Monday, April 27, 2009

ചങ്ങലക്കു ഭ്രാന്തുപിടിച്ചാല്‍


ചങ്ങലക്ക് ഭ്രാന്തുപിടിക്കുക എന്നു കേട്ടിട്ടുണ്ട്. ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ മറ്റെന്താണ് നമുക്ക് തോന്നുക?

ശിക്ഷിക്കാനും ശിക്ഷ എന്തായിരിക്കണമെന്നു തീരുമാനിക്കാനുമുള്ള സ്വാതന്ത്ര്യമൊക്കെ നമുക്കൊഴിച്ച് മറ്റെല്ലാവര്‍ക്കും നമ്മള്‍ സദാചാര-മൂല്യബോധ-ഭരണഘടനാപ്രകാരങ്ങള്‍ വഴിയും അല്ലാതെയുമായി കൊടുത്തുകഴിഞ്ഞിട്ടുണ്ട്. നമ്മുടെ കാര്യം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ബാല്യം മുതലേ മറ്റുള്ളവരുടെ കുത്തകയാണ്. അത് നമ്മുടെ നല്ലതിനുവേണ്ടിയാണെന്നുള്ള ‘രാഷ്ട്രീയബോധം’ വളര്‍ന്നുവരുന്തോറും കൈവരിക്കുന്നതും ലോകസ്വഭാവം.

എങ്കിലും, ഒരു കോടതി, ശിക്ഷയായി, ഇത്തരത്തില്‍ ഒരു ക്ഷേത്രസേവനം വിധിക്കുമ്പോള്‍, അതിനര്‍ത്ഥം, ആ കോടതിക്കും ന്യായാധിപനും ഇന്ത്യന്‍ ശിക്ഷാനിയമത്തിലും ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിലുമുള്ളതിനേക്കാള്‍ വിശ്വാസവും താത്‌പര്യവും സാമര്‍ത്ഥ്യവും പൌരോഹിത്യ-നാടുവാഴി സമ്പ്രദായങ്ങളിലാണെന്നു തന്നെയാണ്.

നാളെ മറ്റേതെങ്കിലുമൊരു കോടതിയോ, പോലീസുദ്യോഗസ്ഥനോ, ഭരണഘടനാ വകുപ്പൊ, മറ്റേതെങ്കിലുമൊരു കുറ്റത്തിനു ശിക്ഷയായി, പശുദാനമോ ബ്രാഹ്മണരുടെ കാല്‍കഴുകിച്ചൂട്ടോ നമ്മളോട് കല്‍പ്പിച്ചാലും തില്‍ അത്ഭുതപ്പെടാനാവില്ല.

ഇത്തരം കോടതികളെ കാലഹരണപ്പെടുത്തുകയും ഇത്തരം ന്യായാധിപന്മാരെ ജനകീയ വിചാരണ നടത്തുകയുമാണ് അടിയന്തിരമായി വേണ്ടത്.

40 comments:

Rajeeve Chelanat said...

ചങ്ങലക്കു ഭ്രാന്തുപിടിച്ചാല്‍

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

“”“എങ്കിലും, ഒരു കോടതി, ശിക്ഷയായി, ഇത്തരത്തില്‍ ഒരു ക്ഷേത്രസേവനം വിധിക്കുമ്പോള്‍, അതിനര്‍ത്ഥം, ആ കോടതിക്കും ന്യായാധിപനും ഇന്ത്യന്‍ ശിക്ഷാനിയമത്തിലും ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിലുമുള്ളതിനേക്കാള്‍ വിശ്വാസവും താത്‌പര്യവും സാമര്‍ത്ഥ്യവും പൌരോഹിത്യ-നാടുവാഴി സമ്പ്രദായങ്ങളിലാണെന്നു തന്നെയാണ്.“”
----------------

