Thursday, October 2, 2008

വാള്‍ സ്ട്രീറ്റും അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പും

കടപ്പാട്‌- 2008 സെപ്തംബര്‍ 29-ലെ ഹിന്ദു പത്രത്തില്‍ പി.സായ്‌നാഥ്‌ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.


"നിങ്ങളുടെ കൈവശമിരിക്കുന്ന ഓഹരികള്‍ വെച്ച്‌ എന്തെങ്കിലും ചെയ്യുന്നതിനുമുന്‍പ്‌ ആദ്യം ഒന്നു സ്വയം ചോദിക്കൂ. നിങ്ങള്‍ ഇപ്പൊഴും മുതലാളിത്തത്തില്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്ന്".

ഏതെങ്കിലും ഒരു ഉത്‌പതിഷ്ണു എഴുതിയ വാചകമൊന്നുമല്ല ഇത്‌. ന്യൂയോര്‍ക്ക്‌ ടൈംസിന്റെ ബിസിനസ്സ്‌ സെക്‍ഷനിലെ ആദ്യപേജില്‍, സ്വതന്ത്രവിപണിയുടെ ഒരു വക്താവ്‌ എഴുതിപ്പിടിപ്പിച്ച മൊഴിമുത്തുകളാണ്‌ മുകളില്‍ ചേര്‍ത്തിരിക്കുന്നത്‌. ഈ എഴുത്തുകാരന്‍ തന്റെ വായനക്കാരോട്‌ ചോദിക്കുന്ന ലളിതമായൊരു ചോദ്യമുണ്ട്‌. അതിതാണ്‌. നിങ്ങള്‍ മുതലാളിത്തത്തില്‍ വിശ്വസിക്കുന്നുണ്ടോ, ഇല്ലയോ? ഇങ്ങനെ ചോദിക്കാന്‍ ഒരു കാരണവുമുണ്ട്‌. അമേരിക്കക്കാരില്‍ മിക്കവര്‍ക്കും ഇന്ന് അവരെന്തിലാണ്‌ വിശ്വസിക്കുന്നതെന്ന് തീര്‍ച്ചയില്ല എന്നതുതന്നെ.

1930-കളിലെ സാമ്പത്തികമാന്ദ്യത്തിനുശേഷം, മറ്റൊരു സാമ്പത്തികപ്രതിസന്ധി വേണ്ടിവന്നു, പ്രസിഡന്റു തിരഞ്ഞെടുപ്പില്‍ സാമ്പത്തികരംഗം വിഷയമാകാന്‍. എന്തൊക്കെയായിരുന്നു ഇതുവരെയുള്ള വിഷയങ്ങള്‍? ആരാണ്‌ കാഴ്ചക്ക്‌ കൊള്ളാവുന്ന പ്രസിഡന്റ്‌, ജോണ്‍ മക്‍കെയിനിന്റെ സൈനികസേവനം എന്തൊക്കെ, ഇറാഖിലും അഫ്ഘാനിസ്ഥാനിലും കൂടുതല്‍ ഉശിരോടെ പടനയിക്കാന്‍ ആരാണ്‌ യോഗ്യന്‍, ആര്‍ക്കാണ്‌ കൂടുതല്‍ ഭരണപരിചയം, സാറാ പാലിന്റെ 'ഇളക്കിമറിക്കല്‍' ഇതൊക്കെയായിരുന്നു ഇത്രനാളും മാധ്യമങ്ങള്‍ ചവച്ചുകൊണ്ടിരുന്നത്‌. എതിരാളികളുടെ പ്രചരണതന്ത്രങ്ങളുടെ പൈങ്കിളിവര്‍ത്തമാനങ്ങളില്‍ കടിച്ചുതൂങ്ങി മാധ്യമങ്ങളും അത്‌ ആഘോഷിച്ചു. വിശ്വസിക്കാന്‍ കഴിയുന്ന മാറ്റങ്ങളെക്കുറിച്ചും അവസാനമില്ലാത്ത ചര്‍ച്ചകള്‍ നടന്നു. ഏതായാലും, സമൂഹത്തെ മൊത്തത്തില്‍ 'ഹരാകിരി' ചെയ്യാനുള്ള വാള്‍സ്ട്രീറ്റിന്റെ പദ്ധതി, ആ വിഷയങ്ങളെയൊക്കെ നിമിഷനേരം കൊണ്ട്‌ അപ്രസക്തമാക്കി.

എങ്ങിനെ സാമ്പത്തികരംഗം ആധുനികവത്‌ക്കരിക്കാമെന്ന് ലോകമൊട്ടുക്കുള്ള സര്‍ക്കാരുകളെ ഇത്രകാലവും പഠിപ്പിച്ചുകൊണ്ടിരുന്ന വമ്പന്മാര്‍ക്ക്‌, സ്വന്തം കാര്യം പോലും ശരിയാംവണ്ണം നോക്കാനുള്ള ശേഷിയില്ലെന്ന് പകല്‍പോലെ വ്യക്തമായിക്കഴിഞ്ഞു. ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ 'പരിരക്ഷ' സ്ഥാപനത്തിന്‌ സ്വന്തം പരിരക്ഷക്കുവേണ്ടി പരസ്യമായി തെണ്ടേണ്ടിവന്നിരിക്കുന്ന അവസ്ഥ. "എന്തുചെയ്യണമെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല. കുറച്ച്‌ ട്രില്ല്യണ്‍ ഡോളര്‍ കടം തരാമോ. ചാടിച്ചാവാമെന്നു വെച്ചാല്‍തന്നെ, പാരച്യൂട്ടിനൊക്കെ ഇപ്പോള്‍ തീവിലയാണ്‌" എന്നാണ് ആ ‘അത്ഭുതശിശു‘ക്കള്‍ ഇപ്പോള്‍ പരിതപിക്കുന്നത്.

‘എങ്ങിനെ നമ്മുടെ പണം സൂക്ഷിക്കാം' എന്നതിനെക്കുറിച്ച്‌, വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്ന മാധ്യമങ്ങളിലെ സാമ്പത്തികവിദഗ്ദ്ധര്‍ ഇപ്പോള്‍ നല്ലൊരു തമാശക്കാഴ്ചയായി മാറിയിരിക്കുന്നു. ആസന്നമായ പ്രതിസന്ധിയെക്കുറിച്ച്‌ ഇത്രകാലവും നമുക്കൊരു സൂചനയും തരാതിരുന്ന 'വിശേഷജ്ഞാനി'കളാണ്‌ ഇപ്പോള്‍ മാധ്യമങ്ങളില്‍ ഈ ക്ലാസ്സുകള്‍ എടുത്തുകൊണ്ടിരിക്കുന്നത്‌. ഇന്നു തകര്‍ന്നുകൊണ്ടിരിക്കുന്ന അതേ സാമ്പത്തികസ്ഥാപനങ്ങള്‍ നല്‍കിയിരുന്ന മൃഷ്ടാന്നം ഇത്രനാളും മനസ്താപലേശമില്ലാതെ ഭുജിച്ചവരാണിവര്‍. വാള്‍ സ്ട്രീറ്റിന്റെ അന്ത:പ്പുരവാസികള്‍. ഇത്രനാളും തങ്ങളുടെ വായനക്കാര്‍ക്ക്‌ ഒരു മുന്നറിയിപ്പും കൊടുക്കാതിരുന്ന അതേ വാള്‍ സ്ട്രീറ്റ്‌ അന്തേവാസികളാണ്‌ ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞ്‌ പുറത്തുവന്നിരിക്കുന്നത്‌. ഫോര്‍ബ്സിന്റെയും വാള്‍ സ്ട്രീറ്റ്‌ ജേണലിന്റെയും എഡിറ്റര്‍മാര്‍.

ഇന്ന് ശവസംസ്കാരം നടന്നുകൊണ്ടിരിക്കുന്ന ഇതേ വമ്പന്‍ സ്ഥാപനങ്ങള്‍ക്ക്‌ AAA റേറ്റിംഗ്‌ കൊടുത്തിരുന്നതും സര്‍ക്കാര്‍ അംഗീകൃത റേറ്റിംഗ്‌ ഏജന്‍സികളിലെ ഇതേ സാമ്പത്തികവിദഗ്ദ്ധരായിരുന്നു. അപ്പോഴൊന്നും നമ്മുടെ വിദഗ്ദ്ധര്‍ ഈ മൂന്ന് A എന്താണെന്ന് ചോദ്യം ചെയ്തില്ല. ഒരുപക്ഷേ, ആപത്‌സൂചനയെയും ആക്രമണത്തെയും (അതി)വേദനയെയുമായിരുന്നിരിക്കണം (Alarm, Assautl and Agony) ആ മൂന്ന് A കൊണ്ട് സൂചിപ്പിച്ചിരുന്നത്‌. എന്തായാലും ഇപ്പോള്‍ അവയുടെ റേറ്റിംഗ്‌ BB എന്നാക്കിയിരിക്കുന്നു. സൂക്ഷിച്ചാല്‍ നന്ന്, അഥവാ, ബെറ്റര്‍ ബിവേര്‍ (Better Beware) എന്നാണോ ഈ പുതിയ റേറ്റിംഗിന്റെ വ്യംഗ്യം? നിലവിലുള്ള ക്രെഡിറ്റ്‌ റേറ്റിംഗ്‌ അഭ്യാസത്തെക്കുറിച്ച്‌ ആഴത്തില്‍ പഠിക്കാന്‍ ഇതൊരുപക്ഷേ ഉപരിക്കാനും മതി. ഭീമമായ പ്രതിഫലം കൊടുത്താണ്‌ ഇന്നുള്ള മിക്ക കമ്പനികളും ഈ റേറ്റിംഗ്‌ വാങ്ങുന്നത്‌.

700 ബില്ല്യണ്‍ ഡോളര്‍ 'ആശ്വാസം' എന്നത്‌ ഒരു ഏകദേശക്കണക്കു മാത്രമാണ്‌. എല്ലാമൊന്ന് വൃത്തിയാക്കാനും, അണക്കെട്ടിലെ ചോര്‍ച്ച പൂര്‍ണ്ണമായി അടക്കാനും ചുരുങ്ങിയത്‌ ഒന്നര ട്രില്ല്യണെങ്കിലും വേണ്ടിവരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. വിദ്യാഭ്യാസരംഗം നന്നാക്കാനും ആരോഗ്യസുരക്ഷ ശക്തമാക്കാനും ആവശ്യമായ ദശലക്ഷങ്ങള്‍ പോലും കയ്യിലില്ലാത്ത, ഇപ്പോള്‍തന്നെ 12 ട്രില്ല്യണ്‍ ഡോളറിന്റെ കടഭാരം ചുമക്കുന്ന ഒരു രാജ്യമാണ്‌ ഒന്നര ട്രില്ല്യണ്‍ ഡോളര്‍ സ്വരൂപിച്ച്‌, വാള്‍ സ്ട്രീറ്റിന്റെ പ്രതിസന്ധിക്ക്‌ കാരണക്കാരായവരെ രക്ഷിക്കാന്‍ മുന്നിട്ടുവന്നിരിക്കുന്നത്‌. ഇത്രനാളും ആരെയാണോ തങ്ങള്‍ അപഹരിച്ചിരുന്നത്‌, അതേ പൊതുജനത്തിന്റെ കയ്യില്‍നിന്നാണ്‌ ഇതിനാവശ്യമായ പൈസ തട്ടിയെടുക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരിക്കുന്നത്‌ എന്നുകൂടി, ഈയവസരത്തില്‍ ഓര്‍ക്കുന്നത്‌ നന്ന്. 'സാമ്പത്തിക സോഷ്യലിസം'എന്ന മുദ്രാവാക്യവും, 'ലാഭം സ്വകാര്യവത്ക്കരിക്കുന്നു; നഷ്ടം സമമായി വീതിച്ചെടുക്കുന്നു' എന്ന കുറ്റപ്പെടുത്തലുകളും കോണ്‍ഗ്രസ്സിനകത്തുതന്നെ ഉയരാനും തുടങ്ങിയിരിക്കുന്നു.

ഇന്ത്യയുടെ ഭാഗത്തുനിന്ന് നോക്കുമ്പോഴും ഇതില്‍ ചില രസകരമായ വസ്തുതകളുണ്ട്‌. പ്രത്യേകിച്ചും, പൊതുമേഖലാ ബാങ്കുകളെ നിര്‍ബന്ധിതമായി അടച്ചുപൂട്ടുകയും സ്വകാര്യ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയം നിലനില്‍ക്കുന്ന ഇന്നത്തെ അവസ്ഥയില്‍. ഈ സ്വകാര്യ കോര്‍പ്പറേഷനുകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നു എന്ന പേരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്യുന്നത്‌,അമേരിക്കയില്‍ സംഭവിച്ച അതേ കുഴപ്പങ്ങള്‍ക്ക്‌ ഇവിടെയും കളമൊരുക്കുകതന്നെയാണ്‌.

