Wednesday, February 10, 2010

ഖാന്‍


മിസ്റ്റര്‍ ഷാരൂഖ്‌ ഖാന്‍, നിങ്ങളെക്കുറിച്ച്‌ ഞങ്ങള്‍ അഭിമാനിക്കുന്നു.

സെല്ലുലോയ്ഡിലോ ജീവിതത്തിലോ നിങ്ങള്‍ എന്തുമായിക്കൊള്ളട്ടെ. ഏറുപന്തുകളിയിലെ പുകള്‍പെറ്റ കളിക്കാരെ മോഹവിലയ്ക്ക്‌ സ്വന്തമാക്കി നിങ്ങള്‍ നടത്തുന്ന വലിയ കളികള്‍, അതൊക്കെ നിങ്ങളെപ്പോലുള്ള അതിമാനുഷരുടെ വലിയ കാര്യങ്ങള്‍. ധീരോദാത്തപ്രതാപന്‍മാരായ താരസമൂഹങ്ങളുടെ ലോകത്തുനിന്ന്‌, നിങ്ങളുടെ ചേഷ്ടകള്‍ക്കൊത്ത്‌ കരയുകയും ചിരിക്കുകയും ഉന്‍മാദിക്കുകയും കലഹിക്കുകയും ചെയ്യുന്ന ഞങ്ങളുടെ ലോകത്തേക്കാണ്‌ പ്രകാശവര്‍ഷങ്ങള്‍ താണ്ടി ഇന്നു നിങ്ങള്‍ വന്നുചേര്‍ന്നിരിക്കുന്നത്‌. 

ധീരവീരപരാക്രമികളായി വെള്ളിത്തിരയില്‍ വാണരുളുന്ന എത്രയോ ബിഗ്‌ബികളും, ഖല്‍നായകന്‍മാരും ബാന്ദ്രയിലെ കിഴവന്‍ സിംഹത്തിന്റെ മടയില്‍ പോയി ഓച്ഛാനിച്ചുനിന്ന്‌ അനുഗ്രഹാശിസ്സുകള്‍ മേടിക്കുന്നത് ഞങ്ങള്‍ കേട്ടറിഞ്ഞിട്ടുണ്ട്‌. അതേ മായാനഗരത്തിലിരിക്കുമ്പോഴും, അവരെയൊക്കെ വാമനന്‍മാരാക്കിക്കൊണ്ട്‌, കളിയും കാര്യവും വ്യക്തമായി വ്യവച്ചേദിച്ചറിഞ്ഞ്‌, വളയാത്ത നട്ടെല്ലോടെ, കപടവും അപകടകരവുമായ ദേശീയ-പ്രാദേശികതകളെ സ്വന്തം പേരില്‍, നേര്‍ക്കുനേരെ പോരിനുവിളിച്ച ആ ധീരതയെ എങ്ങിനെ ഞങ്ങള്‍ അഭിനന്ദിക്കാതിരിക്കും?

 താങ്കളെക്കൂടാതെ, ധീരന്‍മാരായ മറ്റു ചിലരും ആ അഭ്രലോകത്തിലുണ്ടെന്ന്‌ ഈയിടെ വായിച്ചറിയാന്‍ കഴിഞ്ഞു. മഹേഷ്‌ ഭട്ടിനെയും, വിധു വിനോദ്‌ ചോപ്രയെയും പോലെയുള്ള ചിലര്‍. ലക്ഷങ്ങളും കോടികളും ചിലവഴിച്ച്‌ നിര്‍മ്മിക്കുന്ന തങ്ങളുടെ സിനിമകള്‍, മഹാനഗരത്തിന്റെ ആ മഹാമാടമ്പിമാരുടെ അനുഗ്രഹാശിസ്സുകളില്ലെങ്കില്‍ തകര്‍ന്നു തരിപ്പണമാകുമെന്നറിയാമായിരുന്നിട്ടും അതിനു തയ്യാറാകാതെ പരാജയം ഏറ്റുവാങ്ങാന്‍ ചങ്കൂറ്റം കാണിച്ചവര്‍.