വളരെ പ്രസക്തമായ ചിന്താവിഷയം.ഇതിനർത്ഥം ഭരണഘടനയെ വെല്ലുവിളിച്ച് എന്ത് ശിക്ഷാവിധിയും ഇവർ നടപ്പിലാക്കും എന്നതു തന്നെ.മതേതര രാഷ്ട്രം എന്ന സങ്കല്പത്തിനു മേലാണ് ഇത്തരക്കാർ കത്തി വയ്ക്കുന്നത്.ഇവരെപ്പോലെയുള്ളവരെ ജനകീയ വിചാരണ നടത്തണം എന്ന രാജീവിന്റെ അഭിപ്രായത്തോട് ഞാൻ നൂറു ശതമാനവും യോജിയ്ക്കുന്നു.

Unknown said...

'ഇത്തരം കോടതികളെ കാലഹരണപ്പെടുത്തുകയും ഇത്തരം ന്യായാധിപന്മാരെ ജനകീയ വിചാരണ നടത്തുകയുമാണ് അടിയന്തിരമായി വേണ്ടത്.'

നിഷ്പക്ഷമായി വിചാരണ ചെയ്യാനുള്ള യോഗ്യത ജനങ്ങള്‍ക്കു് ഉണ്ടായിരുന്നെങ്കില്‍ ഒരു ജനകീയ വിചാരണയുടെ ആവശ്യം വരുമായിരുന്നില്ല. ജനങ്ങളുടെയല്ലേ കോടതികളും?

(പ്രായപൂര്‍ത്തിയാവാത്തവരെ പെറ്റികേസുകളില്‍ സാമൂഹ്യസേവനമേഖലകളില്‍ കുറെ മണിക്കൂര്‍ ജോലി ചെയ്യാന്‍ വിടുന്നതു് പല രാജ്യങ്ങളിലും നിലവിലുള്ള രീതിയാണെന്നതും മറക്കുന്നില്ല.)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ബാബു പറഞ്ഞത് അംഗീകരിച്ചു കൊണ്ട്, സായിബാബ ക്ഷേത്രം ജോലി എങ്ങനെയാണു സാമൂഹിക സേവനം ആകുന്നത്?

ജനങ്ങൾക്ക് നിഷ്പക്ഷമായി വിചാരണ ചെയ്യാനുള്ള യോഗ്യത ഇല്ലാത്തതു കൊണ്ടല്ല, “ആളു കൂടിയാൽ പാമ്പു ചാവില്ല “ എന്ന ന്യായം മാത്രമാണ് ജനകീയ വിചാരണയിലെ പ്രശ്നം.പിന്നെ വിചാരണകൾക്കും ശിക്ഷാവിധികൾക്കും ഏകമാന സ്വഭാവവും ഇല്ല

Anonymous said...

"എങ്കിലും, ഒരു കോടതി, ശിക്ഷയായി, ഇത്തരത്തില്‍ ഒരു ക്ഷേത്രസേവനം വിധിക്കുമ്പോള്‍,.........."

'സ്വാത്' നോളം ഭീതിപ്പെടുത്തുന്ന ഒന്ന് അതില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നു മനസ്സിലാക്കിക്കൊണ്ടു തന്നെ പറയട്ടെ
സാമൂഹസംബന്ധ വ്യഥകള്‍ വൃഥാ ആക്രോശങ്ങള്‍ മാത്രമായി പരിണമിക്കാതിരിക്കട്ടെ.

മതനിയമങ്ങള്‍ മത കോടതികള്‍ രഹസ്യമായും പരസ്യമായും നടപ്പിലാക്കുന്നത് കണ്ടില്ലെന്നു വക്കുന്നതും,
പാര്‍ട്ടി ഊരുവിലക്കുകള്‍ പ്രഖ്യാപിക്കുന്നതും ഇതേ രാഷ്ട്രീയ ചിന്താഗതി തന്നെയാണെന്നോര്‍ക്കുമ്പോള്‍ ഞാന്‍ ഒരു വെറും പൗരനാണെന്ന് ബോധ്യം വരുന്നു.

Unknown said...

