Thursday, December 9, 2010

ഈമെയിലുകളുടെ അതിര്‍ത്തികള്‍

വെറും സമയം കൊല്ലികളായ നർമ്മഭാവനകളും ഗൃഹാതുരത്വവും വിപണനം ചെയ്തിരുന്ന പണ്ടത്തെ നിലയിൽനിന്നും, ഇ-മെയിൽ ഫോർവേർഡുകൾ ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു.

എന്നാൽ ഇന്ന്‌, അവ, ചില പ്രത്യേക സാമൂഹ്യ-രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്‌ ഉപയോഗിക്കപ്പെടുന്നത്. ശാസ്ത്രത്തിന്റെ സ്ഥാനത്ത് വ്യാജശാസ്ത്രത്തെ പ്രതിഷ്ഠിക്കുക, കാര്യകാരണബന്ധങ്ങളെ സമർത്ഥമായി വേർപെടുത്തുകയോ മറച്ചുവെക്കുകയോ ചെയ്ത്, വ്യാജോക്തികൾ അവതരിപ്പിക്കുക, അങ്ങിനെ പലതും വരുന്നു ആ ആധുനിക ദൌത്യങ്ങളിൽ. എങ്കിലും, അതിന്റെ സുപ്രധാനമായ ദൌത്യം നഗ്നമായ വർഗ്ഗീയ പ്രചരണങ്ങളിലൂടെ ജനങ്ങളെ വിഭജിക്കുക തന്നെയാണ്‌.

താഴെ കാണുന്ന ഈ ഇ-മെയിൽ ഫോർവേർഡ് ഒരല്പ്പം പഴയതാണ്‌. തൊഴിൽ തേടി നമ്മുടെ നാട്ടിലെത്തിയ ബംഗ്ളാദേശികളെ ഉന്നം വെക്കുകയായിരുന്നു അന്നത്. ഇന്ന്‌ വീണ്ടും ചില കൂട്ടിച്ചേർക്കലുകൾ നടത്തി പുതിയ കുപ്പിയിൽ അത്‌ വിപണനം ചെയ്യപ്പെടുന്നത് നോക്കുക.

ഇ-മെയിലുകളിലൂടെ എങ്ങിനെ നമ്മുടെ സമൂഹം, ഇങ്ങിനി അടുക്കാൻ കഴിയാത്തവണ്ണം പരസ്പരവൈരികളായി മാറി എന്ന് നാളെ ആരെങ്കിലും ഗവേഷിക്കാൻ തുനിയുകയാണെങ്കിൽ, അവർക്കുവേണ്ടി ഇത് ഇവിടെയും കിടക്കട്ടെ.

ഇന്നത്തെ കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി, ഉപജീവനം തേടിയുള്ള അന്യനാട്ടുകാരുടെ (എന്നുവെച്ചാൽ, ബംഗാളാദേശികളുടെ, എന്നുവെച്ചാൽ മുസ്ലിമുകളുടെ, എന്നുവെച്ചാൽ, അന്യമതസ്ഥരുടെ) വരവാണെന്ന അശ്ലീലവും അയുക്തികവുമായ ലഘൂകരണങ്ങളിലേക്കെത്തിയ സാംസ്ക്കാരിക-സാഹിത്യനായകന്മാരെ ഇത്തരം ഇ-മെയിലുകൾ തീർച്ചയായും പുളകം കൊള്ളിക്കുന്നുണ്ടായിരിക്കും.

അതിർത്തി കടന്നുവരുന്നവരിൽനിന്ന്‌ സെക്കുലറിസത്തിലേക്കും, അവിടെനിന്ന് മനുഷ്യാവകാശസമരങ്ങളിലേക്കും, പ്രവർത്തകരിലേക്കും, അവിടെനിന്ന് രാജ്യത്തിലെ നീതിന്യായകോടതികളിലേക്കും, അഴിമതിയിലേക്കും, അവിടെനിന്ന്‌ പൌരന്മാരുടെ പിടിപ്പുകേടിലേക്കും സ്വാർത്ഥതയിലേക്കും, അങ്ങിനെയങ്ങിനെ, പലപല കൊമ്പുകളിലേക്ക് ചാടിമറിഞ്ഞ് കൂക്കിവിളിക്കുന്ന ഈ ചപലവാനരന്മാരുടെ ഉദ്ദേശ്യം ഒന്നുതന്നെയാണ്‌. ജനങ്ങളെ വിഭജിക്കുക, പരസ്പര അവിശ്വാസവും ഭയവും വെറുപ്പും ജനിപ്പിക്കുക. അതിവിദൂരമല്ലാത്ത ഒരു ഭാവിയിൽ, ഇന്ത്യയെ ഏകശിലാത്മകമായ ഒരു താലിബാനാക്കുക.

പരസ്പര വിഭജിതമായ ഒരു ലോകസമൂഹത്തെ സൃഷ്ടിക്കുക എന്നത്‌, ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ, ലോകത്തിന്റെ എല്ലാ ഭാഗത്തും നടന്നുകൊണ്ടിരിക്കുന്ന ഒരു അജണ്ടയാണ്‌. കോർപ്പറേറ്റുകളും, ദേശീയതകളും, മതപൌരോഹിത്യവും നേരിട്ടും അല്ലാതെയും നടപ്പാക്കുന്ന ഈ അജണ്ടകളുടെ പിന്നിലുള്ളത് ആ പഴയ, വലിയ അമരക്കാരൻ തന്നെയാണ്‌.

ഇത്തരം ഇ-മെയിൽ ഫോർവേർഡുകൾ വീണ്ടും വീണ്ടും ഫോർവേർഡ് ചെയ്യുകവഴി, ശതകോടി ഹൃദയങ്ങളിലേക്കാണ്‌ ഒരു വിപത് സന്ദേശം നമ്മൾ കയറ്റുമതിചെയ്യുന്നത് എന്നുകൂടി ഓർമ്മവേണം.

ഓർമ്മകൾ ഉണ്ടായാൽ മാത്രം പോരാ. അവയിൽനിന്ന്, അവ നൽകുന്ന പാഠങ്ങൾകൂടി ഉള്ളിൽ ഉരുത്തിരിയണം.

IF U CROSS THE BORDER ILLEGALLY.............

If you cross the   " The North Korean "   border illegally,  you get ..... 12 years hard labour in an isolated prison .....

If you cross the   " Iranian "    border illegally,  you get ..... detained indefinitely .....

If you cross the   " Afghan "   border illegally,  you get ..... shot .....

If you cross the   " Saudi Arabian "   border illegally,  you get ..... jailed .....

If you cross the   " Chinese "   border illegally,  you get ..... kidnapped and may be never heard of - again .....

If you cross the   " Venezuelan "   border illegally,  you get ..... branded as a spy and your fate sealed .....

If you cross the   " Cuban "   border illegally,  you get ..... thrown into apolitical prison to rot .....

If you cross the   " British "   border illegally,  you get ..... arrested, prosecuted, sent to prison and be deported after serving your sentence .....

Now ..... if you were to cross the   " Indian "   border illegally,  you get .....

1.   A ration card
 
2.   A passport  ( even more than one - if you please  ! )

3.   A driver's licence

4.   A voter identity card

5.   Credit cards

6.   A Haj subsidy

7.   Job reservation

8.   Special privilages for minorities

9.   Government housing on subsidized rent

10. Loan to buy a house

11. Free education

12. Free health care

13. A lobbyist in New Delhi,  with a bunch of media morons and a bigger bunch of human rights activists promoting your   " cause "

14. The right to talk about secularism,  which you have not heard about in your own country  !

15. And of-course ..... voting rights to elect corrupt politicians who will promote your community for their selfish interest in securing your votes  !!!

       Hats off   ..... to the .....
  A.   Corrupt and communal Indian politicians

B.   The inefficient and corrupt Indian police force

C.   The silly pseudo-secularists in India,  who promote traitors staying here
  
D.   The amazingly lenient Indian courts and legal system

E.   The selfish Indian citizens,  who are not bothered about the dangers to their own country

F.   The illogically brainless human-rights activists,  who think that terrorists deserve to be dealt with by archaic laws meant for an era,  when human beings were human beings.

THE MINIMUM U CAN DO (IF U R LIVING) IS FORWARD THIS TO ALL  

21 comments:

Rajeeve Chelanat said...

ഈമെയിലുകളുടെ അതിർത്തികൾ

Calvin H said...

