Tuesday, May 6, 2008

നകുലന്റെ ആകുലതകള്‍

നകുലന്റെ പോസ്റ്റില്‍ ഇട്ട കമന്റ് വെളിച്ചം കാണുമോ എന്ന് അറിയാത്തതുകൊണ്ട് പൊതുജനസമക്ഷം ഇത് ഇവിടെ എടുത്തിടുന്നു.


പ്രിയപ്പെട്ട നകുലന്‍,

വലിയ എന്തോ ഒരു കണ്ടെത്തല്‍ എന്ന നിലക്ക് താങ്കള്‍ അവതരിപ്പിച്ച ഇതിലെ ഒട്ടുമിക്ക കാര്യങ്ങളും ശുദ്ധമായ അസംബന്ധമാണ്. പക്ഷേ അതൊന്നും ഈ കമന്റു കൊണ്ട് മാറ്റിമറിക്കാമെന്ന ധാരണയും ഇതെഴുതുന്നയാള്‍ക്കില്ല. കമന്റുകളും മറുകമന്റുകളുമായും, വിഷയത്തില്‍നിന്നുള്ള വ്യതിചലനമായും അതങ്ങിനെ നീണ്ടുപോവുകയും ചെയ്യും. അത്രമാത്രം. അതുകൊണ്ട് അതിനൊന്നും മുതിരുന്നില്ല. താങ്കളുടെ കണ്ടെത്തലുകളെ ഒന്ന് ക്രോഡീകരിച്ചുനോക്കുന്നു എന്നുമാത്രം.

താങ്കളുടെ വാദങ്ങളുടെ ചുരുക്കം ഇതാണ്.

1. പാര്‍ട്ടിയില്‍നിന്നും ധാരാളം കൊഴിഞ്ഞുപോക്കുകള്‍ ഉണ്ടാവുന്നുണ്ട്. അതിന്റെ ഫലമായാണ് കൂടുതലും അക്രമങ്ങളും പച്ചക്കു കൊല്ലലും, വെട്ടലും നടക്കുന്നത്.

2. അതൊക്കെ അവസാനിപ്പിക്കാനുള്ള ഒരു തന്ത്രമെന്ന നിലക്കാണ് സി.പി.എം.ഇത്തരം സൌഹൃദസദസ്സുകള്‍ സംഘടിപ്പിക്കുന്നത് (അതൊന്നും സഫലമാകാന്‍ പോകുന്നില്ല എന്ന ആശ്വാസവും താങ്കളില്‍ കാണുന്നുണ്ട്. സന്തോഷം).

3. അത്തരം സദസ്സുകളില്‍ നടക്കുന്നത് അഭിപ്രായസ്വാതന്ത്ര്യങ്ങളെ നിഷേധിക്കലാണ് (ചിന്താസ്വാതന്ത്ര്യം വിലക്കപ്പെട്ട കൊച്ചുകൊച്ച് ജനസമൂഹങ്ങള്‍!!). സംഘപരിവാറില്‍ എല്ലാ രാഷ്ട്രീയക്കാര്‍ക്കും എല്ലാ അഭിപ്രായങ്ങളും വെച്ചുപുലര്‍ത്താനും ശീലിക്കാനും, പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. ബെസ്റ്റ് കണ്ണാ..

4. അത്തരം ജനസമൂഹങ്ങളില്‍ അഭിപ്രായസ്വാതന്ത്ര്യമോ ചിന്താശക്തിയോ ഉണ്ടാകില്ല (ഈ 3, 4 വാദങ്ങളുടെ പരസ്പരാശ്ലേഷമോ വെച്ചുമാറലോ മാത്രം മതി താങ്കളുടെ യുക്തിരാഹിത്യത്തിന്റെ തെളിവായി കാണിക്കാന്‍. അതു പോട്ടെ). സംഘപരിവാരികള്‍ക്ക് യുക്തി പ്രതീക്ഷിച്ചുകൂടല്ലോ‍.

5. ഇനിയുള്ളത്, സംഘത്തിന്റെ അഖണ്ഡതയും, ദേശസങ്കല്‍പ്പവും, നമസ്തേ സദാ വത്സലയും, മീനാക്ഷീയുമൊക്കെയാണ് . പഴയ വാദമുഖങ്ങള്‍. നിങ്ങള്‍ക്കൊന്നും ദേശസ്നേഹം എന്തെന്ന് അറിയില്ല, ഞങ്ങളതില്‍ ഡോക്ടറേറ്റ് എടുത്തതാണ്, എന്നൊക്കെയുള്ള പതിവു സാധനങ്ങള്‍.

6. പിന്നെ, വര്‍ഗ്ഗീയതയും സവര്‍ണ്ണ പ്രത്യയശാസ്ത്രവുമൊക്കെ സംഘത്തെക്കുറിച്ചുള്ള വികട-കപട ധാരണകളാണ് എന്നത്.

അപ്പോള്‍ ഇതൊക്കെയാണ് കാണാപ്പുറങ്ങള്‍. നല്ലത്. ഇതുപോലെ എത്രയോ കാണാപ്പുറങ്ങള്‍ ഇനിയും കിടക്കുന്നു സംഘപരിവാറിന്റെ ദൃഷ്ടിയില്‍നിന്നും മറഞ്ഞ്. വക്രദൃഷ്ടി എന്ന ദോഷം മാത്രമല്ല അതിനുള്ളതെന്നും എനിക്കറിയാം. (ഈ ഖണ്ഡിക കമന്റില്‍ കാണില്ല. ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തതാണ്).

പക്ഷേ ചിരി വന്നത് അപ്പോഴൊന്നുമല്ല. ഇതാ താങ്കളുടെ ചില വാക്യങ്ങള്‍, അതു വായിച്ചപ്പോഴാണ്.

“നാം ഇത്ര ബൃഹത്തും ശക്തവുമായ ഒരു രാഷ്ട്രമായിരുന്നിട്ടുകൂടി നൂറ്റാണ്ടുകളോളം വിദേശികളുടെ അടിമകളായി കഴിഞ്ഞുകൂടേണ്ടി വന്നതെന്തുകൊണ്ട്‌ എന്നും - വിദൂരദേശത്തുള്ള ചെറുരാഷ്ട്രങ്ങള്‍ക്കുപോലും നമ്മെ അനായാസം നിയന്ത്രിക്കാന്‍ കഴിഞ്ഞതെങ്ങനെ എന്നുമുള്ള ചിന്തകളില്‍നിന്നാണ്‌..” - എങ്ങിനെയെന്ന് ഒന്നു പറഞ്ഞുതരൂ സര്‍.

“ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശക്തമായ - പ്രായോഗികമായ - കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത്‌ സംഘമാണ്‌. തിരിച്ചെന്തെങ്കിലും പ്രതീക്ഷിക്കുന്നില്ലാത്തതിന്റെ പേരില്‍ അവരതൊന്നും പരസ്യത്തിനു വയ്ക്കുന്നില്ല എന്നേയുള്ളൂ“..ഇതിനെയാണ് വിനയം എന്നു പറയുന്നത്.

'തെക്കോട്ടു പോകുക' എന്ന ശൈലീപ്രയോഗത്തിനര്‍ത്ഥം 'അവസാനിക്കുക' എന്നാണ്‌. - അപ്പോല്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ അക്കൌണ്ട് ഇപ്പോ തുറക്കുമെന്നൊക്കെ പറഞ്ഞതിന്റെ അര്‍ത്ഥം ഇതായിരുന്നുവല്ലേ പരം‌പൊരുളേ. കഷ്ടം. എന്നിട്ടാണ് ഈ നശിച്ച കമ്മ്യൂണിസ്റ്റുകാര്‍ ഈ അക്കൌ‍ണ്ടിനെ ഇത്രയുംകാലം പേടിച്ചുനടന്നത്.


അപ്പോള്‍ ശരി. കാണാം.

അഭിവാദ്യങ്ങളോടെ

69 comments:

Rajeeve Chelanat said...

നകുലന്റെ പോസ്റ്റിനെക്കുറിച്ചുള്ള അഭിപ്രായം കമന്റ് മോഡറേഷനില്‍ കാത്തുകെട്ടികിടക്കുന്നതുകൊണ്ട് അതിവിടെ പകര്‍ത്തുന്നു.

Unknown said...

So you mean to say what nakulan told is not wrong but nakulan and the party he belonging also wrong. that what i understand from your coment. two wrongs are not going to make one right.

Rajeeve Chelanat said...

ഞാന്‍ എഴുതിയതില്‍ എന്തെങ്കിലും ദുരൂഹതയുണ്ടെന്ന് എനിക്കു തോന്നുന്നില്ല. അത് ഉള്‍ക്കൊള്ളാന്‍ ഒരുപക്ഷേ താങ്കള്‍ക്ക് കഴിയുന്നില്ലെന്നു വരാം. രണ്ടു തെറ്റുകള്‍ ചേര്‍ന്നാല്‍ ഒരു ശരിയുണ്ടാകില്ല എന്നത് ശരിതന്നെ. മറിച്ചും അത്ര തന്നെ ശരിയാണ്.

Unknown said...

what i mean is your comments are not straight forward. Nakulan was talking about CPM and instead of telling what he told is true or not true what you have done is used this opportunity to blame the side which he supports. simply as all SECULARISTS do you also used that opportunity to blame Sanghaparivar. i know it is easy to get a certificate of secularist by blaming sanghaparivar. in the other way those who talk against communists are fundamentalists isnt it?

N.J Joju said...

രാജീവ് ബോള്‍ഡ് അക്ഷരങ്ങളില്‍ പകര്‍ത്തിയ നകുലന്റെ അവകാശവാദങ്ങളോടെ അത്ര യോജിപ്പൊന്നുമില്ല. 3, 4, 5, 6 പോയിന്റൂകളില്‍ താങ്കള്‍ പറഞ്ഞതിലും അതിനു കാരണമായ നകുലന്റെ വാദങ്ങളിലും പുതിയതായൊന്നുമില്ലതാനും. വര്‍ഷങ്ങളായി ഇടതുപക്ഷരാ‍ഷ്ട്രീയപ്രസ്ഥാനങ്ങളും സംഘപ്രസ്ഥാനങ്ങളും പറയാറുള്ളതും പഴിചാരാറുള്ളതുമായ ആരോപണങ്ങളും അവകാശവാദങ്ങളും.

എന്നാല്‍ 1,2 പോയിന്റില്‍ പറഞ്ഞ കാര്യങ്ങളില്‍ നകുലന്‍ ചിന്തിച്ച വഴിയേ ചിന്തിയ്ക്കുന്നതില്‍ അസ്വാഭാവികതയില്ല.

സി.പി.എം അനുഭാവമുള്ള പഴയ തലമുറയും സംഘ അനുഭാവമുള്ള പുതിയതലമുറയും ഉള്ള കുടുംബങ്ങള്‍ ഉള്ളതായും അതില്‍ സംഘാനുഭാവമുള്ള പുതിയ തലമുറയിലെ ചിലരെങ്കിലും കൊല്ലപ്പെടുയും ആക്രമിക്കപ്പെടുകയും ചെയ്തിട്ടൂണ്ട് എന്നും തെളിയിക്കാന്‍ നകുലനായിട്ടൂണ്ട്.

അതുകൊണ്ടൂ തന്നെ പുതിയതലമുറയില്‍ സംഘാനുഭാവം ഉണ്ടാവാതിരിയ്ക്കാനുള്ള ഒരു നടപടിയായി പാര്‍ട്ടീ കുടുംബങ്ങള്‍ എന്ന പരിപാടി കൊണ്ടുവന്നത് എന്ന് നകുലന്‍ സംശയിക്കുന്നതിനെ തെറ്റുപറയാനുമാവില്ല.

Rajeeve Chelanat said...

മുരളീ,

ഒന്നുകില്‍ എന്റെ മലയാളമോ, അല്ലെങ്കില്‍ എന്തിനെക്കുറിച്ചാണ് ഇവിടെ സംസാരിക്കുന്നതെന്നോ താങ്കള്‍ക്ക് മനസ്സിലാകുന്നില്ലെന്ന് കരുതേണ്ടിയിരിക്കുന്നു. സി.പി.എമ്മിനെക്കുറിച്ചുള്ള (അവരുടെ സൌഹൃദസദസ്സിനെക്കുറിച്ചുള്ള, അതിന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള)സംഘപരിവാറിന്റെ കാഴ്ചപ്പാടിനെക്കുറിച്ചാണ് നകുലന്‍ സംസാരിക്കുന്നത്. ഞാനും അതിനെക്കുറിച്ചുതന്നെയാണ് പറയുന്നത്. നകുലന്റെ വാദങ്ങള്‍ ശരിയല്ലെന്നാണ് ഞാന്‍ പറയാന്‍ ‘ശ്രമിക്കുന്ന“തും.

ജോജൂ,

“പുതിയതലമുറയില്‍ സംഘാനുഭാവം ഉണ്ടാവാതിരിയ്ക്കാനുള്ള ഒരു നടപടിയായി(ട്ടാണ്) പാര്‍ട്ടീ കുടുംബങ്ങള്‍ എന്ന പരിപാടി കൊണ്ടുവന്നത്“..എന്നുതന്നെ വിചാരിക്കുക. ആയിരിക്കുകയും ചെയ്യും. അതിലെന്താണ് തെറ്റ്? സംഘാനുഭാവികളെ സൃഷ്ടിക്കല്‍ സി.പി.എമ്മിന്റെ പണിയല്ലല്ലൊ.അതിനു പരിവാറില്ലേ? സി.പി.എമ്മിന്റെ ജോലി അതു തടയുക എന്നതാണ്. അതാണ് ശരിയെന്നും ഞാന്‍ കരുതുന്നു. അക്രമമല്ല അതിനുള്ള മാര്‍ഗ്ഗം എന്നാണെങ്കില്‍, അപ്പറഞ്ഞതിനോട് ഞാനും യോജിക്കും. പരിവാര്‍ കുടുംബങ്ങളീല്‍നിന്ന് സി.പി.എമ്മിലേക്ക് ചേക്കേറിയവരെ ആര്‍.എസ്സ്.എസ്സുകാരും ആര്‍ഷസംസ്കാര‘സൌഹൃദ‘ത്തോടെ കൈകാര്യം ചെയ്തതിനെക്കുറിച്ച് ഇതിനുമുന്‍പ് വന്ന ചില പോസ്റ്റുകളില്‍നിന്നും, പത്രങ്ങളില്‍നിന്നും ആവശ്യം പോലെ വായിക്കാവുന്നതുമാണ്.

3, 4, 5, 6 പോയിന്റുകളില്‍ ഞാന്‍ ‘പുതിയതായി’ ഒന്നും പറഞ്ഞിട്ടുമില്ല. നകുലന്റെ വാദങ്ങളാണവ. ആദ്യഭാഗം. അത് എടുത്തെഴുതി, ഓരോന്നിന്റെയും രണ്ടാംഭാഗത്ത്, അതിനെക്കുറിച്ചൂള്ള എന്റെ അഭിപ്രായം പറയാന്‍ “ശ്രമിച്ചു’ എന്നു മാത്രം.

ഏതായാലും ഇതിനെക്കുറിച്ച് ഇനി നകുലന്റെ പോസ്റ്റില്‍ പങ്കെടുത്ത് എഴുതുന്നതാവില്ലേ അതിന്റെയൊരു ഭംഗി. മോഡറേറ്റര്‍ ദയാപൂര്‍വ്വം സമ്മതിച്ചാല്‍, ഭാഗ്യമുണ്ടെങ്കില്‍, പറ്റിയാല്‍, അവിടെവെച്ച് കാണാം.

അഭിവാദ്യങ്ങളോടെ

N.J Joju said...

കമന്റു ഓപഷന്‍ എടുത്തു കളഞ്ഞോ എന്നു അറിയില്ല. ഒരു കമന്റുകൂടി.....

പാര്‍ട്ടീ കുടുംബങ്ങള്‍ തെറ്റാണെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല.

Unknown said...

രാജീവേ,

വായനയ്ക്കു നന്ദി ആദ്യം തന്നെ പറയട്ടെ. കമന്റ്‌ അവിടെ പ്രസിദ്ധീകരിച്ച് നാളെ അവിടെത്തന്നെ മറുപടി തരാമെന്നു കരുതുന്നു. അവിടെയില്ലാത്ത - ഇവിടെ കൂട്ടിച്ചേര്‍ത്ത - ഒന്നു രണ്ടുകാര്യങ്ങള്‍ക്കു മാത്രം ഇവിടെ മറുപടി പറഞ്ഞുകൊള്ളട്ടെ.

(1) “നകുലന്റെ ആകുലതകള്‍“ എന്ന പേരിനോട്‌ എനിക്കു യോജിപ്പില്ല. എന്റെ പോസ്റ്റില്‍ ഞാന്‍ എന്തെങ്കിലും ‘ആകുലതകള്‍’ പ്രകടിപ്പിച്ചതായിത്തോന്നുന്നുണ്ടോ?

കണ്ണൂരില്‍ ഈയിടെ നടന്ന സംഭവങ്ങള്‍ പരിശോധിച്ചാല്‍ - മാതാപിതാക്കള്‍ മാര്‍ക്സിസ്റ്റുകാരും മക്കള്‍ സംഘാനുഭാവികളുമായ കുടുംബങ്ങളിലെ അംഗങ്ങള്‍ ആക്രമിക്കപ്പെട്ട കുറേ സംഭവങ്ങള്‍ കടന്നുവരുമെന്നും - പാര്‍ട്ടികുടുംബത്തില്‍ നിന്ന്‌ മറ്റു പ്രസ്ഥാനങ്ങളിലേക്ക്‌ ആളുകള്‍ പോകുന്ന അവസ്ഥ ഒഴിവാക്കണമെന്ന തോന്നല്‍ ഇപ്പോള്‍ ഉടലെടുക്കാന്‍ കാരണം അതാകാമെന്നുമുള്ള എന്റെ ഊഹമാണ് (‘കണ്ടെത്ത‘ലല്ല)ആദ്യഭാഗത്തുപറയുന്നത്‌‌. മറ്റുപ്രസ്ഥാനങ്ങളില്‍ ആളുകള്‍ അക്രുഷ്ടരാകുന്ന അവസ്ഥ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള പാര്‍ട്ടികുടുംബനിര്‍മ്മിതി അസാദ്ധ്യമാണെന്ന നിഗമനമാണ് രണ്ടാം ഭാഗത്ത്‌. ഇനി, അതല്ല - വിഭാഗീയതപരിഹരിക്കലാണു കുടുംബമേളയുടെ ലക്ഷ്യമെങ്കില്‍, അവിടെയും തുടക്കത്തില്‍ പാളിച്ചപറ്റിയെന്നും, വെല്ലുവിളികളെ മുമ്പും നേരിട്ടിട്ടുള്ള പ്രസ്ഥാനം ഇവയെയെല്ലാം എങ്ങനെ നേരിടുമെന്നു നോക്കിക്കാണാമെന്നുമൊക്കെയാണ് അവസാന ഭാഗത്തു പറഞ്ഞത്‌. ഇവിടെയൊന്നും ഒരു “ആകുലത“യും പ്രദര്‍ശിപ്പിച്ചതായിത്തോന്നുന്നില്ല.

ഒരു വായനക്കാരന് - അദ്ദേഹമൊരു സി.പി.എം. അനുഭാവിയാണെങ്കില്‍ - ആകുലതയുളവായേക്കാവുന്ന വിവരങ്ങള്‍ അവിടെയുണ്ട്‌ എന്നതു സമ്മതിക്കുന്നു. പക്ഷേ - ‘നകുലന്റെ ആകുലതകള്‍’ എന്ന പ്രയോഗം അപ്പോഴും തെറ്റു തന്നെയാണ്.

(2) ‘തെക്കോട്ടെടുക്കുക‘ എന്ന പ്രയോഗം ഞാന്‍ നടത്തിയിരുന്നില്ല. ആദ്യകമന്റില്‍ താങ്കള്‍ അങ്ങനെയാണവിടെ എഴുതിയിരുന്നതെന്നാണ് എന്റെ ഓര്‍മ്മ. ഇവിടെ പക്ഷേ താങ്കളതിനെ “തെക്കോട്ടു പോകുക” എന്നു തന്നെ - ഞാനെഴുതിയതുപോലെ തന്നെ - തിരുത്തിക്കാണുന്നതില്‍ സന്തോഷം.

(3) സംഗ്രഹത്തിലെ വാചകങ്ങള്‍ - 1, 2, 3 തുടങ്ങി എണ്ണമിട്ടു പറഞ്ഞവ - താങ്കളുടേതു മാത്രമാണ്. ആശയച്ചോര്‍ച്ചയും അര്‍ത്ഥവ്യതിയാനവും നല്ലതുപോലെ വന്നിട്ടുണ്ട്‌. ഞാനുദ്ദേശിച്ചതുപോലെയല്ല പലതും താങ്കള്‍ മനസ്സിലാക്കിയത്‌ എന്നു ഞാന്‍ ഭയക്കുന്നു.

(4) താങ്കളുടെ മൂന്നാം പോയിന്റില്‍, “സദസ്സില്‍ അഭിപ്രായസ്വാതന്ത്ര്യത്തെ നിഷേധിക്കുന്നു”വെന്നൊക്കെ പറഞ്ഞിരിക്കുന്നത്‌ തികച്ചും തെറ്റാണ്. ഞാനങ്ങനെ പറഞ്ഞിട്ടില്ല. കുടുംബസദസ്സുകളില്‍ എന്താണു നടക്കുന്നതെന്ന ഒരു സൂചനയും ഞാന്‍ നല്‍കിയിട്ടില്ല. പ്രസംഗത്തേപ്പറ്റിക്കണ്ട ഒരു പത്രവാര്‍ത്തയുടെ ചെറിയൊരു സൂചനമാത്രമാണുള്ളത്‌.‘ചിന്താസ്വാതന്ത്ര്യം വിലക്കപ്പെട്ട കൊച്ചു സമൂഹം‘ എന്ന വിശേഷണം - കുടുംബസദസ്സുകളെയല്ല - ഒരു പാര്‍ട്ടിമാത്രം അനുവദിക്കപ്പെടുന്ന ഒരു കുടുംബം എന്ന നിലയില്‍ - പാര്‍ട്ടികുടുംബം എന്ന സങ്കല്പത്തെയാണുദ്ദേശിച്ചത്‌. “ഇത്തരത്തിലുള്ളൊരു കുടുംബനിര്‍മ്മിതി” എന്നു പറഞ്ഞുകൊണ്ടാണ് തൊട്ടടുത്ത വാചകം ആരംഭിക്കുന്നതു തന്നെ.

നാ‍ലാമത്തെ വാചകത്തിലും പിഴവുണ്ട്‌. താങ്കളുടെ മൂന്നും നാലും പോയിന്റുകള്‍ തമ്മില്‍ വച്ചുമാറ്റമോ ആശ്ലേഷമോ മറ്റോ നടത്തിയാല്‍ ഞാന്‍ പറഞ്ഞതിന്റെ യുക്തിരാഹിത്യം വ്യക്തമാവും എന്നെഴുതിയതൊന്നും ശരിയല്ല. കാരണം - ഞാന്‍ പറഞ്ഞവയല്ല താങ്കള്‍ ചേര്‍ത്തുവയ്ക്കാന്‍ ശ്രമിക്കുന്നത്‌. താങ്കളുടെ തന്നെ വാചകങ്ങള്‍ ചേര്‍ത്തുവച്ചിട്ട്‌ - ഞാന്‍ പറയുന്നതിന്റെ യുക്തിരാഹിത്യം തെളിയുന്നതായി പറഞ്ഞതും - സംഘപരിവാരികള്‍ക്ക്‌ യുക്തി പ്രതീക്ഷിക്കരുത്‌ എന്നുമൊക്കെ എഴുതിയതും മോശമായിപ്പോയി. താങ്കള്‍ക്ക്‌ സംഘത്തോടുള്ള വിയോജിപ്പ് എങ്ങനെയൊക്കെയോ പ്രകടിപ്പിക്കുവാന്‍ വ്യഗ്രതപ്പെടുന്നതായിത്തോന്നുന്നുവെന്നു തുറന്നു പറഞ്ഞുകൊള്ളട്ടെ. മുരളി എന്ന വായനക്കാരന്‍ തന്റെ കമന്റുകളിലൂടെ സൂചിപ്പിച്ചതും ഏതാണ്ട്‌ അതുതന്നെയാണെന്നു തോന്നുന്നു.

(5) പിന്നീടു പറഞ്ഞതു പലതും താങ്കള്‍ക്ക്‌ അംഗീകരിക്കാന്‍ വിമുഖതയുണ്ടാവുന്നതു സ്വാഭാവികമാണ്. സംഘത്തോട്‌ അടുപ്പമുള്ള സ്രോതസ്സുകളില്‍ നിന്നു ലഭിച്ച വിവരങ്ങളാണ് ഞാന്‍ ഉപയോഗിച്ചിരിക്കുന്നത്‌. സംഘത്തെ എതിര്‍ക്കുന്നവര്‍ നല്‍കിയ വിവരങ്ങളുപയോഗിച്ചാണ്‌ താങ്കളവയുടെ സാധുതപരിശോധിക്കുന്നതും. വൈരുദ്ധ്യമുണ്ടാവുക സ്വാഭാവികം. പറഞ്ഞിരിക്കുന്നതെന്തെങ്കിലും “അബദ്ധ”മാണോ അല്ലയോ എന്നത് തികച്ചും ആപേക്ഷികമാണ്.


മറ്റു ചിലതു പറയാനുള്ളത് അവിടെത്തന്നെ പറയാമെന്നു കരുതുന്നു. താങ്കള്‍തന്നെ ശരിയായി പറഞ്ഞതുപോലെ, കമന്റും മറുകമന്റുമൊക്കെയായി, വിഷയവും കടന്ന്‌ - അങ്ങനെ ചര്‍ച്ചനീട്ടുന്നതിനു കടുത്തവിമുഖതയുണ്ടു താനും.

വായനയ്ക്കും അഭിപ്രായത്തിനും ഒരിക്കല്‍ക്കൂടി നന്ദി.

കിരണ്‍ തോമസ് തോമ്പില്‍ said...

രാജീവേ നകുലന്റ പോസ്റ്റുകളില്‍ പലതും അമിത സംഘ ഭക്തിയുടെ പേരില്‍ തള്ളിക്കളയേണ്ടതാണ്‌. നകുലന്‍ പറയുന്നു


ഇടതുപക്ഷാഭിമുഖ്യമുണ്ടായിരുന്നവര്‍ സംഘത്തിലേക്കു പോകുന്നുണ്ടെങ്കില്‍, അത്‌ എന്തുകൊണ്ടാണെന്നു കണ്ടെത്തുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. ആയുധം കാട്ടി ഭീഷണിപ്പെടുത്തി സംഘപ്രവര്‍ത്തനം തടയാമായിരുന്നുവെങ്കില്‍, സംഘത്തെ മാര്‍ക്സിസ്റ്റുകള്‍ ആക്രമിച്ചുതുടങ്ങിയ 1969-ല്‍തന്നെ അതു സാധിച്ചേനെ. തങ്ങള്‍ ആക്രമിക്കപ്പെട്ടേക്കുമെന്ന സാഹചര്യത്തില്‍പ്പോലും - അതും മാര്‍ക്സിസ്റ്റു കോട്ടകളില്‍ - ആളുകള്‍ സംഘത്തിലേക്കു പോകുന്നുണ്ടെങ്കില്‍, അവിടെ അടിയുറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍, എന്ത്‌ ആദര്‍ശമാണവരെ കൂട്ടിയിണക്കുന്നതെന്നു കണ്ടെത്തണം. കണ്ണൂരിലെന്നല്ല എവിടെയായാലും ശരി - അടിച്ചമര്‍ത്തല്‍ ശ്രമങ്ങളും അയിത്തപ്രഖ്യാപനങ്ങളും നുണപ്രചാരണങ്ങളും സംഘത്തെ തളര്‍ത്തുകയല്ല - വളര്‍ത്തുകതന്നെയാണു ചെയ്തിട്ടുള്ളതെന്ന തിരിച്ചറിവാണ്‌ ആദ്യമുണ്ടാകേണ്ടത്‌.ഇനി നമുക്ക്‌ അതിന്റ യഥാര്‍ത്ഥ്യം പരിശോധിക്കാം

ഇല്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ (തൃക്കരിപ്പൂര്‍ മുതല്‍ പെരിങ്ങളം വരെ ) 2006, 2001, 1996 എന്നീ നിയമസഭ തിര്‍ഞ്ഞെടുപ്പുകളില്‍ BJP ക്ക്‌ കിട്ടിയ മൊത്തം വോട്ടുകള്‍ ഇങ്ങനെ

1996 - 57230
2001 - 46145
2006 - 51948

1996 ഇല്‍ നിന്ന് 2006 എത്തിയപ്പോഴേക്കും 5282 വോട്ടിന്റ കുറവ്‌

ഇനി നമുക്ക്‌ BJP യുടെ ശക്തി കേന്ദ്രങ്ങളിലെ നില പരിശോധിക്കാം

തലശ്ശേരി
1996 - 7794 , 2001 - 3090 , 2006-2589
കൂത്തുപറമ്പ്‌
1996 - 6001,2001 - 1391,2006-5269
പെരിങ്ങളം
1996 - 10306 , 2001 - 9702,2006-9381


അപ്പോള്‍ ആളുകൂടി എന്ന് പറയുന്നതിലൊക്കെ ഒരു ന്യായവുമില്ല. മാത്രവുമല്ല വോട്ട്‌ കുറയുകയും ചെയ്തു. പ്രധാനമായും തലശ്ശേരിയില്‍. 96 ഇല്‍ 7794 വോട്ട്‌ ലഭിച്ചപ്പോള്‍ 2006 ആയപ്പോഴെക്കും അത്‌ 2589 ആയിക്കുറഞ്ഞത്‌ കാണുക. ഇനി UDF ന്‌ വോട്ട്‌ വിറ്റതുകാരണവുമാകാം ഇങ്ങനെ സംഭവിച്ചത്‌. നകുലന്‍ അത്‌ പറയും എന്ന് കരുതുന്നു.

ഇനി CPM ന്റ കുടുംബയോഗങ്ങളേപ്പറ്റി എന്റ അഭിപ്രായം. അവര്‍ക്ക്‌ ഇപ്പോള്‍ ഒരുപാട്‌ കാര്യങ്ങള്‍ക്ക്‌ വിശദീകരണം നല്‍കേണ്ടതുണ്ട്‌. പ്രത്യേകിച്ച്‌ വിഭാഗീയതയുടെ പശ്ചാത്തലത്തില്‍ നടന്ന സമ്മേളന കാലഘട്ടത്തിന്റ മുറിവുകള്‍ ഉണക്കി അടുത്ത ലോക്‌സഭ തെരെഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറെടുക്കുന്ന ഈ സാഹ്ചര്യത്തില്‍. തിരുവമ്പാടി തിരഞ്ഞെടുപ്പില്‍ വളരെ നന്നായി ഫലം കണ്ട കുടുംബ യോഗ സങ്കല്‍പ്പം ഒരു മുഴം മുന്‍പേ എറിയുകയാണ്‌ എന്ന് ഞാന്‍ കരുതുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...
This comment has been removed by the author.
Unknown said...

