ആരാണീ അയ്യങ്കാരും, ഗോപാലകൃഷ്ണനും, പ്രസാദുമൊക്കെ, ആണവകരാറിനെ എതിര്‍ക്കാന്‍?
എന്തറിഞ്ഞിട്ടായിരുന്നു ഇവരുടെ പടപ്പുറപ്പാട്?
ഈ വിഷയത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ അറിയുന്നവര്‍ ഇവിടെയില്ലെന്നാണോ ഇവരൊക്കെ ധരിച്ചുവെച്ചിരിക്കുന്നത്?
ഷെട്ടിയെന്നു കേട്ടിട്ടുണ്ടോ? യൂസഫലി എന്നോ?
ഒക്കെ പോട്ടെ,
ജോയ് ആലുക്കാസ് എന്ന ആണവശാസ്ത്രജ്ഞനെക്കുറിച്ചെങ്കിലും കേട്ടിട്ടുണ്ടോ?
ഇല്ലെങ്കില്‍ ഗള്‍ഫ് ന്യൂസ് വായിക്ക്. വിവരം വെക്ക്. ചുരുങ്ങിയപക്ഷം അറിയാത്ത കാര്യങ്ങളെപ്പറ്റി മിണ്ടാതെയിരിക്കുകയെങ്കിലും ചെയ്യ്.
ശാസ്ത്രജ്ഞന്മാരാണത്രെ, ശാസ്ത്രജ്ഞന്മാര്‍...ഫൂ....
Monday, September 8, 2008
Subscribe to:
Post Comments (Atom)
20 comments:
ആണവം
അയ്യട! അറിയാവുന്ന ഐറ്റങ്ങളെക്കുറിച്ചു മാത്രം പതിവായി അബിപ്രായിക്കാറുള്ളൊരു സാധനം! ഒരു കുത്തുവച്ചുതരും ട്ടോ..
എല്ലാം പോട്ടെ ലവന്മാര്‍ക്ക് ചൂടോടെ ഈ മെയില്‍ എന്തേലും കിട്ടിയതുകൊണ്ട് പ്രസംഗിച്ചുകളയാം എന്നെങ്ങാനും വിചാരിച്ചതാവാന്‍ തരമില്ലേ......
ഇപ്പറഞ്ഞവരെ കുറ്റം പറയുന്നതും പരിഹസിക്കുന്നതും എന്തിന്? ഈ കരാര്‍ തീര്‍ച്ചയായും ഇവരുടെ ലാഭം കൂട്ടാനുള്ളതുതന്നെയല്ലേ?
അങ്ങാടിവാണിഭം അറിയാത്ത ആടുകള്‍ സ്വന്തം കഴുത്ത് നീട്ടി കുഴലൂത്ത് നടത്തുന്നതല്ലേ കഷ്ടം.(കടപ്പാട്: ബ്ലോഗില്‍ത്തന്നെ കണ്ട ഒരു കാര്‍ട്ടൂണ്‍)
രാജീവു ദുബായിലാണല്ലേ?
എവിടെയാ പണി..ലുലു, യു അ ഇ എക്സേഞ്ച്, ജഷന്മാള്‍, ആലുക്ക, കെ എം ട്രേഡിങ്, ഫാത്തിമ സൂപ്പര്‍ മര്‍ക്കറ്റ്, ചോയിത്രം, ....
തന്നെയും എന്നെയും പോലുള്ളവര്‍ക്കു പണിയും കഞ്ഞിക്കാശും തരാന്‍ ഷെട്ടി, ആലുക്കാസ്,മായിങ്കുട്ടി, ആലി, ജഷന്മാള്‍, തുടങ്ങിയ ആണവശാസ്ത്രജ്ഞര്‍ക്കു ഈ കരാര്‍ ഗുണപ്പെടും. അതല്ലെ അവരു പറനഞ്ഞുള്ളൂ.
അങ്ങാടിയില്‍ തോറ്റതിന്....ഇങ്ങനെ വേണോ?
ലവന്മാരൊക്കെ ഈ മൂരാച്ചി ബൂർഷ്വാ മുതലാളിമാർ. ചുമ്മാ കണ്ട ബിസിനെസ്സൊക്കെ നടത്തി കുറച്ചു പോർക്കു ജ്ജ്വാലി നൾകുന്നു. ലവനൊക്കെ ആണവത്തെക്കുറിച്ച് എന്തു പറയാൻ. അതൊക്കെ നമ്മളെപ്പോലുള്ള ആളുകളെ പറ്റിക്കാൻ വിപ്ലവം മതേതരത്വം മുതലായവഒക്കെ പറഞ്ഞു നടക്കുന്ന ഇടതു മതേതരക്കാർക്കല്ലേ പറ്റൂ.