ഇനി ശരിക്കും ആ ലിസ്റ്റില്‍ പറഞ്ഞ സാധനങ്ങളെല്ലാം ഉപജീവനാര്‍ത്ഥം അതിര്‍ത്തി കടക്കുന്ന ആര്‍ക്കെങ്കിലും ലഭിക്കുന്നെങ്കില്‍ എനിക്കെന്റെ രാജ്യത്തെ ഓര്‍ത്ത് അഭിമാനം തോന്നുന്നു

ചന്ത്രക്കാറന്‍ said...

കാല്‍വിനോട് പൂര്‍ണ്ണയോജിപ്പ്. ഗതികെട്ട് വരുന്ന അഭയാര്‍ത്ഥികളെ വെടിവച്ചുകൊല്ലാത്ത രാജ്യമാണ് ശരിക്കും ഇന്ത്യയെങ്കില്‍, ഒരു പക്ഷേ ഈ രാജ്യത്തെക്കുറിച്ച് അഭിമാനിക്കാനുള്ള അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ അവസരമായിരിക്കും അത്.

ഷാ said...

ഈ മെയില്‍ നേരത്തേ കിട്ടിയിരുന്നു. ഇവരോടൊക്കെ എന്തു പറയാന്‍ ..?!

Anonymous said...

പന്ത്രണ്ട്‌ വയസ്സുള്ള ഒരു പെണ്ണിനെ ബംഗ്ളാദേശ്‌ പണിക്കാര്‍ ബ്ളാത്സംഗം ചെയ്തത്‌ എറാണാകുളത്ത്‌ ഈയാഴ്ചയില്‍ നടന്ന സംഭവമാണു, കൊല്ലം ജില്ലയില്‍ ക്രിഷി ഇഷ്ടിക നിര്‍മ്മാണം കെട്ടിട നിര്‍മ്മാണം ഒക്കെ ഈ ബംഗ്ളാ പണിക്കാര്‍ കയ്യടക്കി, ഓരോ വരവിലും അവര്‍ പിന്നെയും പിന്നെയും ആള്‍ക്കാരെ കൊണ്ടുവരുന്നു, ഇവര്‍ക്ക്‌ ഹിന്ദി തന്നെ അറിയില്ല അപ്പോള്‍ ഇവര്‍ ഇന്ത്യാക്കാരല്ല ബംഗ്ളാദേശുകാര്‍ തന്നെ ആയിരിക്കാം നാട്ടിലെല്ലാം വളരെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്‌ ഇവരുടെ സാന്നിധ്യം സ്യൂഡോ സെകുലറിസ്റ്റുകള്‍ക്കു ഇങ്ങിനെ ബ്ളോഗ്‌ എഴുതി വിടാം പക്ഷെ നാട്ടിലെ വ്റ്‍ധജനങ്ങള്‍ ഒക്കെ ജീവനു ഭീഷണിയില്‍ ആണു ഈ തൊഴിലാളികളില്‍ ആരു കൊലപാതകി കവറ്‍ച്ചക്കാരന്‍ എന്നൊന്നും അറിയാന്‍ പോലീസിനു കഴിയുന്നില്ല ഏകദേശം പത്തോളം വ്റ്‍ധകള്‍ സ്വറ്‍ണ്ണത്തിനായി കൊല്ലപ്പെട്ടു ഈ കൊല്ലം തന്നെ

Anonymous said...

=================
"cALviN::കാല്‍‌വിന്‍ said...
ഇനി ശരിക്കും ആ ലിസ്റ്റില്‍ പറഞ്ഞ സാധനങ്ങളെല്ലാം ഉപജീവനാര്‍ത്ഥം അതിര്‍ത്തി കടക്കുന്ന ആര്‍ക്കെങ്കിലും ലഭിക്കുന്നെങ്കില്‍ എനിക്കെന്റെ രാജ്യത്തെ ഓര്‍ത്ത് അഭിമാനം തോന്നുന്നു"
=================
"ചന്ത്രക്കാറന്‍ said...

കാല്‍വിനോട് പൂര്‍ണ്ണയോജിപ്പ്. ഗതികെട്ട് വരുന്ന അഭയാര്‍ത്ഥികളെ വെടിവച്ചുകൊല്ലാത്ത രാജ്യമാണ് ശരിക്കും ഇന്ത്യയെങ്കില്‍, ഒരു പക്ഷേ ഈ രാജ്യത്തെക്കുറിച്ച് അഭിമാനിക്കാനുള്ള അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ അവസരമായിരിക്കും അത്."
============

ചെറ്റകള്‍...കൊറിയക്കാരനേയും, ഇറാന്‍‌കാരനേയും, അഫ്ഗാന്‍കാരനേയും സൌദിക്കാരനേയുമൊക്കെ മറ്റെന്തു വിളിക്കാന്‍...

ഇവന്മാര്‍ക്കൊക്കെ സ്വന്തം രാജ്യത്തെയോര്‍ത്ത് അഭിമാനിക്കാന്‍ എന്തുണ്ട്...

ചന്ത്രകാരനേയും, കാല്വിനേയും മറ്റും വായിച്ചപ്പോള്‍ എനിക്കു രോമാഞ്ചമുണ്ടായി...

അവര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പട്ടിണിക്കാരായാ ബംഗ്ലാദേശി കടന്നു കയറ്റക്കാര്‍ക്കായി എന്റെ വീട് തുറന്നീടാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു...

കടന്നുകയറ്റക്കാര്‍ ഇന്ത്യയെ രക്ഷിക്കട്ടെ...

krish | കൃഷ് said...

വന്നു വന്ന് ഇ-മെയിൽ ഫോർവേഡുകൾ ഒരു കണക്കിനു പറഞ്ഞാൽ ഒരു തരം പ്രോപ്പഗൻഡാ ഇ-ആയുധമായിരിക്കയാണ്‌. രസത്തിനും ഉപകാരപ്രദമായും, തെറ്റിദ്ധാരണ പരത്തുന്നതിനും ഉപയോഗിക്കാം. അനാവശ്യമായവ ജങ്ക്‌ ഫോൾഡറിലേക്ക്‌ തട്ടിവിടുക.

പിന്നെ ഇവിടെ പ്രതിപാദിച്ച ഇ-മെയിലിലെ ഒന്നു രണ്ട്‌ കാര്യങ്ങൾ പച്ച പരമാർത്ഥമാണ്‌. മറ്റ്‌ രാജ്യങ്ങളിലെ കാര്യം അറിയില്ല. പക്ഷേ, ഇന്ധ്യാ-ബംഗ്ലാദേശ്‌ അതിരിത്തിയിലൂടെ രാഷ്ട്രീയ-പട്ടിണി അഭയാർത്തികളായി അധികൃതരുടെ അടുത്തല്ല എത്തുന്നത്‌. സംഘം സംഘമായി അതിർത്തി( പലയിടത്തും അങ്ങനെ ഒന്നുണ്ടോ?) നുഴഞ്ഞുകയറിയിട്ടാണ്‌ ഇവർ വടക്കുകിഴക്കൻ സംസ്ഥാനത്ത്‌ എത്തുന്നത്‌. ഇവർക്ക്‌ സഹായം ചെയ്തുകൊടുക്കാൻ ഏജന്റ്മാരും ഉണ്ട്‌. ആസ്സാമിൽ എത്തുന്ന ഇവർ ആദ്യം സംഘടിപ്പിക്കുന്നത്‌ റേഷൻ കാർഡും പിന്നെ വോട്ടർ ലിസ്റ്റിൽ പേർ ചേർക്കുന്നതും. കാശ്‌ കൊടുത്താൽ ഇത്‌ രണ്ടും വളരെ ഈസിയായി കിട്ടും. ഇത്‌ കിട്ടിയാൽ പിന്നെ ബാക്കിയൊക്കെ ആവശ്യമുണ്ടെങ്കിൽ അനായാസം കിട്ടും. ചില ഗ്രൂപ്പുകളും രാഷ്ട്രീയക്കാരും ഇവർക്ക്‌ രാഷ്ട്രീയലാക്കോടെ സഹായവും ചെയ്യുന്നുണ്ട്‌. ഇത്‌ സർക്കാരിനും പൊതുജനങ്ങൾക്കും നന്നായി അറിയാം.

