Thursday, August 13, 2009

സ്ത്രീകളുടെ ശ്രദ്ധയ്ക്ക്!!

ഭാര്യമാരെ എങ്ങിനെയൊക്കെ ശരിപ്പെടുത്തി എടുക്കണം എന്നറിയണമെങ്കില്‍ ഈ ഡോക്ടരെ ഒന്നു വായിച്ചാല്‍ മതി.

ഭാര്യമാരെ ശരിപ്പെടുത്തിയെടുക്കണം എന്നു പറയുന്നതെന്തുകൊണ്ടാണ്‌? കാരണം, അവറ്റക്ക്‌ അറിവും കഴിവുമില്ല. സ്വതവേ നല്ല പുരുഷന്‍മരെപ്പോലും ദു:ശ്ശീലക്കാരാക്കുന്നത്‌ സ്ത്രീകളുടെ ഈ കഴിവുകേടും അജ്ഞതയുമാണ്‌. എങ്ങിനെയൊക്കെയാണ്‌ ഇവറ്റകളെ ഒന്നു ശരിയാക്കിയെടുത്ത്‌, പുരുഷന്‍മാരെ രക്ഷിക്കുക?

വിഷമിക്കണ്ട, വഴിയുണ്ട്‌. ഭര്‍ത്തവിന്റെ ആഹാരം, ലൈംഗികത തുടങ്ങിയ എല്ലാ ആവശ്യങ്ങളും തരമറിഞ്ഞ്‌, സാമര്‍ത്ഥ്യത്തോടെ ചെയ്തുകൊടുക്കുക. ഭര്‍ത്താവ്‌ ജോലിക്കു പോകുമ്പോള്‍ പുഞ്ചിരിയോടെ യാത്രയയയ്ക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കുക. പുഞ്ചിരിമാത്രമായാലും ചിലപ്പോള്‍ പാവം പുരുഷന്‍മാര്‍ നശിക്കാന്‍ ഇടയുണ്ട്‌. ശുചിയായും, വൃത്തിയായും കണ്ണെഴുതി പൊട്ടുതൊട്ട്‌, കല്ലുമാല ചാര്‍ത്തി, മുന്നില്‍ നിന്ന്‌ സ്വീകരിക്കുന്നതും ഭര്‍ത്താവിന് ഏറെ കോള്‍മയിര്‍ ഉണ്ടാകാനും, അവനെ നന്നാക്കാനും സഹായിക്കും.

ഇനി, ഭര്‍ത്താവു തിരിച്ചുവരുമ്പോഴോ> ഒരു നല്ല കപ്പു കാപ്പിയുമയി (ചായ പാടില്ല, പുരുഷന്‍മാര്‍ നശിച്ചുപോകും) സന്തോഷവദനയായി സ്വീകരിക്കണം. ചില ഭാര്യമാരുണ്ട്‌, ഒരു കപ്പു പാനീയം കിട്ടണമെങ്കില്‍ പോലും അവരോടു കെഞ്ചണം. അതുകൊണ്ടല്ലേ ഈ തങ്കപ്പെട്ട പുരുഷന്‍മാരൊക്കെ ഓരോ ഭാഗത്തു പോയിരുന്നു പുകവലിക്കുന്നതും, മദ്യപാനം കുടിക്കുന്നതും.

ഭര്‍ത്താവിന്റെ ലൈംഗിക ആവശ്യങ്ങള്‍ എല്ലാ പ്രകാരത്തിലും നിറവേറ്റി കൊടുക്കേണ്ടതും സ്ത്രീ ധര്‍മ്മമാണ്‌. അതല്ലാതെ, ലോകകാര്യങ്ങളോ, മറ്റേതെങ്കിലും ധര്‍മ്മമോ, അവള്‍ക്കു പറഞ്ഞിട്ടുള്ളതല്ല. (അതുകൊണ്ടാണ്‌, അഫ്ഘാനികള്‍ നിയമം കൊണ്ടുവന്നതുപോലും. വേണ്ടിവന്നാല്‍, സ്വന്തം ഭാര്യമാരെ ബലാത്‌സംഗം ചെയ്യാനുള്ള അധികാരം പോലും പുരുഷഭര്‍ത്താക്കന്‍മാര്‍ക്കുണ്ടെന്ന്‌. ഇല്ലെങ്കിലത്തെ കാര്യങ്ങള്‍ ഒന്നു ആലോചിച്ചുനോക്കൂ ഭാര്യമാരെ? ഈ പുരുഷ കേസരികള്‍ വല്ല സ്ത്രീകളെയും പോയി ബലാത്‌സംഗം ചെയ്യില്ലേ? അതിനേക്കാള്‍ നല്ലത്‌, സ്വന്തം ഭാര്യയുടെ ദേഹത്തുതന്നെയാവുന്നതല്ലേ നല്ലത്‌?).

ഇതൊക്കെ ഏതോ ഒരു പ്രാകൃതയുഗത്തിലെ കാടന്‍ കാന്തപുരത്തിന്റെ പ്രസ്താവനയോ, കണ്ടുപിടുത്തമാണെന്നോ തോന്നുന്നുണ്ടോ? എങ്കില്‍ അല്ലേ അല്ല. ഇരുപതാം നൂറ്റാണ്ടില്‍, ആധുനിക വിദ്യഭ്യാസം സിദ്ധിച്ച പ്രശസ്തനായ ഒരു മലയാളി അപ്പോത്തിക്കിരിയുടെ കണ്ടുപിടുത്തങ്ങളാണ്‌. എന്നാലും ഭാര്യമാര്‍ കുടുംബത്തിന്റെ വിളക്കാണെന്നൊക്കെ എഴുതിവിടുന്നുമുണ്ട്. എന്തുചെയ്യാം, വീട്ടിലെങ്കിലും ഒരു പൊറുതി വേണ്ടെ? എങ്കിലും ആ വിളക്കുകള്‍ക്ക്‌ പൊതുവെ ലൈംഗികാസക്തി കുറവാണെന്നും, പലരിലും അതില്ലെന്നും, കുളിക്കാതെയും വൃത്തിഹീനമായും വന്നു ശയനമുറിയില്‍ കയറുന്ന വിളക്കുകളുമുണ്ടെന്നും കണ്ടുപിടിക്കുന്നുണ്ട്‌ ഈ സാമൂഹ്യവിരുദ്ധത.

ചുരുക്കത്തില്‍, തന്നെപ്പോലുള്ളലവരോടു ഇടപെടുന്നതുതന്നെ, സ്ത്രീകളും, പ്രത്യേകിച്ച്‌ ഭാര്യമാരും ശ്രദ്ധിച്ചുവേണമെന്നു പറയാതെ പറയുകയാണ്‌ ഈ മനുഷ്യന്‍.

മനോവൈകൃതമെന്നാണോ ഇത്തരം ജീവികളെ വിളിക്കേണ്ടത്‌?

43 comments:

Rajeeve Chelanat said...

“ബിവേര്‍ ഓഫ് ഡോക്ക്‍സ്”

Anonymous said...

ഹഹ...
താങ്ക്സ് ഫോര്‍ ദ ലിങ്ക്. ആ അപ്പാപ്പന്‍ ആള് കൊള്ളാം!.

Seema Menon said...

Thanks Rajeev. Kaalathu thanne ithu vaayichu vattilaki irikkuka aayirunnu. Well said.

Siju | സിജു said...

ഇത്രയധികം ചിരിപ്പിച്ച ഒരു പോസ്റ്റ് അടുത്ത കാലത്ത് വായിച്ചിട്ടില്ല..
Thanks for the link.

പോസ്റ്റ് മുഴുവന്‍ വായിച്ച് അടിയിലെത്തിയപ്പോഴാണ്‌ കണ്‍സള്‍ട്ടന്റ് എഡിറ്ററുടെ പേര് കണ്ടത് :-)

മയൂര said...