ആശംസകള്‍

ശ്രീവല്ലഭന്‍. said...

കിരണിന്റെ വിശദീകരണം ഇഷ്ടപ്പെട്ടു. :-)

Unknown said...

കിരണേ,
ഇന്നു രാജീവിനു മറുപടി കൊടുക്കാന്‍ സമയമെടുക്കേണ്ടി വന്നു.
ചെറുതെങ്കിലും, കിരണിനുള്ള മറുപടി നാളെയാകട്ടെ.

അതിനിടയ്ക്ക്‌ അനൂപിന്റെ വക ഒരു ആശംസകണ്ടു. ആര്‍ക്കോ എന്തോ? :-)

qw_er_ty

Suraj said...

ഇതിവിടെ ഒരു ചര്‍ച്ചയാക്കാന്‍ തയാറായ രാജീവ് ജീക്ക് അഭിനന്ദനം.

“കണ്ണൂരിലെന്നല്ല എവിടെയായാലും ശരി - അടിച്ചമര്‍ത്തല്‍ ശ്രമങ്ങളും അയിത്തപ്രഖ്യാപനങ്ങളും നുണപ്രചാരണങ്ങളും സംഘത്തെ തളര്‍ത്തുകയല്ല - വളര്‍ത്തുകതന്നെയാണു ചെയ്തിട്ടുള്ളതെന്ന തിരിച്ചറിവാണ്‌ ആദ്യമുണ്ടാകേണ്ടത്‌.”

കിരണ്‍ നിരത്തിയ കണക്കുകളില്‍ തന്നെ തെളിയുന്നുണ്ട്, ‘അടിച്ചമര്‍ത്തലുകളെ’ എതിര്‍ത്തു വളര്‍ന്നു പടര്‍ന്നു പന്തലിച്ച സംഘപരിവാരങ്ങളുടെ കഥ !

ങ്ഹാ, കീഴ്പ്പോട്ടായാലും പടവലങ്ങയും 'വളരുന്നു' എന്നാണല്ലോ നമ്മള്‍ സാധാരണ പറയാറ് :P

വോട്ട് വേണോ വോട്ട്...!

myexperimentsandme said...

ഞാനൊരു വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വാദിയെന്നത് അവിടെ നില്‍‌ക്കട്ടെ:

പക്ഷെ കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരെ/അനുഭാവമുള്ളവരെ നിശ്ചയിക്കുകയാണെങ്കില്‍ കേരളത്തില്‍ അഞ്ചുകൊല്ലം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അടുത്ത അഞ്ചുകൊല്ലം കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുന്ന ടെക്‍നോളജിയെന്താണ്?

സംഘ(?)ത്തിന്റെ അംഗസംഖ്യ സമം ബിജെപ്പിക്ക് കിട്ടിയ വോട്ടെന്ന കണക്ക് അങ്ങിനെതന്നെയാണോ?

വോട്ട് ചെയ്യാത്ത (എന്നെപ്പോലുള്ള) വലതുപക്ഷവര്‍ഗ്ഗീയപ്രീണനഫാസിസ്റ്റ് വാദികളെ എവിടെ കൊള്ളിക്കും?

എന്റെ അഭിപ്രായത്തില്‍ ഒരു പാര്‍ട്ടിക്ക് കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ആകെമൊത്തമുള്ള ആ പാര്‍ട്ടി അനുഭാവി/പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണം നിശ്ചയിക്കുന്നത് മിസ്‌ലീഡിംഗ് ആയിരിക്കും. വേണ്ടത് കണ്ണൂരിലും മറ്റുമുള്ള പാര്‍ട്ടി അനുഭാവികളുടെ ആക്‍ച്വല്‍ കണക്കെടുക്കുകയാണ്. അനുഭാവോമീറ്റര്‍ കണ്ടുപിടിക്കേണ്ടി വരും :)

(ബാ, എല്ലാരും ബാ) :)

Unknown said...

it become a fashion to blame Sanghaparivar for each and every thing with out looking in to the reality. if you are not ready to do that you are a fundamentalist and if you are ready to blame then you are a secularist. this mentality only helping sanghaparivar to grow and increase its support base. no body want to look in to the basic problem every body want minority vote and the best way to get it is blame sanghaparivar

Radheyan said...

രാഷ്ട്രീയം ഉപേക്ഷിച്ച് പറയുകയാണെങ്കില്‍ വക്കാരിയുടെ വാദം ശരി അല്ല എന്ന് പറയേണ്ടി വരും.

കാരണം ഇരു മുന്നണികളുടെയും വോട്ട് ഷെയര്‍ ഏതാണ്ട് തുല്യമാണ് കേരളത്തില്‍.അര മുതല്‍ 2 വരെ ശതമാനമാണ് തോറ്റവരും ജയിച്ചവരും തമ്മിലുള്ള വ്യത്യാസം.

കഴിഞ്ഞ ഇടതു സ്വീപ്പിലായാലും അതിനു മുന്‍പത്തെ വലതു സ്വീപ്പിലായലും ഈ മുന്നണികളുടെ പെര്‍മെനന്റ് വോട്ട് ബേസില്‍ കുറവു വരുന്നില്ല.പുതിയ വോട്ടറുമാര്‍,നിഷ്പക്ഷ വോട്ടറുമാര്‍ എന്നിവരാണ് ജയപരാജയം നിശ്ചയിക്കുന്നത്.

അവിടെയാണ് കിരണും സൂരജും പറഞ്ഞ സംഘത്തിന്റെ വോട്ട് വളര്‍ച്ച നോക്കേണ്ടത്.ശതമാന കണക്കില്‍ അത് താഴോട്ടാണ്.കാരണം എന്തു തന്നെ ആയാലും.

ഫാസിസം എന്ന ആശയം ചിലരില്‍ ചെലുത്തുന്ന സ്വാധീനങ്ങള്‍,ഇന്നും യൂറോപ്പില്‍ നശിക്കാതെ കിടക്കുന്ന നാസിസത്തിന്റെ ചില വേരുകള്‍,ജിംഗോയിസത്തിന്റെ ലളിത സമവാക്യങ്ങള്‍ ഇവയെല്ലാം വലിയ വിഷയങ്ങള്‍ ആണെന്ന് എനിക്ക് തോന്നുന്നു.രാഷ്ട്രീയം തൊട്ട് മനശാസ്ത്രം വരെ ഉള്‍പ്പെടുന്ന വിഷയങ്ങള്‍.നിര്‍മമമായി ആരെങ്കിലും ഇതിനെ സമീപിച്ചാല്‍ നല്ലൊരു ചര്‍ച്ചക്ക് വകയുണ്ട്.

Suraj said...

വക്കാരി ജീ...ഹുറേയ്.. :))
എത്രനാളായി കണ്ടിട്ട് മാഷേ...?

ങാ..അപ്പോ അടി തുടങ്ങാം..ല്ലേ ?
;)

വോട്ട് ബെയ്സ് ചെയ്തല്ലാതെ പിന്നെ എന്ത് വച്ചാണ് മാഷേ ഒരു ജനാധിപത്യ സെറ്റപ്പില്‍ പാര്‍ട്ടി അനുഭാവം അളക്കുന്നത് ? (അല്ലെങ്കില്‍ പിന്നെ അനുഫാവം ഒരിടത്തും വോട്ട് വേരൊരിടത്തും ആവണം. അതെന്തു സൂത്രം എന്ന് സംഘക്കാര്‍ തന്നെ പറയണം.)

ഇനി വക്കാരി പറയും പോലെ സൈലന്റ് അനുഫാവികളാണൊ സംഘപരിവാരത്തിനു കൂടുതല്‍ ആവോ ? i mean, വോട്ട് ചെയ്യാത്തവര്‍ - എന്നാല്‍ ഉള്ളില്‍ അനുഫാവം ഉള്ളവര്‍. ചെലപ്പൊ ശരിയാവും. (ഹിപ്പോക്രിസിയുടെ ഈറ്റില്ലമാണല്ലോ കേരളം ല്ലേ ?)

ഇവരെയൊക്കെ പോളിംഗ് ബൂത്തിലെത്തിക്കാന്‍ ഇനി ‘സംഘക്കുടുംബ യോഗങ്ങളും’ വേണ്ടി വരും ഇല്ലേ ? ശശികലച്ചേച്ചീടെ നാക്കിന് വിശ്രമില്ലാത്ത നാളുകളാണ് വരാന്‍ പോകുന്നത് രാജീവ് ജീ... പോസ്റ്റിട്ട് മുടിയുകയേ ഉള്ളൂ !

Anonymous said...

-- ഞാനൊരു വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വാദിയെന്നത് അവിടെ നില്‍‌ക്കട്ടെ:

ബീജേപ്പീനേം സാവര്‍ണ്യത്തെയുമൊക്കെ കുറ്റം പറഞ്ഞാല്‍ അവിടെ ഓടിയെത്തും വാക്കാരിമസ്താന്‍. ഡിഫന്‍സ് കളിക്കണോല്ലോ. പഴയ പ്രതിലോമ സിങ്കമല്ലേ.കളിച്ചോ ജ്ജ് കളിച്ചോ.

കിരണ്‍ തോമസ് തോമ്പില്‍ said...

സൂരജേ

വക്കാരിയുടെ വാദം വാദത്തിനംഗീകരിച്ചാല്‍ പോലും നകുലന്‍ പറഞ്ഞ പോയന്റ്‌ നിലനില്‍ക്കുമോ എന്ന് എനിക്ക്‌ സംശയം. കാരണം നുണപ്രചരണങ്ങളേയും അടിച്ചമര്‍ത്തലുകളേയും എതിര്‍ത്ത്‌ സംഘകുടുംബത്തില്‍ ചേര്‍ന്നവരാണ്‌ കണ്ണൂരുള്ളതെന്നാണ്‌ നകുലന്റ വാദം. അങ്ങനെ ഉള്ളവര്‍ വോട്ട്‌ ചെയ്യാന്‍ പോകാതിരിക്കുമോ. (ചിലപ്പോള്‍ കുറേ ആളുകള്‍ CPM കാരെപ്പേടിച്ച്‌ ഗള്‍ഫിലേക്കോ ജപ്പാനിലേക്കോ ഒക്കെ അമേരിക്കയിലേക്കോ ഒക്കെ പോയിട്ടുണ്ടാകാം.) കണ്ണൂരുള്ള ആള്‍ക്കാരുടെ രാഷ്ട്രീയ സ്പിരിറ്റ്‌ എനിക്ക്‌ നേരിട്ടറിയാം എന്നത്‌ കൊണ്ടാണ്‌ ഈ സംശയം. ഒന്നെങ്കില്‍ സംഘം വളരുന്നില്ല അലെങ്കില്‍ വോട്ട്‌ UDF ന്‌ വില്‍ക്കുന്നു. മിക്കവാറും ഈ വില്‍പ്പനയാകും സംഘവളര്‍ച്ച അറിയാതെ പോകാന്‍ നമ്മുക്കിടവരുത്തിയത്‌. എനിക്ക്‌ മുന്‍വിധിയൊന്നുമില്ല എന്ന് നകുലനറിയാം എന്ന് കരുതുന്നു. ചില വസ്തുതകള്‍ കണ്ടപ്പോള്‍ പറഞ്ഞു എന്ന് മാത്രം

myexperimentsandme said...

വോട്ട് വില്‍‌ക്കുന്നു എന്ന് പറയപ്പെടുന്ന പാര്‍ട്ടിക്ക് കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ ആ പാര്‍ട്ടിയുടെ ബേയ്‌സ് അളക്കുന്നത് മിസ്‌ലീഡിംഗ് തന്നെയാവില്ലേ?

സൂരജേ, ജനാധിപത്യം എന്നാല്‍ അനുഭാവികള്‍ വോട്ട് ചെയ്യാന്‍ പോകുന്നു, അനുഭാവമുള്ള പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നു, ആ വോട്ടിന്റെ അടിസ്ഥാനത്തില്‍ ബേയ്‌സ് അളക്കുന്നു എന്ന രീതിയില്‍ അത്ര സ്ട്രെയിറ്റ് ഫോര്‍വേഡാണോ? വോട്ട് മറിക്കല്‍ നടക്കുന്ന കേരളത്തിലെ ജനാധിപത്യം നോക്കിയാല്‍ തന്നെ അറിയാമല്ലോ. മഞ്ചേശ്വരത്തോ മറ്റോ കെ.ജി. മാരാരെ തോല്‍‌പിക്കാന്‍ ഇടതുമുന്നണി മുസ്ലീം ലീഗിന് വോട്ട് മറിച്ചു എന്നും ഒരു പ്രാവശ്യം വാര്‍ത്തയുണ്ടായിരുന്നു (ഓര്‍മ്മയില്‍ നിന്ന് പറയുന്നത്-തെറ്റാണെങ്കില്‍ തിരുത്താം). അതിനര്‍ത്ഥം ആ പ്രാവശ്യം മഞ്ചേശ്വരത്തെ ഇടതുമുന്നണിക്കാര്‍ മുസ്ലിം ലീഗുകാരായി എന്നാണോ?

കിരണ്‍ തന്ന കണക്ക് നോക്കിയാല്‍ തന്നെ: തലശ്ശേരിയിലും പെരിങ്ങളത്തും വോട്ട് കുറഞ്ഞു, എന്നാല്‍ കൂത്തുപറമ്പില്‍ 1996 ല്‍ 6001 അനുഭാവികള്‍ ഉണ്ടായിരുന്നത് 2001ല്‍ 1391 ആയി കുറഞ്ഞിട്ട് 2006ല്‍ 5269 ആയി കൂടി. അതിനര്‍ത്ഥം അഞ്ചുകൊല്ലം കൊണ്ട് കൂത്തുപറമ്പില്‍ ഏതാണ്ട് നാലായിരത്തോളം ആറെസ്സെസ്സ് അനുഭാവികള്‍ കൂടുതലായി ഉണ്ടായി എന്നാണോ? അതോ 2001ല്‍ അനുഭാവം ഉപേക്ഷിച്ചവരൊക്കെ 2006 ആയപ്പോള്‍ തിരിച്ച് വന്നു എന്നോ?

അതുപോലെതന്നെ ആറെസ്സെസ് എന്നത് ഒരു രാഷ്ട്രീയ സംഘടന അല്ല (എന്ന് അവര്‍ അവകാശപ്പെടുമ്പോള്‍) ബി.ജെ.പിയ്ക്ക് കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ ആറെസ്സെസ്സിന്റെ അനുഭാവികളെ നിശ്ചയിക്കുന്നത് എത്രമാത്രം ശരിയായിരിക്കും? ബി.ജെ.പി-ആറെസ്സെസ് അടികളെപ്പറ്റിയും ഇടയ്ക്കിടയ്ക്ക് കേള്‍ക്കാമല്ലോ. കഴിഞ്ഞ തവണത്തെയോ മറ്റോ തിരഞ്ഞെടുപ്പവലോകനത്തില്‍ ആറെസ്സുസ്സുകാര്‍ കൂട്ടമായി വോട്ട് ചെയ്യാതെ മാറിനിന്നതും ബി.ജെ.പിയുടെ തോല്‍‌വിക്ക് കാരണമായി എന്നൊക്കെ വാര്‍ത്തകളുണ്ടായിരുന്നല്ലോ (പിന്നെയും ഓര്‍മ്മയില്‍ നിന്ന്).

ബി.ജെ.പിയുടെ വോട്ടുകള്‍ ഏറ്റവും സമര്‍ത്ഥമായി ഉപയോഗിച്ച ആളാണ് കെ.എം.മാണി എന്ന് ഏതോ ഒരു ബി.ജെ.പിക്കാരന്‍ തന്നെയല്ലേ പറഞ്ഞത്? (ആരാണെന്ന് മറന്നു പോയി). അതുകൊണ്ട് ആറെസ്സെസ്സിന്റെ ബേയ്സ് അളക്കാന്‍ ബി.ജെ.പിക്ക് കിട്ടിയ വോട്ടെണ്ണുന്നത് മിസ്‌ലീഡിംഗ് തന്നെയാവാനാണ് സാധ്യത.

റെവലൂസ്‌മോഷന്‍‌സേ, പെര്‍‌മിഷന്‍ തന്നത് കാരണം എനിക്കിനി ധൈര്യമായി കളിക്കാം. ഞാന്‍ വല്ലാതെ കടപ്പെട്ടിരിക്കുന്നു :)

myexperimentsandme said...

"അലെങ്കില്‍ വോട്ട്‌ UDF ന്‌ വില്‍ക്കുന്നു"

LDF ന് വിറ്റിട്ടില്ല എന്ന് കിരണിന് എങ്ങിനെ മനസ്സിലായി? :)

കണ്ണൂസ്‌ said...

LDF ന് വിറ്റിട്ടില്ല എന്ന് കിരണിന് എങ്ങിനെ മനസ്സിലായി? :)


വക്കാരീ,

ഇത്ര naive ആയി അഭിനയിക്കുന്നതു കൊണ്ടാണ്‌ വക്കാരിയില്‍ ഒരു വലതു പക്ഷ തീവ്രവാദി ഒളിഞ്ഞു കിടപ്പുണ്ടെന്ന് പറയേണ്ടി വരുന്നതും :) . ബി.ജെ.പിക്ക് വിജയസാദ്ധ്യതയുള്ള മഞ്ചേശ്വരം മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥി ജയിക്കില്ല എന്നുണ്ടെങ്കില്‍ ഇടതന്‍‌മാര്‍ കോണ്‍ഗ്രസ്സിന്‌ വോട്ട് ചെയ്യും. ബി.ജെ.പി ആവട്ടേ, അവര്‍ക്കിഷ്ടമില്ലാത്ത ഏതു ഇടതു സ്ഥാനാര്‍ത്ഥിയേയും തോല്പ്പിക്കാന്‍ കോണ്‍ഗ്രസിന്‌ വോട്ട് ചെയ്യും. (വില്‍ക്കും എന്ന വാക്ക് ഉപയോഗിക്കുന്നില്ല). ഇത് അറിയാത്ത ഒരു കുഞ്ഞും കേരളത്തില്‍ കാണില്ല.

വോട്ട് മറിക്കല്‍ നടക്കില്ല എന്നൊക്കെ പറയുന്നവര്‍ വടകരയിലും ബേപ്പൂരും നടന്ന രണ്ട് തെരഞ്ഞെടുപ്പുകള്‍ക്ക് ഉത്തരം പറയാനും ബാദ്ധ്യസ്തരാണ്‌.

ആര്‍.എസ്.എസ് കേരളത്തില്‍ വളരുന്നു എന്നും, എന്നാല്‍ അത് വോട്ടിംഗില്‍ പ്രതിഫലിക്കാത്തത് ബി.ജെ.പി. വോട്ട് മറിക്കുന്നതു കൊണ്ടാണെന്നും വക്കാരി കരുതുന്നുവെങ്കില്‍ തുറന്ന് പറയൂ. ആ വോട്ട് ആര്‍ക്കാണ്‌ കിട്ടുന്നത് എന്ന് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ചിന്തിക്കുന്നവര്‍ക്ക് വിട്ടും കൊടുക്കൂ -- മറിച്ച് തെളിവുകളൊന്നും കാണിക്കാനില്ലെങ്കില്‍.

Anonymous said...

അനുഭാവം അളക്കാന്‍ പ്രത്യേകിച്ച് മീറ്റര്‍ ഇല്ലെങ്കില്‍ അനുഭാവം കൂടി എന്ന ആദ്യ അവകാശവാദം അല്ലേ ആദ്യം എതിര്‍ക്കപ്പെടേണ്ടത്? അതിനെതിരെ കൊണ്ടു വന്ന കണക്കുകള്‍ എതിര്‍ക്കപ്പെടുന്നതിനു മുന്‍പ്.

Suraj said...

വക്കാരിമാഷ്,

"മഞ്ചേശ്വരത്തോ മറ്റോ കെ.ജി. മാരാരെ തോല്‍‌പിക്കാന്‍ ഇടതുമുന്നണി മുസ്ലീം ലീഗിന് വോട്ട് മറിച്ചു എന്നും ഒരു പ്രാവശ്യം വാര്‍ത്തയുണ്ടായിരുന്നു (ഓര്‍മ്മയില്‍ നിന്ന് പറയുന്നത്-തെറ്റാണെങ്കില്‍ തിരുത്താം). അതിനര്‍ത്ഥം ആ പ്രാവശ്യം മഞ്ചേശ്വരത്തെ ഇടതുമുന്നണിക്കാര്‍ മുസ്ലിം ലീഗുകാരായി എന്നാണോ?"


ഈ വാദം അംഗീകരിച്ചിട്ട് തിരിച്ചിട്ടാല്‍ വര്‍ഷങ്ങളായി വേറാരെയോ തോല്‍പ്പിക്കാന്‍ സംഘപരിവാറുകാരും സ്വന്തം പാര്‍ട്ടിക്കു കൊടുക്കാതെ വോട്ടു മറിക്കുകയായിരുന്നു എന്നു വരില്ലേ (പാര്‍ട്ടി മാറിയില്ല എന്നുവച്ചാലും)?


സംഘത്തിന്റെ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ മറ്റു പാര്‍ട്ടികള്‍ വോട്ട് മറിക്കുന്നുവെന്ന് വയ്ക്കുക - എന്നാലും സ്വന്തം സ്ഥാനാര്‍ത്ഥികള്‍ക്ക് സംഘപ്രവര്‍ത്തകരും അനുഭാവികളും വോട്ട് ചെയ്യേണ്ടതല്ലേ ?
സ്വയം വളരുന്നു എന്ന് പറയുന്ന ഒരു പാര്‍ട്ടി എന്തുകൊണ്ട് സ്വന്തം സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുന്നില്ല എന്നത് പ്രസക്തമായ ചോദ്യമല്ലേ ? ഒന്നോ രണ്ടോ ഇടത്ത് പടലപ്പിണക്കം മൂലം രാഷ്ട്രീയപാര്‍ട്ടികളും അനുഭാവസംഘടനകളും സ്വന്തം സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുന്നത് സമ്മതിക്കാം. പക്ഷേ വര്‍ഷങ്ങളായി പലയിടത്തും ഇതാവര്‍ത്തിക്കുമ്പോള്‍ (നിയമസഭകാണാന്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ഭാഗ്യമുണ്ടാവാത്തത്) എന്തോ കുഴപ്പമുണ്ടെന്നല്ലേ അര്‍ത്ഥം ?

"ബി.ജെ.പിയുടെ വോട്ടുകള്‍ ഏറ്റവും സമര്‍ത്ഥമായി ഉപയോഗിച്ച ആളാണ് കെ.എം.മാണി എന്ന് ഏതോ ഒരു ബി.ജെ.പിക്കാരന്‍ തന്നെയല്ലേ പറഞ്ഞത്? (ആരാണെന്ന് മറന്നു പോയി). അതുകൊണ്ട് ആറെസ്സെസ്സിന്റെ ബേയ്സ് അളക്കാന്‍ ബി.ജെ.പിക്ക് കിട്ടിയ വോട്ടെണ്ണുന്നത് മിസ്‌ലീഡിംഗ് തന്നെയാവാനാണ് സാധ്യത."

ഇവിടെ ആര്‍.എസ്.എസ്സിന്റെ ബെയ്സാണൊ അളന്നുകൊണ്ടിരിക്കുന്നത് ?
(സംഘപരിവാരം എന്ന് ഞാന്‍ എന്റെ കമന്റിലേതായാലും ഉദ്ദേശിച്ചത് കാവിപ്പടയെ മുഴുവനുമാണ് - അവരു തമ്മില്‍ യാതൊരു രാഷ്ട്രീയ വ്യത്യാസവും കാണാത്തതുകൊണ്ട്)

പിന്നെ ആര്‍.എസ്.എസ് ബി.ജെ.പിയുമായി ബന്ധമില്ലാതെ നില്‍ക്കുന്ന സംഘടനയാണെന്നൊക്കെ പറയുന്നത് വലിയ കോമഡിയാണേ :)

അങ്ങനെയാണെങ്കില്‍ സി.ഐ.ടി.യൂവിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായോ ഐ.എന്‍.ടി.യൂ.സിക്ക് കോണ്‍ഗ്രസുമായോ ഒരു ബന്ധവുമില്ല എന്ന് പറയണം.

nalan::നളന്‍ said...

ആറെസ്സെസ്സും ബി.ജെ.പി യുമായെന്തു ബന്ധം. ഇന്നലെ വെളുപ്പാന്‍ കാലത്തല്ലയോ നമ്മുടെ ആറെസ്സെസ്സുകാരനായ അദ്വാനിയണ്ണന്‍ ബി.ജെ.പിക്കാരനായ അദ്വാനിയണ്ണന്റെ കൂമ്പിനിട്ടിടിച്ചത്. എന്തൊരിടിയായിരുന്നു, ഹോ!

"ഇടതുപക്ഷാഭിമുഖ്യമുണ്ടായിരുന്നവര്‍ സംഘത്തിലേക്കു പോകുന്നുണ്ടെങ്കില്‍, അത്‌ എന്തുകൊണ്ടാണെന്നു കണ്ടെത്തുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. "
അറിഞ്ഞുകൂടെങ്കില്‍ പറഞ്ഞു തരാം. നാട്ടുകാരുടെ തല്ലു ഭയന്ന്. എന്റെ നാട്ടിലെ ആറെസ്സിലോട്ടുള്ള് ഒഴുക്കില്‍ രണ്ടു കാരണങ്ങളേ ഉണ്ടായിരുന്നുള്ളൂ. പെണ്ണൂപിടിക്കേസിലോ, മോഷണക്കേസിലോ അകപ്പെട്ട് തല്ലുറപ്പാവുമ്പോള്‍ കേക്കണ സ്ഥിരം പല്ലവി “അവനാറെസ്സസ്സില്‍ ചേര്‍ന്നു”

രാജീവേ,
നകുലന്റെ ആകുലതകള്‍.. മണ്ണാങ്കട്ട..

Anonymous said...

-- പെണ്ണൂപിടിക്കേസിലോ, മോഷണക്കേസിലോ അകപ്പെട്ട് തല്ലുറപ്പാവുമ്പോള്‍ കേക്കണ സ്ഥിരം പല്ലവി “അവനാറെസ്സസ്സില്‍ ചേര്‍ന്നു”

പ്രതിലോമ-വാക്കാരീട ആഗുലതകളും തീര്‍ന്നുകാണും. ഇനി ഇതിനെകുറിച്ച് ഗവേഷ്നപഠനം വല്ലതു നടത്തണോ ആവോ !

നാലഞ്ച് വക്കാരി മോഡല്‍ ‘നൈവ്’ ചോദ്യം ഇപ്പഴേ വച്ചേക്കാം :

1. എല്ലാ ആറെസ്സസ്സ് കാരും പെണ്ണുപിടിയന്മാര്‍ അല്ലെങ്കില്‍ മോഷ്ണക്കാരാണോ ?
2. ആറെസ്സസ്സ് വോട്ട് അളക്കാനുള്ള അനുഭാവോ മീ‍റ്ററിനുള്ള ഗവേഷ്ണം എവിടെ നടക്കുന്നു?
3. എന്തിനാണ് ആറെസ്സസ്സിനു വോട്ടു കൊടുക്കാതെ മറ്റു മുന്നണികള്‍ പരസ്പരം വോട്ടുമറിക്കുന്നത് ?
4. വോട്ടു മാത്രമാണോ വില്ക്കുന്നത് അതോ അനുഭാവികളെയും വില്‍കകാറുണ്ടോ.....
..... ബാക്കി വാക്കാരി തന്നെ ചോദിക്കും.

ചന്ത്രക്കാറന്‍ said...

ഹാവൂ, പാഞ്ചാലിയുടെ ചേലയഴിയുമെന്നായപ്പോഴാണെങ്കിലും പരമപൂജനീയവക്കാരിജി വന്നല്ലോ, അതു മതി. അപ്പോ സംഭവാമി യുഗേ യുഗേ എന്ന് കൃഷ്ണന്‍ തമാശപറഞ്ഞതല്ല! ആ ഇറ്‌റെസിസ്റ്റിബിള്‍ ലോജിക്ക്‌ ഒന്നുകൂടി കേള്‍ക്കാനിടയാക്കിയ രാജീവിന്‌ നമോവാകം.

നളന്‍, ഒന്നുകൂടിയുണ്ട്‌ ഞങ്ങളുടെ നാട്ടില്‍ - ബ്ലേയ്ഡ്‌കമ്പനി നടത്തുന്നതിനും ലൈസന്‍സില്ലാത്ത കരിങ്കല്‍ ക്വാറി നടത്തുന്നതിനും മുന്നോടിയായും കേക്കാം അതേ വാചകം. എന്നിട്ടൊരു ബുള്ളറ്റ്‌ മോട്ടോര്‍സൈക്കിളില്‍ ബാലരമയിലെ ഡിങ്കനായഭിനയിച്ചുള്ള പഞ്ചായത്തുചുറ്റലുംകൂടിയാകുമ്പോള്‍ സംഗതി പെര്‍ഫെക്റ്റ്‌!

Unknown said...

കിരണ്‍,

കിരണ്‍ പറയുന്നതുപോലെ, പാര്‍ലമെന്റുതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി കുടുംബസംഗമങ്ങള്‍ സംഘടിപ്പിച്ചതുമാത്രമാണിപ്പോള്‍ കണ്ടതെങ്കില്‍ - മാദ്ധ്യമങ്ങള്‍ അങ്ങനെ തന്നെയാണു റിപ്പോര്‍ട്ടുചെയ്തിരുന്നതെങ്കില്‍ - ആ പോസ്റ്റു തന്നെ ഉണ്ടാകുമായിരുന്നില്ലല്ലോ. "പാര്‍ട്ടികുടുംബങ്ങള്‍ നിര്‍മ്മിക്കുകയാണു ലക്ഷ്യം" എന്നും, "കുടുംബനാഥന്‍ മാര്‍കിസ്റ്റുകാരനായിരിക്കേ അടുത്തതലമുറ മറ്റുപ്രസ്ഥാനങ്ങളിലേക്കു പോകുന്ന അവസ്ഥ തടയലാണ്‌ അതുകൊണ്ടുദ്ദേശിക്കുന്നത്‌" എന്നുമൊക്കെ പലരും വ്യക്തമായി എഴുതിയിരുന്നു. എല്ലാമൊന്നും സി.പി.എം. അനുകൂലപത്രങ്ങളല്ലാത്തതുകൊണ്ട്‌ അസത്യമായിക്കൂടെന്നില്ല. എന്തായാലും, അത്തരം വാര്‍ത്തകളില്‍ നിന്നും അതിനൊപ്പം ചേര്‍ത്തുവയ്ക്കാവുന്ന മറ്റു സൂചനകളില്‍ നിന്നുമാണ്‌ ഒരു അനുമാനമുള്‍ക്കൊള്ളുന്ന ആ പോസ്റ്റു ജനിക്കുന്നത്‌.