ഓര്‍മ്മയില്ലേ, കാര്‍ഷികകടാശ്വാസം എഴുതിത്തള്ളുന്നതിനെതിരെ ഉയര്‍ന്ന ആ 'ധാര്‍മ്മികരോഷം'? പൊതുജനത്തിന്റെ ചിലവില്‍, 'സാമ്പത്തിക അരാജകത്വം' നടത്തുന്നു എന്നായിരുന്നില്ലേ അന്ന് മുറവിളി കൂട്ടിയിരുന്നത്‌? പക്ഷേ, ആ പ്രസ്തുത സാമ്പത്തിക അവിവേകം, സര്‍ക്കാരിന്റെതന്നെ ഭാഷ്യത്തില്‍, ദശലക്ഷക്കണക്കിനുവരുന്ന തകര്‍ന്നടിഞ്ഞ കര്‍ഷകരെ രക്ഷിക്കാന്‍വേണ്ടിയുള്ളതായിരുന്നുവെങ്കില്‍, ഇന്ന് അമേരിക്ക പൊതുജനത്തില്‍നിന്ന് പിരിക്കാന്‍ ഉദ്ദേശിക്കുന്ന പണമാകട്ടെ, വാള്‍ സ്ട്രീറ്റിലെ ഏതാനും കൊള്ളക്കച്ചവടക്കാരെ രക്ഷിക്കുന്നതിനുവേണ്ടിയാണ്‌. സാധുക്കളായ കൃഷിക്കാര്‍ക്കുവേണ്ടി ചിലവിടാന്‍ ഉദ്ദേശിച്ച 16 ബില്ല്യണ്‍ ഡോളറിന്റെ 43 ഇരട്ടിയാണ്‌ അവിടെ തുലക്കാന്‍ പോകുന്നത്‌.

ഒടുവില്‍ ജോര്‍ജ്ജ്‌ ബുഷിന്‌ പൊതുജനത്തിന്റെ മുന്‍പില്‍ പ്രത്യക്ഷനാകേണ്ടിവന്നു. രാജ്യത്തോടുള്ള സന്ദേശത്തില്‍ ഇതിനുമുന്‍പ്‌ ഒരു പ്രസിഡന്റിനും ഉള്‍ക്കൊള്ളിക്കേണ്ടിവന്നിട്ടില്ലാത്ത അത്രയധികം പദങ്ങള്‍ തന്റെ പ്രസംഗത്തില്‍ കുത്തിനിറക്കേണ്ടിവന്നു അയാള്‍ക്ക്‌. നോക്കുക: "സംഭ്രമം“...“നിരാശാജനകമായ അവസ്ഥ“..“ഗൗരവമായ സാമ്പത്തിക പ്രതിസന്ധി“..“ദീര്‍ഘവും വേദനാഭരിതവുമായ മാന്ദ്യം“..“ഇനിയും കൂടുതല്‍ ബാങ്കുകളുടെ ആസന്നമായ പതനം". കഴിഞ്ഞില്ല.."അടച്ചുപൂട്ടലുകള്‍ നാടകീയമായി വര്‍ദ്ധിച്ചേക്കും“..“ദശലക്ഷക്കണക്കിന്‌ അമേരിക്കക്കാര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടും". 'സാമ്പത്തികരംഗം പൂര്‍ണ്ണമായും അപകടത്തിലാണ്‌" എന്നൊക്കെ തുറന്നുസമ്മതിക്കേണ്ടിവന്നിരിക്കുന്നു രാജ്യം കണ്ടിട്ടുള്ളതില്‍വെച്ചേറ്റവും നികൃഷ്ടനായ ഈ പ്രസിഡന്റിന്‌. സന്ദേശം വളരെ വ്യക്തമാണ്‌. സാമ്പത്തിക ഭീമന്മാരെ രക്ഷിക്കാന്‍ നിങ്ങളുടെ കയ്യിലുള്ള ചില്ലിക്കാശുകള്‍ ഇറക്കുക. അല്ലാത്തപക്ഷം, ഇപ്പോള്‍ അവര്‍ നിങ്ങള്‍ക്ക്‌ വരുത്തിവെച്ചതിനേക്കാള്‍ ഇരട്ടി ദുരിതങ്ങള്‍ അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളുക. "നിങ്ങളേക്കാളൊക്കെ വലിയവരാണ്‌ അവര്‍" എന്നും ഈ തുറന്നുപറച്ചിലിന്‌ മറ്റൊരു അര്‍ത്ഥതലമുണ്ട്‌.

വാള്‍ സ്ട്രീറ്റിലെ ഈ കൊലകൊമ്പന്മാര്‍ നിസ്സാരന്മാരല്ല. അവര്‍ വീണാല്‍, ഭൂമിപോലും കുലുങ്ങും. ഇത്രവലിയ ഭീമന്മാരുടെ പതനം, കൂടുതല്‍ വലിയ പതനങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ട്‌ അവരെ രക്ഷിക്കാന്‍ നിങ്ങള്‍ മുന്നോട്ട്‌ വരുക. പക്ഷേ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്‌. സമൂഹത്തിനെ മുഴുവന്‍ ബലികൊടുക്കാന്‍ പാകത്തില്‍ ഇവരെ ഇത്രകണ്ട്‌ വളരാന്‍ അനുവദിക്കരുതായിരുന്നു. സ്വന്തം ഭാരം താങ്ങാന്‍പോലും ശേഷിയില്ലാതായിക്കഴിഞ്ഞിരിക്കുന്നു അവരില്‍ പലര്‍ക്കും. സമ്പദ്‌വ്യവസ്ഥയെത്തന്നെ വലിച്ചിഴക്കുകയാണ്‌ അവരിന്ന്. ആരുടെ സമ്പത്തുവെച്ചാണോ ഇത്രനാളും തങ്ങള്‍ ചൂതാടിയത്‌, അവരുടെ സഹായത്തോടെ രക്ഷപ്പെടാനാണ്‌ ഇന്നവര്‍ കിണഞ്ഞു പരിശ്രമിക്കുന്നത്‌. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലെ അമിത വളര്‍ച്ചയുടെ കൊള്ളലാഭം മുഴുവന്‍ സ്വന്തമായി കയ്യടക്കി അനുഭവിച്ചിരുന്നവരാണ്‌ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന ഈ തകര്‍ച്ചയില്‍നിന്നുപോലും വീണ്ടും ലാഭം കൊയ്യാനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്‌.

ഇന്ത്യയുടെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍ ഇവിടെയും ഒരു കൗതുകക്കാഴ്ച കാണാന്‍ കഴിയുന്നതാണ്‌. സി.ഇ.ഒ.മാരുടെ വരുമാനങ്ങള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്തണമെന്നൊരു വാദം ഇന്ന് അമേരിക്കയില്‍ സാര്‍വ്വത്രികമായി ഉയര്‍ന്നുവരുന്നുണ്ട്‌. ചില സെനറ്റര്‍മാര്‍ അത്‌ നിയമനിര്‍മ്മാണസഭയില്‍ ഉന്നയിക്കുമെന്നും ഭീഷണി മുഴക്കിക്കഴിഞ്ഞു. രണ്ടു വര്‍ഷം മുന്‍പ്‌ ഇന്ത്യയില്‍ സംഭവിച്ച ഒരുകാര്യം ഓര്‍ക്കുന്നുണ്ടോ ആരെങ്കിലും? സി.ഇ.ഒ.മാരുടെ വേതനനിരക്കുകള്‍ വര്‍ദ്ധിക്കുകയും അതിനെ 'അത്യാര്‍ത്തിയോടെയുള്ള ഉപഭോഗം'എന്ന് വിളിക്കാന്‍ മനസ്സില്ലാമനസ്സോടെ നമ്മുടെ പ്രധാനമന്ത്രിതന്നെ നിര്‍ബന്ധിതനാവുകയും ചെയ്തപ്പോള്‍ എന്തൊരു പുകിലായിരുന്നു ഉണ്ടായത്‌? മാധ്യമങ്ങളുടെ രോഷം ആളിക്കത്തിയത്‌ ഓര്‍മ്മയില്ലേ? സാധാരണ നിലക്ക്‌ തങ്ങളുടെ അരുമയായ പ്രധാനമന്ത്രിയെ അന്ന് പക്ഷേ നിര്‍ത്തിപ്പൊരിച്ചു ഇതേ മാധ്യമങ്ങള്‍. സി.ഇ.ഒ.മാരുടെ ശമ്പളവും കിമ്പളവും വെട്ടിക്കുറക്കുകയോ? എങ്ങിനെ ധൈര്യം വന്നു അതു പറയാന്‍? ഈ ആളുകള്‍ എടുക്കുന്ന റിസ്കിന്‌ ഇത്ര കൊടുത്താല്‍ മതിയോ? ഇപ്പോള്‍ മേടിക്കുന്നതിന്റെ ഇനിയുമെത്രയോ ഇരട്ടി വാങ്ങാന്‍ അതുകൊണ്ടുതന്നെ അവര്‍ക്ക്‌ യോഗ്യതയുണ്ട്‌ എന്നൊക്കെയായിരുന്നില്ലേ അന്നത്തെ ന്യായപ്രമാണങ്ങള്‍?

വാള്‍ സ്ട്രീറ്റിലെ വമ്പന്മാര്‍ക്കു കൊടുക്കുന്ന അവിശ്വസനീയമായ വേതനനിരക്കുകള്‍ക്കും ഇതേ ന്യായം തന്നെയായിരുന്നു പറഞ്ഞിരുന്നത്‌. വലിയ സാഹസികതകള്‍ സ്വയം ഏറ്റെടുത്തിട്ടായാല്‍പ്പോലും എല്ലാവരുടെയും ജീവിതം മനോഹരമാക്കാന്‍ വേണ്ടി മൂലധനം നല്ല രീതിയില്‍ ചിലവഴിക്കുന്ന ത്യാഗമൂര്‍ത്തികള്‍ എന്നൊക്കെയാണ്‌ ഇക്കൂട്ടരെ മാധ്യമങ്ങള്‍ ഇത്രനാളും വിശേഷിപ്പിച്ചിരുന്നത്‌. വലിയ സാഹസികതകള്‍ നമ്മുടെ ചുമലിലേക്കു മാറ്റുകയും, സ്വന്തം ജീവിതം മനോഹരമാക്കുകയായും ചെയ്യുകയായിരുന്നു അവരിത്രനാളും എന്ന് ഇപ്പോള്‍ ഏതായാലും നമ്മള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. തങ്ങളുടെ ബാങ്കിന്റെ പതനം ആസന്നമായി എന്നു മനസ്സിലായിട്ടുപോലും, അതിന്‌ ഏതാനും ആഴ്ചകള്‍ക്കുമുന്‍പ്‌ മാത്രമാണ്‌, ബെയര്‍ സ്റ്റയണ്‍സിലെ (Bear Stearns) ഉദ്യോഗസ്ഥപ്രഭുക്കള്‍ സ്വന്തം പ്രതിഫലമായി ബില്ല്യണ്‍ കണക്കിനു ഡോളര്‍ ബോണസ്സായി എഴുതിവാങ്ങിയത്‌. തിരിച്ചുകൊടുക്കേണ്ടതില്ലാത്ത വിധത്തില്‍, ബോണസ്സ്‌ വിതരണം ചെയ്യുന്ന സമയം അവര്‍ സമര്‍ത്ഥമായി നിജപ്പെടുത്തി. എല്ലാം നന്നായി നടക്കുന്നു എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഇതിലൂടെ അവര്‍. അവരുടെ തടവിലായിരുന്ന സാമ്പത്തിക മാധ്യമങ്ങളും അന്ന് അതിനെ ചോദ്യം ചെയ്യുകയോ, ആ മിഥ്യാധാരണയെ ശല്യം ചെയ്യാനോ മുതിര്‍ന്നില്ല. പണ്ടു ചെയ്തിരുന്നതുപോലെ, എന്‍റോണിന്റെ മേധാവിയുടെ കൂലിയെഴുത്തുകാരായി തുടര്‍ന്നും കഴിയുകയായിരുന്നു ലോകത്തിലെ മിക്കവാറും എല്ലാ പ്രമുഖ സാമ്പത്തികകാര്യ മാധ്യമലേഖകന്മാരും.