സുനിൽ കൃഷ്ണൻ,
സായിബാബ ക്ഷേത്രംജോലി സാമൂഹ്യസേവനമാണെന്ന അർത്ഥത്തിലല്ല അതു് പറഞ്ഞതു്. ബാബാസേവനം സാമൂഹ്യസേവനം ആവില്ലെന്നു് തന്നെയാണു് എന്റെയും അഭിപ്രായം.

ജനകീയവിചാരണയെപ്പറ്റി പറഞ്ഞതു് ജനങ്ങൾക്കു് വേണ്ടതേ അവർക്കു് ലഭിക്കൂ എന്ന അർത്ഥത്തിലും. കോടതിയായാലും, മതമായാലും, രാഷ്ട്രീയമായാലും ഇക്കാര്യത്തിൽ മാറ്റം വരുന്നില്ല. സായിബാബ ക്ഷേത്രംജോലി ശിക്ഷയായി നൽകുന്ന ഒരു കോടതി ചലിക്കുന്ന തലം ഏതെന്നു് പ്രത്യേകം പറയണ്ടല്ലോ.

Radheyan said...

2 കാര്യമാണ് ഇതിലുള്ളത്.

ശിക്ഷയായി സാമൂഹിക സേവനം വിധിക്കുക-എനിക്ക് തോന്നുന്നു നമ്മുടെ നിയമവ്യവസ്ഥയി അത് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന്.പക്ഷെ അത് ഒരു നല്ല ശിക്ഷയായി തോന്നുന്നു.

ചോദ്യം രണ്ട് ക്ഷേത്രസേവനം സാമൂഹികസേവനമാണോ. തീര്‍ച്ചയായും അല്ല അത്തരം ഒരു വിധി നമ്മുടെ മതേതരഘടനക്ക് വിരുദ്ധം തന്നെയാണ്.(ഒരുപക്ഷെ ക്ഷേത്രം മുതലിനെ ചൊല്ലിയുള്ള തര്‍ക്കമായതിനാലാവും ഇങ്ങനെ വിധിച്ചത്, പക്ഷെ ഇതൊരു മോശം പ്രീസിഡന്‍സ് സൃഷ്ടിക്കും).

ചെയ്യാന്‍ കഴിയുന്നത് പീനല്‍ കോഡില്‍ ശിക്ഷയായി വിധിക്കാവുന്ന സാമൂഹികസേവനത്തെ ഡിഫൈന്‍ ചെയ്യുക എന്നതാണ്.അത്തരം ഒരു ഡെഫനിഷന്‍ സബ്ജക്റ്റീവായി ഇത്തരം വിഷയത്തെ സമീപിക്കുന്നതില്‍ നിന്ന് ജഡ്ജിമാരെ തടയുമെന്ന് തോന്നുന്നു.

ഏതായാലും ഈ വാര്‍ത്ത ശ്രദ്ധയില്‍ പെടുത്തിയതിന് രാജീവിന് നന്ദി

Unknown said...

രാധേയൻ,
പ്രായപൂർത്തിയാവാത്തവർ, പെറ്റിക്കേസുകൾ എന്നിവയിലെ ഊന്നൽ മറക്കണ്ട.

Anonymous said...

സ്വാത് ഒളിഞ്ഞിരിക്കുന്നത് പാര്‍ട്ടി മാറുന്നവ്ന്റെ പാലം വലിക്കുന്നിടത്തും കാര്‍ട്ടൂണ്‍ വരച്ച്വന്റെ തലയ്ക്കു വില പറയുന്നിടത്തും ഒന്നുമല്ല കോടതിയിലാണെന്ന കണ്ടുപിടുത്തം മഹത്തരം തന്നെ എന്ന്ല്ലാതെ എന്തു പറയാന്‍.

Umesh::ഉമേഷ് said...

പോസ്റ്റിന്റെ ആശയത്തോടു യോജിക്കുന്നുണ്ടെങ്കിലും വാർത്തയുടെ അവസാനത്തെ വാക്യം കൂടി വായിക്കാൻ അപേക്ഷ.