ഈ നുഴഞ്ഞുകയറ്റ വിഭാഗം തൊഴിലാളികളായും മറ്റും എല്ലാ വടക്കുകിഴക്കുസംസ്ഥാനങ്ങളിലും നിറഞ്ഞു. ഇവർ ഒരിക്കലും ബംഗ്ലാദേശികൾ എന്ന് പറയില്ല. ബംഗാളിൽ നിന്ന് അല്ലെങ്കിൽ ആസ്സാമിൽ നിന്ന് എന്നേ പറയൂ. ചില പ്രദേശങ്ങളിൽ ഡെമോഗ്രാഫി പാറ്റേൺ തന്നെ മാറികൊണ്ടിരിക്കുന്നു.

ആസാമിലും മറ്റും ദശകങ്ങളായി ചില പരമ്പരാഗത തൊഴിലുകൾ ചെയ്തുകൊണ്ടിരുന്ന യു.പി, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളെ ഈ നുഴഞ്ഞുകയറ്റ സംഘം വളരെ ആസൂത്രിതമായി തുരത്തി ആ ജോലികളെല്ലാം ഇവർ ഏറ്റെടുത്തുകൊണ്ടിരിക്കയാണ്‌. (ഉദാ: റെയില്വേ പോർട്ടർ, കൂലി, റിക്ഷാവാല, ദൂത്‌വാല, ഡോബി, മൽസ്യബന്ധന തൊഴിൽ, നിർമ്മാണതൊഴിൽ, തുടങ്ങിയവ). ഇതിനു ഇവർ കൂട്ടുപിടിക്കുന്നത്‌ വിഘടനവാദികളേയും.

cont..d..

krish | കൃഷ് said...

ആസ്സാം,ബംഗാൾ എന്നിവടങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള തീവണ്ടികളിൽ സ്ലീപ്പർ, സെക്കന്റ്‌ ക്ലാസ്സുകളിൽ തൊഴിലാളികളായി കൂട്ടമായി എത്തുന്നത്‌ ആസ്സാം, ബംഗാൽ, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണല്ലോ. ഇതിൽ ണല്ലോരു വിഭാഗം അനധികൃതമായി വന്ന ബംഗ്ലാദേശികളും ഉണ്ട്‌. മാവോയിസ്റ്റുകൾക്ക്‌ സ്വാധീനമുള്ള പ്രദേശങ്ങളിൽ നിന്നുള്ള ചെറുപ്പക്കാരും തൊഴിലാളികളായി വരുന്നുണ്ട്‌. ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ ഇവരെ കണ്ടെത്തുകയും പ്രയാസമുള്ള കാര്യമാണ്‌. കാരണം ശരിയായ വിലാസമൊന്നുമായിരിക്കില്ല ഇവർ കേരളത്തിൽ കൊടുക്കുന്നത്‌. ബംഗ്ലാദേശികളും മറ്റും ഇങ്ങനെ സംഘം ചേർന്ന് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ മറ്റ്‌ യാത്രക്കാർ മോഷണഭയം കാരണം പേടിയോടെയാണ്‌ രാത്രി തള്ളിനീക്കുന്നത്‌. ഇപ്പോൾ ആസാമിൽ നിന്നും കേരളത്തിലേക്കുള്ള സ്ലീപ്പർ ക്ലാസുകളിൽ 80-90 ശതമാനവും യാത്രക്കാർ ഈ തൊഴിലാളികൾ ആണു. മറ്റുള്ളവർ ഏസി-യിലേക്ക്‌ മാറേണ്ടിവന്നു.
ഇവരിൽ ചിലരെങ്കിലും അവസരം ഒത്തുകിട്ടിയാൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത്‌ വാർത്തയിലും മറ്റും നാം അറിയുന്നുണ്ടല്ലോ. എന്നിട്ടും നാം എല്ലാ മേഖലയിലും ഈ അന്യാരാജ്യ/അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ടി വരുന്നു, നമ്മുടെ നാട്ടിൽ തൊഴിലില്ലായ്മ വർദ്ധിക്കുമ്പ്പോഴും.
മനുഷ്യത്വവും മാനുഷ്യപരിഗണനയുമൊക്കെയാവാം, പക്ഷേ അത്‌ രാജ്യത്തിൽ നുഴഞ്ഞുകയറിവന്ന്, കള്ളരേഖകൾ ഉണ്ടാക്കി റേഷൻ കാർഡും വോട്ടർ ലിസ്റ്റിലും കടന്നുകൂടി, തൊഴിലും തട്ടിയെടുത്ത്‌ പിന്നെ നമുക്കിട്ട്‌ പാരയും തരുന്നവരോട്‌ വേണോ?? നാളെ, കാശ്ശ്മീർ അതിർത്തി നുഴഞ്ഞുകയറിയും ഇതുപോലുള്ളവർ കള്ളരേഖകൾ ഉണ്ടാക്കി നമ്മുടെ നാട്ടിൽ 'തൊഴിലി'നായി എത്തും, നമുക്കിട്ട്‌ പാര തരാൻ. അവർക്കും നമ്മൾ സ്വാഗതമോതാം അല്ലേ.

Anonymous said...

അങ്ങനെ ക്രിഷും സംഘപരിവാര്‍ വര്‍ഗ്ഗിയവാദിയായി....

ഷൈജൻ കാക്കര said...

കുറെ കഥകൾ കുറച്ച്‌ ശരികളോടു കൂടെ കലർത്തി ഒരു ആധികാരികതയുമില്ലാതെ അയക്കുന്ന ഈമെയിലുകളെ അവഗണിക്കുക... അതെ തൽക്കാലം നിർവാഹമുള്ളൂ...

നിയമവിരുദ്ധമായി അതിർത്തി കടന്നെത്തുന്നവരെ ഒരേ ത്രാസ്സിൽ അളക്കുന്നത്‌ ശരിയാണെന്ന്‌ കരുതുന്നില്ല... അഭയാർത്ഥികളുടെ മനുഷ്യവകാശങ്ങളെ സംരക്ഷിച്ച്‌ കൊണ്ട്‌ നിയമ നടപടികളൂടെ പരിഹാരം കാണണം... തിരിച്ചയക്കേണ്ടി വന്നാൽ തിരിച്ചയക്കണം... എല്ലാവരും പട്ടിണിയിനിന്നുള്ള രക്ഷയായിട്ടല്ല ഇന്ത്യയിലേക്ക്‌ കടക്കുന്നത്‌... പുഴയിൽ എറിഞ്ഞ്‌ കളയുമ്പോഴും എണ്ണി കളയണമെന്നല്ലെ...

ഇന്ത്യയിൽ റേഷൻ കാർഡ്‌ മുതൽ പാസ്സ്‌പോർട്ട്‌ വരെ ലഭിക്കുന്നതിന്‌ ഒരു തടസ്സവുമില്ല... അത്‌ അഭയാർത്ഥിയായാലും ഇന്ത്യക്കാരനായാലും... “പി.എസ്.സി” ജോലി വരെ കേരളത്തിൽ ലഭിക്കുന്നു... പിന്നെയാണൊ വോട്ടേർസ് ഐ.ഡി...

ദേശീയ തിരിച്ചറിയൽ കാർഡിന്റെ പ്രസക്ത്തി നാം ഇപ്പോഴും മനസ്സിലാക്കുന്നില്ല... ജനിച്ച ഉടനെ തിരിച്ചറിയൽ കാർഡ്‌ എന്നത്‌ നിർബദ്ധമാക്കണം... ഒരു പരിധി വരെ വ്യാജനെ ഒഴുവാക്കാം...

Rajeeve Chelanat said...

സുശീലാ,

ഈ ബംഗ്ലാദേശികളും അവരാല്‍ കൊല്ലപ്പെടുന്ന ആളുകളും നായന്മാരാണോ എന്നൊക്കെ അന്വേഷിക്കേണ്ടതല്ലേ? നായന്മാരാണെങ്കിലല്ലേ അങ്ങയെപ്പോലുള്ള ജന്മങ്ങള്‍ വിഷമിക്കേണ്ടതുള്ളു? അല്ലേ?..അല്ലേ?..