കമ്പോളത്തിന്റെ അദൃശ്യമായ കയ്യുകള്‍ പൊതുമുതല്‍ കൊള്ളയടിക്കുന്നത്‌ വര്‍ദ്ധിച്ചുവരികയാണ്‌. എല്ലാം കമ്പോളത്തിനു വിട്ടുകൊടുക്കണമെന്ന് വാദിച്ചിരുന്ന ആള്‍ക്കൂട്ടത്തെ ഓര്‍മ്മയില്ലേ? സര്‍ക്കാരിന്റെ ഇടപെടലിനും പൊതുമുതലിനെ രക്ഷിക്കുന്നതിനും വേണ്ടി മുറവിളി കൂട്ടുകയാണ്‌ ഇന്ന് ആ പഴയ ശക്തികള്‍. ചെരുപ്പ്‌ മറ്റേ കാലിലേക്ക്‌ മാറ്റിസ്ഥാപിച്ചിരിക്കുന്നു അവര്‍. ഒരു പ്രമുഖ ധനകാര്യ മാധ്യമം പുച്ഛത്തോടെ സൂചിപ്പിച്ചപോലെ, ഇന്നത്തെ ഈ പ്രതിസന്ധി, മുതലാളിത്തം മരിച്ചുകൊണ്ടിരിക്കുന്നു എന്ന് വാദിക്കുന്നവരുടെ വാദങ്ങള്‍ക്ക്‌ ശക്തിപകരുന്ന ഒന്നാണ്‌.

എങ്കിലും, കമ്പോള മൗലികവാദിയെ അത്ര എളുപ്പത്തില്‍ എഴുതിത്തള്ളാന്‍ സമയമായിട്ടില്ല. മുതലാളിത്തത്തിന്റെ ഈ പരാജയത്തെക്കുറിച്ച്‌ അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുകയാണവര്‍. ഇന്നത്തെ ദുരവസ്ഥക്കു കാരണമായ നയങ്ങളെ വിമര്‍ശിക്കുന്നതിനെ ഇത്രനാളും അസഹിഷ്ണുതയോടെയും വെറുപ്പോടെയും നേരിട്ടവരാണ്‌ അവര്‍. ഭക്ഷ്യവില വര്‍ദ്ധിക്കുമ്പോള്‍ പോലും അവര്‍ അവരുടെ നിലപാടുകളില്‍ ഉറച്ചുനിന്നു. പട്ടിണി അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം, കമ്പോളത്തിനെ അതിന്റെ പാട്ടിനു വിടുകയാണെന്ന് വാദിച്ച്‌ മുഖപ്രസംഗം എഴുതിയവര്‍പോലും അവരുടെ കൂട്ടത്തിലുണ്ട്‌. കമ്പോളത്തിന്റെയും സ്വതന്ത്രവ്യാപാരത്തിന്റെയും ജീവന്‍രക്ഷാ സ്വഭാവത്തില്‍ സര്‍ക്കാര്‍ അമിതമായി കൈകടത്തുന്നു എന്നായിരുന്നു അവര്‍ വിലപിച്ചിരുന്നത്‌.

എന്തായാലും, ഇന്ത്യയിലെ 'ചെറുകിട, റിയല്‍ എസ്റ്റേറ്റ്‌ വ്യാപാരത്തിലെ നിക്ഷേപങ്ങളുടെ അവസ്ഥയെക്കുറിച്ച്‌ വിലയിരുത്താന്‍', പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന്, സാമ്പത്തിക കാര്യാലയത്തിന്‌ നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്‌ എന്നറിയുന്നു. ലീമാന്‍ ബ്രദേഴ്സ്‌, ഫ്രെഡി മാക്‌-ഫാനീ മേയ്‌, എ.ഐ.ജി എന്നീ സ്ഥാപനങ്ങള്‍ മൂന്നുനിലയില്‍ പൊട്ടിപ്പാളീസായപ്പോഴാണ് ഈ ബോധോദയം വന്നിരിക്കുന്നത്‌. ഈ വാര്‍ത്ത ശരിയാണെങ്കില്‍, അത്‌ തീര്‍ച്ചയായും നല്ല സൂചനയാണ്‌. പക്ഷേ, എന്തൊക്കെ വിവരങ്ങളാണ്‌ പുറത്തുവരിക എന്ന് ഇപ്പോഴും നല്ല നിശ്ചയം പോരാ.

വീണ്ടും അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിലേക്ക്‌ തിരിച്ചുപോകാം. ജോണ്‍ മക്‌‍കെയിന്‍ തന്റെ പ്രചരണപരിപാടി തിടുക്കത്തില്‍ ‘’നിര്‍ത്തിവെച്ച്’ വാഷിംഗ്‌ടണിലേക്ക്‌ തിരിച്ചു. 'വ്യക്തിപരവും രാഷ്ട്രീയവുമായ താത്‌പര്യങ്ങള്‍ക്കുമീതെ' 'സാമ്പത്തിക പ്രശ്നങ്ങളെ' സ്ഥാപിക്കുകയായിരുന്നുവത്രെ ആ വരവിന്റെ ഉദ്ദേശ്യം. സാമ്പത്തികരംഗം ശക്തമാണെന്ന് രണ്ടാഴ്ചമുന്‍പ്‌ പ്രഖ്യാപിച്ചത്‌ ഇതേ വ്യക്തിതന്നെയായിരുന്നുവെന്നും ഓര്‍ക്കേണ്ടതുണ്ട്‌. ബാരക്‌ ഒബാമയുമായി നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പ്‌ സംവാദം നീട്ടിവെക്കണമെന്നും ജോണ്‍ മക്‌‍കെയിന്‍ അഭിപ്രായപ്പെട്ടു. സാമ്പത്തികപ്രതിസന്ധിക്ക്‌ ഊന്നല്‍ കൊടുക്കണമെന്നായിരുന്നു അതിനു കാരണമായി പറഞ്ഞതെങ്കിലും, സ്വന്തം പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടുക എന്നതുതന്നെയായിരിക്കണം അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്നത്‌ എന്ന് തീര്‍ച്ച. ഭരണത്തിലിരിക്കുന്ന കക്ഷി എന്നനിലക്ക്‌, സംവാദം അത്രക്ക്‌ ഒരു സുഖാനുഭവമായിരിക്കില്ല അദ്ദേഹത്തിന്‌. ഇനി സംവാദത്തില്‍ വിദേശകാര്യമാണ്‌ ആദ്യം വരുന്നത്‌ എന്നുതന്നെ കരുതുക. അപ്പോഴും കാര്യം പരുങ്ങലിലാകും. ഇറാഖ്‌ യുദ്ധത്തിനെക്കുറിച്ച്‌ സംസാരിക്കേണ്ടിവരും. അതും സുഖകരമാവില്ല. ആ യുദ്ധത്തില്‍ അമേരിക്ക ചിലവഴിച്ചത്‌ ഒരു ട്രില്ല്യണ്‍ ഡോളറാണെന്നും, അതല്ല, മൂന്ന് ട്രില്ല്യണാണെന്നും വ്യത്യസ്തമായ കണക്കുകള്‍ നിലനില്‍ക്കുന്നുമുണ്ട്‌.

അതുകൊണ്ടാണ്‌ സംവാദത്തിനെക്കുറിച്ച്‌ ഒരു രസികന്‍ സൂചിപ്പിച്ചപോലെ, 'പട്ടി എന്റെ ഹോംവര്‍ക്ക്‌ തിന്നു' എന്ന മട്ടിലുള്ള 'ചരിത്രത്തിലെ ഏറ്റവും തരംതാണ വിശദീകരണ'വുമായി മക്‌‍കെയിനിനു പ്രത്യക്ഷപ്പെടേണ്ടിവന്നത്‌. സ്ഥാനമേല്‍ക്കാന്‍ പോകുന്ന അടുത്ത പ്രസിഡന്റിന്റെ സാമ്പത്തിക തത്ത്വശാസ്ത്രത്തെക്കുറിച്ചറിയാനാണ്‌ അമേരിക്കന്‍ ജനത ഇന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നത്‌ എന്ന ന്യായത്തില്‍ അയാള്‍ സംവാദത്തില്‍ പിടിച്ചുനിന്നു. ബുഷിന്റെ സര്‍ക്കാരുമായോ വാള്‍ സ്ട്രീറ്റിന്റെ തകര്‍ച്ചയുമായോ ജോണ്‍ മക്‌‍കെയിനെ ബന്ധിപ്പിക്കുന്നതില്‍ ഒബാമ പരാജയപ്പെട്ടതുകൊണ്ട്‌, ജോണ്‍ മക്‌‍കെയിന്‌ ആ സംവാദം ഒരുകണക്കിനു ഗുണകരമായി കലാശിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ അമിതമായ ചിലവിടലിന്റെ (ക്ഷേമപ്രവര്‍ത്തനത്തിന്റെ) ഫലമായിട്ടാണ്‌ ഈ പ്രതിസന്ധി ഉണ്ടായതെന്ന് ദുര്‍വ്യാഖ്യാനം ചെയ്യാനും ജോണ്‍ മക്‌‍കെയിനു സാധിച്ചു.

ആ സമയത്തൊക്കെ, വാള്‍ സ്ട്രീറ്റിനെ രക്ഷപ്പെടുത്താനുള്ള വഴികളെക്കുറിച്ച്‌ ബുഷുമായി നിരന്തരം ചര്‍ച്ച ചെയ്യുകയായിരുന്നു ഒബാമയും ജോണ്‍ മക്കെയിനും. കടാശ്വാസത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ടെലിവിഷനില്‍ ശോഭിക്കാന്‍ കച്ചകെട്ടി, സെനറ്റര്‍മാരും വാഷിംഗ്‌ടണിലേക്ക്‌ പ്രവഹിച്ചു. ന്യൂയോര്‍ക്ക്‌ ടൈംസിലെ ലേഖകന്‍ എഴുതിയതുപോലെ ഇതെല്ലാം ഉയര്‍ത്തുന്ന ചോദ്യം ഒന്നുതന്നെയാണ്‌. നിങ്ങള്‍ മുതലാളിത്തത്തില്‍ വിശ്വസിക്കുന്നുണ്ടോ, ഇല്ലയോ എന്ന്.

24 comments:

Rajeeve Chelanat said...

പി.സായ്‌നാഥിന്റെ ലേഖനം

വിന്‍സ് said...

സെനറ്റ് 700 ബില്യണിന്റെറ്റ് ബില്ല് പാസ്സാക്കി കഴിഞ്ഞു. അതില്‍ ഈ ഫണ്ടില്‍ നിന്നും വീതം കിട്ടുന്ന കമ്പനികളുടെ സി ഇ ഓ മാരുടെ വേതനത്തില്‍ നിയന്ത്രണം വേണം എന്ന ഒരു നിബന്ധന വച്ചിട്ടുണ്ട്.

Anonymous said...

വാള്‍സ്റ്റ്രീറ്റിന്റെ പതനം ചില ബാങ്കുകളുടെ അമിത ആത്മവിശ്വാസവും, ഗ്രീഡും മൂലമുണ്ടായതാണ് എന്ന് സമ്മതിക്കുന്നു. തര്‍‌‍ക്കമില്ല.
എന്നു വെച്ച് എന്തൊക്കെ അസംബന്ധമാണ് ഈ ലേഖനം എഴുതി വെച്ചിരിക്കുന്നത്?
യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്നും, ബെയില്‍ ഔട്ട് പ്ലാനിന് പിന്നിലുള്ള ലോജിക് എന്താണെന്നും മനസ്സിലാകാതെ, വെറും പൈങ്കിളി ഭാഷയില്‍ മസാല ഒരുക്കിയിരിക്കുന്നു!
ഫിനാന്‍ഷ്യല്‍ സിസ്റ്റം ഏതൊരു രാജ്യത്തിന്റേയും പ്ലം‌ബിംഗ് സിസ്റ്റമാണ്. അതില്‍ കൂടെ ഒഴുകുന്ന വെള്ളമാണ് ക്രെഡിറ്റ്. ആ ഒഴുക്ക് നിലനിര്‍ത്താന്‍ഈഇ ബെയില്‍ ഔട്ട് പ്ലാനിന് സാധിക്കും എന്നതാണ് ലോജിക്. ഒന്നു മയപ്പെടുത്തിയാല്‍ ഇത് മാര്‍ക്കെറ്റില്‍ ഉള്ളവര്‍ക്ക് മാനസിക ചികിത്സയാണ്. അല്ലാതെ ഏതെങ്കിലും കമ്പനികളെ മാത്രം ഉദ്ദേശിച്ചല്ല.
പിന്നെ പ്യുവര്‍ ക്യാപ്പിറ്റലിസത്തിന്റെ സന്തതിയൊന്നുമല്ല ഈ ക്രൈസിസ്. ഗവര്‍മെന്റ് ഗ്യാരന്റിയുള്ള ബോണ്ട് വിറ്റിരുന്ന ഫ്രെഡീ മാക്കും ഫാനീ മെയ്യും ഉദാഹരണം.
അധികം വിശദീകരിക്കുന്നില്ല..വേണെമങ്കില്‍ എസ്സേയെഴുതാം, പക്ഷേ ഇവിടെയല്ല. ഇവിടെയെന്തും മസാല ചേര്‍ത്ത് വളാച്ചൊടിക്കുകയേയുള്ളൂ.
പല ഫിനാന്‍ഷ്യല്‍ പ്രസിദ്ധീകരണത്തിലും സാധാരണക്കാര്‍ക്ക് മനസ്സിലാകുന്നത് പോലെ ഈ പ്രശ്നങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.