രാജീവ് ജീ, ഇത് ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി.

കല്യാണം കഴിഞ്ഞ് മദ്യപാനിയായാല്‍ ഭാര്യക്ക് കുറ്റം. കല്യാണത്തിനു മുന്നേ മദ്യപാനിയായാല്‍ അമ്മയ്ക്ക് കുറ്റം.

ജനതിക വൈകല്യങ്ങള്‍ മുതല്‍ കൊടും വേനല്‍, വെള്ളപ്പൊക്കം , വീട്ടിലെയും നാട്ടിലെയും പട്ടിണി പരിവട്ടങ്ങള്‍ ഇത്യാദി എണ്ണമറ്റ കാര്യങ്ങള്‍ അന്നാട്ടിലെ അല്ലെങ്കിലൊരു വീട്ടിലെ സ്ത്രീ എന്ന ലിംഗത്തില്‍ ഭൂജാതരായവരുടെ കഴിവുകേട് കൊണ്ടാണെന്ന മിഥ്യാബോധത്തിന്റെ ബോധത്തിന്റെ ഉദ്ധരിച്ച പുലിംഗവും പേറി ആല്‍മരത്തിന്റെ തണലില്‍ വെയിലുകായുന്നവര്‍ ഇതല്ല ഇതിനപ്പുറം പറയും.

Calvin H said...

ഒരു കപ്പു പാനീയം കിട്ടണമെങ്കിൽ ഭാര്യയോട് കെഞ്ചണം. അല്ലാതെ അടുക്കളയിൽ പോയി ഒരു ഗ്ലാസ് വെള്ളം സ്വന്തം കൈ കൊണ്ട് എടുത്തു കുടിച്ചാൽ കൈയിലെ ബ്രേസ്ലെറ്റ് ഊരിപ്പോയാലോ?

കേട്ടിട്ട് കല്യാണം കഴിക്കാൻ കൊതി ആവുന്നു.

“ഡീ ഒരു ഗ്ലാസ് വെള്ളം തന്നേ”
“വേണേൽ പോയി എടുത്തു കുടിക്ക് മനുഷ്യാ”
“ഓഹോ നീ എനിക്ക് വെള്ളം തരില്ലാ ല്ലേ. നോക്കിക്കേ ഞാൻ ഇപ്പോ പോയി രണ്ട് പെഗ് അടിക്കും. ഹല്ല പിന്നെ!“

ശ്യോ

ആഗ്നേയ said...

ഡോക്ടര്‍ക്ക് ഇതൊരു നാല്‍പ്പതുകൊല്ലം മുന്നേ ഏതെങ്കിലും മാഗസിന്റെ വനിതാരംഗത്തില്‍ കൊടുക്കാരുന്നു..കഷ്ടം.
ഇത്തരം ബാലിശമായ ചിന്തകള്‍ ഉറക്കെവിളിച്ചുപറയാനും വേണം തൊലിക്കട്ടി.
ശ്രദ്ധയില്‍പ്പെടുത്തിയതിനു നന്ദി രാജീവ്ജി.കുറച്ചു ചിരിച്ചു.

ടോട്ടോചാന്‍ said...

ഹ ഹ .... ഇതേതോ പൌരാണികകാലത്തെ സംഗതിയാ. ഇതെപ്പഴാ ഈ പുതുയുഗസാങ്കേതികതയിലേക്ക് കയറിക്കൂടിയത്.
ശോ അവിടെ ഒന്നു കമന്റാം എന്നു വച്ചിട്ട് ഒരു രക്ഷയുമില്ല. അടി കിട്ടാതിരിക്കാന്‍ എല്ലാം കെട്ടിപ്പൂട്ടി വച്ചിരിക്കുവാ...

പാമരന്‍ said...

:)

മലമൂട്ടില്‍ മത്തായി said...

Thanks for this post. Had a good laugh on a rather dull day. That said, the post by the doc shows the level of ignorance, even among docs when it comes to man and woman :)

GK said...

Hai Rajeev.... u r wrong.... absoultely wrong....

Anonymous said...

അപ്പോള്‍ ഇങ്ങിനെ ഒക്കെ ആണല്ലേ ഭാര്യമാര്‍ പെരുമാറേണ്ടത്..ലിങ്കിനു നന്ദി

chithrakaran:ചിത്രകാരന്‍ said...

ആ ഡോക്റ്റര്‍ സത്യസന്ധമായി തന്റെ വീക്ഷണം അവതരിപ്പിച്ചതല്ലേ ? അതിനെന്തിനാണ് അയാളെ അപ്പോത്തിക്കിരിയും പഴഞ്ചനുമായി ചവറ്റു കൂടയിലേക്ക് എഴുതി തള്ളുന്നത്!
അയാള്‍... പുരുഷന്‍ ജോലി പുറത്ത് ജോലി ചെയ്യുന്നതും,സ്ത്രീ വീട്ടില്‍ കുടുബകാര്യങ്ങള്‍ നോക്കി നടത്തുന്നതുമായ പഴയതും എന്നാല്‍ ഇപ്പോഴും അപൂര്‍വ്വമല്ലാത്തതുമായ കുടുബ സാഹചര്യത്തിലിരുന്ന്
വളരെ സദുദ്ധേശപരമായി തന്റെ കാഴ്ച്ചപ്പാട് വിശദീകരിച്ചതല്ലേ?
ഇന്നത്തെ കാലത്തുള്ള നമുക്ക് പരിചിതമായ ഭാര്യയും ഭര്‍ത്താവും ജോലിചെയ്യുന്ന കുടുബത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടല്ല അദ്ദേഹം പറഞ്ഞതെന്ന് നേരാണ്.
ആ പശ്ചത്തലത്തില്‍ നിന്നും വേറൊരാള്‍ക്ക് കുടുബത്തിന്റെ സുഗമമായ ഒഴുക്കിനായുള്ള നിര്‍ദ്ദേശങ്ങള്‍ സ്വന്തം കാഴ്ച്ചപ്പാടായി എഴുതുകയോ ബ്ലോഗില്‍ പോസ്റ്റുകയോ ചെയ്യാമല്ലോ.

അയാളെ അടച്ഛാക്ഷേപിക്കുന്നക്കുന്നവര്‍ പുറം തൊഴിലെടുത്തു ജീവിക്കുന്ന ദംബതികളുടെ ഞാണിന്മേല്‍ കളിപോലുള്ള കോമ്പ്രമൈസ് കൊണ്ട് തട്ടിപ്പൊതുക്കി മുന്നോട്ടുകൊണ്ടുപോകുന്ന ശീതയുദ്ധസമാനമായ ദാംബത്യങ്ങള്‍ കാണാതെ പോകുന്നതെന്ത് ! അമ്മയുടെ സ്നേഹ സാമീപ്യമറിയാതെ വളരുന്ന മക്കളുടെ കാര്യങ്ങള്‍ മൌനം കൊണ്ട് അടച്ചുവക്കുന്നതെന്ത്.
സാമൂഹ്യവും സാംബത്തികവുമായ കാരണങ്ങളാലാണെങ്കിലും
തന്റെ ഇണയെക്കൂടി പുറം ജോലിക്ക് പറഞ്ഞുവിടേണ്ടി
വരുന്നത് പലപ്പോഴും കുടുമ്ബത്തിലെ പുരുഷന്റെ കഴിവുകേടുകൊണ്ടുകൂടിയല്ലേ?; കാലത്തിന്റേയും,സമൂഹത്തിന്റേയും.

ഓരോ കുടുംബവും സമൂഹത്തെ നിര്‍മ്മിക്കുന്ന ഒരു സ്ഥാപനമാണ്.അതുകൊണ്ടുതന്നെ സമൂഹത്തിന്റെ സുസ്ഥിരത കുടുബത്തിന്റെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു.കുടുംബം സ്നേഹവും സുരക്ഷയും മാത്രം മൂലധനമായി തുടങ്ങാവുന്ന സ്ഥാപനമാണ്.പുറമേനിന്നുള്ള മറ്റ് ഏത് ഘടകവും കുടുംബാത്തിന്റെ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തും.