പിന്നെ, ആയുധമുപയോഗിച്ചു സംഘത്തെ തടയാമായിരുന്നെങ്കില്‍ 1969-ല്‍ത്തന്നെ ആകാമായിരുന്നുവെന്നും, അടിച്ചമര്‍ത്തല്‍ ശ്രമങ്ങള്‍ സംഘത്തെ തളര്‍ത്തുകയല്ല - വളര്‍ത്തുകയാണു ചെയ്തിട്ടുള്ളതെന്നുമുള്ള വരികള്‍ക്കു മറുപടിയായിട്ടാണ്‌ കിരണ്‍ ബി.ജെ.പി.യ്ക്കു ചില മണ്ഡലങ്ങളില്‍ കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിന്റെ കണക്കവതരിപ്പിച്ചത്‌. അതിനേക്കുറിച്ച്‌:-

വോട്ടിലേക്കു വരുന്നതിനു മുമ്പ്‌ ആദ്യം ചില പേരുകള്‍ വ്യക്തമായി നിര്‍വചിക്കാനനുവദിക്കുക.

സംഘം എന്നാല്‍ - രാഷ്ട്രീയസ്വയംസേവകസംഘം.

സംഘപരിവാര്‍ എന്നാല്‍ - സംഘകുടുംബം എന്നര്‍ത്ഥം. വിവിധ സംഘാനുബന്ധപ്രസ്ഥാനങ്ങള്‍ - തൊഴിലാളിപ്രസ്ഥാനമായ ബി.എം.എസ്‌-അതിന്റെ വിവിധ ഉപവിഭാഗങ്ങള്‍, വിദ്യാര്‍ത്ഥിസംഘടനയായ എ.ബി.വി.പി., സ്വദേശിജാഗരണ്‍ മഞ്ച്‌, രാഷ്ട്രവാദി മുസ്ലിം മഞ്ച്‌ മുതലായ മഞ്ചുകള്‍, യുവമോര്‍ച്ച, ന്യൂനപക്ഷമോര്‍ച്ച മുതലായ മോര്‍ച്ചകള്‍, സേവാഭാരതി, അങ്ങനെ തുടങ്ങി വളരെ ചെറിയ സംഘടനകള്‍ വരെ - കാഴ്ചവൈകല്യമുള്ളവര്‍ക്കായി നേത്രബാങ്കുകളും മറ്റും നടത്തുന്നവരുടെ സംഘടനയായ അഖില ഭാരതീയ ദൃഷ്ടിഹീന്‍ കല്യാണ്‍ സംഘ്‌ വരെ - അങ്ങനെ പലതും ചേര്‍ത്ത്‌ പൊതുവില്‍പ്പറയാറുള്ള പേര്‌.

ബി.ജെ.പി. :- ഭാരതീയ ജനതാപാര്‍ട്ടി. സംഘകുടുംബത്തിലെ ഒരംഗം. രാഷ്ട്രീയകക്ഷിയെന്ന നിലയില്‍, തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ നേരിട്ടിടപെടുവാന്‍ താത്‌പര്യമുള്ള അംഗങ്ങളിലൊന്ന്‌.

രാഷ്ട്രീയകക്ഷിയെന്ന നിലയില്‍ - ഏറ്റവും കൂടുതല്‍ പൊതുജനസമ്പര്‍ക്കം നടത്തുന്നതും വാര്‍ത്താപ്രാധാന്യം നേടുന്നതും - സംഘപ്രസ്ഥാനങ്ങള്‍ക്കിടയില്‍ - ബി.ജെ.പി.യാണ്‌. അതുകൊണ്ടു തന്നെ, പലര്‍ക്കും 'സംഘം' എന്നാലും 'സംഘപരിവാര്‍' എന്നാലും 'ബി.ജെ.പി.'യാണ്‌. അതു തെറ്റാണ്‌. എല്ലാ സ്വയംസേവകരും ബി.ജെ.പി.ക്കാരോ എല്ലാ ബി.ജെ.പി.ക്കാരും സ്വയംസേവകരോ അല്ല. സംഘടനകള്‍ പരസ്പരം വച്ചുമാറി പരാമര്‍ശിക്കാവുന്നവയോ, ഒന്ന്‌ ഒന്നിന്റെ ഉപവിഭാഗമോ അല്ല. രണ്ടും വ്യത്യസ്ത സംഘടനകളാണ്‌. എന്നാല്‍, എല്ലാവരേയും ചേര്‍ത്ത്‌ പൊതുവില്‍ സംഘം എന്നു പറഞ്ഞാലും തെറ്റില്ലാത്ത ചില സന്ദര്‍ഭങ്ങളുമുണ്ട്‌. പക്ഷേ, മുകളില്‍പ്പറഞ്ഞ മൂന്നു വാക്കുകളും മൂന്നു വ്യസ്ത്യസ്ത കാര്യങ്ങളേത്തന്നെയാണു സൂചിപ്പിക്കേണ്ടത്‌.

ഇതുമായി ബന്ധപ്പെട്ട്‌ തെറ്റിദ്ധാരണകള്‍ പലതുണ്ട്‌. ഉദാഹരണത്തിന്‌, സി.പി.എമ്മിന്റെ പോഷകസംഘടനകളായി എസ്‌.എഫ്‌.ഐ.യേയും സി.ഐ.ടി.യു.വിനേയുമൊക്കെ കണക്കാക്കാവുന്നതുപോലെയല്ല സംഘപരിവാറിലെ കാര്യങ്ങള്‍. എ.ബി.വി.പി.യോ ബി.എം.എസോ ഒന്നും 'ബി.ജെ.പി.യുടെ കീഴിലുള്ള പോഷകസംഘടനകളായി കണക്കാക്കാനാവില്ല. മറിച്ച്‌ അവ മൂന്നും മൂന്നു വ്യത്യസ്ത സംഘപ്രസ്ഥാനങ്ങള്‍ മാത്രമാണ്‌. സംഘബന്ധത്തിന്റെ കാര്യത്തില്‍, മറ്റു രണ്ടു സംഘടനകളുടെയും പിറകില്‍ മാത്രമേ ബി.ജെ.പി.യ്ക്കു സ്ഥാനമുള്ളൂ താനും.

ബി.ജെ.പി.ക്കു വോട്ടുചെയ്യുന്നവരെല്ലാം സംഘത്തേക്കുറിച്ച്‌ കാര്യമായ അറിവുള്ളവര്‍ പോലുമായിരിക്കണമെന്നില്ല. ബി.ജെ.പി. അനുഭാവിയായ എനിക്കു തന്നെയും സംഘത്തിന്റെ ചില അടിസ്ഥാന സാങ്കേതിക സംജ്ഞകള്‍ കൂടി അറിയില്ല. അതുപോലെ തന്നെ, എല്ലാ സ്വയംസേവകരും എപ്പോഴും ഏതെങ്കിലും ഒരു പാര്‍ട്ടിയ്ക്കു തന്നെ വോട്ടുചെയ്യണമെന്നു യാതൊരു നിര്‍ബന്ധവുമില്ല.

******
കിരണിന്റെ വോട്ടിന്റെ കണക്കിലേക്കു പിന്നാലെ വരാം. ഞാന്‍ പറഞ്ഞതൊന്നു പരിശോധിച്ചുകൊള്ളട്ടെ.

അടിച്ചമര്‍ത്തല്‍ ശ്രമങ്ങളേക്കുറിച്ചുതന്നെ. പിണറായി വിജയനും മറ്റും ചേര്‍ന്ന്‌ വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയ സംഭവം - കൊലപാതകപരമ്പരയുടെ തുടക്കം - തന്നെയാണ്‌ 1969 കൊണ്ട്‌ ഉദ്ദേശിച്ചത്‌. അന്നുമുതല്‍ തുടങ്ങിയ - ആയുധം കൊണ്ടുള്ള ഭീഷണി - ഫലപ്രദമായില്ല എന്നു പറഞ്ഞതില്‍ തെറ്റുണ്ടെന്നു വരുമോ? ആ കാലത്തൊക്കെ അങ്ങോ ഇങ്ങോ മാത്രം ഓരോരോ സംഘശാഖകള്‍ ഉണ്ടായിരുന്ന അവസ്ഥയല്ലല്ലോ എന്തായാലും ഇന്ന്‌? അതിനുശേഷവും എത്രയോ സംഘപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്‌? നാല്‍പതു വര്‍ഷമായിട്ടും ആക്രമണങ്ങള്‍ തുടരേണ്ടി വരുന്നു എന്നതു തന്നെ, ആക്രമണങ്ങള്‍ പൂര്‍ണ്ണമായി ഫലപ്രദമായില്ല എന്നല്ലേ കാണിക്കുന്നത്‌?

കണ്ണൂരില്‍ അതിവിപ്ലവകരമായ മാറ്റമൊന്നും ഇത്രകാലത്തിനുള്ളില്‍ വന്നെന്ന്‌ ആരും പറയില്ല. പക്ഷേ, സംഘാനുഭാവികള്‍ക്കു വ്യക്തമായ ഭൂരിപക്ഷമുള്ള ചില പ്രദേശങ്ങള്‍ വരെ പിന്നീടവിടെ ഉടലെടുക്കാനിടയായിട്ടില്ലേ? സംഘത്തിന്റെയും സംഘാനുബന്ധപ്രസ്ഥാനങ്ങളുടേയും സംസ്ഥാനതലത്തിലുള്ള പല പ്രമുഖനേതാക്കന്മാര്‍ ഉണ്ടായി വന്നതുപോലും കണ്ണൂരില്‍ നിന്നു തന്നെയല്ലേ? അവരിലൊരാള്‍ - ബി.ജെ.പി.യുടെ മുന്‍ സംസ്ഥാനപ്രസിഡന്റ്‌ സി.കെ.പത്മനാഭനാണെങ്കില്‍ ശക്തമായ മാര്‍ക്സിസ്റ്റ്‌ പശ്ചാത്തലത്തില്‍നിന്നുള്ള ആള്‍ കൂടിയല്ലേ?

ഭീഷണിയുടെയോ പ്രചാരണങ്ങളുടെയോ മറ്റോ ഫലമായി ആളുകളുടെ സംഘാനുഭാവം വ്യാപകമായി തകര്‍ക്കുവാന്‍ കഴിഞ്ഞുവോ? ആളുകളെ സംഘത്തില്‍ നിന്ന്‌ അകറ്റാന്‍ കഴിഞ്ഞുവോ? നേരേ മറിച്ച്‌ - അവര്‍ അന്ധമായി എതിര്‍ക്കപ്പെടുന്നു എന്നും - പലപ്പോഴും ആരോപണങ്ങള്‍ അടിസ്ഥാനരഹിതങ്ങളാണ്‌ എന്നും ചിന്തിച്ച്‌ പതുക്കെപ്പതുക്കെ അയഞ്ഞ നിലപാടുകള്‍ സ്വീകരിച്ചു തുടങ്ങിയവരില്ലേ? അവരേക്കുറിച്ചറിയാനാഗ്രഹിക്കുകയും പിന്നീടത്‌ അനുഭാവമായി പരിണമിക്കുകയുമൊക്കെ ചെയ്തവരില്ലേ? തളര്‍ച്ച - വളര്‍ച്ച - എന്നതൊക്കെക്കൊണ്ട്‌ ഇതൊക്കെത്തന്നെയേ ഉദ്ദേശിച്ചിരുന്നുള്ളൂ. വാസ്തവത്തില്‍ കണ്ണൂര്‍ മാത്രമല്ല ഉദ്ദേശിച്ചിരുന്നതു താനും.

ഇക്കഴിഞ്ഞ നാലഞ്ചു മാസങ്ങള്‍ക്കിടയിലും - തുടരെ അക്രമങ്ങള്‍ നടന്ന്‌ സംഘപ്രവര്‍ത്തകര്‍ ഏതു നിമിഷവും ആക്രമിക്കപ്പെടാം എന്ന അവസ്ഥയുണ്ടായിരുന്നിട്ടുകൂടി അവിടെ സംഘപ്രവര്‍ത്തനങ്ങള്‍ തടസ്സം കൂടാതെ നടന്നിരുന്നില്ലേ? ഈ ബഹളങ്ങള്‍ക്കിടയിലാണ്‌ ഭാരതീയവിചാരകേന്ദ്രത്തിന്റെ സംസ്ഥാനസമ്മേളനം കണ്ണൂരില്‍ നടന്നത്‌. ജന്മഭൂമി ദിനപത്രത്തിന്റെ അഞ്ചാമത്‌ എഡിഷന്‍ കണ്ണൂരില്‍ നിന്നു പുറത്തിറങ്ങിയതും അതിനിടെത്തന്നെ. സംഘപ്രവര്‍ത്തകര്‍ക്കു വേട്ടേറ്റുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ക്കിടയിലും, പൂര്‍ണ്ണഗണവേഷത്തില്‍ നടത്തുന്ന 'സാംഘിക്കുകള്‍' എന്ന പരിപാടിയും കണ്ണൂരിലെ വിവിധസ്ഥലങ്ങളില്‍ മുടക്കം കൂടാതെ നടന്നതായി വായിച്ചു.

ഒന്നാം കലാപത്തിനിടെ കോണ്‍ഗ്രസ്‌ സംഘടിപ്പിച്ച ശാന്തിയാത്രയ്ക്കു പ്രേരിപ്പിച്ചത്‌ അവരുടെ ജില്ലാഘടകത്തിന്റെ ഒരു അന്വേഷണറിപ്പോര്‍ട്ടാണെന്ന്‌ 'മാധ്യമം' ഉള്‍പ്പെടെ ചില പത്രങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. മാര്‍ക്സിസ്റ്റ്‌ അടിച്ചമര്‍ത്തലുകള്‍ക്കിടെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരുന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഒന്നുകില്‍ നിര്‍ജ്ജീവമാകുകയോ അല്ലെങ്കില്‍ പതുക്കെ സംഘപക്ഷത്തേയ്ക്ക്‌ അടുക്കുകയോ ചെയ്യുന്നു എന്ന കണ്ടെത്തലായിരുന്നുവത്രേ അതില്‍. ഇത്തരമൊരു 'കണ്‍സോളിഡേഷ'നു കളമൊരുങ്ങുന്നു എന്നതു സത്യമാണെങ്കില്‍, അതും മാര്‍ക്സിസ്റ്റുനയത്തിന്റെ പാളിച്ചതന്നെയാണു വെളിപ്പെടുത്തുന്നത്‌. പലപ്പോഴും സംഘാനുഭാവത്തിന്റെ ആദ്യസ്ഫുരണങ്ങള്‍ ഒരാളില്‍ ഉണര്‍ത്തുന്നതില്‍ മാര്‍ക്സിസ്റ്റുകള്‍ക്കും നല്ല പങ്കുണ്ട്‌.

അവസാനകലാപത്തിനിടെ മാര്‍ക്സിസ്റ്റുകള്‍ കൊലപ്പെടുത്തിയ സംഘാനുഭാവികളുടെ കാര്യമെടുത്താലും ശരി - ഒരു തളര്‍ത്തല്‍ നടത്തിയെന്നവകാശപ്പെടാനാവുമോ? സി.പി.എമ്മിന്റെ പാര്‍ട്ടിഗ്രാമത്തിനുള്ളില്‍ത്തന്നെ കഴിഞ്ഞിരുന്ന - പരമദരിദ്രകുടുംബത്തിലെ അംഗമായ - നിഖിലിനെ - മാര്‍ക്സിസ്റ്റുകാരായ സുഹൃത്തുക്കള്‍ വിളിച്ചതനുസരിച്ച്‌ ഇറങ്ങിച്ചെന്ന മഹേഷിനെ - വൃക്കരോഗിയും വൃദ്ധനുമായ സുരേന്ദ്രനെ - ഇവരെയൊക്കെ വധിച്ചത്‌ വലിയനാണക്കേടും ഭാരവുമല്ലേ സി.പി.എമ്മിന്‌ ഉണ്ടാക്കി വച്ചത്‌? സംഘപ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തണം എന്നൊരു തീരുമാനമെടുപ്പിക്കാനല്ലാതെ മറ്റെന്തിനാണു കഴിഞ്ഞത്‌? ആക്രമണങ്ങള്‍ സംഘടിപ്പിച്ചതിലൂടെ സി.പി.എമ്മിനു നഷ്ടങ്ങളേ ഉണ്ടായിട്ടുള്ളൂ എന്നു തോന്നുന്നു. അതു തിരിച്ചറിഞ്ഞ്‌ ഇനിയെങ്കിലും പ്രശ്നങ്ങളവസാനിപ്പിക്കാം എന്നു തീരുമാനിച്ചാല്‍ ഒരു ദേശം രക്ഷപെടുകയും ചെയ്യും.

******
ഇനി വോട്ടിലേയ്ക്കു വരാം.

'കണ്ണൂരില്‍ ബി.ജെ.പി.യ്ക്ക്‌ അസംബ്ലി തെരഞ്ഞെടുപ്പില്‍ വോട്ടു വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു' എന്നോ മറ്റോ ആരെങ്കിലും പറഞ്ഞാല്‍ അതിനെ പ്രതിരോധിക്കാനാവും കിരണിന്റെ കമന്റു നന്നായി ചേരുക എന്നു തോന്നുന്നു. കിരണ്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന വോട്ടിംഗ്‌ പാറ്റേണുകള്‍ - യാതൊരു അത്ഭുതത്തിനും അവകാശവാദത്തിനും വകയില്ലാത്ത മട്ടില്‍ - തികച്ചും പ്രതീക്ഷിക്കാവുന്ന മട്ടില്‍ത്തന്നെയാണു താനും വന്നിരിക്കുന്നത്‌. അതു പിന്നാലെ വിശദീകരിക്കാം.

കഴിഞ്ഞ കുറച്ചു തെരഞ്ഞെടുപ്പുകള്‍ എടുത്താല്‍, കേരളത്തില്‍ ബി.ജെ.പി.യ്ക്ക്‌ പാര്‍ലമെന്റു തെരഞ്ഞെടുപ്പില്‍ മാത്രമേ വോട്ടിംഗ്‌ ശതമാനത്തില്‍ ക്രമാനുഗതമായ വളര്‍ച്ചയുണ്ടായിട്ടുള്ളൂ. അവസാനം നടന്ന 2004-ലെ തെരഞ്ഞെടുപ്പില്‍, ഒറ്റപ്പാലം ഒഴിച്ചു മറ്റു 19 മണ്ഡലങ്ങളിലും വളര്‍ച്ചതന്നെയാണു കാണിച്ചതെന്നാണോര്‍മ്മ. തിരുവനന്തപുരത്ത്‌ രണ്ടുലക്ഷം എന്ന കടമ്പയും കാസര്‍കോടും പാലക്കാടും ഒരുലക്ഷം എന്ന കടമ്പയും കടക്കുവാനുമായി. മൂവാറ്റുപുഴയില്‍ പി.സി.തോമസുമായുള്ള സഖ്യം വിജയിക്കുകയും ചെയ്തു. രണ്ട്‌ അസംബ്ലി മണ്ഡലങ്ങളില്‍ ഒറ്റയ്ക്കുതന്നെ ഒന്നാമതു വരികയും ചിലയിടങ്ങളില്‍ രണ്ടാമതു വരികയുമൊക്കെച്ചെയ്തു. അതൊക്കെ ബി,ജെ,പി,യെ സംബന്ധിച്ചിടത്തോളം ചരിത്രനേട്ടങ്ങളായിരുന്നു. അതില്‍ ഉത്ക്കണ്ഠ രേഖപ്പെടുത്തിക്കൊണ്ടുള്ള വരികള്‍ സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പവലോകനറിപ്പോര്‍ട്ടില്‍ കടന്നുകൂടുകയും ചെയ്തിരുന്നു.

എന്നാല്‍ ആ നേട്ടങ്ങളെയൊക്കെ "സംഘ"ത്തിന്റെ വളര്‍ച്ചയുടെ മാനദണ്ഡമായിക്കരുതുന്നത്‌ തെറ്റാണെന്നാണ്‌ എന്റെ അഭിപ്രായം. ബി.ജെ.പി. എന്ന രാഷ്ട്രീയകക്ഷിയ്ക്ക്‌ ദേശീയതലത്തില്‍ നടക്കുന്ന ഒരു തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ വോട്ടുചെയ്യാന്‍ തയ്യാറാകുന്ന മട്ടിലുള്ള സ്വീകാര്യത വര്‍ദ്ധിച്ചു എന്നു മാത്രമേ അതു സൂചിപ്പിക്കുന്നുള്ളൂ. തെരഞ്ഞെടുപ്പിന്റെയും സ്ഥാനാര്‍ത്ഥിയുടെയും ചിത്രം പാടേ മാറിയപ്പോള്‍ - തിരുവനനതപുരം ഉപതെരഞ്ഞെടുപ്പിലെ വോട്ടിംഗ്‌ പാറ്റേണും ആകെ മാറി. പലരും വോട്ടുചെയ്തതുകൂടിയില്ല. സംഘത്തിന്‌ രണ്ടുതവണയും ശക്തിയില്‍ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ബി.ജെ.പി. വോട്ടായി പരിണമിച്ചവയില്‍ വ്യത്യാസം വന്നു. അപ്പോള്‍, ബി.ജെ.പി.യ്ക്കു ലഭിക്കുന്ന വോട്ട്‌ സംഘസ്വാധീനത്തിന്റെ സൂചകമായി എടുക്കാനാവില്ല എന്നുറപ്പാണ്‌.

പാര്‍ലമെന്റു തെരഞ്ഞെടുപ്പില്‍ വളര്‍ച്ചകാണിക്കുമ്പോള്‍ത്തന്നെ, അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇപ്പോളും അഞ്ചുശതമാനത്തിന്‌ അപ്പുറവും ഇപ്പുറവും നിന്നു ചാഞ്ചാടുന്നതല്ലാതെ കാര്യമായ വളര്‍ച്ചയൊന്നും രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. പല മണ്ഡലങ്ങളിലും, കിരണ്‍ ചൂണ്ടിക്കാണിച്ചതുപോലെ, ഓരോ തെരഞ്ഞെടുപ്പിലേയും പ്രത്യേകതയനുസരിച്ച്‌ വോട്ടിംഗ്‌ നില കുറഞ്ഞുകുറഞ്ഞുവന്നിട്ടുമുണ്ട്‌. അതില്‍ പക്ഷേ അത്ഭുതപ്പെടാനൊന്നുമില്ല. ജയസാദ്ധ്യതപരിഗണിച്ചുകൊണ്ട്‌ പാര്‍ലമെന്റിലേക്കു നല്‍കുന്ന അംഗികാരം, ജയസാദ്ധ്യതയില്ലാത്തതിന്റെ പേരില്‍ അസംബ്ലിയില്‍ നല്‍കാന്‍ ജനം തയ്യാറാകുന്നില്ല എന്നതാണതിന്റെ കാരണം. വിജയസാദ്ധ്യത എന്ന "ത്രെഷോള്‍ഡ്‌" ഒന്നു ബ്രേക്കുചെയ്യാന്‍ കഴിയുന്നതുവരെ ഈ അവസ്ഥയ്ക്കു സാദ്ധ്യതയുണ്ട്‌.

2004- ല്‍ കര്‍ണാടകയില്‍ പാര്‍ലമെന്റു തെരഞ്ഞെടുപ്പിന്‌ പകുതിയിലധികം അസംബ്ലി മണ്ഡലങ്ങളില്‍ ബി.ജെ.പി. മുന്നിലായിരുന്നു. പക്ഷേ അതോടൊപ്പം നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍, ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ കഴിഞ്ഞുവന്നല്ലാതെ പകുതിയിലധികം സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല. ഒരുമിച്ചു നടന്ന തെരഞ്ഞെടുപ്പില്‍ത്തന്നെ, രണ്ടിടത്തേയ്ക്കും രണ്ടു രീതിയിലുള്ള പരിഗണനയാണു പലരും നല്‍കിയതെന്നു സാരം. പണ്ടൊക്കെ കേരളത്തില്‍, നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിനു മുന്‍തൂക്കം ലഭിക്കുമ്പോള്‍ത്തന്നെ പാര്‍ലമെന്റിലേയ്ക്കു വലതുസഖ്യത്തിന്‌ അംഗീകാരം കിട്ടുന്ന പ്രവണതയുണ്ടായിരുന്നു.

2001-ല്‍ ബി.ജെ.പി. വോട്ടില്‍ ഇടിവുണ്ടായതിനു പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്‌. പരുമലയും ജയകൃഷ്ണന്‍ മാഷും പന്ന്യന്നൂര്‍ ചന്ദ്രനും - സംഘം മാര്‍ക്സിസ്റ്റുപീഢനങ്ങള്‍ തുടര്‍ച്ചയായി ഏറ്റതിനു ശേഷം വന്നൊരു തെരഞ്ഞെടുപ്പായിരുന്നു അത്‌. മാര്‍ക്സിസ്റ്റുകള്‍ക്കു ഭരണം കയ്യിലുണ്ടായിരുന്നതായിരുന്നു താനും പലപ്പോഴും പ്രശ്നങ്ങള്‍ ഗുരുതരമാക്കിയത്‌. അപ്പോള്‍, മാര്‍ക്സിസ്റ്റുഭരണം തന്നെ തുടരുന്നതൊഴിവാക്കണമെന്ന്‌ അനേകം സംഘപ്രവര്‍ത്തകര്‍ക്കു തോന്നിയിട്ടുണ്ടാകണം. സ്വാഭാവികമായും, മറ്റൊരു സാഹചര്യത്തിലായിരുന്നെങ്കില്‍ ബി.ജെ.പി.ക്കു ലഭിക്കുമായിരുന്ന വോട്ടുകള്‍ യു.ഡി.എഫിനു പോയിട്ടുണ്ടാകണം. അതു കേവലമൊരു സ്വാഭാവികത മാത്രമാണ്‌. 'ആറെസ്സെസ്സുകാരന്റെ വോട്ട്‌ ഓന്റെ വീട്ടില്‍ക്കൊണ്ടുപോയി ഇടട്ടെ' എന്നു പറഞ്ഞുകൊണ്ട്‌ പ്രചാരണകാലത്ത്‌ നായനാര്‍ നടത്തിയ പ്രകോപനപരമായ ചില പ്രസംഗങ്ങളും മൂന്നു നാലു മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ്‌. തോല്‍ക്കാന്‍ കാരണമായിട്ടുണ്ട്‌. സാമ്പത്തിക മാന്ദ്യവും കുറേ പട്ടിണി മരണങ്ങളും - മൊത്തത്തില്‍ മാര്‍ക്സിസ്റ്റുസര്‍ക്കാര്‍വിരുദ്ധവികാരം ശക്തമായിരുന്നു ആ തെരഞ്ഞെടുപ്പില്‍. മൂന്നില്‍ രണ്ടുഭൂരിപക്ഷത്തിനു യു.ഡി.എഫ്‌. ജയിച്ചുകഴിഞ്ഞപ്പോളാന്‌ "വോട്ടു വിറ്റു" എന്നൊക്കെയുള്ള വാദങ്ങളുയര്‍ത്തിനോക്കിയത്‌.

2006-ലും തലശ്ശേരിയില്‍ വോട്ടുകള്‍ കുറവാണെന്നതാണു കിരണ്‍ പറയുന്നത്‌. പക്ഷേ അതിലും ആശ്ചര്യപ്പെടാനൊന്നുമില്ല. അവിടെ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേന്ദ്രന്‍ പിന്മാറുകയൊക്കെച്ചെയ്ത സാഹചര്യമായിരുന്നു അന്നവിടെ ഉണ്ടായത്‌. വോട്ടുകുറഞ്ഞില്ലെങ്കിലായിരുന്നു അവിടെ അത്ഭുതപ്പെടേണ്ടത്‌. 2006-ല്‍ പൊതുവെ പലമണ്ഡലങ്ങളിലും കാര്യമായ പ്രവര്‍ത്തനത്തിനൊന്നും ബി.ജെ.പി. മുതിര്‍ന്നിരുന്നില്ല. നന്നായി പ്രവര്‍ത്തിച്ച ചില മണ്ഡലങ്ങളില്‍ നേട്ടമുണ്ടാക്കാനായിട്ടുമുണ്ട്‌. പൊന്നാനിയില്‍ പാലൊളിയ്ക്കെതിരെ മത്സരിച്ച ശോഭാസുരേന്ദ്രനു ലഭിച്ച വോട്ടു വര്‍ദ്ധനവ്‌ ഉദാഹരണം.

വോട്ടുകള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചു മാറിമറിഞ്ഞുപോകുന്നതില്‍ വലിയ അസ്വാഭാവികതയൊന്നുമില്ല. കേരളത്തിലെ കേഡര്‍ശക്തിയുടെ കാര്യത്തില്‍ മാര്‍ക്സിസ്റ്റുകള്‍ക്കു പിന്നിലായി രണ്ടാമതു മാത്രമേ ബി.ജെ.പി.യ്ക്കു സ്ഥാനമുള്ളൂ. കേഡര്‍സ്വഭാവത്തിലെ ഒന്നാം സ്ഥാനക്കാരായ സി.പി.എമ്മില്‍ത്തന്നെ വോട്ടുചോര്‍ച്ചയുടെ ഉദാഹരണങ്ങള്‍ ധാരാളമുണ്ട്‌.

2006-ല്‍ത്തന്നെ കടകംപള്ളിയേപ്പോലുള്ള പ്രമുഖര്‍ - നിസാരമാര്‍ജിനാണെങ്കിലും പരാജയപ്പെട്ടത്‌ പാര്‍ട്ടിയുടെ കേഡര്‍വോട്ടുകള്‍ മറിഞ്ഞതുകൊണ്ടാണ്‌. മുമ്പ്‌ വി.എസ്‌.-ന്‌ അടക്കം തോല്‍വിയേറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്‌. ഇത്തവണ മഞ്ചേശ്വരത്ത്‌ ജമാ-അത്തെ-ഇസ്ലാമിയുടെയും പി.ഡി.പി.യുടെയും പിന്തുണകൂടിവന്നതോടെ ജയിക്കാമെന്ന സാഹചര്യമുണ്ടായപ്പോളല്ലാതെ - ഇതിനു മുമ്പെല്ലാം പരമ്പരാഗതമായി യു.ഡി.എഫിന്റെ ചേര്‍ക്കളം അബ്ദുള്ളയ്ക്കുവോട്ടുചെയ്തിരുന്നവരാണവിടത്തെ പല സി.പി.എമ്മുകാരും. ഇരുന്നൂറില്‍പരം വോട്ടുകളുടെയോ മറ്റോ നിസാരമാര്‍ജിനു കെ.ജി.മാരാര്‍ പരാജയപ്പെട്ടതൊക്കെ കേവലം ഒരു ഉദാഹരണം മാത്രമാണ്‌. അതവിടുത്തെ ഒരു സ്ഥിരം തന്ത്രമായിരുന്നു. ആരോ ഇവിടെയൊരു കമന്റില്‍ പറഞ്ഞുവച്ചതുപോലെ - ഇതൊക്കെ അറിയാത്ത ആരാണുള്ളത്‌? ഇതിലൊന്നും രാഷ്ട്രീയനിരീക്ഷകര്‍ക്കു യാതൊരു അത്ഭുതവുമുണ്ടാകാന്‍ വഴിയില്ല. വോട്ടു വിറ്റുവെന്നോ മറിച്ചുവെന്നോ ഒക്കെ - ആക്ഷേപസ്വരത്തില്‍ നമുക്ക്‌ ഇഷ്ടം പോലെ വാദിക്കാമെന്നേയുള്ളൂ.