കൃഷ്,
കാല്‍‌വിനും ചന്ത്രക്കാരനും ഇവിടെ എഴുതിയ കമന്റുതന്നെയാണ് മറുപടി എന്ന നിലയ്ക്ക് താങ്കളും അര്‍ഹിക്കുന്നുള്ളു. നിയമവിരുദ്ധമായി ഇവിടേക്കു വന്ന്, ഇവിടെ സാമൂഹ്യവിരുദ്ധമായ ജീവിതം നയിക്കുന്ന അന്യദേശക്കാരേക്കാരിലേക്ക്, ഇവിടെ നടക്കുന്ന എല്ലാ കുറ്റകൃത്യങ്ങളുടെയും ഉത്തരവാദിത്ത്വം ചാര്‍ത്തിക്കൊടുക്കുന്നത് വളരെ എളുപ്പമുള്ള പണിയാണ്. അപ്പോഴല്ലേ, മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തി സ്വന്തം രാജ്യത്തിലെ അന്യസംസ്ഥാനക്കാര്‍ക്കെതിരെ വാളോങ്ങുന്ന എം.എന്‍.എസ്സിനെയും ശിവസേനയെയും പോലുള്ള ചെറ്റക്കൂട്ടങ്ങളെയും മറ്റും കാണാതിരിക്കാനാവൂ. ഇപ്പോള്‍ എവിടെയാണ് സര്‍? ഏതോ വടക്കുകിഴക്കന്‍ സംസ്ഥാനത്തിലായിരുന്നില്ലേ? ഇപ്പോഴെന്താണ് സ്ഥിതി? ഏതെങ്കിലും അന്യനാട്ടുകാരന്‍ തൊഴില്‍ തട്ടിയെടുത്തുവോ? ഏതെങ്കിലും ആസ്സാമിയോ, ബംഗാളിയോ കാരണം, അവിടെ നില്‍ക്കക്കള്ളിയില്ലാതായോ? ജീവനെന്തെങ്കിലും ഭീഷണിയോ അങ്ങിനെ വല്ലതും ഉണ്ടോ അവിടെ?

ആലുവക്കടുത്ത്, മുപ്പത്തടം എന്നൊരു സ്ഥലമുണ്ട്. ഈ പറഞ്ഞ ബംഗാളികള്‍ കൂട്ടം കൂട്ടമായി വന്ന് പണിയെടുക്കുന്ന, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ ഒന്ന്. അവിടെ എത്രമാത്രം കുറ്റകൃത്യങ്ങള്‍ നടക്കുന്നു എന്ന് അന്വേഷിച്ചിട്ടുണ്ടോ? പോട്ടെ, മുംബൈയില്‍ നടക്കുന്ന കുറ്റകൃതങ്ങളില്‍ അവിടുത്തെ അന്യനാട്ടുകാരുടെ പങ്ക് എത്രയെന്ന് വല്ല തിട്ടവുമുണ്ടോ?

നിയമവിരുദ്ധമായി ഇവിടെക്കു വരുന്നവരില്‍ ഭൂരിപക്ഷവും നിത്യവൃത്തിക്ക് വഴിതേടി വരുന്നവരാണ്. അവരില്‍ പലരും ഇവിടെ സ്ഥിരതാമസമാക്കുകയും ആനുകൂല്യങ്ങള്‍ നേടുന്നുമുണ്ടായിരിക്കാം. ശരിതന്നെ. പക്ഷേ, ഈ വസ്തുതകളുടെ ശരികളെ മറ്റൊരു വലിയ ശരിയാക്കുന്ന ഒരുകാര്യമുണ്ട്. സാങ്കല്‍പ്പികവും സാങ്കേതികവുമായ രാജ്യതിര്‍ത്തികളെ പിന്നിലാക്കി,കയ്യൊഴിഞ്ഞ്, അന്നന്നത്തെ അപ്പം തേടിവരുന്ന നിര്‍ദ്ധനരായ മനുഷ്യന്മാരുടെയും മനുഷ്യത്തികളുടെയും അതിജീവനത്തിനുവേണ്ടിയുള്ള സമരത്തിന്റെ ഒരു ‘ഇമ്മിണി വലിയ ശരി”. മധ്യവര്‍ഗ്ഗ സ്വാസ്ഥ്യത്തിന്റെ തൊഴിലിടങ്ങളിലെ പാരകളെ മാത്രം 24/7-ഉം ശ്രദ്ധിക്കാന്‍ പരിശീലിക്കപ്പെട്ട കണ്ണുകള്‍ മതിയാവില്ല അത്തരം ശരികളെ കാണാന്‍.

ജീവിതത്തിന്റെ സമസ്തമേഖലകളിലും ആഗോളവത്‌ക്കരണത്തിന്റെ മന്ത്രമൂതിനടക്കുന്നവര്‍ക്ക്, ഈയൊരു കാര്യത്തില്‍ മാത്രം (കുടിയേറ്റത്തിലെ ആഗോളവത്ക്കരണത്തില്‍)ആഗോളവിരുദ്ധത സ്വതസ്സിദ്ധമായി കൈവരുന്നതിനെക്കുറിച്ച് എറിക് ഹോബ്‌സ്‌ബാം എഴുതിയിട്ടുള്ളതും ഇവിടെ ഓര്‍ക്കാവുന്നതാണ്.

അഭിവാദ്യങ്ങളോടെ,

kabeer said...

രാജീവിന്റെ നിരീക്ഷണം നന്നായിരിക്കുന്നു.ഹ്ര് ദയത്തിൽ മുള്ളു വേലി കെട്ടാത്തവർക്കേ അതുൾ കൊള്ളാനാവൂ.പാകിസ്താൻ പൌരത്വത്തിന്റെ പേരിൽ വേട്ട ഒരു വശത്ത്;മറു വശത്ത് ഇതു പോലെയുള്ള കുടിയേറ്റങ്ങളും.ഇവർക്കു രേഖകൾ ഒരു പ്രശ്നമല്ലതാനും.നമ്മുടെ നാടിന്റെയൊരു അവസ്ത.ബംഗാളികളെക്കുറിച്ചു വളരെ നല്ല അഭിപ്രായം പൊതുവെ ഇല്ല.എന്നാലും അവർക്കെതിരെയുള്ള ആരോപണങ്ങൾ വിശ്വസിക്കാൻ കൊള്ളാവുന്നവരെ കൊണ്ട് അന്വേഷിപ്പിക്കണം.

Anonymous said...

ആഹാ ഇപ്പോല്‍ സംഘപരിരാക്കുന്ന്തു മാറ്റി നായരാക്കുന്നതാണല്ലേ ഫാഷന്‍...

krish | കൃഷ് said...

@അനോണി.. ഹഹ .. ഇതിനിടക്ക് എന്നെ പിടിച്ച് സംഘപരിവാര്‍ ആക്കിയോ. ഇനിയിപ്പോ സെക്കുലരിസ്റ്റ് ആവാന്‍ എന്ത് ചെയ്യണം. അരുന്ധതി രോയിയെപോലെ അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ മതിയോ.

@ രാജീവ് ചേലനാട്ട് ..
"നിയമവിരുദ്ധമായി ഇവിടേക്കു വന്ന്, ഇവിടെ സാമൂഹ്യവിരുദ്ധമായ ജീവിതം നയിക്കുന്ന അന്യദേശക്കാരേക്കാരിലേക്ക്, ഇവിടെ നടക്കുന്ന എല്ലാ കുറ്റകൃത്യങ്ങളുടെയും ഉത്തരവാദിത്ത്വം ചാര്‍ത്തിക്കൊടുക്കുന്നത് വളരെ എളുപ്പമുള്ള പണിയാണ്. " ഇവിടെ നടക്കുന്ന എല്ലാ കുറ്റക്രിത്യങ്ങളും ഈ നുഴഞ്ഞ്ഞ്ഞുകയടക്കാര്‍ ആണ് ചെയ്യുന്നത് എന്ന് പറഞ്ഞില്ലല്ലോ.
ഇവിടെ വരുന്ന എല്ലാവരും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. പക്ഷെ അങ്ങനെയുള്ളവര്‍ ധാരാലമുന്റ്റ്.
"നിയമവിരുദ്ധമായി ഇവിടേക്ക് വന്നു, സാമൂഹ്യവിരുദ്ധജീവിതം നയിക്കുന്ന അന്യടെസക്കാര്‍".. ഇത്രയും താങ്കള്‍ സമ്മതിച്ചുവല്ലോ.

