അച്ഛാ, എന്തിനാണ് നമ്മള് ഇറാഖിനെ ആക്രമിച്ചത്?
മോനെ, അവരുടെ കയ്യില് ആളുകളെ കൂട്ടത്തോടെ കൊല്ലാന് സാധിക്കുന്ന ആയുധങ്ങളുണ്ടായിരുന്നു.
പക്ഷേ, അവിടെപ്പോയ ഇന്സ്പെക്ടര്മാര്ക്ക് അതൊന്നും കാണാന് കഴിഞ്ഞില്ലല്ലോ.
അതിന് അവരതൊക്കെ ഒളിപ്പിച്ചുവെക്കുകയായിരുന്നില്ലേ?
അപ്പോ, അതുകൊണ്ടാണോ നമ്മള് ഇറാഖിനെ ആക്രമിച്ചത്?
അതെ, പരിശോധനയേക്കാള് നല്ലത് ആക്രമിക്കലാണ് മോനേ.
പക്ഷേ, ആക്രമിച്ചിട്ടും നമുക്കൊന്നും കണ്ടുപിടിക്കാന് ആയില്ലല്ലോ അച്ഛാ?
അത്, അവര് ആ ആയുധങ്ങള് നന്നായി ഒളിപ്പിച്ചുവെച്ചതുകൊണ്ടാണ്. എന്തായാലും നമ്മളത് ഒരിക്കല് കണ്ടുപിടിക്കും. ഒരുപക്ഷേ, 2008-ലെ തിരഞ്ഞെടുപ്പിനുമുന്പുതന്നെ.
എന്തിനാണ് ഇറാഖിന് ഈ ആയുധങ്ങള്?
യുദ്ധത്തിലുപയോഗിക്കാനാണെടാ, ചെക്കാ.
എനിക്കൊന്നും മനസ്സിലാക്കുന്നില്ല. യുദ്ധത്തിന് ഉപയോഗിക്കാനാണെങ്കില്, എന്തുകൊണ്ടാണ്, നമ്മള് യുദ്ധം ചെയ്തപ്പോള് അവരത് ഉപയോഗിക്കാതിരുന്നത്?
ഓ, അതോ, ആയുധങ്ങളുണ്ടെന്നത് മറ്റുള്ളവര് അറിയുന്നത് അവര്ക്കിഷ്ടമല്ല മോനേ. അതുകൊണ്ടാണ്, പൊരുതിനില്ക്കുന്നതിനേക്കാള് നല്ലത്, കൂട്ടത്തോടെ ചാവുന്നതാണെന്ന് അവറ്റ കരുതിയത്.
എന്തൊക്കെയാണ് അച്ഛന് പറയുന്നത്? ഇത്രയധികം ആയുധങ്ങള് കയ്യിലുള്ളപ്പോള്, ആരെങ്കിലും സ്വയം ചാവാന് തയ്യാറാകുമോ?
അവരുടേത് ഒരു പ്രത്യേക സംസ്കാരമാണ്. അത് നമുക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല.
അച്ഛന്റെ കാര്യം എനിക്കറിയില്ല. പക്ഷേ എനിക്ക് തോന്നുന്നത്, നമ്മുടെ ഗവണ്മെണ്ട് പറയുന്നപോലെ അത്രയധികം ആയുധങ്ങളൊന്നും അവരുടെ കയ്യില് ഉണ്ടാവില്ലെന്നാണ്.
ശരി, ശരി. ആയുധങ്ങള് ഉണ്ടായാലും ഇല്ലെങ്കിലും ഒന്നുമില്ല. അവരുമായി യുദ്ധംചെയ്യാന് നമുക്ക് വെറെയും കാരണങ്ങളുണ്ട്.
അതെന്തൊക്കെയാണ്?
ഇനി ഇറാഖിന്റടുത്ത് ആയുധങ്ങളില്ലെന്നുതന്നെ വെച്ചാലും, സദ്ദാം ഹുസ്സൈന് ഒരു വൃത്തികെട്ട ഏകാധിപതിയായിരുന്നു. ആ ഒരു കാരണം മതി മറ്റൊരു രാജ്യത്തെ ആക്രമിക്കാന്.
അയാളുടെ രാജ്യത്തിനെ ആക്രമിക്കാന് തക്കവണ്ണം, ആ ഏകാധിപതി പക്ഷേ എന്തു തെറ്റാണ് ചെയ്തത്?
ഉം... അയാള് സ്വന്തം ആളുകളെ പീഡിപ്പിച്ചു.
ഓ, ചൈനയിലുള്ളതുപോലെ അല്ലേ?
ചൈനയുമായി ഇറാഖിനെ താരതമ്യം ചെയ്യരുത്. ചൈന ഒരുനല്ല രാജ്യമാണ്. നമ്മുടെ രാജ്യത്തിലെ കുറേ വലിയ സ്ഥാപനങ്ങള്ക്കുവേണ്ടി ധാരാളം ആളുകള് അവിടങ്ങളില് കുറഞ്ഞ കൂലിക്ക് അടിമപ്പണി ചെയ്യുന്നുണ്ട്.
എന്നുപറഞ്ഞാല്, സ്വന്തം ആളുകളെ പീഡിപ്പിച്ചാലും വേണ്ടില്ല, നമ്മുടെ നാട്ടിലെ സ്ഥാപനങ്ങള്ക്കുവേണ്ടിയാണ് ഒരു രാജ്യം അതൊക്കെ ചെയ്യുന്നതെങ്കില്, ആ രാജ്യം ഒരു നല്ല രാജ്യമാണെന്ന് അല്ലേ?
കറക്ട്.
എന്തിനാണ് ഇറാഖിലെ ആളുകളെ പീഡിപ്പിക്കുന്നത്?
കൂടുതലും രാഷ്ട്രീയകാരണങ്ങളാലാണ് ആളുകളെ പീഡിപ്പിക്കുന്നത്. സര്ക്കാരിനെ വിമര്ശിക്കുന്നവരെയൊക്കെ ജയിലിലടച്ച് പീഡിപ്പിക്കുകയാണ്.
ചൈനയിലും അതൊക്കെ നടക്കുന്നില്ലേ?
ഞാന് നിന്നോട് ഒരുവട്ടം പറഞ്ഞു. ചൈനയുടെ കാര്യം വേറൊന്നാണെന്ന്.
ചൈനയും ഇറാഖും തമ്മില് എന്തു വ്യത്യാസമാണുള്ളത്?
ഒരു പ്രധാന വ്യത്യാസം, ഇറാഖില് ബാത് പാര്ട്ടിയാണ് ഭരിക്കുന്നത്. ചൈനയിലാകട്ടെ, കമ്മ്യൂണിസവും.
കമ്മ്യൂണിസ്റ്റുകാര് മോശക്കാരാണെന്ന് പണ്ട് അച്ഛന് പറയാറുണ്ടായിരുന്നല്ലോ?
അത്, ക്യൂബന് കമ്മ്യൂണിസ്റ്റുകാരുടെ കാര്യമാണ്.
എങ്ങിനെയാണ് ക്യൂബന് കമ്മ്യൂണിസ്റ്റുകാര് മോശക്കാരാവുക?
ക്യൂബയില്, സര്ക്കാരിനെ വിമര്ശിക്കുന്നവരെയൊക്കെ ജയിലിലാക്കും.
ഇറാഖിലെപ്പോലെ അല്ലേ?
അതെ.
ചൈനയിലെപ്പോലെയും അല്ലേ?
ഞാന് പറഞ്ഞില്ലേ ചൈന ഒരു നല്ല സാമ്പത്തിക പങ്കാളി മാത്രമാണെന്ന്. എന്നാല് ക്യൂബ അങ്ങിനെയല്ല.
എന്തുകൊണ്ടാണ് ക്യൂബ അങ്ങിനെയല്ല എന്നു പറയുന്നത്?
അതോ, കുറേക്കാലം മുന്പ്, 1960കളുടെ ആദ്യം, അമേരിക്കന് സര്ക്കാര് ചില നിയമങ്ങള് പാസ്സാക്കി. എന്ന് ക്യൂബക്കാര് കമ്മ്യൂണിസ്റ്റുകളാവുന്നത് നിര്ത്തി, നമ്മളെപ്പോലെ നല്ല മുതലാളിത്തരാജ്യക്കാരാവുന്നുവോ, അതുവരെ അവരുമായി ഒരു തരത്തിലുമുള്ള കച്ചവടവും പാടില്ലെന്നായിരുന്നു ആ നിയമം.
പക്ഷേ, ആ നിയമം എടുത്തുകളഞ്ഞ്, നമ്മള് ക്യൂബയുമായി കച്ചവടവും, ബിസിനസ്സുമൊക്കെ ചെയ്തിരുന്നെങ്കില്, ക്യൂബക്കാര് ഇതിനകം നമ്മളെപ്പോലെ മുതലാളിത്തക്കാരാകുമായിരുന്നില്ലേ?
നീ ഓവര്സ്മാര്ട്ടാകണ്ട.
ഞാന് ഓവര്സ്മാര്ട്ടാവുകയൊന്നുമല്ല.
അതെന്തോ ആകട്ടെ. മറ്റൊരു വ്യത്യാസം, ക്യൂബയില് മതസ്വാതന്ത്ര്യം തീരെയില്ല എന്നതാണ്.
ചൈനയും അവിടുത്തെ ഫാലൂംഗ് ഗോംഗുംപോലെ?
ചൈനയെക്കുറിച്ച് വേണ്ടാത്ത വര്ത്തമാനങ്ങള് പറയരുതെന്ന് ഞാന് നിന്നോട് പറഞ്ഞു. സദ്ദാം അധികാരത്തില് വന്നത്, പട്ടാള അട്ടിമറിയിലൂടെയാണ്. അതിന്റെയര്ത്ഥം, അയാള് നിയമപരമായിട്ടുള്ള ഭരണാധികാരിയല്ലെന്നാണ്.