"കല്‍കാജിയിലെ സായിബാബ ക്ഷേത്രത്തില്‍ പൂജ നടത്തുന്നതിനു സ്വരൂപിച്ച പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ്‌ കൈയേറ്റത്തില്‍ കലാശിച്ചത്‌."

അപ്പോൾ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസാണു്. അവരെയാണു ക്ഷേത്രത്തിൽ ജോലി ചെയ്യാൻ ശിക്ഷിച്ചതു്. അവിശ്വാസികളെയോ ഇതരമതസ്ഥരെയോ അല്ല.

പിന്നെ, ഒരു മതേതരരാജ്യത്തിലെ കോടതി ഇങ്ങനെ ഒരു ഉത്തരവു പുറപ്പെടുവിക്കാൻ പാടുണ്ടോ എന്ന ചോദ്യത്തിനുത്തരം പറയാൻ നിയമം കാര്യമായി അറിയില്ല.

yousufpa said...

അബുദബി ഗവണ്മെന്‍റ് ഈയിടെ ഒരു നിയമം നടപ്പാക്കിയിരുന്നു. ട്രാഫിക്ക് നിയമം ലംഘിക്കുന്നവര്‍ പൊതു നിരത്തോ,പൊതു സ്ഥാപനങ്ങളോ വൃത്തിയാക്കണം എന്നായിരുന്നു അത്.

Anonymous said...

സായിബാബ ഏതു മതക്കാരനാൺ രാജീവേ?

പൗരോഹിത്യ നാടുവാഴി സമ്പ്രദായങ്ങളൊക്കെ വച്ചു കെട്ടാന്‍ പറ്റിയ പുള്ളിയാ സായിബാബ.മതേതരത്വത്തിന്റെ നെഞ്ചത്ത് കത്തി വച്ചയാ‌‌ള്‍!!!

Rajeeve Chelanat said...

വായനകള്‍ക്കു നന്ദി.

ഉമേഷ്

“അപ്പോള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസാണു്. അവരെയാണു ക്ഷേത്രത്തില്‍ ജോലി ചെയ്യാന്‍ ശിക്ഷിച്ചതു്. അവിശ്വാസികളെയോ ഇതരമതസ്ഥരെയോ അല്ല“

വിശ്വാസികളെ ക്ഷേത്രസേവനം ചെയ്യിക്കാന്‍/വിധിക്കാന്‍, തങ്ങള്‍ക്ക് അധികാരമുണ്ട് എന്ന് ദേവസ്വത്തിനോ/തമ്പ്രാക്കള്‍ക്കോ തോന്നിയാല്‍ അത് അവരുടെ കാര്യം. കോടതി പിന്തുടരേണ്ടത് രാജ്യത്തെ സിവില്‍-ക്രിമിനല്‍ ശിക്ഷിധികളെയായിരിക്കണം. അതില്‍ ഒരു മത/വിഭാഗീയ താത്‌പര്യങ്ങളും, പരിഗണനകളും അരുത്.

ആദ്യത്തെ അനോണിയുടെ ചോദ്യം എന്നോടല്ലാത്തതിനാലും, അനോണികളുടെ ചോദ്യം കഴിയുന്നതും അവഗണിക്കാറുള്ളതുകൊണ്ടും, അതിനുത്തരം തത്ക്കാല്‍മില്ല.

രണ്ടാമത്തെ അനോണിക്ക് - ഹിന്ദുമതത്തില്‍ ജനിച്ച്, ഒരു മതത്തെയും പ്രത്യേകിച്ച് പിന്തുടരാതെ, സകല മതക്കാരെയും ആവോളം പറ്റിച്ച്, സ്വന്തം കാര്യങ്ങള്‍ നോക്കുന്ന ഒരു ഫ്രാഡാണ് സായിബാബ എന്ന് എന്റെ ഉത്തരം. ഇപ്പോള്‍ പല്ലിന്റെ ശൌര്യമൊന്നും പണ്ടേപ്പോലെ ഫലിക്കുന്നില്ല. പുതിയ കോര്‍പ്പറേറ്റ് അവതാരങ്ങളുണ്ടല്ലോ. അതുകൊണ്ട്, വീല്‍ചെയറിലിരുന്ന് ഇടക്കിടക്ക് ദര്‍ശനമരുളി ഉരുണ്ടുരുണ്ട് പോകുന്നു ബാബാജി.