ബി.ജെ.പി.ക്കു വോട്ടുവര്‍ദ്ധിച്ചാല്‍ അതു സംഘവളര്‍ച്ചയേയും കുറഞ്ഞാല്‍ അതു തളര്‍ച്ചയേയും സൂചിപ്പിക്കണമെന്നില്ല എന്നു സംഗ്രഹം. ആയുധപ്രയോഗം കൊണ്ട്‌ സംഘവളര്‍ച്ച തടയാന്‍ കഴിഞ്ഞില്ല എന്ന എന്റെ വാചകത്തിനുള്ള മറുപടിയല്ല കിരണ്‍ പറഞ്ഞതെന്നാണ്‌ എന്റെയൊരു തോന്നല്‍. 'ആയുധപ്രയോഗം മൂലം 2001-ല്‍ ബി.ജെ.പി.യുടെ വോട്ടു കുറപ്പിക്കുവാന്‍ കഴിഞ്ഞു' എന്നാരെങ്കിലും പറഞ്ഞാല്‍ അതു ശരിയാണ്‌.

പലരും പലതും പറഞ്ഞ്‌ അല്‍പം നീണ്ടുപോയതുകൊണ്ടാണ്‌ ഇതും നീണ്ടുപോയത്‌. വെറുതെ സംഘവിരുദ്ധ വികാരം മാത്രം പ്രകടിപ്പിച്ചുകാണുന്ന കമന്റുകള്‍ ധാരാളം വന്നുകാണുന്നതുകൊണ്ടും - ഇതെല്ലാം ഇവിടെ സമ്പൂര്‍ണ്ണ ഓടോ ആയതുകൊണ്ടും - ഇനി പ്രത്യേകിച്ചൊന്നും പറയാന്‍ താത്‌പര്യമില്ല.

qw_er_ty

Mr. K# said...

പാഞ്ചാലിയുടെ ഉപമയേക്കാള് ഈ പോസ്ടിനു യോജിക്കുക. സൂരി നമ്പൂതിരിപ്പാടിന്റെ ഉപമയായിരിക്കും. ഇന്ദുലേഖയെ കിട്ടിലെന്നു കണ്ടപ്പോള് തോഴിയെ അടിച്ചു കൊണ്ടു പോയവന്. നകുലന്റെ ലേഖനത്തിനു രാജീവ് ചേലനാട്ടിന്റെ ഭാഷ്യം. പിന്നെ ഭാഷ്യത്തിനെ നൂലിഴ കീറി വിമര്ശനം. ഛേ...

നകുലന് പറഞ്ഞ ആശയച്ചോര്ച്ചയും അര്ത്ഥവ്യതിയാനവും പോട്ടെ. കുറഞ്ഞ പക്ഷം
"'തെക്കോട്ടു പോകുക' എന്ന ശൈലീപ്രയോഗത്തിനര്‍ത്ഥം 'അവസാനിക്കുക' എന്നാണ്‌. - അപ്പോല്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ അക്കൌണ്ട് ഇപ്പോ തുറക്കുമെന്നൊക്കെ പറഞ്ഞതിന്റെ അര്‍ത്ഥം ഇതായിരുന്നുവല്ലേ പരം‌പൊരുളേ. കഷ്ടം."
എന്ന പ്രയോഗം എവിടെ നിന്നു കിട്ടി എന്ന് വിശദീകരിക്കാനുള്ള ബാധ്യത എങ്കിലും രാജീവിനുണ്ട്. ആധാരമായ പോസ്റ്റില് അത്തരമൊരു വാചകം കണ്ടെയില്ല. നകുലന്റെ ആകുലതകള് എന്ന പേരില് കൈയില് നിന്നും ഇട്ടു കാച്ചുകയാണോ മാഷേ :-)

കണ്ണൂസ്‌ said...

നകുലാ, ഒരു കാര്യം ചോദിച്ചോട്ടേ?

2004 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് രാജഗോപാലിന്‌ കിട്ടിയത് 228,000 വോട്ടുകളാണ്‌. അതായത് ഏതാണ്ട് 29%. പാലക്കാട് ഉദയഭാസ്കറിന്‌ ഒന്നര ലക്ഷത്തോളം വോട്ട് കിട്ടി. ഇത് രണ്ടും, സംഘപരിവാറിന്റെ വളര്‍ച്ചയായി കണക്കാക്കാന്‍ പറ്റിയ സൂചകങ്ങളല്ല എന്ന് താങ്കള്‍ തന്നെ പറയുന്നു. അതായത് ബി.ജെ.പി. കേന്ദ്രത്തില്‍ തിരിച്ചു വന്നാല്‍ ഓ.രാജഗോപാല്‍ ഒരു ക്യാബിനറ്റ് മന്ത്രിയാവാനുള്ള സാധ്യതയുണ്ട് എന്നൊരു ജനവികാരമാണ്‌ അദ്ദേഹത്തിനായുള്ള വോട്ട് ആയത്. ഉദയ് ഭാസ്കറിന്റെ കാര്യത്തിലാവട്ടേ പണം കൊണ്ടുള്ള സ്വാധീനമാണ്‌ ഉണ്ടായിട്ടുള്ളത്. അദ്ദേഹത്തിന്റെ നാഗ്‌പൂരിലോ മറ്റോ ഉള്ള വ്യവസായ സം‌രംഭങ്ങളില്‍ ജോലി കൊടുക്കാം എന്നൊക്കെ പരസ്യ വാഗ്‌ദാനങ്ങള്‍ നടത്തിയും പണം കൊടുത്തുമാണ്‌ അദ്ദേഹത്തിന്‌ വോട്ട് ചെയ്യിപ്പിച്ചത്.

ഇനി, ഇതു കഴിഞ്ഞാല്‍ പ്രത്യേകിച്ച് തരംഗങ്ങളൊന്നുമില്ലാതിരുന്ന ഉപതെരഞ്ഞെടുപ്പില്‍ സി.കെ.പദ്‌മനാഭന്‌ കിട്ടുന്നത് 36,000 വോട്ടുകള്‍ (ഏതാണ്ട് 4.8%). അതേ സമയത്ത് നടന്ന അസം‌ബ്ലി തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് മൊത്തം കിട്ടിയ വോട്ട് 4.3%.

ഇതില്‍ നിന്ന് നകുലന്‍ എത്രയൊക്കെ അല്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചാലും കേരളത്തിലെ സംഘ്പരിവാറിന്റെ ശക്തി 5% എന്ന ലെവലില്‍ നിന്ന് തീരെ മുകളിലല്ല എന്നുറപ്പല്ലേ? ബി.ജെ.പി. പ്രവര്‍ത്തകര്‍ ആര്‍.എസ്.എസും തിരിച്ചും അല്ല എന്ന് സമ്മതിച്ചാലും, പരിവാറികള്‍ക്ക് വോട്ട് ചെയ്യാന്‍ പറ്റിയ കക്ഷി ബി.ജെ.പി അല്ലേ ഉള്ളൂ? അവര്‍ വോട്ട് മറിക്കുന്നില്ല / കച്ചവടം ചെയ്യുന്നില്ല എന്ന് താങ്കള്‍ക്ക് ഉറപ്പാണെങ്കില്‍ 5% എന്ന ലെവലില്‍ നിന്ന് തരിമ്പു പോലും സംഘ്‌പരിവാര്‍ വളര്‍ന്നിട്ടില്ല എന്ന് സമ്മതിക്കൂ. ഇനി അതല്ലെങ്കില്‍ വളര്‍ച്ച ലോക്‌സഭാ തെരഞ്ഞെടുപ്പിലോ പഞ്ചായത്ത് തെരഞ്ഞെടുപ്പിലോ വോട്ട് ആയി മാറാത്തതെന്തു കൊണ്ട് എന്ന് പറയൂ.

Anonymous said...

അടിച്ചമര്‍ത്തല്‍ ശ്രമങ്ങളേക്കുറിച്ചുതന്നെ. പിണറായി വിജയനും മറ്റും ചേര്‍ന്ന്‌ വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയ സംഭവം - കൊലപാതകപരമ്പരയുടെ തുടക്കം - തന്നെയാണ്‌ 1969 കൊണ്ട്‌ ഉദ്ദേശിച്ചത്‌. അന്നുമുതല്‍ തുടങ്ങിയ - ആയുധം കൊണ്ടുള്ള ഭീഷണി - ഫലപ്രദമായില്ല എന്നു പറഞ്ഞതില്‍ തെറ്റുണ്ടെന്നു വരുമോ?-നകുലന്‍

1969 ഏപ്രില്‍ 28ലെ മാതൃഭൂമി വാര്‍ത്ത

"കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള സ്റ്റുഡന്റ്സ് ഫെഡറേഷന്‍ താലൂക്ക് സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍(16), ജനസംഘം പ്രവര്‍ത്തകനായ എന്‍.രാമകൃഷ്ണന്‍(23), മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകനായ ജയരാജന്‍(30) എന്നിവരെയും യാതൊരു രാഷ്ട്രീയവുമില്ലാത്തവരെന്ന് പറയപ്പെടുന്ന പിലുലിലെ ഒരു ഇരുമ്പുകച്ചവടക്കാരനായ ബേലുണ്ണി‍(32)യുമാണ് വൈകുന്നേരം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവര്‍. ബാലകൃഷ്ണനും രാമകൃഷ്ണനും മല്ലര്‍ റോദില്‍ വെച്ചാണ് ആക്രമണത്തിനു വിധേയരായത്. ബാലകൃഷണ്‍ ഓണിയന്‍ ഹൈസ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ ആര്‍.എസ്.എസ്സുകാരെന്ന് പറയപ്പെടുന്ന ഒരു സംഘം ആളുകള്‍ ആക്രമിക്കുകയാണുണ്ടായതത്രെ ഉണ്ടായത്. അയാളുടെ തലക്ക് പരിക്കേറ്റിരുന്നു. അതു കഴിഞ്ഞ് പത്ത് മിനിറ്റിനു ശേഷമാണ് ഒരു സംഘം മാര്‍ക്സിസ്റ്റുകള്‍ രാമകൃഷ്ണനെ ആക്രമിച്ചത്. "

വാടിക്കല്‍ രാമകൃഷ്ണനു മുന്‍പ് ആക്രമിക്കപ്പെട്ടത് കൊടിയേരി ബാലകൃഷ്ണന്‍..അപ്പോള്‍ 1969ലെ തുടക്കം എവിടെ നിന്നാണോ അവോ?

(വാടിക്കല്‍‍)രാമകൃഷ്ണന്‍ മരിച്ചത് പിന്നീട് ആശുപത്രിയില്‍ വെച്ചാണ്.

Rajeeve Chelanat said...

Sincere apologies for not being able to respond/reply in malayalam.
due to some technical problems.

dear nakulan

it is strange to see this age old claims being repeated again and again, that BJP and RSS are entirely different. Though one claims to be a social organization and the other its political face, basically, the two are merely flip sides of the same coin (to use a cliche) and they both are unequivocally identical in their communal agendas and national perspective.

Another thing more visible is that, there are many BJPs and RSS, on both state and national levels,and I need not detail on this, as you might be knowing all about it yourselves.

I didnt get a simple answer for my quite simple question which I posed about the issue in your post, that is:

even if we take your claim that CPI(M) had come out with this new tactic, just to avoid the physical assaults between the two and also to make a unity in the otherwise divided households (with either the head or members being of one party and the rest aligning to other), isnt it a reasonable and viable and humane political strategy, which doesnt violate the codes of of democracy, human rights and secularism, and isnt it which is being practiced by everyone?

I too would agree that there are deep divisions in CPI(M), both ideological and personal. The latter being the more. And there are elements in the CPI and CPI (M) parties,who are fascists, imperialists and sheer nonsenses.

But, compared to all the rightwing and communal parties like BJP, Congress and their cronies, marxist / communist parties are still maintaining their democratic stance in most of the issues, and they take a more secular and humane approach in these issues. Maybe something to which you might not concur.

And dear Nakulan, the issues of communalism and the fascist ideologies are not as simple and unharmful, as these sanghies or the congress think.

It is a much much big and serious real threat, which can even shatter the (even)otherwise nonsense concept of Akhanda Bharatha of BJP and RSS. A vast and wide pluralist society and polity as that of India, cannot afford to play with that matchstick anymore. Think of the racial and ethnical conflicts being enacted out in small states and nations and multiply it with 1 billion.

Regarding the voting patterns, its complexities and all those things, I think, Suraj, Kiran, Kannoose, Radheyan, chandrakkaran, nalan and aaraayalenth had made it more than clear to help you get a real picture and I am sure that you are reasonable enough to get the message and picture from those.

and lastly, i had'nt intended to make this post (in my blog) a platform for such a discussion and would have preferred to have it in your blog rather. apologies for that.

comradely urs

Rajeeve Chelanat said...

A word more.

Thanks for all those who have read and contributed to this.

Kuthiravattan

Regarding 'aakulathakal', nakulan have already admitted that he has that feeling, though on a different context,though I am of the view that that context itself is not-so-distant from the issue.
And panchali and her defiling is not that much connected with this issue :-)

comradely

Anonymous said...

Dear Rajeeveji
few comments on your last comment.

1. i dont think nakulan mentioned anywere that this new tactic against humnaity or law. he simply told what is there behind this new development and it is not what CPM is saying outside.

2.Regarding the secular and human approach i dont think there is any difference between congress,communists and other political parties in india. what differ them from BJP is BJP is looking for hindu vote bank but others are working hard to get the minority votes. end of the day all are dividing indians based on caste and relegion.
3.i do afree with you that the issues of communalism and the fascist ideologies are not as simple and unharmful, as these sanghies or the congress or all political parties in india think. this include ur favourite communists also.

4. Yes this approach is going to divide india again and again. no doubt.
5. Regarding the vote share for bjp in kerala my personal openion is that BJP is not growing because RSS always support UDF to stop LDF coming in to power. still BJP gets more votes in kerala after CPM,Congress,CPI and league.

6. As Rajeeveji mentioned , Mr. Nakulan you could have shown the courage to allow all discussion in your blog only.

myexperimentsandme said...

റെവ: ലൂസ്‌മോഷന്‍‌സേ, താങ്കള്‍ക്ക് നല്ല നമസ്കാരം. സുഖം തന്നെയെന്ന് കരുതുന്നു :)

കണ്ണൂസേ:

എന്റെ ആ ചോദ്യം നല്ല ഒന്നാന്തരം അഭിനയം തന്നെയായിരുന്നു. കാരണം ഈ വോട്ട് മറിക്കല്‍ കലാപരിപാടിയില്‍ എനിക്കുള്ള പങ്ക് പത്രങ്ങളില്‍ വായിച്ചുള്ള അറിവ് മാത്രമാണ്. ബി.ജെ.പി ആര്‍ക്കൊക്കെ വോട്ട് ചെയ്യുമെന്ന് ഒരു വലതുപക്ഷതീവ്രഫാസിസ്റ്റ് വാദിയായ എന്നെക്കാളും വ്യക്തമായി കണ്ണൂസിനും കിരണിനും അറിയാമെങ്കില്‍ നിങ്ങള്‍ ആ പ്രസ്ഥാനത്തെ എത്രമാത്രം മനസ്സിലാക്കിയിരിക്കുന്നു എന്നറിഞ്ഞ് നകുലന്‍ പോലും നാണിച്ചു പോകും :) ഒരു ബ്ലോഗ് ശൈലി കടമെടുത്താല്‍ “ഞാന്‍ ഉദ്ദേശിച്ചതെന്താണെന്ന് കണ്ണൂസിന് മനസ്സിലാകാഞ്ഞിട്ടൊന്നുമല്ലല്ലോ” :)

[:) ചിഹ്നത്തിന് ഞാന്‍ എന്റെ ബ്ലോഗ് ഇടപെടലുകളില്‍ ഭയങ്കരമായ പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് പണ്ടേ പറയേണ്ടതായിരുന്നു].

വോട്ട് മറിക്കല്‍ നടക്കില്ല എന്നൊക്കെ പറയുന്നവര്‍ വടകരയിലും ബേപ്പൂരും നടന്ന രണ്ട് തെരഞ്ഞെടുപ്പുകള്‍ക്ക് ഉത്തരം പറയാനും ബാദ്ധ്യസ്തരാണ്‌.

വോട്ട് മറിക്കല്‍ നടക്കില്ല എന്ന് ഞാനൊരിടത്തും പറഞ്ഞിട്ടില്ലല്ലോ കണ്ണൂസേ? എവിടെയാണ് ഞാന്‍ പറഞ്ഞതെന്ന് ഒന്ന് കാണിക്കാമോ? മറിച്ച് മാണിക്കും മറ്റും ബി.ജെ.പി വോട്ട് മറിച്ച കാര്യം പറഞ്ഞിട്ടുണ്ട് താനും. വോട്ട് മറിക്കുന്നു എന്നാരോപിക്കപ്പെടുന്ന ബി.ജെ.പിയ്ക്ക് കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെ സംഘപരിവാറിന്റെ ബേയ്സ് അളക്കുന്നത് മിസ്‌ലീഡിംഗ് ആവുമെന്നാണ് ഞാന്‍ പറഞ്ഞത്. പറഞ്ഞത് കിരണിന്റെ കമന്റിന് മറുപടിയായും. അവിടെത്തന്നെ കൂത്തുപറമ്പില്‍ ബി.ജെ.പിയ്ക്ക് കിട്ടിയ വോട്ട് കുറയല്‍-പിന്നെ കൂടുതലിന്റെ അര്‍ത്ഥം ആദ്യം അനുഭാവം ഉണ്ടായിരുന്നു, പിന്നെ കുറഞ്ഞു, പിന്നെ കൂടി എന്നൊക്കെയാണോ എന്നും ഞാന്‍ ചോദിച്ചിരുന്നു. ഇനി എന്നെങ്കിലും ഞാന്‍ ബി.ജെ.പിയുടെ വോട്ടെടുത്ത് മറിച്ചിട്ട് ട്ട്‌വോ ആക്കുകയാണെങ്കില്‍ തീര്‍ച്ചയായും അതിന് സമാധാനം പറയാന്‍ ഞാന്‍ ബാധ്യസ്ഥനാണ് താനും.

ആര്‍.എസ്.എസ് കേരളത്തില്‍ വളരുന്നു എന്നും, എന്നാല്‍ അത് വോട്ടിംഗില്‍ പ്രതിഫലിക്കാത്തത് ബി.ജെ.പി. വോട്ട് മറിക്കുന്നതു കൊണ്ടാണെന്നും വക്കാരി കരുതുന്നുവെങ്കില്‍ തുറന്ന് പറയൂ. ആ വോട്ട് ആര്‍ക്കാണ്‌ കിട്ടുന്നത് എന്ന് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ചിന്തിക്കുന്നവര്‍ക്ക് വിട്ടും കൊടുക്കൂ -- മറിച്ച് തെളിവുകളൊന്നും കാണിക്കാനില്ലെങ്കില്‍.

ഹെന്റെ പൊന്ന് കണ്ണൂസേ, ആറെസ്സെസ്സ് കേരളത്തില്‍ വളരുന്നുണ്ടോ ഇല്ലയോ എന്നോ ബി.ജെ.പി വോട്ട് മറിക്കുന്നുണ്ടോ ഇല്ലയോ എന്നോ ഒന്നുമല്ലല്ലോ ഞാന്‍ പറഞ്ഞത്? ബി.ജെ.പി വോട്ട് മറിക്കുന്നു എന്ന് പറയുകയും അതേ വായില്‍ തന്നെ ബി.ജെ.പിയ്ക്ക് കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ സംഘപരിവാറിന്റെ കേരളത്തിലെ ബേയ്സ് അളക്കുകയും ചെയ്യുന്നത് എത്രമാത്രം ശരിയാവുമെന്ന് എന്നോടൊന്ന് പറഞ്ഞുതരാമോ? ആര്‍.എസ്.എസ് കേരളത്തില്‍ വളരുന്നു എന്നും, എന്നാല്‍ അത് വോട്ടിംഗില്‍ പ്രതിഫലിക്കാത്തത് ബി.ജെ.പി. വോട്ട് മറിക്കുന്നതു കൊണ്ടാണെന്നും വക്കാരി കരുതുന്നുവെങ്കില്‍ തുറന്ന് പറയൂ എന്നൊക്കെ ഞാന്‍ പറഞ്ഞു എന്ന് കണ്ണൂസിന് എവിടെനിന്ന് മനസ്സിലായി? എന്റെ കമന്റില്‍ നിന്നോ? ഊഹിക്കാവുന്നതേ ഉള്ളൂ എന്ന മറുപടിയല്ലാതെ വേറെ എന്തെങ്കിലും മറുപടി?

എല്‍.ഡി.എഫ് സംഘപരിവാറിന്റെ വോട്ട് തേടിയിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. തേടിയിട്ടുണ്ട് എന്ന് കാണിക്കാനോ തേടിയിട്ടില്ല എന്ന് കാണിക്കാനോ എന്റെ കൈയ്യില്‍ തെളിവുകളില്ല. പക്ഷേ, എല്‍.ഡി.എഫ് വിശുദ്ധപശുക്കളാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ ചുമ്മാ ചിരിക്കും :)

സൂരജേ:

ഞാന്‍ പിന്നെയും പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരിക്കുന്നത് ഇത്രമാത്രം: വോട്ട് മറിക്കുന്നു എന്ന് ഒരു പാര്‍ട്ടിയെപ്പറ്റി പറയുന്നു; പിന്നെ അതേ പാര്‍ട്ടിയുടെ ബേയ്സ് അളക്കാന്‍ ആ പാര്‍ട്ടിക്ക് കിട്ടിയ വോട്ട് തന്നെ ഉപയോഗിക്കുന്നു. ഒരു വൈരുദ്ധ്യാത്മകഭൌതികവാദവും സൂരജിന് ഇതില്‍ കാണാന്‍ പറ്റുന്നില്ലേ? അതല്ലാതെ ബി.ജെ.പി വളര് ആറെസ്സെസ്സ് വളര് അടിമുടി നീ വളര് തളര് എന്നതൊന്നുമല്ലായിരുന്നല്ലോ എന്റെ പറച്ചില്‍?

പിന്നെ ബി.ജെ.പിയാണോ ആറെസ്സെസ്സ്, ആറെസ്സെസ്സ് ആണോ ബി.ജെ.പി എന്നതൊന്നും എന്റെ ഗവേഷണവിഷയമേ അല്ല. റെവ: ലൂസ്‌മോഷന്‍സ് ഇപ്പോള്‍ തന്നെ കുറെ പോയിന്റെ തന്നിട്ടുണ്ട്, ഗവേഷിക്കാന്‍ :). പക്ഷേ സൂരജ് തന്നെ ചില പത്രവാര്‍ത്തകളും ഇലക്ഷന്‍ നിരീക്ഷണങ്ങളും പരതിയാല്‍ മതി. ആറെസ്സെസ്സുകാര്‍ കൂട്ടത്തോടെ മാറിനിന്നതും ബി.ജെ.പിയുടെ പരാജയത്തിന് കാരണമായി എന്നൊക്കെ വാര്‍ത്തകളും കുറിപ്പുകളും കാണാം. അല്ലാതെ ഞാനായിട്ട് പറഞ്ഞതല്ല. ഇനി അതല്ല, സൂരജിന് ഇതൊക്കെ വളരെ വ്യക്തമായി അറിയാമെങ്കില്‍, നകുലനെക്കാളും നന്നായി ഇതൊക്കെ മനസ്സിലാക്കിയ വ്യക്തി എന്ന നിലയില്‍ എനിക്ക് സൂരജിനോട് എന്തെന്നില്ലാത്ത അസൂയ മാത്രം.

സീരിയസ് അലി:

വോട്ട് മറിക്കുന്നു എന്ന് പറയപ്പെടുന്ന പാര്‍ട്ടിയുടെ ബേയ്സ് അളക്കാന്‍ ആ പാര്‍ട്ടിക്ക് കിട്ടിയ വോട്ടിന്റെ കണക്ക് തന്നെ ഉപയോഗിക്കുന്നത് എത്രമാത്രം ശരിയാണ്?

ഓ:ടോ:

ക്രിമിനലുകള്‍ക്ക് ഞങ്ങളുടെ നാട്ടില്‍ പറയുന്നത് “ലെവന്‍ വല്ല്യ കമ്മ്യൂണിസ്റ്റാ” എന്ന് ഞാന്‍ ചുമ്മാ ഒന്ന് പറയുകയാണ്. ലോക്കല്‍ പറച്ചിലുകള്‍ ആഗോളവല്‍‌ക്കരിക്കുമ്പോളുള്ള ആ ഒരു ഇത് കാണിക്കാന്‍ മാത്രം. നിങ്ങളുടെ നാട്ടില്‍ അങ്ങിനെയെങ്കില്‍ ഞങ്ങളുടെ നാട്ടില്‍ ഇങ്ങിനെ. സോ സിമ്പിള്‍. അല്ലാതെ ക്രിമിനലുകളെ കമ്മ്യൂണിസ്റ്റുകള്‍ എന്ന് ഞങ്ങളുടെ നാട്ടില്‍ ആരും പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. അതുകൊണ്ട് പറയുന്നുണ്ടോ എന്നോ ഇല്ലയോ എന്നോ കാണിക്കാന്‍ എന്റെ കൈയ്യില്‍ തെളിവുകളില്ല. കണ്ണൂസ് ക്ഷമി.

ഇനി, “പറയുന്നത് ആറെസ്സെസ്സിനെതിരെയാണെന്നോര്‍മ്മ വേണം. അവിടെ വെറുതെ വന്ന് ലോജിക്കും കണക്കും സയന്‍സും ചോദിച്ചാല്‍ നിന്നെയൊക്കെ...“ എന്ന നിലപാട് നല്ല ഒന്നാന്തരം ഫാസിസം. എതിര്‍ക്കപ്പെടേണ്ട പ്രസ്ഥാനങ്ങളെപ്പറ്റി പറയുമ്പോള്‍ ശരിക്കും ലോജിക്ക് വേണം, കണക്ക് വേണം, പറയുന്നതൊക്കെ ശാസ്ത്രീയമായിരിക്കുകയും വേണം. അല്ലാതെ കാക്കത്തൊള്ളായിരം ലൂപ് ഹോളൊക്കെയിട്ട് പറഞ്ഞാല്‍ വിശ്വാസ്യത പതുക്കെപ്പതുക്കെ പോകും (എന്റെ നിരീക്ഷണം മാത്രം).

Unknown said...

രാജീവ്‌ എന്നോട്‌ അവസാനം ഇങ്ങനെ പറഞ്ഞു:-

‘...i had'nt intended to make this post (in my blog) a platform for such a discussion and would have preferred to have it in your blog rather. apologies for that.‘

‘സാരമില്ല രാജീവേ - ക്ഷമാപണം ഞാന്‍ സ്വീകരിച്ചിരിക്കുന്നു‘ എന്നു ഞാന്‍ മനസ്സില്‍പ്പറഞ്ഞു.

അപ്പോളതാ വരുന്നു അനോണിമസിന്റെ ആംഗലേയകമന്റ്‌. അത് അവസാനിക്കുന്നതിങ്ങനെ.

“As Rajeeveji mentioned , Mr. Nakulan you could have shown the courage to allow all discussion in your blog only.”

ഈ ചര്‍ച്ചയൊക്കെ എന്റെ ബ്ലോഗില്‍ അനുവദിക്കാനുള്ള ‘ധൈര്യം’ ഞാന്‍ കാണിക്കണമായിരുന്നുവെന്ന്‌! ഓരോരുത്തരുടെ വായന പോകുന്ന പോക്ക്‌ ഇങ്ങനെയൊക്കെയാണ്! മനസ്സാവാചാ അറിയാത്തകാര്യത്തിന് പഴിമുഴുവന്‍ എന്റെ തലയിലും! സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ പലതിനോടും അനുഭാവമുള്ളൊരാള്‍ എന്ന നിലയ്ക്ക്‌ പഴിയുടെ ഷെയര്‍ എടുക്കാന്‍ എനിക്കും ധാര്‍മ്മിക ഉത്തരവാദിത്തമുണ്ടെന്നു കരുതി ചിരിച്ചുതള്ളുക തന്നെ.

അനോണിയുടെ ആ പറച്ചില്‍ വച്ചുനോക്കുമ്പോള്‍ രാജീവിന്റെ വാദം തന്നെയാണു കുറേക്കൂടി ഭേദം.

“age old claims being repeated again and again, that BJP and RSS are entirely different.”

സംഘവും ബി.ജെ.പി.യും രണ്ടു വ്യത്യസ്തപ്രസ്ഥാനങ്ങളായിപ്പോയതിനു ഞാനെന്തു ചെയ്യാനാണെന്നതാണിവിടുത്തെ പ്രശ്നം. രണ്ടും “entirely different“ ആണെങ്കില്‍പ്പിന്നെ ബി.ജെ.പി.യെങ്ങനെ സംഘകുടുംബാംഗമാകും? ഒന്നെങ്കില്‍ രണ്ടും ഒരേ സംഘടനയുടെ രണ്ടുപേരുകള്‍ - അല്ലെങ്കില്‍ തികച്ചും വ്യത്യസ്തമായ രണ്ടു പ്രസ്ഥാനങ്ങള്‍ - ഇങ്ങനെ രണ്ട്‌ ഓപ്ഷനുകളേ ഉള്ളോ പോലും? സംഘം സംഘമാണ് - ബി.ജെ.പി. ബി.ജെ.പി.യും. അല്ലാതെന്തു പറയാന്‍?

കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ഡി.എം.കെ.യുമൊക്കെക്കൂടി ഇപ്പോള്‍ താങ്ങി നിര്‍ത്തിയിരിക്കുന്ന യു.പി.എ. മന്ത്രിസഭയിലെ ഒരു പ്രമുഖമന്ത്രി ആര്‍.എസ്‌.എസ്‌. പശ്ചാത്തലത്തില്‍ നിന്നുള്ളയാളാണ്. സദാവത്സലേ പാടിനടന്നയാളാണ് - ഇതിനൊക്കെ ഞാനെന്തു ചെയ്യാനാണ്?

I didnt get a simple answer for my quite simple question which I posed about the issue in your post, that is:

even if we take your claim that CPI(M) had come out with this new tactic, just to avoid the physical assaults between the two and also to make a unity in the otherwise divided households (with either the head or members being of one party and the rest aligning to other), isnt it a reasonable and viable and humane political strategy, which doesnt violate the codes of of democracy, human rights and secularism, and isnt it which is being practiced by everyone?

ഇനിയും ചോരപ്പുഴ ഒഴുക്കുന്നതിലും എന്തുകൊണ്ടും നല്ലത്‌ ഇത്തരം നയങ്ങളൊക്കെത്തന്നെയാണു രാജീവ്‌. പാര്‍ട്ടികുടുംബം എന്നു പറയുമ്പോള്‍ കൂടുതല്‍ കടുപ്പമുള്ളതാവുകയും പുറത്തുകടക്കാന്‍ ആരെങ്കിലും നോക്കിയാല്‍ ശിക്ഷ പഴയതിലും കടുത്തതാകുകയും ചെയ്യുന്നില്ല എങ്കില്‍ - അതു തന്നെയാണു ഭേദം. പാര്‍ട്ടികുടുംബങ്ങളും സദസ്സുകളുമൊക്കെയാവാം.