സ്ത്രീപുരുഷ സാംബത്തികസമത്വത്തിലധിഷ്ടിതമായ കുടുംബം ഒരു പര്‍ട്ണര്‍ഷിപ്പ് ഫേമാണ്.കുടുംബം എന്ന് നാം അതിനെ വിളിക്കുന്നത് രൂപപരമായ നമ്മുടെ ധാരണകള്‍ക്ക് മനസ്സില്‍ കൂടുതല്‍ പ്രാമുഖ്യമുള്ളതുകൊണ്ടായിരിക്കാം. വാസ്തവത്തില്‍ അതു കുടുംബമായതുകൊണ്ടല്ല.കുടുംബം ഒരു കൂട്ടു കച്ചവടമാകുംബോള്‍ അവിടെ രണ്ട് ആണിനു മാത്രമേ ഇടമുള്ളു. പെണ്‍‌രൂപമുള്ള ആണും, ആണ്‌രൂപമുള്ള ആണത്വം നഷ്ടപ്പെട്ടവനും.

പരിഷ്കൃതരെന്ന് സ്വയം കരുതുന്ന വിദ്യാസംബന്നരായ വിഭാഗത്തിന് പങ്കു കച്ചവടത്തിലെ സാങ്കല്‍പ്പിക കുടുബത്തെ താത്വികമായി ന്യായീകരിക്കാനും, കണ്ടുംകൊണ്ടും അഡ്ജ്സ്റ്റ് ചെയ്ത്
പുറത്തേക്ക് മാതൃകാദാംബത്യം വിളംബരം ചെയ്യാനുമുള്ള ബുദ്ധിവൈഭവം പ്രകടിപ്പിക്കാനാകും.സത്യത്തില്‍ ഇതൊരു ഉദ്ദ്യോഗസ്ത ന്യൂനപക്ഷമാണ്.

എന്നാല്‍, 4000 വര്‍ഷത്തിലേറെ പഴക്കമുള്ളതും, പുതിയ കുടുംബവഴക്കങ്ങളൊന്നും പരീക്ഷിക്കാന്‍ പരീക്ഷണ താല്‍പ്പര്യമില്ലാത്തവരുമായ വിഭാഗത്തെക്കുറിച്ചായിരിക്കണം ആ ഡോക്റ്റര്‍ തന്റെ അനുഭവം വച്ച് ഉപദേശിക്കാന്‍ ശ്രമിച്ചത്.

അയാളുടെ സിദ്ധാന്തവും ശരിയാണ്.
എത്ര പോക്കിരിയായ പുരുഷനാണെങ്കിലും സ്നേഹം എന്തെന്നറിയുന്ന സ്ത്രിക്ക് പുരുഷനെ ഉള്ളം കയ്യില്‍ നിര്‍ത്താനാകും. പക്ഷേ,നമ്മുടെ പുതു സമൂഹത്തില്‍ കാണുന്നതുപോലെ അതൊരു കീഴടക്കലല്ല.മറിച്ച് മനസ്സിലാക്കലാണ്.സ്നേഹിക്കലാണ്.ആ സ്നേഹത്തിനു മുന്നില്‍ പുരുഷന്‍ ചക്കുകാളയെപ്പോലെ പ്രദിക്ഷണം വച്ചുകൊണ്ടിരിക്കും.ആണത്വത്തോടെ ! ആ ഡോക്റ്റര്‍ അത്രേ പറഞ്ഞിട്ടുള്ളു എന്നാണ് ചിത്രകാരനു തോന്നുന്നത്.

കൂടുതല്‍ പെണ്മക്കളുള്ള അച്ഛനമ്മമാരാണ് സ്ത്രീപുരുഷ സമത്വത്തിനുവേണ്ടി പുരുഷന്മാരുടെ വരിയുടക്കലിന്
ആഹ്വാനം നല്‍കുന്നതെന്നാണ് ചിത്രകാരന്റെ നിരീക്ഷണം. ശരിയാണോ ആവോ !

സസ്നേഹം,
ചിത്രകാരന്‍കണ്ടാമൃഗം :)ഹഹഹ.....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

രാജീവേ....

ഇതൊക്കെ പോയി തപ്പിയെടുത്ത് ലിങ്ക് കൊടുക്കുന്നതിനു സലാം.

പുരുഷന്റെ സുഖങ്ങൾക്കു വേണ്ടി മാത്രമാണു സ്ത്രീ ഉണ്ടായിരിക്കുന്നത് എന്നൊരു ചിന്തയിൽ നിന്നാണു ഇതൊക്കെ ഉയർന്നു വരുന്നത്.പ്രത്യേകിച്ചും ലൈംഗികതയുടെ കാര്യത്തിൽ ഇപ്പോളും പുരുഷ കേന്ദ്രീകൃതമായ ഒരു വ്യവസ്ഥയിൽ തന്നെയാണു ജീവിയ്ക്കുന്നത്.പകൽ സമയം ഓഫീസ് ജൊലി ചെയ്തു വരുന്ന പുരുഷനെക്കാൾ തളർന്നവളായിരിക്കും പകലന്തിയോളം യാതൊരു കൂലിയുമില്ലാപ്പണി ചെയ്തിരിക്കുന്ന ഭാര്യ.രാത്രി അവളൊരു ലൈംഗിക ബന്ധത്തിനു തയ്യാറാണോ എന്നു പോലും ആരും അന്വേഷിക്കുന്നില്ല.പകരം മദ്യപിച്ചും ഉല്ലസിച്ചും വരുന്ന ഭർത്താവിന്റെ കാമനകൾക്ക് മുന്നിൽ കാലകത്തി കിടക്കേണ്ടി വരുന്നു.കേരളത്തിലെ സ്ത്രീകളിൽ 60% ത്തിൽ കൂടുതൽ ഇതു വരെ രതി മൂർച്ഛ അറിഞ്ഞിട്ടില്ലെന്നു ഒരു സർവെയിൽ വായിച്ചത് ഓർക്കുന്നു.

ചിത്രകാരൻ പറഞ്ഞത് അംഗീകരിച്ചാൽ തന്നെ, അക്കാലം പോയിക്കഴിഞ്ഞു എന്നു പറയേണ്ടി വരുന്നു.കാലത്തിന്റെ തുടിപ്പുകൾ അറിയാ‍ത്ത ആ ഡോക്ടർ സ്വപ്നലോകത്താണെന്നേ പറയേണ്ടൂ.ഇന്നു സ്ത്രീ കൂടുതൽ സ്വതന്ത്രയാണു.അവൾ കൂടുതൽ കൂടുതൽ സ്വതന്ത്രയാവും.ഇപ്പോൾ വന്നിരിക്കുന്ന “സ്വവർഗ രതി”ക്കുള്ള അംഗീകാരം പോലും പുരുഷനേക്കാളേറെ സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായി മാറുകായാണുണ്ടാവുക.

Rijo said...

ഇങ്ങനെ കാടടച്ചു വെടി വക്കല്ലെ..രാജിവ്‌ ജി .
ചിത്രകാരന്‍ പറഞ്ഞതിനോട് ഞാന്‍ ഒരു പരിധി വരെ യോജിക്കുന്നൂ.
എന്റെ ഭാര്യ , ഞാന്‍ ജോലി ചെയ്തു വരുപപോള്‍ തരുന്ന ചായ, തീര്‍ച്ചയായും .... എന്നെ കൂടുതല്‍ സന്തോഷവാനാക്കാരുണ്ടൂ.....
അത് അടിചെല്‍പ്പിക്കുന്നത് ആവരുതെന്നു മാത്രം ..
"കുടുംബം സ്നേഹവും സുരക്ഷയും മാത്രം മൂലധനമായി തുടങ്ങാവുന്ന സ്ഥാപനമാണ്" തീര്‍ച്ചയായും ....
ഈ സ്നേഹം (സാഹചര്യം ) നാം മനപൂര്‍വ്വം ഉണ്ടാക്കുക തന്നെ വേണം..അതിനു ചെയ്യേണ്ടി വരുന്ന കാര്യങ്ങള്‍ ഒരു ഭാരമായി എടുക്കാതെ , അല്ലെങ്ങില്‍ ഒരു ജോലി ആയി കരുതാതെ, വേണം ചെയ്യാന്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു.

