമത്തെ അനോണീ,
നട്ടെല്ലില്ലാത്തവരെക്കുറിച്ച് പറഞ്ഞപ്പോള്‍ അങ്ങേക്ക് നൊന്തുവെങ്കില്‍ ക്ഷമിക്കുക. മനപ്പൂര്‍വ്വമല്ല. ജന്മവൈകല്യങ്ങളെ കഴിയുന്നതും ഞാന്‍ കല്‍പ്പിച്ചുകൂട്ടി അപമാനിക്കാറില്ല. ചിലപ്പോള്‍ അങ്ങിനെയും സംഭവിച്ചുപോകാറുണ്ട് എന്നു മാത്രം. അഭിവാദ്യങ്ങളോടെ


എത്ര മഹത്തായ പ്രതികരണ ലൈൻ. ഭവാൻ അവിടുന്നു ജന്മം കൊണ്ടും കർമ്മം കൊണ്ടും പുണ്യവാൻ തന്നെ. പുണ്യ ജന്മം....

ബൂലോകത്ത് ജന്മ വൈകല്യ്ൻഗ്ഗൽ ഇല്ലാത്ത 2 പേരെ ഇപ്പോൽ നിലവിലുള്ളൂ.
1. ചിത്രകാരൻ
2. രാ‍ജീവ് ചേലനാട്ട്.
ഇനിയാരെയെങ്കിലും അറിയാവുന്നവർ ലിസ്റ്റിട്ടാൽ അവരുടെ ബ്ലൊഗുകൾ കൂടി വായിച്ച് സായൂജ്യം അടങ്ങാമായിരുന്നു.

വന്ദനം പുണ്യജന്മം

ഗുപ്തന്‍ said...

അനോണിമാഷിന് നന്ദി...അല്ലെങ്കില്‍ ഇതു കാണൂല്ലാരുന്നൂ :))

Ziya said...

ചേലനാട്ടിനെപ്പോലൊരാ‍ളില്‍ നിന്ന് തീരെ പ്രതീക്ഷിക്കാത്ത അബദ്ധം.

സുജനിക said...

ചെറിയ ചില സമവാക്യങ്ങള്‍ നമ്മുടെ ചിന്തയെ അട്ടിമറിക്കും.നല്ല ഉദാഹരണം.എന്നാല്‍,വെളുപ്പ്,കറുപ്പ് നിറം (ശാരീരികശാസ്ത്രം) വിശകലനം ചെയ്തു ധനികന്‍/ദരിദ്രന്‍,ചൂഷകന്‍/ചൂഷിതന്‍ തുടങ്ങിയ സാമ്പത്തിക പ്രശ്നങ്ങളെ ചര്‍ച്ചചെയ്യാനാവില്ല.എല്ലാ വിരലുകളും ഒരുപോലെ അല്ലല്ലൊ എന്ന ശാരിരിക ശാസ്ത്രം കൊണ്ടാണു എല്ലാരും ഒരുപോലെ സമ്പന്നരാവില്ല എന്ന സാമ്പത്തിക നീതി നാം ന്യായീകരിക്കാറു.
analysis must be with same diciplines

Rajeeve Chelanat said...

സിയ

അബദ്ധം എന്താണെന്നുകൂടി വ്യക്തമാക്കണമെന്ന് അഭ്യര്‍ത്ഥന.

രാമനുണ്ണിമാഷെ,

കറുപ്പിന്റെയും വെളുപ്പിന്റെയും സമകാലിക രാഷ്ട്രീയത്തില്‍, ചൂഷണത്തിന്റെയും അസമത്വത്തിന്റെയുമൊക്കെ പ്രശ്നങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിരലുകളുടെ വലുപ്പച്ചെറുപ്പത്തിനെ അടിസ്ഥാനമാക്കി സാമ്പത്തിക അസന്തുലിതാവസ്ഥയെ വിശകലനം ചെയ്യുന്നതിലും (പലരും ചെയ്യുന്ന പോലെ) ആ അവസ്ഥയെ ന്യായീകരിക്കുന്നതിലും ഗുരുതരമായ തെറ്റുണ്ട്.

കറുപ്പ്, വെളുപ്പ് എന്നൊക്കെ എഴുതുമ്പോള്‍ എനിക്കും സുഖം തോന്നാറില്ല. കൈ വിറക്കുകയും ചെയ്യുന്നു. എങ്കിലും, നിലനില്‍ക്കുന്ന വിവേചനങ്ങളെ കണ്ടില്ലെന്നു നടിക്കാനും ആവുന്നില്ല.

ഗുപ്താ, വായനക്കു നന്ദി. :-)

അഭിവാദ്യങ്ങളോടെ

നരിക്കുന്നൻ said...

കറുപ്പും വെളുപ്പും നന്നായി. ഇത് മുമ്പ് കണ്ടിട്ടില്ലായിരുന്നു. ഈ പോസ്റ്റിന് നന്ദി.

karamban said...

പൊട്ടക്കിണറില്‍ കിടക്കുന്ന തവളയാകതെ രാജീവേ! ലക്ഷക്കണക്കിനു പേരെ കൂട്ടക്കൊല നടത്തിയ സദ്ദാമിനെ അമേരിക്ക തൂക്കിക്കൊന്നതിന്റെ പേരില്‍ മാത്രം ഹര്‍ത്താല്‍ നടത്തിയപോലെയാണല്ലോ തന്റെ വാദഗദികള്‍!

എന്തറിയാം താങ്കള്‍ക്ക് ഒബാമയെക്കുറിച്ചും റൈസിനിക്കുറിച്ചും ഒക്കെ? ചുമ്മാ വെച്ചനത്തുവാ അല്ലെ???

Rajeeve Chelanat said...

നരിക്കുന്നന്‍ - നന്ദി.

കറമ്പാ...തന്നെ തന്നെ.....ഓ..ഈ റൈസിനെക്കുറിച്ചും ഗോതമ്പിനെക്കുറിച്ചും എനിക്കൊന്നുമറിയാന്മേലേ..വെറുതെ വെച്ചങ്ങനത്തിയതാന്നേ..ചുമ്മാ ഒരു രസത്തിന്..കലിപ്പുകള് അടങ്ങമ്പോ വാ..മറുപടി തരാം.