എന്താണ് പട്ടാള അട്ടിമറി എന്നു പറഞ്ഞാല്?
അതായത്, നമ്മുടെ രാജ്യത്തൊക്കെ നടക്കുന്നപോലെ, തിരഞ്ഞെടുപ്പിലൂടെ അധികാരത്തില് വരാതെ, ശക്തി ഉപയോഗിച്ച് ഒരു രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കുന്നതിനാണ് പട്ടാള അട്ടിമറി എന്നു പറയുന്നത്.
പാകിസ്ഥാനിലെ ആള് അങ്ങിനെ വന്ന ആളല്ലേ?
ആര്? പര്വേസ് മുഷാറഫോ? അതെ, അതെ. അവിടെ അങ്ങിനെതന്നെയാണ് ഉണ്ടായത്. പക്ഷേ, പാക്കിസ്ഥാന് നമ്മുടെ സുഹൃത്താണ്.
അപ്പോള് പാകിസ്ഥാന്റെ നേതാവ് നിയമവിരുദ്ധനാണെങ്കില് എങ്ങിനെയാണ് അയാള് നമ്മുടെ സുഹൃത്താവുക?
മുഷാറഫ് നിയമവിരുദ്ധനാണെന്ന് ഞാന് പറഞ്ഞിട്ടില്ലല്ലോ
ദാ, ഇപ്പോഴല്ലേ അച്ഛന് പറഞ്ഞത്, ഒരു രാജ്യത്തിലെ നിയമാനുസൃതമായ സര്ക്കാരിനെ ബലംപ്രയോഗിച്ച് നിലത്തിറക്കി അധികാരത്തില് വരുന്നയാള് നിയമവിരുദ്ധനാണെന്ന്?
അത് സദ്ദാ ഹുസ്സൈന്റെ കാര്യമല്ലേ. മുഷാറഫ് നമ്മുടെ സുഹൃത്താണ്. അഫ്ഘാനിസ്ഥാനെ ആക്രമിക്കാന് അയാള് നമ്മെ സഹായിച്ചത് ഓര്മ്മയില്ലേ?
എന്തിനാണ് നമ്മള് അഫ്ഘാനിസ്ഥാനെ ആക്രമിച്ചത്?
അവര് സപ്തംബര് 11ന് നമ്മോട് കാണിച്ചതിനുപകരമായിട്ടായിരുന്നു അത്.
അഫ്ഘാനിസ്ഥാന് എന്താണ് സപ്തംബര് 11-ന് നമ്മളോട് കാണിച്ചത്?
അന്നേ ദിവസം, പത്തൊന്പതുപേര്-അതില് പതിനഞ്ചും സൗദിയില്നിന്നുള്ളവരായിരുന്നു-നാല് വിമാനങ്ങള് റാഞ്ചിക്കൊണ്ടുപോയി, മൂന്ന് കെട്ടിടങ്ങളില് ഇടിച്ച്, നമ്മുടെ 3000 പേരെ കൊന്നു.
പക്ഷേ, അതില് അഫ്ഘാനിസ്ഥാന്റെ പങ്ക് എന്താണ്?
താലിബാന് ഭരിക്കുന്ന സമയത്ത്, ഈ ആളുകള്ക്ക് പ്ലെയിന് പറപ്പിക്കാനുള്ള പരിശീലനം കിട്ടിയത് അഫ്ഘാനിസ്ഥാനില്വെച്ചായിരുന്നു.
ഈ താലിബാനെന്നു പറയുന്നത്, ആളുകളുടെ തലയും കയ്യുമൊക്കെ വെട്ടിക്കളയുന്ന ഒരു തീവ്രവാദി മുസ്ലിം സംഘടനയല്ലേ?
അതെ. അതുതന്നെയാണ് അവര്. അവര് ആളുകളുടെ കയ്യും തലയും വെട്ടിക്കളയുകമാത്രമല്ല, സ്ത്രീകളെ അടിച്ചമര്ത്തുകകൂടി ചെയ്തിരുന്നു.
പക്ഷേ നമ്മുടെ ബുഷ് താലിബാന് 2001 മെയ് മാസം 43 മില്ല്യണ് ഡോളര് കൊടുത്തിട്ടില്ലേ?
ഉണ്ട്. പക്ഷേ, അത്, മയക്കുമരുന്നിനെതിരെയുള്ള അവരുടെ നല്ല പോരാട്ടത്തിനുള്ള പ്രതിഫലമെന്ന നിലയ്ക്കായിരുന്നു.
മയക്കുമരുന്നിനെതിരെയുള്ള യുദ്ധമോ?
അതെ. ഓപ്പിയം ചെടികള് കൃഷി ചെയ്യുന്നതില്നിന്നും ജനങ്ങളെ തടയാന് അവര് വളരെ സഹായിച്ചിട്ടുണ്ട്.
എങ്ങിനെയാണ് അവര്ക്ക് ഈ നല്ല കാര്യം ചെയ്യാന് സാധിച്ചത്?
അത് എളുപ്പമല്ലേ? ആരെങ്കിലും ഓപ്പിയം പൂക്കള് കൃഷി ചെയ്യുന്നത് കണ്ടാല്, അവരുടെ തലയും കയ്യും അവര് വെട്ടും.
അപ്പോള്, ഓപ്പിയം പൂക്കള് വളര്ത്തുന്നതിന് തലയും കയ്യും വെട്ടാം. മറ്റൊന്നിനും അങ്ങിനെ ചെയ്യാന് പാടില്ല എന്ന്. അല്ലേ?
അതെ. ചെടികള് വളര്ത്തുന്നത് തടയാനായി ഏതെങ്കിലും ഇസ്ലാമിക സംഘടന ആളുകളുടെ തലയും കയ്യും വെട്ടുന്നത് തെറ്റല്ല. പക്ഷേ ഭക്ഷണം മോഷ്ടിച്ചതിനും മറ്റും അങ്ങിനെ ചെയ്യുന്നത് തീരെ ശരിയല്ല.
സൗദി അറേബ്യയിലും ആളുകളുടെ കയ്യും തലയും വെട്ടുന്നില്ലേ?
അത് വ്യത്യാസമുണ്ട്. സ്ത്രീകളെ അടിച്ചമര്ത്തുകയും, പൊതുസ്ഥലത്ത് സ്ത്രീകള് പര്ദ്ദ ധരിക്കണമെന്ന് നിര്ബന്ധിക്കുകയും, അങ്ങിനെ ചെയ്യാത്തവരെ കല്ലെറിഞ്ഞുകൊല്ലാനുള്ള നിയമങ്ങള് നിലനില്ക്കുകയും ചെയ്യുന്ന ഒരു കിരാത ഭരണമാണ് അഫ്ഘാനിസ്ഥാനിലുണ്ടായിരുന്നത്.
സൗദിയിലും സ്ത്രീകള്ക്ക് പൊതുസ്ഥലത്ത് ബുര്ഖ ധരിക്കേണ്ടിവരുന്നില്ലേ?
ഇല്ല. അത് അവരുടെ ശരീരം മറക്കുന്ന ഒരു പരമ്പരാഗത വസ്ത്രധാരണം മാത്രമാണ്.
എന്തു വ്യത്യാസമാണുള്ളത്?
പരമ്പരാഗത ഇസ്ലാമിക മൂടുപടമെന്നത്, വിരലുകളും കണ്ണുകളുമൊഴിച്ച് സ്ത്രീയുടെ ബാക്കിയുള്ള ശരീരഭാഗങ്ങളെ വൃത്തിയായി മറയ്ക്കുന്ന ഒരു മാന്യമായ വസ്ത്രധാരണരീതിയാണ്. ബുര്ഖ എന്നത്, വിരലുകളും കണ്ണുകളും ഒഴിച്ച്, ഒരു സ്ത്രീയുടെ എല്ലാ ശരീരഭാഗത്തെയും മറയ്ക്കുന്ന ഒരു ദുഷിച്ച പിതൃദായക ചൂഷണോപാധിയാണ്.
വെവ്വേറെ പേരുകളാണെങ്കിലും, സംഗതി ഒന്നുതന്നെയല്ലേ?
നീയിനി അഫ്ഘാനിസ്ഥാനെയും സൗദി അറേബ്യയെയും താരതമ്യം ചെയ്യാന് പോവുകയാണോ? എന്തൊക്കെ പറഞ്ഞാലും സൗദികള് നമ്മുടെ സുഹൃത്തുക്കളാണ്.
പക്ഷേ, അന്ന് വിമാനം റാഞ്ചിയ 19 പേരില് 15 പേരും സൗദികളാണെന്നല്ലേ അച്ഛന് കുറച്ചുമുന്പ് എന്നോട് പറഞ്ഞത്?
അതതെ. പക്ഷേ, അഫ്ഘാനിസ്ഥാനിലായിരുന്നു അവര്ക്ക് പരിശീലനം കിട്ടിയത്.
ആരാണ് അവരെ പരിശീലിപ്പിച്ചത്?
ഒസാമ ബിന് ലാദന് എന്നൊരു വൃത്തികെട്ട മനുഷ്യന്.
അഫ്ഘാനിസ്ഥാനിയാണല്ലെ?
ങേ!..അല്ലല്ല..അയാളും സൗദിക്കാരനാണ്. പക്ഷേ, വൃത്തികെട്ടവനാണ്. മഹാവൃത്തികെട്ടവന്.
ഒരുകാലത്ത് നമ്മുടെ സുഹൃത്തായിരുന്നില്ലേ അയാള്?