Regarding the voting patterns, its complexities and all those things, I think, Suraj, Kiran, Kannoose, Radheyan, chandrakkaran, nalan and aaraayalenth had made it more than clear to help you get a real picture and I am sure that you are reasonable enough to get the message and picture from those.

കമന്റുകള്‍ വായിച്ചാല്‍ കിട്ടുന്ന ചിത്രം വളരെ വ്യക്തമാണു രാജീവ്‌! എന്റ്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളേക്കുറിച്ചു പ്രത്യേകിച്ചൊന്നും പറയാനില്ലാതെ പലരും വോട്ടെണ്ണിയും ഓടോ എഴുതിയും സംഘത്തെ ഭര്‍ത്സിച്ചുമൊക്കെ എഴുതിയതു മുഴുവന്‍ വായിച്ചിരുന്നു. ചിത്രവും വളരെ വ്യക്തമാണ്!

കണ്ണൂസിന്റെ അവസാന കമന്റില്‍ ഒരു വലിയ പിഴവുണ്ട്. പിന്നെ എഴുതാം.

കണ്ണൂസ്‌ said...

ശരി വക്കാരീ, വക്കാരി ഇത്ര നേരം പറഞ്ഞോണ്ടിരുന്നത് പിന്നെ എന്തായിരുന്നുവെന്ന് പറഞ്ഞു തരാമോ?

Suraj said...

വക്കാരി ജീ,

" ഞാന്‍ പിന്നെയും പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരിക്കുന്നത് ഇത്രമാത്രം: വോട്ട് മറിക്കുന്നു എന്ന് ഒരു പാര്‍ട്ടിയെപ്പറ്റി പറയുന്നു; പിന്നെ അതേ പാര്‍ട്ടിയുടെ ബേയ്സ് അളക്കാന്‍ ആ പാര്‍ട്ടിക്ക് കിട്ടിയ വോട്ട് തന്നെ ഉപയോഗിക്കുന്നു. ഒരു വൈരുദ്ധ്യാത്മകഭൌതികവാദവും സൂരജിന് ഇതില്‍ കാണാന്‍ പറ്റുന്നില്ലേ?"

എനിക്കൊരൊറ്റ വൈരുദ്ധ്യാത്മക ‘വാത’മേ തോന്നുന്നുള്ളൂ വക്കാരിമാഷേ : ഈ സംഘക്കുടുംബത്തിനു മാത്രം എന്താ ഇങ്ങനൊരു സൂക്കേട് ? എന്ന്

അതായത്, (നകുലന്‍ ജിയുടെയും കിരണിന്റെയും കമന്റുകളില്‍ നിന്ന് എനിക്കു മനസിലായതുവച്ചു പറയുകയാണെന്കില്‍) :

ഓപ്ഷന്‍ 1) പാര്‍ട്ടി വളരുന്നു. പക്ഷേ ഇലക്ഷന്‍ വന്നാല്‍ വോട്ട് മറിക്കും.
ഓപ്ഷന്‍ 2) പാര്‍ട്ടി-അനുഭാവം/ആശയം വളരുന്നു പക്ഷേ പാര്‍ട്ടി വളരുന്നില്ല.
ഓപ്ഷന്‍ 3) പാര്‍ട്ടി ആശയവും അനുഭാവവും വളരുന്നു പക്ഷേ ആ വളര്‍ച്ച വോട്ടാകുന്നില്ല.

കേഡര്‍ സ്വഭാവത്തിന്റെ ഏറ്റവും വലിയ സവിശേഷതയും സൌകര്യവും 'ഉറച്ച വോട്ടു'കളുടെ കാര്യത്തിലുള്ള തിട്ടമാണല്ലോ. കേഡര്‍ സ്വഭാവത്തില്‍ രണ്ടാമതു നില്‍ക്കുന്ന പാര്‍ട്ടിയെന്ന് നകുലന്‍ ജി അവകാശപ്പെടുന്ന ഒരു സംഘടനയ്ക്ക് മേല്‍പ്പറഞ്ഞ മൂന്ന് ഗതികേടില്‍ ഏതുണ്ടായാലും ആത്യന്തികഫലം ഒന്ന് തന്നെയല്ലേ ?

സംഘക്കുടുംബത്തില്‍ ബീ.ജെ.പിയുണ്ട്, ശിവസേന,RSSഉം BMSഉം ABVPയും ഉണ്ട് വേറെന്തൊക്കെയോ പിന്നേം ഉണ്ടെന്ന് നകുലന്‍. ഇതിനൊക്കെ അടിസ്ഥാനമായ ചില ഐഡിയോളജികള്‍ ഉണ്ടല്ലോ - രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍, നേതാക്കളുടെ പ്രസ്താവനകള്‍,മറ്റു പാരസ്പര്യങ്ങള്‍ തുടങ്ങിയവയില്‍ നിന്നുമൊക്കെ ജനം മനസിലാക്കുന്ന, അല്ലെങ്കില്‍ ജനത്തിനിടയില്‍ ആ സംഘടനകള്‍ പ്രചരിപ്പിക്കുന്ന ഐഡിയോളജികള്‍. സംഘപരിവാര ആശയങ്ങള്‍ വളരുന്നു എന്ന് നകുലന്‍ ജി പറയുന്നത് സമ്മതിച്ചെന്നിരിക്കട്ടെ, അപ്പോഴും ‘അടിച്ചമര്‍ത്തലുകളെ എതിര്‍ത്ത് വളര്‍ന്ന’ ആ ഐഡിയോളജിക്കാര്‍ എന്തുകൊണ്ട് തങ്ങളുടെ ‘സംഘാശയം’ പ്രാവര്‍ത്തികമാക്കാന്‍ കെല്പുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നില്ലാ ?

അങ്ങനെ ജനാധിപത്യ സെറ്റപ്പില്‍ പ്രായോഗിക രൂപത്തിലെത്താത്ത ആശയവളര്‍ച്ച ഏട്ടിലെ പശുവിനെ പോലെ ഇരിക്കുകയല്ലേ ഉള്ളൂ - നമ്മുടെ സിനിമാ നടന്‍ ദേവനും അതുപോലൊരു ആദര്‍ശ് പാര്‍ട്ടിയുണ്ടാക്കിയിട്ടുണ്ട്.

"പിന്നെ ബി.ജെ.പിയാണോ ആറെസ്സെസ്സ്, ആറെസ്സെസ്സ് ആണോ ബി.ജെ.പി എന്നതൊന്നും എന്റെ ഗവേഷണവിഷയമേ അല്ല."

ഓഹോ! ഭാഗ്യം! ഇത് കണ്ടപ്പോള്‍ : "അതുപോലെതന്നെ ആറെസ്സെസ് എന്നത് ഒരു രാഷ്ട്രീയ സംഘടന അല്ല (എന്ന് അവര്‍ അവകാശപ്പെടുമ്പോള്‍) ബി.ജെ.പിയ്ക്ക് കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ ആറെസ്സെസ്സിന്റെ അനുഭാവികളെ നിശ്ചയിക്കുന്നത് എത്രമാത്രം ശരിയായിരിക്കും? ബി.ജെ.പി-ആറെസ്സെസ് അടികളെപ്പറ്റിയും ഇടയ്ക്കിടയ്ക്ക് കേള്‍ക്കാമല്ലോ. " ഗവേഷണം തുടങ്ങിയെന്നു തന്നെ ഞാന്‍ കരുതി. ഓരോരോ തോന്നലുകളേയ് :))


"അതല്ലാതെ ബി.ജെ.പി വളര് ആറെസ്സെസ്സ് വളര് അടിമുടി നീ വളര് തളര് എന്നതൊന്നുമല്ലായിരുന്നല്ലോ എന്റെ പറച്ചില്‍?"

ഹ ഹ ഹ ! ഇത് 'കാണാപ്പുറം' വായനയോ 'എഴുതാപ്പുറം' വായനയോ വക്കാ‍രി ജീ ?
വക്കാരി അങ്ങനെ പറഞ്ഞെന്ന് ഞാന്‍ പറഞ്ഞോ ?

കിരണ്‍ തോമസ് തോമ്പില്‍ said...

നകുലാ,

CPM ന്റ കുടുംബ സംഗമം കേരളമൊട്ടാകെ നടക്കുന്ന ഒന്നാണ്‌. CPM പല പ്രതിസന്ധികളിലൂടെയും കടന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ്‌. ഇപ്പോള്‍ത്തന്നെ ഒരുപാട്‌ എതിര്‍പ്പുകള്‍ ആ പാര്‍ട്ടിക്കുണ്ട്‌. കേഡര്‍ സ്വഭാവമുണ്ടായിരുന്ന CPM ഇല്‍ കഴിഞ്ഞ പാര്‍ട്ടി സമ്മേളനങ്ങളോടനുബന്ധിച്ച്‌ ഉണ്ടായിട്ടുള്ള വന്‍ പൊട്ടിത്തെറിയേ അച്ചടക്കം എന്ന പുകമറയില്‍ ഇപ്പോള്‍ ഒളിപ്പിച്ച്‌ വച്ചിരിക്കുകയാണ്‌. പിണറായിയും VS ഉം ഗ്രൂപ്പ്‌ കളിച്ച്‌ അത്‌ പല സഖാക്കളും തമ്മിലുള്ള വ്യക്തി വൈരാഗ്യമായിപ്പോലും പല ഇടത്തും മാറി. ഈ പ്രസ്ഥാനം കോഗ്രസ്‌ പാര്‍ട്ടി പോലെ ആയ മട്ടാണ്‌. ഇനിയുള്ള തിരഞ്ഞെടുപ്പുകള്‍ ലോക്‌സഭയും പഞ്ചായത്തും പാര്‍ട്ടിക്ക നിര്‍ണ്ണായകവുമാണ്‌. അതുകൊണ്ട്‌ തന്നെ താഴേത്തട്ടിലുള്ള വിഭാഗീയത പരിഹരിക്കപ്പെടണം എന്നുള്ളത്‌ വളരെ അത്യാവശ്യമായ ഘടകമാണ്‌.

ഇനി ഇപ്പോള്‍ CPM നോട്‌ ഇടഞ്ഞു നില്‍ക്കുന്ന സഭകള്‍ NSS പിന്നെ പഴയ ഇടതു സഹയാത്രികര്‍ ഇവരൊക്കെ പാര്‍ട്ടിക്കെതിരെ വന്‍ പ്രചരണങ്ങളാണ്‌ അഴിച്ചു വിടുന്നത്‌. അതില്‍ പഴയ പാര്‍ട്ടി സഖക്കാള്‍ എഴുതി വിടുന്ന ലേഖനങ്ങള്‍ പാര്‍ട്ടിക്കാരില്‍ നല്ലൊരു വിഭാഗത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുമുണ്ട്‌. CPM ന്റ മാറിയാ നയങ്ങളെപ്പറ്റി അവര്‍ക്ക്‌ (അനുഭാവികളില്‍ അടക്കം) വിശദീകരണം നല്‍കേണ്ട പ്രത്യേക സാഹചര്യവും CPM ഇല്‍ ഉണ്ട്‌. ഇതൊക്കെ വച്ചു നോക്ക്മ്പോള്‍ സംഘ പരിവാറിലേക്കുള്ള ഒഴുക്ക്‌ എന്ന വിഷയം തുലോം തുഛവുമാണ്‌. ( നകുലന്‍ പറഞ്ഞതുപോലെ സംഘപരിവാറുകര്‍ എല്ലാവരും BJP ക്ക വോട്ട്‌ ചെയ്യാത്തവരാണ്‌. പിന്നെ എത്ര സംഘപരിവാറുകാര്‍ ഉണ്ടായിട്ടും BJP വോട്ട്‌ കൂടുന്നുമില്ല ). ഇനി പാര്‍ട്ടി കുടുംബത്തിലുള്ള ആള്‍ക്കാര്‍ സംഘകുടബാംഗങ്ങള്‍ ആകാതിരിക്കുന്നത്‌ തടയുന്നതും ഇതിന്റ ഒരു കാര്യമായി കാണാം. എന്നാല്‍ അതൊരിക്കലും അതിലപ്പറും വരില്ല.

ഇനി കണ്ണൂരിലേക്ക്‌ മടങ്ങിവരാം. CPM സംഘത്തെ അടിച്ചമര്‍ത്തി എന്നൊന്നും വിശ്വസിക്കാന്‍ വളരെ പ്രയാസം. കാരണം ഞാന്‍ അവിടെ വളര്‍ന്ന ആളാണ്‌. അവിടെ പരസ്പര സംഘര്‍ഷം ഉണ്ട്‌ എന്ന് എല്ലാവര്‍ക്കും അറിയാം. കൊലപാതകത്തില്‍ RSS ഉം CPM ഉം ഒരുപോലെ മിടുക്കര്‍. CPM ന്റ മാധ്യമങ്ങള്‍ നോക്കിയാല്‍ CPM പുണ്യാളന്മാരെന്നു തോന്നും എന്നാല്‍ നകുലനെപ്പോലുള്ളവരുടെ എഴുത്തു കണ്ടാല്‍ പാവം സഘം CPM കാരെ പ്രതിരോധിക്കാന്‍ കൊല്ലുന്നതായേ തോന്നു. രണ്ടാള്‍ക്കാരുടെയും ക്രൂരതക്ക്‌ ഒരു സാമ്പിള്‍

CPM കാര്‍ K.T. ജയകൃഷ്ണന്‍ മാഷേ കൊന്നത്‌ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ടാണ്‌. അതിന്റ മനം മടിപ്പിക്കുന്ന കാഴ്ചകളുമായി ഇന്നും ആ കുട്ടികള്‍ ജീവിക്കുന്നു. സംഘം കാര്‍ ഇത്‌ ക്രൂരതയാണ്‌ എന്നും പ്രാകൃതമെന്നുമൊക്കെ വിലപിക്കുന്നു. എന്നാല്‍ സംഘപരിവാറുകാര്‍ ചെയ്തതോ സുധീര്‍ കുമാര്‍ എന്ന CPM പ്രവര്‍ത്തകനെ സ്കൂള്‍ ബസ്‌ തടഞ്ഞു നിര്‍ത്തിയാണ്‌ കൊന്നത്‌. വിദ്യാര്‍ത്ഥികളെ ഓടിച്ച്‌ വിട്ടിട്ടാണ്‌ സംഘം കൊലപാതകം നടത്തിയത്‌.ഇപ്പോള്‍ പ്രതിരോധത്തിന്റ ഒക്കെ ഒരു നിജസ്ഥിതി വ്യക്തമാണല്ലോ. പിന്നെ പ്രതിരോധം എന്ന് പറഞ്ഞ സംഘക്കാര്‍ കൊന്നു തള്ളിയ CPM കാര്‍ എല്ലാവരും ഏതെങ്കിലും കേസില്‍ പ്രതികളായിരുന്നോ നകുലാ. ഒരു കേസിലും പ്രതികളാകാത്തവരെ സംഘം കോന്നിടില്ലേ ? കേവലം എണ്ണം തികക്കാനായി പാര്‍ട്ടി പ്രവര്‍ത്തകനായിപ്പോയതിന്റ പേരില്‍ കൊന്നു തള്ളുന്നത്‌ എന്ത്‌ പ്രതിരോധമാണ്‌ എന്നറിഞ്ഞാല്‍ക്കൊള്ളാം. നിങ്ങളുടെ ഒരു പ്രവര്‍ത്തകനെ വധിച്ചാല്‍ കൊന്നവരെയോ അലെങ്കില്‍ കൊലക്ക്‌ ഗൂഡാലോചന നടത്തിയവരയോ കൊന്നാല്‍ അതിനൊരു അന്തസുണ്ട്‌. എന്നാല്‍ നിങ്ങള്‍ CPM കാരില്‍ ആരോപിക്കുന്നത്‌ തന്നെ നിങ്ങള്‍ തിരിച്ചു ചെയ്യുമ്പോള്‍ അതില്‍ ഒരു അന്തസുമില്ല.

ഇനി വോട്ടിന്റ കാര്യം . നകുലന്‍ പറയുന്നു BJP ക്ക ലഭിക്കുന്ന വോട്ട്‌ സംഘത്തിന്റ വോട്ട്‌ മാത്രമല്ല. അതുകൊണ്ട്‌ അത്‌ അളവു കോല്‍ അല്ല. ഇനി എന്റ ചോദ്യം സംഘത്തിന്റ രാഷ്ട്രീയ ലൈന്‍ എന്താണ്‌. സംഘം ജനാതിപത്യത്തെ അംഗീകരിക്കുന്നുണ്ടോ ? എങ്കില്‍ സംഘ പരിവാറിലുള്ള BJP യുടെ രാഷ്ട്രിയ ലൈന്‍ ആയിരിക്കുമല്ലോ സംഘത്തിന്റ ലൈന്‍. അപ്പോള്‍ BJP ക്കൊപ്പം സംഘവും എതിര്‍ക്കുന്ന കോണ്‍ഗ്രസ്‌ മുസ്ലിം ലീഗ്‌ തുടങ്ങിയ പാര്‍ട്ടികള്‍ക്കൊന്നും ഉറച്ച്‌ സംഘാനുഭാവി വോട്ട്‌ ചെയ്യണമെന്നില്ല. അപ്പോള്‍ ആ വോട്ട്‌ BJP ക്ക്‌ വീഴ്ത്താന്‍ കഴിയുക എങ്കിലും വേണം. അതലെങ്കില്‍ അത്‌ മരവിപ്പിക്കണം. മരവിപ്പിച്ചാല്‍ ജനാതിപത്യ വിരുദ്ധമാകുമല്ലോ. അപ്പോള്‍ സംഘാദര്‍ശം ഉള്ള ഒരു രാഷ്ട്രീയ സംഘടനയിലേക്ക്‌ ആ വോട്ട്‌ വീഴിക്കാന്‍ ബാധ്യസ്ഥരാണ്‌. എന്നാല്‍ അത്‌ സംഭവിക്കുന്നില്ലാ എന്ന് മാത്രമല്ല നകുലന്‍ തന്നെ പറഞ്ഞതുപോലെ സംഘത്തിന്‌ സ്വാധീനവും വളര്‍ച്ചയുമുള്ള തലശ്ശേരി പോലുള്ള പ്രദേശങ്ങളില്‍ BJP സ്ഥാനാര്‍ത്ഥി UDF സ്ഥാനാര്‍ത്ഥിക്ക്‌ വേണ്ടി പ്രചരണത്തില്‍ നിന്ന് മാറി നില്‍ക്കുക പോലും ചെയ്യുന്നു. കേരളത്തില്‍ മൊത്തം BJP അങ്ങനെ ഒരു നിലപാടല്ല കഴിഞ്ഞ തെരെനെടുപ്പില്‍ സ്വീകരിച്ചത്‌. തലശ്ശേരിയില്‍ കോടിയേരിയേ തോല്‍പ്പിക്കാനാണ്‌ BJP വലിഞ്ഞത്‌. CPM എന്ന വലിയ ശത്രുവിനെ തോല്‍പ്പിക്കാന്‍ കോഗ്രസ്‌ എന്ന മറ്റൊരു ശത്രുവിന്‌ വോട്ട്‌ മറിക്കാന്‍ ഒരു മടിയുമില്ല. ഇനി K.G. മാരാര്‍ തന്നെ അദ്ദേഹത്തിന്റ ആത്മ കഥയി വോട്ട്‌ കച്ചവടത്തിന്റ കാര്യം പറഞ്ഞിട്റ്റുണ്ട്‌ എന്നാണ്‌ എന്റ ഓര്‍മ്മ. മാരാര്‍ സംഘാഗം അല്ലാ എന്ന് നകുലന്‍ പറയുമോ? ഒരു സംഘ പ്രവര്‍ത്തകന്‌ സംഘപരിവാര്‍ സംഘടനക്ക്‌ പുറത്തുള്ള ഒരു സംഘടനയുമായി വോട്ട്‌ കച്ചവടം നടത്താന്‍ കഴിയുന്നത്ര ലിബറലാണോ ഈ കൊട്ടിഘോഷിക്കപ്പെട്ട സംഘാദര്‍ശം.

Anonymous said...

രാജീവേ,
ഇന്നത്തെ ദേശാഭിമാനിയില്‍ കണ്ടത് ഇങ്ങനെ:
നിശബ്ദവിപ്ളവമായി കുടുംബസംഗമങ്ങള്‍
ആര്‍ എസ് ബാബു
തിരു: കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രത്തില്‍ നിശബ്ദവിപ്ളവമായി സിപിഐ എം കുടുംബസംഗമങ്ങള്‍ മാറുന്നു. പഴയ തലമുറയും പുതിയ തലമുറയും കുടുംബസംഗമങ്ങളില്‍ ഒത്തുചേരുന്നു. സ്വാതന്ത്യ്രസമരസേനാനികള്‍, കൈക്കുഞ്ഞുങ്ങളുമായി അമ്മമാര്‍, കലാപ്രതിഭകള്‍ എന്നിങ്ങനെ ജീവിതത്തിന്റെ നാനാതുറകളില്‍നിന്നുള്ളവരുടെ കൂട്ടായ്മ. ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ സാര്‍ഥകമായ ആശയവിനിമയത്തിന് കുടുംബസംഗമങ്ങള്‍ വേദിയാകുന്നു. പാര്‍ടി പോളിറ്റ് ബ്യൂറോ അംഗങ്ങള്‍വരെയുള്ളവര്‍ ജനങ്ങളുമായി സംവദിക്കാനെത്തുന്നു. കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന കലാപരിപാടികളുമുണ്ട്.പുതിയ കലാപ്രതിഭകളെ കണ്ടെത്താനുള്ള വേദികൂടിയായി കുടുംബസംഗമങ്ങള്‍ മാറുന്നു. സ്ത്രീകളുടെ പങ്കാളിത്തം ഈ സംരംഭത്തിന്റെ ഉള്ളടക്കത്തിന് കൂടുതല്‍ രാഷ്ട്രീയമാനം നല്‍കുന്നു. വര്‍ഗീയത നീരാളിപോലെ പടരുന്ന കാലഘട്ടത്തില്‍ ജാതിഭേദമെന്യേ കുടുംബങ്ങള്‍ ഒത്തുചേരുന്നത് കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരത്തിന് കരുത്ത് പകരുന്നു. നാടിനെ പുരോഗമനചേരിയില്‍ ഉറപ്പിച്ചുനിര്‍ത്താനും വര്‍ഗീയവിപത്തില്‍നിന്ന്രക്ഷിക്കാനും ഉതകുന്ന ഗതിമാറ്റത്തിന്റെ നിശബ്ദവിപ്ളവം. മതവിശ്വാസികള്‍ പാര്‍ടിയുടെ ശത്രുക്കളല്ല ഉറ്റ ബന്ധുക്കളാണെന്നും പാര്‍ടി അംഗമായി ചേരുന്നതിന് നിരീശ്വരവാദികളാകണമെന്നില്ലെന്നും നേതാക്കള്‍ വിശദീകരിക്കുന്നു. പള്ളികളിലും ക്ഷേത്രങ്ങളിലും പോകുന്നതിന് പാര്‍ടി എതിരല്ല. വര്‍ഗീയതയും മതവിശ്വാസവും ഒന്നല്ല. നാടിനെ നശിപ്പിക്കുന്ന ഏത് മതത്തിന്റെ പേരിലെ വര്‍ഗീയതയെയും എതിര്‍ക്കുമ്പോള്‍ പത്ത് വോട്ട് പോകുമോ എന്ന ചിന്ത തങ്ങളെ ബാധിക്കാറില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കുടുംബസംഗമത്തില്‍ പങ്കെടുത്ത് ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനവും സിപിഐ എമ്മിന്റെ ഉള്‍ക്കാഴ്ചയുള്ള ഇടപെടലും നേതാക്കള്‍ സംഗമങ്ങളില്‍ വിശദീകരിക്കുന്നു. തിരുവനന്തപുരത്ത് നെട്ടയത്തെ കുടുംബസംഗമത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വിലക്കയറ്റത്തിന്റെയും കേരളം നേരിടുന്ന അരിക്ഷാമത്തിന്റെയും കാര്യകാരണം വിശദീകരിച്ചു. പിന്നീട് വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ള സദസ്സിനോട് 'പാലിനും മുട്ടയ്ക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നമുക്ക് വീടുകളില്‍ എന്തുകൊണ്ട് കോഴിയെയും പശുവിനെയും വളര്‍ത്തിക്കൂടാ' എന്ന ചോദ്യവും ഉന്നയിച്ചു. സിപിഐ എമ്മിനും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരെ സ്ഥാപിതതാല്‍പ്പര്യക്കാര്‍ നടത്തുന്ന അപവാദപ്രചാരണം തുറന്നുകാട്ടാനും കുടുംബസംഗമങ്ങള്‍ ഉപകരിക്കുന്നു. മൊറാഴയില്‍ ധനമന്ത്രി തോമസ് ഐസക് പറശിനിക്കടവ് വിസ്മയ പാര്‍ക്ക് സന്ദര്‍ശിച്ച അനുഭവം വിവരിച്ചു. ഈ പാര്‍ക്ക് നാട്ടുകാരുടെ വെള്ളംകുടി മുട്ടിച്ചു, കുന്നുകള്‍ ഇടിച്ചുനിരത്തി പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ത്തു, സിപിഐ എം വിപ്ളവം ഉപേക്ഷിച്ച് വിനോദപാര്‍ക്കുകള്‍ക്കു പിന്നാലെ പോയി എന്നെല്ലാമുള്ള വിമര്‍ശം സത്യവുമായി ഒട്ടും പൊരുത്തപ്പെടാത്തതാണെന്ന് ഐസക് ചൂണ്ടിക്കാട്ടി. ഇത്രയും മികച്ച നിലയില്‍ ജലസമ്പത്ത് സംരക്ഷിച്ച് മറ്റൊരു പദ്ധതി സാധ്യമാകുമോ എന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയം ചര്‍ച്ചചെയ്തും കലാപരിപാടികള്‍ അവതരിപ്പിച്ചും മൂന്നോ നാലോ മണിക്കൂറോ ചിലയിടങ്ങളില്‍ ദിവസത്തിന്റെ പകുതിയോളമോ നീളുന്ന കുടുംബസംഗമങ്ങള്‍ ഒരുമയുടെ പുതുബോധമാണ് സൃഷ്ടിച്ചിരിക്കുന്നത്. 1500ലേറെ കേന്ദ്രങ്ങളില്‍ ഇതിനകം കുടുംബസംഗമം നടന്നു. 500 മുതല്‍ 2500 പേര്‍ വരെയാണ് ഓരോ കേന്ദ്രത്തിലുമെത്തുന്നത്. 18 ആകുമ്പോഴേക്കും സംഘശക്തിയുടെ വിളംബരങ്ങളായി രണ്ടായിരത്തഞ്ഞൂറിലേറെ സംഗമമാകും.

എന്ന്നു വച്ചാല്‍ ഒരു യോഗത്തില്‍ ശരാശരി 1000 പേര്‍ പങ്കെടുത്ത് എന്നു കരുതുകയാണെങ്കില്‍ ഏകദേശം 25 ലക്ഷം ആളുകളോട് നേരിട്ട് സംവദിച്ച്, അവരുടെ അഭിപ്രായങ്ങള്‍ അറിഞ്ഞ് , ചോദ്യങ്ങള്‍ക്കുത്തരം നല്‍കുന്ന ഒരു പരിപാടി. അത്തരം ജനകീയ കൂട്ടായ്മ സമൂഹത്തിനു നല്ലതാണെന്നു തന്നെ തോന്നുന്നു. പാര്‍ട്ടിക്കും. അതിനാല്‍ തന്നെ നകുലന്റെ ആകുലതകള്‍ മനസ്സിലാക്കാവുന്നതേയുള്ളു.

കേരളം മൂഴുവന്‍ നടക്കുന്ന ഒരു പരിപാടിയെ സംഘപരിവാരത്തിലേക്ക് ആളുപോകുന്നതു തടയാനുള്ള
പരിപാടി ആണെന്ന് വ്യാഖ്യാനിക്കാന്‍ അസാമാന്യ മനോധര്‍മ്മം ആവശ്യമുണ്ടെന്നു തോന്നുന്നു.

Unknown said...

അനോണിമസേ,

എന്റെ ഊഹം ശരിയാണെന്ന്‌ തെളിയിക്കാന്‍ ശ്രമിക്കുന്നതിന് - അതും ദേശാഭിമാനി വാര്‍ത്ത ഉപയോഗിച്ചുകൊണ്ട്‌ - വളരെ നന്ദി.

വാര്‍ത്തയായാലും ശരി - ബ്ലോഗായാലും ശരി - വളരെ ശ്രദ്ധിച്ചു വായിക്കാനും ആഴത്തില്‍ ചിന്തിക്കാനുമൊന്നും എപ്പോളും സാധിച്ചെന്നു വരില്ലായിരിക്കും. പക്ഷേ അതിനൊക്കെ സാധിച്ചാല്‍, നമ്മുടെ പലധാരണകളും വല്ലാതെ മാറിപ്പോകും. മുകളില്‍ക്കൊടുത്ത വാര്‍ത്തയേക്കുറിച്ചു ഞാന്‍ എഴുതാനിരിക്കുകയായിരുനു. അതിലേക്കു വരുന്നതിനു മുമ്പ്‌ ചില കാര്യങ്ങള്‍.

(1) ഇത്തരം കൂട്ടായ്മകള്‍ സമൂഹത്തിനു നല്ലതു തന്നെയാണ്‌. പ്രത്യേകിച്ചു മാര്‍ക്സിസ്റ്റു സമൂഹത്തിന്‌.

2) കൂട്ടായ്മകളെ എതിര്‍ത്തുകൊണ്ടോ - അതൊരു സാമൂഹ്യവിപത്താണെന്നു പ്രചരിപ്പിച്ചുകൊണ്ടോ ആണോ എന്റെ പോസ്റ്റ്‌? 'നകുലന്റെ ആകുലതകള്‍' എന്നത്‌ രാജീവിന്റെ മാത്രം പ്രയോഗമല്ലേ? എന്റെ പോസ്റ്റു വായിക്കാതെയുള്ള കമന്റിംഗ്‌ ആണോ?

(3) 'പാര്‍ട്ടികുടുംബ നിര്‍മ്മാണം' - 'മാര്‍ക്സിസ്റ്റുകാരുടെ അടുത്ത തലമുറ മറ്റുപ്രസ്ഥാനങ്ങളിലേക്കു പോകുന്നതു തടയണം' - ഈ രണ്ടു ലക്ഷ്യങ്ങളാണ്‌ കുടുംബമേളകള്‍ക്കു പിന്നിലെന്ന്‌ ഒരുപാടു പത്രങ്ങള്‍ എഴുതിയിരുന്നു. താങ്കളതു നിഷേധിക്കുമോ?

