Tuesday, November 27, 2007

ചോദ്യോത്തരങ്ങള്‍*

അച്ഛാ, എന്തിനാണ്‌ നമ്മള്‍ ഇറാഖിനെ ആക്രമിച്ചത്‌?

മോനെ, അവരുടെ കയ്യില്‍ ആളുകളെ കൂട്ടത്തോടെ കൊല്ലാന്‍ സാധിക്കുന്ന ആയുധങ്ങളുണ്ടായിരുന്നു.

പക്ഷേ, അവിടെപ്പോയ ഇന്‍സ്പെക്ടര്‍മാര്‍ക്ക്‌ അതൊന്നും കാണാന്‍ കഴിഞ്ഞില്ലല്ലോ.

അതിന്‌ അവരതൊക്കെ ഒളിപ്പിച്ചുവെക്കുകയായിരുന്നില്ലേ?

അപ്പോ, അതുകൊണ്ടാണോ നമ്മള്‍ ഇറാഖിനെ ആക്രമിച്ചത്‌?

അതെ, പരിശോധനയേക്കാള്‍ നല്ലത്‌ ആക്രമിക്കലാണ്‌ മോനേ.

പക്ഷേ, ആക്രമിച്ചിട്ടും നമുക്കൊന്നും കണ്ടുപിടിക്കാന്‍ ആയില്ലല്ലോ അച്ഛാ?

അത്‌, അവര്‍ ആ ആയുധങ്ങള്‍ നന്നായി ഒളിപ്പിച്ചുവെച്ചതുകൊണ്ടാണ്‌. എന്തായാലും നമ്മളത്‌ ഒരിക്കല്‍ കണ്ടുപിടിക്കും. ഒരുപക്ഷേ, 2008-ലെ തിരഞ്ഞെടുപ്പിനുമുന്‍പുതന്നെ.

എന്തിനാണ്‌ ഇറാഖിന്‌ ഈ ആയുധങ്ങള്‍?

യുദ്ധത്തിലുപയോഗിക്കാനാണെടാ, ചെക്കാ.

എനിക്കൊന്നും മനസ്സിലാക്കുന്നില്ല. യുദ്ധത്തിന്‌ ഉപയോഗിക്കാനാണെങ്കില്‍, എന്തുകൊണ്ടാണ്‌, നമ്മള്‍ യുദ്ധം ചെയ്തപ്പോള്‍ അവരത്‌ ഉപയോഗിക്കാതിരുന്നത്‌?

ഓ, അതോ, ആയുധങ്ങളുണ്ടെന്നത്‌ മറ്റുള്ളവര്‍ അറിയുന്നത്‌ അവര്‍ക്കിഷ്ടമല്ല മോനേ. അതുകൊണ്ടാണ്‌, പൊരുതിനില്‍ക്കുന്നതിനേക്കാള്‍ നല്ലത്‌, കൂട്ടത്തോടെ ചാവുന്നതാണെന്ന് അവറ്റ കരുതിയത്‌.

എന്തൊക്കെയാണ്‌ അച്ഛന്‍ പറയുന്നത്‌? ഇത്രയധികം ആയുധങ്ങള്‍ കയ്യിലുള്ളപ്പോള്‍, ആരെങ്കിലും സ്വയം ചാവാന്‍ തയ്യാറാകുമോ?

അവരുടേത്‌ ഒരു പ്രത്യേക സംസ്കാരമാണ്‌. അത്‌ നമുക്ക്‌ മനസ്സിലായിക്കൊള്ളണമെന്നില്ല.

അച്ഛന്റെ കാര്യം എനിക്കറിയില്ല. പക്ഷേ എനിക്ക്‌ തോന്നുന്നത്‌, നമ്മുടെ ഗവണ്മെണ്ട്‌ പറയുന്നപോലെ അത്രയധികം ആയുധങ്ങളൊന്നും അവരുടെ കയ്യില്‍ ഉണ്ടാവില്ലെന്നാണ്‌.

ശരി, ശരി. ആയുധങ്ങള്‍ ഉണ്ടായാലും ഇല്ലെങ്കിലും ഒന്നുമില്ല. അവരുമായി യുദ്ധംചെയ്യാന്‍ നമുക്ക്‌ വെറെയും കാരണങ്ങളുണ്ട്‌.

അതെന്തൊക്കെയാണ്‌?

ഇനി ഇറാഖിന്റടുത്ത്‌ ആയുധങ്ങളില്ലെന്നുതന്നെ വെച്ചാലും, സദ്ദാം ഹുസ്സൈന്‍ ഒരു വൃത്തികെട്ട ഏകാധിപതിയായിരുന്നു. ആ ഒരു കാരണം മതി മറ്റൊരു രാജ്യത്തെ ആക്രമിക്കാന്‍.

അയാളുടെ രാജ്യത്തിനെ ആക്രമിക്കാന്‍ തക്കവണ്ണം, ആ ഏകാധിപതി പക്ഷേ എന്തു തെറ്റാണ്‌ ചെയ്തത്‌?

ഉം... അയാള്‍ സ്വന്തം ആളുകളെ പീഡിപ്പിച്ചു.

ഓ, ചൈനയിലുള്ളതുപോലെ അല്ലേ?

ചൈനയുമായി ഇറാഖിനെ താരതമ്യം ചെയ്യരുത്‌. ചൈന ഒരുനല്ല രാജ്യമാണ്‌. നമ്മുടെ രാജ്യത്തിലെ കുറേ വലിയ സ്ഥാപനങ്ങള്‍ക്കുവേണ്ടി ധാരാളം ആളുകള്‍ അവിടങ്ങളില്‍ കുറഞ്ഞ കൂലിക്ക്‌ അടിമപ്പണി ചെയ്യുന്നുണ്ട്‌.

എന്നുപറഞ്ഞാല്‍, സ്വന്തം ആളുകളെ പീഡിപ്പിച്ചാലും വേണ്ടില്ല, നമ്മുടെ നാട്ടിലെ സ്ഥാപനങ്ങള്‍ക്കുവേണ്ടിയാണ്‌ ഒരു രാജ്യം അതൊക്കെ ചെയ്യുന്നതെങ്കില്‍, ആ രാജ്യം ഒരു നല്ല രാജ്യമാണെന്ന് അല്ലേ?

കറക്ട്‌.

എന്തിനാണ്‌ ഇറാഖിലെ ആളുകളെ പീഡിപ്പിക്കുന്നത്‌?

കൂടുതലും രാഷ്ട്രീയകാരണങ്ങളാലാണ്‌ ആളുകളെ പീഡിപ്പിക്കുന്നത്‌. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയൊക്കെ ജയിലിലടച്ച്‌ പീഡിപ്പിക്കുകയാണ്‌.

ചൈനയിലും അതൊക്കെ നടക്കുന്നില്ലേ?

ഞാന്‍ നിന്നോട്‌ ഒരുവട്ടം പറഞ്ഞു. ചൈനയുടെ കാര്യം വേറൊന്നാണെന്ന്.

ചൈനയും ഇറാഖും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്‌?

ഒരു പ്രധാന വ്യത്യാസം, ഇറാഖില്‍ ബാത്‌ പാര്‍ട്ടിയാണ്‌ ഭരിക്കുന്നത്‌. ചൈനയിലാകട്ടെ, കമ്മ്യൂണിസവും.

കമ്മ്യൂണിസ്റ്റുകാര്‍ മോശക്കാരാണെന്ന് പണ്ട്‌ അച്ഛന്‍ പറയാറുണ്ടായിരുന്നല്ലോ?

അത്‌, ക്യൂബന്‍ കമ്മ്യൂണിസ്റ്റുകാരുടെ കാര്യമാണ്‌.

എങ്ങിനെയാണ്‌ ക്യൂബന്‍ കമ്മ്യൂണിസ്റ്റുകാര്‍ മോശക്കാരാവുക?

ക്യൂബയില്‍, സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയൊക്കെ ജയിലിലാക്കും.

ഇറാഖിലെപ്പോലെ അല്ലേ?

അതെ.

ചൈനയിലെപ്പോലെയും അല്ലേ?

ഞാന്‍ പറഞ്ഞില്ലേ ചൈന ഒരു നല്ല സാമ്പത്തിക പങ്കാളി മാത്രമാണെന്ന്. എന്നാല്‍ ക്യൂബ അങ്ങിനെയല്ല.

എന്തുകൊണ്ടാണ്‌ ക്യൂബ അങ്ങിനെയല്ല എന്നു പറയുന്നത്‌?

അതോ, കുറേക്കാലം മുന്‍പ്‌, 1960കളുടെ ആദ്യം, അമേരിക്കന്‍ സര്‍ക്കാര്‍ ചില നിയമങ്ങള്‍ പാസ്സാക്കി. എന്ന് ക്യൂബക്കാര്‍ കമ്മ്യൂണിസ്റ്റുകളാവുന്നത്‌ നിര്‍ത്തി, നമ്മളെപ്പോലെ നല്ല മുതലാളിത്തരാജ്യക്കാരാവുന്നുവോ, അതുവരെ അവരുമായി ഒരു തരത്തിലുമുള്ള കച്ചവടവും പാടില്ലെന്നായിരുന്നു ആ നിയമം.

പക്ഷേ, ആ നിയമം എടുത്തുകളഞ്ഞ്‌, നമ്മള്‍ ക്യൂബയുമായി കച്ചവടവും, ബിസിനസ്സുമൊക്കെ ചെയ്തിരുന്നെങ്കില്‍, ക്യൂബക്കാര്‍ ഇതിനകം നമ്മളെപ്പോലെ മുതലാളിത്തക്കാരാകുമായിരുന്നില്ലേ?

നീ ഓവര്‍സ്മാര്‍ട്ടാകണ്ട.

ഞാന്‍ ഓവര്‍സ്മാര്‍ട്ടാവുകയൊന്നുമല്ല.

അതെന്തോ ആകട്ടെ. മറ്റൊരു വ്യത്യാസം, ക്യൂബയില്‍ മതസ്വാതന്ത്ര്യം തീരെയില്ല എന്നതാണ്‌.

ചൈനയും അവിടുത്തെ ഫാലൂംഗ്‌ ഗോംഗുംപോലെ?

ചൈനയെക്കുറിച്ച്‌ വേണ്ടാത്ത വര്‍ത്തമാനങ്ങള്‍ പറയരുതെന്ന് ഞാന്‍ നിന്നോട്‌ പറഞ്ഞു. സദ്ദാം അധികാരത്തില്‍ വന്നത്‌, പട്ടാള അട്ടിമറിയിലൂടെയാണ്‌. അതിന്റെയര്‍ത്ഥം, അയാള്‍ നിയമപരമായിട്ടുള്ള ഭരണാധികാരിയല്ലെന്നാണ്‌.

എന്താണ്‌ പട്ടാള അട്ടിമറി എന്നു പറഞ്ഞാല്‍?

അതായത്‌, നമ്മുടെ രാജ്യത്തൊക്കെ നടക്കുന്നപോലെ, തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരാതെ, ശക്തി ഉപയോഗിച്ച്‌ ഒരു രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കുന്നതിനാണ്‌ പട്ടാള അട്ടിമറി എന്നു പറയുന്നത്‌.

പാകിസ്ഥാനിലെ ആള്‍ അങ്ങിനെ വന്ന ആളല്ലേ?

ആര്‌? പര്‍വേസ്‌ മുഷാറഫോ? അതെ, അതെ. അവിടെ അങ്ങിനെതന്നെയാണ്‌ ഉണ്ടായത്‌. പക്ഷേ, പാക്കിസ്ഥാന്‍ നമ്മുടെ സുഹൃത്താണ്‌.

അപ്പോള്‍ പാകിസ്ഥാന്റെ നേതാവ്‌ നിയമവിരുദ്ധനാണെങ്കില്‍ എങ്ങിനെയാണ്‌ അയാള്‍ നമ്മുടെ സുഹൃത്താവുക?

മുഷാറഫ്‌ നിയമവിരുദ്ധനാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ

ദാ, ഇപ്പോഴല്ലേ അച്ഛന്‍ പറഞ്ഞത്‌, ഒരു രാജ്യത്തിലെ നിയമാനുസൃതമായ സര്‍ക്കാരിനെ ബലംപ്രയോഗിച്ച്‌ നിലത്തിറക്കി അധികാരത്തില്‍ വരുന്നയാള്‍ നിയമവിരുദ്ധനാണെന്ന്?

അത്‌ സദ്ദാ ഹുസ്സൈന്റെ കാര്യമല്ലേ. മുഷാറഫ്‌ നമ്മുടെ സുഹൃത്താണ്‌. അഫ്ഘാനിസ്ഥാനെ ആക്രമിക്കാന്‍ അയാള്‍ നമ്മെ സഹായിച്ചത്‌ ഓര്‍മ്മയില്ലേ?

എന്തിനാണ്‌ നമ്മള്‍ അഫ്ഘാനിസ്ഥാനെ ആക്രമിച്ചത്‌?

അവര്‍ സപ്തംബര്‍ 11ന്‌ നമ്മോട്‌ കാണിച്ചതിനുപകരമായിട്ടായിരുന്നു അത്‌.

അഫ്ഘാനിസ്ഥാന്‍ എന്താണ്‌ സപ്തംബര്‍ 11-ന്‌ നമ്മളോട്‌ കാണിച്ചത്‌?

അന്നേ ദിവസം, പത്തൊന്‍പതുപേര്‍-അതില്‍ പതിനഞ്ചും സൗദിയില്‍നിന്നുള്ളവരായിരുന്നു-നാല്‌ വിമാനങ്ങള്‍ റാഞ്ചിക്കൊണ്ടുപോയി, മൂന്ന് കെട്ടിടങ്ങളില്‍ ഇടിച്ച്‌, നമ്മുടെ 3000 പേരെ കൊന്നു.

പക്ഷേ, അതില്‍ അഫ്ഘാനിസ്ഥാന്റെ പങ്ക്‌ എന്താണ്‌?

താലിബാന്‍ ഭരിക്കുന്ന സമയത്ത്‌, ഈ ആളുകള്‍ക്ക്‌ പ്ലെയിന്‍ പറപ്പിക്കാനുള്ള പരിശീലനം കിട്ടിയത്‌ അഫ്ഘാനിസ്ഥാനില്‍വെച്ചായിരുന്നു.

ഈ താലിബാനെന്നു പറയുന്നത്‌, ആളുകളുടെ തലയും കയ്യുമൊക്കെ വെട്ടിക്കളയുന്ന ഒരു തീവ്രവാദി മുസ്ലിം സംഘടനയല്ലേ?

അതെ. അതുതന്നെയാണ്‌ അവര്‍. അവര്‍ ആളുകളുടെ കയ്യും തലയും വെട്ടിക്കളയുകമാത്രമല്ല, സ്ത്രീകളെ അടിച്ചമര്‍ത്തുകകൂടി ചെയ്തിരുന്നു.

പക്ഷേ നമ്മുടെ ബുഷ്‌ താലിബാന്‌ 2001 മെയ്‌ മാസം 43 മില്ല്യണ്‍ ഡോളര്‍ കൊടുത്തിട്ടില്ലേ?

ഉണ്ട്‌. പക്ഷേ, അത്‌, മയക്കുമരുന്നിനെതിരെയുള്ള അവരുടെ നല്ല പോരാട്ടത്തിനുള്ള പ്രതിഫലമെന്ന നിലയ്ക്കായിരുന്നു.

മയക്കുമരുന്നിനെതിരെയുള്ള യുദ്ധമോ?

അതെ. ഓപ്പിയം ചെടികള്‍ കൃഷി ചെയ്യുന്നതില്‍നിന്നും ജനങ്ങളെ തടയാന്‍ അവര്‍ വളരെ സഹായിച്ചിട്ടുണ്ട്‌.

എങ്ങിനെയാണ്‌ അവര്‍ക്ക്‌ ഈ നല്ല കാര്യം ചെയ്യാന്‍ സാധിച്ചത്‌?

അത്‌ എളുപ്പമല്ലേ? ആരെങ്കിലും ഓപ്പിയം പൂക്കള്‍ കൃഷി ചെയ്യുന്നത്‌ കണ്ടാല്‍, അവരുടെ തലയും കയ്യും അവര്‍ വെട്ടും.

അപ്പോള്‍, ഓപ്പിയം പൂക്കള്‍ വളര്‍ത്തുന്നതിന്‌ തലയും കയ്യും വെട്ടാം. മറ്റൊന്നിനും അങ്ങിനെ ചെയ്യാന്‍ പാടില്ല എന്ന്. അല്ലേ?

അതെ. ചെടികള്‍ വളര്‍ത്തുന്നത്‌ തടയാനായി ഏതെങ്കിലും ഇസ്ലാമിക സംഘടന ആളുകളുടെ തലയും കയ്യും വെട്ടുന്നത്‌ തെറ്റല്ല. പക്ഷേ ഭക്ഷണം മോഷ്ടിച്ചതിനും മറ്റും അങ്ങിനെ ചെയ്യുന്നത്‌ തീരെ ശരിയല്ല.

സൗദി അറേബ്യയിലും ആളുകളുടെ കയ്യും തലയും വെട്ടുന്നില്ലേ?

അത്‌ വ്യത്യാസമുണ്ട്‌. സ്ത്രീകളെ അടിച്ചമര്‍ത്തുകയും, പൊതുസ്ഥലത്ത്‌ സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്ന് നിര്‍ബന്ധിക്കുകയും, അങ്ങിനെ ചെയ്യാത്തവരെ കല്ലെറിഞ്ഞുകൊല്ലാനുള്ള നിയമങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്ന ഒരു കിരാത ഭരണമാണ്‌ അഫ്ഘാനിസ്ഥാനിലുണ്ടായിരുന്നത്.

സൗദിയിലും സ്ത്രീകള്‍ക്ക്‌ പൊതുസ്ഥലത്ത്‌ ബുര്‍ഖ ധരിക്കേണ്ടിവരുന്നില്ലേ?

ഇല്ല. അത്‌ അവരുടെ ശരീരം മറക്കുന്ന ഒരു പരമ്പരാഗത വസ്ത്രധാരണം മാത്രമാണ്‌.

എന്തു വ്യത്യാസമാണുള്ളത്‌?

പരമ്പരാഗത ഇസ്ലാമിക മൂടുപടമെന്നത്‌, വിരലുകളും കണ്ണുകളുമൊഴിച്ച്‌ സ്ത്രീയുടെ ബാക്കിയുള്ള ശരീരഭാഗങ്ങളെ വൃത്തിയായി മറയ്ക്കുന്ന ഒരു മാന്യമായ വസ്ത്രധാരണരീതിയാണ്‌. ബുര്‍ഖ എന്നത്‌, വിരലുകളും കണ്ണുകളും ഒഴിച്ച്‌, ഒരു സ്ത്രീയുടെ എല്ലാ ശരീരഭാഗത്തെയും മറയ്ക്കുന്ന ഒരു ദുഷിച്ച പിതൃദായക ചൂഷണോപാധിയാണ്‌.

വെവ്വേറെ പേരുകളാണെങ്കിലും, സംഗതി ഒന്നുതന്നെയല്ലേ?

നീയിനി അഫ്ഘാനിസ്ഥാനെയും സൗദി അറേബ്യയെയും താരതമ്യം ചെയ്യാന്‍ പോവുകയാണോ? എന്തൊക്കെ പറഞ്ഞാലും സൗദികള്‍ നമ്മുടെ സുഹൃത്തുക്കളാണ്‌.

പക്ഷേ, അന്ന് വിമാനം റാഞ്ചിയ 19 പേരില്‍ 15 പേരും സൗദികളാണെന്നല്ലേ അച്ഛന്‍ കുറച്ചുമുന്‍പ്‌ എന്നോട്‌ പറഞ്ഞത്‌?

അതതെ. പക്ഷേ, അഫ്ഘാനിസ്ഥാനിലായിരുന്നു അവര്‍ക്ക്‌ പരിശീലനം കിട്ടിയത്‌.

ആരാണ്‌ അവരെ പരിശീലിപ്പിച്ചത്‌?

ഒസാമ ബിന്‍ ലാദന്‍ എന്നൊരു വൃത്തികെട്ട മനുഷ്യന്‍.

അഫ്ഘാനിസ്ഥാനിയാണല്ലെ?

ങേ!..അല്ലല്ല..അയാളും സൗദിക്കാരനാണ്‌. പക്ഷേ, വൃത്തികെട്ടവനാണ്‌. മഹാവൃത്തികെട്ടവന്‍.

ഒരുകാലത്ത്‌ നമ്മുടെ സുഹൃത്തായിരുന്നില്ലേ അയാള്‍?

ഓ..അത്‌ പണ്ട്‌. സോവിയറ്റുകള്‍ അഫ്ഘാനിസ്ഥാന്‍ കയ്യേറിയപ്പോള്‍, അവരെ തുരത്താന്‍, നമ്മള്‍ അയാളെയും മുജാഹദീനുകളെയും സഹായിച്ചിട്ടുണ്ടെന്നുമാത്രം. 1980-കളില്‍.

ആരാണ്‌ സോവിയറ്റുകള്‍? റൊണാള്‍ഡ്‌ റീഗന്‍ ഒരിക്കല്‍ സൂചിപ്പിച്ച ആ ദുഷ്ട കമ്മ്യൂണിസ്റ്റ്‌ സാമ്രാജ്യമല്ലേ അത്‌?

ഇപ്പോള്‍ സോവിയറ്റ്‌ ഇല്ല. 1990-ലോ മറ്റോ അത്‌ പൊളിഞ്ഞുപാളീസായി. ഇപ്പോ അവിടെയും തിരഞ്ഞെടുപ്പുകളും മുതലാളിത്തവുമൊക്കെയുണ്ട്‌. റഷ്യക്കാരെന്നാണ്‌ ഇപ്പോള്‍ അവരെ വിളിക്കുന്നത്‌.

അപ്പോള്‍, സോവിയറ്റുകള്‍, അല്ല, റഷ്യക്കാര്‍ ഇപ്പോള്‍ നമ്മുടെ സുഹൃത്തുക്കളാണോ?

അങ്ങിനെ പറയാന്‍ പറ്റില്ല. സോവിയറ്റുകളല്ലാതെയായതിനുശേഷം അവര്‍ കുറേക്കാലം നമ്മുടെ സുഹൃത്തുക്കളായിരുന്നു. പക്ഷേ, പിന്നീട്‌ അവര്‍ നമ്മുടെ ഇറാഖ്‌ ആക്രമണത്തെ പിന്തുണക്കാതെ വന്നപ്പോള്‍ നമ്മള്‍ അവരുമായി അസുഖത്തിലായി. അവര്‍ മാത്രമല്ല. ഇറാഖ്‌ ആക്രമണത്തില്‍ നമ്മളെ സഹായിക്കാതിരുന്നതിന്‌ ഫ്രഞ്ചുകാരോടും ജര്‍മ്മന്‍‌കാരോടും ഒക്കെ നമ്മള്‍ അസുഖത്തിലാണിന്ന്.

അപ്പോള്‍, ഫ്രഞ്ചുകാരും ജര്‍മ്മന്‍കാരും ദുഷ്ടന്‍മാരാണോ?

ദുഷ്ടന്‍മാര്‍ എന്നു പറയാന്‍ പറ്റില്ല. പക്ഷേ ഫ്രഞ്ച്‌ ഫ്രൈസിന്റെയും, ഫ്രഞ്ച്‌ ടോസ്റ്റിന്റെയും പേര്‌ ഫ്രീഡം ഫ്രൈസ്‌, ഫ്രീഡം ടോസ്റ്റ്‌ എന്നൊക്കെയാക്കാന്‍ പാകത്തില്‍ നമ്മള്‍ അവരുമായി അസുഖത്തിലായി.

നമ്മള്‍ ആഗ്രഹിക്കുന്ന തരത്തില്‍ മറ്റൊരു രാജ്യം ചെയ്തില്ലെങ്കില്‍, ഭക്ഷണത്തിന്റെ പേരുകൂടി മാറ്റേണ്ടതുണ്ടോ?

സുഹൃത്തുക്കളായതുകൊണ്ട്‌ നമ്മള്‍ അത്രയേ ചെയ്തുള്ളു എന്നു മാത്രം. ശത്രുക്കളായിരുന്നെങ്കില്‍ നമ്മള്‍ തട്ടിക്കളഞ്ഞേനെ.

പക്ഷേ, ഇറാഖ്‌ ഒരു കാലത്ത്‌, 1980-കളില്‍ നമ്മുടെ സുഹൃത്തായിരുന്നില്ലേ?

ങ്‌ഹാ..കുറച്ചുകാലം.

അന്ന്, സദ്ദം ഹുസ്സൈനായിരുന്നോ ഇറാഖില്‍ ഭരിച്ചിരുന്നത്‌?

അതെ. പക്ഷേ അന്ന് അയാള്‍ ഇറാനെതിരെ യുദ്ധം ചെയ്യുകയായിരുന്നു. അതുകൊണ്ടാണ്‌ അയാള്‍ നമ്മുടെ സുഹൃത്തായത്‌. തത്‌ക്കലത്തേക്ക്‌.

അതെങ്ങിനെയാണ്‌ അയാളെ നമ്മുടെ സുഹൃത്താക്കുക?

കാരണം, അന്ന് ഇറാന്‍ നമ്മുടെ ശത്രുവായിരുന്നു.

അന്നല്ലേ സദ്ദാം കുര്‍ദ്ദുകളെ വിഷവാതകം പ്രയോഗിച്ച്‌ കൂട്ടത്തോടെ കൊന്നത്‌?

അതെ. പക്ഷേ അന്നയാള്‍ ഇറാനെതിരെ യുദ്ധത്തിലായതുകൊണ്ട്‌ നമ്മളതത്ര കാര്യമാക്കിയില്ല എന്നു മാത്രം. അയാള്‍ നമ്മുടെ സുഹൃത്താണെന്ന് അയാളെ ബോദ്ധ്യപ്പെടുത്താന്‍.

അപ്പോള്‍, നമ്മുടെ ശത്രുക്കള്‍ക്കെതിരെ യുദ്ധം ചെയ്യുന്ന ഏതൊരുത്തനും സ്വാഭാവികമായി നമ്മുടെ സുഹൃത്തായിത്തീരും. അങ്ങിനെയല്ലേ?

അതങ്ങിനെയാണ്‌. മിക്കവാറും.

അപ്പോള്‍ നമ്മുടെ സുഹൃത്തുക്കളോട്‌ യുദ്ധം ചെയ്യുന്നവര്‍ സ്വാഭവികമായി നമ്മുടെ ശത്രുക്കളുമായിത്തീരും.

ആ പറഞ്ഞത് ചിലസമയങ്ങളില്‍ മാത്രമേ ശരിയാകൂ. കാരണം, രണ്ടുകൂട്ടര്‍ക്കും ഒരേ സമയം ആയുധം വില്‍ക്കാന്‍ നമ്മുടെ രാജ്യത്തിലെ കമ്പനികള്‍ക്ക്‌ സാധിക്കുകയാണെങ്കില്‍, അതായിരിക്കും കൂടുതല്‍ നല്ലത്.

എന്തുകൊണ്ട്‌?

കാരണം, യുദ്ധം നമ്മുടെ സാമ്പത്തികസ്ഥിതിക്ക്‌ നല്ലതാണ്‌. എന്നുവെച്ചാല്‍, യുദ്ധം, അമേരിക്കക്കാര്‍ക്ക്‌ നല്ലതാണെന്ന്. ദൈവം നമ്മുടെ ഭാഗത്തായതുകൊണ്ട്‌, നമ്മെ എതിര്‍ക്കുന്നവര്‍ ദൈവമില്ലാത്ത, കമ്മ്യൂണിസ്റ്റുകളാണ്‌. ഇപ്പോള്‍ മനസ്സിലായോ എന്തുകൊണ്ടാണ്‌ നമ്മള്‍ ഇറാഖിനെ ആക്രമിച്ചതെന്ന്?

ഇപ്പോള്‍ എനിക്ക്‌ മനസ്സിലായെന്നു തോന്നുന്നു. തെളിച്ചു പറഞ്ഞാല്‍, ദൈവം ആവശ്യപ്പെട്ടതുകൊണ്ടാണ്‌ നമ്മള്‍ ഇറാഖിനെ ആക്രമിച്ചത്‌ എന്ന്. ശരിയല്ലേ?

അതെ.

പക്ഷേ, നമ്മള്‍ ഇറാഖിനെ ആക്രമിക്കണമെന്നാണ്‌ ദൈവം ആഗ്രഹിക്കുന്നതെന്ന് നമ്മള്‍ എങ്ങിനെയാണ്‌ അറിഞ്ഞത്‌?

നോക്ക്‌, എന്തൊക്കെയാണ്‌ ഓരോ സമയത്ത്‌ ചെയ്യേണ്ടതെന്ന് ദൈവം നമ്മുടെ പ്രസിഡന്റിനോട്‌ നേരിട്ടുപറയാറുണ്ട്‌.

അപ്പോള്‍ പറഞ്ഞുവരുന്നത്‌, എന്തോ ഉള്‍വിളികേട്ടതുകൊണ്ടാണ്‌ ബുഷ്‌ ഇറാഖിനെ ആക്രമിക്കാന്‍ പുറപ്പെട്ടത്‌ എന്നാണല്ലേ?

അതെ. ഒടുവില്‍ നിനക്ക്‌ കാര്യങ്ങള്‍ ബോദ്ധ്യപ്പെട്ടല്ലോ. അതു മതി. ഇനി കണ്ണുംപൂട്ടി സുഖമായുറങ്ങ്‌. ഗുഡ്‌നൈറ്റ്‌.

ഗുഡ്‌നൈറ്റ്‌ അച്ഛാ.* കുറച്ചുകാലം മുന്‍പ്‌ ഇ-മെയിലുകളില്‍ റോന്തുചുറ്റിയ ഒരു നര്‍മ്മസംഭാഷണം. ഇപ്പോഴും പ്രസക്തി നഷ്ടപ്പെട്ടില്ലാത്തതുകൊണ്ട്‌, അത്‌ വായിച്ചിട്ടില്ലാത്തവര്‍ക്കുവേണ്ടി ഇവിടെ പകര്‍ത്തിയെഴുതുന്നു.

16 comments:

Rajeeve Chelanat said...

അച്ഛാ, എന്തിനാണ്‌ നമ്മള്‍ ഇറാഖിനെ ആക്രമിച്ചത്‌?

മോനെ, അവരുടെ കയ്യില്‍ ആളുകളെ കൂട്ടത്തോടെ കൊല്ലാന്‍ സാധിക്കുന്ന ആയുധങ്ങളുണ്ടായിരുന്നു.

krish | കൃഷ് said...

ചോദ്യോത്തരങ്ങള്‍ രസകരം. അച്ചനെ വെള്ളം കുടിപ്പിക്കും മകന്‍.

ജയമോഹന്‍ said...

ഹൊ! ഈ സാറിന്റെ കാര്യം, എന്തൊരു വിവരമാ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

rasakaramayi...

ഉപാസന || Upasana said...

:)
ഉപാസന

ദിലീപ് വിശ്വനാഥ് said...

നേരത്തേ വായിച്ചിട്ടുണ്ടെങ്കിലും രാജീവേട്ടന്‍ പറഞ്ഞതുപോലെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലാത്തതുകൊണ്ട്, ഇപ്പോഴും പുതുമയോടെ വായിക്കാന്‍ കഴിഞ്ഞു.

വിശാഖ് ശങ്കര്‍ said...

“ചോദ്യോത്തരങ്ങള്‍” കണ്ടതുകൊണ്ട് രണ്ടു ഗുണങ്ങള്‍ ഉണ്ടായി.ഒന്ന് പ്രസക്തമായ ഈ സംഭാഷണം വായിക്കാന്നിടയായി.(ഞാനിത് ആദ്യമായാണ്)
രണ്ട്,നാണപ്പന്റെ കുറിപ്പു വഴി പ്രസക്തമായ മറ്റൊരു കുറിപ്പിലേക്ക് എത്താനായി.(എനിക്ക് പറയാനുള്ളത് വൈകിയാണെങ്കിലും അവിടെ പറഞ്ഞിട്ടുണ്ട്.)

രാജീവ് ഒരു വായനാ ലിസ്റ്റ് ബ്ലോഗില്‍ ചേര്‍ക്കണം.അതിലൂടെ നിങ്ങളുടെ വായനയെ കൂടുതല്‍ സാമൂഹ്യവല്‍ക്കരിക്കണം.അങ്ങനെ ഒന്നുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ എന്നെപോലുള്ള പലര്‍ക്കും നേരത്തെ മേല്‍പ്പറഞ്ഞ ലേഖനത്തിലേയ്ക്ക് എത്താനാവുമായിരുന്നു.

Anoop Technologist (അനൂപ് തിരുവല്ല) said...