നിങ്ങൾ ഏതു വിഷയം വേണേലും എടുക്കു.നമ്മൾ അതിന്റെ ആധികാരികവും അന്തിമമവുമായ അഭിപ്രായം പറഞ്ഞിരിക്കും. മറ്റവന്മ്മരുടെയൊക്കെ അഭിപ്രായം ഫൂൂൂൂ
രാജീവ്, പണിയും പണിക്കാശും തരുന്നത് മുതലാളിമാരാണെന്ന് നമ്മുടെ അമേരിക്കക്കാര്‍ ഐ.ടി.കൊച്ചുങ്ങള്‍ തെര്യപ്പെടുത്തിയതുകേട്ടില്ലേ? ബിസിനസ്സ് നടത്തുന്നത് ജോലി കൊടുക്കാനാണെന്ന് വേറൊരു മുഖമില്ലാത്തവന്റെ വക! പഠിച്ച എക്കണോമിക്സൊക്കെ പൊക്കണത്തുവച്ച് വേണേല്‍ രക്ഷപ്പെട്ടോ രാജീവേ...
ഒരു പഴയ തമാശ വിവര്‍ത്തനം ചെയ്താല്‍ - ഇത്തിരികൂടി ഗര്‍ഭം തലയിലുണ്ടായിരുന്നെങ്കില്‍ ഇവനെയൊക്കെ ഗര്‍ദ്ദഭമെന്നെങ്കിലും വിളിക്കാമായിരുന്നു! ക്യാപ്പിറ്റലിസം പൊത്തകത്തിലാക്കിയ ആഡം സ്മിത് പോലും മൂക്കത്തു വിരല്‍ വയ്ക്കും...
(മക്കളിനി വിക്കി തപ്പി ലിംഗവും കൊണ്ടു വാ...)
ആധികാരികമായി സംസാരിക്കാന്‍ അറിയാവുന്നവര്‍ എവിടെയാണ് രാജീവ്? ഇടതുപക്ഷത്തിന്റെയോ വലതുപക്ഷത്തിന്റെയോ കണ്ണടകളില്ലാതെ, മുന്‍വിധികളും പാരനോയിയയുമില്ലാതെ എന്തെങ്കിലും കാണാന്‍ പറ്റുന്നവര്‍ എത്രപേരുണ്ട്?
ശോ ജോയ് ആലുകായും, മറ്റും ഇന്ത്യകാര്‍ ആയി പോയില്ലേ, അവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. ചിനാകാരെ പോലെ പാര്ട്ടി പറയുന്നതിന് അപ്പുറം ഇല്ലാത്ത ആളുകള്‍ അല്ലാലോ ഇന്ത്യകാര്‍.
ഹ ഹ ഹ. നിങ്ങള്‍ക്ക് ഇനിയും മതിയായില്ലേ രാജീവേ?
കോടാനുകോടി ജനങ്ങളുടെ നന്മക്കായി ബിസിനസ്സു നടത്തി അഹോരാത്രം കഷ്ടപ്പെടുന്ന ആലൂക്കാദികളെ കണ്ടാല്‍ ഓച്ഛാനിച്ചു മാറി നില്‍ക്കണം, അവര്‍ എന്തു പറഞ്ഞാലും, ഇനി അത് വിടുവായത്തവും തെമ്മാടിത്തവും ആയാലും എറാന്‍ മൂളിക്കോണം. അവര്‍ അന്നദാന പ്രഭുക്കളാണ്.
വെല്‍ക്കം റ്റു ഊട്ടി, അല്ല ബ്ലോഗ്. ഇവിടെ ഭൂരിപക്ഷം അധോതലത്തിലും അധോ മദ്ധ്യതലത്തിലും ഒരു പണി ചെയ്യുന്ന മൂക്കണാഞ്ചന്മാരാണ്. അവരോട് രാഷ്ട്രീയമോ സാമ്പത്തിക ശാസ്ത്രമോ പറഞ്ഞിട്ടു ഒരു പ്രയോജനവുമില്ല. ഒന്നുകില്‍ വല്ല പ്രാര്‍ത്ഥനയും ചൊല്ല്. അല്ലെങ്കില്‍ കുഞ്ഞിന്റെ ഡയപ്പര്‍ മാറുമ്പോള്‍ നാറ്റം ഉയരാതിരിക്കാന്‍ എന്തു ചെയ്യണം എന്നതിനെക്കുറിച്ച് എഴുത്. അതുമല്ലെങ്കില്‍ മിണ്ടാതിരിക്ക്.
താനും ഈ കൂട്ടത്തില്‍ ഒരാളല്ലേ രാജീവേ? പഠിക്ക് അതിന്റെ പാഠങ്ങള്‍
നിങ്ങള്‍ക്ക് ചോറു തരുന്നതിനാണ് ബിസിനസ്സുകള്‍ നടക്കുന്നത്.
ചോറു തരുന്ന യജമാനനെ കണ്ടാല്‍ വാലാട്ടുന്നതാണ് ധര്‍മ്മവും ശരിയും മര്യാദയും
നിങ്ങള്‍ക്ക് ചോറു തരുന്നതുകൊണ്ട് അവനു നിങ്ങളുടെ കുടുംബത്തെയും രാജ്യത്തെയും വ്യഭിചരിക്കാന്‍ അവകാശമുണ്ട്.
അത് ശരിയോ എന്ന് ചോദ്യം ചെയ്യുന്നവരെ കൊല്ലുന്നതാണ് നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാനുള്ള വഴി.
ചെരുപ്പു നക്കിയാല്‍
മൂന്നു നേരം തിന്നാം, വിസമ്മതിച്ചാല്‍ പട്ടിണി കിടക്കാം
ശമ്പളം അദ്ധ്വാനത്തിന്റെ വിലയല്ല, യജമാനന്റെ ദാനമാണ്. അത് തന്നില്ലെങ്കിലും അവനൊന്നും സംഭവിക്കില്ല
ശമ്പളം കൂടി കിട്ടാന്‍ അമേദ്യവും കഴിക്കണം.
രാജീവ് കളിയാക്കുന്നത് മാധ്യമങ്ങളെയല്ലേ? വിഷയത്തെ ട്രിവിയലെസ് ചെയ്യുന്ന മാധ്യമങ്ങളെ.
അല്ലെങ്കിലും ആണവത്തെ കുറിച്ചു അഭിപ്രായം പറഞ്ഞവരില്‍ 99 % ആണവനിരക്ഷരരല്ലേ. കരാര്‍ വായിച്ചവരോ,ഹൈഡാക്റ്റ് വായിച്ചവരോ അല്ലല്ലൊ.ഇനി വായിക്കാം എന്നുവെച്ചാല്‍ അതൊന്നും അവര്‍ക്കു മനസ്സിലാവുന്ന ഭാഷയിലും അല്ലല്ലോ.
പിന്നെ, വായില്‍ തോന്നിയതു കോതക്കു പാട്ട്.
മൂര്‍ത്തി, അതു തന്നെയല്ലേ പറഞ്ഞത്. രാഷ്ട്രീയ മഞ്ഞക്കണ്ണാടിലൂടെ ഈ വിഷയത്തെ നോക്കുന്ന ഇടതരും ഒന്നും വായിക്കാതെയും പഠിക്കാതെയും പലതും തട്ടിവിടുന്ന രാഷ്ട്രീയക്കാരും വിഷയത്തെ ട്രിവിയലൈസ് ചെയ്യുന്ന മാദ്ധ്യമങ്ങളും തമ്മില്‍ വലിയ വ്യത്യാസമൊന്നും കാണുന്നില്ല.
ഓമനേ, പട്ടേലരുടെ സെന്റിന്റെ മണം...
പ്രാധാനമന്ത്രിയെ വിശ്വാസമില്ല.
വിദേശകാര്യമന്ത്രിയെ വിശ്വാസമില്ല.
ഇപ്പോഴത്തെ നയതന്ത്രവിദഗ്ധരെയോ ശാസ്ത്രഞ്ജരെയോ വിശ്വാസമില്ല.
ഞാന്‍ ആഗ്രഹിയ്ക്കുന്നത് എനിക്കു വിളമ്പിത്തരാന്‍ കഴിവുള്ളവരെ ഞാന്‍ വിശ്വസിയ്ക്കും.