ഞാന്‍ എവിടെയാണ്, എനിക്കെന്താണ് അവിടെ 'പ്രശ്നം' എന്നതല്ലല്ലോ ഇവിടുത്തെ വിഷയം. (ഇത് പ്രതീക്ഷിച്ചില്ല, പോട്ടെ.) പക്ഷെ, ഇവരുടെ സംഘടിതമായ /ആസൂത്രിതമായ ചെയ്തികള്‍ കാരണം പരമ്പരാഗതമായി ചെയ്തുകൊണ്ടിരുന്ന തൊഴില്‍ പോയ ഇന്ത്യാക്കാര്‍ നിരവധി ഉണ്ട്ട്, ഗുവാഹടിയിലും ആസ്സാമിലെ മറ്റു പ്രദേസങ്ങളിലും.
സംഘടിതമായും അനധികൃതമായും രാജ്യാന്തര അതിരിത്തി നുഴഞ്ഞുകയറി വരികയും, കള്ളത്തരത്തിലൂട്ടെ താമസത്തിനാവസ്യമായ രേഖകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു, ചെയ്തു കൊണ്ടിരിക്കുന്നു. ഇതില്‍ കുറച്ചുപേര്‍ (എല്ലാവരുമല്ല ) നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നു. ചിലയിടങ്ങളില്‍ വിഘടനവാടികലുറെ സഹായം തേടുന്നു. ഇത് യാധാര്ത്യമാണ്. ഇങ്ങനെ നിയമവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരെ കുറിച്ച് ഒന്നും മിന്ടരുതെന്നാണോ. ഇവരുടെ പ്രവൃത്തികള്‍ കൊണ്ടു തന്നെ പലയിടത്തും പൊതുവേ ഇവരെകുറിച്ച് നല്ല അഭിപ്രായമല്ല. കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളത് പലയിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടല്ലോ. (അതേസമയം നേരാം വണ്ണം പണിയെടുത്ത് കഴിയുന്നവരുമുന്റ്റ്.)

(തിരക്കുകാരണം ചര്‍ച്ചക്ക് അധികം സമയമില്ല)

സുജനിക said...

ഇ-മെയില്‍ ഫോര്‍വേര്‍ഡുകള്‍ ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു.ശാസ്ത്രസാധ്യതകൾ നെഗറ്റീവായും പ്രയോഗിക്കാമെന്നല്ലേ വളർച്ച കാണിക്കുന്നത്.

Murali said...

1953-ലെ, കിഴക്കന്‍ ജര്‍മ്മന്‍ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെതിരായി നടന്ന ബെര്‍ലിന്‍ അപ്‌റൈസിങിനെ (അതും പതിവു കമ്മ്യൂണിസ്റ്റ് ശൈലിയില്‍ ടാങ്ക് കയറ്റി ഒതുക്കുകയാണുണ്ടായത്)ക്കുറിച്ച് മാര്‍ക്സിസ്റ്റ് കവിയായിരുന്ന Bertolt Brecht എഴുതിയ ഒരു ചെറു കവിതയില്‍ ഇങ്ങനെ ഏതാനും വരികളുണ്ട്:
Would it not be easier
In that case for the government
To dissolve the people
And elect another?

കുടിയേറ്റത്തിന്റെ രാഷ്ട്രീയത്തെ മേല്‍പ്പറഞ്ഞ വാചകങ്ങളെ ഒന്നു രൂപ ഭേദം വരുത്തി ഇങ്ങനെ പറയാം - ‘they are electing another people'.

ഒരു സ്വതന്ത്ര സമൂഹത്തില്‍, എന്നുവച്ചാല്‍ വ്യക്തികള്‍ തമ്മില്‍ നടത്തപ്പെടുന്ന കൊടുക്കല്‍ വാങ്ങലുകളില്‍ സര്‍ക്കാര്‍ ഇടപെടാത്ത, സ്വത്തവകാശം പരിപൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുന്ന സമൂഹത്തില്‍ അനധികൃത കുടിയേറ്റം എന്നൊന്ന് ഉണ്ടാകുകതന്നെയില്ല - എന്തെന്നാല്‍, കുടിയേറ്റവും വ്യക്തികള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍ മാത്രമായി ചുരുങ്ങുന്നു. ഞാന്‍ എന്റെ ഇഷ്ടികക്കളത്തിലോ പറമ്പിലോ ബംഗാളിയേയോ ആസാമിയേയോ ഒറിയക്കാരനെയോ നിയമിക്കുന്നത് എന്റെ പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് - അതില്‍ സര്‍ക്കാരോ അയല്‍ക്കാരോ (ടി ജോലിക്കാര്‍ അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയോ അവരുടെ സ്വത്തവകാശത്തില്‍ കടന്നുകയറുകയോ ചെയ്യാത്തിടത്തോളം കാലം - മറിച്ചായാല്‍ അവരെ മറ്റേത് കുറ്റവാളികളെപ്പോലെ തന്നെ കരുതി നടപടി സ്വീകരിച്ചാല്‍ മതി) ഇടപെടേണ്ട കാര്യമില്ല. ഇപ്രകാരമുള്ള് ഒരു സമൂഹത്തിന് കുടിയേറ്റം കൊണ്ട് ഗുണമേ ഉണ്ടാകൂ.

എന്നാല്‍ കുടിയേറ്റത്തെ ഇത്രകണ്ട് വഴിപിഴപ്പിക്കുന്നത് അതിലെ രാഷ്ട്രീയമല്ലാതെ - അതിലെ സോഷ്യലിസ്റ്റ്, സ്റ്റേറ്റിസ്റ്റ്, വെല്ഫേറിസ്റ്റ് രാഷ്ട്രീയം - മറ്റൊന്നുമല്ല. രാഷ്ട്രീയക്കാര്‍ കുടിയേറ്റക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ സൃഷ്ടിക്കുന്ന perverse incentives മറ്റുതരത്തില്‍ കുടിയേറ്റത്തിന്റെ ‘മാര്‍ക്കറ്റ് പ്ലേസ്’ നിരസിക്കുന്ന ആളുകളെയും കുടിയേറ്റക്കാരാക്കുന്നു. ഇതിന്റെ ഉദാഹരണം മിക്കവാറും യൂറോപ്യന്‍ രാജ്യങ്ങളില്‍ കാണാം - ജര്‍മ്മനിയില്‍ കഴിഞ്ഞ ഏതാനും ദശകങ്ങളായി ടര്‍ക്കിഷ് വംശജരുടെ എണ്ണം മൂന്നിരട്ടി ആയെങ്കിലും തൊഴിലെടുക്കുന്ന ടര്‍ക്കിഷ് വംശജരുടെ എണ്ണത്തില്‍ മാറ്റമുണ്ടായിട്ടില്ല. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഭൂരിപക്ഷം യൂറോപ്പ്യന്‍ രാജ്യങ്ങളിലും കുടിയേറ്റക്കാരുടെ ‘വെല്‍്ഫേര്‍ ഡിപ്പെന്ഡന്‍സി’ തദ്ദേശീയരുടെതിനെക്കാള്‍ മൂന്നിരട്ടി ആണെന്നാണ്. ഇന്ന് യൂറോപ്പിലും അമേരിക്കയിലും കുടിയേറ്റത്തെ ഇത്രകണ്ട് വിവാദമാക്കുന്നത് ഈ വെല്ഫേറിസ്റ്റ് രാഷ്ട്രീയമാണ്. ഇന്‍ഡ്യയിലാകട്ടെ പതിറ്റാണ്ടുകളായി കമ്മ്യൂണിസ്റ്റുകാരും (ബംഗാള്‍) കോണ്‍ഗ്രസ്സുകാരും (അസം) കുടിയേറ്റക്കാരെ വോട്ട്ബാങ്കുകളായി കണ്ട് രാഷ്ട്രീയം കളിക്കുന്നു.