ഈ വിധി പുറപ്പെടുവിച്ച ജഡ്‌ജിയും ആ പുമാന്റെ ഏതെങ്കിലുമൊരടുത്ത ശിഷ്യനായിരിക്കണം.

അഭിവാദ്യങ്ങളോടെ

Umesh::ഉമേഷ് said...

രാജീവ്,

പുട്ടപർത്തിയിലെ ഫ്രോഡു ബാബയുടെ അമ്പലമല്ലെന്നു തോന്നുന്നു, പഴയ ഷിർദ്ദി സായിബാബയുടെ അമ്പലമായിരിക്കണം. എന്തായാലും വിഷയത്തിനു വ്യത്യാസമൊന്നുമില്ല.

Anonymous said...

"രണ്ടാമത്തെ അനോണിക്ക് - ഹിന്ദുമതത്തില്‍ ജനിച്ച്, ഒരു മതത്തെയും പ്രത്യേകിച്ച് പിന്തുടരാതെ, സകല മതക്കാരെയും ആവോളം പറ്റിച്ച്, സ്വന്തം കാര്യങ്ങള്‍ നോക്കുന്ന ഒരു ഫ്രാഡാണ് സായിബാബ എന്ന് എന്റെ ഉത്തരം....ഈ വിധി പുറപ്പെടുവിച്ച ജഡ്‌ജിയും ആ പുമാന്റെ ഏതെങ്കിലുമൊരടുത്ത ശിഷ്യനായിരിക്കണം."

:-) സായി ബാബ ആരാണെന്ന് പോലും അറിയാതെയാണ് സഖാവിന്റെ വാചകമടി. സഖാവേ, അറിയില്ലെങ്കില്‍ പറഞ്ഞു തരാം. അദ്ദേഹം ഒരു മുസ്ലീം ആയിരുന്നു. നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ന്യൂനപക്ഷം.

വിഷയത്തില്‍ വ്യത്യാസമുണ്ട്‌ ഉമേഷ്‌, മതെതരത്വന്റിന്റെ കടക്കല്‍ കത്തി വയ്ക്കുന്നു, നീതി ന്യായ വ്യവസ്ഥക്ക് വിശ്വാസം 'പൌരോഹിത്യ-നാടുവാഴി സമ്പ്രദായങ്ങളിലാണെന്നു തന്നയാണ്' എന്നൊക്കെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന വ്യക്തിക്ക് സായിബാബ എന്നാ വ്യക്തി ആരായിരുന്നെന്നോ അദ്ദേഹം എങ്ങനെയാണ് ജീവിചിരുന്നതെന്നോ പോലും അറിയില്ല. കഷ്ടം.

Rajeeve Chelanat said...

അവസാനത്തെ അനോണീക്കുള്ള എന്റെ (ഈ വിഷയത്തിലുള്ള) അവസാനത്തെ മറുപടി.

ഞാന്‍ പരാമര്‍ശിച്ച സായിബാബ (പുട്ടപര്‍ത്തിയിലും വൈറ്റ് ഫീല്‍ഡിലുമായി വാണരുളുന്ന നിന്തിരുവടി ശ്രീ സത്യസായി ബാബ) സത്യനാരായണരാജു ആയിരുന്നു പൂര്‍വ്വാശ്രമത്തില്‍. ഈശ്വരമ്മയുടെയും രാജുവിന്റെയും മകനായി 1926-ല്‍ ജനനം.