‘ചോറു തരുന്ന യജമാനനെ കണ്ടാല്‍ വാലാട്ടുന്നതാണ് ധര്‍മ്മവും ശരിയും മര്യാദയും‘
അതുമാത്രം പൊര, സഹകരണസംഘം എന്നൊക്കെപറഞ്ഞ് ഏതെങ്കിലും അലവലാതികള്‍ യജമാനര്‍ക്ക് അപ്രീതിയുണ്ടാക്കിയാല്‍ അവര്‍ക്കെതിരെ കുരച്ച് ചാടുകയും വേണം
സിമി,
ഇടത് പക്ഷവും വലത് പക്ഷവും മാധ്യമങ്ങളും തമ്മില്‍ വ്യത്യാസമൊന്നുമില്ല എന്ന് ഒഴുക്കന്‍ മട്ടില്‍ പറയാം എന്നെ ഉള്ളൂ. ഇടത് പക്ഷത്തിന്റെ സ്റ്റാന്‍ഡ് വളരെ കൃത്യമായും വ്യക്തമായും ആദ്യം മുതല്‍ തന്നെ പറഞ്ഞിട്ടുണ്ട്.
ഒന്നും പറയാനില്ലാത്തവരാണ് ടി.വി. ചാനലില്‍ “നമ്മുടെ പ്രധാനമന്ത്രിയെ വിശ്വസിക്കൂ, നയതന്ത്രജ്ഞരെ വിശ്വസിക്കൂ, കേന്ദ്ര സര്‍ക്കാരിനെ വിശ്വസിക്കൂ, നമ്മുടെ നാടിന്റെ നന്മക്ക് വേണ്ടിയാണ് അവരിതൊക്കെ ചെയ്യുന്നത്” എന്നൊക്കെ വിളമ്പുന്നത്. ആ ചെയ്ത്ത് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇന്‍ഡക്സില്‍ ഇന്ത്യയെ 127ലോ മറ്റോ എത്തിച്ചിട്ടുണ്ട്. 1.25 ഡോളറില്‍ താഴെ വരുമാനമുള്ള ദരിദ്രരുടെ എണ്ണം 45 കോടി എന്ന് ലോകബാങ്കും 1.35 ഡോളറില്‍ താഴെ വരുമാനമുള്ളവരുടെ എണ്ണം 62 കോടി എന്ന് എ.ഡി.ബി.യും പറയുന്നു
ഇതും നോക്കാം
സെന്‍ ഗുപ്ത കമ്മിറ്റി കണ്ടെത്തിയത് 80 കോടി എന്നാണത്രെ. ഇതൊന്നും കാണാതെ വേണം നമ്മള്‍ രാജ്യസ്നേഹികളെന്നവകാശപ്പെടുന്നവരെ കണ്ണുമടച്ച് വിശ്വസിക്കാനും എല്ലാം കണക്കാണെന്നോ ഒരേപോലെ ആണെന്നോ ഒക്കെ പറയാനും.
വിശ്വാസം ആവശ്യപ്പെടുന്നത് തന്നെ നിലപാടുകള്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിയാതെ വരുമ്പോഴാണ്. മറ്റൊരു വിശ്വാസം ഒരു ഡിസംബര്‍ 6ന് ചെയ്ത ചെയ്ത്തും നമ്മള്‍ കണ്ടിരുന്നു. വേറേയും ആ ടൈപ്പില്‍ അതിനുശേഷം ഗുജറാത്തിലും മറ്റും കണ്ടു. ഇക്കഴിഞ്ഞ ദിവസങ്ങളിലും കണ്ടു.
എന്നിട്ടും ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കണം..എല്ലാം കണക്കാണെന്ന്..
ആണവ കരാറിനെ എതിര്‍ക്കുന്നവര്‍ ആണവ ഇന്ധനത്തെ എതിര്‍ക്കുന്നവരല്ല. ഒരു തെമ്മാടി രാജ്യവുമായി തികച്ചും വിധേയത്വത്തിലധിഷ്ഠിതമായ ഒരു കരാറുണ്ടാക്കേണ്ട ഗതികേട് ഇന്ത്യയെ പോലുള്ള ഒരു ജനാധിപത്യരാജ്യത്തിനില്ല എന്നതാണ് ഇടത് പക്ഷത്തിന്റെ നിലപാട്.