ചില കമ്പനികളുടെ ഗ്രീഡും റെക്ക്‌ലെസ്സ് ഇന്‍‌വെസ്റ്റിംഗും ആണ് പ്രശ്നമുണ്ടാക്കിയതെന്ന് സമ്മതിക്കുന്നു, എന്നാല്‍ ബെയില്‍ ഔട്ടിനെ ന്യായീകരിക്കുകയും ചെയ്യുന്നു.ബെയില്‍ ഔട്ട് ആ കമ്പനികളെ മാത്രം 'രക്ഷിക്കുവാനല്ല' എന്നും മനസ്സിലാക്കുക. പിന്നെ ഈ പൈസ തിരിച്ചു പിടിക്കുന്നതുമാണ്..ഇതിനു മുന്‍പേ ഇങ്ങനെ ഒരു ബയില്‍ ഔട്ട് നടത്തി ഗവര്‍മെന്റ് ലാഭം ഉണ്ടാക്കിയത് സഖാവ് കേട്ടിട്ടില്ലേ?

cheers

Rajeeve Chelanat said...

അനോണീ

‘ഫിനാന്‍ഷ്യല്‍ സിസ്റ്റം‘ എന്ന ‘പ്ലം‌ബിംഗ് സിസ്റ്റ‘ത്തിലൂടെ ഒഴുകുന്ന ‘ക്രെഡിറ്റ്‘ എന്ന വെള്ളത്തിന്റെ ഒഴുക്ക് നിലനിര്‍ത്താനാണ് ഇന്ന്, അമേരിക്കയില്‍ അവതരിപ്പിച്ചിരിക്കുന്ന ബെയില്‍ ഔട്ട് എന്ന താങ്കളുടെ വിജ്ഞാനം അപാരം തന്നെ. വാള്‍ സ്ട്രീറ്റിനു എന്തുകൊണ്ടും അനുയോജ്യന്‍ തന്നെയാണ് അങ്ങുന്ന്. അങ്ങയെപ്പോലൊരു ‘വിദഗ്ദ്ധ‘നെ ഇവിടെ കണ്ടുമുട്ടാന്‍ ഇടവന്നതില്‍ വളരെ സന്തോഷം തോന്നുന്നു.

സ്വതന്ത്രവ്യാപാരത്തിന്റെയും (മുതലാളിത്ത സമ്പദ്‌‌വ്യവസ്ഥയുടെയും) വ്യവസ്ഥിതിയാണ് അമേരിക്കയില്‍ നിലനില്‍ക്കുന്നത് എന്നാണ് ഇതെഴുതുന്നയാളുടെ പരിമിതമായ അറിവ്.

സാമ്പത്തിക-തൊഴില്‍ രംഗം, വിദേശബന്ധം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം എന്നു തുടങ്ങി, സംസ്കാ‍രത്തിലും, രാഷ്ടീയത്തിലും വരെ, എല്ലാ മേഖലകളിലും, മേല്‍‌പ്പറഞ്ഞ രണ്ടും പരസ്പരപൂരകമായിട്ടാണ് വര്‍ത്തിക്കുക പതിവ്. അമേരിക്കയില്‍ മാത്രമല്ല. എല്ല്ലായിടത്തും ഇതുതന്നെയാണ് പൊതുവില്‍ കണ്ടുവരുന്നത്. അല്ലറചില്ലറവ്യത്യാസങ്ങള്‍ കണ്ടേക്കാം എന്നു മാത്രം.

സാമ്പത്തികരംഗത്തെ അത്തരം‘കര്‍മ്മഫല‘ങ്ങളാണ് താങ്കള്‍ സൂചിപ്പിച്ച ‘ചില ബാങ്കുകളുടെ അമിത ആത്മവിശ്വാസവും, ഗ്രീഡും“ “റെക്ക്‌ലെസ്സ് ഇന്‍‌വെസ്റ്റിംഗും“. അല്ലാതെ, ‘ഫിനാന്‍ഷ്യല്‍ സിസ്റ്റം‘ എന്ന കക്കൂസില്‍, ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് രൂപപ്പെട്ട ഒരു ബ്ലോക്കൊന്നുമല്ല ഇന്നത്തെ ഈ അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി.

അതില്‍നിന്ന് കരകയറാനാണ്, കോണ്‍ഗ്രസ്സിലും സെനറ്റിലും ഈ ബെയില്‍ ഔട്ട് അമേരിക്കക്ക് പാസ്സാക്കിയെടുക്കേണ്ടിവന്നിട്ടുള്ളത്. മാര്‍ക്കറ്റില്‍ ഉള്ളവര്‍ക്കുള്ള മാനസിക ചികിത്സയാണ് ഇത് എന്ന് വേണമെങ്കില്‍ സമ്മതിക്കാം.പക്ഷേ ആ മാര്‍ക്കറ്റില്‍ ഉള്ളവര്‍ ആരൊക്കെയായിരുന്നു എന്നും, അവരുടെ മാനസിക രോഗം എന്തായിരുന്നു എന്നും മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതായിരുന്നില്ലേ ആദ്യം?

അമേരിക്ക തങ്ങളുടെ സമ്പദ്‌വ്യവസ്ഥ നിലനിര്‍ത്തുന്നതുതന്നെ, മറ്റു രാജ്യങ്ങളുടെ സഹായത്തിലും, ഡോളറിന്റെ (പ്രത്യക്ഷവും പരോക്ഷവുമായ) കായബലത്തിലുമാണെന്ന കാര്യം താങ്കള്‍ക്ക് അറിവുള്ളതാണെന്ന് കരുതട്ടെ. ഇല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുക. വിശദീകരിക്കാന്‍ സമയവും സൌകര്യവും അനുവദിക്കുന്നില്ല.

cheers
അഥവാ, അഭിവാദ്യങ്ങളോടെ

മൂര്‍ത്തി said...

രാജീവേ,

നന്ദി

ഇതേ ലേഖനം വര്‍ക്കേഴ്സ് ഫോറത്തിലും ഉണ്ട്.

Anonymous said...

എല്ലാം സ്വകാര്യ മുതലാളിമാരുടെ കൈകളിൽ ഏൽപ്പിച്ച്, അവർ നമുക്കു വേണ്ടതെല്ലാം നിർവ്വഹിച്ചു കൊള്ളുമെന്നു വിശ്വസിച്ച് മൂഡ സ്വർഗ്ഗത്തിൽ അഭിരമിച്ചവർക്കു് കാലം നൽകിയ മുന്നറിയിപ്പാണ് അമേരിക്കൻ പ്രതിസന്ധി.

ഇടപെടലുകളുടെ രാഷ്ട്രീയം നന്നായി പ്രയോഗവത്കരിച്ച പൊതു മേഘലയെ എഴുതിത്തള്ളാൻ ആഹ്വാനം ചെയ്ത കോൺഗ്രസ്സുകാരുള്ള നാട്ടിൽ വെറുതെ ഗാന്ധിയെ സ്മരിച്ചും, സഖാക്കളെ പഴിച്ചും നാൾ പോക്കാം.

മുറിവുകളുണക്കി മുതലാളിത്തത്തെ വീണ്ടും ഉയിർപ്പിക്കാൻ ആവതെല്ലാം വെള്ള്ക്കാർ ചെയ്യുമ്പോൾ സ്വരാജ്യത്തെ മുച്ചൂടും മുടിച്ചും യജ്മാനന്മാരെ സേവിക്കാൻ വാക്കുകൊടുത്ത ചിദംബരവും സർദാർജിയും ഒപ്പു വയ്ക്കാൻ പുത്തൻ കരാറുകളും, സ്വകാര്യവത്കരിക്കാൻ പൊതുമേഘലാ സ്ഥാപനങ്ങളും തേടി നടക്കുന്നു.

Anonymous said...

എല്ലാം സ്വകാര്യ മുതലാളിമാരുടെ കൈകളിൽ ഏൽപ്പിച്ച്, അവർ നമുക്കു വേണ്ടതെല്ലാം നിർവ്വഹിച്ചു കൊള്ളുമെന്നു വിശ്വസിച്ച് മൂഡ സ്വർഗ്ഗത്തിൽ അഭിരമിച്ചവർക്കു് കാലം നൽകിയ മുന്നറിയിപ്പാണ് അമേരിക്കൻ പ്രതിസന്ധി.

ഇടപെടലുകളുടെ രാഷ്ട്രീയം നന്നായി പ്രയോഗവത്കരിച്ച പൊതു മേഘലയെ എഴുതിത്തള്ളാൻ ആഹ്വാനം ചെയ്ത കോൺഗ്രസ്സുകാരുള്ള നാട്ടിൽ വെറുതെ ഗാന്ധിയെ സ്മരിച്ചും, സഖാക്കളെ പഴിച്ചും നാൾ പോക്കാം.

മുറിവുകളുണക്കി മുതലാളിത്തത്തെ വീണ്ടും ഉയിർപ്പിക്കാൻ ആവതെല്ലാം വെള്ള്ക്കാർ ചെയ്യുമ്പോൾ സ്വരാജ്യത്തെ മുച്ചൂടും മുടിച്ചും യജ്മാനന്മാരെ സേവിക്കാൻ വാക്കുകൊടുത്ത ചിദംബരവും സർദാർജിയും ഒപ്പു വയ്ക്കാൻ പുത്തൻ കരാറുകളും, സ്വകാര്യവത്കരിക്കാൻ പൊതുമേഘലാ സ്ഥാപനങ്ങളും തേടി നടക്കുന്നു.

Anonymous said...

സഖാവേ
അത്ഭുതപ്പെടുന്നതിന് മുന്‍പ്, ക്രെഡിറ്റ് ഇല്ലാതെ എന്തു റ്റ്രാന്‍സാക്ഷനാണ് മാര്‍ക്കെറ്റുകളില്‍ നടക്കുക എന്നറിയിച്ചാല്‍ കൊള്ളാം.
നാട്ടിലെല്ലാരും വീടു വയ്കുന്നതും, കാറു വാങ്ങുന്നതും, റ്റി വി വാങ്ങുന്നതും, മകളെ കട്ടിക്കുന്നതും, ആശുപത്രിയില്‍ പണമടക്കുന്നതും എല്ലാം റൊക്കം ക്യാഷാ? അത് സാധാരണ ആളുകളുടെ കാര്യം.
പിന്നെ ബിസിനസ്സുകളുടെ കാര്യം പറയണോ? ക്യാഷ് ക‌ണ്‍‌വേര്‍‍ഷന്‍ സൈക്കിളൊക്കെ നെഗറ്റീവല്ലാത്തവരുടെ (എഫ് എം സി ജി അതികായന്മാരല്ലാത്തവര്‍, എന്നു വെച്ച്ആല്‍ ഒട്ടു മിക്കതും) വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ എവിടുന്ന് വരും?
ബാങ്കുകള്‍ക്ക് ക്രെഡിറ്റ് നല്‍കുന്നില്ലെങ്കില്‍ അവര്‍ എങ്ങനെ ഡയിലി കാര്യം നടത്തും? നിക്ഷേപിച്ച കാശ് പൂട്ടി വയ്കാനായിരുന്നെങ്കില്‍ ബെസ്റ്റ്...സഖാവ് ഇക്കണോമിക്സ് ആദ്യം മുതലേ വായിച്ചു തുടങ്ങണം.

എന്താണീ പറയുന്നത്? വെറുതേ വാചകമടിയാണെങ്കില്‍ ഓകെ. എനിക്ക് വേറെ പണീണ്ട്.


അഭിവാദ്യമില്ലാതെ. ബൈ. സഖാക്കളുടെ പുറം ചൊറിയലും ഗ്വാ ഗ്വായും നടക്കട്ടെ.

Anonymous said...