സമത്വതെക്കാള്‍ ..വേണ്ടത് understading ആണ് ..
"You do what ever she cant do and vice versa"

Thanks

Anonymous said...

ഒരു കാര്യത്തില്‍ അതെഴുതിയ ഡോക്ടറോട് നാം കടപ്പെട്ടിരിക്കുന്നു. ചേലനാട്ടിന്റെ മുറ്റത്തായാലും ഇങ്ങ്നനെ ഒരു ചര്‍ച്ച നടന്നല്ലോ!!

ഇന്നലെ വീട്ടിലേക്ക് വിളിച്ചപ്പോ അച്ഛന്‍ ചോദിച്ചു: "എന്ത് ചെയ്യുന്നു?"

ഞാന്‍: "പാചകം.."

അച്ഛന്‍: "എത്ര കാലമായി നീ ഇങ്ങനെ സ്വയം വെച്ചുണ്ടാക്കുന്നു? എനിക്കു വലിയ സങ്കടം.."

ഞാന്‍: "ഇരുപത്തെട്ട് കൊല്ലമായി ഇതു തന്നെ ചെയ്യുന്ന അമ്മയോട് ഇതിന്റെ പത്തിലൊന്ന് പരിഗണന കാണിക്കാത്തതെന്തെ?"

വേലായുധന്‍ ഡോക്ട്രര്‍ പറഞ്ഞതുമായി ഇതിനും വലിയ അന്തരമില്ലെന്നു കാണാം.. ഇതു പോലെ ചിന്തിക്കുന്നവരാണ്‌ അധികവും. ഒരേ ഒരു വ്യത്യാസം - ബ്ലോഗിലിടാന്‍ 'ധൈര്യം' കാട്ടിയത് അങ്ങേര് മാത്രമാണെന്നതാണ്‌ അത്‌.

ചര്‍ച്ച നടക്കട്ടേ.. ഇതില്‍ എത്ര പേര്‍ പൂര്‍ണ്ണ മനസ്സോടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു കപ്പ് ചായ/കാപ്പി ഭാര്യക്ക് / അമ്മയ്ക്കു കൊടുത്തു എന്നു കൂടി ചിന്തിക്കണം. സമത്വത്തെ പറ്റി പറയുമ്പോള്‍ അമ്മയോടുള്ള സമീപനവും ചര്‍ച്ചയ്ക്കു വരേണ്ടതാണ്‌. പലപ്പോഴും സ്ത്രീ സമത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്പ്പോലും അത് അവണിക്കപ്പെടാറാണ്‌ പതിവ്.

രാജീവിന്‌ അഭിവാദ്യങ്ങള്‍..

Rajeeve Chelanat said...

bijin krishna,

let discussion be there, and did u mean that such discussions were any time prohibited or something out of ordinary in rajeeve chelanat's post or his courtyard?

chithrakaran,
that observation of yours that, it is a man's impotency if he has to send his wife outside for work..it was something unexpected from your side. in a social life, there is nothing wrong or out of the way, if both the partners work outside or inside and become financially independent. swasrayam, at least in that, and in case of worst sitution. if you had a good job, and enough of bank balance, and despite that, your wife wants to have her own occupation and earning, would you object or consider it as your weakness? if u do think so, no more comments.

and if you are so committed and tolerant to such open and frank opinions, why did u treat the so-called 'savarnas' and 'chathurvarnyam; with such vigour all along and stood for the oppressed and low castes? those old 'savarnas' were expressing or practicing their own open and frank convictions/beliefs and they had lived in their own backgrounds. why do you shout and abuse and fight with them. let them do it sir..and spare me..

and your statment that, family, is an instituition that could be established with the 'only capital' of love and security. dear chithrakaran, you seem to miss a lot of factors....love and security comes of course, but not alone, but with much many other things..

family is an institution which breeds both evil and the good..and it is high time that we redefine our family system.

dont feel comfortable in writing in english..but no malayalam in home pc...but felt that i have to clarify some points..and hence this english explanation..

salute

Rajeeve Chelanat said...

please read..

family is an institution which breeds more evil and less good in most of the cases..

nalan::നളന്‍ said...

ചിത്രകാരന്റെ ഭാഷയെ എതിര്‍ക്കാന്‍ കാണിച്ച ഉത്സാ​‍ഹമൊന്നും, ചിത്രകാരന്റെ ഫ്യൂഡല്‍ നിലപാടുകളെ എതിര്‍ക്കുന്നതില്‍ കണ്ടില്ല, അനുകൂലിക്കാന്‍ വരെ ആളുകള്‍ ഉണ്ടെന്നുള്ളത് ആശ്ചര്യജനകമല്ല കാരണം സവര്‍ണ്ണതയെ എതിര്‍ക്കുമ്പോഴും ചിത്രകാരന്‍ പിന്‍പറ്റിയിരുന്നത് ഫ്യൂഡല്‍ മൂല്യങ്ങളെയായിരുന്നു. 'ആണത്തവും' 'പെണ്‍കോന്തനു'മൊക്കെ അത്തരം പിന്‍പറ്റലിന്റെ ദൃഷ്ടാന്തങ്ങളും.

ഫ്യൂഡല്‍ സുസ്ഥിര കുടുംബ വ്യവസ്ഥയെക്കാള്‍ എന്തുകൊണ്ടും ശ്രേഷ്ടം പാര്‍ട്ടണ്ര്‍ഷിപ്പോ കൊഹാബിറ്റേഷനോ ആണെന്നതില്‍ സംശയമില്ല.

അനില്‍@ബ്ലോഗ് // anil said...

രാജീവ് ചേലനാട്ട് ഉയര്‍ത്തിക്കൊണ്ട് വരുന്ന ചര്‍ച്ചകളില്‍ വേറിട്ടു നില്‍ക്കുന്ന ഒന്നാണ് ഈ പോസ്റ്റ്, എന്തെന്നാല്‍ ഈ ബ്ലൊഗില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ മാത്രം ഇതിലൊന്നും ഇല്ലതന്നെ.

ഇത്തരം വിഷയങ്ങളെപ്പറ്റി നിരവധി പോസ്റ്റുകള്‍, പ്രിന്റ് ലേഖനങ്ങള്‍ ഒക്കെ വരുന്നു, അതില്‍ നിന്നും വേറിട്ടെന്തെങ്കിലും പ്രത്യേകത ആ ലിങ്കില്‍ കണ്ടെത്താനായുമില്ല.

ചിത്രകാരന്‍ പറഞ്ഞ അഭിപ്രായത്തോട് യോജിക്കയാണ്. അമ്മയുടെ സ്നേഹം ഒരു മകന് ആവശ്യമാണെന്ന് പറഞ്ഞാല്‍ അത് “അമ്മയാക്കി സ്ത്രീയെ തളച്ചിടാന്‍” ആണെന്ന് വിലയിരുത്തുന്നതിനോട് എങ്ങിനെ യോജിക്കാനാവും? കാമുകി ഭാര്യ എന്നീനിലകളില്‍ “സ്നേഹം“ എന്ന വികാരത്തിന്റെ പ്രാധാന്യം പറയുന്നതും സ്ത്രീയെ തളക്കാനുള്ള തന്ത്രമാണെന്ന് പറയുന്നത് അസംബന്ധം എന്നേ പറയാനാവൂ. ഇതാ ഒരുകൂട്ടം സ്ത്രീയെ ആക്രമിക്കാന്‍ നടക്കുന്നു എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് ഇത്തരം പ്രതികരണങ്ങളെന്നേ പറയാനുള്ളൂ.