(4) അങ്ങനെയാണെങ്കില്‍, ഇപ്പോള്‍ അത്തരമൊരു പരിപാടിയേക്കുറിച്ചു ചിന്തിക്കാന്‍ കാരണം കണ്ണൂരാവുമെന്നാണു ഞാന്‍ പറഞ്ഞത്‌. കാരണം, ഒരേ വീട്ടില്‍ത്തന്നെ മാര്‍ക്സിസ്റ്റ്‌/സംഘാനുഭാവികളുണ്ടായിരിക്കുന്ന ധാരാളം ഉദാഹരണങ്ങള്‍ അവിടെ എടുക്കാനാവും. ചില ഉദാഹരണങ്ങള്‍ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു. ഓരോ
ഉദാഹരണവും ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ഞാന്‍ എന്റെ ഊഹം അങ്ങനെ തന്നെ അവതരിപ്പിച്ചതില്‍ എന്താണു തെറ്റ്‌? അങ്ങനെ ഊഹിക്കാനാവില്ല എന്നു തെളിയിച്ചാല്‍, എനിക്കും അതു കേള്‍ക്കാന്‍ താത്പര്യമുണ്ട്‌.

(5) ഇവിടെ ഓരോരുത്തര്‍ 'പാര്‍ട്ടിയുടെ'(?) വളര്‍ച്ചയേപ്പറ്റിയൊക്കെ തര്‍ക്കിക്കുന്നത്‌ തീര്‍ത്തും ഓഫ്‌ ടോപ്പിക്‌ ആണെന്നതാണു രസകരം. ഇത്രയും നാളായി വെട്ടിക്കൊലയും അക്രമങ്ങളും
തുടര്‍ന്നുകൊണ്ടിരുന്നിട്ടും സംഘവളര്‍ച്ചയെ പ്രതിരോധിക്കാന്‍ അതു ഫലപ്രദമായിരുന്നില്ല എന്നതായിരുന്നു എന്റെ പോയിന്റ്‌. ആളുകള്‍ക്ക്‌ സംഘാനുഭാവമുണ്ടാകുന്നതു തടയാന്‍ അതു
പര്യാപ്തമല്ല എന്നതാണവിടെ വായിച്ചെടുക്കേണ്ടത്‌. അതിനെ പ്രതിരോധിക്കാനായി ചില തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.സ്ഥാനാര്‍ത്ഥികള്‍ക്കു കിട്ടിയ വോട്ടിന്റെ കണക്കു പറയുന്നതു കൗതുകകരം തന്നെ. തുടരട്ടെ!

(6) താങ്കളിവിടെ പകര്‍ത്തിയിട്ട ദേശാഭിമാനി വാര്‍ത്ത ഞാനും കണ്ടതാണ്‌. എന്റെ ഊഹം ശരിയാണെന്നതിന്‌ ഇതാ ദേശാഭിമാനി തന്നെ തെളിവു തന്നിരിക്കുന്നു എന്നു കരുതിയതാണു ഞാന്‍. അതേപ്പറ്റി ഒരു കുഞ്ഞുപോസ്റ്റു തന്നെ ഇടാമെന്നും കരുതി. താങ്കള്‍ വായിക്കുന്നതു മറ്റുരീതിയിലാവുന്നതു സ്വാഭാവികം.

സംഗമത്തേപ്പറ്റി പറഞ്ഞിരിക്കുന്നതു വായിച്ചു. ഇപ്പോള്‍ ഇത്തരമൊരു പരിപടി സംഘടിപ്പിക്കാന്‍ തോന്നിയതെന്താവാം എന്നതാണല്ലോ നമ്മുടെ ടോപിക്‌. അതേക്കുറിച്ചു സൂചന തരുന്ന - എന്തൊക്കെയാണു താങ്കളവിടെ വായിക്കുക? ഒരിക്കല്‍ക്കൂടി ഓരോ വരിയും വായിക്കൂ.

അവസാനഭാഗത്തു പറഞ്ഞിട്ടുണ്ട്‌ - കുടുംബസംഗമം പാര്‍ട്ടിയില്‍ ഒരുമയുടെ പുതുബോധം ('പുതു' എന്നുവച്ചാല്‍ - ഇതുവരെയില്ലാതിരുന്നത്‌ എന്നര്‍ത്ഥം) സ്രുഷ്ടിക്കുന്നുവെന്ന്‌. നല്ലത്‌. പക്ഷേ അതു ലക്ഷ്യമിട്ടാണോ പരിപാടി സംഘടിപ്പിച്ചത്‌ എന്നു സൂചനയില്ല.

അതിനും മുമ്പു പറയുന്നുണ്ട്‌ - സര്‍ക്കാരിനെതിരായ അപവാദപ്രചാരണം തുറന്നു കാട്ടാ"നും" ഉപകരിക്കുന്നുവെന്ന്‌. അപ്പോള്‍ - ആ 'ഉം' സൂചിപ്പിക്കുന്നത്‌ - മറ്റെന്തിനോ ആണു മുഖ്യമായും പരിപാടി എന്നും അതെന്താണെന്ന്‌ ആദ്യം തന്നെ പറഞ്ഞുവെന്നുമാണ്‌.

ആദ്യഭാഗത്തേയ്ക്കു വരിക. പരിപാടിയുടെ ആവശ്യകത - ഇപ്പോള്‍ എന്തിനാണ്‌ ഈ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്‌ എന്നതിന്റെ ഉത്തരമായി എന്താണു താങ്കള്‍ക്കവിടെ വായിക്കാനാവുക?

"വര്‍ഗീയത നീരാളിപോലെ പടരുന്ന കാലഘട്ടത്തില്‍ ജാതിഭേദമെന്യേ കുടുംബങ്ങള്‍ ഒത്തുചേരുന്നത് കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരത്തിന് കരുത്ത് പകരുന്നു. നാടിനെ പുരോഗമനചേരിയില്‍ ഉറപ്പിച്ചുനിര്‍ത്താനും വര്‍ഗീയവിപത്തില്‍നിന്നുരക്ഷിക്കാനും ഉതകുന്ന ഗതിമാറ്റത്തിന്റെ നിശബ്ദവിപ്ളവം.

"വര്‍ഗ്ഗീയത നീരാളിപോലെ പടരുന്നു" എന്നും "പുരോഗമനചേരിയില്‍ ഉറപ്പിച്ചുനിര്‍ത്തണം" എന്നും ഒരു “ഗതിമാറ്റം” വേണം എന്നുമൊക്കെയുള്ള സൂചനകളുടെ അര്‍ത്ഥമെന്താണോ എന്തോ? താങ്കളതൊക്കെ വെറുതെ വായിച്ചുപോകുമായിരിക്കും. പക്ഷേ - ക്ഷമിക്കണം - എനിക്കവിടെ പഴയ സംശയം ഒന്നുകൂടി ഉറയ്ക്കും. മനോധര്‍മ്മം കൂടിപ്പോയതിന്റെ പ്രശ്നമാവണം.

വര്‍ഗ്ഗീയതയുടെയും പുരോഗമനപരതയുടെയും പൊതുവേയുള്ള മാര്‍ക്സിസ്റ്റു നിര്‍വചനമെന്താ അനോണിമസേ? സംഘപരിവാറിനെ മറക്കുക. “വര്‍ഗ്ഗീയത പടരുകയാണ് - പുരോഗമനചേരിയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ ഒരു ഗതിമാറ്റം വേണം“ എന്നൊരു പാര്‍ട്ടിനിരീക്ഷണം ഉണ്ടായാല്‍ അതിന്റെ വ്യാഖ്യാനമെന്താണെന്നു പറഞ്ഞുതരൂ. ആളുകള്‍ക്ക്‌ അതുമിതും ഊഹിക്കാനുള്ള അവസരം കൊടുക്കാതെ കാര്യങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞുകുടേ?

സി.പി.എമ്മിനു വേണമെങ്കില്‍ ഇപ്പോള്‍ പറയാം - പൊതുവേയുള്ള വര്‍ഗീയതയാണുദ്ദേശിച്ചത്‌ എന്ന്‌. അങ്ങനെയാണെങ്കില്‍, വര്‍ഗ്ഗീയത ആരോപിക്കപ്പെട്ടിട്ടുള്ള പല പ്രസ്ഥാനങ്ങളുമായും പരസ്യമായ ബാന്ധവത്തിലേര്‍പ്പെട്ടിട്ടുള്ളതിനേപ്പറ്റിയുള്ള നിലപാടു വ്യക്തമാക്കട്ടെ. വെണ്ട - അതെല്ലാം പോകട്ടെ - എന്തായാലും ഫാസിസ്റ്റുകള്‍ എന്നു വിളിക്കാറുള്ളതെങ്കിലും സംഘപ്രവര്‍ത്തകരെ മാത്രമാണല്ലോ. “മാര്‍ക്സിസ്റ്റുകുടുംബങ്ങളിലെ റിബലുകള്‍ ഫാസിസ്റ്റുസ്വാധീനത്തില്‍പ്പെടുന്നു“ എന്നൊക്കെയുള്ള പ്രയോഗങ്ങളും എങ്ങനെയൊക്കെയാണു വായിച്ചെടുക്കേണ്ടത്‌? സി.പി.എം. കുടുംബങ്ങളില്‍ നിന്നു ബി.ജെ.പി.ക്കാര്‍ ഉണ്ടായൈ വരുന്നതു യാഥാര്‍ത്ഥ്യം കൂടിയായിരിക്കെ, അതുതന്നെയാവും ഉദ്ദേശിച്ചത്‌ എന്നു സംശയിച്ചുകൂടെന്നുണ്ടോ? അതിപ്പോള്‍ പ്രസക്തമല്ലെങ്കില്‍, കുടുംബമേളയ്ക്കിടെ അതേപ്പറ്റി പരാമര്‍ശിക്കേണ്ട ആവശ്യം?

ഇതൊക്കെ വ്യാഖ്യാനിക്കാന്‍ 'അസാമാന്യമനോധര്‍മ്മം' ഒന്നും വേണ്ട സുഹൃത്തേ - കാര്യങ്ങള്‍ കണക്ടുചെയ്ത്‌ ആലോചിക്കാന്‍ തയ്യാറുണ്ടായാല്‍ മാത്രം മതി. പാര്‍ട്ടിയോടുള്ള അനുഭാവം മൂലം അവര്‍ പറയുന്നതെന്തും ആലോചനകൂടാതെ സമ്മതിക്കും എന്ന മാനസികാവസ്ഥ ഉണ്ടാവരുതു താനും.

സംഘപരിവാറിലേയ്ക്ക്‌ ആളുപോകുന്നതു തടയാന്‍ ജനലക്ഷങ്ങളെ ഇളക്കി മറിക്കുകയാണെന്നൊന്നുമായിരുനില്ല എന്റെ വാദം. ഈ പരിപാടി കൊണ്ട്‌ പല ലക്ഷ്യങ്ങളുമുണ്ടാവാം. പക്ഷേ ഇതിപ്പോള്‍ 'ട്രിഗര്‍' ചെയ്തതിനു പിന്നില്‍, കണ്ണൂരില്‍ കണ്ണിരടങ്ങാത്ത മാര്‍ക്സിസ്റ്റുകാര്‍ - സംഘാനുഭാവികളായ മക്കള പെറ്റ മാര്‍ക്സിസ്റ്റ്‌ അമ്മമാരുടെ കണ്ണീര്‍ - അതൊരു കാരണമായേക്കാം എന്നാണു ഞാന്‍ പറഞ്ഞത്‌. അങ്ങനെയല്ല എന്നു തെളിയിക്കാന്‍ പോന്ന ഒരു വാദവും ഇക്കണ്ട കമന്റുകളിലൊന്നും കണ്ടില്ല എന്നുതന്നെയാണെനിക്കു തോന്നുന്നത്‌.

താങ്കളിവിടെ പകര്‍ത്തിയ വാര്‍ത്ത എന്റെ തോന്നലിനെ ശക്തിപ്പെടുത്തുന്നു മാത്രമേയുള്ളൂ.. "വര്‍ഗ്ഗീയത" പടരുന്നതു തിരിച്ചറിഞ്ഞപ്പോള്‍ "പുരോഗമന"പാതയില്‍ "ഉറപ്പിച്ചു നിര്‍ത്താന്‍" നോക്കുകയാണ്‌. ആയിക്കൊള്ളുക. നാലോ അഞ്ചോ മതി - കണക്കില്‍ തര്‍ക്കം വേണ്ട - പക്ഷേ വിരലിലെണ്ണാവുന്നവരെങ്കില്‍ വിരലിലെണ്ണാവുന്നവര്‍ - എന്തുകൊണ്ടാണ്‌ ഉറയ്ക്കാത്തതെന്നും എന്തു കൊണ്ടു നീരാളി പടരുന്നതെന്നും അന്വേഷിക്കുക കൂടിയാവാം എന്നു പറഞ്ഞപ്പോള്‍ - സ്വന്തം പങ്ക്‌ അന്വേഷിക്കുന്നതു നന്നാവും എന്നൊക്കെ സൂചിപ്പിച്ചപ്പോളും - പകരം വന്നതു പരിഹാസമാണ്‌. ഇഷ്ടം പോലെ ആയിക്കൊള്ളുക. സംഗമങ്ങള്‍ കൊണ്ട്‌ അക്രമങ്ങളവസാനിക്കുമെങ്കില്‍, പാര്‍ട്ടിക്കു പുറത്തുള്ള സമൂഹത്തിനും അതു നല്ലതു തന്നെയാണ്‌. എല്ലാ വിധ പിന്തുണയും ഉറപ്പു തരുന്നു..

Anonymous said...

--ഇനി എന്റ ചോദ്യം സംഘത്തിന്റ രാഷ്ട്രീയ ലൈന്‍ എന്താണ്‌. സംഘം ജനാതിപത്യത്തെ അംഗീകരിക്കുന്നുണ്ടോ ? എങ്കില്‍ സംഘ പരിവാറിലുള്ള BJP യുടെ രാഷ്ട്രിയ ലൈന്‍ ആയിരിക്കുമല്ലോ സംഘത്തിന്റ ലൈന്‍. അപ്പോള്‍ BJP ക്കൊപ്പം സംഘവും എതിര്‍ക്കുന്ന കോണ്‍ഗ്രസ്‌ മുസ്ലിം ലീഗ്‌ തുടങ്ങിയ പാര്‍ട്ടികള്‍ക്കൊന്നും ഉറച്ച്‌ സംഘാനുഭാവി വോട്ട്‌ ചെയ്യണമെന്നില്ല.

കിരണ്‍ തോമസേ,

നകുലനും വാക്കാരിയും പറയുന്നത് ശ്രദ്ധിച്ചില്ലേ: സംഘത്തിന്റെ രാഷ്ട്രീയ ചായ്‌വ് എങ്ങോട്ടായാലും അതിന്റെ വോട്ട് അടിസ്ഥാനപ്പെടുത്തി വളര്‍ച്ച നിശ്ചയിക്കാനൊക്കത്തില്ലെന്ന്. കാരണം ഒന്നുകില്‍ അവന്മാര് ഇലക്ഷനാവുമ്പം വോട്ട് വില്‍ക്കുന്നു - നേരം ഇരുട്ടിയാല്‍ ബസ്റ്റാന്റുകളില്‍ കറങ്ങിനടക്കുന്ന ചില സിനിമാ സ്ത്രീകഥാപാത്രങ്ങളെപോലെ. അല്ലെങ്കില് അനുഭാവമുള്ളവരൊക്കെ ജപ്പാനിലോട്ടും ഉഗാണ്ടയ്ക്കുമൊക്കെ വണ്ടി കയറി നിഷ്പക്ഷ വര്‍ഗ്ഗീയന്മാരായി വോട്ടുചെയ്യാതെ മാറി നില്‍ക്കുന്നു.

വോട്ടു കിട്ടാത്ത, ഒരു ഇലക്ഷന്‍ ഭീഷണിയേ ആവാത്ത സംഘ് പരിവാറിനെ പിന്നെ എന്തിനാണൊ എന്തോ ഈ സീപ്പിയെമ്മും കോങ്ക്രസ്സും ഇങ്ങനെ പ്യേടിക്കണത് ?

ഡോ:സൂരജ്,

'അനുഭാവോമീറ്റര്‍' കിട്ടാതെ വക്കാരി ഒരുപൊടി അനങ്ങില്ല എന്നു മനസിലായില്ലേ? ഇവിടെയിപ്പോള് അനുഭാവോമീറ്റര്‍ ഗവേഴണം കഴിഞ്ഞിട്ടേ വാക്കാരിക്ക് ഇനിയെന്തുമുള്ളൂ.

പണ്ട് ജ്യോതിഷം ഗവേഷിക്കണമെന്ന് പറഞ്ഞാരുന്നു വാദം. പിന്നെ പറയുന്ന കേട്ടു 'വേദം കേട്ട അവര്‍ണ്ണന്റെ ചെവിയില്‍ പണ്ട് ശരിക്കും സ്പൂണില്‍ ഈയം കോരിയൊഴിച്ചിരുന്നോ' എന്ന് ഗവേഷിക്കേണ്ടതാണെന്ന്.
ഇതിനേയാണ് സോഫ്റ്റ് കോര്‍ വര്‍ഗ്ഗീയം എന്നുപറയുന്നത് - അങ്ങനെയാണോന്നു ചോദിച്ചാല്‍ ഇങ്ങനെ, ഇങ്ങനെയാണൊന്നു ചോദിച്ചാല്‍ അങ്ങനെ: തിമൃതതിമൃതത്തൈ!!!

Anonymous said...

നകുലന്റെ വാചകം :

"താങ്കളിവിടെ പകര്‍ത്തിയ വാര്‍ത്ത എന്റെ തോന്നലിനെ ശക്തിപ്പെടുത്തുന്നു മാത്രമേയുള്ളൂ.. "വര്‍ഗ്ഗീയത" പടരുന്നതു തിരിച്ചറിഞ്ഞപ്പോള്‍ "പുരോഗമന"പാതയില്‍ "ഉറപ്പിച്ചു നിര്‍ത്താന്‍" നോക്കുകയാണ്‌. ആയിക്കൊള്ളുക. നാലോ അഞ്ചോ മതി - കണക്കില്‍ തര്‍ക്കം വേണ്ട - പക്ഷേ വിരലിലെണ്ണാവുന്നവരെങ്കില്‍ വിരലിലെണ്ണാവുന്നവര്‍ - എന്തുകൊണ്ടാണ്‌ ഉറയ്ക്കാത്തതെന്നും എന്തു കൊണ്ടു നീരാളി പടരുന്നതെന്നും അന്വേഷിക്കുക"

അപ്പോ സംഘപരിവാറ് ആശയം പറഞ്ഞാല്‍ അതു ‘വര്‍ഗ്ഗീയ ആശയം’ തന്നെയാണെന്ന് നകുലന്‍ ഉറപ്പിച്ചല്ലോ. ഭാഗ്യം. നന്നായി!
ഇനി ‘ദേശസ്നേഹം’, 'ഒരൊറ്റ രാഷ്ട്രം - ഒരൊറ്റ ജനത', മാങ്ങാത്തൊലി എന്നൊക്കെയുള്ള ഡ്യൂപ്പ് നമ്പരുമിട്ടോണ്ട് വരല്ലേ അണ്ണാ!


ഈ പോസ്റ്റിനാധാരമായ നകുലന്റെ ഒറിജിനല്‍ പോസ്റ്റിലെ ഒരു ഭാഗം:
"ഭാരതീയരില്‍ത്തന്നെയുള്ള ഉപസമൂഹങ്ങള്‍ ചേരിതിരിഞ്ഞു പരസ്പരം കലഹിച്ചാല്‍ - പ്രത്യേക അവകാശങ്ങള്‍ക്കായി വാദിച്ചുകൊണ്ടു നിലകൊണ്ടാല്‍ - തങ്ങളുടെ ദേശീയാസ്തിത്വത്തെ തള്ളിപ്പറഞ്ഞുകൊണ്ട്‌ വൈദേശികകേന്ദ്രങ്ങളോടു കൂറുപുലര്‍ത്തിയാല്‍ - അതെല്ലാം ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ നിലനില്‍പ്പിനെയും പുരോഗതിയെയും ബാധിക്കുമെന്നാണു സംഘത്തിന്റെ കാഴ്ചപ്പാട്‌."

ഇതല്ലേ അണ്ണാ അപ്പുറത്ത് ശശികല എന്നൊരു ബാധോപദ്രവക്കാരി ഉറഞ്ഞുതുള്ളിയത് -
“ഒരു ഹിന്ദുവെങ്കിലും മതം മാറിയാല്‍ ദേശത്തിനൊരു ശത്രു ജനിക്കുന്നു...അതു നമ്മള്‍ തടയണം കൂട്ടരേ....”

നകുലന്‍ തുള്ളുമ്പോള്‍ ചോരചീറ്റാതെ വെളിച്ചപ്പെടും.
ശശികല തുള്ളുമ്പോള്‍ വെട്ടി വെളിച്ചപ്പെടും.
അതാണ് കളി മക്കളെ !

സംഘാശയങ്ങള്‍ വിജയിപ്പൂതാക!
‘ഉപസമൂഹ’ങ്ങളേ നിങ്ങള്‍ക്ക് നരകം!

Anonymous said...

പ്രിയ നകുലന്‍,

അതൊരു വാര്‍ത്തയാണ്. വായിച്ചാല്‍ കാര്യം മനസ്സിലാവും. അതിലെ ആശയത്തെ സംഘം ഭയപ്പെടുകയും ചെയ്യുന്നു. അതിന്റെ ഉത്തമ ഉദാ‍ഹരണമാണ് താങ്കളുടെ പോസ്റ്റും അപൊസ്റ്റഫി നിറഞ്ഞ എഴുത്തും.ഉള്ളിലെ ഭീതി അറിയാതെയാണെങ്കിലും പുറത്ത് വന്നു എന്ന് വീണ്ടും വീണ്ടും എഴുതി തെളിയിക്കുന്ന താങ്കള്‍ക്ക് നന്ദി..

താങ്കളുടെ പോസ്റ്റ് എന്തോ വലിയ അണിയറ രഹസ്യം പുറത്ത് കൊണ്ട് വരുന്ന മട്ടിലാണല്ലേ ഇട്ടത്. എന്നിട്ടു പറയുന്നു "പാര്‍ട്ടികുടുംബ നിര്‍മ്മാണം' - 'മാര്‍ക്സിസ്റ്റുകാരുടെ അടുത്ത തലമുറ മറ്റുപ്രസ്ഥാനങ്ങളിലേക്കു പോകുന്നതു തടയണം' - ഈ രണ്ടു ലക്ഷ്യങ്ങളാണ്‌ കുടുംബമേളകള്‍ക്കു പിന്നിലെന്ന്‌ ഒരുപാടു പത്രങ്ങള്‍ എഴുതിയിരുന്നു."

പത്രങ്ങള്‍ എഴുതിയത് എടുത്തെഴുതുന്നതാ‍ണോ അണിയറ രഹസ്യം പുറത്ത് കൊണ്ട് വരല്‍.സഹതാപമുണ്ട് മാഷെ...

പത്രങ്ങള്‍ എഴുതിയത് നിഷേധിക്കുമോ എന്ന ചോദ്യം സില്ലി ആയിപ്പോയി. പത്രങ്ങള്‍ പലതും എഴുതും. അത് എല്ലാം നിഷേധിക്കാനോ സമ്മതിക്കാനോ ആര്‍ക്കെങ്കിലും കഴിയുമോ?

ഒരു കൂട്ടായ്മ പരിപാടിയെ എതിര്‍ത്തുകൊണ്ട് അണിയറ രഹസ്യം പുറത്ത് കൊണ്ടു വരുന്നു എന്ന് പോസ്റ്റിടുക. എന്നിട്ട് ചോദിക്കുക.കൂട്ടായ്മയെ ഞാനെതിര്‍ത്തോ എന്ന്. നല്ല തമാശ.

ആ വാര്‍ത്ത വാ‍യിച്ചാല്‍ മനസ്സിലാവുന്ന ഉദ്ദേശങ്ങളുണ്ട്. അത് തന്നെയാണ് ഈ പരിപാടിയുടെ ഉദ്ദേശവും. അത് താങ്കള്‍ക്ക് മനസ്സിലായിട്ടുണ്ട് എന്നുമറിയാം. പിന്നെ എന്തെങ്കിലും ഒക്കെ എഴുതി അതിലെന്തോ കണ്ടുപിടിച്ചു എന്ന് വരുത്തിത്തീര്‍ക്കാം എന്നു മാത്രം.

താങ്കള്‍ക്ക് എന്ത് വേണമെങ്കിലും ഊഹിക്കാന്‍ അവകാശമുണ്ട്. അതാണ് സത്യം എന്ന് അവകാശപ്പെടരുത് എന്നുമാത്രം.

വോട്ട് വില്പനയെപ്പറ്റി രാജഗോപാല്‍ പറഞ്ഞത് ഇവിടെ വായിക്കുക. അദ്ദേഹം സംഘപരിവാറുകാരന്‍ അല്ലെന്ന് വരുമോ? ഇടതിനും സംഘം വേണേല്‍ വോട്ട് ചെയ്യും അല്ലേ? താങ്കളുടെ ഡയലോഗ് ഒക്കെ ചുമ്മാ...

താങ്കള്‍ക്ക് ഏത് വാചകവും എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.

താങ്കളുടെ ഈ വരി തന്നെ നോക്കുക...

സംഘപരിവാറിലേയ്ക്ക്‌ ആളുപോകുന്നതു തടയാന്‍ ജനലക്ഷങ്ങളെ ഇളക്കി മറിക്കുകയാണെന്നൊന്നുമായിരുനില്ല എന്റെ വാദം. ഈ പരിപാടി കൊണ്ട്‌ പല ലക്ഷ്യങ്ങളുമുണ്ടാവാം. പക്ഷേ ഇതിപ്പോള്‍ 'ട്രിഗര്‍' ചെയ്തതിനു പിന്നില്‍, കണ്ണൂരില്‍ കണ്ണിരടങ്ങാത്ത മാര്‍ക്സിസ്റ്റുകാര്‍ - സംഘാനുഭാവികളായ മക്കള പെറ്റ മാര്‍ക്സിസ്റ്റ്‌ അമ്മമാരുടെ കണ്ണീര്‍ - അതൊരു കാരണമായേക്കാം എന്നാണു ഞാന്‍ പറഞ്ഞത്‌.

അതൊരു കാരണമായേക്കാം എന്നാണ് പ്രയോഗം. താങ്കള്‍ക്ക് തന്നെ ഉറപ്പില്ലെന്നര്‍ത്ഥം. താങ്കള്‍ക്ക് തന്നെ ഉറപ്പില്ലാത്ത ഒരു കാര്യത്തിനെതിരെ നാട്ടുകാര്‍ തെളിവുകൊണ്ട് വരണോ?

താങ്കള്‍ ആദ്യം സ്വയം ഉറപ്പിക്കാനുള്ള തെളിവു കണ്ടെത്തുക. അതല്ലേ അതിന്റെ ഒരു ശരി. ഇനി എതിരെ തെളീവു കിട്ടിയേ അടങ്ങൂ എന്നാണെങ്കില്‍ കിരണീന്റെ കമന്റും ആ വാര്‍ത്തയും മനസ്സിരുത്തി സംഘാ‍ടിമത്തം മാറ്റി നിര്‍ത്തി വായിക്കുക. മനസ്സിലാവും..

"വര്‍ഗീയത നീരാളിപോലെ പടരുന്ന കാലഘട്ടത്തില്‍" എന്നു ദേശാഭിമാനിയില്‍ വായിച്ചാലുടന്‍ സംഘപരിവാറിനെക്കുറിച്ചാണെന്ന് പറഞ്ഞ് പോസ്റ്റിടുന്നത് രസകരം. വര്‍ഗീയകക്ഷി എന്ന് സമ്മതിക്കുകയാണല്ലേ? കോഴി കട്ടവന്‍ തലയില്‍ പൂടയുണ്ടോ എന്ന് തപ്പി നോക്കുന്ന പോലെ. ഫ്രോയ്‌ഡിയന്‍ സ്ലിപ് എന്ന് പറയാമോ ഇതിനെ? പറയാന്‍ ഉദ്ദേശിക്കാത്ത സത്യം അറിയാതെ പറഞ്ഞുപോകുന്ന സ്ലിപ്..ഇതിനും ഒരു നന്ദി...താങ്കളുടെ വായില്‍ നിന്നു തന്നെ ഇത് വരണമായിരുന്നു.

കുടുംബ സദസ്സിനുള്ള താങ്കളുടെ ആശംസ ആത്മാര്‍ത്ഥമാണെന്നും താങ്കളുടെ പരിവാരത്തിലെ ഉന്നതരും താങ്കളുടെ ഈ നല്ല മനസ്സ് ഉള്‍ക്കൊള്ളുമെന്നും പ്രതീക്ഷിക്കുന്നു...

Unknown said...

കണ്ണൂസേ,
എന്റെ ഒറിജിനല്‍ പോസ്റ്റില്‍ ബി.ജെ.പി.വോട്ട്‌ എന്നത്‌ ഓടോ ആണെങ്കിലും, ഇവിടെ അതൊരു മുഖ്യചര്‍ച്ചാവിഷയം പോലെയായി മാറിയിരുന്നതുകൊണ്ട്‌ ഒരുകാര്യം മാത്രം പറഞ്ഞുനിര്‍ത്തുകയാണ്‌.

പാര്‍ലമെന്റിലും പഞ്ചായത്തിലുമൊന്നും വോട്ടിംഗില്‍ പ്രതിഫലിക്കാത്തതെന്ത്‌ എന്നു താങ്കള്‍ ചോദിക്കുന്നതിന്റെ അടിസ്ഥാനം മനസ്സിലായില്ല. കഴിഞ്ഞ പാര്‍ലമെന്റു തെരഞ്ഞെടുപ്പിലും ത്രിതലപഞ്ചായത്തു തെരഞ്ഞെടുപ്പിലും ബി.ജെ.പി. എടുത്തുപറയത്തക്ക നേട്ടം തന്നെ ഉണ്ടാക്കിയിരുന്നു. അതിനു തൊട്ടുമുമ്പത്തെ നിലയുമായി നോക്കുമ്പോള്‍. കണ്ണൂര്‍ പാര്‍ലമെന്റു മണ്ഡലത്തിലടക്കം വോട്ടു വര്‍ദ്ധിച്ചതായാണ്‌ ഓര്‍മ്മ.

അതേ സമയം ഇടതുപക്ഷത്തിനാണെങ്കില്‍ - പാര്‍ലമെന്റു തെരഞ്ഞെടുപ്പില്‍ വോട്ടു കുറയുകയും ചെയ്തിരുന്നു. കണ്ണൂരിലെ സ്ഥിതി ഓര്‍മ്മയില്ല. പലയിടങ്ങളിലും നല്ല തോതില്‍ത്തന്നെ കുറഞ്ഞിരുന്നു. ബി.ജെ.പി.യുടെ വളര്‍ച്ചയില്‍ ഉത്ക്കണ്ഠ പ്രകടിപ്പിച്ചുകൊണ്ടുള്ള ഭാഗം - ഇടതിന്റെ തെരഞ്ഞെടുപ്പവലോകന റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു താനും. എന്നു വച്ച്‌?