കുടിയേറ്റത്തെക്കുറിച്ചുള്ള ഇടതുപക്ഷത്തിന്റെ നിലപാടാണെങ്കില്‍ ഇരട്ടത്താപ്പ് നിറഞ്ഞതാണ്. ഇടതുപക്ഷ ബുദ്ധിജീവികള്‍ കുടിയേറ്റത്തെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോള്‍ ‘റാങ്ക് ആന്‍ഡ് ഫൈല്‍’ (തൊഴിലാളികളും മറ്റും) അതിനെ നഖശിഖാന്തം എതിര്‍ക്കുന്നു. ഇത് ബു.ജി. കളുടെ വിശാല മനസ്കതയായൊന്നും കാണേണ്ട - അതിര്‍ത്തികടന്നെത്തുന്ന ഈ ‘മൂന്നാം കൂലികള്‍’ ഒരിക്കലും തങ്ങളുടെ തൊഴിലിന് - യൂണിവേഴ്സിറ്റി പ്രൊഫസര്‍ഷിപ്പ്, മറ്റു സര്‍ക്കാര്‍ ജോലികള്‍ - ഭീഷിണിയാകില്ല എന്ന് ഉറപ്പാണ് അവര്‍ക്ക്. മറിച്ച് എന്തെങ്കിലും സൂചനകിട്ടിയാല്‍ അവരുടെ വിധം മാറും - ജെ. എന്‍. യു വിലെ പ്രഫസര്‍മാര്‍ സംവരണത്തിന് എതിരായതുപൊലെ.

Rajeeve Chelanat said...

ഇന്നത്തെ 'ഹിന്ദു'വില്‍ പുതിയൊരു വാര്‍ത്തയുണ്ട്‌. ആസ്സാമിലും മറ്റും സ്വദേശികളുടെ തൊഴില്‍ കവര്‍ന്നെടുക്കുന്ന അന്യരാജ്യക്കാരെക്കുറിച്ച് ധാര്‍മ്മിക രോഷം കൊള്ളുന്നവര്‍ ആവശ്യം വായിച്ചിരിക്കേണ്ട ഒരു വാര്‍ത്ത..ലിങ്ക് ഇതാ..

http://www.thehindu.com/news/article1030359.ece

"The Bharatiya Janata Party has no problem with Bangladeshi Hindus settled in Assam being put on the electoral rolls. Its objection was only to Bangladeshi Muslims, the party in-charge of political affairs in Assam Vijay Goel said here on Monday. In fact, he said “Bangladeshi Hindus must be put on the voters' lists.”
However, the memorandum emphasised: “India has a moral responsibility to accept all Hindus of Pakistan and Bangladesh who have been displaced due to discrimination and persecution on the grounds of religion. Therefore, all such displaced persons must be granted citizenship status.”

It also noted that Bengali-speaking Hindus settled in Assam were facing intimidation and harassment from governments and this issue should be dealt with urgently and they should be granted citizenship and voting rights.

The party also talked about the “high fertility rate” among the Bangladeshi Muslims settled in the State.

അഭിവാദ്യങ്ങളോടെ

Murali said...

[ഇത് കുറച്ചുകാലം മുന്‍പ് പോസ്റ്റിയതാണ്. എന്തോ, പബ്ലിഷ് ആയില്ല, മെയില്‍ വന്നെങ്കിലും]

1953-ലെ, കിഴക്കന്‍ ജര്‍മ്മന്‍ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെതിരായി നടന്ന ബെര്‍ലിന്‍ അപ്‌റൈസിങിനെ (അതും പതിവു കമ്മ്യൂണിസ്റ്റ് ശൈലിയില്‍ ടാങ്ക് കയറ്റി ഒതുക്കുകയാണുണ്ടായത്)ക്കുറിച്ച് മാര്‍ക്സിസ്റ്റ് കവിയായിരുന്ന Bertolt Brecht എഴുതിയ ഒരു ചെറു കവിതയില്‍ ഇങ്ങനെ ഏതാനും വരികളുണ്ട്:
Would it not be easier
In that case for the government
To dissolve the people
And elect another?

കുടിയേറ്റത്തിന്റെ രാഷ്ട്രീയത്തെ മേല്‍പ്പറഞ്ഞ വാചകങ്ങളെ ഒന്നു രൂപ ഭേദം വരുത്തി ഇങ്ങനെ പറയാം - ‘they are electing another people'.

ഒരു സ്വതന്ത്ര സമൂഹത്തില്‍, എന്നുവച്ചാല്‍ വ്യക്തികള്‍ തമ്മില്‍ നടത്തപ്പെടുന്ന കൊടുക്കല്‍ വാങ്ങലുകളില്‍ സര്‍ക്കാര്‍ ഇടപെടാത്ത, സ്വത്തവകാശം പരിപൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുന്ന സമൂഹത്തില്‍ അനധികൃത കുടിയേറ്റം എന്നൊന്ന് ഉണ്ടാകുകതന്നെയില്ല - എന്തെന്നാല്‍, കുടിയേറ്റവും വ്യക്തികള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍ മാത്രമായി ചുരുങ്ങുന്നു. ഞാന്‍ എന്റെ ഇഷ്ടികക്കളത്തിലോ പറമ്പിലോ ബംഗാളിയേയോ ആസാമിയേയോ ഒറിയക്കാരനെയോ നിയമിക്കുന്നത് എന്റെ പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് - അതില്‍ സര്‍ക്കാരോ അയല്‍ക്കാരോ (ടി ജോലിക്കാര്‍ അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയോ അവരുടെ സ്വത്തവകാശത്തില്‍ കടന്നുകയറുകയോ ചെയ്യാത്തിടത്തോളം കാലം - മറിച്ചായാല്‍ അവരെ മറ്റേത് കുറ്റവാളികളെപ്പോലെ തന്നെ കരുതി നടപടി സ്വീകരിച്ചാല്‍ മതി) ഇടപെടേണ്ട കാര്യമില്ല. ഇപ്രകാരമുള്ള് ഒരു സമൂഹത്തിന് കുടിയേറ്റം കൊണ്ട് ഗുണമേ ഉണ്ടാകൂ.

എന്നാല്‍ കുടിയേറ്റത്തെ ഇത്രകണ്ട് വഴിപിഴപ്പിക്കുന്നത് അതിലെ രാഷ്ട്രീയമല്ലാതെ - അതിലെ സോഷ്യലിസ്റ്റ്, സ്റ്റേറ്റിസ്റ്റ്, വെല്ഫേറിസ്റ്റ് രാഷ്ട്രീയം - മറ്റൊന്നുമല്ല. രാഷ്ട്രീയക്കാര്‍ കുടിയേറ്റക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ സൃഷ്ടിക്കുന്ന perverse incentives മറ്റുതരത്തില്‍ കുടിയേറ്റത്തിന്റെ ‘മാര്‍ക്കറ്റ് പ്ലേസ്’ നിരസിക്കുന്ന ആളുകളെയും കുടിയേറ്റക്കാരാക്കുന്നു. ഇതിന്റെ ഉദാഹരണം മിക്കവാറും യൂറോപ്യന്‍ രാജ്യങ്ങളില്‍ കാണാം - ജര്‍മ്മനിയില്‍ കഴിഞ്ഞ ഏതാനും ദശകങ്ങളായി ടര്‍ക്കിഷ് വംശജരുടെ എണ്ണം മൂന്നിരട്ടി ആയെങ്കിലും തൊഴിലെടുക്കുന്ന ടര്‍ക്കിഷ് വംശജരുടെ എണ്ണത്തില്‍ മാറ്റമുണ്ടായിട്ടില്ല. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഭൂരിപക്ഷം യൂറോപ്പ്യന്‍ രാജ്യങ്ങളിലും കുടിയേറ്റക്കാരുടെ ‘വെല്‍്ഫേര്‍ ഡിപ്പെന്ഡന്‍സി’ തദ്ദേശീയരുടെതിനെക്കാള്‍ മൂന്നിരട്ടി ആണെന്നാണ്. ഇന്ന് യൂറോപ്പിലും അമേരിക്കയിലും കുടിയേറ്റത്തെ ഇത്രകണ്ട് വിവാദമാക്കുന്നത് ഈ വെല്ഫേറിസ്റ്റ് രാഷ്ട്രീയമാണ്. ഇന്‍ഡ്യയിലാകട്ടെ പതിറ്റാണ്ടുകളായി കമ്മ്യൂണിസ്റ്റുകാരും (ബംഗാള്‍) കോണ്‍ഗ്രസ്സുകാരും (അസം) കുടിയേറ്റക്കാരെ വോട്ട്ബാങ്കുകളായി കണ്ട് രാഷ്ട്രീയം കളിക്കുന്നു.