കുടുംബം എന്ന സ്ഥിതി തന്നെ മാറണം കോ ലിവിങ് ആണ് അത്യുത്തമം എന്നു വാദിക്കുന്നവര്‍ക്ക് ചിലപ്പോള്‍ ഇത്തരം ബന്ധങ്ങളുടെ ഊഷ്മളത മനസ്സിലാവില്ലായിരിക്കും.

Shaji said...

ഭാര്യയും കുട്ടികളും അച്ഛനമ്മമാരും അടങ്ങുന്ന കുടും ബങ്ങള്‍ ഇപ്പോഴുമുണ്ട് മാഷേ. ജോലി ചെയ്യുന്നവരും ചെയ്യാത്തവരുമായ ഭാര്യമാരുള്ള കുടുംബങ്ങള്‍ ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നുണ്ട്. പരസ് പരമുള്ള ബഹുമാനവും,സ്നേഹവും കൊണ്ട് ജീവിതം നന്നായി തന്നെ ജീവിച്ച് തീര്‍ക്കുന്നവര്‍ :)

അതൊക്കെ പോട്ടെ ഈ കമന്റിട്ട ചേട്ടന്മാരില്‍ എത്ര പേരുണ്ട് അവനവന്റെ ഭാര്യ സ്നേഹമായും സന്തോഷത്തോടെയും ഒരു ചായ കൊണ്ടു തന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തത് ;)
കുറെ ഹിപ്പോക്രാറ്റ്സ് ഇറങ്ങിയേക്കുന്നു. അവനവന്റെ വീട്ടില്‍ ഇങ്ങനെയൊക്കെ വേണം . വല്ലവന്റെയും ഭാര്യയുടെ സുഖവും സന്തോഷവും സ്വതന്ത്ര്യവും ഉറപ്പിക്കാനുള്ള വെപ്രാളവും .

Anonymous said...

"തന്റെ ഇണയെക്കൂടി പുറം ജോലിക്ക് പറഞ്ഞുവിടേണ്ടി
വരുന്നത് പലപ്പോഴും കുടുമ്ബത്തിലെ പുരുഷന്റെ കഴിവുകേടുകൊണ്ടുകൂടിയല്ലേ?"

ങ്യാഹഹ.

ചിത്രകാരന്‍, താങ്കള്‍ സമൂഹത്തിലെ/ചില മതങ്ങളിലെ സങ്കുചിത നിലപാടുകളോട് എതിര്‍ക്കുന്നത് കണ്ടിട്ടുണ്ട്. താങ്കളുടെ പക്കല്‍ നിന്നും ഇത്തരം ഒരു ഗം‌ഭീരന്‍ അബന്ധം പ്രതീക്ഷിച്ചില്ല. വെറും ഫേക്ക് ആണല്ലേ?
സ്ത്രീകള്‍ക്ക് വീട്ടുപണി മതി അല്ലേ! അതും സ്ത്രീകള്‍ ജോലിക്ക് പോയാല്‍ അത് ആണുങ്ങളുടെ കഴിവ് കേടാണ് അല്ലേ...
ഹഹഹ
എല്ലാം ക്ലീയറായി..ഇത്തിരി സംശയം ബാക്കിയുണ്ടായിരുന്നു.ബെസ്റ്റ്!

Anonymous said...

just to make it clear.. "ചേലനാട്ടിന്റെ മുറ്റത്തായാലും ഇങ്ങ്നനെ ഒരു ചര്‍ച്ച നടന്നല്ലോ!!" എന്നു പറഞ്ഞത് "വേലായുധന്‍ജി പോസ്റ്റിട്ട അതേ ബ്ലോഗില്‍ നടക്കേണ്ടിയിരുന്ന ചര്‍ച്ച ഇവിടെയെങ്കിലും നടന്നല്ലോ" എന്ന ഉദ്ദേശ്യത്തില്‍ മാത്രമാണ്‌. [അവിടെ കമന്റ് ഓപ്ഷന്‍ കണ്ടില്ല] :D

പട്ടൌടി said...

ഡാക്റ്ററു കോപ്പിയടിച്ചതാണല്ലോ സാറേ?
ഇതിന്റെ ഒറിജിനല്‍ സംസ്കൃതത്തിലാണ്‌
കാര്യേഷു മന്ത്രി കരണേഷു ദാസി
ക്ഷമയാധരിത്രി ശയനേഷു വേശ്യാ

ഓ ഇവിടെ സംസ്കൃതം പറഞ്ഞാ പിന്നെ വ്യാഖ്യാനവും വേണ്ടേ.

അതായത് പുരുഷന്‍ രാജാവ് മൂപ്പരുടെ സെക്രട്ടറിയും മന്ത്രിയും ഒക്കെയായ ഭാര്യയുടെ കഴിവും കഴിവുകേടും പോലികിരിക്കും കുടുംബം. പുരുഷന്‍ യജമാനന്‍, അങ്ങേരടെ ദാസിയായ ഭാര്യയുടെ കഴിവുപോലിരിക്കും വീട്ടില്‍ അടുക്കും ചിട്ടയും വൃത്തിയും ഒക്കെ. പുരുഷന്‍ധികാരി മൂപ്പരുടെ വീക്കും തൊഴിയും ആട്ടും തുപ്പും ഒക്കെ സഹിക്കുന്ന പഞ്ചിങ്ങ് ബാഗ് ആണു ഭാര്യ.

ആ പിന്നെ ശയനേഷു. വേശ്യ തിരിച്ചൊരു സഹകരണവും മര്യാദയും സമയാസമയങ്ങളും പ്രതീക്ഷിക്കുന്നില്ലല്ലോ. അവനു വേണ്ടപ്പോള്‍ വേണ്ടതൊക്കെ ചെയ്തു കൊടുത്തോണം. അതു കഴിയുമ്പ നീട്ടി തുപ്പിയിട്ട് മാറിക്കിടന്നോളും.

Rajeeve Chelanat said...

as i cannot comment/respond in malayalam till sunday, please bear with me...

even now, i cannot believe chithrakarans notion about so-called 'helplessness' of a husband who had had to send his wife 'for work', as if that is a big crime or shame or a taboo..

for shaji's and other similar commentaors:

when i talked about the institution of family, i was trying to point out the basic flaws of that anti-democratic and male dominated system and didnt mean anyway that wife and children are a bad concept or unwanted. and i am sure that you will find it difficult to accept..

our doctors main mistake was that he had tried to define the concept of family relations from the side of the husband or male element and hints, in a polished way that women / wife is made for serving man / husband and that, all the imbalance / unhappiness / discontent in the family is primarily due to the womens / wives doing. That IS nothing but a chauvinistic way of defining family and sex-relation between the partners. Nowhere he clearly states that man/woman, wife/husband are equals and have equal responsibiity in family.

Perhaps he can claim that he had said a few good words about women, being the light of house and etc. I am sure that he would have that petromax in his mind, the husband pumping his energy to charge and light that equipment which is otherwise, dark, lifeless and immaterial.

salute

Calvin H said...