The confidence is so low that nobody is ready to lend anything to anybody. To boost the liquidity in the market goverment is pumping 700 billion so that perceptions about possible liquidity disasters may recede.

Thats why I told this bail-out is to persuade institutions to lend credit. manassilaayaa?

മലമൂട്ടില്‍ മത്തായി said...

"എന്തുചെയ്യണമെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല. കുറച്ച്‌ ട്രില്ല്യണ്‍ ഡോളര്‍ കടം തരാമോ. ചാടിച്ചാവാമെന്നു വെച്ചാല്‍തന്നെ, പാരച്യൂട്ടിനൊക്കെ ഇപ്പോള്‍ തീവിലയാണ്‌"

ഈ ഒരു വാചകത്തില്‍ നിന്നും ഈ ലേഖനത്തിന്റെ "ഖനം" മനസ്സിലാക്കാം - ചാടി ചാവാന്‍ ആര്‍ക്കാന് പാരച്ചുടിന്റെ ആവശ്യം?

രണ്ടാമത്തെ സംഗതി എന്ന് പറയുന്നതു ഇപ്പോള്‍ അമേരിക്കയില്‍ നടക്കുന്ന പരിപാടി - "ബില്‍ ഔട്ട്" എന്ന് വിളിക്കുന്ന ഈ സാമ്പത്തിക അച്ചടക്ക നടപടി ഇതിന് മുന്പ് വേറെ രാജ്യങ്ങളില്‍ നടന്നിട്ടുണ്ട് - ജപ്പാനിലും, സോഷ്യലിസ്റ്റ് സ്വര്‍ഗ്ഗ രാജ്യമായ സ്വീഡനിലും. കമ്പോളത്തെ നിയന്ത്രിക്കുക എന്നത്, കമ്പോളത്തെ ദേശിയവല്കരിക്കുക എന്നതല്ല.

വേറൊന്ന് കൂടി - ഇന്ത്യയില്‍ അടുത്ത കാലത്തൊന്നും അമേരിക്കയില്‍ സംഭവിച്ച പോലത്തെ ഒരു റിയല്‍ എസ്റ്റേറ്റ്‌ സംഭന്തമായ സാമ്പത്തിക അച്ചടക്ക ലങ്ഘനം ഉണ്ടാകില്ല - കാരണം ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ്‌ കളികള്‍ മുക്കാലേ മുണ്ടാനിയു നടക്കുന്നത് ബ്ലാക്ക്‌ മാര്‍കെറ്റില്‍ ആണ്. അവിടെ ബാങ്കുകാര്‍ വളരെ പരിമിതമായ രീതിയിലെ ലോണ്‍ കൊടുക്കുന്നുള്ളൂ.

ജിവി/JiVi said...

അനോണി പറഞ്ഞത് മനസ്സിലായില്ലേ? സാമ്പത്തികശാസ്ത്രമാണത്, സാമ്പത്തികശാസ്ത്രം!

ഞാനിവിടെ പുറംചൊറിഞ്ഞ് ഗ്വാ ഗ്വാ‍ നടത്തിയിരിക്കുന്നു. അതിനുവേണ്ടി വന്നതാണ്.

Anonymous said...

അവസാന കമന്റ്:

"സാമ്പത്തിക-തൊഴില്‍ രംഗം, വിദേശബന്ധം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം എന്നു തുടങ്ങി, സംസ്കാ‍രത്തിലും, രാഷ്ടീയത്തിലും വരെ, എല്ലാ മേഖലകളിലും, മേല്‍‌പ്പറഞ്ഞ രണ്ടും പരസ്പരപൂരകമായിട്ടാണ് വര്‍ത്തിക്കുക പതിവ്. അമേരിക്കയില്‍ മാത്രമല്ല. എല്ല്ലായിടത്തും ഇതുതന്നെയാണ് പൊതുവില്‍ കണ്ടുവരുന്നത്. അല്ലറചില്ലറവ്യത്യാസങ്ങള്‍ കണ്ടേക്കാം എന്നു മാത്രം.

സാമ്പത്തികരംഗത്തെ അത്തരം‘കര്‍മ്മഫല‘ങ്ങളാണ് താങ്കള്‍ സൂചിപ്പിച്ച ‘ചില ബാങ്കുകളുടെ അമിത ആത്മവിശ്വാസവും, ഗ്രീഡും“ “റെക്ക്‌ലെസ്സ് ഇന്‍‌വെസ്റ്റിംഗും“. അല്ലാതെ, ‘ഫിനാന്‍ഷ്യല്‍ സിസ്റ്റം‘ എന്ന കക്കൂസില്‍, ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് രൂപപ്പെട്ട ഒരു ബ്ലോക്കൊന്നുമല്ല ഇന്നത്തെ ഈ അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി."

യെന്തോന്ന് വളവളയാണെടോ ഇദ്? ലോക്കല്‍ കമ്മറ്റിയില്‍ കൈയ്യടി നേടാന്‍ കൊള്ളാം.

മോര്‍ട്ട് ഗേജ് ബാക്ക്‌ഡ് സെക്യൂരിറ്റി ട്രേഡിംഗ് എന്റെ അറിവില്‍ എഴുപതു മുതല്‍ക്കേ നിലവിലുണ്ട്. അത് ഫൈനാന്‍ഷ്യല്‍ സയന്‍സിലെ ഒരു വലിയ കണ്ടു പിടുത്തമാണ്. അതാദ്യം കൊണ്ടു വന്നവന്റെ പേര് മറന്നു പോയി..റ്റൈമിലേ മറ്റോ ഒരു ഇന്റര്വ്യൂ ഉണ്ടായിരുന്നു. പിന്നെ ഡെറിവേറ്റീവ്സും സ്വോപ്പും, ഫ്യൂച്ചേര്‍സും, ഷോര്‍ട്ട് സെല്ലിംഗും, സി എഫ് ഡിയും എല്ലാം വാലേ വാലേ വന്നു. ഇതൊക്കെ നല്ല ഒന്നാന്തരം ഫിനാഷ്യല്‍ റ്റൂളുകളാണ്, നന്നായി ഉപയോഗിച്ചാല്‍.
ചില അമേരിക്കന്‍ ബാങ്കുകളുടെ ഗ്രീഡ് എന്ന ഒരു പിടിവള്ളിയേയുള്ളൂ സഖാക്കള്‍ക്ക് പിടിച്ച് കുലുക്കാന്‍. അത് കാരണം വന്ന ഒരു ഡോമിനോ എഫെക്റ്റാണ് ഈ ഡിസാസ്റ്റര്‍.
മുതലാളിത്വ്മേ നീ കാപാലികന്‍ എന്നു പറഞ്ഞ് അരിവാളെടുത്ത് ചാടുന്നതിന് മുന്‍പ്, ഇപ്പോളും ശക്തമായ എച്. എസ്. ബി. സി, ബി.എന്‍.പി. പാരിബാസ്, ജെ. പി. മോര്‍ഗന്‍, ഗോള്‍ഡ്‌മാന്‍ സാക്സ് ഇവയൊക്കെ സി പി എം സ്പോണ്‍സര്‍ ചെയ്യുന്ന ബാങ്കുകളല്ല എന്നോര്‍ക്കുക. അത്യാര്‍ത്തി കാണിച്ചില്ല, അത്രേയുള്ളൂ. റിസ്ക് അനാലിസിസ് നടത്തിയവന്മാര്‍ തലയില്‍ മൂളയുള്ളവന്മാരാണെന്ന്.

ഒരു സ്റ്റാലിനെ കാണിച്ച് സോഷ്യലിസം/കമ്യൂണിസം ചീത്തറയാണെന്ന് യെങ്ങനാ പറേണേ സഖാവേ?

സഖാക്കളുടെ വളവളാ തുടരട്ട്.

Anonymous said...

വീഴുന്നതിനു മുന്‍പ് ദിപ്പോ വീണവരെക്കുറിച്ചും അമേരിക്കാവിലെ അനോണിഅണ്ണമാര്‍ ഇത് തന്നെ പറഞ്ഞോണ്ടിരുന്നത്. ലവന്മാരും വീണാ ചൂണ്ടിക്കാട്ടാന്‍ വേറെ അണ്ണന്മാരെ റെഡിയാക്കി വെച്ചിട്ട് തന്നേ വീരവാദം?

Anonymous said...

ആരേടേ വീഴൂലാന്ന് പറഞ്ഞിറ്റ് വീണത്?
വാഖോവ്യ? വാമു? എതെരടേ ഒരു വിവരവും ഇല്ലല്ല്?
അറിയാന്‍ വയ്യെങ്കില്‍ മിണ്ടാതിരിക്ക്..വെര്‍തേ കണകുണാ പറയാതെ. കാര്യം അറിയാമെങ്കില്‍ കാര്യകാരണസഹിതം പറ. അല്ലെങ്കില്‍ സഖാക്കള്‍ ചെയ്യുന്നപോല്‍ ഇന്റര്‍നെറ്റ് തപ്പീട്ട് വാ.

ചേലനാട്ടേ താങ്കളുടെ വാദം വ്യക്തമല്ല. ഗ്രീഡിന്റെ കാര്യം ഞാന്‍ സമ്മതിച്ചതാണ്. They made all this mess, so let them fry എന്നു വെച്ചു ബാങ്കുകളെ പൊട്ടാന്‍ വിടാം.
എന്നാല്‍ അതിലെ റാഷനാലിറ്റി നോക്കണം. വീണ്ടും പറയുന്നു, ക്രെഡിറ്റാണ് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സ്സ്റ്റത്തിന്റെ ഓക്സിജന്‍.

കൂടാതെ, താങ്കള്‍ രണ്ട് കാര്യങ്ങളാണ് മിക്സാക്കുന്നത്. bailing out (lack) of liquidity, bailing out insolvency. ആദ്യത്തേത് ലോജിക്കലാണ്. രണ്ടാമത്തേതിനെ ഞാനും എതിര്‍ക്കുന്നു.
ഗവര്‍മെന്റിനെ Asset Pricing ല്‍ ആണ് ‍ ഈ ബെയില്‍ ഔട്ടിന്റെ വിജയം ഇരിക്കുന്നത്. ബെയില്‍ ഔട്ട് ചെയ്യുന്ന class of assetsഇനെ ഗവര്‍മെന്റ് എങ്ങന് പ്രൈസ് ചെയ്യും എന്ന്.(ഈ securityയുടെയൊക്കെ ഓണര്‍ഷിപ്പ് ചോദിച്ചാല്‍..അത് വേറെ പ്രശ്നം..എങ്കിലും)
പൊളിറ്റിക്കല്‍ സെന്റിമെന്റ്സ് വന്ന്, കോണ്‍ഗ്രസ്സ് മണ്ടത്തരം ചെയ്താല്‍....ബെയില്‍ ഔട്ട് എപ്പോള്‍ പൊട്ടിയെന്ന് ചോദിച്ചാല്‍ മതി.
പക്ഷേ റാഷണലി, ലോജിക്കലി ദിസ് ഈസ് എ സ്റ്റെപ്പ് ഇന്‍ ദി റൈറ്റ് ഡയറക്ഷന്‍. അതാണ് ഞാന്‍ പറഞ്ഞത്. And the fed is in the business of helping the liquidity in the market for the last 200 years or so. Thats what they are supposed to do.

ഞാന്‍ പോകട്ടെ, ഭാഷയില്‍ വേണ്ടാതീനം വല്ലതും കയറിയെങ്കില്‍ ക്ഷമിക്കൂ.

ചര്‍ച്ചക്ക് എല്ലാ ആശംസകളും.

Anonymous said...

കാപ്പിറ്റലിസത്തില്‍ അന്തര്‍ലീനമായ പ്രശ്നങ്ങള്‍ പുറത്ത് വരുന്നതിന്റെ ഉദാഹരണമായി ഇത്തരം പ്രതിസന്ധികളെ കണ്ടാല്‍ കാര്യം കുറച്ച് കൂടി വ്യക്തമാകും.

t.k. formerly known as thomman said...

സ്വതന്ത്രവിപണിയില്‍ സംഭവിക്കാവുന്ന ഒരു കാര്യമാണ് വാള്‍ സ്ട്രീറ്റില്‍ നടന്നത്; കടമെടുക്കാന്‍ യോഗ്യതയില്ലാത്തവര്‍ക്ക് കടം കൊടുക്കുകയോ, അവര്‍ക്ക് എടൂക്കാനുള്ള കഴിവിലധികമോ കൊടുത്ത് അമിതലാഭം ഉണ്ടാക്കാന്‍ നോക്കി. അങ്ങനെ കടം കൊടുത്ത് ചൂതാട്ടം നടത്തിയവര്‍ താഴെ വീണു.

