Thursday, May 26, 2011

സഹായത്തിന്റെ നീരാളിക്കൈയ്യുകൾ
നിങ്ങൾ ഒരു ഹിന്ദുവാണോ?

ഷോപ്പിംഗിനോ തീർത്ഥാടനത്തിനോ പോകുമ്പോൾ, വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ, ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ, പ്രകൃതിദുരന്തങ്ങളും അപകടങ്ങളും ഉണ്ടാകുമ്പോൾ, സന്തുബന്ധുക്കളായ നിങ്ങളുടെ സ്വന്തം പെൺ‌കുട്ടികൾ ലവ്‌ ജിഹാദുകളിൽ പെട്ട് വഞ്ചിക്കപ്പെടുമ്പോൾ, നിങ്ങൾക്ക് സഹായം ആവശ്യമാണോ?

എങ്കിൽ ഉടനടി താഴെക്കാണുന്ന ഈ നമ്പറുകളിൽ ഏതെങ്കിലുമൊന്നിൽ വിളിക്കുക

02066803300 അഥവാ 07588682181.

യാത്രാവശ്യങ്ങൾക്ക് വാഹനം വേണ്ടി വരുമ്പോഴും, വാഹനത്തിന്റെ തകരാറുകൾ കൊണ്ട് വഴിയിൽ കുടുങ്ങുമ്പോഴും, നല്ല ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളും റസ്റ്റോറന്റുകളും കിട്ടാതെ നിങ്ങൾ വലയുമ്പോഴും ജ്യോതിഷ-നിയമ-ആരോഗ്യ പ്രശ്നങ്ങളിൽ പെട്ട് ഉഴലുമ്പോഴും, എന്തിനും എപ്പോഴും, മുകളിൽ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ഉടൻ ബന്ധപ്പെടുക.

നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഏതെങ്കിലും ഒരു ഹിന്ദു വോളന്റിയർ ഉടനടി നിങ്ങളുടെ സഹായത്തിനെത്തുന്നതായിരിക്കും. ഇനി, നിങ്ങൾക്കും ഒരു വോളന്റിയറായി ഇതിൽ സേവനം അനുഷ്ഠിക്കണമെന്നുണ്ടോ, എങ്കിൽ മടിച്ചുനിൽക്കാതെ വരൂ, പങ്കാളികളാകൂ..

ഏതെങ്കിലും അന്യമതസ്ഥരോട് ഏതെങ്കിലും തരത്തിലുള്ള വൈരാഗ്യം നിങ്ങൾക്കുണ്ടോ? അവരെക്കൊണ്ട് കണക്കുപറയിക്കണോ? അവരുടെ കുടുംബത്തെ ഉന്മൂലനം ചെയ്യണോ? ആട്ടിപ്പായിക്കണോ? അവരുടെ പെണ്ണുങ്ങളുടെ മാനാഭിമാനങ്ങൾ തകർക്കണോ? എത്ര എളുപ്പം. വേഗമാകട്ടെ, വിളിക്കൂ ഞങ്ങളെ.

ഇത്, ആഗോള ഹിന്ദുക്കൾക്കുവേണ്ടി, ആഗോള ഹിന്ദുക്കളാൽ നടത്തുന്ന, ആഗോള ഹിന്ദുക്കളുടെ ഒരു സഹായഹസ്തം. ഹിന്ദു ഹെൽ‌പ്പ്‌ലൈൻ (HHL).

എന്ന്, നിങ്ങളുടെ സ്വന്തം

തൊഗാഡിയ

23 comments:

Rajeeve Chelanat said...

സഹായത്തിന്റെ നീരാളിക്കൈയ്യുകൾ

Anonymous said...

ഹിന്ദുവും ,മുസ്ലിമും ,ക്രിസ്തിയാനിയും,,,,,,, മാത്രമാവുക, അത് വളരെ എളുപ്പവുമാണ് ,പക്ഷെ, മനുഷിയന്‍ആവാന്‍ ... അതാണു ഏറ്റവും വിഷമകരം .. അമനവീകരണം ആഗോളവത്കര്നതിന്റെ കൂട പിറപ്പാന് കൂട്ടരേ... ഇവിടെ തെഗാടിയമാരും..കുഞ്ഞാലികുട്ടിമാരും പനപോലെ വളരും .....!

Anonymous said...

"ഏതെങ്കിലും അന്യമതസ്ഥരോട് ഏതെങ്കിലും തരത്തിലുള്ള വൈരാഗ്യം നിങ്ങൾക്കുണ്ടോ? അവരെക്കൊണ്ട് കണക്കുപറയിക്കണോ? അവരുടെ കുടുംബത്തെ ഉന്മൂലനം ചെയ്യണോ? ആട്ടിപ്പായിക്കണോ? അവരുടെ പെണ്ണുങ്ങളുടെ മാനാഭിമാനങ്ങൾ തകർക്കണോ? എത്ര എളുപ്പം. വേഗമാകട്ടെ, വിളിക്കൂ ഞങ്ങളെ."

ഈ കൂട്ട് ചേര്‍ക്കല്‍ കൂടി നടത്തിയില്ലെങ്കില്‍ നമ്മല്‍ പിന്നെ എന്തു ഇടതു മതേ‌തര സഖാവ് അല്ലേ... അല്പം ചൊറിച്ചിലും കുറഞ്ഞുകിട്ടും...

ചിത്ര said...

aa phone no:s kodukkendayirunnu..avarkk kooduthal publicity kittum ennallathe karyamonnumilla..

Unknown said...

പിന്തുണ കൊടുക്കുക, പിന്തുണ ലഭിക്കുക എന്ന സെമിറ്റിക് വിജയമന്ത്രം തൊഗാഡിയയും ഉപയോഗിക്കുന്നു. അല്ലാതെന്ത്?

ChethuVasu said...

ഇങ്ങനെ ഒന്നിരങ്ങിയുട്ടെങ്കില്‍ , അതിനു ഒരു പക്ഷെ ഇപ്പോള്‍ ആവശ്യക്കാരുണ്ട് എന്നത് കൊണ്ടാകും... demand ആന്‍ഡ്‌ supply .. ചിലര്‍ക്ക് എങ്കിലും ആപേക്ഷികമായി തങ്ങള്‍ നിസ്സഹായര ആണെന്നും ഒറ്റപ്പെടുന്നുണ്ടെന്നും ആള്‍ക്കൂട്ടത്തില്‍ തനിയെ ആണെന്നും ഒക്കെ തോന്നുന്നുന്ടെന്നര്‍ത്ഥം ,,,,,,,,,,,,,! എവിടെപ്പോയി പൌരനു താങ്ങവേണ്ട ജനാധിപത്യ ക്ഷേമ രാഷ്ട്രം .....? എവിടെ പ്പോയി സാമൂഹ്യ ജീവിതം...?പരസ്പര വിശ്വാസം ..?

Anonymous said...

മൂല്യബോധമുള്ള രാഷ്ട്രീയക്കാരെ ജയിപ്പിച്ചു വിടെണ്ട ചുമതല ഹിന്ദുവിനു മാത്രമാണെന്ന കഴിഞ്ഞ ഇലക്ഷനില്‍ തെളിഞ്ഞ സത്യം ചേലനാട്ടിയ സഖാവിനു മനസിലാകാഞ്ഞിട്ടൊന്നുമല്ല.
"ഏതെങ്കിലും അന്യമതസ്ഥരോട് ഏതെങ്കിലും തരത്തിലുള്ള വൈരാഗ്യം നിങ്ങൾക്കുണ്ടോ? അവരെക്കൊണ്ട് കണക്കുപറയിക്കണോ? അവരുടെ കുടുംബത്തെ ഉന്മൂലനം ചെയ്യണോ? ആട്ടിപ്പായിക്കണോ? അവരുടെ പെണ്ണുങ്ങളുടെ മാനാഭിമാനങ്ങൾ തകർക്കണോ? എത്ര എളുപ്പം. വേഗമാകട്ടെ, വിളിക്കൂ ഞങ്ങളെ."

ഇതു തൊഗാഡിയ എവിടെയാണെറ്റോ ചേലനാട്ടു സഖാവേ പറഞ്ഞത്. മനുഷ്യനെ ചുട്ടു തിന്നുന്ന പരിപാടി ഇനിയെങ്കിലും നിര്‍ത്തിക്കൂടെ..

Anonymous said...

മൂല്യബോധമുള്ള രാഷ്ട്രീയക്കാരെ ജയിപ്പിച്ചു വിടെണ്ട ചുമതല ഹിന്ദുവിനു മാത്രമാണെന്ന കഴിഞ്ഞ ഇലക്ഷനില്‍ തെളിഞ്ഞ സത്യം ചേലനാട്ടിയ സഖാവിനു മനസിലാകാഞ്ഞിട്ടൊന്നുമല്ല.
"ഏതെങ്കിലും അന്യമതസ്ഥരോട് ഏതെങ്കിലും തരത്തിലുള്ള വൈരാഗ്യം നിങ്ങൾക്കുണ്ടോ? അവരെക്കൊണ്ട് കണക്കുപറയിക്കണോ? അവരുടെ കുടുംബത്തെ ഉന്മൂലനം ചെയ്യണോ? ആട്ടിപ്പായിക്കണോ? അവരുടെ പെണ്ണുങ്ങളുടെ മാനാഭിമാനങ്ങൾ തകർക്കണോ? എത്ര എളുപ്പം. വേഗമാകട്ടെ, വിളിക്കൂ ഞങ്ങളെ."

ഇതു തൊഗാഡിയ എവിടെയാണെറ്റോ ചേലനാട്ടു സഖാവേ പറഞ്ഞത്. മനുഷ്യനെ ചുട്ടു തിന്നുന്ന പരിപാടി ഇനിയെങ്കിലും നിര്‍ത്തിക്കൂടെ..

Anonymous said...

വര്‍ഗീയത --മതമുള്ളിടത്തോളം കാലം ഉണ്ടാവും ,മുസ്ലിമും ഹിന്ദുവും ,ക്രിസ്ടിയനും അങ്ങിനെ പരസ്പ്പരം ചീറിയടുക്കുന്ന ,വെട്ടി പിളര്‍ക്കുന്ന അസുര കാലം ,മനുഷ്യ സ്നേഹം പഠിപ്പിച്ച മഹാന്മാരോടെല്ലാം ഇവര്‍ കണക്കു തീര്‍ത്തിട്ടുണ്ട് ,മനുഷ്യ സ്നേഹികള്‍ ഒരു പക്ഷേ കുറവാണെങ്കിലും അവര്‍ നട്ടെല്ലും നിലപാടുകളും ഉള്ളവര്‍ തന്നെയാണ് ,അധികാരത്തിനു വേണ്ടി ,വോട്ടു ബാങ്കിന് വേണ്ടി ,ജാതി മത വര്‍ഗീയതക്ക് ഓശാന പാടാറില്ല, ഇടതുപക്ഷം എന്നും അങ്ങിനെ തന്നയാണ് .. എന്നിട്ടും ചുണയുള്ള നായരും ഈഴവനും ,കത്തോലിക്കനും പാവപ്പെട്ട മുസ്ലിമും അവര്‍ക്ക് തന്നെയാണ് വോട്ടു ചെയ്യാറ്‌.. കാരണം അതാ അവരുടെ ഹൃദയ പക്ഷമാണ് ........

Anonymous said...

This is the first time VHP has done some thing sensible to support Hindus. I never seen a blog from the blogger when Jama Atha islami conducted special coaching camp for muslims for various Goverment tests like IAS , UPS etc. It was clearaly told that those calling in this number will never asked for caste or relegion. i never seen a blog from this bloger when social benefit are being distributed based on the relegion of people. i never seen a blog when scholarships are distributed based on the relegion of the student, i never seen a blog when poverty is measured based on relegion of the people. there are lot of poor people who are suffering just becasuse they born to hindu fathers or fatehrs of so called forward castes. this is clear negative approach. let VHP do what ever they can do to support people who approach them.

thanks Thogadia. wonderfull concept. keep it up.

Anonymous said...

നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഏതെങ്കിലും ഒരു ഹിന്ദു വോളന്റിയർ ഉടനടി നിങ്ങളുടെ സഹായത്തിനെത്തുന്നതായിരിക്കും. ഇനി, നിങ്ങൾക്കും ഒരു വോളന്റിയറായി ഇതിൽ സേവനം അനുഷ്ഠിക്കണമെന്നുണ്ടോ, എങ്കിൽ മടിച്ചുനിൽക്കാതെ വരൂ, പങ്കാളികളാകൂ..

ഏതെങ്കിലും അന്യമതസ്ഥരോട് ഏതെങ്കിലും തരത്തിലുള്ള വൈരാഗ്യം നിങ്ങൾക്കുണ്ടോ? അവരെക്കൊണ്ട് കണക്കുപറയിക്കണോ? അവരുടെ കുടുംബത്തെ ഉന്മൂലനം ചെയ്യണോ? ആട്ടിപ്പായിക്കണോ? അവരുടെ പെണ്ണുങ്ങളുടെ മാനാഭിമാനങ്ങൾ തകർക്കണോ? എത്ര എളുപ്പം. വേഗമാകട്ടെ, വിളിക്കൂ ഞങ്ങളെ.

THIS WAS COOKED BY THE BLOGER AND SHOW HIS INTENTIONS .

NOW EVEN PEOPLE ARE BEING APPRECIATED FOR THEIR GOOD DEEDS BASED ON RELEGION..........

IT IS BEING SCARED TO SAY I AM HINDU AND I AM POSTING THIS AS ANONY BECASUE I AM WORRIED ABOUT THE AFTER EFFECTS OF SUPPORTING VHP AND I AM HAPPY NOW THERE IS A HELP LINE FOR HINDUS

Durgadas said...

Thanks VHP for this service...entha Rajeev sakhavee...pidichille..sakhakkalee eniyum nanamillathee hindu ennu paranju kazhiyathe hindukkale sahayikkooo...allengil ninte peru matti idoo..entha hindukkalkkum jeevikkande..ehtu rajyathu anu giving more and more rather than the getting to the majority people that only in INdia..

Rajeeve Chelanat said...

രാമൊഴി,

ഫോൺ നമ്പറുകൾ ഞാൻ കൊടുത്തില്ലെങ്കിലും ആ ലിങ്കിലുണ്ടല്ലോ.

അരുൺ.ബി,

പിന്തുണകൊടുക്കുകയും മേടിക്കലും അല്ല മതങ്ങളുടെ വിജയമന്ത്രം. പിന്തുണ കൊടുക്കുന്നവരെയും മേടിക്കുന്നവരെയും വ്യക്തമായ ഇരു ചേരികളിലേക്ക് മാറ്റി നിർത്തുക എന്നതാണ് അത്. മനുഷ്യന്റെ നിലനിൽ‌പ്പിനെ തന്നെ അപകടപ്പെടുത്തുന്ന ഒന്നാണത്. അതിനെ എതിർത്തു തോൽ‌പ്പിച്ചേ മതിയാകൂ.

ദുർഗ്ഗാദാസ്,

പേര് മാറ്റുമ്പോൾ ഗസറ്റിലിട്ടാൽ പോരേ... അതിനു സാറിന്റെ അനുവാദം ആവശ്യമാകുമ്പോൾ അറിയിക്കാം.

പതിവുപോലെ അനോണികളുടെ ചൊറിച്ചിലിന് പ്രത്യേകം മറുപടിയില്ല. ക്ഷമിക്കുമല്ലോ.

വായനകൾക്കു നന്ദി
അഭിവാദ്യങ്ങളോടെ

Anonymous said...

posted as anony becasue of the nature of some secularist attacking personally if failed in a debate with facts. any way it is better to avoid with any reason when there is no reply for the question.

preveious experiences teached me that.

Anonymous said...

for more information log in to
http://www.hinduhelpline.com/

Rajeeve Chelanat said...

എന്തായാലും എന്റെ സ്വന്തം അനോണികളോടും ചിലത് പറയട്ടെ.

posted as anony becasue of the nature of some secularist attacking personally if failed in a debate with facts. എന്ന് എഴുതിയ അനോണീ,

ഡിബേറ്റിൽ തോൽക്കുമ്പോൾ വ്യക്തിപരമായി ആക്രമിക്കാൻ സുബോധമുള്ള ഒരു സെക്കുലറിസ്റ്റും മുതിരില്ല. മനുഷ്യത്വത്തിനു പകരം അന്ധമായ മതബോധം ഉള്ളിൽ സൂക്ഷിക്കുന്നവരുടെ പണിയാണ് അതൊക്കെ. മൌലികവാദിയുടേതുപോലെ എളുപ്പത്തിലൊന്നും വ്രണപ്പെടുന്ന ഒന്നല്ല മതേതരന്റെ വിശ്വാസപ്രമാണങ്ങൾ.

THIS WAS COOKED BY THE BLOGER AND SHOW HIS INTENTIONS എന്ന് ആരോപിച്ച അനോണീ, ഞാൻ എഴുതിയ ആ രണ്ട് പാരഗ്രാഫുകൾ ഒറിജിനൽ വാർത്തയിൽ കണ്ടില്ലെന്നു വരാം. പക്ഷേ, ആ ലവ്‌ ജിഹാദിൽ ആ സന്ദേശം വ്യക്തമായി ഉള്ളടങ്ങിയിട്ടുണ്ട്. തൊഗാഡിയ എന്ന കൊടും വിഷത്തിന്റെ ഇതുവരെയുള്ള നിലപാടുകളും പ്രസ്താവനകളും സമയം കിട്ടുമ്പോൾ ഒന്നെടുത്ത് ഓടിച്ചുനോക്കുക. തൊഗാഡിയയും, താക്കറെയും വിനയ്‌കത്യാരുമടക്കമുള്ള ശുദ്ധതെമ്മാടികളും രഥയാത്രകളിലൂടെ സ്വാതന്ത്യാനന്തര ഇന്ത്യയെ വർഗ്ഗീയസംഘർഷങ്ങളുടെ വിളനിലമാക്കിയ അദ്വാനിമാരുമാണ് ഇന്ന് ഇന്ത്യയെ ശിഥിലമാക്കിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയരംഗത്ത് ഈ ദൌത്യം ഏറ്റെടുത്തിരിക്കുന്നത് കോൺഗ്രസ്സും.

I never seen a blog from the blogger when Jama Atha islami conducted special coaching camp for muslims for various Goverment tests like IAS , UPS etc - ഐ.എ.എസ്. ഐ.പി.എസ് പരീക്ഷകൾക്ക് പ്രത്യേക കോച്ചിംഗ് കൊടുക്കുന്ന എത്രയോ സമുദായ സംഘടനകളുണ്ടാവും. അതിനെക്കുറിച്ചൊക്കെ ഞാൻ ബ്ലോഗ്ഗ് എഴുതണമെന്നു ശഠിക്കുന്നത് എത്രത്തോളം ശരിയാകും അനോണീ? പിന്നെ, ‘ഭൂരിപക്ഷ’ ഹിന്ദു മാതാപിതാക്കൾക്ക് ജനിച്ച ഒരു മക്കൾക്കും ഇന്ത്യയിൽ ജീവിക്കാനോ, പഠിച്ചുവളരാനോ, ഉദ്യോഗം നേടാനോ കഴിയുന്നില്ല എന്ന ആ കണ്ടുപിടുത്തത്തിനും ഒരു നീണ്ട സല്യൂട്ട്. സ്വയം സൃഷ്ടിക്കുന്ന നുണക്കഥകളിൽനിന്ന് എന്നാണ് നിങ്ങൾക്ക് മോചനം നേടാനാവുക?

അഭിവാദ്യങ്ങളോടെ

Anonymous said...

ഒന്നു ചുമ്മാ പോ ചേലനാട്ടു സഖാവേ. അനോണി ഓപ്ഷന്‍ തുറന്നു വച്ചിട്ട് ചൊറിച്ചിലാ എന്നു പറയാന്‍ നാണന്മില്ലേ..
പിന്നെ ആരുടെ ചൊറിച്ചിലാ ഇവിടെ മുഴച്ചു കാണുന്നതെന്ന് തങ്കള്‍ക്കൊഴികെ എല്ലാവര്‍ക്കും മനസിലാകും.


“ഏതെങ്കിലും അന്യമതസ്ഥരോട് ഏതെങ്കിലും തരത്തിലുള്ള വൈരാഗ്യം നിങ്ങൾക്കുണ്ടോ? അവരെക്കൊണ്ട് കണക്കുപറയിക്കണോ? അവരുടെ കുടുംബത്തെ ഉന്മൂലനം ചെയ്യണോ? ആട്ടിപ്പായിക്കണോ? അവരുടെ പെണ്ണുങ്ങളുടെ മാനാഭിമാനങ്ങൾ തകർക്കണോ? എത്ര എളുപ്പം. വേഗമാകട്ടെ, വിളിക്കൂ ഞങ്ങളെ.“

തികച്ചു കള്ളമായ ഈ വരികള്‍ കൂട്ടിചേര്‍ത്തതിലൂടെ താങ്കള്‍ തികച്ചും നിയമ വിരുദ്ധമായ കാര്യ്മാണ് ചെയ്തിരിക്കുന്നത്. സൈബര്‍ ക്രൈമില്‍ ഇതു തീര്‍ച്ചയായും പെടും. സാമുദായിക കലാപം ഉണ്ടാക്കാന്‍ തന്നെയാണോ താങ്കള്‍ളുടെ ശ്രമം എന്നു തോന്നിപ്പോകുന്നു.

ഇവിടെ ജോലിക്കപേക്ഷിക്കാന്‍ പോലും ചില പ്രത്യ്യെക മതത്തില്‍ പെടണം എന്നുള്ള പര്‍സ്യങ്ങള്‍ പോലും വന്നിരുന്ന കാലം ഉണ്ടായിരുന്നു. ഇനി അതൊന്നും നടപ്പില്ല സ്ഖാവേ..

താങ്ങളുടെ മനുഷ്യനെ ചുട്ടു കൊല്ലിക്കാനുള്ള രഹസ്യ അജണ്ട വച്ചുള്ള ഈ എഴുത്തിന് ഒരു അഭിവാദ്യം അര്‍പ്പിക്കുന്നു

Anonymous said...

രാജീവ് ചേലനാട്ട് ദുരുദ്ദേശത്തോറ്റെ നടത്തിയിരിക്കുന്ന് ഈ കള്ള കൂട്ടിചേര്‍ക്കലികള്‍ക്കെതിരെ ഒരു സൈബര്‍ കേസ് നള്‍കുന്നതിനേക്കുറിച്ച് ചര്‍ച്ച നടത്തികൊണ്ടിരിക്കുകയാണ് ... സഹകരിക്കാന്‍ താല്പര്യ്മുള്ളവര്‍ ഈ ലിങ്കില്‍ ബന്ദ്ധപ്പെടുക.

Rajeeve Chelanat said...

ഡൊണേഷന്‍ വല്ലതും വേണോ അനോണീ? കേസ്സു നടത്താന്‍..എങ്കില്‍ മെയില്‍ അയക്കണേ..

SunojVarkey said...

ഇത്തരം രക്തക്കൊതിയന്മാരായ ജാതിമതക്കോമരങ്ങളുടെ വിഷം വമിക്കുന്ന ഇത്തരം പ്രകടനങ്ങൾക്ക് പബ്ലിസിറ്റി കൊടുക്കാതിരിക്കാനെങ്കിലും നമ്മുടെ മാധ്യമങ്ങൾ ശ്രദ്ധിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു.

manoj kumar said...

ചെത്തുകാരന്‍ വാസുവിന്റെ യുക്തിവാദ ബ്ലോഗുകളിലെ കസര്‍ത്ത് കണ്ടപ്പോള്‍ ഞാന്‍ കരുതിയത്. ലവന്‍ ഒരു യുക്തിവാദിയാണ്‍ന്നാണ്. ഇപ്പോഴാണ് മനസ്സിലായത് ഇവന്‍ ശുദ്ധ വര്‍ഗ്ഗീയവാദിയാണെന്ന്. തെഗാഡിയ എന്ന വര്‍ഗ്ഗിയ ഭ്രാന്തന്‍ കേരളത്തില്‍ നടത്തിയ പ്രസംഗത്തിന് അയാളുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സംഘപരിവാര്‍ അവര്‍ക്ക് ആളെ കൂട്ടുന്നത് ഈ അരക്ഷിതാവസ്ഥ പറഞ്ഞിട്ടാണ്. എന്‍ ഡി എഫുകാര്‍ മുസ്ലിം അരക്ഷിതാവസ്ഥ പറാഞ്ഞ് ആളെ കൂട്ടുന്നത് പോലെ. ഇപ്പോള്‍ തെഗാഡിയ ഡോക്ടറുടെ ഈ ഹെല്‍പ്പ് ലൈന്റെ ഉദ്ദേശം ചേലനാട്ട് പറഞ്ഞതിനപ്പുറം ഒന്നുമല്ല. അത് തിരിച്ചറിയണാമെങ്കില്‍ വര്‍ഗ്ഗീയ വിഷം ദ്രഷ്ടകളില്‍ പേറി നടന്ന് ബ്ലോഗായ ബ്ലോഗുകളിലൊക്കെ വിസര്‍ജ്ജനം നടത്തുന്ന ഈ ഇവരൊക്കെ ഇതിന്റെ വളാണ്ടിയര്‍മാരാകാന്‍ കോണകമുടുത്ത് നടക്കുന്നവരായിരിക്കും. ഇനി വടിവാളും , നാടന്‍ ബോംബും എല്ലാം ഹിന്ദുവിന്റെ കൈപിടിയില്‍ എന്ന് കൂടി പറയൂ. വര്‍ഗ്ഗീയ കോമരങ്ങളെ.

Unknown said...

കേരളത്തിൽ മനുഷ്യന്മാർ ഇത്തിരി മനസ്സമാധാനത്തോടേ ജിവിക്കുന്നത് ചില ഊളന്മാർ ദഹിക്കുന്നില്ല.അത്രതന്നെ. കുളം കലക്കിയാൽ അല്പം മീൻ പിടീക്കാമായിരുന്നു എന്ന ചിന്തയും ഇലാതില്ല.

Unknown said...

കേരളത്തിൽ മനുഷ്യന്മാർ ഇത്തിരി മനസ്സമാധാനത്തോടേ ജിവിക്കുന്നത് ചില ഊളന്മാർ ദഹിക്കുന്നില്ല.അത്രതന്നെ. കുളം കലക്കിയാൽ അല്പം മീൻ പിടീക്കാമായിരുന്നു എന്ന ചിന്തയും ഇലാതില്ല.