Shaji,

[അതൊക്കെ പോട്ടെ ഈ കമന്റിട്ട ചേട്ടന്മാരില്‍ എത്ര പേരുണ്ട് അവനവന്റെ ഭാര്യ സ്നേഹമായും സന്തോഷത്തോടെയും ഒരു ചായ കൊണ്ടു തന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തത് ;)]

ഭാര്യ ചായ ഇട്ടു തരുമ്പോൾ സന്തോഷം ഭാര്യയ്ക്ക് ചായ അങ്ങോട്ടിട്ടുകൊടുത്താൽ ഭാര്യക്കും ഉണ്ടാവും എന്നും കൂടെ ആയാൽ നന്ന്. ഭാര്യ ചായ ഇട്ട് തന്നാലേ തൊണ്ടയിലൂടെ ഇറങ്ങൂ എന്ന വാശിയെയാണ് എതിർക്കുന്നത്. അതു പോലെ മദ്യപാനം പോലുള്ള ദുഃശ്ശീലങ്ങൾ ആണുങ്ങൾ തുടങ്ങാൻ കാരണം ഭാര്യ നേരത്ത്ം കാലത്തും ചായ ഇട്ട് കൊടുക്കാത്തത് കൊണ്ടാണെന്ന് പറയുന്നതും...

ഡോക്ടറുടെ ലോജിക് ശര്യാണെങ്കിൽ കേരളത്തിലെ ഭർത്താക്കന്മാർ ചായ ഇട്ടു കൊടുക്കാത്തത് കാരണം ഭാര്യമാരെല്ലാവരും മുഴുക്കുടിയത്തിമാർ ആയിരിക്കണമല്ലോ.

പട്ടൌടി സൂചിപ്പിച്ച ശ്ലോകം ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു ഞാനും. കുറ്റം പൂർണമായും ലേഖനമെഴുതിയ ഡോക്ടറുടേതല്ല... സോ കോൾഡ് ആർഷഭാരതസംസ്കാരം സമൂഹത്തിന്റെ ബോധത്തിൽ അടിച്ചേൽ‌പ്പിച്ച ചിന്തകളാണ്.

Anonymous said...

ബ്രാഹ്മണ്യത്തെ അതിശക്തമായി എതിർക്കുന്ന ചിത്രകാരൻ പുരുഷമേധാവിത്വ സമീപനമുള്ളയാളാണെന്നത് സത്യാന്വേഷി മുൻപേ നിരീക്ഷിച്ചിട്ടുണ്ട്. അദ്ദേഹം ശരിയായ പ്രത്യയശാസ്ത്ര അടിത്തറയിലല്ല തന്റെ അഭിപ്രായങ്ങൾ കെട്ടിപ്പൊക്കിയിരിക്കുന്നത് എന്നല്ലേ അതിനർഥം? രാജീവ് ഭംഗിയായി ചിത്രകാരനു മറുപടി നൽകിയിരിക്കുന്നു.

nmshamim said...

all should watch the movie
'veRuthE oru Bharya.'

Anonymous said...

ഭാര്യയ്ക്ക് സ്നേഹം കൊടുക്കുക അല്ലെങ്കില്‍ സ്വാതന്ത്ര്യം കൊടുക്കുക എന്നുവരുമ്പോള്‍ സ്വാതന്ത്ര്യം കൊടുക്കാന്‍ ഉദ്ദേശിക്കുന്നവനെ വിഢ്ഢി എന്നു വിളിക്കുന്നതാവും നല്ലത്.
ഭാര്യയെ സ്നേഹിക്കാനറിയാത്തവന്‍ അവള്‍ക്ക് സ്വാതന്ത്ര്യം കൊടുത്ത് വല്ല വേശ്യാലയത്തിലും പോകട്ടെ
തിരിച്ച് അവളും.സ്നേഹത്തിലെ നന്മയും ഊഷ്മളതയും തിരിച്ചറിയാതെ പകരം അതിലെ ഉത്തരവാദിത്വത്തില്‍ നിന്നും കടമകളില്‍ നിന്നും ഒഴിഞ്ഞുമാറി സ്വാതന്ത്ര്യവും സമത്വം പ്രസംഗിച്ചു നടക്കുന്ന സകലയെണ്ണവും മനുഷ്യകുലത്തിന് ദോഷംചെയ്യും.സ്നേഹം എന്ന പ്രാഥമീക മാനുഷീക വികാരത്തെ അവമതിച്ചു കൊണ്ടാണ് ഇവര്‍ സര്‍വ്വത്ര സ്വാതന്ത്ര്യം സമത്വം എന്നീ ഊഷരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതെന്ന് തിരിച്ചറിയുന്നവര്‍ക്ക് നല്ലത് അസമാധാനത്തിന്റെ ധൂമപടലങ്ങളൊഴിഞ്ഞ് അവര്‍ക്കു ജീവിതമാസ്വദിക്കാം.അതിനു വേണ്ടിയുള്ള ഒരു സാദാരണ കുടുംബത്തിനുള്ള ഉപദേശമാണ് ആ ഡോക്ടര്‍ നല്‍കിയത് എന്നു മനസ്സിലാക്കാന്‍ യൂണിവേഴ്സിറ്റി കമ്യൂണിസ്റ്റുകാര്‍ക്ക് കഴിയില്ല അതിനു വേണ്ടത് വിദ്യാഭ്യാസവും വാചാടോപവുമല്ല മനുഷ്യത്വമാണ് പച്ചയായ മനുഷ്യത്വം.

nalan::നളന്‍ said...

കുടുംബം എന്ന വ്യവസ്ഥിതിയില്‍ മാത്രമേ സ്നേഹം ഉണ്ടാവുകയുള്ളൂ എന്നുള്ള നിരീക്ഷണം അസംബന്ധമാണു. സ്നേഹത്തിനു കുടുമ്പമെന്ന ചട്ടക്കൂടിന്റെ ആവശ്യമില്ല. അതു പോലെ ഒന്നുകില്‍ സ്നേഹം അല്ലെങ്കില്‍ സ്വാതന്ത്ര്യം എന്ന തട്ടിപ്പ് ഇനിയും ചിലവാകുമെന്നു വിശ്വസിക്കുന്നവര്‍ ലോകം മാറുന്നത് കാണാന്‍ വിസമ്മതിക്കുന്നവരാണു. സ്നേഹവും സ്വാതന്ത്ര്യവുമൊന്നും വൈരുദ്ധ്യങ്ങളല്ലെന്നു മനസ്സിലാക്കൂ, അതുപോലെ സ്വാതന്ത്ര്യം പ്രഖ്യാപിക്കല്‍ ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്നത് മറ്റൊരു അസംബന്ധം, ഇത്തരം അസംബന്ധങ്ങള്‍ തിരിച്ചരിയുമ്പോഴാണു കൂടുതല്‍ മനുഷ്യത്വമുണ്ടാവുന്നത്

Anonymous said...

"സ്നേഹത്തിലെ നന്മയും ഊഷ്മളതയും തിരിച്ചറിയാതെ പകരം അതിലെ ഉത്തരവാദിത്വത്തില്‍ നിന്നും കടമകളില്‍ നിന്നും ഒഴിഞ്ഞുമാറി സ്വാതന്ത്ര്യവും സമത്വം പ്രസംഗിച്ചു നടക്കുന്ന സകലയെണ്ണവും മനുഷ്യകുലത്തിന് ദോഷംചെയ്യും"

കഷ്ടം! എടോ ഭാര്യയും ഭര്‍ത്താവും സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും സര്‍‌വ്വോപരി സ്നേഹത്തോടെയും ജീവിക്കുന്നത് തന്നെ പോലെയുള്ള താലി‌ബാനിസ്റ്റുകള്‍ക്ക് മനസ്സിലാവില്ല.
സ്വാതന്ത്ര്യം എന്നു കേട്ടാല്‍ ഉടന്‍ സെക്സ്/സദാചാര നഷ്ടം എന്നാലോചിക്കുന്നത് താന്‍ ഒരു പെര്‍‌വേര്‍ട്ട് ആയത് കൊണ്ടാണ്.

സോറി ഇതിനു ചികിത്സ ഇല്ല. കാലത്തിന്റെ മാറ്റവും ആവശ്യങ്ങളും അറിയാത്ത ദിനോസറുകള്‍ ചത്തൊടുങ്ങുകയേ ഉള്ളൂ. എന്തിനേയും ഏതിനേയും സദാചാര വ്യഭിചാരമായി കൂട്ടിക്കെട്ടി എത്ര നാള്‍ പിടിച്ചു നില്‍ക്കും! കഷ്ടം!