അവരെയെല്ലാമാണ്‌ മിസ്റ്റര്‍ ഖാന്‍, നിങ്ങള്‍ ഇന്ന്, നമ്മുടെ നാടിന്റെ ഈ നിര്‍ണ്ണായകമായ ചരിത്രസന്ധിയില്‍ പ്രതിനിധീകരിക്കുന്നത്‌.

തോറ്റുകൊടുക്കരുത്. ഞങ്ങളുണ്ട് കൂടെ.

24 comments:

Rajeeve Chelanat said...

മിസ്റ്റര്‍ ഖാന്‍, ഞങ്ങള്‍ അഭിമാനിക്കുന്നു

ഭൂമിപുത്രി said...

ശരദ് പവാര്‍ മുട്ടില്‍ ഇഴഞ്ഞിടത്ത് ഷാരുഖ് നിവര്‍ന്നു നിന്നു എന്നതു ചെറിയ കാര്യമല്ല

Devadas V.M. said...

ഒരുവിരലനക്കമെങ്കില്‍ അത്...
Now he is King Khan :)

ശ്രീവല്ലഭന്‍. said...

My father gave me this country: SRK

The actor, whose father was a freedom fighter, told a television channel in an interview, “And that is one thing no Indian should be questioned on because you don't have to ask and you don't have to explain why you have to love your motherland.”

He laughs, “I don't have very many principles, I am a movie star. Maybe I have made compromises in my life and I will never deny that but I know that I have been a good citizen, I pay my taxes, I try to be okay law-wise and then suddenly you are subjected to questioning of this form and I get very emotional about the things that people say...because my parents gave me nothing else.”

The star adds, “I am very proud of the Tamrapatra that my father has and I feel very special, especially with the people of my age group because my father was a freedom fighter, he gave me this country. So, I have this strange positive chip on my shoulder that I really like this. And when somebody asks and says that you are not a nice guy and you are not patriotic enough, I find it very strange.”

http://timesofindia.indiatimes.com/entertainment/bollywood/news-interviews/My-father-gave-me-this-country-SRK/articleshow/5552794.cms

Anonymous said...

സ്വന്തം ടീം ലേലം വിളിച്ചപ്പോള്‍ മിസ്റ്റര്‍ ഖാന്‍ പാക്ക് താരങ്ങളെയൊന്നും കണ്ടില്ല അല്ലേ...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

യേസ് രാജീവ്....അഭിമാനകരമായ കാര്യം തന്നെ !

വെള്ളെഴുത്ത് said...

പെട്ടെന്ന് ഞാൻ വിചാരിച്ചത ഇന്നലെ ഇറങ്ങിയ മൈ നെയിം ഈസ് ഖാൻ എന്ന ചിത്രത്തെക്കുറിച്ചായിരിക്കുമെന്നാണ്. സാമൂഹികമായ ചലനത്തെ ലക്ഷ്യം വച്ചുള്ള ചങ്കൂറ്റം ആദരിക്കപ്പെടേണ്ട നന്മ തന്നെ. പത്രത്തിൽ, ഷാരൂക്ക്, സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് താക്കറെയെ പോയിക്കണ്ടോ എന്ന കാര്യം ഉറപ്പില്ലെന്ന് ഒരു പരാമർശം കണ്ടു. കണ്ടിരിക്കുമോ? കണ്ടില്ലെങ്കിൽ ആ ചങ്കൂറ്റം അഭിനന്ദിക്കപ്പെടേണ്ട നന്മ തന്നെയാണ്..

Anonymous said...

ഹഹ... പറ്റത്തിനു ആവശ്യത്തിനു പബ്ലിസിറ്റി കിട്ടിക്കഴിയുമ്പോല്‍ ഖാന്‍ പൊടിയും തട്ടി താക്കരേയ്ക്കു ജയ് വിളിച്ചു പോകും. മിസ്റ്റന്‍ ഖനു ജയ് വിളിച്ചവര്‍ ആരാകും എന്നു കാണാം...

Haree said...