കുടിയേറ്റത്തെക്കുറിച്ചുള്ള ഇടതുപക്ഷത്തിന്റെ നിലപാടാണെങ്കില്‍ ഇരട്ടത്താപ്പ് നിറഞ്ഞതാണ്. ഇടതുപക്ഷ ബുദ്ധിജീവികള്‍ കുടിയേറ്റത്തെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോള്‍ ‘റാങ്ക് ആന്‍ഡ് ഫൈല്‍’ (തൊഴിലാളികളും മറ്റും) അതിനെ നഖശിഖാന്തം എതിര്‍ക്കുന്നു. ഇത് ബു.ജി. കളുടെ വിശാല മനസ്കതയായൊന്നും കാണേണ്ട - അതിര്‍ത്തികടന്നെത്തുന്ന ഈ ‘മൂന്നാം കൂലികള്‍’ ഒരിക്കലും തങ്ങളുടെ തൊഴിലിന് - യൂണിവേഴ്സിറ്റി പ്രൊഫസര്‍ഷിപ്പ്, മറ്റു സര്‍ക്കാര്‍ ജോലികള്‍ - ഭീഷിണിയാകില്ല എന്ന് ഉറപ്പാണ് അവര്‍ക്ക്. മറിച്ച് എന്തെങ്കിലും സൂചനകിട്ടിയാല്‍ അവരുടെ വിധം മാറും - ജെ. എന്‍. യു വിലെ പ്രഫസര്‍മാര്‍ സംവരണത്തിന് എതിരായതുപൊലെ

Rajeeve Chelanat said...

മുരളീ,

ഈ കമന്റ് കുറച്ചുദിവസങ്ങൾക്കുമുൻപ് മെയിലിൽ വന്നിരുന്നുവെങ്കിലും എന്തുകൊണ്ടോ ബ്ലോഗ്ഗിൽ പബ്ലിഷ് ആയില്ല. കുറച്ചുദിവസം കാത്തിരുന്നു. കണ്ടില്ല. പിന്നെ മറന്നും പോയി. ക്ഷമിക്കുക.

നഗരങ്ങളെയും സ‌മ്രാട്ടുകളെയും നിർമ്മിച്ചിട്ടും, ചരിത്രത്തിൽ അടയാളപ്പെടാതെ പോയവരെക്കുറിച്ചും, വൻ‌മതിൽ നിർമ്മിച്ചതിനുശേഷം എങ്ങോ പോയി മറഞ്ഞ കൽ‌പ്പണിക്കാരെക്കുറിച്ചുമൊക്കെ എഴുതിയ ബ്രെഹ്ത്തിനെ എന്തായാലും മുരളിക്ക് കൂട്ടുപിടിക്കാനാവില്ല.

എന്റെ തൊഴിലിടത്തിൽ എന്തു ചെയ്യണമെന്നും, ആരെ നിയമിക്കണമെന്നുമൊക്കെ തീരുമാനിക്കാനുള്ള പരിപൂർണ്ണ സ്വാതന്ത്യം എനിക്ക് വിട്ടുകിട്ടണമെന്നും, എന്റെയോ, അയൽക്കാരുടെയോ സ്വാതന്ത്യത്തിലും സ്വത്തവകാശത്തിലും കൈകടത്തുന്നവരെ കൈകാര്യം ചെയ്യുക മാത്രമാണ് സർക്കാരിന്റെ പണി എന്ന മുരളിയുടെ ആ എമണ്ടൻ ലോജിക്ക് എനിക്ക് നന്നേ ബോധിച്ചു. എങ്കിൽ ആ ബാക്കിവെച്ച പണികൂടി സ്വന്തമായി ഏറ്റെടുത്തുനടത്തുന്നതല്ലേ മുരളീ, ബുദ്ധി. സ്വന്തമായി ഒരു ഗുണ്ടാസംഘം..ഹൌ..എന്തൊരു സർവ്വതന്ത്ര സ്വാതന്ത്ര്യം..

യൂറോപ്പ്യൻ രാജ്യങ്ങളിലും (മറ്റിടങ്ങളിലും), ഏറിയും കുറഞ്ഞും നടപ്പിലാക്കപ്പെടുന്ന വെൽ‌ഫയർ ഡിപ്പൻഡൻസിയെ എതിർക്കുന്നത് അന്നാടുകളിലെ വലതുപക്ഷമാണ് എന്നത് മുരളിക്കറിയുമോ? ബ്രിട്ടനിലും ഫ്രാന്‍സിലും ഇറ്റലിയിലും, നെതര്‍ലന്‍ഡ്സിലുമൊക്കെ ഉള്ള ആന്റി-ഇമ്മിഗ്രേഷന്‍ മൂവ്മെന്റുകളുടെ ചുക്കാന്‍ പിടിക്കുന്നത് വലതുപക്ഷ രാഷ്ട്രീയ സംഘടനകളാണ്. മാത്രവുമല്ല, ആ സോ കോള്‍ഡ കുടിയേറ്റവിരുദ്ധതക്ക് യാഥാര്‍ത്ഥത്തില്‍ ഇസ്ലാമികവിരുദ്ധത എന്ന മറ്റൊരു മുഖം കൂടിയുണ്ട്.

അമേരിക്കയിലെ അരിസോണ പോലുള്ള പ്രവിശ്യകളില്‍ നടക്കുന്ന കുടിയേറ്റവിരുദ്ധതക്കാകട്ടെ തികച്ചും വംശീയമായ സ്വഭാവമാണുള്ളത്.

ഇതൊക്കെയായിട്ടും, സ്വീഡൻ, ഡല്ലാസ്, അരിസോണ എന്നു തുടങ്ങി, അമേരിക്കയിലെയും യൂറോപ്പിലെയും പല നഗരങ്ങളിലും കുടിയേറ്റക്കാരുടെ പക്ഷത്തുനിന്നുള്ള ജനാധിപത്യ പ്രക്ഷോഭങ്ങളും വൻ റാലികളും തുടർച്ചയായി നടന്നുവരുന്നു. അനധികൃതമായി കടന്നുവരുന്ന കുടിയേറ്റക്കാർക്കെതിരെ ഒട്ടുമിക്ക രാജ്യങ്ങളിലും നിയമനടപടികൾ കർശനമായി തുടർന്നുപോരുമ്പോഴും കുടിയേറ്റത്തെ വംശീയമായും, സങ്കുചിതമായും വളച്ചൊടിക്കുന്നതിനെതിരെയുള്ള പോരാട്ടങ്ങളും ലോകത്ത് നടക്കുന്നുണ്ട്.

ജർമ്മനിയിലെ തൊഴിലെടുക്കാത്ത ടർക്കിഷ് വംശജരുടെയും മറ്റും കാര്യങ്ങൾ വളച്ചുകൊണ്ടുവന്ന് വിഷയം വഴി തെറ്റിക്കല്ലെ. അതൊക്കെ പറയുമ്പോൾ, ഇന്നത്തെ യൂറോപ്പ്യൻ യൂണിയനും, അമേരിക്കൻ നാടുകളുമൊക്കെ ഇന്നത്തെ നിലയിലെത്തിയതിന്റെ പഴയ കാല കുടിയേറ്റകാല ചരിത്രമൊക്കെ പറയേണ്ടിവരും. ഈ പറയുന്ന തുർക്കി തന്നെ, എത്രയെത്ര രാജ്യക്കാരുടെ കുടിയേറ്റ കേന്ദ്രമായിരുന്നു ഒരിക്കൽ എന്നൊക്കെ വല്ല പിടിയുമുണ്ടോ മുരളീ?

നമ്മുടെ വിഷയം അതൊന്നുമാ‍യിരുന്നില്ല. അനധികൃതമായി വരുന്നവരെ ഇന്ത്യ എങ്ങിനെ നേരിടുന്നു (എങ്ങിനെ നേരിടേണ്ടിയിരുന്നു) എന്നൊക്കെയാണല്ലോ പോസ്റ്റിലെ വിഷയങ്ങൾ. കുടിയേറ്റക്കാരെ വോട്ടുബാങ്കുകളായി കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും ഉപയോഗിക്കുന്നതിൽ മുരളിയെപ്പോലുള്ളവർക്കുണ്ടായ (ഉണ്ടാകുന്ന, ഉണ്ടായിക്കൊണ്ടിരിക്കുന്ന) ദഹനക്കേട് നല്ലവണ്ണം മനസ്സിലാകുന്നുണ്ട്. കുടിയേറ്റം എന്നു കേൾക്കുമ്പോഴേക്കും എല്ലാ അയൽനാട്ടിലെയും മുസ്ലിങ്ങളെ മാത്രം ലക്ഷ്യം വെക്കുന്ന കണ്ണുകൾക്ക് വെളിച്ചം പകരാൻ, ഇന്നലെ ഇവിടെ ഇട്ട ഹിന്ദുവിലെ വാർത്ത്ക്ക് സാധിക്കുമെന്ന പ്രത്യാശയം എനിക്കില്ല. എങ്കിലും, ഇപ്പോൾ ഹിന്ദുവിൽ തന്നെ കാര്യങ്ങൾ ഭംഗിയായി വ്യക്തമാക്കിയിട്ടുണ്ടല്ലോ. ആർക്കാണ് വോട്ടുബാങ്കിന്റെ രോഗമെന്ന് കണ്ണുള്ളവനും, വായിക്കുന്നവനും മനസ്സിലാകുമായിരിക്കും.

അപ്പോൾ ജെ.എൻ.യു.വിലെ പ്രൊഫസ്സർമാർ സംവരണത്തിന് എതിരായത് കുടിയേറ്റക്കാരെ പേടിച്ചായിരുന്നുവല്ലേ? പുതിയ പുതിയ ജ്ഞാനശകലങ്ങൾ ഇനിയും പുറത്തുവിടണേ..കാത്തിരിക്കുന്നു..

അപ്പോൾ ജെ.എൻ.യു.വിലെ പ്രൊഫസ്സർമാർ സംവരണത്തിന് എതിരായത് കുടിയേറ്റക്കാരെ പേടിച്ചായിരുന്നുവല്ലേ? ഇത്തരം വിജ്ഞാനങ്ങൾ ഇടക്കിടക്ക് വിളമ്പണേ.. കാത്തിരിക്കുന്നു..

അഭിവാദ്യങ്ങളോടെ

Murali said...

രാജീവ്,
എങ്കിൽ ആ ബാക്കിവെച്ച പണികൂടി സ്വന്തമായി ഏറ്റെടുത്തുനടത്തുന്നതല്ലേ മുരളീ, ബുദ്ധി.

സംശയം വേണ്ട, അവനോന്റെ സുരക്ഷിതത്വം അവനോന്റെ കടമയാണ്. കേട്ടിട്ടുണ്ടോ ഇത്: a gun in hand is better than a cop on the phone? എന്നാല്‍, ഇന്ന് ഇന്‍ഡ്യയില്‍ തോക്കുകളുടെ കുത്തകാവകാശം സ്റ്റേറ്റിനാണ്. അത് തോന്നിയതുപോലെ തോന്നിയവന്റെ നേര്‍ക്ക് പ്രയോഗിക്കുന്നു. മുംബായ് ഭീകരാക്രമണത്തിന്റെ സമയത്ത് ധീ‍രന്മാരായ ചില പൌരന്മാര്‍ക്ക് ആകെ ചെയ്യാന്‍ സാധിച്ചത് തോക്കേന്തിയ ജിഹാദികളുടെ നേരേ കല്ലെറിയാന്‍ മാത്രമാണ്! We too need second amendment rights.

പിന്നെ സര്‍ക്കാരിന് ‘ജനനന്മക്ക് എന്തും’ ചെയ്യാന്‍ അധികാരമുണ്ടെന്ന് സമ്മതിച്ചുകഴിഞ്ഞാല്‍ ആ അധികാരം ഭരണാധികാരികള്‍ തോന്നിയപൊലെ ഉപയോഗിച്ചാല്‍ പരാതിപ്പെട്ടിട്ട് കാര്യമില്ല - ക്വോട്ടയില്‍ കൂടുതല്‍ സ്കൂട്ടറൂണ്ടാക്കിയതിന് ബജാജിനെ കോടതികയറ്റിയ സര്‍ക്കാര്‍ തന്നെ ആന്‍ഡേഴ്സണ് രക്ഷപ്പെടാന്‍ വിമാനം ചാര്‍ട്ടര്‍ ചെയ്തത് എന്തുകൊണ്ടെന്ന് ചോദിക്കരുത്, എന്തെന്നാല്‍ tyranny is whimsical. തൊഴിലാളികളെ ‘സംരക്ഷിക്കാന്‍’ ബാധ്യതയുള്ള സര്‍ക്കാര്‍ അതിനുവേണ്ടി കുടിയേറ്റം തടഞ്ഞാല്‍ മിണ്ടാണ്ടിരിക്കാനേ പറ്റൂ.

ഞാന്‍ മുന്‍പ് പറഞ്ഞതുപോലെ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ കുടിയേറ്റവും വ്യക്തികള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകാളായി ചുരുങ്ങുന്നു. മറ്റെന്തിലും എന്നപോലെ ഇതിലും സര്‍ക്കാരിന്റെ ഇടപെടലാണ് ദുഷിപ്പിക്കുന്നത്. യൂറോപ്പിലെ കുടിയേറ്റത്തിന്റെയും അതിന്റെപേരില്‍ ഉള്ള വിവാദങ്ങളുടേയും അടിസ്ഥാന കാരണം അവിടങ്ങളിലെ സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്ന perverse incentives ആണെന്ന് നിസ്സംശയം പറയാം. അതിന്റെ ഉദാഹരണമാണ് ജര്‍മ്മനിയിലെ ടര്‍ക്കിഷ് വംശജരുടേത്. അതിനെ പണ്ടുകാലത്തുണ്ടായ കുടിയേറ്റവുമായി കൂട്ടിക്കുഴ്ക്കുന്നത് ഭോഷ്കാണ്. ‘വലതുപക്ഷക്കാര്‍’ അതില്‍ നിന്നും ഉണ്ടാകുന്ന social tension മുതലെടുക്കുന്നു എന്ന് മാ‍ത്രം. പക്ഷെ ഇടതുപക്ഷക്കാരുടെ മുതലെടുപ്പുമായി നോക്കുമ്പോള്‍ അത് ഒന്നുമല്ല.

പിന്നെ കുടിയേറ്റം എന്നത് ഇടതരുടെ മറ്റേത് സോഷ്യല്‍ എഞ്ചിനീയറിങ്ങ് പ്രോജക്ടുകളിലേയും പോലെ വൈരുധ്യങ്ങള്‍ നിറഞ്ഞതാണ്. ബുദ്ധിജീവികള്‍ക്ക് കുടിയേറ്റം നല്ല കാര്യമാണ്, എന്തെന്നാല്‍ അതിന്റെ ചിലവ് അവര്‍ വഹിക്കേണ്ടതില്ല (അല്ലെങ്കില്‍ അവര്‍ അങ്ങനെ വിശ്വസിക്കുന്നു. ഓര്‍ക്കുക, കുടിയേറ്റം free market principles നെ അടിസ്ഥാനപ്പെടുത്തിയാണെങ്കില്‍ അതിന് ഒരു തരത്തിലുമുള്ള socio-economic costs-ഉം ഇല്ല) എന്നാല്‍ അടിസ്ഥാന വര്‍ഗ്ഗം അതിന് എതിരാണ് - തങ്ങളുടെ കഞ്ഞിയിലാണ് പാറ്റ വീഴുന്നത് എന്ന് അവര്‍ക്കറിയാം.

ജെ എന്‍ യുവിലെ പ്രഫസ്സര്‍മാര്‍ സംവരണത്തെ എതിര്‍ത്തത് അത് അവരുടെ പ്രമോഷനെത്തന്നെ ബാധിക്കുമെന്ന് മനസ്സിലായപ്പോളാണ്. ഇങ്ങനെ സംഭവിക്കുമെന്ന് അവര്‍ സ്വപ്നേപി വിചാരിച്ചിട്ടുണ്ടാവില്ല - അതുകൊണ്ടാണ് ഇത്രകാലവും അനുകൂലിച്ചത്. അവര്‍ ഉപയോഗിച്ച ഭാഷ നോക്കൂ: If steps are taken which prevent it from remaining one of the premier centres of excellence (which is what we fear will happen by limiting, through reservation, the scope of selecting the best faculty at the senior professor and associate professor levels... ഇതുപോലെയുള്ള ‘മെറിറ്റ്’ വാദം ഉന്നയിച്ചതിന് ഇടതര്‍ ആ YFE പിള്ളാരെ വിളിക്കുവാന്‍ തെറി നിഘണ്ടുവില്‍ ഇനി വാക്കുകളൊന്നും ബാക്കിയില്ലല്ലോ! സ്വന്തം കാര്യം വന്നപ്പോള്‍ പ്ലേറ്റ് മാത്രമല്ല പ്ലേയറും മാറ്റി!