ബഷീർ said...

വെറും കാടടച്ച് വെടി

Anonymous said...

കാല്‍വിന്‍ / ശ്രീഹരി മോനെ,

കല്യാണം കഴിച്ചോരു സംസാരിക്കുന്നിടത്ത് നിനക്കെന്താടേയ് കാര്യം. നീ പോയി സൈക്കിള്‍ ചവിട്ടി കളിക്ക് :)

( നീ സമാന്തര പരിപാടികള്‍ വല്ലോം തൊടങ്ങിയതിന്റെ അടിസ്ഥാനത്തില്‍ ആണെങ്ക് ക്ഷമി)

Anonymous said...

''കുടുംബം എന്ന വ്യവസ്ഥിതിയില്‍ മാത്രമേ സ്നേഹം ഉണ്ടാവുകയുള്ളൂ എന്നുള്ള നിരീക്ഷണം അസംബന്ധമാണു''

പ്രിയ സുഹൃത്തേ എന്ന് എന്റെ കമന്റില്‍ എവിടെയെങ്കിലും ഞാന്‍ വാശിപിടിച്ചുവോ? അഥവാ കുടുംബം എന്ന വ്യവസ്ഥിതിയില്‍ തന്നെ തെറ്റുണ്ടെന്നാണോ ഉദ്ധേശിക്കുന്നത്?


"സ്നേഹവും സ്വാതന്ത്ര്യവുമൊന്നും വൈരുദ്ധ്യങ്ങളല്ലെന്നു മനസ്സിലാക്കൂ,"


സ്വാതന്ത്ര്യം സ്നേഹത്തെയും മനുഷ്യത്വത്തെയും കടന്നു മുന്നേറുമ്പോഴാണ്
വൃദ്ധസദനങ്ങളും ഡേകെയര്‍ സെന്ററുകളും പെരുകിവരുന്നതെന്ന് അനുമാനിച്ചാല്‍ അതില്‍ ഒരുപാടു തെറ്റുണ്ടോ.
--------------------------------------------------------------------------------
അനോണി രണ്ടാമന്‍സാര്‍....

"സോറി ഇതിനു ചികിത്സ ഇല്ല. "

താങ്കള്‍ അത്രയധികം വ്യസനിക്കണമെന്നില്ല,എല്ലാ രോഗങ്ങള്‍ക്കും ചികിത്സ ഫലിക്കും എന്നൊരു തെറ്റിദ്ധാരണ താങ്കളുടെ കമന്റിലുണ്ടോ എന്തോ.
ചിലതൊക്കെ താനേ മാറുന്നതാണെടോ,അതു തന്നെയാണ് അതിന്റെ ഒരു സുഖവും.

"താലി‌ബാനിസ്റ്റു"കള്‍ക്ക്
താന്‍ ഒരു "പെര്‍‌വേര്‍ട്ട്" (ഇതിന്റെ മലയാളമൊന്നു പറഞ്ഞുതരണേ മനസ്സിലായില്ല അതുകൊണ്ടാ)

"ദിനോസറുകള്‍" ചത്തൊടുങ്ങുകയേ ഉള്ളൂ.

ഇത്രയൊക്കെ ചാര്‍ത്തിത്തരാന്‍ മാത്രം ഭീകരമാണോ ആ കമന്റ്? ദിനോസറുകള്‍ ചത്തു പോകട്ടെ സര്‍ മനുഷ്യകുലം എന്നാലെങ്കിലും സ്വതന്ത്രരും ചിരംജീവികളുമാകുമല്ലോ.നന്ദി കടു ഇംഗ്ലി പറയുമ്പോള്‍ അര്‍ത്ഥം കൂടി ഒന്നെഴുതണേ സത്യമായും വിദ്യാഭ്യാസമിത്തിരി കമ്മിയാ.

നായര്‍ said...

ന സ്ത്രീ ആനന്ദമര്‍ഹതി എന്നോ മറ്റോ ഒരു ശ്ലോകമില്ലേ?

Anonymous said...

"സത്യമായും വിദ്യാഭ്യാസമിത്തിരി കമ്മിയാ"
അത് പ്രത്യേകിച്ച് പറയണ്ട. ആദ്യത്തെ കമന്റ് കണ്ടപ്പോളേ മനസ്സിലായി.
വിട്ടുകള.

കാല്‍‌വിനോട് സൈക്കിള് ചവിട്ടാന്‍ പറയുന്ന അനോണി, കല്യാണം കഴിച്ചിട്ടു പൊട്ടി മുളച്ചു വരുന്നതല്ല ഈ കാഴ്ചപ്പാടുകള്‍. അതിനു മുന്‍‌പേ അഫിപ്രായം ഒക്കെ പറയാം. ഭാര്യ എന്നാല്‍ ഇടക്ക് പോയി സൈക്കിള് ചവിട്ടാനുള്ള വസ്തു അല്ലെന്ന് ഒരു കാഴ്ചപ്പാടുണ്ടാവാന്‍ കല്യാണം കഴിക്കണോ?

ആന പിഢം റ്റേസ്റ്റ് ചെയ്റ്റിട്ടാണോ താന്‍ അത് കഴിക്കാതിരിക്കാന്‍ തീരുമാനിച്ചത്? (ബോറന്‍ ഉദാഹരണമാണെന്നറിയാം, ഷമി)

Prasanna Raghavan said...

ഞാന്‍ എങ്ങനെ മറ്റുള്ളവരോടു ഫെയര്‍ ആകും എന്ന ത്വരയാണ്‍് എല്ലാ സാമൂഹ്യ ബന്ധങ്ങളേയും താങ്ങി നിര്‍ത്തുന്ന അത്താണി എന്നാണ്‍് എനിക്കു തോന്നുന്നത്. അതു കുടുംബത്തിനകത്തായാലും പുറത്തായാലും കൊഹാബിറ്റിംഗിലായാലും.

അതായത് എന്റെ ഭാര്യയോടുള്ള/ഭര്‍ത്താവിനോടുള്ള അപ്പ്രോചുകള്‍ ന്യായ യുക്തമാണോ എന്ന ചിന്ത. അതു സ്നേഹത്തിലും സഹകരണത്തിലും മറ്റെല്ലാ ജീവിത വ്യാപരത്തിലും രണ്ടു വശത്തു നിന്നും ഉണ്ടാകണം.

അല്ലാതെ ഭര്‍ത്താവു മാത്രമോ ഭാര്യ മാത്രമോ അങ്ങനെ ചിന്തിച്ചാല്‍ പൊരാ. അതു ബന്ധത്തില്‍ അവഗണിക്കപ്പെട്ടവര്‍ക്ക് അത്രുപ്തിയുണ്ടാക്കും ബന്ധം തകരും.

പക്ഷെ എല്ലാവരും ഇങ്ങനെ ചിന്തിക്കുന്നവരല്ല.ചില സ്ത്രീകള്‍ക്കു ജന്മവാസനപോലെയാണ്‍് ആ ഡോക്ടര്‍ പറഞ്ഞ ഒരോ കാര്യങ്ങളും അതു പോലെ അനുസരിക്കാന്‍. പൊതുവെ അത്തരം ബന്ധങ്ങളില്‍ വലരുന്ന മക്കളും അവരെ പോലെ സ്വകാര്യ് ജീവിതത്തിലും പൊതു ജീവിതത്തിലും അടിമ സ്വഭാവമുള്ളവരായിരിക്കാനാണ്‍് സാദ്ധ്യത.

കാരണം അമ്മമാര്‍ മക്കളുടെ സ്വഭാ‍വ രൂപീകരണത്തില്‍ വലിയ ഒരു പങ്കു വഹിക്കുന്നു.