ഷാരൂഖിന് ട്വിറ്ററില്‍ അയച്ച മെസേജ് തന്നെ ഇവിടെ പേസ്റ്റുന്നു.
At least a few like @iamsrk should show the courage to say and stay boldly. (I hope, its not a pre-planned drama!) http://bit.ly/srk-sena

ലിങ്കില്‍ നിന്നും:
"I have only said what every Indian should. I stand by what I have said. I think there's a bit of agenda and politics in all this," Shah Rukh told reporters here.
--

സുജനിക said...

സിനിമക്ക് പുറത്ത് ചെയ്യുന്ന നാടകമാവുമോ...കണ്ടറിയാം.

Rajeeve Chelanat said...

ഇതെഴുതുന്ന നിമിഷം വരെ ഷാരൂഖ് ഖാന്‍ തന്റെ നിലപാടുകള്‍ മാറ്റിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഷാരൂഖ് ഖാന്‍ എല്ലാം തികഞ്ഞവനാണെന്നോ, തികഞ്ഞ മതേതരത്വ-പുരോഗമനപക്ഷക്കാരനാണെന്നോ ഒന്നും അവകാശപ്പെടുന്നില്ല. എന്നാലും, ഈയൊരു വിഷയത്തില്‍, അയാള്‍ ബാല്‍താക്കറെ എന്ന തെമ്മാടിയുടെയും അയാളുടെ ഗുണ്ടാപ്പടയുടെയും ഭീഷണികള്‍ക്കു വഴങ്ങിയില്ല എന്നത് ശ്രദ്ധിക്കപ്പെടേണ്ടതുതന്നെയാണ്. സിനിമയ്ക്കു പുറത്തെ നാടകമായാലും അല്ലെങ്കിലും ഈയൊരു സംഭവത്തിന്റെ പ്രസക്തി കുറയുന്നുമില്ല. മുംബൈയിലെ സ്വപ്ന വ്യാപാരികളും അധോലോകവ്യാപാരികളും തമ്മില്‍ത്തമ്മില്‍ നടത്തുന്ന കൊടുക്കല്‍ വാങ്ങലുകളുടെയും, അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിചിത്രമായ ബന്ധുത്വത്തിന്റെയും മത്സരത്തിന്റെയും കഥ മനസ്സിലാക്കണമെങ്കില്‍ സുകേതു മേത്ത എഴുതിയ Maximum City-Bombay, lost and found (Penguin Publishers) എന്ന പുസ്തകം വായിക്കുകതന്നെ വേണം. മുംബൈ എന്ന അതിശയിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യുന്ന മഹാനഗരത്തിന്റെ ഒരു വിശാലമായ ചിത്രം ആ പുസ്തകം നമുക്കു നല്‍കും.

വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

അഭിവാദ്യങ്ങളോടെ

Anonymous said...

ഖല്‌‌നായകന്‍‌ ഒച്ഛാനിച്ചു നിന്നു അനുഗ്രഹം‌ വാങ്ങിച്ചത് ദാവൂദിന്റെ കൈയില്‌‌ നിന്നായിരുന്നു. അങ്ങേരിപ്പം‌ പാക്കിസ്ഥാന്‍‌ പൗരനാണെന്നു തോന്നുന്നു.

ബഷീർ said...

കാത്തിരുന്ന് കാണാം

Murali said...

ഖാന്‍ മാത്രമല്ല, തഗ്ഗ്‌റേമാരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയതിന് രാഹുല്‍ ഗാന്ധിയും അഭിനന്ദനം അര്‍ഹിക്കുന്നു. ടിയാന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന്‍ ആരോപിക്കാമെങ്കിലും.