അതുകൊണ്ടൊക്കെ എന്താണ്‌? ജനം ഓരോ തവണയും വോട്ടുചെയ്യുന്നതിനു പല കാരണങ്ങളുമുണ്ടാവാം. ഏതെങ്കിലും ആശയങ്ങളുടെ ജനസമ്മതി മാത്രമല്ല തെരഞ്ഞെടുപ്പിലൂടെ പരീക്ഷിക്കപ്പെടുന്നത്‌. ഭരണത്തിന്റെ കാര്യമെടുത്താലും, ഓരോ തെരഞ്ഞെടുപ്പിന്റേയും പ്രത്യേക സാഹചര്യങ്ങള്‍ക്കനുസരിച്ചു മാറിച്ചിന്തിക്കുവാന്‍ ജനങ്ങള്‍ക്ക്‌ അവകാശമില്ലെങ്കില്‍പ്പിന്നെ ഓരോ തവണയും ഒരു വോട്ടെടുപ്പിന്റെ ആവശ്യമില്ലല്ലോ. ഓരോരുത്തരേക്കൊണ്ടും ഒരിക്കല്‍ മാത്രം വോട്ടു ചെയ്യിച്ചിട്ട്‌ ആ ഡേറ്റ ഉപയോഗിച്ചാല്‍ മതിയല്ലോ പിന്നീടും. വോട്ടിനേപ്പറ്റിയുള്ള വീമ്പുപറച്ചിലിലും ബാലിശമായ തര്‍ക്കങ്ങളിലുമൊന്നും എനിക്കു താത്പര്യമില്ല.

കര്‍ണ്ണാടകത്തില്‍ ചിലപ്പോള്‍ ബി.ജെ.പി. ഭൂരിപക്ഷം നേടിയെന്നു വരാം. എന്നു വച്ച്‌ അതിനര്‍ത്ഥം അവിടെ സംഘപരിവാര്‍ പിടിച്ചടക്കി എന്നാവുമോ? ചിലപ്പോള്‍ അവര്‍ കഴിഞ്ഞതവണത്തേതില്‍ നിന്നും പിന്നാക്കം പോയി എന്നും വരാം. അതിനര്‍ത്ഥം അവിടെ ആളുകളില്‍ സംഘാനുഭാവം കുറഞ്ഞുവെന്നാവുമോ? ഞാനങ്ങനെയൊന്നും കരുതുന്നില്ല. സംഘം സംഘവും, ബി.ജെ.പി. ബി.ജെ.പി.യും, സംഘപരിവാര്‍ സംഘപരിവാറുമാണ്‌.

'അധികാരം - ഏട്ടിലെ പശു' മുതലായ പ്രയോഗങ്ങള്‍ സൂരജ്‌ നടത്തിയതിനേപ്പറ്റിയും കൂടുതലൊന്നും പറയാനില്ല. സംഘപരിവാറിനെ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിന്റെ വീക്ഷണകോണിലൂടെ മാത്രം നോക്കിക്കാണുന്നതവസാനിപ്പിക്കാതെ ആര്‍ക്കും അവരേക്കുറിച്ചു പൂര്‍ണ്ണമായി മനസ്സിലാക്കാനാവില്ല എന്ന നിരീക്ഷണം ഞാന്‍ പണ്ടേ പറയാറുള്ളതാണ്‌. സംഘം സ്ഥാപിതമായ 1920-കളില്‍ത്തന്നെയാണെന്നു പറയുന്നു ഇടതുപക്ഷചിന്തകളും ഇന്ത്യയിലെത്തുന്നത്‌. ഇത്രയും കാലം കൊണ്ട്‌ ഭാരതത്തില്‍ എത്രത്തോളം വ്യാപിക്കാനും എവിടെയെല്ലാം സാന്നിദ്ധ്യമറിയിക്കാനും രണ്ടുകൂട്ടര്‍ക്കും കഴിഞ്ഞിട്ടുണ്ട്‌ എന്നൊരു താരതമ്യവും തുടര്‍ചര്‍ച്ചകളുമാണ്‌ സ്വാഭാവികമായും സൂരജിനുള്ള മറുപടി. യാതൊരു താത്പര്യവുമില്ല. നല്ല രീതിയിലുള്ള ആശയസംവേദനത്തിനുള്ള സാദ്ധ്യതകള്‍ ഈ വേദിയില്‍ ഇതിനകം തന്നെ അസ്തമിച്ചുകഴിഞ്ഞിരിക്കുന്നുവെന്നു തോന്നുന്നു. അടുത്ത ഒരു കമന്റോടെ അവസാനിപ്പിക്കുകയാണ്‌.

Unknown said...

'വര്‍ഗ്ഗീയത സ്വയം സമ്മതിച്ചു തരികയാണല്ലേ' എന്ന മട്ടിലുള്ള നിരീക്ഷണങ്ങള്‍ - റെവല്യൂഷന്‍സിന്റേതും - അനോണിമസിന്റേതും - തികച്ചും ബാലിശമായിപ്പോയി. ഇത്ര ലളിതമായി - വിശദമായി - ചോദിച്ചിട്ടും അവര്‍ക്കു മനസ്സിലാകുന്നില്ലെങ്കില്‍, മനസ്സിലായിട്ടും അറിയാത്തതുപോലെ അഭിനയിക്കുകയാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഫാസിസം - വര്‍ഗ്ഗീയത - മുതലായ വാക്കുകള്‍ മാര്‍ക്സിസ്റ്റുകള്‍ സാധാരണ ഉപയോഗിച്ചു കാണാറുള്ളത്‌ ബി.ജെ.പി.യ്ക്കെതിരെ അന്ധമായ ഭര്‍ത്സനം നടത്താന്‍ മാത്രമാണ്‌. അതേ വാക്കുകള്‍ തന്നെ കുടുംബസംഗമങ്ങള്‍ക്കിടയിലും ഉപയോഗിച്ചുകാണുമ്പോള്‍ - "ഏയ്‌ - ഇത്തവണ വേറെ വല്ല അര്‍ത്ഥവുമായിരിക്കും ഉദ്ദേശിച്ചിരിക്കുന്നത്‌" എന്നു കരുതണമെന്നാണെന്നു തോന്നുന്നു നിര്‍ദ്ദേശം. അത്ഭുതകരം തന്നെ!

വര്‍ഗ്ഗീയത എന്നതിന്റെ പൊതുവേയുള്ള മാര്‍ക്സിസ്റ്റു നിര്‍വചനമെന്താണെന്ന ചോദ്യമാണ്‌ എന്റെ കമന്റില്‍ ആദ്യം തന്നെ കാണാനാവുക. അതു സൗകര്യപൂര്‍വ്വം കേട്ടില്ലെന്നു നടിച്ചുകാണുന്നതു കൗതുകകരം തന്നെ. ആ ചോദ്യം ഒരു വെല്ലുവിളിയായി സ്വീകരിച്ചു മറുപടി പറയുകയായിരുന്നു അനോണിമസിനും മറ്റും ചെയ്യാമായിരുന്നത്‌. വര്‍ഗ്ഗീയതയെ നിര്‍വചിക്കാനാവാതെ ഓടി രക്ഷപെടുകയാണ്‌ ഒരിക്കല്‍ ഇ.എം.എസ്‌.പോലും ചെയ്തത്‌. അതൊക്കെ പോട്ടെ.

വര്‍ഗ്ഗീയത എന്ന പദത്തെ സംഘപരിവാറിനെ ഭര്‍ത്സിക്കാന്‍ മാത്രമുപയോഗിക്കുന്ന മാര്‍ക്സിസ്റ്റുകളുടെ വാചാലതയേയും കാപട്യത്തേയും (കൂസിസ്റ്റു നിലപാടുകള്‍) പറ്റി സകലര്‍ക്കുമറിയാവുന്നതാണ്‌. അപ്പോള്‍ ഇവിടെയും അതുതന്നെ പ്രതീക്ഷിക്കുന്നതല്ലേ ഭംഗി എന്നും - മറ്റുതെളിവുകള്‍ കൂടി പിന്തുണയ്ക്കുള്ളപ്പോള്‍ പ്രത്യേകിച്ചും - എന്ന ചോദ്യത്തെ, "സ്വയം സമ്മതിക്കലാണ്‌" എന്നു വിശേഷിപ്പിക്കുന്നതില്‍പ്പരം ഒരു മണ്ടത്തരമില്ല. എന്തെങ്കിലുമൊക്കെ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമമാണെങ്കിലും, സ്വയം അപഹാസ്യരാകാതെ സൂക്ഷിക്കുന്നതു നന്നാവും.

വര്‍ഗ്ഗീയത എന്നതു ശരിയായ അര്‍ത്ഥത്തില്‍ ഉപയോഗിക്കുകയാണെങ്കില്‍, മാര്‍ക്സിസ്റ്റുകള്‍ക്ക്‌ ആദ്യം തങ്ങളെത്തന്നെ ഭര്‍ത്സിക്കേണ്ടിവരും. പാര്‍ട്ടിയുടെ വര്‍ഗ്ഗീയ നിലപാടുകള്‍ ആദ്യം തിരുത്തേണ്ടി വരും. ചുരുങ്ങിയപക്ഷം, വര്‍ഗീയത ആരോപിക്കപ്പെട്ടിട്ടുള്ള പ്രസ്ഥാനങ്ങളുമായി തങ്ങള്‍ ബന്ധപ്പെടാന്‍ തീരുമാനിച്ചത്‌ അവര്‍ വര്‍ഗ്ഗീയമല്ല എന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ്‌ എന്നു വെളിപ്പെടുത്തുകയെങ്കിലും വേണം. പി.ഡി.പി., ജമാ-അത്തെ-ഇസ്ലാമി, ഐ.എന്‍.എല്‍. മുതലായ സംഘടനകളിലൊന്നും യാതൊരു വര്‍ഗ്ഗീയ പ്രവണതകളുമില്ല എന്നൊരു സര്‍ട്ടിഫിക്കറ്റു നല്‍കേണ്ടി വരും. അങ്ങനെ പലതും.

എന്റെ വാക്കുകള്‍ വളരെ വ്യക്തമാണ്‌. യാതൊരു ആശയക്കുഴപ്പത്തിനും അവിടെ സാദ്ധ്യതയില്ല. താഴെക്കൊടുത്തിരിക്കുന്ന രണ്ടു ഖണ്ഡികളില്‍ ആശയം വളരെ വ്യക്തമാണ്‌. അന്ധമായ മാര്‍ക്സിസ്റ്റുസ്നേഹമില്ലാത്ത ആര്‍ക്കും അത്‌ എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ.

വര്‍ഗ്ഗീയതയുടെയും പുരോഗമനപരതയുടെയും പൊതുവേയുള്ള മാര്‍ക്സിസ്റ്റു നിര്‍വചനമെന്താ അനോണിമസേ? സംഘപരിവാറിനെ മറക്കുക. “വര്‍ഗ്ഗീയത പടരുകയാണ് - പുരോഗമനചേരിയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ ഒരു ഗതിമാറ്റം വേണം“ എന്നൊരു പാര്‍ട്ടിനിരീക്ഷണം ഉണ്ടായാല്‍ അതിന്റെ വ്യാഖ്യാനമെന്താണെന്നു പറഞ്ഞുതരൂ. ആളുകള്‍ക്ക്‌ അതുമിതും ഊഹിക്കാനുള്ള അവസരം കൊടുക്കാതെ കാര്യങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞുകുടേ?

സി.പി.എമ്മിനു വേണമെങ്കില്‍ ഇപ്പോള്‍ പറയാം - പൊതുവേയുള്ള വര്‍ഗീയതയാണുദ്ദേശിച്ചത്‌ എന്ന്‌. അങ്ങനെയാണെങ്കില്‍, വര്‍ഗ്ഗീയത ആരോപിക്കപ്പെട്ടിട്ടുള്ള പല പ്രസ്ഥാനങ്ങളുമായും പരസ്യമായ ബാന്ധവത്തിലേര്‍പ്പെട്ടിട്ടുള്ളതിനേപ്പറ്റിയുള്ള നിലപാടു വ്യക്തമാക്കട്ടെ. വേണ്ട - അതെല്ലാം പോകട്ടെ - എന്തായാലും ഫാസിസ്റ്റുകള്‍ എന്നു വിളിക്കാറുള്ളതെങ്കിലും സംഘപ്രവര്‍ത്തകരെ മാത്രമാണല്ലോ. “മാര്‍ക്സിസ്റ്റുകുടുംബങ്ങളിലെ റിബലുകള്‍ ഫാസിസ്റ്റുസ്വാധീനത്തില്‍പ്പെടുന്നു“ എന്നൊക്കെയുള്ള പ്രയോഗങ്ങളും എങ്ങനെയൊക്കെയാണു വായിച്ചെടുക്കേണ്ടത്‌? സി.പി.എം. കുടുംബങ്ങളില്‍ നിന്നു ബി.ജെ.പി.ക്കാര്‍ ഉണ്ടായി വരുന്നതു യാഥാര്‍ത്ഥ്യം കൂടിയായിരിക്കെ, അതുതന്നെയാവും ഉദ്ദേശിച്ചത്‌ എന്നു സംശയിച്ചുകൂടെന്നുണ്ടോ? അതിപ്പോള്‍ പ്രസക്തമല്ലെങ്കില്‍, കുടുംബമേളയ്ക്കിടെ അതേപ്പറ്റി പരാമര്‍ശിക്കേണ്ട ആവശ്യം?


ഇതില്‍ക്കൂടുതലൊക്കെ വ്യക്തമായി കാര്യങ്ങള്‍‍ എങ്ങനെ വിശദീകരിക്കാനാണ്? സ്വയം സമ്മതിച്ചുതരലാണത്രേ! കഷ്ടം!

--------

എന്റെ ഉള്ളിലെ ഭീതി പുറത്തുവരുന്നു എന്ന്‌ അനോണിമസ്‌ പറഞ്ഞതും തികഞ്ഞ തമാശയല്ലാതെ മറ്റൊന്നുമല്ല. ഒരു വാഗ്വാദത്തിലേര്‍പ്പെടുമ്പോള്‍ വെറുതെ പറഞ്ഞൊഴിയാനും വീമ്പു പറയാനും ഉപയോഗിക്കുന്ന ഒരു ശൈലി മാത്രമേ ആകുന്നുള്ളു അത്‌.

എനിക്കെന്തോ ആകുലതകളുണ്ടത്രേ! എന്തിനേക്കുറിച്ചാണോ ആവോ? പേടി, ആകുലത എന്ന പദങ്ങളൊക്കെ മറ്റുള്ളവരാണ്‌ ഉപയോഗിച്ചു കണ്ടത്‌. എന്തിനാണവരെ സി.പി,എമ്മും കോണ്‍ഗ്രസുമൊക്കെ പേടിക്കുന്നത്‌ എന്ന്‌ രണ്ടുമൂന്നു കമന്റുകളില്‍ കണ്ടു. പേടിയുണ്ടെന്ന്‌ തുറന്നു സമ്മതിക്കലാണത്‌. എന്തിനാണു പേടിക്കുന്നത്‌ എന്നാണ്‌ എന്റേയും ചോദ്യം. പേടിക്കാതെയും മുന്‍വിധികളില്ലാതെയും സമീപിച്ചാല്‍ പല തെറ്റിദ്ധാരണകളും എളുപ്പം നീങ്ങിക്കിട്ടും.

വെട്ടിക്കൊല്ലലിനേക്കുറിച്ചുമാത്രമാണ്‌ തന്റെ ആകുലതയെന്നു രാജീവ്‌ പിന്നീടു തിരുത്തി. പക്ഷേ അദ്ദേഹത്തിന്റെ ആകുലത കൊണ്ടു പ്രയോജനം കിട്ടിയില്ല. കുടുംബസംഗമങ്ങളില്‍ സ്നേഹം ചര്‍ച്ചചെയ്യപ്പെടുന്നതിനിടയില്‍ത്തന്നെ ചിറ്റൂരില്‍ ഒരു സംഘപ്രവര്‍ത്തകനെക്കൂടി മാര്‍കിസ്റ്റുകള്‍ കൊലപ്പെടുത്തി. ഉത്സവത്തിനിടെ എന്തോ നിസാരതര്‍ക്കമുണ്ടായതും പറഞ്ഞായിരുന്നുവത്രേ കൊന്നുകളഞ്ഞത്‌! സംഘപ്രവര്‍ത്തകനാണെങ്കില്‍, അവര്‍ക്കു കൊല്ലാന്‍ പ്രത്യേകിച്ചു കാരണമൊന്നും വേണ്ട. സൈക്കിളിനു സൈഡുകൊടുത്തില്ല എന്നാരോപിച്ചും വെട്ടിക്കൊന്നു എന്നു വരും. അതങ്ങനെയാണ്‌. അതേപ്പറ്റി സംസാരിക്കുന്നതു വ്യര്‍ത്ഥമാണ്‌. അതുപോകട്ടെ.

സംഗമങ്ങള്‍ 'പുതിയ കലാപ്രതിഭകളെ കണ്ടെത്താനും' ഉപകരിക്കുന്നുവെന്നു ദേശാഭിമാനി പറയുന്നു. സി.പി.എമ്മിന്റെ കലാപ്രകടങ്ങള്‍ തുടരട്ടെ. മറ്റുള്ളവര്‍ അതിന്റെയെല്ലാം പിന്നാലെ പോകുമെന്നും അതൊക്കെക്കണ്ടു പേടിക്കുമെന്നുമൊക്കെ അനോണിമസ്‌ കരുതുന്നത്‌ അതിരു കടന്ന ആത്മവിശ്വാസം മാത്രമാണ്‌. രണ്ടായിരത്തഞ്ഞൂറു പേര്‍ പലസംഗമങ്ങളിലും എത്തുന്നു എന്നു ദേശാഭിമാനിയും ഉത്ഘാടനത്തിനുപോലും ഇരുനൂരില്‍പ്പരം പേരേ എത്തിയുള്ളൂ എന്നു ദീപികയും പറയുന്നതു കേട്ടു മന്ദഹസിച്ചു മുന്നോട്ടുപോകുകയേയുള്ളൂ മറ്റുള്ളവര്‍. ഓരോരുത്തരും അവരവരുടെ വേര്‍ഷന്‍ അവതരിപ്പിക്കും - സത്യം ഇതൊന്നുമായിരിക്കണമെന്നുമില്ല താനും. മാര്‍ക്സിസ്റ്റുകള്‍ക്കു മാത്രമാണ്‌ കുടുംബമേളകളെ സംബന്ധിച്ച വിശദമായ വാര്‍ത്തകളില്‍ താത്പര്യമുണ്ടാവുക.

സംഘപരിവാര്‍സംഘടനകളേക്കുറിച്ച്‌ പലതുമറിയാത്ത, വര്‍ഷങ്ങളായി അവരേക്കുറിച്ചു നടക്കുന്ന വിദ്വേഷപ്രചാരണത്തില്‍ നിന്നു മാത്രം കിട്ടിയ വിവരങ്ങളുമായി സംസാരിക്കുന്ന, അല്ലെങ്കില്‍ അറിയാവുന്നതു തുറന്നു പറയാന്‍ സാഹചര്യങ്ങളനുവദിക്കാത്ത പലരുടെയും സ്വരങ്ങളാണിവിടെ കേട്ടത്‌. സംഘഭര്‍ത്സനമാണ്‌ മുഖ്യലക്ഷ്യമെന്നും, കാര്യങ്ങള്‍ എത്ര വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടും പ്രയോജനമില്ല എന്നും വ്യക്തമാണ്‌. എന്റെ പോസ്റ്റിന്റെ ഒരു ഇടതുപക്ഷവായന മാത്രമാണ്‌ ഈ പോസ്റ്റിന്റെ ആധാരം തന്നെ. അതിലെ തെറ്റുകള്‍ ഞാന്‍ കൃത്യമായി ചൂണ്ടിക്കാട്ടിയതുമാണ്‌. ഇവിടെ വന്നു സംസാരിച്ചു സമയം കളയുന്നത്‌ അബദ്ധമാവുമെന്നു തോന്നുന്നു.

ഇടതുപക്ഷാഭിമുഖ്യമുള്ള കുടുംബങ്ങളില്‍നിന്ന്‌ ബി.ജെ.പി.ക്കാര്‍ ഉണ്ടായിവരുന്നുവെന്നുള്ളത്‌ യാഥാര്‍ത്ഥ്യമാണ്. കണ്ണൂരിലെ രണ്ടു സംഭവങ്ങളിലും അത്തരക്കാര്‍ ആക്രമിക്കപ്പെട്ടിരുന്നു എന്നതു യാഥാര്‍ത്ഥ്യമാണ്. കുടുംബസംഗമങ്ങള്‍ക്കിടെ - ബി.ജെ.പി.യെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട്‌ - “പുരോഗമനപാതയില്‍നിന്ന്‌ ആളുകള്‍ അകന്നു പോകുന്നതു തിരിച്ചു പിടിക്കണം - ഫാസിസം വളരുന്നു - ഒരു ഗതിമാറ്റം ആവശ്യമാണ്” എന്നൊക്കെയുള്ള സൂചനകള്‍ കേള്‍ക്കുന്നുമുണ്ട്‌. ഇതൊക്കെ വച്ച്‌ കണക്റ്റു ചെയ്ത്‌ ആര്‍ക്കും എന്തും ആലോചിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്‌. കുടുംബമേളകള്‍ക്കു പിന്നില്‍ പലതുമുണ്ടാവും. താത്പര്യമുള്ളവര്‍ക്ക്‌ അതേപ്പറ്റിയും സംസാരിക്കാം, എനിക്കു പറയാനുള്ളതെല്ലാം വ്യക്തമായി പറഞ്ഞുകഴിഞ്ഞു.

എനിക്കിവിടെ ഇനി യാതൊന്നും പറയാനില്ല. എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.

Anonymous said...

നകുലന്‍ നിര്‍ത്തിപ്പോയ സ്ഥിതിക്ക് ഈ കമന്റ് മറ്റുള്ളവര്‍ക്ക് വേണ്ടി ഇടുന്നു.. അദ്ദേഹം പറഞ്ഞ രീതിയില്‍ അദ്ദേഹത്തിന്റെ തന്നെ പോസ്റ്റിനെയും കമന്റിനേയും കണക്ട് ചെയ്ത് വായിക്കുവാനുള്ള ഒരു ശ്രമം...സാമ്പിള്‍

പോസ്റ്റിലെ ഒരു പാരഗ്രാഫ്...

“നേരേമറിച്ച്‌ - ഓരോ തവണയും നെഞ്ചില്‍ കൈചേര്‍ത്തുവച്ച്‌ "നമസ്തേ സദാവത്സലേ മാതൃഭൂമേ" എന്നാരംഭിക്കുന്ന പ്രാര്‍ത്ഥനചൊല്ലിക്കൊണ്ടല്ലാതെ - മാതൃഭൂമിയോടുള്ള അചഞ്ചലമായ ഭക്ത്യാദരങ്ങള്‍ ഏറ്റുപറഞ്ഞുകൊണ്ടല്ലാതെ - മാതൃഭൂമിക്കായി സര്‍വ്വവും ത്യജിക്കാന്‍ തയ്യാറാണെന്ന പ്രതിജ്ഞയാവര്‍ത്തിച്ചുകൊണ്ടല്ലാതെ - സംഘത്തിന്റെ ഒരു കാര്യപരിപാടിയും നടക്കാറില്ല.“

ഇത് വായിച്ചാല്‍ തോന്നുക എന്തൊരു ബഹുമാനം...ആദരവ്..രാജ്യത്തോട് എന്നാണ്. അങ്ങിനെയുള്ളവര്‍ നിറഞ്ഞ ഒരു ഒരു സംഘം. അങ്ങിനെയുള്ള സംഘത്തെ കുറ്റം പറയുന്നവര്‍ രാജ്യദ്രോഹികള്‍. { അങ്ങിനെ ഊഹിക്കുന്നതില്‍ തെറ്റുണ്ടോ? :) }

ഇനി സംഘത്തില്‍ നിന്നും പുറത്ത് പോയ ഒരാളെക്കുറിച്ച് പറയുന്ന ഭാഗം നോക്കാം..

“കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ഡി.എം.കെ.യുമൊക്കെക്കൂടി ഇപ്പോള്‍ താങ്ങി നിര്‍ത്തിയിരിക്കുന്ന യു.പി.എ. മന്ത്രിസഭയിലെ ഒരു പ്രമുഖമന്ത്രി ആര്‍.എസ്‌.എസ്‌. പശ്ചാത്തലത്തില്‍ നിന്നുള്ളയാളാണ്. സദാവത്സലേ പാടിനടന്നയാളാണ് - ഇതിനൊക്കെ ഞാനെന്തു ചെയ്യാനാണ്?“

പാടിനടന്നയാള്‍ എന്നത് മലയാളത്തില്‍ ഉപയോഗിക്കുന്നത് പൊതുവെ ആത്മാര്‍ത്ഥതയില്ലാതെ ഓരോന്ന് പറഞ്ഞു(ചെയ്തു) നടക്കുന്നവരെപ്പറ്റിയാണ്. അങ്ങിനെ ഉള്ളവരതിലുണ്ട് എന്ന് അറിയാതെ കമന്റില്‍ സമ്മതിക്കുന്ന സ്ഥിതിക്ക് പോസ്റ്റിലെ പാരഗ്രാഫിന് എന്ത് അര്‍ത്ഥമുണ്ട്? ഒരര്‍ത്ഥവുമില്ല. സംഭവം അത്രയേ ഉള്ളൂ. പറയുന്ന ഭക്ത്യാദരങ്ങളൊന്നും ഇല്ല..പിന്നെ ഭക്ത്യാദരവും വികാരവും ഒക്കെ നമുക്ക് അളക്കാനോ ചോദ്യം ചെയ്യാനോ പറ്റാത്തത് കൊണ്ട് എതിര്‍ക്കാനും ആളുകള്‍ക്ക് പറ്റില്ല എന്നതുകൊണ്ട് വെച്ച് കാച്ചാം. പറഞ്ഞയാള്‍ തന്നെ വേണ്ടിവരും അതിലെ പൊള്ളത്തരം വെളിവാക്കാന്‍..അത് ഇവിടെ സംഭവിച്ചു എന്നേയുള്ളൂ.

നകുലന്‍ പറഞ്ഞ താഴെക്കൊടുക്കുന്ന വാചകം അദ്ദേഹത്തിനെ വാചകങ്ങളെ, പോസ്റ്റുകളെ സംബന്ധിച്ച് എത്ര ശരി...

വാര്‍ത്തയായാലും ശരി - ബ്ലോഗായാലും ശരി - വളരെ ശ്രദ്ധിച്ചു വായിക്കാനും ആഴത്തില്‍ ചിന്തിക്കാനുമൊന്നും എപ്പോളും സാധിച്ചെന്നു വരില്ലായിരിക്കും. പക്ഷേ അതിനൊക്കെ സാധിച്ചാല്‍, നമ്മുടെ പലധാരണകളും വല്ലാതെ മാറിപ്പോകും.

അദ്ദേഹവും ശ്രദ്ധിക്കുമെന്നു കരുതാം..

മാര്‍ക്സിസ്റ്റ് ആക്രമണത്തെക്കുറിച്ച് ഘോരഘോരം സംസാരിക്കുന്ന അദ്ദേഹം ഇടപെടില്ലെങ്കിലും അറിവിലേക്ക് ഒരു വാര്‍ത്ത ഇവിടെ. സംഘം വേണമെങ്കില്‍ കൂട്ടത്തില്‍ നിന്നു പോയ സംഘംകാരനെ ആക്രമിക്കും.

Kerala Janapaksham president K. Raman Pillai has alleged that the State leadership of the Bharatiya Janata Party (BJP) was behind the recent attacks on him and other leaders of the party.

Addressing mediapersons here on Tuesday, Mr. Raman Pillai said it was clear from the conversation of the miscreants who attacked him in a lodge in Kasaragod that BJP State President P.K. Krishnadas was behind the attacks.

രാമന്‍‌പിള്ള പറയുന്നത് ബി.ജെ.പിക്കാര്‍ ആക്രമിച്ചു എന്നാണ്. നിരവധി വ്യാഖ്യാനങ്ങള്‍ക്ക് സ്കോപ്പുണ്ടല്ലേ?

വര്‍ഗീയതെക്കെതിരെ പൊരുതും എന്നു രാമന്‍‌പിള്ള പറയുന്നത്
ഇവിടെ. വര്‍ഗ്ഗീയതയെന്താണെന്നു രാമന്‍ പിള്ളക്ക് മനസ്സിലായിട്ടുണ്ടെന്നു സാരം. (കൂടെകിടന്നവനല്ലേ രാപ്പനി അറിയൂ.)
നമ്മുടെ കാണാപ്പുറത്തിന് ഇനിയും വര്‍ഗ്ഗീയത എന്താണെന്ന് മനസ്സിലായിട്ടില്ലത്രെ.
ഇതിലിപ്പോള്‍ ആരു പറയുന്നതാ വിശ്വസിക്കേണ്ടത്?

എന്തായാലും വര്‍ഗീയത എങ്ങിനെയാണ് ഇന്ത്യന്‍ സാ‍ഹചര്യത്തില്‍ ആക്രമണോത്സുക സ്വഭാവം പുറത്തെടുക്കുന്നത് എന്ന് ചൂണ്ടിക്കാണിക്കുന്ന ലേഖനം ഇവിടെ. ഇത് വായിച്ചാല്‍ നകുലന്റെ കുറെ സംശയങ്ങള്‍ മാറിക്കിട്ടുമായിരിക്കും.

അപ്പോള്‍ ശരി, കാണാം
എനിക്ക് ഇനീം ഒത്തിരിപ്പറയാനുണ്ട്
അഭിവാദ്യങ്ങളോടെ

കെ said...

നകുലന്‍ ഉവാച:- വര്‍ഗ്ഗീയതയെ നിര്‍വചിക്കാനാവാതെ ഓടി രക്ഷപെടുകയാണ്‌ ഒരിക്കല്‍ ഇ.എം.എസ്‌.പോലും ചെയ്തത്‌.

എത്രാം വയസില്‍? എത്ര കിലോമീറ്റര്‍ സ്പീഡില്‍?

myexperimentsandme said...

കണ്ണൂസേ, എനിക്ക് ഒരു ചോദ്യമേ ആദ്യം ഉണ്ടായിരുന്നുള്ളൂ- വോട്ട് വില്‍‌ക്കുന്നു എന്നാരോപിക്കപ്പെടുന്ന പാര്‍ട്ടിക്ക് കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ ആ പാര്‍ട്ടിയുടെ ബേയ്സ് അളക്കുന്നത് എത്രമാത്രം ശരിയായിരിക്കും? താഴെ കൊടുത്തിരിക്കുന്നതായിരുന്നു എന്റെ നിരീക്ഷണം:

“എന്റെ അഭിപ്രായത്തില്‍ ഒരു പാര്‍ട്ടിക്ക് കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ആകെമൊത്തമുള്ള ആ പാര്‍ട്ടി അനുഭാവി/പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണം നിശ്ചയിക്കുന്നത് മിസ്‌ലീഡിംഗ് ആയിരിക്കും. വേണ്ടത് കണ്ണൂരിലും മറ്റുമുള്ള പാര്‍ട്ടി അനുഭാവികളുടെ ആക്‍ച്വല്‍ കണക്കെടുക്കുകയാണ്“

ആ പറഞ്ഞത് പ്രത്യേകിച്ചും ബിജെപി പശ്ചാത്തലത്തിലായിരുന്നു താനും. കാരണം അത് കിരണിന്റെ കമന്റിനെ അടിസ്ഥാനമാക്കിയായിരുന്നു. കണ്ണൂസിന് ക്ലിയറായിക്കാണുമോ?