പക്ഷെ ഇതില്‍ ഒരു കൂട്ടര്‍ക്കു മറ്റെകൂട്ടരെ മനസിലാക്കാന്‍ വലിയ വിഷമമാണ്.

മാവേലികേരളം

Anonymous said...

"അത് പ്രത്യേകിച്ച് പറയണ്ട. ആദ്യത്തെ കമന്റ് കണ്ടപ്പോളേ മനസ്സിലായി."

അപ്പോള്‍ അതൊക്കെ തിരിച്ചറിയാന്‍ മാത്രം വെവരം ഒണ്ടല്ലേ,എങ്കില്‍ പിന്നെന്തിനാടോ അതില്‍ പിടിച്ച് എന്നെ ഉപദേശിക്കാന്‍ വരുന്നത്?
അവനവന്‍ പ്രയോഗിച്ച ഒരു വാക്കിന്റെ അര്‍ത്ഥം ചോദിച്ചത് നേരെ ചൊവ്വെ പറയാനറിയാത്ത താനൊക്കെയാണല്ലോ സ്ത്രീ സ്വാതന്ത്യം മാങ്ങാത്തൊലി എന്നൊക്കെ കിടന്നു കൂവുന്നത്.

Anonymous said...

പിന്നേ! തന്നെ അര്‍ത്ഥം പടിപ്പിക്കാനല്ലേ ഞാനിവിടെ വരുന്നത്!
വേണേല്‍ സ്വന്തം കണ്ടു പിടിക്കടോ കെടന്നു പരിഭവിക്കാതെ.
അല്ല, ഞാന്‍ അര്‍ഥോം വ്യാകരണോം എല്ലാം പറഞ്ഞു തന്നാ താന്‍ നന്നാവ്വോ? ഇല്ലല്ലാ?

വണ്ടി പോട്ട്. ഇനി അതില്‍ പിടിച്ച് കശപിശ വേണ്ട.
(ആ പിന്നെ, പറയുന്നതിന്റെ അര്‍ത്ഥം തനിക്കും വലിയ പിടിയുണ്ടെന്ന് തോന്നുന്നില്ല ഠോ?)

Anonymous said...

ഞാനൊരു പുതിയ അനോണിയാണെ, ഇതുവരെ കമന്റിയവരല്ല!

ചിത്രകാരന്‍ എന്ന 'ഗര്‍ജിക്കുന്ന സിംഹവും', 'നവോത്ഥാനകാഹളവുമായ' വീരശൂരപരാക്രമിയുടെ തനിനിറം കാണാന്‍ പറ്റിയെന്നതാണ്‌ ഈ വഴി വന്നതിനാല്‍ എനിക്കുണ്ടായ ഏറ്റവും വലിയ ഉപകാരം. ആളു പറഞ്ഞിരുന്ന ചില കാര്യങ്ങളോടു (എല്ലാം വായിച്ചിട്ടില്ല) യോജിപ്പുണ്ടായിരുന്നു (അവതരിപ്പിക്കുന്ന രീതിയോടും, ഭാഷയോടുമില്ലെങ്കിലും). അതു പൊട്ടക്കണ്ണന്റെ മാവേലേറു പോലെയങ്ങൊത്തതായിരുന്നെന്നും, തികച്ചും അബദ്ധജടിലമായ ചിന്താസരണിയാണയാള്‍ക്കെന്നും തിരിച്ചറിവു കിട്ടി ബോധിച്ചു.

പിന്നെ, ആ ഡാക്കിട്ടറു അപ്പറത്തെ ബ്ലോഗിലിരുന്നു പറഞ്ഞത് - അതൊരു നല്ല തമാശ. ചിരിച്ചു തള്ളാനും സഹതപിക്കാനും കൊള്ളാം.

chithrakaran:ചിത്രകാരന്‍ said...

ചിത്രകാരനെ മൊത്തം വായിലിട്ടു ചവച്ചിറക്കിയെന്ന് ആശിച്ചുപോയവരുടെ വൈക്ലബ്യം മനസ്സിലാക്കുന്നു.
ആ പാവം ചിത്രകാരന്‍ ഇപ്പോഴും നിങ്ങളുടെ മസ്തിഷ്ക്കകോശങ്ങള്‍ക്കകത്തെത്തിയിട്ടില്ല:)
ശൌര്യം ശേഷിച്ചവര്‍ക്ക് ഇനിയും പല്ലിന്റെ മൂര്‍ച്ച പരീക്ഷിക്കാം.ഗ്രഹണശേഷിയുടെ പ്രവേശന ദ്വാരത്തില്‍ നിന്നും മുന്‍‌വിധികളുടെ മുള്ളിന്‍ കെട്ടുകള്‍ കുറെ ഒഴിവാക്കേണ്ടിവരും.മാത്രമല്ല, പാതിമനസ്സോടെ
ചിത്രകാരനെ മാത്രമല്ല, ഒരിറക്ക് വെള്ളം പോലും കഴിക്കരുത്.
..............

ശിഹാബിന്റേയും കൂട്ടരുടേയും ടോട്ടല്‍ ഫോര്‍ യു
വിവാദം കഴിഞ്ഞ് ആളൊഴിഞ്ഞ പൂരപ്പറബായിരിക്കുന്ന ബൂലോകത്തിന് ചൂടുപകരാന്‍ ഒരു തീപ്പെട്ടി കൊള്ളിപോലും കിട്ടുന്നില്ലല്ലോ ഭഗവാനെ !
......................

ഈ പോസ്റ്റിനോട് കൂട്ടി വായിക്കാവുന്ന മാണിക്യത്തിന്റെ പോസ്റ്റില്‍ ദുശ്ശാസനനായ ചിത്രകാരന്റെ കൈകളിലേക്ക് കുന്തി പാഞ്ചാലിയെ
എറിഞ്ഞു കൊടുത്തിരിക്കുന്നു !!!
വസ്ത്രാക്ഷേപത്തിന്റെ ക്ലീഷെ(?)കണ്ടു മടുത്ത
ചിത്രകാരന്‍ ഷണ്ഡന്മാരായ പാണ്ഡവരെയും ഉടുതുണി അഴിപ്പിച്ച് അപമാനിക്കാന്‍
കര്‍ണ്ണനോട് ഉത്തരവിടുന്നു.ആണത്തമുണ്ടെങ്കില്‍ ഉണരട്ടെ...!!!
(ആരവിടെ...ശേഷം പിന്നീട്,സ്ക്രീനില്‍)

chithrakaran:ചിത്രകാരന്‍ said...

കുറെ ഷണ്ഡന്മാര്‍ ഇറങ്ങിയിട്ടുണ്ടല്ലോ കര്‍ത്താവേ...!!!
സ്ത്രൈണതയുടെ കീഴിലെ അടിമത്വത്തില്‍
അഭിമാനിക്കുന്ന മന്ദബുദ്ധികള്‍ക്കായി ഒരിക്കല്‍ക്കൂടി
ചിത്രകാരന്‍ പറയുന്നു...

പുരുഷന്റെ തരള ഹൃദയം അടിമബോധത്തിന്റെ
ഇരുട്ടു വ്യാപിച്ചുകിടക്കുന്ന ഭീരുത്വത്തിന്റെ മാളങ്ങളാണ്.
ഷര്‍ട്ടും,കാലിസ്രായിയും,മീശയും,കിടുങ്ങാമണിയും,ആണ്‍ശബ്ദവും പുരുഷന്റെ ബാഹ്യരൂപമേ ആകുന്നുള്ളു.

പെണ്‍ സിങ്കങ്ങളെ മാത്രമല്ല, ആണെന്നു പറഞ്ഞു
നടക്കുന്ന ഈ ഷണ്ഡന്മാരുടെ പടയേയും പഴിക്കുകതന്നെ വേണം.:)

Bijoy said...

Dear Blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://rajeevechelanat.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus