Wednesday, March 28, 2007

യേശു എന്നാല്‍......

യേശു എന്നാല്‍......

യേശു ഒരു കറുത്ത വര്‍ഗ്ഗക്കാരനാണ്‌ എന്നതിന്‌ മൂന്ന് നല്ല വാദങ്ങളുണ്ട്‌.

ഒന്ന്- അവന്‍ എല്ലവരേയും സഹോദരാ എന്ന് വിളിച്ചു.

രണ്ട്‌-അവന്‍ സുവിശേഷം പറയാന്‍ ഇഷ്ടപ്പെട്ടു.

മൂന്ന്- അവന്‌ ഒരു നല്ല വിചാരണ ലഭിച്ചില്ല

യേശു ഒരു ജൂതനായിരുന്നു എന്നതിനുമുണ്ട്‌ മൂന്നു നല്ല വാദങ്ങള്‍.

ഒന്ന്- അവന്‍ അപ്പന്റെ തൊഴിലില്‍ ഏര്‍പ്പെട്ടു.

രണ്ട്‌-അവന്‍ 32 വയസ്സു വരെ സ്വന്തം വീട്ടില്‍ കഴിഞ്ഞു.

മൂന്ന്-അമ്മ കന്യകയാണെന്ന് അവനും, അവന്‍ ദൈവമാണെന്ന് അമ്മയും വിശ്വസിച്ചു.

യേശു ഒരു ഇറ്റലിക്കാരനാണെന്നതിനു മൂന്ന് തത്തുല്ല്യ വാദങ്ങളുണ്ട്‌.

ഒന്ന്-അവന്‍ ആംഗ്യങ്ങള്‍ കൊണ്ട്‌ സംസാരിച്ചു.

രണ്ടു-ഓരോ ഭക്ഷണത്തിനോടൊപ്പവും അവന്‍ വീഞ്ഞ്‌ കുടിച്ചു.

മൂന്ന്-അവന്‍ ഒലീവെണ്ണ ധാരാളം ഉപയോഗിച്ചു.

പക്ഷേ, യേശു കാലിഫോര്‍ണിയക്കാരനായിരുന്നു എന്നതിനും മൂന്നു തത്തുല്ല്യ വാദങ്ങളുണ്ട്‌.

ഒന്ന്-അവന്‍ ഒരിക്കലും മുടി മുറിച്ചില്ല

രണ്ടു-എല്ലാ സമയവും അവന്‍ നഗ്നപാദനായി ചുറ്റിനടന്നു.

മൂന്ന്-അവന്‍ ഒരു പുതിയ മതം തുടങ്ങിവെച്ചു.

പക്ഷേ, യേശു അയര്‍ലണ്ടുകാരനായിരുന്നു എന്നതിനുമുണ്ട്‌ മൂന്നു വാദങ്ങള്‍.

ഒന്ന്-അവന്‍ വിവാഹമേ കഴിച്ചില്ല

രണ്ട്‌-അവന്‍ എപ്പോഴും കഥകള്‍ പറഞ്ഞുകൊണ്ടേയിരുന്നു

മൂന്ന്-അവന്‍ പുല്‍മൈതാനങ്ങളെ സ്നേഹിച്ചു.

പക്ഷേ, യേശു ഒരു സ്ത്രീയായിരുന്നു എന്നതിന്‌ മൂന്നു ശക്തിയായ വാദങ്ങളുണ്ട്‌.

ഒന്ന്‌- തീരെ ഭക്ഷണമില്ലാതിരുന്ന സമയത്ത്‌ ഒരു നിമിഷത്തെ മുന്നറിയിപ്പില്‍ ഒരു ആള്‍ക്കൂട്ടത്തെ അവന്‌ ഊട്ടേണ്ടിവന്നു.

രണ്ട്‌-ഒരിക്കലും ഒന്നും മനസ്സിലാവാതിരുന്ന ഒരു പുരുഷാരത്തിനു കുറുകെ സന്ദേശമയക്കാന്‍ അവന്‍ ശ്രമിച്ചുകോണ്ടേയിരുന്നു.

മൂന്ന്-പണികള്‍ ചെയ്തു തീര്‍ക്കാന്‍ ബാക്കിയുള്ളതുകൊണ്ടു മരിച്ചിടത്തുനിന്നുപോലും അവന്‌ എണീറ്റുവരേണ്ടിവന്നു.


അടിക്കുറിപ്പ്‌:

അന്തരിച്ച പവിത്രന്റെ ഒന്നാം ചരമവാര്‍ഷികത്തിന്‌, എഴുതിയതാരാണെന്നറിയില്ലെന്ന് പറഞ്ഞുകൊണ്ട്‌, പി.എന്‍.ഗോപീകൃഷ്ണന്‍ വായിച്ച കവിത (മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍-മാര്‍ച്ച്‌ 25ല്‍ വന്നത്‌)

എഴുത്തിന്റെ കരുത്ത്‌ എന്നൊക്കെ പറയുന്നത്‌ ഇതാണ്‌. ഒരുപക്ഷേ, യേശുവിനെക്കുറിച്ച്‌ ഇന്നുവരെ എഴുതപ്പെട്ട എല്ലാ പുസ്തകങ്ങള്‍ക്കും പകരംവെക്കാന്‍ ഈയൊരൊറ്റ ചെറിയ കവിത തന്നെ ധാരാളം മതിയാവും.

അജ്ഞാതനായ ആ കവിയെ നമിക്കാതിരിക്കുന്നതെങ്ങിനെ?


രാജീവ്‌ ചേലനാട്ട്‌

30 comments:

Rajeeve Chelanat said...

യേശു എന്നാല്‍......

യേശു ഒരു കറുത്ത വര്‍ഗ്ഗക്കാരനാണ്‌ എന്നതിന്‌

ശാലിനി said...

അജ്ഞാതനായ ആ കവി അഭിനന്ദനം അര്‍ഹിക്കുന്നു. എനിക്കിതില്‍ എറ്റവും ഇഷ്ടപ്പെട്ടത്, സ്വഭാവികമായും
“പക്ഷേ, യേശു ഒരു സ്ത്രീയായിരുന്നു എന്നതിന്‌ മൂന്നു ശക്തിയായ വാദങ്ങളുണ്ട്‌“ എന്ന ഭാഗമാണ്.

ഇവിടെ ഇത് പോസ്റ്റ്ചെയ്തതിന് നന്ദി. മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് വായിച്ചിട്ട് കാലമേറെ ആയി.

Rajeeve Chelanat said...

ശാലിനീ,

ഈ കവിത വായിച്ച ഇന്നലെ രാത്രി, ഉറങ്ങാനേ സാധിച്ചില്ല.
ഇനി മരിച്ചാലും വേണ്ടില്ല എന്നുപോലും തോന്നിപ്പോയി.
അഭിപ്രായത്തിന്‌ നന്ദി.

ശിശു said...


ഒന്ന്‌- തീരെ ഭക്ഷണമില്ലാതിരുന്ന സമയത്ത്‌ ഒരു നിമിഷത്തെ മുന്നറിയിപ്പില്‍ ഒരു ആള്‍ക്കൂട്ടത്തെ അവന്‌ ഊട്ടേണ്ടിവന്നു.

രണ്ട്‌-ഒരിക്കലും ഒന്നും മനസ്സിലാവാതിരുന്ന ഒരു പുരുഷാരത്തിനു കുറുകെ സന്ദേശമയക്കാന്‍ അവന്‍ ശ്രമിച്ചുകോണ്ടേയിരുന്നു.

മൂന്ന്-പണികള്‍ ചെയ്തു തീര്‍ക്കാന്‍ ബാക്കിയുള്ളതുകൊണ്ടു മരിച്ചിടത്തുനിന്നുപോലും അവന്‌ എണീറ്റുവരേണ്ടിവന്നു.

ശാലിനി പറഞ്ഞതുപോലെ എനിക്കും ഏറ്റവും ഇഷ്ടപ്പെട്ടത്‌ യേശു സ്ത്രീയായിരുന്നു എന്ന ഭാഗം തന്നെയാണ്‌. എന്താ എഴുത്ത്‌.!

താങ്കള്‍ അഭിപ്രായപ്പെട്ടതുപോലെ യേശുവിനെപ്പറ്റി ഇതുവരെ എഴുതപ്പെട്ടിട്ടുള്ളതിനെല്ലാം പകരം വയ്ക്കാവുന്ന കുറച്ചുവരികള്‍..
അജ്ഞാതനായ കവി ഒരായിരം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.
പങ്കുവെച്ചതിന്‌ താങ്കളും.

G.MANU said...

Rajiv

you deserve a pat

great...

അപ്പു ആദ്യാക്ഷരി said...

ഇന്നത്തെ തലമുറയുടെ വിവിധ മുഖങ്ങളെ യേശു എന്ന ബിംബത്തിലൂടെ കവി നന്നായി അവതരിപ്പീച്ചിരിക്കുന്നു.

vimathan said...

പണികള്‍ ചെയ്തു തീര്‍ക്കാന്‍ ബാക്കിയുള്ളതുകൊണ്ടു മരിച്ചിടത്തുനിന്നുപോലും അവന്‌ എണീറ്റുവരേണ്ടിവന്നു.
Great!, നന്ദി

ചില നേരത്ത്.. said...

രാജീവ്,
പകര്‍ത്തിയെഴുതാനുള്ള തിരഞ്ഞെടുപ്പ് ഉജ്ജ്വലം!!

തമനു said...
This comment has been removed by the author.
തമനു said...

നല്ല ശക്തമായ കവിത, നല്ല വരികള്‍..

പക്ഷേ ഇത്‌ യേശുവിനെപ്പറ്റി എഴുതിയ നല്ല വരികള്‍ എന്ന വാദത്തോട് യോജിപ്പില്ല.

ഇത്‌ സ്ത്രീകളെപറ്റി എഴുതിയ ഒരു നല്ല കവിത എന്നേ പറയാന്‍ കഴിയൂ. അതു പറയാനും, അതിലേക്ക്‌ വരാനും യേശുവിന്റെ ജീവിതത്തെ ഉപയോഗിച്ചു എന്നേ ഉള്ളൂ.

അല്ലെങ്കില്‍ സ്ത്രീകളുടെ ബുദ്ധിമുട്ടുകള്‍ ,യേശുവിന്റെ ജീവിതത്തില്‍ അദ്ദേഹം അനുഭവിച്ചതിന് തുല്യമാണെന്ന്‌ പറയുന്ന ഒരു ആക്ഷേപ സാഹിത്യ കവിത.

എന്തായാലും ഈ കവിത ഓര്‍ത്തെടുത്ത്‌ പ്രസിദ്ധീകരിച്ചതിന് രാജീവിന് അഭിനന്ദനങ്ങള്‍.

വിചാരം said...

നല്ലചിന്ത .. രാജീവിന്‍റേയും അഞ്ജാതനായ കവിയുടേയും

ശിശു said...

ഉത്തമന്‍ ചേട്ടോ.. 'യേശു എന്നാല്‍' എന്നു തന്നെയല്ലേ കവിതയുടെ പേരു തന്നെ. തന്നെയുമല്ല ഇതില്‍ സ്ത്രീകളെപ്പറ്റി പറയുന്നത്‌ ഒരു ഭാഗത്തുമാത്രമല്ലേ?, ബാക്കി ഭാഗങ്ങളൊക്കെയൊ?..

സ്ത്രീകളെപ്പറ്റിയെഴുതിയ കവിത എന്ന വാദഗതിയോട്‌ യോജിക്കാന്‍ കഴിയുന്നില്ല. ഒന്നുകില്‍ ഒരുകവിതയെന്നോ, അല്ലെങ്കില്‍ യേശുവിനെപ്പറ്റിയെഴുതിയ ഒരു നല്ലകവിതയെന്നൊ പറഞ്ഞിരുന്നെങ്കില്‍ യോജിക്കാന്‍ കഴിയുമായിരുന്നു.

sandoz said...

അജ്ഞാതനായ ആ കവിയുടെ വാദങ്ങളോ....വീക്ഷണങ്ങളോ....എന്തായാലും....വായിച്ചപ്പോള്‍ ഒരു രസം തോന്നി.....കൗതുകവും.......
ഇതിവിടെ പകര്‍ത്തിയതിനു ചേലനാട്ടിനു നന്ദി.....

അത്തിക്കുര്‍ശി said...

അജ്ഞാത കവിയുടെ ശക്തമായ വരികള്‍, നിരീക്ഷണങ്ങള്‍!!

രാജീവ്‌, പൊസ്റ്റിട്ടതിന്‌ നന്ദി.

അഭയാര്‍ത്ഥി said...

യേശു മഹേശനെ
പ്രാശന വേളയില്‍
വീശിനാന്‍ മാരുതന്‍
മന്ദം മന്ദം.
ശക്ക്‌ പകരം സ പറയുന്നവര്‍ക്ക്‌ ഒരു സ്പീച്ച്‌ തെറാപ്പി പദ്യമാണിത്‌.
മുമ്പെങ്ങോ വായിച്ചത്‌.


യേശു ഒരു വിപ്ലവകാരി ആയിരുന്നു.
മാര്‍ക്സും ആംഗല്‍സും വിപ്ലവത്തിന്റെ പ്രചോദനമുള്‍ക്കൊണ്ടത്‌ യേശുവില്‍ നിന്നായിരിക്കണം.

യേശു ഒരു നല്ല കവിയായിരുന്നു.
ആകാശത്തിലെ പറവകള്‍ വിതക്കുന്നി...
ഈ പാനപാത്രം....


യേശു എന്തല്ലായിരുന്നു എന്നതാണ്‌ തെളിയിക്കാന്‍ ബുദ്ധിമുട്ടുള്ളത്‌.

എന്നെ സംബന്ധിച്ചിടത്തോളം കടുത്ത ദുഖം വരുമ്പോള്‍ ആശ്രയിക്കാനുള്ള അത്താണി.
ഞാന്‍ യേശുവെ ഓര്‍ത്തു വിലപിക്കുന്നു - മുറിവുകളെ ഓര്‍ക്കുന്നു, മുള്‍ക്കിരീടത്തെ ഓര്‍ക്കുന്നു
ചാട്ടവാറുകളെ ഓര്‍ക്കുന്നു, ഒറ്റുകൊടുത്തവനെ ഓര്‍ക്കുന്നു, കുരിശുമരണത്തെ ഓര്‍ക്കുന്നു..
എനിക്കുമുമ്പില്‍ പരമകാരുണീകനായ ആ തമ്പുരാന്‍ അതാ
എന്റെ ദൈന്യതകളില്‍ ആ സ്വാന്തനത്തിന്റെ ഹസ്തം. കണ്ണുകളീലെ സഹാനുഭൂതി.
എന്റെ കണ്ണുനീര്‍ തുടക്കപ്പെടുന്നു. ദുഖം മറയുന്നു.


ദുഖത്തില്‍ ഞാന്‍ ക്രൈസ്തവനാകുന്നു.
താത്വികമായ ദൈവ്‌ വിചാരത്തില്‍ മുസല്‍മാനും,
പ്രവര്‍ത്തികൊണ്ടും, ജന്മം കോണ്ടും,അനുഷ്ടാനങ്ങള്‍ കൊണ്ടും, ആഗ്രഹങ്ങള്‍ കൊണ്ടും ധ്യാനത്തിനായും ഞാന്‍
ഹിന്ദുവും ആകുന്നു.

യേശുവെക്കുറിച്ചെഴുതി വിവാദങ്ങളുണ്ടാക്കുന്നതിലും, ആറാം തിരുമുറിവു കണ്ടെത്തുന്നതിലും,
ഡാവിഞ്ചി കോഡുണ്ടാക്കുന്നതിലും പ്രശസ്ഥിക്കും ധനത്തിനും കാംക്ഷിക്കുന്ന 21 ആം നൂറ്റാണ്ടിന്റെ
ദുര്‍വൃത്തരായ തലമുറയെ ഞാന്‍ കാണൂന്നു.

Radheyan said...

ഇത് ഇന്നലെ മാതൃഭൂമിയില്‍ വായിച്ചിരുന്നു,നല്ല ഒരു കറുത്തവര്‍ഗ്ഗ/ സ്ത്രീപക്ഷ രചന എന്ന് തോന്നി.അയര്‍ലണ്ടുക്കരെയോ ഇറ്റലിക്കാരെയോ ജൂതന്മാരെയോ എനിക്കറിയില്ല.എങ്കിലും അതിലെ കറുത്ത ഹാസ്യം നന്ന്.

ഡാവിഞ്ചി കോഡും ആറാം തിരുമുറിവും ഒരു പോലെ കാണരുതെന്ന് അപേക്ഷ.തിരുമുറിവ് ഒരു ഗംഭീര നാടകമായിരുന്നു.Death time illussions ഒക്കെ നന്നായി അവതരിപ്പിച്ച നാടകം.അതിന്റെ മൂലകൃതിയായ കസാന്ദ് സാക്കീസിന്റെ "the last temptation of christ" നിരൂപക പ്രശംസ പിടിച്ച് പറ്റിയ ക്ലാസിക്കാണ്.(ഡവിഞ്ചി കോഡ് ഒരു ട്രാഷ് ആണ്).ഒരു നക്സല്‍ കൊലക്കേസില്‍പ്പെട്ട് ജീവപര്യന്തക്കാരനായിരുന്നില്ല എങ്കില്‍ പി.എം.ആന്റണി എന്ന് ആറാം തിരുമുറിവിന്റെ സംവിധായകന്‍ കൂറേകൂടി ശ്രദ്ധേയമായ പഠനത്തിനര്‍ഹനാകുമായിരുന്നു.

തമനു said...

ശിശുവേ,

ഈ കവിതയുടെ മൊത്തതിലുള്ള ഉദ്ദേശം അവസാനത്തെ വരികളില്‍ മാത്രമാണുള്ളത്‌. അത്‌ കവി വളരെ വ്യക്തമായും, ശക്തമായും എഴുതിയിട്ടുണ്ട്‌. ബാക്കിയുള്ള വരികള്‍ അവയിലേക്കെത്തിപ്പെടാനുള്ള വഴികള്‍ മാത്രമാണ്‌.

അത്‌ താളത്തിനു വേണ്ടിയോ, ഒഴുക്കിനു വേണ്ടിയോ ആയിരുന്നു എന്നും വ്യക്തമാണ്‌.

1. യേശു ഒരു കറുത്ത വര്‍ഗ്ഗക്കാരനായിരുന്നു എന്നതിന്റെ മൂന്നു കാരണങ്ങളിലും എനിക്ക്‌ പ്രത്യേകിച്ച്‌ അഭിപ്രായ പ്രകടനങ്ങള്‍ ഇല്ല.

2. യേശു ഒരു ജൂതനായിരുന്നു എന്നതിന്റെ കാരണമായി പറയുന്ന -
അവന്‍ 32 വയസ്സു വരെ സ്വന്തം വീട്ടില്‍ കഴിഞ്ഞു എന്നത്‌ ബൈബിളില്‍ ഒരിടത്തും പറയുന്നില്ല. ബാല്യം കഴിഞ്ഞാല്‍ പിന്നെ, പരസ്യ ശുശ്രൂഷയുടെ കാലമായ അവസാന 3-4 വര്‍ഷങ്ങളെപ്പറ്റിയേ ബൈബിളില്‍ പരാമര്‍ശിക്കുന്നുള്ളൂ. പരാമര്‍ശിക്കാതെ കിടക്കുന്ന ഇടവേളയില്‍ യേശു ഇന്‍ഡ്യയില്‍ വന്നു എന്നു വരെ ഇപ്പോള്‍ പറയപ്പെടുന്നു.

ഈ ലിങ്ക്‌ നോക്കൂ.
http://www.jesus.com.au/html/page/jesus_in_india

3. ഇറ്റലിക്കാര്‍ ആംഗ്യങ്ങള്‍ കൊണ്ടാണോ സംസാരിക്കുക..?

4. കാലിഫോര്‍ണിയായില്‍ ബാര്‍ബര്‍ ഷോപ്പുകളും, ഷൂ കടകളും ഒന്നും ഇല്ലേ ..? അവര്‍ എത്ര പുതിയ മതങ്ങള്‍ തുടങ്ങി ..?

5. അയര്‍ലണ്ടുകാരൊക്കെ വിവാഹം കഴിക്കാതാണോ പുതിയ തലമുറയെ ഉണ്ടാക്കുന്നത്‌. ഏതായാലും യേശു അങ്ങനെ ചെയ്തു എന്നു പറയാഞ്ഞത്‌ ഭാഗ്യം.

അവയൊക്കെ വെറും ഒരു ഭംഗിക്കു വേണ്ടി പറഞ്ഞിരിക്കുന്നു എന്നേ എനിക്കു തോന്നുന്നുള്ളൂ.

എന്നാല്‍ ...

(a)ഒരു മുന്നറിയിപ്പുമില്ലാതെ വീട്ടിലേക്ക്‌ വരുന്നവര്‍ക്ക്‌ (അവര്‍ ബന്ധുക്കളൊ, ഭര്‍ത്താവിന്റെ കൂട്ടുകാരോ ആകാം) ഭക്ഷണം ഉണ്ടാക്കേണ്ടി വരുന്നവരും ...

(b) ആണുങ്ങളോട്‌ ഏതെങ്കിലും കാര്യം പറഞ്ഞ്‌ പറഞ്ഞ്‌ മടുക്കുന്നവരും (ഇത്‌ എഴുതിയത്‌ ഏതോ സ്ത്രീ വിമോചനക്കാരി ആണെന്ന്‌ സംശയിക്കുന്നു)

(c) അസുഖമായി കിടന്നാല്‍ പോലും എല്ലാ പണികളും ചെയ്യേണ്ടി വരികയും ചെയ്യുന്ന ..

... സ്ത്രീകളുടെ പങ്കപ്പാടുകളെ യേശുവിന്റെ കഷ്ടപ്പാടുകളോട്‌ ഉപമിച്ചിരിക്കുന്നത്‌ വളരെ ഭംഗിയായിരിക്കുന്നു. അത്തരത്തില്‍ ഈ കവിത വളരെ ഉന്നത നിലവാരം പുലര്‍ത്തുകയും ചെയ്തിരിക്കുന്നു.

(എന്റെ കാഴ്ച്ചപ്പാട്‌ മാത്രമാണേ ... വിവരത്തിന്റെ കാര്യത്തില്‍ ഞാന്‍ തമന്‍(ഉ) വും, ശിശുവും ആണ്‌)

Rajeeve Chelanat said...

അഭിപ്രായങ്ങള്‍ക്കെല്ലാം നന്ദി.

രാധേയന്‍ പറഞ്ഞതാണ്‌ അതിന്റെ ശരിക്കുള്ള ശരി.

ജന്മവും കര്‍മ്മവും എല്ലാം കൊണ്ടും, മനുഷ്യനാവുകയാവില്ലേ ഏറെ നന്ന്, ഗന്ധര്‍വ്വ?

Unknown said...

മാതൃഭൂമിയില്‍ വന്നതു കൊണ്ടൊരു പ്രത്യേക പരിവേഷം കൊടുക്കാന്‍ ധൃതി വേണോ?

നെറ്റില്‍ വര്‍ഷങ്ങളായി അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന ഒരു തമാശയാണു് ഇതു് -- അതിനെ കവിതയെന്നൊക്കെ കയറി പേരിടണോ?

cached link

രാജ് said...

He had to feed a crowd, at a moment’s notice, when there was no food.

എന്ന വരിയെ വളരെ ലളിതമായി,

തീരെ ഭക്ഷണമില്ലാതിരുന്ന സമയത്ത്‌ ഒരു നിമിഷത്തെ മുന്നറിയിപ്പില്‍ ഒരു ആള്‍ക്കൂട്ടത്തെ അവന്‌ ഊട്ടേണ്ടിവന്നു.

എന്നു പരിഭാ‍ഷപ്പെടുത്തിയതിലാണ് കവിത്വമെന്നു തോന്നുന്നു.

(ഇംഗ്ലീഷ് വേര്‍ഷന്‍ പലപ്പോഴായി ഫോര്‍വേഡഡ് മെയിലുകളില്‍ ലഭിച്ചിട്ടുണ്ട്)

രാജ് said...

എന്തായാലും എഴുതിയ വ്യക്തി നോര്‍ത്ത്-അമേരിക്കനെന്നു വ്യക്തം :)

അഭയാര്‍ത്ഥി said...

രാജീവെ.
മനുഷ്യനാകുന്നതെങ്ങിനെ?.
ദൗര്‍ഭല്ല്യതകളും ഭയവും മുന്വിധികളും അല്ലെ നമ്മളെ വഴി നടത്തുന്നത്‌.
മതങ്ങളും ദൈവങ്ങളും ബഹുഭൂരിപക്ഷത്തിനാശ്വാസമേകുന്നു.
അത്തരം വരുന്ന ബഹുഭൂരിപക്ഷത്തിന്റെ ഭാഗമാകുന്നതാണെനിക്കിഷ്ടം.

ഇഷ്ടം മാത്രമല്ല അതാണ്‌ ഞാന്‍. ഇങ്ങിനെ ആകുന്നതുകൊണ്ട്‌ ഞാന്‍ മനുഷ്യനല്ലാതാകുന്നുവൊ?.

ഏവുരാന്‍ പറഞ്ഞതാണ്‌ ശരി. ഇതിന്‌ കവിതയുടെ പരിവേഷം വേണോ?.

ലോകത്തിലെ ബഹുഭൂരിപക്ഷത്തിന്‌ സമധാനമേകുന്ന ആട്ടിടയനെ തമാശിക്കുന്നത്‌
ഒരു ഔചിത്യക്കുറവായെ ഞാനെടുക്കുകയുള്ളു. എന്നാല്‍ അങ്ങിനെ ആയിരിക്കില്ല കുറേപേര്‍ക്ക്‌.
കടുത്ത പ്രതിഷേധമുണ്ടായിരിക്കും.

ബഹുമാനിക്കപ്പെടേണ്ട വ്യക്തികളെ സിനിമയില്‍ ജഗതി പുറകില്‍ നിന്ന്‌ കാട്ടുന്ന ബാലിശമായ
കൊഞ്ഞനംകുത്ത്തല്‍ പോലേയുള്ള ഒന്നായെ എനിക്കീ കവിത എന്ന്‌ വിശേഷിപ്പിക്കപ്പെട്ടതിനെ തോന്നിയുള്ളൂ.

ഇത്‌ കവിതയെങ്കില്‍ എനിക്ക്‌ സംശയമാകുന്നു ഇതോ കവിത?????

പരാജിതന്‍ said...

രാജീവെ,
ഇത്‌ വി.കെ. ശ്രീരാമന്‍ പവിത്രനെക്കുറിച്ചെഴുതിയ രസകരമായ ലേഖനത്തിന്റെ തുടക്കത്തിലുള്ളതല്ലേ? അതു കൂടി പരാമര്‍ശിക്കാമായിരുന്നു.

ഏവൂരാനെ,
ഇത്‌ നെറ്റില്‍ പ്രചരിപ്പിക്കാന്‍ വേണ്ടി മാത്രമുണ്ടാക്കിയ 'തമാശ'യായിരിക്കുമോ അതോ മുമ്പേ ഉണ്ടായിരുന്ന തമാശ ആരെങ്കിലും നെറ്റിലൂടെ പ്രചരിപ്പിച്ചതാണോ, ഇതു രണ്ടുമല്ലെങ്കില്‍ ഇങ്ങനെയൊരു 'കവിത' വായിച്ചു രസം കയറിയ ഏതെങ്കിലും വിരുതന്‍ തമാശരൂപേണ നെറ്റില്‍ പ്രചരിപ്പിച്ചതാണെന്നു വരുമോ? അറിയാനുള്ള ആകാംക്ഷ കൊണ്ട്‌ ചോദിച്ചതാണ്‌.

Rajeeve Chelanat said...

പരാജിതന്‍,
അടിക്കുറിപ്പ്‌ വായിച്ചില്ല എന്നു തോന്നുന്നു.

ഏവൂരാന്‍,

ഏതെങ്കിലും ആനുകാലികങ്ങളില്‍ വന്നതുകൊണ്ടല്ല, ഈ ആശയത്തിന്റെ ശക്തിയും പ്രസക്തിയും കണ്ടപ്പോള്‍ പങ്കുവെക്കാം എന്നു വിചാരിച്ചു, അത്ര മാത്രം. പിന്നെ, ഈ കവിത ഒരു "തമാശ"യായാണോ തോന്നിയത്‌?

പെരിങ്ങോടന്‍, എത്ര പെട്ടെന്ന് കവിയുടെ ദേശീയത നിര്‍ണ്ണയിച്ചു!! :-)

രാജേഷ് ആർ. വർമ്മ said...

യേശു ഒരു മലയാളിയായിരുന്നു എന്നതില്‍ സംശയമില്ല. കാരണം:

ഒന്ന്: അവന്‍ പാപികളുടെ നടുവില്‍ ജീവിച്ചു.

രണ്ട്‌: അവനു ഗിരിപ്രഭാഷണം ഇഷ്ടമായിരുന്നു.

മൂന്ന്: അവനു 'വെള്ളത്തിന്റെ പുറത്തു' നടക്കാന്‍ കഴിഞ്ഞിരുന്നു.

Rajeeve Chelanat said...

രാജേഷ്‌: :-)

പരാജിതന്‍ said...

രാജീവ്‌,
ഇവിടെ വീണ്ടും വരുന്നതിപ്പോഴാണ്‌.
അടിക്കുറിപ്പ്‌ തീര്‍ച്ചയായും കണ്ടിരുന്നു. അതില്‍ വി.കെ. ശ്രീരാമന്റെ ലേഖനത്തെക്കുറിച്ച്‌ താങ്കള്‍ പരാമര്‍ശിച്ചിട്ടില്ലല്ലോ. അത്‌ വേണ്ടിയിരുന്നില്ലേ?

രാജേഷിന്റെ കമന്റിന്‌ ഒരു സല്യൂട്ട്‌!

qw_er_ty

അരവിന്ദ് :: aravind said...

ഇത് “റേഷ്യല്‍ പ്രൊഫൈലിംഗിന്റെ“ ചുവ പറ്റിയ കറുത്ത ഹാസ്യം മാത്രമാണ്.

കറുത്തവനേക്കുറിച്ചും സ്ത്രീകളേക്കുറിച്ചുമെഴുതിയത് അല്പം കാര്യം..ബാക്കിയൊക്കെ വെറും തമാശ.

ആ നിലവാരത്തില്‍ ചിന്തിച്ചാല്‍ യേശൂവിനെ ചെയ്തികള്‍ വച്ചു ജര്‍മ്മനാക്കാം, ഗ്രീക്കാക്കാം, ഫ്രെഞ്ച് ആക്കാം വേണേല്‍ അറബിയുമാക്കാം.
ഈ കണക്കില്‍ രാജേഷ് വര്‍മ്മയുടെ വരികള്‍ ഉദാത്തം എന്ന് പറയേണ്ടി വരും.

:-)

കുടുംബംകലക്കി said...

ഈ ബ്ലോഗ് നിലവാരം പോലുമില്ലാത കവിത വാ‍യിച്ച് ഉറക്കം നഷ്ടപ്പെട്ട താങ്കള്‍ ഒരുകാരണവശാലും മില്‍ട്ടന്റെ ‘പറുദീസാ നഷ്ടം’ പോലുള്ള കൃതികള്‍ വായിക്കരുത്; തട്ടിപ്പോകും!

(ഇതിനെക്കാള്‍ മഹത്തരമാണ് മുല്ലപ്പൂവിന്റെ രണ്ടുവരിക്കവിത - അര്‍ത്ഥം.)

ഉണ്ണിക്കുട്ടന്‍ said...

കവിതയായി തോന്നീല..ന്നാലും പുതുമയുണ്ട്.

[അയര്‍ലാന്‍ഡുകാര്‍ കല്യാണം കഴിക്കൂലേ...അപ്പൊ പിന്നെ കാര്യങ്ങളൊക്കെ എങ്ങനാ..?
ഭക്ഷണം ഉണ്ടാക്കലും തുണി അലക്കലും ഒക്കെ എങ്ങനാന്ന്..]