അത്തരം കമ്പനികളെ രക്ഷിക്കാന്‍ നോക്കുന്നതാണ് സോഷ്യലിസം. ഇന്ത്യയിലെ പബ്ലിക്ക് സെക്ടര്‍ കമ്പനികളെ സര്‍ക്കാര്‍ താങ്ങി നിര്‍ത്തിയിരുന്നതുപോലെ. അതുകൊണ്ടാണ് fiscal conservatives (സഖാക്കന്‍‌മാര്‍ പറയുന്ന മുതലാളിത്തത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാര്‍) വാള്‍ സ്ട്രീറ്റ് രക്ഷാപദ്ധതിയെ എതിര്‍ക്കുന്നത്; ജനപ്രതിനിധി സഭയിലെ ബഹുഭൂരിപക്ഷം റിപ്പബ്ലിക്കന്മാര്‍.

വാള്‍ സ്ട്രീറ്റില്‍ കണ്ടത് അത്യഗ്രഹത്തിന്റെയും ചൂതാട്ടത്തിന്റെയും വിപത്തുകളാണ്. അത് സ്വതന്ത്രവിപണിയുടെ പരാജയമാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് വിചിത്രമാണ്.

Rajeeve Chelanat said...

അനോണീ

ക്രെഡിറ്റ് എന്ന ഏര്‍പ്പാട് സാമ്പത്തികരംഗത്ത് പാടില്ല എന്നോ, എല്ലാം ഹാര്‍ഡ് മണിയുടെ പിന്‍‌ബലത്തില്‍ ചെയ്യാന്‍ കഴിയുമെന്നോ, കഴിയണമെന്നോ കരുതുന്നത് മൂഢത്തരമായിരിക്കും. സമ്മതിച്ചു. എങ്കിലും ഈ ക്രെഡിറ്റിനും ഒരു മിനിമം ക്രെഡിബിലിറ്റിയൊക്കെ വേണ്ടേ. മുതലാളിത്തത്തിലും, സ്വതന്തവിപണിയിലും അതുണ്ടാകാറില്ല. speculative economy-യിലാണ് അത് പ്രവര്‍ത്തിക്കുന്നത്. അവിടെ കമ്പോളത്തിന് ജനങ്ങളോട് ഒരു ഉത്തരവാദിത്ത്വവുമില്ല. പരമാവധി ലാഭം എന്ന ഒരു തത്ത്വശാസ്ത്രം മാത്രമേ അതിലുള്ളു. അതിനെയാണ് പൈങ്കിളിവത്‌ക്കരിച്ച്, താങ്കള്‍, ഏതാനും ബാങ്കുകളുടെ ഗ്രീഡും, അമിത ആത്മവിശ്വാസവുമാക്കി വ്യാഖ്യാനിക്കുന്നത്. ഇത് ഒരു സിസ്റ്റത്തിന്റെ കുഴപ്പമാണ്. 30-കളിലെ സാമ്പത്തികമാന്ദ്യത്തിന്റെ ചരിത്രം വായിച്ചുനോക്കുകയെങ്കിലും ഉണ്ടായിട്ടുണ്ടോ അനോണീ. പ്ലംബിംഗിനെ കുറിച്ചും, മോര്‍ട്ട്‌ഗേജ് ബാക്ക്‍ഡ് സെക്യൂരിറ്റികളെക്കുറിച്ചും വളവളയടിക്കുന്നതിനുമുന്‍പ് അതു ചെയ്യൂ. താങ്കള്‍ പറയുന്നു.“ഇതൊക്കെ നല്ല ഒന്നാന്തരം ഫിനാഷ്യല്‍ റ്റൂളുകളാണ്, നന്നായി ഉപയോഗിച്ചാല്‍“ വാക്യത്തിന്റെ രണ്ടാം ഭാഗത്തിനോട് വേണമെങ്കില്‍ യോജിക്കാം. എങ്കിലും ഈ ഫിനാന്‍ഷ്യല്‍ ടൂളുകളില്‍ മിക്കതും ചൂതാട്ടത്തിന്റെ ഒന്നാന്തരം പകിടകള്‍ തന്നെയാണ്. ഫ്യൂച്ചേറ്‌സും, ഡെറിവേറ്റീവ്‌സും എല്ലാം ആ നിലക്കു തന്നെയാണ് ഇന്നത്തെ കമ്പോളത്തില്‍ ഉപയോഗിക്കപ്പെടുന്നത്. ഏതെങ്കിലും ഒരു കക്ഷിയുടെ റിസ്ക് ഇല്ലാതാക്കാനോ, ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഒരു ലാഭത്തിന്റെ പെരുപ്പിച്ച ഊഹക്കണക്കുകളിലോ ഒക്കെയാണ് ഈ ടൂളുകള്‍ സ്ഥാനം കണ്ടെത്തുന്നത്. ‘നന്നായി ഉപയോഗിക്കണ‘മെങ്കില്‍, നല്ല ലക്ഷ്യങ്ങളും നല്ല മാര്‍ഗ്ഗങ്ങളും വേണ്ടേ അനോണീ. കമ്പോളത്തിനും സാമ്പത്തിക-വ്യാപാരത്തിനും അത് നിര്‍ബന്ധവുമാണ്. അനിയന്ത്രിതമായ വളര്‍ച്ച ആശാസ്യമല്ല. വളര്‍ച്ച എന്നതുതന്നെ, ‘ശരിയായ’ നിയന്ത്രണത്തിലൂടെ സാധ്യമാക്കേണ്ട ഒരു അവസ്ഥയാണ്. ഇല്ലെങ്കില്‍, ഈ അനോണിക്കും ഈ രാജീവ് ചേലനാട്ടിനുമൊന്നും ഇവിടെ നിലനില്‍ക്കാന്‍ സാധിക്കില്ല.

ഇനി ലിക്യുഡിറ്റിയുടെ ബെയില്‍ ഔട്ട്, ഇന്‍സോള്‍വന്‍സിയുടെ ബെയില്‍ ഔട്ട് എന്നൊക്കെ മിക്സ്ചെയ്ത് വിരട്ടല്ലേ അനോണീ. ഇവ രണ്ടും അഭേദ്യമായി ബന്ധപ്പെട്ടിട്ടുണ്ട് എന്ന് താങ്കള്‍ക്ക് അറിയാത്തതാവില്ലല്ലോ.

ഞാന്‍ ഉദ്ദേശിച്ചത്, ഇന്ന് അമേരിക്കന്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബെയില്‍ ഔട്ട് എന്നത്, പൊതുമുതലിന്റെ ബലത്തില്‍, വിരലിലെണ്ണാവുന്ന സ്വകാര്യ-കമ്പോളമൂലധന ശക്തികളെ രക്ഷിക്കാന്‍ നടത്തുന്ന ഏര്‍പ്പാട് എന്ന അഭ്യാസത്തിനെയാണ്. ഈ സ്വകാര്യ-കമ്പോള മൂലധന ശക്തികള്‍ ഇത്രകാലവും അമേരിക്കന്‍ പൊതുമുതല്‍ ചൂതാടുകയായിരുന്നു. അമേരിക്കന്‍ സര്‍ക്കാരുകള്‍ ഒന്നൊഴിയാതെ ആ പണിക്ക് ചൂട്ടുതെളിക്കുകയുമായിരുന്നു. ഒരു ശക്തമായ സാമ്പത്തികരംഗം പോലും സൃഷ്ടിക്കാനാവാത്തവിധം inflated economy and public sphere ആയിരുന്നു അമേരിക്കയുടേത്. പ്രായോഗികമതികളും, ജനധിപത്യസ്വഭാവമുള്ളതുമായ രാഷ്ട്രീയനേതൃത്വം ഭരണം കയ്യാളുന്നതുവരെ, ഇനിയും അത് മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാനും വയ്യ.

അതുവരെ, സെക്യൂരിറ്റീസ്, ഫ്യൂച്ചര്‍, മോര്‍ട്ട്‌ഗേജ്, ഡെറിവേറ്റീവ്സ് എന്നൊക്കെ നാമം ചൊല്ലി, മലമൂട്ടിലുകളും, കൊച്ചുതൊമ്മന്മാരും, താങ്കളും പരസ്പരം ചൊറിഞ്ഞുകൊണ്ടിരിക്കുക.

ഒരു രാജ്യത്തിന്റെ സമ്പത്തും വികസനവും, അവിടുത്തെ സെക്യൂരിറ്റീസിലും, ഫ്യൂച്ചറിലും, മോര്‍ട്ട്‌ഗേജ് ബാക്‍ഡ് സെക്യൂരിറ്റീസിലും, ഡെറിവേറ്റീവ്സിലുമല്ല നിലനില്‍ക്കുന്നതെന്നും, അതാതിടങ്ങളിലെ മനുഷ്യാവസ്ഥയുടെ വര്‍ത്തമാന-ഭാവികാലങ്ങളിലുമാണെന്നും വിശ്വസിക്കുന്ന പി.സായ്‌നാഥിനെപ്പോലുള്ളവര്‍ എഴുതിവിടുന്നത് പൈങ്കിളിയും അസംബന്ധവും, മസാലയും, വാചകമടിയുമായി തോന്നുന്നത് മറ്റൊരു രോഗം കൊണ്ടാണ്. അതിനുള്ള ചികിത്സയും എന്റെ കയ്യിലില്ല. എന്റെ കയ്യിലുള്ളത് ലോക്കല്‍ ഭാഷയും ലോക്കല്‍ അറിവുകളും മാത്രം.

അഭിവാദ്യങ്ങളോടെ

Anonymous said...

ക്രെഡിറ്റ് എന്ന ഏര്‍പ്പാട് സാമ്പത്തികരംഗത്ത് പാടില്ല എന്നോ, എല്ലാം ഹാര്‍ഡ് മണിയുടെ പിന്‍‌ബലത്തില്‍ ചെയ്യാന്‍ കഴിയുമെന്നോ, കഴിയണമെന്നോ കരുതുന്നത് മൂഢത്തരമായിരിക്കും. സമ്മതിച്ചു.

->ഭാഗ്യം.

എങ്കിലും ഈ ക്രെഡിറ്റിനും ഒരു മിനിമം ക്രെഡിബിലിറ്റിയൊക്കെ വേണ്ടേ. മുതലാളിത്തത്തിലും, സ്വതന്തവിപണിയിലും അതുണ്ടാകാറില്ല.

->ഇതെവിടുത്തെ സ്വതന്ത്രവിപണിയാണ്? കൊളാറ്ററല്‍ ഇല്ലാതെ ആരാണ് ക്രെഡിറ്റ് കൊടൂക്കുക? കൊളാറ്ററലിന്റെ വിലയിടിഞ്ഞു, അതോടെ അതിന്റെ പുറത്തുണ്ടാക്കിയ സെക്യൂരിറ്റികള്‍ എല്ലാം വിലയില്ലാത്തതായി. പക്ഷേ കൊളാറ്ററല്‍ ഇല്ലാതെ ആരെങ്കിലും ക്രെഡിറ്റ് കൊടുത്തോ? ശരിയാണ്, ഫ്യൂച്ചര്‍ ക്യാഷ് ഫ്ലോയില്‍ അധിഷ്ടിതമായ സെക്യൂരിറ്റീസ് ഒക്കെ മറിച്ച് വിറ്റവര്‍ക്ക് ഒരു തരത്തില്‍ ഒരു വി‌ര്‍ച്വല്‍ കൊളാറ്ററല്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. അതാണ് ഗ്രീഡ് എന്നും ആത്മവിശ്വാസം എന്നും പറഞ്ഞത്. ഇന്ന് ഞാന്‍ വീടിന് രണ്ട് ലക്ഷം കൊടുത്ത് വാങ്ങിയാല്‍ അഞ്ച് കൊല്ലം കഴിഞ്ഞ് മൂന്ന് ലക്ഷം കിട്ടുമായിരിക്കും എന്ന് കരുതിയാല്‍ അത് മുതലാളിത്വത്തിന്റെ ഫലമാകുന്നതെങ്ങനെ?

speculative economy-യിലാണ് അത് പ്രവര്‍ത്തിക്കുന്നത്. അവിടെ കമ്പോളത്തിന് ജനങ്ങളോട് ഒരു ഉത്തരവാദിത്ത്വവുമില്ല. പരമാവധി ലാഭം എന്ന ഒരു തത്ത്വശാസ്ത്രം മാത്രമേ അതിലുള്ളു.

->ഹോ കഷ്ടം! ക്യാപ്പിലസ്റ്റിക് രാജ്യങ്ങളില്‍ ജനം പട്ടിണി കിടന്നു അനുഭവിക്കുന്നു. കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ കമ്പോളത്തില്‍ അതാ സ്വര്‍ഗ്ഗം, വീഞ്ഞും പാലും(മെലാമിന്‍ ചേര്‍ന്നത്).