ഓ..അത് പണ്ട്. സോവിയറ്റുകള് അഫ്ഘാനിസ്ഥാന് കയ്യേറിയപ്പോള്, അവരെ തുരത്താന്, നമ്മള് അയാളെയും മുജാഹദീനുകളെയും സഹായിച്ചിട്ടുണ്ടെന്നുമാത്രം. 1980-കളില്.
ആരാണ് സോവിയറ്റുകള്? റൊണാള്ഡ് റീഗന് ഒരിക്കല് സൂചിപ്പിച്ച ആ ദുഷ്ട കമ്മ്യൂണിസ്റ്റ് സാമ്രാജ്യമല്ലേ അത്?
ഇപ്പോള് സോവിയറ്റ് ഇല്ല. 1990-ലോ മറ്റോ അത് പൊളിഞ്ഞുപാളീസായി. ഇപ്പോ അവിടെയും തിരഞ്ഞെടുപ്പുകളും മുതലാളിത്തവുമൊക്കെയുണ്ട്. റഷ്യക്കാരെന്നാണ് ഇപ്പോള് അവരെ വിളിക്കുന്നത്.
അപ്പോള്, സോവിയറ്റുകള്, അല്ല, റഷ്യക്കാര് ഇപ്പോള് നമ്മുടെ സുഹൃത്തുക്കളാണോ?
അങ്ങിനെ പറയാന് പറ്റില്ല. സോവിയറ്റുകളല്ലാതെയായതിനുശേഷം അവര് കുറേക്കാലം നമ്മുടെ സുഹൃത്തുക്കളായിരുന്നു. പക്ഷേ, പിന്നീട് അവര് നമ്മുടെ ഇറാഖ് ആക്രമണത്തെ പിന്തുണക്കാതെ വന്നപ്പോള് നമ്മള് അവരുമായി അസുഖത്തിലായി. അവര് മാത്രമല്ല. ഇറാഖ് ആക്രമണത്തില് നമ്മളെ സഹായിക്കാതിരുന്നതിന് ഫ്രഞ്ചുകാരോടും ജര്മ്മന്കാരോടും ഒക്കെ നമ്മള് അസുഖത്തിലാണിന്ന്.
അപ്പോള്, ഫ്രഞ്ചുകാരും ജര്മ്മന്കാരും ദുഷ്ടന്മാരാണോ?
ദുഷ്ടന്മാര് എന്നു പറയാന് പറ്റില്ല. പക്ഷേ ഫ്രഞ്ച് ഫ്രൈസിന്റെയും, ഫ്രഞ്ച് ടോസ്റ്റിന്റെയും പേര് ഫ്രീഡം ഫ്രൈസ്, ഫ്രീഡം ടോസ്റ്റ് എന്നൊക്കെയാക്കാന് പാകത്തില് നമ്മള് അവരുമായി അസുഖത്തിലായി.
നമ്മള് ആഗ്രഹിക്കുന്ന തരത്തില് മറ്റൊരു രാജ്യം ചെയ്തില്ലെങ്കില്, ഭക്ഷണത്തിന്റെ പേരുകൂടി മാറ്റേണ്ടതുണ്ടോ?
സുഹൃത്തുക്കളായതുകൊണ്ട് നമ്മള് അത്രയേ ചെയ്തുള്ളു എന്നു മാത്രം. ശത്രുക്കളായിരുന്നെങ്കില് നമ്മള് തട്ടിക്കളഞ്ഞേനെ.
പക്ഷേ, ഇറാഖ് ഒരു കാലത്ത്, 1980-കളില് നമ്മുടെ സുഹൃത്തായിരുന്നില്ലേ?
ങ്ഹാ..കുറച്ചുകാലം.
അന്ന്, സദ്ദം ഹുസ്സൈനായിരുന്നോ ഇറാഖില് ഭരിച്ചിരുന്നത്?
അതെ. പക്ഷേ അന്ന് അയാള് ഇറാനെതിരെ യുദ്ധം ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് അയാള് നമ്മുടെ സുഹൃത്തായത്. തത്ക്കലത്തേക്ക്.
അതെങ്ങിനെയാണ് അയാളെ നമ്മുടെ സുഹൃത്താക്കുക?
കാരണം, അന്ന് ഇറാന് നമ്മുടെ ശത്രുവായിരുന്നു.
അന്നല്ലേ സദ്ദാം കുര്ദ്ദുകളെ വിഷവാതകം പ്രയോഗിച്ച് കൂട്ടത്തോടെ കൊന്നത്?
അതെ. പക്ഷേ അന്നയാള് ഇറാനെതിരെ യുദ്ധത്തിലായതുകൊണ്ട് നമ്മളതത്ര കാര്യമാക്കിയില്ല എന്നു മാത്രം. അയാള് നമ്മുടെ സുഹൃത്താണെന്ന് അയാളെ ബോദ്ധ്യപ്പെടുത്താന്.
അപ്പോള്, നമ്മുടെ ശത്രുക്കള്ക്കെതിരെ യുദ്ധം ചെയ്യുന്ന ഏതൊരുത്തനും സ്വാഭാവികമായി നമ്മുടെ സുഹൃത്തായിത്തീരും. അങ്ങിനെയല്ലേ?
അതങ്ങിനെയാണ്. മിക്കവാറും.
അപ്പോള് നമ്മുടെ സുഹൃത്തുക്കളോട് യുദ്ധം ചെയ്യുന്നവര് സ്വാഭവികമായി നമ്മുടെ ശത്രുക്കളുമായിത്തീരും.
ആ പറഞ്ഞത് ചിലസമയങ്ങളില് മാത്രമേ ശരിയാകൂ. കാരണം, രണ്ടുകൂട്ടര്ക്കും ഒരേ സമയം ആയുധം വില്ക്കാന് നമ്മുടെ രാജ്യത്തിലെ കമ്പനികള്ക്ക് സാധിക്കുകയാണെങ്കില്, അതായിരിക്കും കൂടുതല് നല്ലത്.
എന്തുകൊണ്ട്?
കാരണം, യുദ്ധം നമ്മുടെ സാമ്പത്തികസ്ഥിതിക്ക് നല്ലതാണ്. എന്നുവെച്ചാല്, യുദ്ധം, അമേരിക്കക്കാര്ക്ക് നല്ലതാണെന്ന്. ദൈവം നമ്മുടെ ഭാഗത്തായതുകൊണ്ട്, നമ്മെ എതിര്ക്കുന്നവര് ദൈവമില്ലാത്ത, കമ്മ്യൂണിസ്റ്റുകളാണ്. ഇപ്പോള് മനസ്സിലായോ എന്തുകൊണ്ടാണ് നമ്മള് ഇറാഖിനെ ആക്രമിച്ചതെന്ന്?
ഇപ്പോള് എനിക്ക് മനസ്സിലായെന്നു തോന്നുന്നു. തെളിച്ചു പറഞ്ഞാല്, ദൈവം ആവശ്യപ്പെട്ടതുകൊണ്ടാണ് നമ്മള് ഇറാഖിനെ ആക്രമിച്ചത് എന്ന്. ശരിയല്ലേ?
അതെ.
പക്ഷേ, നമ്മള് ഇറാഖിനെ ആക്രമിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് നമ്മള് എങ്ങിനെയാണ് അറിഞ്ഞത്?
നോക്ക്, എന്തൊക്കെയാണ് ഓരോ സമയത്ത് ചെയ്യേണ്ടതെന്ന് ദൈവം നമ്മുടെ പ്രസിഡന്റിനോട് നേരിട്ടുപറയാറുണ്ട്.
അപ്പോള് പറഞ്ഞുവരുന്നത്, എന്തോ ഉള്വിളികേട്ടതുകൊണ്ടാണ് ബുഷ് ഇറാഖിനെ ആക്രമിക്കാന് പുറപ്പെട്ടത് എന്നാണല്ലേ?
അതെ. ഒടുവില് നിനക്ക് കാര്യങ്ങള് ബോദ്ധ്യപ്പെട്ടല്ലോ. അതു മതി. ഇനി കണ്ണുംപൂട്ടി സുഖമായുറങ്ങ്. ഗുഡ്നൈറ്റ്.
ഗുഡ്നൈറ്റ് അച്ഛാ.
* കുറച്ചുകാലം മുന്പ് ഇ-മെയിലുകളില് റോന്തുചുറ്റിയ ഒരു നര്മ്മസംഭാഷണം. ഇപ്പോഴും പ്രസക്തി നഷ്ടപ്പെട്ടില്ലാത്തതുകൊണ്ട്, അത് വായിച്ചിട്ടില്ലാത്തവര്ക്കുവേണ്ടി ഇവിടെ പകര്ത്തിയെഴുതുന്നു.
Showing posts with label യുദ്ധം. Show all posts

Tuesday, November 27, 2007
Wednesday, November 21, 2007
നിര്ണ്ണായകവും അടിയന്തിരവുമായ മൂന്ന് ചരിത്ര ദൗത്യങ്ങള് - 2
ഇറാഖ് യുദ്ധത്തിന്റെ സാമ്പത്തിക വേരുകള്
നിലവില് വന്നതിനുശേഷവും കുറച്ചുകാലം, യൂറോ ഒരു സാധ്യത എന്ന മട്ടിലാണ് നിലനിന്നിരുന്നത്. ആദ്യകാലത്തുണ്ടായ യൂറോയുടെ മൂല്യശോഷണം, അതിനെ തീരെ അനാകര്ഷകവും, അപകടസാദ്ധ്യതകളുമുള്ള ഒരു കറന്സിയാക്കി മാറ്റി എന്നത് ശരിതന്നെ. യൂറോപ്പിനു വെളിയിലുള്ള രാജ്യങ്ങള് യൂറോവിനെ അടിസ്ഥാനമാക്കിയ ഒരു സമ്പദ്വ്യവസ്ഥയിലേക്കു നീങ്ങിയത്,സാമ്പത്തികമെന്നതിനേക്കാള് രാഷ്ട്രീയപരമായ കാരണങ്ങളാലായിരുന്നു. 2000-ന്റെ അവസാനത്തോടെ, ഐക്യരാഷ്ട്രസഭയിലെ 10 ബില്ല്യണ് ഡോളറിന്റെ കരുതല് ശേഖരം, സദ്ദാം ഹുസ്സൈന് യൂറോയിലേക്കു മാറ്റിയപ്പോള്, ഈ രാഷ്ട്രീയ പ്രയോഗം ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ചില സാമ്പത്തികവിദഗ്ദ്ധര് മുന്നറിയിപ്പുപ് നല്കുകയുണ്ടായി. പക്ഷേ ആ ആശങ്കകളെയൊക്കെ അസ്ഥാനത്താക്കിക്കൊണ്ട്, യൂറോ തിരിച്ചുവന്നപ്പോള്, സദ്ദാം ലാഭമാണ് കൊയ്തത്. മറ്റൊരു രാജ്യം ഇറാനാണ്. 2000-ഓടെ, തങ്ങളുടെ വിദേശനാണയശേഖരത്തിന്റെ പകുതിയിലധികവും ഇറാന് യൂറോയിലേക്കു മാറ്റി. എണ്ണയുത്പ്പാദന രാജ്യങ്ങളെന്ന നിലയ്ക്ക്, ഇറാന്റേയും ഇറാഖിന്റേയും ഈ നടപടി ഗുരുതരമായ പ്രത്യാഘാതങ്ങള് സൃഷ്ടിക്കാന് പോന്നവയായിരുന്നു. ഇതുമായി തട്ടിച്ചുനോക്കുമ്പോള്, വടക്കന് കൊറിയ 2002 ഡിസംബറില് യൂറോയിലേക്ക് പ്രവേശിച്ചത്, ലോകത്തിന്റെ സമ്പദ്ഘടനയില് വലിയ മാറ്റമൊന്നും സൃഷ്ടിക്കുന്ന ഒന്നായിരുന്നില്ല. പക്ഷേ, എന്തുവില കൊടുത്തും തടയേണ്ട ഒരു പ്രവണതയാണിതെന്ന് അമേരിക്ക തിരിച്ചറിഞ്ഞു എന്നിടത്താണ് വടക്കന് കൊറിയയുടെ യൂറോയിലേക്കുള്ള വരവിന്റെ ചരിത്ര പ്രസക്തി. "തിന്മയുടെ അച്ചുതണ്ട്' എന്നത്, ബുഷിന്റെ വെറുമൊരു ഫലിതപ്രയോഗമായി മാത്രം കാണാന് കഴിയില്ലെന്ന് അതോടെ എല്ലാവര്ക്കും ബോദ്ധ്യമാവുകയും ചെയ്തു.
വെനീസ്വലെയുടെ എണ്ണവ്യാപാരത്തെ അമേരിക്കന് ഡോളറിന്റെ ധൃതരാഷ്ട്രാലിംഗനത്തില്നിന്നു വേര്പെടുത്തിയ ഹ്യൂഗോ ഷാവേസിന്റെ-2002-ല് പട്ടാള അട്ടിമറിയിലൂടെ ഷാവേസിനെ പുറത്താക്കാന് അമേരിക്ക വിഫലശ്രമം നടത്തിനോക്കിയിരുന്നു-നടപടികളും ചേര്ത്തുവായിച്ചാല്, അമേരിക്കയുടെ വിദേശനയത്തെ നിയന്ത്രിക്കുന്ന സാമ്പത്തികസമ്മര്ദ്ദങ്ങളുടെ ചിത്രം ഏകദേശം വ്യക്തമാകും. സൈന്യത്തെക്കൊണ്ടുമാത്രം ഒരു സാമ്രാജ്യത്തെയും നിലനിര്ത്താനാവില്ല. സാമ്പത്തികാധികാരം ഒരു പ്രധാന ഘടകമാണ്. അതുകൊണ്ടുതന്നെ, തങ്ങളുടെ സൈനികമേധാവിത്വം നിലനിര്ത്താന്, അമേരിക്കക്ക്, ഡോളറിന്റെ അധീശത്വം ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നു.
അങ്ങിനെ നോക്കുമ്പോള്, അമേരിക്കയുടെ അധിനിവേശത്തിന്റെ പ്രധാന ലക്ഷ്യം, ഇറാഖിന്റെ എണ്ണവ്യാപാരത്തെ യൂറോയില്നിന്ന് ഡോളറിലേക്ക് തിരിച്ചുകൊണ്ടുവരികയാണെന്ന് കാണാന് കഴിയും. യു.എസ്. അധിനിവേശസേനയുടെ ആദ്യനടപടികളിലൊന്ന് അതായിരുന്നുതാനും. പക്ഷേ, ആ നടപടി അവര്ക്കുതന്നെ വിനയായിത്തീരുകയാണുണ്ടായത്. ഡോളര് ബഹിഷ്ക്കരിക്കാനുള്ള മുറവിളി യുദ്ധ-വിരുദ്ധ പ്രവര്ത്തകര് ഉയര്ത്താന് തുടങ്ങി. ആ ആഹ്വാനത്തിന് പ്രചാരം ലഭിക്കുകയും, 2004-ലെ വേള്ഡ് സോഷ്യല് ഫോറത്തിനുശേഷം അത് ബുഷിനെ ബഹിഷ്കരിക്കാനുള്ള ക്യാമ്പെയിനായി മാറുകയും ചെയ്തു. ഈ ദൗത്യം ആദ്യം ഏറ്റെടുത്തത് മലേഷ്യയിലെ മുന്പ്രധാനമന്ത്രി മഹാതിര് മൊഹമ്മദായിരുന്നു. 2004-ല്. അമേരിക്കയുടെ സാമ്പത്തിക-സൈനിക സഹായത്തോടെയാണ് ഫലസ്തീനെയും ലബനോണിനെയും ഇസ്രായേല് അടിച്ചമര്ത്തുന്നതെന്നും, അതിനാല്, ഡോളറിന്റെ ബഹിഷ്കരണത്തിലൂടെ മാത്രമേ അമേരിക്കയെയും, അതുവഴി ഇസ്രായേലിനെയും വരുതിയില് നിര്ത്താനാകൂവെന്നും ബോദ്ധ്യപ്പെട്ടതിനെത്തുടര്ന്ന്, മഹാതിര് മൊഹമ്മദ് വീണ്ടും 2006-ല് ഡോളര് ബഹിഷ്ക്കരണവുമായി മുന്നോട്ടു വന്നു. തങ്ങളുടെ ബാക്കിയുള്ള വിദേശ കരുതല് ധനം ഡോളറില്നിന്ന് യൂറോയിലേക്ക് മാറ്റാനും, എണ്ണവ്യാപാരത്തില് യൂറോ ഉപയോഗിക്കാനും 2006 ഡിസംബരില് ഇറാന് തീരുമാനിച്ചു. തീര്ന്നില്ല, തങ്ങള് വില്ക്കുന്ന എണ്ണക്ക് യെന് നല്കണമെന്ന് ജപ്പാനോട് 2007 ജൂലായില് അവര് ആവശ്യപ്പെടുകയും ചെയ്തു.
അമേരിക്കയുടെ താന്പോരിമയും സമ്പത്തിന്റെ വഴിവിട്ടുള്ള ഉപയോഗവും ഡോളറിന്റെ മൂല്യം കുറച്ചില്ലായിരുന്നുവെങ്കില് ഒരുപക്ഷേ കരുതല് ധനമെന്ന നിലക്കുള്ള ഡോളറിന്റെ പദവി അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ തീരുമാനം പരാജയപ്പെടുമായിരുന്നു. അത്രമേല് ശക്തമായിരുന്നു മറ്റു ലോകരാഷ്ട്രങ്ങളുടെ പൊതുവായ ശീലവും, രാഷ്ട്രീയമായ നിഷ്ക്രിയത്വവും. കനത്ത ഋണബാദ്ധ്യതയില്പ്പെട്ട് ഡോളറിന്റെ വില കുത്തനെ ഇടിഞ്ഞപ്പോള് ഡോളറിന്റെ ശേഖരത്തിലെ തന്റെ പങ്ക്, ജോര്ജ്ജ് സോറോസ് പിന്വലിച്ചു. മറ്റ് അമേരിക്കന് നിക്ഷേപകരും സോറോസിനെ പിന്തുടര്ന്നു. 28 സെപ്തംബര് 2004-ന്റെ ചൈന ഡെയ്ലിയില്, ചൈനീസ് വിദേശകാര്യ സര്വ്വകലാശാലയിലെ അന്താരാഷ്ട്ര സാമ്പത്തികശാസ്ത്രത്തിന്റെ ഡയറക്ടര് ജിയാങ്ങ് റുയ്പിംഗ് എഴുതിയ ലേഖനത്തില്, ഡോളറിന്റെ വിലയിടിവോടെ ചൈനക്ക് വന്നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും, ഡോളര് മൂല്യം ഇനിയും ശോഷിച്ചാല്, നഷ്ടം ഇനിയും കൂടിയേക്കുമെന്നും എഴുതിയിരുന്നു. ഡോളറില്നിന്ന് യൂറോയിലേക്കോ, വേണ്ടിവന്നാല്, യെന്നിലേക്കുപോലുമോ മാറുന്നതാണ് അഭിലഷണീയമെന്നും, എണ്ണയുടെ സംഭരണത്തിനുവേണ്ടിമാത്രം ഡോളര് ഉപയോഗിക്കേണ്ടൂ എന്നും ആ ലേഖനത്തില് ജിയാങ്ങ് നിര്ദ്ദേശിച്ചിരുന്നു. 2004-ലെ ആദ്യത്തെ ഒന്പതുമാസത്തിനുള്ളില് തങ്ങള് നേടിയ അധിക വിദേശ വിനിമയ കരുതല് ശേഖരത്തിന്റെ 15 ശതമാനം മാത്രമേ യു.എസ്. ട്രഷറി ബോണ്ടുകളില് ചൈന നിക്ഷേപിച്ചിരുന്നുള്ളു. ഒപെക് രാജ്യങ്ങളാകട്ടെ, ഡോളര് അധിഷ്ഠിതമായ തങ്ങളുടെ സ്വത്തിന്റെ കരുതല്ശേഖരം 75-ല് നിന്ന് 60 ആക്കി കുറക്കുകയും ചെയ്തു. 2005 ജൂലായില് യുവാന്റെ ഡോളറുമായുള്ള നിശ്ചിത വിനിമയ നിരക്ക് (Fixed Exchange Rate)ഉപേക്ഷിക്കപ്പെട്ടു. താമസിയാതെ, മലേഷ്യയുടെ റിംഗിറ്റും അതേ പാത പിന്തുടര്ന്നു. ആ രണ്ട് കറന്സികളും മറ്റു രാജ്യങ്ങളിലെ കറന്സികളുമായി കടുത്ത മത്സരത്തില് ഏര്പ്പെടുകയുമുണ്ടായി. തങ്ങളുടെ റിസര്വ് പോര്ട്ട്ഫോളിയോ വൈവിദ്ധ്യവത്ക്കരിച്ചേക്കുമെന്ന് ജപ്പാന് സര്ക്കാര് സൂചനയും നല്കി. ഭാരതീയ റിസര്വ് ബാങ്കും യൂറോയിലുള്ള സെക്യൂരിറ്റികള് വാങ്ങിക്കൂട്ടി. മൂന്നുവര്ഷം മുന്പ് തങ്ങളുടെ 81 ശതമാനം നിക്ഷേപം ഡോളറില് കേന്ദ്രീകരിച്ചിരുന്ന ഏഷയിലെ ബാങ്കുകള്, അത് 67 ശതമാനമാക്കി കുറച്ചുവെന്ന് ബാസ്ലയിലെ (Basle)Bank for International Settlements,2005 മാര്ച്ചില് പുറത്തിറക്കിയ റിപ്പോര്ട്ടില് സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യന് ബാങ്കുകള് 68-ല് നിന്ന് 43-ലേക്കും, ചൈനയുടെ ഡോളര് നിക്ഷേപം 83-ല് നിന്ന് 68-ലേക്കും ഒതുങ്ങി. ഇതര കറന്സികള് എന്ന നിലക്ക് ഭാവിയില് കൂടുതല് വലിയ വളര്ച്ച ഉണ്ടാകുമെന്ന കണക്കുകൂട്ടലില് യൂറോയും യെന്നും പ്രചാരത്തിലാവാന് തുടങ്ങി. വിവിധ ഇതര കറന്സികളും ഹോള്ഡിംഗുകളില് ഗണ്യമായ വളര്ച്ച നേടി. ചൈനയുടെ യുവാന് 530 ശതമാനം വളര്ച്ച കാണിച്ചപ്പോള്, ഇന്ഡോനേഷ്യന് റുപ്പയ 283-ഉം, തായ്വാന്റെ ഡോളര് 127-ഉം, കൊറിയയുടെ വോണ് 117-ഉം, ഇന്ത്യന് രൂപ 114-ഉം വളര്ച്ച രേഖപ്പെടുത്തി.
അന്താരാഷ്ട്ര നിക്ഷേപകരുടെ പ്രിയപ്പെട്ട കറന്സി എന്ന പദവി 2005-ന്റെ അവസാനത്തോടെ യൂറോയില് അധിഷ്ഠിതമായ സെക്യൂരിറ്റികള് നേടിയെടുത്തു. ഡോളര് അടിസ്ഥാനമാക്കിയ സെക്യൂരിറ്റികള് പന്തയത്തില് പിന്നിലായി. 2006-ല് സ്വീഡിഷ് സെന്ട്രല് ബാങ്ക് അതിന്റെ ഡോളര് ഹോള്ഡിംഗുകള് 37-ല് നിന്ന് 20 ആക്കി വെട്ടിച്ചുരുക്കി. തങ്ങളുടെ സമ്പത്തിന്റെ മൂന്നില് രണ്ടും ഡോളറില് കൈകാര്യം ചെയ്തിരുന്ന റഷ്യന് സെന്ട്രല് ബാങ്ക് അത് 40 ആക്കിക്കുറച്ചു. ഇറ്റലി, തങ്ങളുടെ വിദേശകരുതല് ശേഖരം ഡോളറില്നിന്ന് സ്റ്റെര്ലിംഗിലേക്കു മാറ്റി. റഷ്യയിലെ എണ്ണയുടെയും പ്രകൃതിവാതകങ്ങളുടെയും കൈമാറ്റം റൂബിളിലേക്ക് പരിവര്ത്തനം ചെയ്യേണ്ടതിന്റെ അവശ്യകതയെ വ്ലാഡിമിര് പുടിന് ചൂണ്ടിക്കാട്ടി. 2010-ഓടെ ഏകീകൃത കറന്സി എന്ന ലക്ഷ്യവുമായി നീങ്ങിയ ഗള്ഫ് സഹകരണ കൗണ്സിലിന്റെ പ്രയാണത്തിന് ഭംഗം വരുത്തിയത് കുവൈത്ത് ആയിരുന്നു. ഡോളറുമായുള്ള തങ്ങളുടെ നാണയത്തിന്റെ ബാന്ധവം 2007- മെയ് മാസം കുവൈത്ത് റദ്ദാക്കി. മൂല്യശോഷണം സംഭവിക്കുന്ന ഡോളര് രാജ്യത്ത് നാണയപ്പെരുപ്പം ഇറക്കുമതിചെയ്യാനേ ഉപകരിക്കൂ എന്ന വിവേകബുദ്ധി (വൈകിയാണെങ്കിലും) ഉണ്ടായതിന്റെ ഫലമായിരുന്നു കുവൈത്തിണ്ടെ ആ തീരുമാനം. പിന്നീട്, അമേരിക്കയില് സബ്പ്രൈം മോര്ട്ട്ഗേജ് പ്രതിസന്ധി* (Sub prime Mortage Crisis) വരുകയും, അമേരിക്കന് ഫെഡറല് റിസര്വിന്റെ പലിശനിരക്കില് 0.5 ശതമാനം കുറവുവരുത്തുകയും ചെയ്തപ്പോള്, ഒമാനും, സൗദി അറേബ്യയും, ബഹറൈനും തങ്ങളുടെ പലിശനിരക്കുകളില് കാര്യമായ കുറവൊന്നും വരുത്തിയതുമില്ല. ഡോളറിനുപകരമായി കൂടുതല് ഉപയോഗസാദ്ധ്യതകളുള്ള മറ്റു കറന്സികളെക്കുറിച്ച് ആറ് ജി.സി.സി. രാജ്യങ്ങളിലും ചര്ച്ച നടക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്ട്ടുകള് പുറത്തു വരുമ്പോഴായിരുന്നു അമേരിക്കയിലെ ഈ പറഞ്ഞ സബ്പ്രൈം പ്രതിസന്ധി സംഭവിച്ചത് എന്നതും ശ്രദ്ധേയമാണ്. യു.എസ്.ഫെഡറല് റിസര്വ് പുറത്തിറക്കിയ കണക്കുകള് സൂചിപ്പിക്കുന്നത്, 2007 ജൂലായ് അവസാനത്തിനും സെപ്തംബര് ആദ്യവാരത്തിനുമിടയില് വിദേശ സെന്ട്രല് ബാങ്കുകള് യു.എസ്. ട്രഷറിയിലുള്ള തങ്ങളുടെ നിക്ഷേപങ്ങള് 48 ബില്ല്യണ് ഡോളറായി കുറച്ചു എന്നാണ്. ഇതിനൊക്കെ പുറമെയാണ് ഐ.എം.എഫിനും, ലോകബാങ്കിനും, ഇന്റര് അമേരിക്കന് ഡെവലപ്പ്മന്റ് ബാങ്കിനും, പുതിയ പ്രതിസന്ധികള് സമ്മാനിച്ചുകൊണ്ട്, ഏഴു ലാറ്റിന് അമേരിക്കന് രാജ്യങ്ങള് ഒത്തുചേര്ന്ന്, അന്താരാഷ്ട്രതലത്തില് പുതിയൊരു ബാങ്ക് (Banco del Sur) സ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് വന്നത്. ഏഴ് ലാറ്റിന്അമേരിക്കന് രാജ്യങ്ങളെക്കൂടാതെ, ഭാവിയില് മറ്റു പല രാജ്യങ്ങളും ക്രമേണ ഇതില് അംഗങ്ങളാകുമെന്നുതന്നെയാണ് ഇപ്പോള് കരുതപ്പെടുന്നത്. ഈ രാജ്യങ്ങളെല്ലാം അവരവരുടെ നാണയങ്ങളിലേക്ക് തിരിച്ചുപോയാല്, അത് ഡോളറിനു താങ്ങാനാവുന്നതിലും വലിയ ആഘാതമായിരിക്കും. ഡോളറിന്റെ മൂല്യത്തകര്ച്ച ഉളവാക്കിയ മറ്റൊരു സ്ഥിതിവിശേഷമെന്താണെന്നാല്, ധനിക രാജ്യങ്ങള് യൂറോയിലേക്ക് തിരിഞ്ഞപ്പോള്, താരതമ്യേന അത്രതന്നെ ധനികരല്ലാത്ത മറ്റു രാജ്യങ്ങള്-റഷ്യ മുതല് മാള്ഡീവ്സ് വരെയും, മെക്സിക്കോ മുതല് വിയറ്റ്നാം വരെയുമുള്ളവ-താന്താങ്ങളുടെ പ്രാദേശിക കറന്സികളില് അഭയം തേടി എന്നതാണ്.
'ലോക കറന്സി എന്ന പദവി ഡോളറിനു നഷ്ടമാകുന്നു' എന്ന, ചൈനീസ് സെന്ട്രല് ബാങ്കിന്റെ ഉപഡറക്ടര്മാരില് ഒരാളായ ഹൂ ജിയാനിന്റെ അഭിപ്രായത്തോട് യോജിക്കാന് ബുദ്ധിമുട്ടില്ല. പ്രത്യേകിച്ചും, അമേരിക്കയിലെ വിദഗ്ദ്ധര്തന്നെ ഇതേ വികാരം പങ്കിടുമ്പോള്. ഇതിന്റെ അര്ത്ഥം, ഇനി മേലില് ലോകത്തിലെ ഒരെയൊരു പൊതുവായ കറന്സി എന്ന സ്ഥാനം അമേരിക്കന് ഡോളറിനു അവകാശപ്പെടാനാവില്ല എന്നുതന്നെയാണ്. മറ്റു കറന്സികളുമായി ഡോളറിന് ഈ പദവി പങ്കിടേണ്ട ഒരു സ്ഥിതിയാണ് വന്നിരിക്കുന്നത്. എങ്കില്തന്നെയും, പല കാരണങ്ങളാലും, ഡോളര് ഇപ്പോഴും പ്രമുഖസ്ഥാനത്തുതന്നെയാണെന്നതിന് സംശയമില്ല. മറ്റു രാജ്യങ്ങളുടെ എണ്ണവ്യാപാരം ഡോളറിലായിരിക്കുന്നിടത്തോളം കാലം അതങ്ങിനെതന്നെ തുടരാനും ഇടയുണ്ട്. അതിന് ആവശ്യക്കാരുമുണ്ടായേക്കും. റഷ്യ അതിന്റെ എണ്ണ-പ്രകൃതിവാതക കൈമാറ്റം റൂബിളിന്റെ അടിസ്ഥാനത്തിലാക്കിയാല് സ്ഥിതി പക്ഷേ മാറിമറിഞ്ഞേക്കാന് ഇടയുണ്ട്. ട്രില്ല്യണ് കണക്കിന് ഡോളര് തങ്ങളുടെ കയ്യില് സൂക്ഷിക്കുന്ന ചൈനയും ജപ്പാനും, ആ ഭീമമായ സംഖ്യ അത്ര വേഗത്തിലൊന്നും കയ്യൊഴിയാന് പോകുന്നില്ല. കാരണം,അത്, അവരുടെ കരുതല് ശേഖരത്തെ പ്രതികൂലമായി ബാധിക്കുമെന്നതുകൊണ്ടുതന്നെ. മാത്രവുമല്ല, അമേരിക്കന് വിപണിയെ ആശ്രയിക്കുന്ന മറ്റു രാജ്യങ്ങളെപ്പോലെ, അവരും അവരുടെ കറന്സികളുടെ മൂല്യം ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്, താഴ്ത്തിവെക്കുകയാണ് ചെയ്യുന്നത്. എങ്കില്തന്നെയും, 2007 നവംബറില് ഡോളറുമായുള്ള പെഗ് **വിച്ഛേദിച്ചതോടെ, യുവാന്റെ മൂല്യം 11.5 ശതമാനംകണ്ട് വര്ദ്ധിച്ചിട്ടുണ്ട്. ഈ വര്ഷം ആദ്യം യെന് രേഖപ്പെടുത്തിയ വളര്ച്ച 7.7 ശതമാനമായിരുന്നു. ഡോളറിന്റെ മൂല്യം തകരുന്നതോടെ, അതിന്റെ കരുതല്ശേഖരം നഷ്ടത്തിലായിരിക്കും കലാശിക്കുക. ഡോളര് ശേഖരം താരതമ്യേന കുറവുള്ള രാജ്യങ്ങള്ക്കും ഈ പ്രതിസന്ധി നേരിടേണ്ടിവരും.
നമ്മുടെ നിലവിലുള്ള ലോകസാഹചര്യങ്ങള് അത്രക്ക് നിര്ണ്ണായകമല്ലായിരുന്നുവെങ്കില്, ഡോളറിന്റെ ഈ ക്രമേണയുള്ള മൂല്യശോഷണംകൊണ്ട് നമുക്ക് തൃപ്തരാകാമായിരുന്നു. ഇന്ന്, സ്ഥിതി അപകടകരമായ ഒരു വഴിത്തിരിവിലാണ്. അധിനിവേശത്തിന്റെ ഫലമായി ഇറാഖിലും, അഫ്ഘാനിസ്ഥാനിലും ദശലക്ഷക്കണക്കിനാളുകള് മരിച്ചുകഴിഞ്ഞു. ഇപ്പോഴും നിരവധിപേര് ചത്തൊടുങ്ങുകയും ചെയ്യുന്നു. അതേസമയം, ഇസ്രായേലിന്റെ വര്ണ്ണവെറിയന് ഭരണകൂടം, അമേരിക്കയുടെ പിന്തുണയോടെ, പാലസ്തീന് പൂര്ണ്ണമായും കയ്യടക്കി, തദ്ദേശീയരായ പാലസ്തീനികളെ വെസ്റ്റ് ബാങ്കിലെ നിരവധി ഘെറ്റോകളിലേക്കും, ഗാസ എന്ന മറ്റൊരു വലിയ ഘെറ്റോയിലേക്കും ആട്ടിപ്പായിക്കുന്നതും, വംശനാശം വരുത്തുന്നതും നമ്മള് കാണുന്നു. ഇറാനെ ആക്രമിച്ചാല് അത് ഒരു ആണവയുദ്ധമായി പരിണമിക്കുകയാവും ഫലം. കാരണം, ഇറാന്റെ ആണവകേന്ദ്രങ്ങളെയാണ് അമേരിക്ക ഉന്നമാക്കുന്നത്. 'ഇറാന്റെ ആണവകേന്ദ്രങ്ങള്ക്കുനേരെ മുന്കൂര് ആക്രമണം നടത്തുന്നതില്നിന്ന് അമേരിക്കയെ തടയുന്നത്, അമേരിക്കന് സൈന്യത്തിന്റെ എതിര്പ്പുമൂലമാണെന്ന' മട്ടിലുള്ള വിശദീകരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പക്ഷേ, സൈന്യത്തിന്റെ എതിര്പ്പിനെപ്പോലും മറികടക്കാന് സര്ക്കാര് ശ്രമിക്കുന്നതിന്റെ അത്യന്തം ഭീഷണമായ തെളിവുകള് പുറത്തുവന്നിട്ടുണ്ട്. 2007 ആഗസ്റ്റ് 29, 30 തീയതികളില്, എല്ലാ നടപടിക്രമങ്ങളെയും ലംഘിച്ചുകൊണ്ട്, ആണവായുധങ്ങള് ഘടിപ്പിച്ച ഒട്ടനവധി ക്രൂയിസ് മിസ്സെലുകള് രഹസ്യമായി രാജ്യത്തുനിന്ന് പുറത്തേക്ക് കടത്തിയിട്ടുണ്ട്. ഇവ എങ്ങിനെയോ നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് സര്ക്കാരിന്റെ ഭാഷ്യം. ഇതിനെക്കുറിച്ച് അറിയുന്നവരും, ഇതില് ഉള്പ്പെട്ടിട്ടുള്ളവരുമായ, സൈന്യത്തിലെ ഉന്നതരില് ചിലരെ, ഈ സംഭവത്തിനു തൊട്ടു മുന്പും പിന്പുമായി കാണാതാവുകയും, മറ്റു ചിലര് സംശയകരമായ സാഹചര്യത്തില് കൊല്ലപ്പെട്ടുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ വിരല്ചൂണ്ടുന്നത്, കാണാതായ ആയുധങ്ങള് ഇറാനെതിരെയുള്ള യുദ്ധാവശ്യങ്ങള്ക്കുവേണ്ടിയുള്ളവയായിരുന്നു എന്ന നിഗമനത്തിലേക്കാണ്. അത്തരത്തിലൊരു യുദ്ധം പുറപ്പെട്ടാല്, റഷ്യയും ചൈനയും ഒക്കെ ഉള്പ്പെടുന്ന ഭീമമായ ഒരു യുദ്ധത്തിലേക്കായിരിക്കും അതുചെന്നെത്തുക. ഇറാനും, പശ്ചിമേഷ്യക്കും മാത്രമല്ല, ലോകത്തിന്റെ മുഴുവന് നാശത്തിനും അത് വഴിവെക്കും.
(അടുത്ത ലക്കത്തില് അവസാനിക്കും)
Subprime Mortgage crisis - കുറച്ചുകാലം മുന്പ് തത്ത്വദീക്ഷയില്ലാതെ നല്കിയ ഭവനവായ്പയുമായി ബന്ധപ്പെട്ട് അമേരിക്കയില് ഉണ്ടായ പ്രതിസന്ധി.
PEG - Price/Earning Growth Ratio

Tuesday, November 20, 2007
നിര്ണ്ണായകവും,അടിയന്തിരവുമായ മൂന്ന് ചരിത്രദൗത്യങ്ങള്*
ഇറാന് ആണവായുധ സാങ്കേതിക വിദ്യ കരസ്ഥമാക്കിയാല് ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്കായിരിക്കും ലോകം ചെന്നെത്തുക എന്ന ബുഷിന്റെ ഒക്ടോബര് 2007-ലെ പ്രഖ്യാപനം ഒരു തമാശയോ അതിശയോക്തിയോ ഒന്നുമല്ല. തന്റെ നയം വ്യക്തമാക്കുക മാത്രമായിരുന്നു ബുഷ് ചെയ്തത്. ഇറാന് ആണവപരിപാടികളുമായി മുന്നോട്ട് പോകാനാണ് ഒരുക്കമെങ്കില് അമേരിക്ക കയ്യും കെട്ടി നോക്കി നില്ക്കില്ലെന്ന്, ഡിക്ക് ചെനിയും ഒക്ടോബറില് അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിരുന്നു. അഫ്ഘാനിസ്ഥാന്, ഇറാഖ്, പാലസ്തീന് എന്നിവിടങ്ങളിലെ യുദ്ധം ഇറാനിലേക്കുകൂടി വ്യാപിച്ചാല്, ആ മൂന്നാം ലോകമഹായുദ്ധം യാഥാര്ത്ഥ്യമാവുകതന്നെ ചെയ്യും. ഇറാനെ ആക്രമിക്കാന് അമേരിക്ക സന്നാഹങ്ങള് നടത്തുന്നു എന്നതിന് കുറച്ചുകാലങ്ങളായി നമുക്കു മുന്പില് നിരവധി സാഹചര്യത്തെളിവുകളുണ്ട്. അതെന്തൊക്കെയാണെന്നു നോക്കാം. (1) ഇറാന് ആണവായുധപരിപാടിയുമായി മുന്നോട്ട് പോവുകയാണെന്നും (ഇതിനെ, അന്താരാഷ്ട്ര ആണോവോര്ജ്ജ കമ്മീഷന്റെ തലവന്, അല് ബറാദി തള്ളിക്കളഞ്ഞതാണ്), ആയുധങ്ങളും സൈന്യത്തെയും ഇറാഖിലേക്ക് കടത്തുന്നുവെന്നുമുള്ള ആരോപണങ്ങള് (ഇത് ഇറാഖും നിഷേധിച്ചിട്ടുണ്ട്)(2) ഇറാനെ പ്രത്യേകമായി ഉദ്ദേശിച്ചുകൊണ്ടുള്ള അമേരിക്കന് സൈനികസന്നാഹങ്ങള് (3) ഇറാനിലെ ഇസ്ലാമിക റെവല്യൂഷണറി സേനയെ തീവ്രവാദികളായി മുദ്രകുത്തല് ((4)ഉപരോധം ഏര്പ്പെടുത്തല്, ഇതൊക്കെയാണ് ആ തെളിവുകള്. പക്ഷേ ഇന്ന്, മറ്റു ചില വസ്തുതകള്കൂടി പുറത്തുവന്നിരിക്കുന്നു. ഇറാനെ ആക്രമിക്കാനുള്ള അമേരിക്കയുടെ തയ്യറെടുപ്പുകള് ഇന്നോ ഇന്നലെയോ അല്ല, കുറേക്കാലങ്ങളായി നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഇനി, യുറേനിയം സമ്പുഷ്ടീകരണം നിര്ത്തിവെച്ചാല്പ്പോലും യുദ്ധമൊഴിവാക്കാന് ഇറാനു സാധ്യമല്ലെന്നും, അമേരിക്കയുടെ ദേശീയ സുരക്ഷ കൗണ്സിലിലെ രണ്ടു മുതിര്ന്ന മുന്കാല നയവിദഗ്ദ്ധര് വെളിപ്പെടുത്തിയിരിക്കുന്നു.
ഇറാനെ സൈനികമായി നേരിടാനുള്ള അമേരിക്കയുടെ നീക്കത്തെ തടയാന്, അമേരിക്കന് ജനതയല്ലാതെ, മറ്റേതെങ്കിലും ശക്തി ഇന്ന് ഭൂമുഖത്തുണ്ടോ? അമേരിക്കയുടെ സാമ്രാജ്യത്വ അധിനിവേശങ്ങളുടെ അടിസ്ഥാനം അതിന്റെ സൈനികശക്തിയാണെന്നും, ആ സൈനികശക്തിയാകട്ടെ, അമേരിക്കയുടെ ഡോളര് അധിഷ്ഠിത സമ്പദ്വ്യവസ്ഥയുടെ സൃഷ്ടിയാണെന്നുമുള്ള വാദത്തിലേക്കാണ് ഇനി നമ്മള് ചെന്നെത്തുന്നത്. ഡോളറിന്റെ ബലത്തിലാണ് അമേരിക്കയുടെ സമ്പദ്വ്യവസ്ഥയും, ലോകത്തിന്റെ നാനാഭാഗങ്ങളില് സൈനികസന്നാഹങ്ങള് നിലനിര്ത്താനുള്ള അതിന്റെ അപരിമേയമായ ധനശേഷിയും നിലനില്ക്കുന്നത്. അമേരിക്കന് ഡോളറിന്റെ ആ അപ്രമാദിത്വത്തെ തകര്ത്തുനോക്കൂ, അപ്പോള് ആ സാമ്രാജ്യം നിലംപൊത്തുന്നതു കാണാം.
ഡേവിഡ് ലുഡന്റെ "അമേരിക്കയുടെ അദൃശ്യമായ സാമ്രാജ്യം" (America's Invisible Empire)എന്ന ലേഖനം, ആധുനികലോകത്തെ ഈ പുതിയ സാമ്രാജ്യത്വത്തിന്റെ പ്രശ്നങ്ങളെ ശ്രദ്ധേയമായ ഉള്ക്കാഴ്ച്ചയോടെ സമീപിക്കുന്ന ഒന്നാണ്. പഴയ സാമ്രാജ്യങ്ങള് അസ്തമിക്കുകയും, കോളണികള് ഒന്നൊന്നായി സ്വാതന്ത്ര്യത്തിലേക്ക് കുതിക്കുകയും ചെയ്ത സമീപ ചരിത്രഘട്ടത്തില്മാത്രം പ്രബലമായി വന്ന ആ രാജ്യത്തിന്, ആദ്യകാലങ്ങളില് തങ്ങളുടെ ലക്ഷ്യങ്ങള് പരസ്യമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. കമ്മ്യൂണിസത്തിനെ തകര്ക്കാനായി ഭൂമിയില് അവതരിച്ച ജനാധിപത്യത്തിന്റെ വേഷമായിരുന്നു അമേരിക്ക ആദ്യകാലങ്ങളില് അണിഞ്ഞത്. പിന്നീട്, സോവിയറ്റ് യൂണിയന് ശിഥിലമായപ്പോള്, 'ഭീകരതക്കെതിരായ യുദ്ധ'മായി വേഷപ്പകര്ച്ച വന്നു. ആഗോള അധിനിവേശത്തിന്റെ യുക്തിയായി ഉയര്ത്തിക്കാട്ടിയത്, ദേശീയ സുരക്ഷയെയും, ദേശീയ താത്പ്പര്യങ്ങളെയുമായിരുന്നു.
സ്റ്റേറ്റിനാല് വഞ്ചിക്കപ്പെട്ടും, പുറത്തുള്ളവര്ക്ക് വളരെ വ്യക്തമായി കാണുവാന് കഴിയുന്ന തങ്ങളുടെ സാമ്രാജ്യത്തിന്റെ യഥാര്ത്ഥ അവസ്ഥ സ്വയം തിരിച്ചറിയാനാകാതെ, മാധ്യമങ്ങള് നല്കുന്ന മായാവലയത്തിന്റെ കുമിളകള്ക്കകത്ത് സുഷുപ്തിയിലാണ്ടും കിടക്കുന്ന, മറ്റൊരു തരത്തില് പറഞ്ഞാല് ഒരു 'ട്രൂമാന് ഷോ'യിലെന്നവണ്ണം ജീവിക്കുന്ന ഒരു ജനതയായിട്ടാണ് അമേരിക്കന് പൗരന്മാരെ ലുഡന് അവതരിപ്പിക്കുന്നത്. "സാമ്രാജ്യത്വത്തിന്റെ യഥാര്ത്ഥചിത്രവും, അതിനുകൊടുക്കേണ്ടിവരുന്ന വിലയും മനസ്സിലാക്കാന് അമേരിക്കന് ജനതക്കു കഴിയാത്തിടത്തോളം കാലം, ആ സാമ്രാജ്യം നശിക്കാന് പോകുന്നില്ല' എന്ന ലുഡന്റെ നിരീക്ഷണം വളരെ ശ്രദ്ധേയമായ ഒന്നാണ്. പക്ഷേ, അമേരിക്കന് സാമ്രാജ്യത്തിന്റെ മുഴുവന് ചിലവും വഹിക്കുന്നത്, അമേരിക്കയിലെ സമ്മതിദായകരും, നികുതിദായകരുമാണെന്ന' ലുഡന്റെ വിലയിരുത്തല് ശരിയല്ലെന്നുവേണം പറയാന്. അതങ്ങിനെയായിരുന്നുവെങ്കില്, കൂടുതല് അമേരിക്കക്കാര് അത് തിരിച്ചറിയുകയും, എതിര്ക്കുകയും ചെയ്യുമായിരുന്നു; ഇറാഖ് അധിനിവേശത്തിനെതിരെയും, ഇറാനു നേരെയുള്ള യുദ്ധശ്രമങ്ങള്ക്കെതിരെയും ഡെമോക്രാറ്റുകള് ഒന്നിക്കുമായിരുന്നു; അമേരിക്കയിലെ ബഹുഭൂരിപക്ഷം വരുന്ന സമ്മതിദായകര് ഡെമോക്രാറ്റുകളെ പിന്തുണക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, നടക്കുന്നത് മറ്റൊന്നാണ്. അമേരിക്കന് സാമ്രാജ്യത്തിന്റെ ചിലവു വഹിക്കുന്നത്, അമേരിക്കക്കാരല്ല, പുറത്തുള്ള ലോകമാണ്. അതുകൊണ്ടുതന്നെയാണ് അമേരിക്കകത്ത് ആ സാമ്രാജ്യം അദൃശ്യമായി നിലകൊള്ളുന്നു അന്നു പറയേണ്ടിവരുന്നതും.
