Thursday, June 23, 2011

വാക്കുകൾ, അടയാളങ്ങൾ


യാത്രതീർന്നിറങ്ങുമ്പോൾ
കളമൊഴി ചോദിക്കുന്നൂ
ഓർത്തുനോക്കുക, ഒന്നും
മറന്നുവെച്ചിട്ടില്ലല്ലോ
ഭവാൻ?

ഇത്തിരിദൂരം, അല്പ്പനേരമീ
ചെറുയാത്ര,
കൈമോശം വന്നിട്ടില്ല
മറന്നിട്ടുമി,ല്ലൊന്നും

എങ്കിലുമൊരുവേള
കണ്ടേക്കാം വഴിയിൽ ഞാൻ
കയ്യൊഴിഞ്ഞ വാക്കുകൾ
സ്നേഹ, ദ്വേഷപ്പൊട്ടുകൾ

സാരമാക്കേണ്ടതില്ലീ
കാഴ്ചശ്ശീവേലിയിൽ
വഴി തിരിച്ചറിയുവാൻ
വിട്ടുപോന്നതാണവയെ ഞാൻ


(ടാക്സിയിൽനിന്ന് ഇറങ്ങുമ്പോൾ കേൾക്കുന്ന Have you left anything behind? എന്ന വേട്ടയാടുന്ന ആ ചോദ്യത്തോട്)

7 comments:

Rajeeve Chelanat said...

വാക്കുകൾ, അടയാളങ്ങൾ

Sabu Hariharan said...

Good.
'വഴി തിരിച്ചറിയുവാൻ
വിട്ടുപോന്നതാണവയെ ഞാൻ'

‘കാഴ്ച്ചശ്ശീവേലി’ മാത്രം മനസ്സിലായില്ല.

gramasree said...

ഇത്തിരിദൂരം,
അല്പ്പനേരമീ
ചെറുയാത്ര,
കൈമോശം വന്നിട്ടില്ല
മറന്നിട്ടുമി,ല്ലൊന്നും.....

Ravi Paloor said...

cheruthu sundaram.............

Ravi Paloor said...

cheruthu sundaram... bhangiyullathu pakshe theeshnathayumundu vaakkukalkku....

Rajeeve Chelanat said...

സാബു,

അമ്പലങ്ങളിലെ ദൈനംദിന ആരാധനാക്രമങ്ങളില്‍ ഒന്നാണ് കാഴ്ചശ്ശീവേലി. മൂര്‍ത്തിയെ കാഴ്ച കാണിക്കാന്‍ എഴുന്നള്ളിക്കുന്ന ചടങ്ങ്..ഇവിടെ, കാഴ്ചയുടെ ബഹളം എന്നും.

വായനകള്‍ക്ക് നന്ദി.
അഭിവാദ്യങ്ങളോടെ

Anonymous said...

rajuetta... ithu sooper :) enikkishttappettu ...thudaruka...bhavan...yathrakalum kurippukalum :)

Ashok G