ചിന്തിപ്പിക്കുന്ന ചോദ്യോത്തരങ്ങള്‍

ശ്രീഹരി::Sreehari said...

രാജീവ് , മെയില്‍ മുന്‍പേ വായിച്ചിട്ടുണ്ട്. എന്നിരുന്നാലും പങ്കു വെച്ചത് നന്നായി.

അച്ഛനും മകനും തമ്മില്‍ ഉള്ള സംഭാഷണമായി ഇത്ത്രം കാര്യങ്ങള്‍ അവതരിപ്പിക്കുന്ന വേറെ ഒരെണ്ണം ഉണ്ട്. "കമ്മ്യൂണിസത്തിന്റെയും കുരിശിന്റെയും നാട്ടില്‍" എന്ന യാത്രാവിവരണഗ്രന്ഥത്തില്‍. പുസ്തകം കൈയില്‍ ഇല്ലാത്തത് കൊണ്ട് ക്വോട് ചെയ്യാന്‍ നിര്‍‌വാഹമില്ല.

Unknown said...

കേരളത്തിലെ ചാനലുകളിലും സീഡി കടകളിലുമൊക്കെ, അച്ഛനും മകനും/മകളും തമ്മില്‍ ദൈവങ്ങളുടെ കഥപറയുന്നതരത്തിലുള്ള ചില ആല്‍ബങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തിരുന്നു. ആരെങ്കിലും ഇതും അത്തരത്തിലുള്ള ഒരു ആല്‍ബമാക്കിയിരുന്നെങ്കില്‍!

Unknown said...

രാജീവ് മറ്റൊരു ചെറിയ കാര്യം കൂടി. താങ്കളുടെ ബ്ലോഗിലെ ഒരോ പോസ്റ്റുകളും നല്ല വലിപ്പമുള്ളവയാണ്. രണ്ട് പോസ്റ്റുകളില്‍ കൂടുമ്പോള്‍ തന്നെ ലോഡ് ചെയ്യാന്‍ നല്ല സമയം എടുക്കുന്നുണ്ട്. റഫറന്‍സ് ലൊക്കേറ്ററും ലോഡിങ് സമയം കൂട്ടുന്നു. ഒന്നോ രണ്ടോ പോസ്റ്റ് ഹോം പേജില്‍ വരുന്ന വിധത്തില്‍ ബ്ലോഗ് സെറ്റിങ് മാറ്റിയാല്‍ ഉപകാരമായിരിക്കും.

മുക്കുവന്‍ said...

ചിന്തിപ്പിക്കുന്ന ചോദ്യോത്തരങ്ങള്‍

absolute_void(); said...

നേരത്തെ വായിച്ചിട്ടുള്ളവയാണ്. എങ്കിലും മലയാളത്തില്‍ വായിക്കാന്‍ ഒരു സുഖം. :)

പ്രിയ said...

adipoli. varavijarathiloode poyappol kandatha.

i hadnt read the original mail of this. is anyway to get the real 1 also.(so that i can share with my friends. ഇതിനെ തിരിച്ചു അംഗലെയത്തിലേക്ക് മാറ്റാന് എനിക്കറിഞ്ഞൂട. അതോണ്ടാനട്ടോ )

Anonymous said...

runescape money runescape gold tibia item tibia gold runescape accounts tibia money runescape gp buy runescape gold tibia gold tibia item buy runescape money runescape items tibia money

Unknown said...

情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣用品,情趣用品,情趣,情趣,A片,A片,A片,A片,A片,A片,情趣用品,A片,情趣用品,A片,情趣用品,a片,情趣用品

A片,A片,AV女優,色情,成人,做愛,情色,AIO,視訊聊天室,SEX,聊天室,自拍,AV,情色,成人,情色,aio,sex,成人,情色

免費A片,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛

色情A片,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色視訊,免費成人影片,視訊交友,視訊聊天,言情小說,愛情小說,AV片,A漫,avdvd,情色論壇,視訊美女,AV成人網,情色文學,成人交友,成人電影,成人貼圖,成人小說,成人文章,成人圖片區,成人遊戲,愛情公寓,情色貼圖,成人論壇


成人電影,微風成人,嘟嘟成人網,成人,成人貼圖,成人交友,成人圖片,18成人,成人小說,成人圖片區,成人文章,成人影城,愛情公寓,情色,情色貼圖,色情聊天室,情色視訊

視訊聊天室,聊天室,視訊,,情色視訊,視訊交友,視訊交友90739,免費視訊,免費視訊聊天,視訊聊天,UT聊天室,聊天室,美女視訊,視訊交友網,豆豆聊天室,A片,尋夢園聊天室,色情聊天室,聊天室尋夢園,成人聊天室,中部人聊天室,一夜情聊天室,情色聊天室,080中部人聊天室,080聊天室,美女交友,辣妹視訊