ശിര്‍ദ്ദിയുടെ മതത്തില്‍ പക്ഷാന്തരമുണ്ടായിരിക്കാം. ഇനി വരാന്‍ പോകുന്ന ജന്മമെന്ന് പറയപ്പെടുന്ന പ്രേം ബാബയുടെ മതം കണ്ടറിയണം. അതോ മതമില്ലാത്ത ജീവനായിരിക്കുമോ എന്നും നിശ്ചയം പോരാ.

Anonymous said...

"ഞാന്‍ പരാമര്‍ശിച്ച സായിബാബ (പുട്ടപര്‍ത്തിയിലും വൈറ്റ് ഫീല്‍ഡിലുമായി വാണരുളുന്ന നിന്തിരുവടി ശ്രീ സത്യസായി ബാബ) സത്യനാരായണരാജു ആയിരുന്നു പൂര്‍വ്വാശ്രമത്തില്‍. ഈശ്വരമ്മയുടെയും രാജുവിന്റെയും മകനായി 1926-ല്‍ ജനനം."

രാജീവ്, താങ്കള്‍ പരാമര്‍ശിച്ച സായി ബാബയുടെ മന്ദിരത്തില്‍ ആണോ സേവനം നടത്താന്‍ കോടതി കല്‍പ്പിച്ചത്. കല്‍ക്കജിയിലുള്ള സായി ബാബ മന്ദിരത്തില്‍ അല്ലേ പറഞ്ഞത്. അത് ഷിര്‍ദ്ദി സായി ബാബാ യുടെ മന്ദിരം ആണ്. വെറുതെയൊരു ഊഹത്തിന്റെ പുറത്തു ന്യായാധിപന്മാരെ ജനകീയ വിചാരണ നടത്തണം എന്നൊക്കെയുള്ള നിരുത്തരവാദപരമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കാന്‍ പാടുണ്ടോ?

പ്രായക്കുറവ് മൂലം പ്രതിക്കെതിരെ വാദി തന്നെ ക്ഷമിക്കുകയായിരുന്നു. രണ്ടു പേര്‍ക്കും സ്വീകാര്യമായ ഒരു പരിഹാരവും ആയിരുന്നു അത്. അതിനെയൊക്കെ ഊതിപ്പെരുപ്പിച്ചു ജനകീയ വിചാരണ എന്നൊക്കെ എഴുതിപ്പിടിക്കേണ്ട വല്ല കാര്യവുമുണ്ടോ രാജീവേ?


"ശിര്‍ദ്ദിയുടെ മതത്തില്‍ പക്ഷാന്തരമുണ്ടായിരിക്കാം. ഇനി വരാന്‍ പോകുന്ന ജന്മമെന്ന് പറയപ്പെടുന്ന പ്രേം ബാബയുടെ മതം കണ്ടറിയണം. അതോ മതമില്ലാത്ത ജീവനായിരിക്കുമോ എന്നും നിശ്ചയം പോരാ."

സഖാവ് കവടി നിരത്തി തുടങ്ങിയോ? നാളെ എന്തെങ്കിലും വരട്ടെ സഖാവെ, അകലെയെങ്ങാണ്ട് ഒരു തോടുണ്ടാവാന്‍ സാധ്യത ഉണ്ടെന്നും പറഞ്ഞു ഇവിടുന്നേ മുണ്ടും പൊക്കിപ്പിടിച്ച് നടക്കുന്ന സ്വഭാവം സഖാവിന് ഭൂഷണമാണോ? ;-)

Sabu Kottotty said...

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ കോടതികള്‍ക്ക്‌ മതേതര രാജ്യമെന്ന ചിന്ത ബാധകമല്ല സുഹൃത്തേ.....!

ജനശക്തി said...

.......കോടതി പിന്തുടരേണ്ടത് രാജ്യത്തെ സിവില്‍-ക്രിമിനല്‍ ശിക്ഷിധികളെയായിരിക്കണം. അതില്‍ ഒരു മത/വിഭാഗീയ താത്‌പര്യങ്ങളും, പരിഗണനകളും അരുത്.