അതിനെയാണ് പൈങ്കിളിവത്‌ക്കരിച്ച്, താങ്കള്‍, ഏതാനും ബാങ്കുകളുടെ ഗ്രീഡും, അമിത ആത്മവിശ്വാസവുമാക്കി വ്യാഖ്യാനിക്കുന്നത്. ഇത് ഒരു സിസ്റ്റത്തിന്റെ കുഴപ്പമാണ്. 30-കളിലെ സാമ്പത്തികമാന്ദ്യത്തിന്റെ ചരിത്രം വായിച്ചുനോക്കുകയെങ്കിലും ഉണ്ടായിട്ടുണ്ടോ അനോണീ.

->മുപ്പതിലെ ചരിത്രം വായിച്ചിട്ടാണോ ഇതിനെ വ്യാഖ്യാനിക്കാന്‍ വനിരിക്കുന്നത്?

പ്ലംബിംഗിനെ കുറിച്ചും, മോര്‍ട്ട്‌ഗേജ് ബാക്ക്‍ഡ് സെക്യൂരിറ്റികളെക്കുറിച്ചും വളവളയടിക്കുന്നതിനുമുന്‍പ് അതു ചെയ്യൂ.

->ഇനിയും ചെയ്യാം.

താങ്കള്‍ പറയുന്നു.“ഇതൊക്കെ നല്ല ഒന്നാന്തരം ഫിനാഷ്യല്‍ റ്റൂളുകളാണ്, നന്നായി ഉപയോഗിച്ചാല്‍“ വാക്യത്തിന്റെ രണ്ടാം ഭാഗത്തിനോട് വേണമെങ്കില്‍ യോജിക്കാം.

->താങ്ക്‌യൂ.

എങ്കിലും ഈ ഫിനാന്‍ഷ്യല്‍ ടൂളുകളില്‍ മിക്കതും ചൂതാട്ടത്തിന്റെ ഒന്നാന്തരം പകിടകള്‍ തന്നെയാണ്.

->അതുപയോഗിക്കുന്നത് പോലെയിരിക്കും. വാദത്തിന് വേണ്ടി സമ്മതിക്കാം. പക്ഷേ സ്പെക്കുലേഷന്‍ എല്ലാം പകിടകളിയാണെങ്കില്‍, ചൂതാട്ടമാണെങ്കില്‍, പിന്നെങ്ങനെയേണ് ഇക്കോണമി മുന്നോട്ട് പോകുന്നത്? കമ്പനികള്‍ നടത്തുന്ന ഫോര്‍ക്കാസ്റ്റിംഗ് എല്ലാം അപ്പോള്‍ ചൂതാട്ടമാകുമോ?..സെനാറിയോ പ്ലാനിംഗ്? എഡ്യുകേറ്റഡ് ഗസ്സ്, ഇന്‍ഫോര്‍ം‌ഡ് ഡിസിഷന്‍ മേക്കിംഗ് എന്നൊക്കെയും സംഗതികള്‍ ഉണ്ട്. പിന്നെ ഒന്നുണ്ട്, അത് ഒരു മാര്‍ക്കെറ്റിന്റെ സ്വ്ഭാവത്തെ ആശ്രയിച്ചിരിക്കും.

ഫ്യൂച്ചേറ്‌സും, ഡെറിവേറ്റീവ്‌സും എല്ലാം ആ നിലക്കു തന്നെയാണ് ഇന്നത്തെ കമ്പോളത്തില്‍ ഉപയോഗിക്കപ്പെടുന്നത്.

->ചില കമ്പോളങ്ങളില്‍. ഉദാഹരണത്തിന് സി എഫ് ഡി. ചില മാര്‍ക്കെറ്റില്‍ ചൂതാട്ടമാടപ്പെടും എന്ന് പറഞ്ഞു നിരോധിച്ചിരിക്കുന്നു, ചിലയിടത്ത് അനുവദനീയം. ഇവിടെ ഒരു തരത്തില്‍ എക്സ്ചേഞ്ച് ബോര്‍ഡിന് ഇന്‍‌വെസ്റ്റേര്‍സിലുള്ള വിശ്വാസം ആണ് കാതല്‍.

ഏതെങ്കിലും ഒരു കക്ഷിയുടെ റിസ്ക് ഇല്ലാതാക്കാനോ, ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഒരു ലാഭത്തിന്റെ പെരുപ്പിച്ച ഊഹക്കണക്കുകളിലോ ഒക്കെയാണ് ഈ ടൂളുകള്‍ സ്ഥാനം കണ്ടെത്തുന്നത്. ‘നന്നായി ഉപയോഗിക്കണ‘മെങ്കില്‍, നല്ല ലക്ഷ്യങ്ങളും നല്ല മാര്‍ഗ്ഗങ്ങളും വേണ്ടേ അനോണീ.

->വളരെ സബ്‌ജെക്റ്റീവ് ആണ്. ആര് എന്ത് എന്നൊക്കെ അപേക്ഷിച്കിരിക്കമ്.

കമ്പോളത്തിനും സാമ്പത്തിക-വ്യാപാരത്തിനും അത് നിര്‍ബന്ധവുമാണ്. അനിയന്ത്രിതമായ വളര്‍ച്ച ആശാസ്യമല്ല. വളര്‍ച്ച എന്നതുതന്നെ, ‘ശരിയായ’ നിയന്ത്രണത്തിലൂടെ സാധ്യമാക്കേണ്ട ഒരു അവസ്ഥയാണ്.

->നിയന്ത്രണമുണ്ടല്ലോ..ആരാണ് കമ്പോളത്തില്‍ നിയന്ത്രണമില്ലെന്ന് പറഞ്ഞത്? ഗവര്‍മെന്റ് സ്പോണ്‍സേര്‍ഡ് എന്റര്‍പ്രൈസുകളായിരുന്നല്ലോ ഫ്രെഡീ മാക്കും ഫാനീ മെയും. ഒരു തരത്തില്‍ നിയന്ത്രണം ദോഷമായി ഭവിക്കുകയാണ് ചെയ്തത്. ഗവര്‍മെന്റ് ബാക്കിംഗ് ഉണ്ടെന്ന് കരുതി, ഫ്രേഡ്ഡിയുറ്റേയും ഫാനിയുടേയും സെക്യൂരീകള്‍ ആള്‍ക്കാര്‍ വാങ്ങിക്കൂട്ടുകയായിരുന്നു, ഒരു നിയന്ത്രണവുമില്ലാതെ! എന്നു വെച്ച് നിയത്രണം പാടില്ല എന്നല്ല, നിയന്ത്രണം വേണം, ഉണ്ടായിരുന്നു, ഇനിയും നിയന്ത്രിക്കണം, മെച്ചമായി.

ഇല്ലെങ്കില്‍, ഈ അനോണിക്കും ഈ രാജീവ് ചേലനാട്ടിനുമൊന്നും ഇവിടെ നിലനില്‍ക്കാന്‍ സാധിക്കില്ല.

->ഞാന്‍ നില്‍കും. തന്റെ കാര്യം താന്‍ നോക്ക്. എനിക്കറീഞ്ഞൂട.

ഇനി ലിക്യുഡിറ്റിയുടെ ബെയില്‍ ഔട്ട്, ഇന്‍സോള്‍വന്‍സിയുടെ ബെയില്‍ ഔട്ട് എന്നൊക്കെ മിക്സ്ചെയ്ത് വിരട്ടല്ലേ അനോണീ. ഇവ രണ്ടും അഭേദ്യമായി ബന്ധപ്പെട്ടിട്ടുണ്ട് എന്ന് താങ്കള്‍ക്ക് അറിയാത്തതാവില്ലല്ലോ.

->വിരണ്ടു പോയോ? സോറി. ലിക്യഡിറ്റി ബെയില്‍ ഔട്ട് എന്നുദ്ദേശിച്ചത് മാര്‍ക്കെറ്റിനെ ഒന്നടങ്കമാണ്. ക്രെഡിറ്റ് ക്രഞ്ച് കാരണം അനുഭവിക്കുന്നത് എല്ലാവരുമാണ്. എന്നാല്‍ ഇന്‍‌സോള്വന്‍സി ബെയില്‍ ഔട്ട് എന്നത് പൊട്ടിയ കമ്പനികളെ മാത്രം രക്ഷിക്കാനാവരുത് . അതായത് പൈസ കൊടുക്കുമ്പോള്‍ അത് തിരിച്ചു പിടിക്കണം, നന്നായി പ്രൈസ് ചെയ്ത് മാത്രം "ചീഞ്ഞ" അസ്സെറ്റ് വാങ്ങണം, അല്ലാതെ കമ്പനികളെ രക്ഷിച്ച് വിടാന്‍ മാത്രമാകരുത് ഈ കോലാഹലം എന്ന്. സഖാവിന് മനസ്സിലായില്ലെങ്കില്‍ അത് പറഞ്ഞാല്‍ പോരേ?

ഞാന്‍ ഉദ്ദേശിച്ചത്, ഇന്ന് അമേരിക്കന്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബെയില്‍ ഔട്ട് എന്നത്, പൊതുമുതലിന്റെ ബലത്തില്‍, വിരലിലെണ്ണാവുന്ന സ്വകാര്യ-കമ്പോളമൂലധന ശക്തികളെ രക്ഷിക്കാന്‍ നടത്തുന്ന ഏര്‍പ്പാട് എന്ന അഭ്യാസത്തിനെയാണ്.

->ഇതാണ് താങ്കളുടെ ഇനറ്റ്ര്പ്രെട്ടേഷന്‍. ചിലപ്പോള്‍ ശരിയായിരിക്കാം..അത് ഭരണകൂടത്തിന്റെ മനസ്സ് പോലെയിരിക്കും. അറിഞ്ഞ വിവരം വെച്ച് ഈ അഭ്യാസം വിരലിലെണ്ണാവുന്നവരെ രക്ഷിക്കാന്‍ അല്ല. എല്ലാവര്‍ക്കും കൂടിയാണ്. സാമ്പത്തികരംഗം ഒരു ചങ്ങലയാണ്. ഒരു കണ്ണി ദ്രവിച്ചു എന്നു കരുതുക. ആ കണ്ണിയെ ബലപ്പെടുത്താതെ മൊത്തം ചങ്ങലയുടെ ശക്തി പുനസ്ഥാപിക്കുന്നതെങ്ങനെ? ശരിയാണ്, അതില്‍ ഒരു അനീതിയുണ്ട്. അതാണ് ഞാന്‍ പറഞ്ഞത് വെറുതേ അങ്ങ് രക്ഷിച്ചാള്‍ പോരാ, ഭാവിയില്‍ അത് തിരിച്ചു പിടിക്കാനും, ഇത് മറ്റു കമ്പനികള്‍ക് മേല്‍ ഒരു അഡ്വാന്റേജായി ദ്രവിച്ച കണ്ണികള്‍ ഉപയോഗിക്കാതിരിക്കാനും ഗവര്‍മെന്റ് ശ്രദ്ധിക്കണം.
എന്നു വെച്ച് ബയില്‍ ഔട്ട് ആണ് ഒറ്റമൂലി എന്നൊന്നും ഞാന്‍ കരുതുന്നില്ല. ഇത് വലിയൊരു പ്രതിസന്ധിയാണ്. റിയല്‍ മെസ്സ്. സമയമെടുക്കും, എന്തു ചെയ്താലും!

ഈ സ്വകാര്യ-കമ്പോള മൂലധന ശക്തികള്‍ ഇത്രകാലവും അമേരിക്കന്‍ പൊതുമുതല്‍ ചൂതാടുകയായിരുന്നു. അമേരിക്കന്‍ സര്‍ക്കാരുകള്‍ ഒന്നൊഴിയാതെ ആ പണിക്ക് ചൂട്ടുതെളിക്കുകയുമായിരുന്നു. ഒരു ശക്തമായ സാമ്പത്തികരംഗം പോലും സൃഷ്ടിക്കാനാവാത്തവിധം inflated economy and public sphere ആയിരുന്നു അമേരിക്കയുടേത്. പ്രായോഗികമതികളും, ജനധിപത്യസ്വഭാവമുള്ളതുമായ രാഷ്ട്രീയനേതൃത്വം ഭരണം കയ്യാളുന്നതുവരെ, ഇനിയും അത് മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാനും വയ്യ.

->ഹഹഹ ഞാന്‍ എന്തു പറയാന്‍! :-) ഈ ഗ്രീഡ് എന്നത് കമ്പനികള്‍ക് മാത്രമല്ല, കടം വാങ്ങുന്നവനും ഉണ്ട്..ഇല്ലേ?

അതുവരെ, സെക്യൂരിറ്റീസ്, ഫ്യൂച്ചര്‍, മോര്‍ട്ട്‌ഗേജ്, ഡെറിവേറ്റീവ്സ് എന്നൊക്കെ നാമം ചൊല്ലി, മലമൂട്ടിലുകളും, കൊച്ചുതൊമ്മന്മാരും, താങ്കളും പരസ്പരം ചൊറിഞ്ഞുകൊണ്ടിരിക്കുക.

->കഷ്ടമാണിത്..സഖാക്കള്‍ അവിടെ ചൊറിഞ്ഞു കൊണ്ടിരിക്കുക, ഞങ്ങള്‍ ഇവിടെ ചൊറിഞ്ഞു കൊണ്ടിരിക്കുക. എന്തുകൊണ്ട് ഒരു ഉഭയകക്ഷി ചൊറിയലിന് ശ്രമിച്ചു കൂടാ?

ഒരു രാജ്യത്തിന്റെ സമ്പത്തും വികസനവും, അവിടുത്തെ സെക്യൂരിറ്റീസിലും, ഫ്യൂച്ചറിലും, മോര്‍ട്ട്‌ഗേജ് ബാക്‍ഡ് സെക്യൂരിറ്റീസിലും, ഡെറിവേറ്റീവ്സിലുമല്ല നിലനില്‍ക്കുന്നതെന്നും, അതാതിടങ്ങളിലെ മനുഷ്യാവസ്ഥയുടെ വര്‍ത്തമാന-ഭാവികാലങ്ങളിലുമാണെന്നും വിശ്വസിക്കുന്ന പി.സായ്‌നാഥിനെപ്പോലുള്ളവര്‍ എഴുതിവിടുന്നത് പൈങ്കിളിയും അസംബന്ധവും, മസാലയും, വാചകമടിയുമായി തോന്നുന്നത് മറ്റൊരു രോഗം കൊണ്ടാണ്.

->എന്താണ് സാര്‍ ആ രോഗം? സോഷ്യലിസ്റ്റിക് മയോപ്പിയ ആണോ? ഞാനതിന് കുത്തിവയ്പ് എടുത്തിട്ടുള്ളതാ.

അതിനുള്ള ചികിത്സയും എന്റെ കയ്യിലില്ല.

->തന്നോടാരെങ്കിലും ചികിത്സിക്കാന്‍ പറഞ്ഞോ?

എന്റെ കയ്യിലുള്ളത് ലോക്കല്‍ ഭാഷയും ലോക്കല്‍ അറിവുകളും മാത്രം.

->എന്റെ കൈയ്യിലും. അറിയാന്‍ വയ്യാത്തത് അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കാത്തത് ഇന്റര്‍‌നാഷണലും അമേരിക്കനും ആക്കുന്നത് കഷ്ടം തന്നെ.

അഭിവാദ്യങ്ങളോടെ
->ആലിംഗനങ്ങളോടെ

മലമൂട്ടില്‍ മത്തായി said...

ലോക്കല്‍ അറിവ് മാത്രം വെച്ചു അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ വിശകലനം ചെയാന്‍ മുതിര്നാല്‍, സങ്ങതി കുഴകുഴയാവും. അതിനാല്‍, വിവരങ്ങള്‍ അറിവുള്ളവരുടെ അടുത്ത് നിന്നും പഠിക്കണം, അറിവിന്‌ പ്രത്യയശാസ്ത്രം ഇല്ല. അല്ലാതെ ചുമ്മാ അവിടുന്നും ഇവിടുന്നും ഓരോരുത്തര്‍ എഴുതി വിടുന്നത് ബ്ലോഗില്‍ എടുത്തു ചാര്‍ത്തി അതിന് ശേഷം ഗ്വാ-ഗ്വാ വിളിച്ചു നടന്നിട്ട് കാര്യമില്ല.

പിന്നെ അമേരിക്കന്‍ കടകെണിയെ പറ്റി ആദ്യം വിവരം തന്നത് പി. സായിനാഥ് അല്ല; അത് അഞ്ചാറു കൊല്ലം മുന്പ് തീവ്ര ഹിന്ദുത്വകാരന്‍ ഗുരുസ്വാമി ആണ് ചെയ്തത്. പക്ഷെ എന്ത് ചെയ്യാം എല്ലാം കമ്മുനിസതിന്റെ ചുവ്വപ്പു കണ്ണട വെച്ചു നോക്കുന്ന താങ്ങല്ക് അത് കാണാന്‍ കണ്ണില്ലാതെ പോയി.

അഭിവാദ്യങ്ങള്‍ വരവ് വെച്ചിരിക്കുന്നു.

Anonymous said...

Guruswamy?? Let us be sure about names at least.

മലമൂട്ടില്‍ മത്തായി said...
This comment has been removed by the author.
മലമൂട്ടില്‍ മത്തായി said...

ഗുരുസ്വാമി അല്ല, ഗുരുമൂര്‍ത്തി ആണ്. ഞാന്‍ റെഫര്‍ ചെയ്ത ആര്‍ട്ടിക്കിള്‍:
http://www.mail-archive.com/assam@pikespeak.uccs.edu/msg00470.html

കൂടുതല്‍ വിവരങ്ങള്‍:
http://www.thehindubusinessline.com/2008/02/01/stories/2008020151170800.htm

http://www.gurumurthy.net/

പക്ഷെ പറഞ്ഞിട്ടെന്താ കാര്യം, ഓന്‍ മറ്റേ ആളാ.

Rajeeve Chelanat said...

അനോണീ,

തന്റെ അവസാനകമന്റിലെ ഭാഷാപരമായ കലിപ്പിന് എന്റെ കയ്യില്‍ മരുന്നില്ല.

മുപ്പതുകളിലെ ചീതേവി ചരിതം വായിച്ച് പുളകം കൊള്ളണമെന്നല്ലല്ലോ ഞാന്‍ എഴുതിയത്. അന്നും ഒരു സാമ്പത്തികമാന്ദ്യം ഉണ്ടായിരുന്നുവെന്നും, തന്റെ ‘കൊളാറ്ററ‘ലൊക്കെ പുറത്തേക്കെടുത്ത് വിരട്ടുന്നതിനുമുന്‍പ് അതൊക്കെ ഒന്ന് പരിശോധിച്ചാല്‍ നന്നായിരുന്നു എന്നുമാണ് അടിയന്‍ ഉദ്ദേശിച്ചത്.

Paul Craig Roberts എന്ന ഒരു വിദ്വാന്‍ ഇക്കഴിഞ്ഞ ഒരു ദിവസം, ഒരു ലേഖനം എഴുതിയിട്ടുണ്ട്. അതില്‍ ഈ കൊളാറ്ററലിനെക്കുറിച്ചും, ഇന്‍സോള്‍വന്‍സിയെക്കുറിച്ചുമുള്ള പരാമര്‍ശങ്ങളുമുണ്ട്. സൌകര്യമുണ്ടെങ്കില്‍ നോക്കുക.

ബാക്കിയുള്ള (എന്റെ) ചില അഭിപ്രായങ്ങള്‍ക്ക് ,‘നന്ദി‘...‘സബ്‌ജക്ടീവ് ആണ്‘... ....‘വാദത്തിനുവേണ്ടി സമ്മതിക്കാം‘..‘ചിലപ്പോള്‍ ശരിയായിരിക്കാം‘...എന്നൊക്കെ എഴുതിക്കണ്ടു.
അതുകൊണ്ട് അതിനെക്കുറിച്ചൊന്നും വീണ്ടും ചര്‍ച്ചിക്കുന്നില്ല.

ആലിംഗനത്തിനും ചുംബനത്തിനുമൊന്നും തത്ക്കാലം സമയവുമില്ല. നേരിട്ടു കാണുമ്പോള്‍ പറ്റിയാല്‍ ആവുകയും ചെയ്യാം.

തത്ക്കാലം
അഭിവാദ്യങ്ങളോടെ,

Anonymous said...

ഹ! സഗാവ് ചൂടാവാതെ. ഇങ്ങോട്ട് പറഞ്ഞ അതേ ഭാഷയില്‍ അങ്ങോട്ടും പറയും..
അത്രേയുള്ളൂ.
1930ല്‍ എന്തു നടന്നെന്നാണ് പറയുന്നത്?
1929ലെ കറുത്തെ ചൊവ്വാഴ്ചയാണോ ഉദ്ദേശിച്ചത്? ബ്രോക്കര്‍‌മാര്‍ കടം വാങ്ങി ട്റേഡ് നടത്തിയെന്ന ന്യൂസിലെ പാനിക്ക് സെല്ലിംഗ്?
1932ലെ ക്രാഷ്? അതൊക്കെ ഒറ്റരാത്രി കൊണ്ട് വന്ന ക്രാഷല്ലേ? അതും ഇതും തമ്മില്‍ കം‌പാരിസണ്‍ സാധ്യമാണെന്ന് ഒട്ടുമിക്ക സാമ്പത്തിക വിദഗ്ധരും വിശ്വസിക്കുന്നില്ല, കാരണം ഓഹരി ഇടിഞ്ഞു എന്നത് മാത്രമാണ് സാമ്യം. കാരണങ്ങള്‍ വ്യത്യ‌സ്തമാണ്.
(ശേ, സഖാവ് പറഞ്ഞത് തെറ്റിദ്ധരിച്ച് ചീതേവീ ചരിതം വായിച്ചു തുടങ്ങ്യതായിരുന്നു..രസം പിടിക്ക്യേം ചെയ്തു..ഇനിയെന്താ ചെയ്ക?)

കൊളാറ്ററല്‍ എന്നു കേട്ടപ്പോള്‍ പിന്നേം വിരണ്ടോ? കഷ്ടം! ആരാ ഈ പോള്‍ ക്രെയിഗ് റോബേര്‍ട്ട്? അങ്ങേര്‍ പറയുന്നതാണോ അവസാനവാക്ക്? അല്ല കേട്ടിട്ടില്ലേ..അതോണ്ട് ചോദിച്ചതാ.
വേറെ കുറേപ്പേര്‍ ഉണ്ട്, നല്ല നല്ല ലേഖനങ്ങള്‍ എഴുതുന്നത്..അങ്ങോട്ട് പറഞ്ഞു തരട്ടേ പേരുകള്‍? എത്ര വേണം?

സമ്മതിക്കാം ചിലപ്പോള്‍ ശരിയായിരിക്കാം എനൊക്കെ പറഞ്ഞത് കേട്ട് പുളകം കൊണ്ട് പിന്തിരിയുന്നതില്‍ വിഷമമുണ്ട്. ഹഹ...അതിന്റെയര്‍ത്ഥം സായ്‌നാഥ് പറഞ്ഞതും പിന്നെ താന്‍ പറഞ്ഞതും എല്ലാം ഞാന്‍ ശരി വെച്ചു എന്നാണെങ്കില്‍ സഹതാപമേയുള്ളൂ. എന്താണ് ഞാന്‍ സമ്മതിച്ച് തന്നത് എന്ന് പറഞ്ഞാല്‍ ഞാനഴുതിയതിന്റെ കാരണം സമയം കിട്ടുമ്പോള്‍ വിശദമായി വ്യക്തമാക്കാം.ഗ്യാരന്റി.

വീണ്ടും ചര്‍ച്ചിക്കുന്നില്ല എന്ന് പറഞ്ജ്നതിനെ സ്വാഗതം ചെയ്യുന്നു, കാരണം ഈ ചര്‍ച്ച കൊണ്ട് താനും ഞാനും ഒന്നും നേടുന്നില്ല. റിട്ടേണില്ലാത്ത കാര്യത്തില്‍ സമയമോ പൈസയോ മുടക്കരുത് എന്നാണല്ലോ ക്യാപ്പിറ്റലിസവും ചൈനീസ് കമ്യൂണിസവും നമ്മളെ പഠിപ്പിക്കുന്നത്.

അപ്പോള്‍ ഷാങ്ങ്‌ഹായ് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ നിലവാരം എത്രാന്നാ പറഞ്ഞേ? (അല്ല അവിടെ സ്പെക്യുലേഷന്‍ ഇല്ലാത്ത ഒരു സ്റ്റോക്ക് എക്സ്ചേഞ്ച് ആണല്ലോ..യേത്?)

പോട്ടേ ന്നാ. ബൈ.

(ചുംബനം ആര് പറഞ്ഞ്? അയ്യേ....ചേ ഞാനാ റ്റൈപ്പല്ലാ ട്ടാ)