സൂരജേ, കോട്ടയം അയ്യപ്പാസില്‍ കയറി പുറത്തേക്ക് നോക്കിയാല്‍ കാണുന്ന വിശാലമായ ഷോറൂം പോലെ ബി.ജെ.പി/ആറെസ്സെസ്സ് ഭൂതത്തിന്റെ പിടിയില്‍ നിന്നും പുറത്ത് വന്ന് തിരിഞ്ഞ് നിന്ന് എന്റെ ഒരേയൊരു (മേജര്‍) ചോദ്യമായ “വോട്ട് വില്‍ക്കുന്നു എന്നാരോപിക്കപ്പെടുന്ന പാര്‍ട്ടിക്ക് കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ ആ പാര്‍ട്ടിയുടെ തന്നെ ബേയ്സ് അളക്കുന്നത് എത്രമാത്രം ശരിയായിരിക്കും” എന്ന ചോദ്യം കേള്‍ക്കുകയാണെങ്കില്‍ സംഘക്കുടുംബത്തിന് മാത്രമായ സൂക്കേട് (സൂക്കേടിന് ചികിത്സിക്കാന്‍ ഏറ്റവും ബെസ്റ്റ് ആരാ?:)) , ആറെസ്സെസ്സ്, ബി.ജെ.പി, പിന്നെ പറയാന്‍ തുടങ്ങിയാല്‍ കാളമൂത്രം പോലെ പറയുന്ന എന്റെ രീതിക്ക് വന്ന മൂത്രത്തുള്ളികളില്‍ ഏതെങ്കിലുമൊക്കെ തുള്ളിയില്‍ കയറിപ്പിടിച്ചുള്ള കലാപരിപാടികള്‍ എന്നിവ ഒരു പരിധിവരെ ഒഴിവാക്കി എന്റെ ആ ചോദ്യത്തിനായുള്ള ഒരു ഉത്തരം സൂരജിന് തരാന്‍ കഴിയും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ :) എന്റെ ചോദ്യത്തിന്റെ അടിസ്ഥാനം മൊത്തമായും കിരണിന്റെ കമന്റായിരുന്നു. ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് വോട്ട് വില്‍‌ക്കുന്നു എന്ന് പറയപ്പെടുന്ന ഒരു പാര്‍ട്ടിക്ക് കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ ആ പാര്‍ട്ടിയുടെ ബേയ്സ് അളക്കുന്നത് മിസ്‌ലീഡിംഗ് ആയിരിക്കുമെന്ന് തന്നെയാണ്. അല്ലെങ്കില്‍ എന്തുകൊണ്ട് അല്ല എന്നൊന്ന് പറഞ്ഞുതരാമോ?

പത്രക്കാരാ, അപമാനിക്കരുത്. എന്നെ ഒരു സോഫ്റ്റ് കോര്‍ വര്‍ഗ്ഗീയവാദിയാക്കി തരം താഴ്ത്തരുത്. ഞാന്‍ തന്നെ ഇവിടെത്തന്നെ പറഞ്ഞു-ഞാനൊരു വലതുപക്ഷവര്‍ഗ്ഗീയഫാസിസ്റ്റ് തീവ്രവാദിയാണെന്ന്. പത്രക്കാരന്‍ രണ്ടായിരത്തിയഞ്ചുമുതല്‍ എന്നെ വിടാതെ പിന്തുടര്‍ന്നതില്‍‌നിന്നും പത്രക്കാരന് അത് പണ്ടേ മനസ്സിലായതുമായിരിക്കുമല്ലോ. അപ്പോള്‍ അത്തരം കണ്ടുപിടുത്തങ്ങളില്‍ പത്രക്കാരന്‍ വെള്ളം ചേര്‍ക്കരുത്. അതുപോലെ എന്റെ ഗവേഷണവിഷയത്തിലും പത്രക്കാരന്‍ ഈയം ചേര്‍ത്തു. എന്റെ ഗവേഷണവിഷയം പത്രക്കാരന്‍ പറഞ്ഞതുപോലെ 'വേദം കേട്ട അവര്‍ണ്ണന്റെ ചെവിയില്‍ പണ്ട് ശരിക്കും സ്പൂണില്‍ ഈയം കോരിയൊഴിച്ചിരുന്നോ' എന്നല്ലായിരുന്നു, മറിച്ച് “വേദം കേട്ട അവര്‍ണ്ണന്റെ വലത്തെ ചെവിയില്‍ ഈയം കോരിയൊഴിച്ചാല്‍ ഈയത്തിന്റെ വിസ്കോസിറ്റിക്കനുസരിച്ച് ഈയം ഇടത്തെ ചെവിയില്‍ വരുന്നതിന്റെ ഫ്ലോ റേറ്റ് എത്രയാണ്” എന്നതായിരുന്നു. അത് ആ ബൃഹത്തായ ഗവേഷണത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു. ഇത് ബ്ലോഗായതുകൊണ്ടും യുണിക്കോഡിലെഴുതുന്നതുകൊണ്ടും പത്രക്കാരന്‍ പറഞ്ഞത് വിതിന്‍ സെക്കന്‍ഡ്സ് എനിക്ക് വെരിഫൈ ചെയ്യാന്‍ പറ്റി. യുണിക്കൊഡിന് നന്ദി :) പത്രക്കാരന് സുഖമെന്ന് വിശ്വക്കുന്നു.

nalan::നളന്‍ said...

ഇവിടിപ്പം ബി. ജെ. പി വോട്ടു മറിച്ചോ/വളന്നോ വളന്നില്ലെയോ, എന്തു കുന്തവുമാകട്ടെ. ഉണ്ടായാലും ഇല്ലെങ്കിലും സംഘ പരിവാരിന്റെ ഭീഷണി കുറച്ചു കാണുന്നതു മണ്ടത്തരമായിരിക്കും.

ഗര്‍ഭിണികള്‍ക്കു ശൂലം സ്വപ്നം കണ്ടു ഞെട്ടിയുണരാതിരിക്കാന്‍.
മതവികാരം വൃണപ്പെടുന്നത് ഭയന്ന് ഹുസൈന്മാരും, തസ്ലിമമാരും, ദീപാ മേത്തമാരും മറ്റും ക്രൂശിക്കപ്പെടാതിരിക്കാന്‍.
എന്തു വസ്ത്രം ധരിക്കണമെന്ന് കല്‍പ്പിക്കപ്പെടാതിരിക്കാന്‍.
എന്തു ഭക്ഷണം കഴിക്കണമെന്നു കല്‍പ്പിക്കപ്പെടാതിരിക്കാന്‍
ഹിന്ദുവെന്ന ഐഡന്റിറ്റി അടിച്ചേല്‍പ്പിക്കപ്പെടാതിരിക്കാന്‍.
അസഹിഷ്ണുതയുടെ ദല്ലള്‍മാരെ തീര്‍ച്ചയായും ഭയക്കേണ്ടതു തന്നെ.

പൊതുവേ പറയാറുണ്ട് അന്ധമായി ഒന്നിനേയും എതിര്‍ക്കരുതെന്ന്.. ശരിയാണു, എങ്കിലും എല്ലാ നിയമങ്ങള്‍ക്കും എക്സെപ്ഷന്‍സ് ഉണ്ടാകുമല്ലോ. അന്ധമായിത്തന്നെ എതിര്‍ക്കപ്പെടാന്‍ യോഗ്യതയുള്ള ഒന്നാണു സംഘ പരിവാര്‍.

Suraj said...

വക്കാരി ജീ,

വക്കാരീടെ ചോദ്യത്തിനുത്തരം നകുലന്‍ ജീ തന്നെ തരണം. കാരണം, “..കണ്ണൂരിലെന്നല്ല എവിടെയായാലും ശരി - അടിച്ചമര്‍ത്തല്‍ ശ്രമങ്ങളും അയിത്തപ്രഖ്യാപനങ്ങളും നുണപ്രചാരണങ്ങളും സംഘത്തെ തളര്‍ത്തുകയല്ല - വളര്‍ത്തുകതന്നെയാണു ചെയ്തിട്ടുള്ളതെന്ന തിരിച്ചറിവാണ്‌ ആദ്യമുണ്ടാകേണ്ടത്..” എന്ന് പറഞ്ഞത് അദ്ദേഹമാണ്.

അപ്പൊ വോട്ട് അടിസ്ഥാനപ്പെടുത്തിയല്ലാതെ നകുലന്‍ ജി ഈ 'വളര്‍ച്ച' ഏതോ രീതിക്ക് measure ചെയ്യുന്നുവെന്നല്ലേ അര്‍ത്ഥം ?

വക്കാരി മാഷ് തപ്പുന്നു എന്നു ഇവിടെയാരാണ്ടും പറഞ്ഞ അനുഫാവോ മീറ്റര്‍ നകുലന്‍ മാഷിന്റെ കൈയ്യില്‍ കാണും :)

Anonymous said...

കൊടുകൈ സൂരജേ...

കിരണ്‍ തോമസ് തോമ്പില്‍ said...

സൂരജേ

നകുലന്‍ പറയുന്നത്‌ നമ്മള്‍ വോട്ടിന്റ കണക്കുപയോഗിച്ച്‌ നകുലന്‍ മുന്നോട്ട്‌ വച്ച വിഷയത്തെ വഴിതിരിച്ചു എന്നാണ്‌. എന്നാല്‍ ഞാന്‍ ഇതിനെ കണ്ടത്‌ ഇങ്ങനെയാണ്‌.

ഒരാള്‍ ഒരു വീട്‌ വയ്ക്കുന്നു. ആ വീട്ടില്‍ ആന കടുവ ഒട്ടകം കള്ളന്മാര്‍ മറ്റ്‌ ഇഴ ജന്തുക്കളായ ഓന്ത്‌ പാമ്പ്‌ എന്നിവയൊക്കെ കയറരുത്‌ എന്ന് അയാള്‍ കരുതുന്നു. എന്നാല്‍ ഓന്ത്‌ പറയുകയാണ്‌ എന്നേയാണ്‌ ഇയാള്‍ ഏറ്റവും ഭയക്കുന്നത്‌. അതിനാല്‍ ഓന്തിനെപ്പേടിച്ചാണ്‌ ഈ വീട്‌ പണിതന്ന് പറഞ്ഞതെന്ന് കരുതുക. അപ്പോള്‍ അത്‌ കേട്ടയാള്‍ ഓന്ത്‌ എത്ര ചെറിയ ജന്തുവാണ്‌ എന്നും അതിന്‌ ഈ വീട്ടുടമയെ എത്ര കണ്ട്‌ ബുദ്ധിമുട്ടിക്കാന്‍ കഴിയും എന്ന് കാര്യകാരണ സഹിതം വ്യക്തമാക്കുകയും ചെയ്താല്‍ അതെങ്ങനെ വിഷയം മാറ്റലാകും എന്ന് മനസിലാകുന്നില്ല.

ശ്രീവല്ലഭന്‍. said...

ഹോ, കിരണ്‍! എന്തൊരു apt ആയ ഉപമ!ആവശ്യത്തിനനുസരിച്ച് നിറം മാറിക്കൊണ്ടിരിക്കുന്ന ഓന്ത്! നമിച്ചു! ആ മാറ്റം മനസ്സിലാക്കുന്ന കുറെയധികം പേര്‍ കേരളത്തില്‍ ഉണ്ടെന്നത്‌ തന്നെ വളരെ ആശ്വാസം!

myexperimentsandme said...

കൊടുകൈ സൂരജേ :)(കഃട്, മറ്റൊരനോണിക്ക്)

അപ്പോള്‍ ഉത്തരം തരേണ്ടത് നകുലനായിരുന്നല്ലേ. ഞാന്‍ വെറുതെ ബാക്കിയുള്ളവരോടെല്ലാം ചോദിച്ച് ചോദിച്ച് ചോദിച്ചുകൊണ്ടിരുന്നു. ഞാന്‍ പതിവുപോലെ ആരായി? ശശിയായി :)

അപ്പോള്‍ വോട്ട് അടിസ്ഥാനപ്പെടുത്തിയല്ലാതെ നകുലന്‍ ജി ഈ 'വളര്‍ച്ച' ഏതോ രീതിക്ക് measure ചെയ്യുന്നുവെന്നല്ലേ അര്‍ത്ഥം ? എന്നതും വോട്ട് വില്‍ക്കുന്ന പാര്‍ട്ടിക്ക് കിട്ടിയ വോട്ടിന്റെ തന്നെ അടിസ്ഥാനത്തില്‍ ആ പാര്‍ട്ടിയുടെ ബേയ്സ് എങ്ങിനെ അളക്കും (ബി.ജെ.പി പശ്ചാത്തലത്തില്‍) എന്നതും ഒരേ ചോദ്യം തന്നെയാണല്ലേ സൂരജേ? നകുലന്റെ വോട്ട് മെഷര്‍മെന്റല്ല എന്റെ പ്രശ്‌നമെന്ന് ഞാന്‍ ഇനിയും സൂരജിനോട് പറഞ്ഞാല്‍ എന്റെ കാളമൂത്രം തപ്പി സൂരജ് പിന്നെയും പോകും :) ചില കീവേഡുകള്‍ കണ്ടാല്‍ നമ്മള്‍ പിന്നെ ഒന്നും നോക്കേണ്ട ആവശ്യമേ ഇല്ലല്ലോ അല്ലേ.

സൂരജേ, എന്റെ ചോദ്യം ഇതാണ്-വോട്ട് വില്‍ക്കുന്ന പാര്‍ട്ടിക്ക് കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ ആ പാര്‍ട്ടിയുടെ ബേയ്സ് അളക്കുന്നത് എത്രമാത്രം ശരിയാവും? എന്തായിരിക്കും സൂരജിന്റെ ഉത്തരം? (ഒരു ചേയ്ഞ്ചിന് ഇപ്രാവശ്യത്തേക്കെങ്കിലും ബി.ജെ.പി/ആറെസ്സെസ്സ് ഭൂതത്തെ കുടഞ്ഞ് കളഞ്ഞിട്ട് ഈ ചോദ്യത്തിനൊരു ഉത്തരം തരാന്‍ ഒന്ന് ശ്രമിച്ചാലോ സൂരജേ?

Mr. K# said...
This comment has been removed by the author.
Mr. K# said...

കലക്കന്‍ ഉപമ കിരണ്‍. എന്നിട്ട് ഈ ഓന്ത് ഒരിക്കലും അയാളുടെ വീട്ടില്‍ കേറാറില്ലേ? അയാളുടെ വീടാണെന്ന് പറഞ്ഞ് അടുത്തുള്ള കവലക്കലിരുന്നു വെടിവട്ടവും പതംപറച്ചിലുമായി കഴിഞ്ഞു കൂടുകയാണോ ഈ ഓന്ത് ഇപ്പോഴും? :-)

qw_er_ty

കണ്ണൂസ്‌ said...

കണ്ണൂസേ, എനിക്ക് ഒരു ചോദ്യമേ ആദ്യം ഉണ്ടായിരുന്നുള്ളൂ- വോട്ട് വില്‍‌ക്കുന്നു എന്നാരോപിക്കപ്പെടുന്ന പാര്‍ട്ടിക്ക് കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ ആ പാര്‍ട്ടിയുടെ ബേയ്സ് അളക്കുന്നത് എത്രമാത്രം ശരിയായിരിക്കും?

വക്കാരീ, ചോദ്യം കാണാന്‍ വൈകി. അതിന്റെ ഉത്തരം വേറൊരു ചോദ്യമായി എന്റെ കമന്റില്‍ തന്നെയുണ്ടായിരുന്നു. ക്ലിയര്‍ ആക്കാന്‍ നോക്കാം.

ബി.ജെ.പി. പ്രധാനമായു വോട്ട് മറിക്കുന്നത് അസംബ്ലി തെരഞ്ഞെടുപ്പിലാണ്‌. അവിടെ അവര്‍ക്ക് വിജയ സാധ്യതയില്ലല്ലോ. പാര്‍ലമെന്റിലും വിജയ സാധ്യതയില്ലെങ്കിലും കോണ്‍ഗ്രസ്സിനെ വിജയിപ്പിക്കാതിരിക്കാന്‍ അവിടെ വോട്ട് മറിക്കല്‍ കുറവായിരിക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചില ലോക്കല്‍ ബന്ധങ്ങളൊഴിച്ചാല്‍ ഇത് വളരെ കുറവായിരിക്കും. കാരണം ഒരു വാര്‍ഡ് ജയിച്ചാലും ബി.ജെ.പി.ക്ക് ഒരു പ്രതിനിധിയെ കിട്ടും പഞ്ചായത്തില്‍.

ബി.ജെ.പി അധികാരത്തില്‍ തിരിച്ചു വരും എന്ന് പ്രതീക്ഷിച്ചിരുന്ന കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പൊഴിച്ചാല്‍ അവര്‍ക്ക് കേരളത്തില്‍ ഒരിക്കലും 5% -ത്തില്‍ കൂടുതല്‍ വോട്ട് കിട്ടിയിട്ടില്ല. പല അസംബ്ലി തെരഞ്ഞെടുപ്പുകളിലും അത് 2.5% വരെ താഴോട്ട് പോയിട്ടുണ്ട് താനും.

ഈ കണക്ക് വെച്ച് നോക്കിയാല്‍ കഴിഞ്ഞ രണ്ട്-മൂന്ന് ദശകങ്ങളഅയി ബി.ജെ.പി.യുടെ (സംഘ് പരിവാറിന്റെ മൊത്തത്തില്‍ തന്നെ - കാരണം അവര്‍ക്ക് വോട്ട് ചെയ്യാന്‍ വേറെ പാര്‍ട്ടിയില്ല) പിന്തുണ 5% മാത്രമാണ്‌ എന്ന് കരുതുന്നതില്‍ തെറ്റുണ്ടോ?

ദൈവം said...

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പത്തെ
കൊടുങ്ങല്ലൂരില്‍ നിന്നുള്ള ഒരു ബസ്സ് യാത്ര ഓര്‍ക്കുന്നു.
ബസ്സ് സ്റ്റാന്‍ഡിനടുത്ത് ഒരു സംഘപൊതുയോഗം നടക്കുന്നു.
“നരസിംഹം ശ്രീരാമനയച്ച ഒരു ഓല നാഗ്പൂരെ ഞങ്ങളുടെ കാര്യാലയത്തിലുണ്ട്; സംശയമുള്ളവര്‍ക്ക് പരിശോധിക്കാം” എന്ന് പ്രാസംഗികന്‍.
ശരിയായിരിക്കും; അല്ലെന്ന് പറയാന്‍ നമ്മളാരാണ്?

Anonymous said...

കാന്‍സര്‍ വളരുകയാണോ ചെയ്യുന്നത്? പടരുക അല്ലേ? കാന്‍സറിന്റെ ‘വളര്‍ച്ച’ നല്ലതാണോ? പുരോഗമന ആശയങ്ങളാല്‍ റേഡിയേഷന്‍ നടത്തി വര്‍ഗീയ കാന്‍സറില്‍ നിന്നും മുക്തി നേടുക എന്നതല്ലേ ശരിയായ ചികിത്സ?

Rajeeve Chelanat said...

വോട്ടിന്റെ കമ്പോളവിലയും നിലയുമൊക്കെ അവിടെ നില്‍ക്കട്ടെ വക്കാരീ, അതില്‍ കയറിപിടിച്ചാല്‍ പിന്നെ പിടി കിട്ടില്ല.ഒരേയൊരു ചോദ്യമേയുള്ളു. സംഘം കേരളത്തിലും കേരളത്തിനു പുറത്തും വളരുകയാണെന്ന്-ക്ഷമിക്കണം (മറ്റൊരനോണി പറഞ്ഞതാണ് ശരി)പടരുകയാണെങ്കില്‍, അത് നല്ലതാണോ? മറ്റൊരു രീതിയില്‍ ചോദിക്കുകയാണെങ്കില്‍, സംഘത്തിന്റെ ആശയങ്ങള്‍ പുരോഗമനപരമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ ഇല്ലയോ എന്ന്.

അഭിവാദ്യങ്ങളോടെ

Unknown said...

മറ്റൊരനോണി you are correct. but if we continue giving the current treatment with this kind of ideology sangaparivar will grow day by day. we need a different treatment for that.

Rajeeve Chelanat said...

മുരളീ,

കുറച്ചുദിവസമായി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇവിടെയും ശശികലയുടെ പോസ്റ്റിലും. ഇപ്പോഴും കമ്പ്യൂട്ടര്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായിട്ടുമില്ല. എങ്കിലും ഒപ്പിക്കുന്നു എന്നു മാത്രം.

അപ്പോള്‍ സംഘം ഒരു കാന്‍സറാണെന്ന് താങ്കള്‍ സമ്മതിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. താങ്കളെപ്പോലുള്ളവര്‍ അത് ഒടുവില്‍ തിരീച്ചറിയുമെന്ന് എനിക്ക് ഉറപ്പുമുണ്ടായിരുന്നു. ഇനി ചികിത്സയെക്കുറിച്ചുമാത്രമേ എന്തെങ്കിലൂം അഭിപ്രായഭിന്നതകള്‍ നിലനീല്‍ക്കുന്നുള്ളു. മതേതരത്വ-ജനാധിപത്യ-സോഷ്യലിസ്റ്റ് ആശയങ്ങള്‍ തന്നെയാണ് ഇത്തരം ഏതുതരം വര്‍ഗ്ഗീയ മൌലികവാദ പ്രത്യയശാസ്ത്രത്തിനും പറ്റിയ ചികിത്സ. ഔദ്യോഗികമായ, മാമൂല്‍ ഇടതുപക്ഷ ചിന്ത (ആശയം) എന്നൊന്നുമല്ല, ആ വാക്കുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നതും. മതത്തെയും രാഷ്ട്രത്തെയും വെവ്വേറെ കാണാന്‍ കഴിയുകതന്നെ വേണം. മതം വൈയക്തികമായ ഒരു തലത്തിലേക്കു മാത്രമായി ഒതുങ്ങണം, അത് ആവശ്യമാണെന്നു തോന്നുന്നവര്‍ക്കും, അതില്‍ വിശ്വാസമുള്ളവര്‍ക്കും. രാ‍ജ്യത്തിന്റെ പൊതുവായ നിലപാട് മതേതര-ജനാധിപത്യ-സോഷ്യലിസ്റ്റ് ആശയങ്ങള്‍ തന്നെയാകണം.

ഇവിടെനിന്ന് ശശികലയുടെ വിഷയത്തില്‍ താങ്കള്‍ ഉന്നയിച്ച പ്രധാന പ്രശ്നത്തിലേക്കും എളുപ്പത്തില്‍ ചെന്നെത്താവുന്നതേയുള്ളു. എല്ലാവരെയും ഒരേനിലക്ക് (ജാതി-മത-വര്‍ഗ്ഗ-വംശ-ഭാഷാ ഭിന്നതകളില്ലാതെ)- ഇന്ത്യക്കാരന്‍ എന്ന നിലക്ക് കാണാന്‍ കഴിയണമെന്നും, പ്രത്യേകപരിഗണനകള്‍ പാടില്ലെന്നും, അത്തരം പരിഗണനകള്‍ ഭൂരിപക്ഷത്തിന് ന്യായമായ ആശങ്കയുണ്ടാക്കുമെന്നുമുള്ള വാദം, താത്ത്വികമായി അംഗീകരിക്കുമ്പോള്‍തന്നെ,നിലവിലുള്ള അസമത്വങ്ങള്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏതൊരു ആധുനിക ദേശരാഷ്ട്രത്തിന്റെയും മുഖ്യകടമയാണെന്ന കാര്യവും നമ്മള്‍ വിസ്മരിക്കരുത്. അതുതന്നെയാണ് ഇവിടെയും നടക്കുന്നത്. എങ്കീലും,ഇന്ത്യയിലെ ഇതപര്യന്തമുള്ള എല്ല്ലാ കേന്ദ്രസര്‍ക്കാരുകളും (സംസ്ഥാനസര്‍ക്കാരുകളൂം) ഈയൊരു കാര്യത്തില്‍ അക്ഷന്തവ്യമായ ഉദാസീനതയും, മനപ്പൂര്‍വ്വമായ അവഗണനയും കാണിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ, ജാതീയവും, വംശീയവുമായ അസമത്വങ്ങള്‍ ഇപ്പോഴും ഇന്ത്യയില്‍ ഭീമമായ തോതില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. അതില്ലാതാക്കാനുള്ള നടപടികളെയാണ് സംവരണം കൊണ്ടുദ്ദേശിക്കുന്നത്. അതുകൊണ്ട് ജാതീസംവരണം ഒഴിവാക്കേണ്ടതില്ല. സാമ്പത്തികമായ ഘടകങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. സമ്മതിച്ചു. അതിനാണ് ഈ ക്രീമിലെയറും മറ്റുമുള്ളത്.അത് ഏതൊക്കെ രീതിയില്‍ നീതിപൂര്‍വ്വം നടപ്പാകുമെന്നൊക്കെ ഇനിയും കണ്ടറിയേണ്ടിയിരിക്കുന്നു.

അഭിവാദ്യങ്ങളോടെ

Unknown said...

Dear Rajeev
no i did not agreed on the fact that sangha parivar is a cancer. what i agreed is that sangaha parivar is going because of the current treatment and if you contrinue giving this type of treatment it will go for ever.

i dont give my blind support to any body. i have some concers and it is only parivar which give a answer which is near to that

with the current type of secularist treatment you cant do any thing here except leading in to a internal fight in india in the name of caste and relegion.

there is no problem with the relegion. problem is with those who define it for their own benefit and the problem start when you divide people based on caste and relegion for their benefit. Actually you all criticising a relegion which is defined wrongly by few people and in reality relegion give us the best way to live.


i dont understand how you are reducing the in equality in society by creating another in equality?. there is rich and poor people in all caste and religion. what is the basis of considering relegion / caste as a basis for messuring poverty?.

you have reservation for christians, muslims,sc,st,obc etc etc.... . why cant we give reservation to all based on their income?. can you tell me what stop us from that?.

how can you remove in equality by creating another in equality.

the cancer which need a treatment is the mentality of political parties to give more and more reservation and dividing the people based on caste and relegion.

If you argue RSS is dividing people based on caste it is not RSS all political parties in india doing and supporting that.

if you are saying reservation based on caste and relegion canot be stopped, you are saying to measure ones poverty based on caste and relegion and you are also supporting indians based on caste and relegion.

Suraj said...

ശശിയായ വക്കാരി ജീ :)

ഇത് വക്കാരിജീയുടെ ആദ്യ കമന്റില്‍നിന്ന് -

"...എന്റെ അഭിപ്രായത്തില്‍ ഒരു പാര്‍ട്ടിക്ക് കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ആകെമൊത്തമുള്ള ആ പാര്‍ട്ടി അനുഭാവി/പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണം നിശ്ചയിക്കുന്നത് മിസ്‌ലീഡിംഗ് ആയിരിക്കും. വേണ്ടത് കണ്ണൂരിലും മറ്റുമുള്ള പാര്‍ട്ടി അനുഭാവികളുടെ ആക്‍ച്വല്‍ കണക്കെടുക്കുകയാണ്. അനുഭാവോമീറ്റര്‍ കണ്ടുപിടിക്കേണ്ടി വരും..."

ഒട്ടും ‘മിസ് ലീഡിംഗ്’ അല്ലാത്ത ആ അനുഫാവോ മീറ്ററാണ് ‘സംഘം വളരുന്നു’ എന്ന് മറിച്ചും തിരിച്ചും പറഞ്ഞുകൊണ്ടിരിക്കുന്ന നകുലന്‍ ജീടെ കൈയ്യിലുള്ളത് എന്ന് ഞാന്‍ പറഞ്ഞത്.

അതിനു കാളമൂത്രവും കീ വേഡുമൊന്നും തപ്പണ്ട വക്കാരി ജീ.

Anonymous said...

സഘപരിവാരിന്റെ അനുഭാവികളുടെ വളര്‍ച്ച അളക്കാനുള്ള അനുഭാവൊ മീറ്റര്‍ സിപീയെമ്മിന്റെ കയ്യിലുള്ളതു കൊണ്ടു തന്നെയാണ്‌ അവര്‍ ഈ പരിപാടിയുമായി ഇറങ്ങിയിക്കുന്നത്‌.

സംശയമുള്ളവര്‍ തലശ്ശേരി മുന്‍സിപ്പലില്‍ എത്ര ബിജെപി അംഗങ്ങള്‍ ജയിച്ചു എന്നും എത്ര പേര്‍ നിസ്സാരവോട്ടുകള്‍ക്കു തോറ്റു എന്നും തിരക്കി നോക്കുക.

Anonymous said...

തമ്പീ രാമൂ, അപ്പിടിയാനാ ഉനക്കേ സൊല്ലക്കൂടാതാ എവ്വളവു പേര്‍ ജയിച്ചാങ്ക തോറ്റാങ്ക എന്ന്. രാമായണം മുഴുശ്ശാ വാശിച്ചത്ക്കപ്പറം രാമന്‍ സീതക്ക് എപ്പിടി എന്റ് കേള്‍ക്കറത്ത്ക്ക് ഉനക്ക് വെക്കം ഇല്ലൈ? കമന്റൊന്നും പഠിക്കവില്ലയാ? വാശിച്ച് പാര്‍..അതുക്കപ്പറം അന്ത കമന്റൈ ഡിലിറ്റ് പണ്ണിട് കണ്ണാ...യാരാവത് പാത്താ മോസം..ഉനക്കില്ലൈ അന്ത പരിവാര്‍ ഫാമിലിക്ക്...പീസ് കണ്ണാ...ഡിലിറ്റ് പണ്ണീട്‌ഡാ....

Anonymous said...

ആ ആരിത്‌ കോമനാ. പാര്‍ട്ടി കാങ്ങ്രസ്സ്‌ കഴിഞ്ഞു താങ്ങള്‍ ഗുരുവായൂരില്‍ തൊഴാന്‍ വന്നതിനു ശേഷം ഇപ്പളാണല്ലൊ എന്തെങ്കിലും പറയുന്നത്‌.

അതു മനപ്പുര്‍വം ഇടാത്തതാ.

കോമനെപ്പോലുള്ളവര്‍ക്ക്‌ അതിവിടെ എഴുതിവച്ചാലും മനസ്സിലാവില്ല.

നമ്മ്ടെ കുടുംബയൊഗത്തിനു പോകുമ്പോള്‍ നേതാക്കന്മരൊട്‌ ഒന്നു തിരക്കി നോക്കൂ. സൂക്ഷിച്ചു വേണം ചിലപ്പോള്‍ പരിവാറില്‍ ചേര്‍ന്നോ എന്നു ചോദിച്ച്‌ അപ്പോള്‍ തന്നെ ഊരു വിലക്കിയേക്കും.

അന്വേക്ഷിപ്പിന്‍ കോമാ പലതും കണ്ടെത്താം.