രാജീവ് പറഞ്ഞ പോലെയുള്ള ഇത്തരം ‘ആണവ ശാസ്ത്രജ്ഞരുടെ’ പോക്കറ്റുകളില്‍ നിന്നല്ലെ നമ്മുടെ മന്മോഹന്‍ജി വിശ്വാസം നേടിയത്! ഇവരൊന്നും ഇതിനെ അനുകൂലിച്ചില്ലെങ്കിലല്ലേ അത്ഭുതപെടേണ്ടതുള്ളൂ!
the news was indian community in uae supported the contract.... we they all were representing all then indians in UAE , means my self and Rajeevji also.
എല്ലാ വര്‍മ്മമാരെയും ഒരുമിച്ച് കാണാന്‍ ഇപ്പോഴെങ്കിലും കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
ആണവകരാറിനെക്കുറിച്ച് എഴുതാനും സ്വന്തം അഭിപ്രായം പറയാനും എനിക്കുള്ള അതേ സ്വാതന്ത്ര്യം, ഒട്ടും കുറയാത്ത അളവില്‍ യൂസഫലിക്കും, ഷെട്ടിക്കും, ജോയ് ആലുക്കാസിനും, ജാഷന്മാളിനും ഒക്കെയുണ്ട്. എങ്കിലും, അഭിപ്രായങ്ങളുടെ ഒരു പരിച്ഛേദമെങ്കിലും പത്രത്താളുകളില്‍ കാണുമെന്ന് വെറുതെ വ്യാമോഹിച്ചതുകൊണ്ടുണ്ടായ ഒരു ഇണ്ടലായിരുന്നു എന്റേത്. ഇത്തരം വിഷയങ്ങളെ ഈ വിധത്തില്‍ നിസ്സാരവത്ക്കരിക്കുന്ന പത്രധര്‍മ്മത്തെയും ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ട് (എന്റെ ബുദ്ധിമുട്ട് നോക്കിയിട്ടാണോ നാട്ടിലെ പത്രങ്ങളൊക്കെ സദ്യ വിളമ്പാറുള്ളത് എന്നൊന്ന് ചോദിച്ചേക്കരുതേ വേണാട്ടരചന്മാരേ)
സമയക്കുറവുള്ളതിനാല്‍ സിമിക്കും ജോജുവിനുമുള്ള മറുപടി നാളെ.
അഭിവാദ്യങ്ങളോടെ
സിമി,
ഒരു രാജ്യത്തിന്റെ ആണവനയം എന്നത്, രാഷ്ട്രീയം തന്നെയാണ്.പ്രത്യേകിച്ചും, ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങളുടെ നയങ്ങളില്‍ ഈ വിഷയത്തിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാതിരിക്കാനുമാവില്ല. അതുകൊണ്ട് രാഷ്ട്രീയത്തിന്റെ കണ്ണടകളിലൂടെതന്നെയാണ് അതിനെ സമീപിക്കേണ്ടത്. അതിനുപകരം, അതിനെ മഞ്ഞക്കണ്ണടയിലൂടെ കാണുന്നത്, ഇവിടെ ഗള്‍ഫ് ന്യൂസും, ഈ വ്യവസായശിങ്കങ്ങളുമാണ്. അത് അവരുടെ രാഷ്ട്രീയവുമാണ്.അതു തമ്മില്‍ കാര്യമായ വ്യത്യാസം ഉണ്ടുതാനും. അതല്ലായിരുന്നുവെങ്കില്‍, പ്രതിരോധവും, രാജ്യരക്ഷയുമൊക്കെ ഇവരെയോ, മറ്റ് വാണ-ആണവ വിദഗ്ദ്ധന്മാരെയോ ഏല്‍പ്പിച്ചാല്‍ മതിയാകുമായിരുന്നില്ലേ?
ജോജൂ
“എനിക്ക് ആരെയും വിശ്വാസമില്ല. ഞാന്‍ ആഗ്രഹിക്കുന്നത് എനിക്ക് വിളമ്പിത്തരുന്നവരെ ഞാന്‍ വിശ്വസിക്കും”
അത് താങ്കളുടെ ഇഷ്ടം. താങ്കളുടെ സൌകര്യം. പിണിയാളവര്‍മ്മ അതിനുള്ള മറുപടി ഭംഗിയായി പറഞ്ഞിട്ടുള്ളതുകൊണ്ട്, കൂടുതല്‍ വിശദീകരണം ആവശ്യമില്ല എന്നും കരുതുന്നു.
അഭിവാദ്യങ്ങളോടെ
Post a Comment