പാവം ഷാരൂഖ്, പിണറായിയുടെ ഉപദേശം - സദസ്സറിഞ്ഞ് പ്രസംഗിക്കുക എന്നത് - കേട്ടിരുന്നെങ്കില്‍ ഈ പൊല്ലാപ്പൊക്കെ ഒഴിവാക്കാമായിരുന്നു. പലതവണ പാക്-സ്പോണ്‍സേര്‍ഡ് ഭീകരപരമ്പരകള്‍ സഹിക്കേണ്ടിവന്ന, അതിലെ അവസാനത്തെ എപ്പിസോഡ് ഓര്‍മ്മയില്‍നിന്നും ഇനിയും മായാതെയുമിരിക്കുന്ന മുംബൈയില്‍ പോയി പാക്കിസ്ഥാന്‍ നല്ല അയല്‍കാരാണെന്നൊക്കെ പറഞ്ഞാല്‍ മുംബൈക്കാരുടെ രക്തം തിളക്കുകയില്ലേ? ഭീകരക്രമണത്തില്‍ മരിച്ച ആയിരങ്ങളെ അപമാനിക്കുകയല്ലേ ഖാന്‍ ചെയ്തത്? തല്ലുകൊള്ളിത്തരം പറഞ്ഞാല്‍ തല്ലുകൊള്ളും എന്ന ബൂലോക പഴമൊഴി ഷാരൂഖ് കേട്ടിട്ടേയില്ലേ? എന്തായാലും പിണറായിക്കും അഴീക്കോടിനും ഒന്ന് ശിഷ്യപ്പെടുന്നത് നല്ലതാണ്.

ഷൈജൻ കാക്കര said...

പാകിസ്ഥാൻ കളിക്കാരെ ഐ.പി.എൽ.ഇൽ എടുക്കേണ്ടതായിരുന്നു എന്ന്‌ ഖാൻ പറയുമ്പോൾ "ഖാൻ പാകിസ്ഥാനിലേക്ക്‌ പോകണം" എന്ന്‌ പറയുന്ന താക്കറേയുടെ തലയിൽ ആൾതാമസമില്ല. മുസ്ലിം വിരോധവും മറാത്ത വാദവും ഒക്കെ തലയിൽ കയറിയാൽ പിന്നെങ്ങനെ ആൾതാമസമുണ്ടാകും!

പാകിസ്ഥാനെ വെറുക്കാനും ഖാനെ വിമർശിക്കാനും താക്കറെക്ക്‌ അവകാശമുണ്ട്‌, അതിലെനിക്ക്‌ തർക്കവുമില്ല, പക്ഷെ ഖാനോടെ "പാകിസ്ഥാനിലേക്ക്‌ പോകണം" എന്ന്‌ പറയാൻ താക്കറെക്കെന്തവകാശം? ഇത്‌ വിമർശനത്തിന്റേയും അഭിപ്രായത്തിന്റേയും എല്ലാം അതിർവരമ്പുകളും ലഘിച്ചു! ഈ വിഷയത്തിൽ എന്റെ ഏറ്റവും വലിയ പ്രതിഷേധവും ഇവിടെതന്നെയാണ്‌, അല്ലാതെ ഖാന്റെ അഭിപ്രായം നൂറു ശതമാനം ശരിയെന്നും ഖാന്റെ അഭിപ്രായത്തെ എതിർക്കുന്നവർ നൂറു ശതമാനം തെറ്റ്‌ എന്നും എനിക്കഭിപ്രയമില്ല, പക്ഷെ എനിക്ക്‌ ശക്തിയുണ്ട്‌ അതിനാൽ ഞാൻ എന്തും പറയും എന്നുള്ള താക്കറെയുടെ "ധാർഷ്ട്യം" കാണുമ്പോൾ പ്രതികരിക്കുന്നു, അത്രമാത്രം.

Rajeeve Chelanat said...

മുരളി,

മറാത്തികളുടെ പേരില്‍ രക്തം തിളക്കുന്ന താക്കറെയുടെയും, താക്കറെക്കു രക്തം തിളക്കുമ്പോള്‍ ഇവിടെയിരുന്നു പനിക്കുന്ന താങ്കളുടെയും ആ പ്രിയപ്പെട്ട ചെറ്റക്കൂട്ടങ്ങള്‍, മുംബൈയിലെ ഭീകരാക്രമണസമയത്ത് എവിടെ പോയി ഒളിച്ചിരിക്കുകയായിരുന്നു. ഒരു വീരശൂരപരാക്രമിയെയും കണ്ടില്ലല്ലോ, താജിന്റെയും ഛത്രപതി ടെര്‍മിനലിന്റെയും പരിസരത്തൊന്നും? എന്നിട്ട് ആണുങ്ങള്‍ ആ ആക്രമണത്തെ അടിച്ചമര്‍ത്തിയപ്പോള്‍ വന്നിരിക്കുന്നു പൊട്ടിയൊലിക്കുന്ന മറാത്താ-ഇന്ത്യാ സ്നേഹവുമായി.

ചെന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്ക് ആ മുരത്ത കിളവനുമായി. എന്നിട്ട് കൂട്ടത്തില്‍ ഒന്നു സൂചിപ്പിക്കുകയും ചെയ്യ്, മദ്രാ‍സ്സിയാണെന്ന്; ലുങ്കിവാലയാണെന്ന്; പണ്ട് ആ തൃക്കൈകളില്‍നിന്ന് കുറെ പ്രസാദങ്ങള്‍ കൈപ്പറ്റിയവനാണെന്ന്. അപ്പോള്‍ കാണാം അവന്റെയും അവന്റെ വിഷബീജങ്ങളുടെയും തനിനിറം.

എന്നിട്ടും നാണമില്ലാതെ പൊക്കിനടക്കണം ആ ചെറ്റകളെ. മുസ്ലിം പേരുള്ള എല്ലാവന്റെയും മെക്കിട്ട് കയറി കുതിരകളിക്കുകയും ചെയ്യണം കേട്ടോ.

കണ്ടാലും കൊണ്ടാലും തിരിച്ചറിയാത്ത പരിഷകള്‍!

Murali said...

ചേലനാട്ട് സഖാവേ,
സഖാവിനും ഐറണി ഡെഫിഷ്യന്‍സി ഉണ്ടല്ലേ?
തഗ്ഗ്‌റേയെ (താക്കറെയല്ല ശരിക്കും) ന്യായീകരിക്കുവാന്‍ തലച്ചോറില്‍ ഒരു ന്യൂറോണെങ്കിലും ബാക്കിയുള്ളവര്‍ക്ക് സാധിക്കില്ല. അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ ഐറണി ഡെഫിഷ്യന്‍സിക്ക് എന്തെങ്കിലും മരുന്ന് കഴിക്കുന്നത് നല്ലതാണ്.
ഖാന്‍ പ്രശ്നത്തില്‍ ‘പിണറായി-അഴീക്കോട് തിയറി ഓഫ് ഫ്രീ സ്പീച്ച്’ പരീക്ഷിച്ചുനോക്കുകമാത്രമാണ് ഞാന്‍ ചെയ്തതെന്ന് സഖാവിനു മനസ്സിലാകാത്തതിന്റെ കാര്യം പിണറായിഭക്തി മുഴുത്തതാണോ എന്നെനിക്കറിയില്ല. ആ തിയറി ഒറ്റവാചകത്തില്‍ ഇങ്ങനെ സംഗ്രഹിക്കാം - ‘തല്ലുകൊള്ളിത്തരം പറഞ്ഞാല്‍ തല്ലുകൊള്ളും’. തീര്‍ച്ചയായും, തല്ലുകൊള്ളിത്തരമാണോ അല്ലയോ എന്ന് ‘നമ്മള്‍’ തീരുമാനിക്കും. തിയറിയുടെ കൊറോള്ളറി ഇതാണ് - പ്രശംസക്കും സ്തുതിപാഠനത്തിനും മാത്രമേ നിയമപരിരക്ഷ ആവശ്യമുള്ളൂ, നീരസം ഉണ്ടാക്കുന്ന സംസാരത്തിന് അടികിട്ടും. ഈ തിയറിതന്നെയാണ് തഗ്ഗ്‌റേയും അപ്പ്‌ളൈ ചെയ്തത്. തഗ്ഗ്‌റേക്കിഷ്ടപ്പെട്ടില്ല, അടിയും കൊടുത്തു. സദസ്സറിഞ്ഞു പ്രസംഗിക്കണം എന്ന ഉപദേശം കൊടുത്തില്ല എന്നേയുള്ളൂ. അല്ലെങ്കിലും തഗ്ഗ്‌റേ പറയാറില്ലല്ലോ, പ്രവൃത്തിക്കുകയല്ലേ ഉള്ളൂ.
പിന്നെ ഖാന്‍ പറഞ്ഞത് (pakistan is an excellent neighbor എന്നോ മറ്റോ ആണ്) ശുദ്ധ അസംബന്ധമാണെന്ന് എനിക്ക് സംശയം ഒട്ടും ഇല്ല. അത് പാക്-സ്പോണ്‍സേര്‍ഡ് ഭീകരാക്രമണങ്ങളില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നീരസവും വേദനയും ഉണ്ടാക്കും എന്നതിനും സംശയമില്ല. പക്ഷേ അത് പറയാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഖാന് ഈ രാജ്യത്തുണ്ട്. അതിന്റെ നേരെയുള്ള ഏതു കടന്നുകയറ്റവും ഫാസിസം തന്നെയാണ്, സശയം വേണ്ട.

Murali said...

If liberty means anything at all, it means the right to tell people what they do not want to hear.

ഓര്‍വെല്‍ പറഞ്ഞതാണ്. സഖാവ് പിണറായി കേട്ടിരിക്കുവാന്‍ വഴിയില്ല. സഖാവ് അഴീക്കോടിന്റെ കാര്യം അറിയില്ല.

Rajeeve Chelanat said...

ഓ, അപ്പോള്‍ അത് ഐറണിയായിരുന്നുവല്ലേ? അപ്പോ കൊറോള്ളറി ആകെമൊത്തം എടുത്താല്‍ തഗ്ഗറെ പറഞ്ഞത് തല്ലുകൊള്ളിത്തരം. ഖാന്‍ പറഞ്ഞതും (അഥവാ, പറഞ്ഞുവെന്നു തോന്നിയതും) തല്ലുകൊള്ളിത്തരം. ആ പറച്ചിലിലൂടെ ഖാന്‍ ഇന്ത്യക്കാരെ മുഴുവന്‍ അപമാനിച്ചത് അതിനേക്കാള്‍ വലിയ അപരാധം. താങ്കളുടെ ഐറണിയുടെ ആ ഖജനാവ് അപാരസുന്ദരനീലാകാ‍ശം തന്നെ.

ബാന്ദ്രാ ഫോര്‍ട്ടില്‍ കഷ്ടിച്ച് ഒരാഴ്ചമുന്‍പ് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും കവികളും കലാകാരന്മാരും ഒത്തുചേരുകയുണ്ടായി. ഗുല്‍‌സാറും ശങ്കര്‍ മഹാദേവനുമടക്കമുള്ളവര്‍ കവിതയും പാട്ടും പാടുകയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സഹവര്‍ത്തിത്ത്വത്തിന്റെയും സന്ദേശം അതിര്‍ത്തിക്കപ്പുറത്തുള്ളവരുമായി പങ്കുവെക്കുകയും ചെയ്തൂ. അപ്പൊള്‍, അവര്‍ ചെയ്തതും ഖാന്‍ ചെയ്തതിന്റെ അതേ ഗണത്തില്‍ വരില്ലേ മഹാശയാ?

Murali said...

സഖാവിനിനിയും കാര്യം മനസ്സിലായില്ലല്ലോ.
ഖാന്‍ പറഞ്ഞത് ‘തല്ലുകൊള്ളിത്തര’മാണോ അല്ലയോ എന്നതല്ല വിഷയം. അത് തികച്ചും വ്യക്തിനിഷ്ഠമായ കാര്യമാണ്. ചിലര്‍ക്കെങ്കിലും തല്ലുകൊള്ളിത്തരമാണ് എന്ന് തോന്നുന്നകാര്യങ്ങള്‍ പറയുവാന്‍ മറ്റുള്ളവര്‍ക്ക് അവകാശമുണ്ടോ എന്നതാണ് ചോദ്യം. അവകാശമുണ്ടെന്നും, അത് absolute and non-negotiable ആണെന്നും ഉത്തരം. ‘XYZ-ന് നീരസമുണ്ടാക്കി/ഉണ്ടാക്കും’ എന്ന കാരണം പറഞ്ഞ് അഭിപ്രായസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയാല്‍ അതിനൊരന്തമുണ്ടാകുകയില്ല. നീരസമുണ്ടായോ ഇല്ലയോ എന്ന് ആരാണ് തീരുമാനിക്കേണ്ടത്? പിണറായിയും പിണിയാളുകളും (ബൂലോകത്തെ കാലാള്‍പട അടക്കം) ഉറക്കെ പറയുന്നത് ‘തല്ലുകൊള്ളിത്തരം പറഞ്ഞാല്‍ തല്ലുകൊള്ളും’ എന്നുതന്നെയാണ്. അതിനെ ന്യായീകരിക്കുകയാണെങ്കില്‍ തഗ്ഗ്‌റേയെയും ന്യായീ‍കരിക്കതെ വയ്യ.

