Thursday, May 17, 2007

ഗണിതം

ചെറിയ കണക്കുകള്‍ പിഴക്കുമ്പോള്‍
നിന്റെ കുഞ്ഞിക്കണ്ണുകള്‍
നിറയുന്നതെന്തിന്‌?
ചെറിയ സംഖ്യകളില്‍നിന്ന്
വലിയതിലേക്കും
തിരിച്ചും
നിന്റെ മനസ്സ്‌
രേഖീയമാവുന്നില്ലെന്നോ?
നീയൊരു പമ്പരവിഡ്ഢി.
ഗണിതം ശാസ്ത്രമല്ലേ ഉണ്ണീ?
ഇന്നത്തെ ശാസ്ത്രം
നാളത്തെ ആചാരവുമാകാനുള്ളതല്ലേ?
നാളത്തെ ആചാരത്തെ
ഇന്നുതന്നെ തെറ്റിക്കുകയല്ലേ വേണ്ടത്‌?
അത്രയല്ലേ നീയും ചെയ്തുള്ളു?
അതിനു നിന്റെ കുഞ്ഞിക്കണ്ണുകള്‍
ഇങ്ങിനെ നിറയുന്നതെന്തിന്‌?

3 comments:

Rajeeve Chelanat said...

ഗണിതം

ചെറിയ കണക്കുകള്‍ പിഴക്കുമ്പോള്‍
നിന്റെ കുഞ്ഞിക്കണ്ണുകള്‍
നിറയുന്നതെന്തിന്‌?

നവാസ്‌ പ്രസക്തി said...

kavitha nannayittundu .....Prasakthi congatulates u being a poet

Sapna Anu B.George said...

ജീവിതം ഒരു കണക്കുകൂട്ടലിന്റെ മാത്രം സംഖ്യയാകുമ്പോള്‍, തെറ്റുന്നതു ജീവിതം.സ്വന്തം തെറ്റുകള്‍ കണ്ണുനീരില്‍ മാത്രമേ കഴുകാനാകൂ, സമാധാനിപ്പിക്കാനാകൂ?? ‍