ഡോളറിന്റെ അധീശത്വം-അല്പ്പം ചരിത്രം.
അമേരിക്കന് സമ്പദ്വ്യവസ്ഥയുടെയും, അവരുടെ സാമ്പത്തിക മേധാവിത്വത്തിന്റെയും പ്രധാന ബലം, അവരുടെ നാണയം വഹിക്കുന്ന പങ്കിനെ ആശ്രയിച്ചിരിക്കുന്നു. തങ്ങളുടെ വ്യാപാര-ധന കമ്മികളില്നിന്ന് അവരെ ഇത്രയുകാലം രക്ഷിച്ചുപോന്നത്, ദശാബ്ദങ്ങളായി ലോകത്തിന്റെ കരുതല് ശേഖരമായി നിലനില്ക്കുന്ന അവരുടെ സ്വന്തം നാണയമായ ഡോളറാണ്. തങ്ങളുടെ ചിലവുകള് നേരിടാന്, ഓരോ ദിവസവും അമേരിക്കക്ക് 4 ബില്ല്യണ് ഡോളറിന്റെ മൂലധന ഒഴുക്ക് അവശ്യമാണ്. സൈനികപരമായ മേല്ക്കോയ്മയുള്ളതുകൊണ്ട് അവര്ക്കൊരിക്കലും ഒരു ഉപരോധത്തെ ഭയപ്പെടേണ്ടിവരുന്നില്ല. എങ്കിലും, അമേരിക്കന് ഡോളറിന്റെ ഹെഗിമണിയുടെ സഹായത്താലാണ്, വിഭവദാരിദ്ര്യത്തെ അതിജീവിക്കാന് അമേരിക്കക്ക് ഇന്ന് കഴിയുന്നത്.
ഡോളറിന്റെ പ്രവര്ത്തന മെക്കാനിസം വളരെ വിശദമായിതന്നെ പ്രതിപാദിച്ചിട്ടുണ്ട് ഈ പുസ്തകത്തില് പലയിടത്തും. ഇവിടെ അതിന്റെ ഒരു രത്നച്ചുരുക്കം മാത്രം നല്കാം. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള അമേരിക്കന് സമ്പദ്വ്യവസ്ഥയുടെ ശക്തി, അമേരിക്കന് ഡോളറിനെ, സ്വര്ണ്ണത്തിന്റെ സഹായത്തോടെ, ലോകത്തിലെ, പ്രബലമായ ഒരേയൊരു കരുതല് ശേഖരമാക്കി മാറ്റി. 1971-ല് അമേരിക്ക സ്വര്ണ്ണസൂചിക എടുത്തുമാറ്റിയപ്പോള്, ഡോളര് മേധാവിത്വം നിലനിര്ത്തി. പിന്നീട്, 1974-ല് സൗദി സര്ക്കാരുമായുള്ള ഉടമ്പടിപ്രകാരം എണ്ണവ്യാപാരം ഡോളറിന്റെ അടിസ്ഥാനത്തിലാക്കിയപ്പോള് ഡോളര് പിന്നെയും ശക്തമായി. മിക്കരാജ്യങ്ങളും എണ്ണ ഇറക്കുമതിചെയ്യുന്നതുകൊണ്ട്, ഭാവിയില് ഒരുപക്ഷേ എണ്ണയുടെ ലഭ്യതയില് കുറവു വന്നാല് അതിനെ നേരിടുന്നതിനുവേണ്ടി, ഡോളര് കരുതിവെക്കുന്നത് ബുദ്ധിയായിരിക്കുമെന്ന് അവര് മനസ്സിലാക്കി. മൂന്നാം ലോകരാജ്യങ്ങള്ക്കാകട്ടെ, തങ്ങളുടെ ദുര്ബ്ബലമായ സമ്പദ്വ്യവസ്ഥക്കും, എപ്പോള്വേണമെങ്കില് തകര്ന്നേക്കാവുന്ന നാണയമൂല്യത്തിനെയും സംരക്ഷിക്കാന്, ഡോളര്ശേഖരം വര്ദ്ധിപ്പിക്കേണ്ടത് ആവശ്യവുമായിരുന്നു. അങ്ങിനെ, എല്ലാവര്ക്കും ഡോളര് പ്രിയങ്കരമായപ്പോള്, അമേരിക്കക്ക്, കൂടുതല് പച്ചനോട്ടുകള് അടിച്ചിറക്കേണ്ട ബാധ്യതമാത്രമ ഉണ്ടായുള്ളു. തങ്ങളുടെ കയറ്റുമതിക്കുള്ള പ്രതിഫലമായി മറ്റു രാജ്യങ്ങള് സന്തോഷപൂര്വ്വം ഡോളര് സ്വീകരിക്കുകയും ചെയ്യും. ഈ പച്ചനോട്ടുകള് പിന്നീട്, ട്രഷറി ബോണ്ടായും മറ്റു രീതിയിലും അമേരിക്കയുടെ ആഭ്യന്തര വിപണിയിലേക്ക് തിരിച്ചുവന്ന്, ഡോളറിന്റെ പുറത്തേക്കൊഴുക്കിനെ ഫലപ്രദമായ രീതിയില് സമതുലിതമാക്കുന്നു. ഇതോടൊപ്പം തന്നെ, വാഷിംഗടണ് കേന്ദ്രമായ അന്താരാഷ്ട്ര നാണയ നിധിയും (IMF) ലോകബാങ്കും (WB), ഡോളറിന്റെ മേല്ക്കോയ്മയെ ബലപ്പെടുത്താന് സഹായിക്കുകയും ചെയ്യുന്നുണ്ട്.
കരുതല് നാണയം, ഒരേസമയം, ലോകത്തിന്റെ ആവശ്യങ്ങള് നിറവേറ്റുന്നതോടൊപ്പം, ആഭ്യന്തര ചുമതലകളും നിര്വ്വഹിക്കുകയും, സവിശേഷപരിഗണന ലഭിക്കുന്ന രാജ്യത്തിന്റെ(favoured nation) ഋണബാദ്ധ്യത നിശ്ചിതകാലത്തേക്കു വളര്ത്തിവലുതാക്കി, മറ്റു രാജ്യങ്ങളുടെ നാണയത്തെ തകര്ക്കുകയും ചെയ്യുന്നു. ഇത് ഒരുതരത്തില് ഇരുതല മൂര്ച്ചയുള്ള ഖഡ്ഗമാണ്. ആരാലും ശ്രദ്ധിക്കപ്പെടാതെ, വര്ദ്ധിച്ചുവരുന്ന ധന-വ്യാപാര കമ്മിയിലൂടെ അമേരിക്കന് സമ്പദ്വ്യവസ്ഥ തകരുന്നതിന് ഇത് ഇടയാക്കി. 2006-ഓടെ 763.6 ബില്ല്യണ് ഡോളര് വ്യാപാര കമ്മിയിലാണ് അതെത്തിനില്ക്കുന്നത്. മൊത്തം കമ്മിയാകട്ടെ, 850 ബില്ല്യണ് ഡോളറും. രാജ്യത്തിന്റെ മൊത്തം ഋണബദ്ധ്യത 9 ട്രില്ല്യണ് ഡോളര് ആണ്. ഉത്പ്പാദന രാജ്യമെന്ന പദവിയെ ആഗോളവത്ക്കരണം പാടെ തകര്ത്തിരിക്കുന്നു. സേവനമേഖലയാകട്ടെ, ഔട്ട്സോഴ്സിംഗിലൂടെ അതിവേഗം ഇല്ലാതായിരിക്കുന്നു. അമേരിക്കയില് ബാക്കി നില്ക്കുന്നത്, ആഗോളതലത്തിലുള്ള സാമ്പത്തിക സേവന മേഖല മാത്രമാണ്. ഇതിനു ശക്തി പകരുകയാണ് അമേരിക്കന് ഡോളര് ചെയ്യുന്നത്.
അമേരിക്കന് സമ്രാജ്യത്തിന്റെ ചിലവുകള് വഹിക്കുന്നത് മറ്റു രാജ്യങ്ങളാണ്. ആ ചിലവുകളെ അമേരിക്കന് പൗരന്മാരില്നിന്ന് സമര്ത്ഥമായി മറച്ചു പിടിക്കാന് അമേരിക്കന് ഡോളറിന്റെ അധീശത്വം സഹായിക്കുന്നു. മറ്റു മാര്ഗ്ഗങ്ങളൊന്നുമില്ലാത്തതുകൊണ്ട്, ഡോളര് സ്വീകരിക്കാന് ബാക്കിയുള്ള രാജ്യങ്ങള് നിര്ബന്ധിതമാകുന്ന ഒരു സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. ലോകത്തിലെ ഒരേയൊരു കരുതല് നാണയമാണ് ആ പച്ചനോട്ടുകള്.
(തുടരും)
*Averting World War III, Ending Dollar Hegemony and US Imperialism -എന്ന പേരില്, www.countercurrents.org.യില് 17/11/2007-ന് പ്രസിദ്ധീകരിച്ച, രോഹിണി ഹെന്സ്മാന് എഴുതിയ പൂര്ണ്ണലേഖനത്തിന്റെ ആദ്യഭാഗം.

Subscribe to:
Posts (Atom)