ഫ്രീ സ്പീച്ചിനെപ്പറ്റി: ഇതൊന്ന് വായിച്ചുനോക്കണം സഖാവേ: http://en.wikipedia.org/wiki/Hustler_Magazine_v._Falwell ഇതില്‍ ലാരി ഫ്ലിന്റ് ഫാള്‍വെല്ലിനെക്കുറിച്ച് എഴുതിയത് (തമാശ എന്ന രീതിയിലാണെങ്കിലും) ‘തല്ലുകൊള്ളിത്തര’മാണെന്ന് താങ്കളടക്കം മിക്കവാറും എല്ലാ മലയാളികള്‍ക്കും തോന്നും. എങ്കിലും, യു.എസ്. സുപ്രീം കോടതി ഫ്ലിന്റിന് അനുകൂലമായി വിധിക്കുകയാണ് ചെയ്തത്. കോര്‍ട്ട് പറഞ്ഞതെ വളരെ പ്രസക്തം: But "outrageous" is an inherently subjective term, susceptible to the personal taste of the jury empaneled to decide a case. Such a standard "runs afoul of our longstanding refusal to allow damages to be awarded because the speech in question may have an adverse emotional impact on the audience" അതാണ് യഥാര്‍ഥ ‘ഫ്രീ സ്പീച്ച്’. ഖാന്‍ പറഞ്ഞത് മുഴുവന്‍ ഇന്‍ഡ്യക്കാരുടെ വികാരത്തെയും വ്രണപ്പെടുത്തിയാലും, അതു പറയാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്.

smitha adharsh said...

ഭൂമിപുത്രിയുടെ അഭിപ്രായം തന്നെയാ എനിക്കും തോന്നിയത്..

കുരുത്തം കെട്ടവന്‍ said...

അല്ലെങ്കിലും ഈ താക്കറെയുടെ വാദഗതികള്‍ ഒരോരൊ സംസ്താനങ്ങളും രാജ്യങ്ങളും അംഗീകരിക്കുകയാണെങ്കില്‍ ഇവിടെ എങ്ങിനീ ജീവിക്കും? വെറുതെയല്ല ആരോ എഴുതിയത്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഒരു താക്കറെ ഇല്ലാതിരുന്നത്‌ നമ്മുടെ ഭാഗ്യം എന്നു. പോസ്റ്റിനു അഭിനന്ദനങ്ങള്‍.

Anonymous said...

അതാണ് യഥാര്‍ഥ ‘ഫ്രീ സ്പീച്ച്’.
പ്രീ പീച്ച് !!!
പ്രീ പീച്ച് !!!!!!!!

അതിവിടെ കാണാം
http://www.youtube.com/watch?v=aJYY1CFKzTg&feature=related


പിന്നെ ഇവിടെയും
http://www.youtube.com/watch?v=Xwq_jiTjAuY&feature=related

അനോണീ ഖാന്‍ said...

മുംബൈ മത്രമല്ല കാശ്മീരും എല്ലാ ഇന്ത്യാക്കാരുടെയുമണെന്ന് അനോണീ ഖാനായ ഞാന്‍ പറയുന്നു... ചേലനാട്ടും, ഖാനും, രാഹുലനും ഏറ്റു പറയുമോ?

മുട്ടു വിറ്യ്ക്കുന്നുണ്ടാവും അല്ലേ...