100% യോജിപ്പ്.

സായി ബാബ ഏത് മതക്കാരന്‍ എന്നതൊക്കെ ഈ വിഷയത്തില്‍ അപ്രസക്തം. കോടതികള്‍ ഇങ്ങനെ വിധിക്കാമോ എന്നതാണ് ചോദ്യം. 30 വയസില്‍ താഴെയായാലും പ്രായത്തിന്റെ ആനുകൂല്യം ലഭിക്കും എന്നത് പുതിയ അറിവ്.

മതകോടതികളും, പാര്‍ട്ടികളും ഒന്നും പോലെയല്ല നമ്മുടെ നാട്ടിലെ നീതിന്യായക്കോടതികള്‍. ഈ വ്യത്യാസം തിരിച്ചറിഞ്ഞേ മതിയാവൂ.

Anonymous said...

ഹെന്റെ പോന്നു ജനശക്തീ, ഒരു തെറ്റിദ്ധാരണയുടെ പുറത്തു രാജീവ് ഇട്ട പോസ്റാണിത്. ദാ കണ്ടില്ലേ എഴുതിയിരിക്കുന്നത്.

"ഹിന്ദുമതത്തില്‍ ജനിച്ച്, ഒരു മതത്തെയും പ്രത്യേകിച്ച് പിന്തുടരാതെ, സകല മതക്കാരെയും ആവോളം പറ്റിച്ച്, സ്വന്തം കാര്യങ്ങള്‍ നോക്കുന്ന ഒരു ഫ്രാഡാണ് സായിബാബ എന്ന് എന്റെ ഉത്തരം. ഇപ്പോള്‍ പല്ലിന്റെ ശൌര്യമൊന്നും പണ്ടേപ്പോലെ ഫലിക്കുന്നില്ല. പുതിയ കോര്‍പ്പറേറ്റ് അവതാരങ്ങളുണ്ടല്ലോ. അതുകൊണ്ട്, വീല്‍ചെയറിലിരുന്ന് ഇടക്കിടക്ക് ദര്‍ശനമരുളി ഉരുണ്ടുരുണ്ട് പോകുന്നു ബാബാജി. ഈ വിധി പുറപ്പെടുവിച്ച ജഡ്‌ജിയും ആ പുമാന്റെ ഏതെങ്കിലുമൊരടുത്ത ശിഷ്യനായിരിക്കണം."

ആ തെറ്റിധാരണ കൊണ്ട് തന്നെയാണ് "മതെതരത്വന്റിന്റെ കടക്കല്‍ കത്തി വയ്ക്കുന്നു, നീതി ന്യായ വ്യവസ്ഥക്ക് വിശ്വാസം 'പൌരോഹിത്യ-നാടുവാഴി സമ്പ്രദായങ്ങളിലാണെന്നു തന്നയാണ്', ജനകീയ വിചാരണ വേണം " എന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്നത്‌. ആ തെറ്റിധാരണ ഒന്ന് തിരുത്തി എന്ന് മാത്രം.

"സായി ബാബ ഏത് മതക്കാരന്‍ എന്നതൊക്കെ ഈ വിഷയത്തില്‍ അപ്രസക്തം. കോടതികള്‍ ഇങ്ങനെ വിധിക്കാമോ എന്നതാണ് ചോദ്യം. 30 വയസില്‍ താഴെയായാലും പ്രായത്തിന്റെ ആനുകൂല്യം ലഭിക്കും എന്നത് പുതിയ അറിവ്."

സായി ബാബാ ഏതു മതക്കരനാനെന്നരിയാതെയാണോ മതേതരത്തിന്റെ കടക്കല്‍ കത്തി വച്ച് എന്നൊക്കെ പറയുന്നത്? മതേതരത്വത്തിന്റെ കടക്കല്‍ കത്തി വയ്ക്കുന്നു എന്നാരോപിച്ച സ്ഥിതിക്ക് സായി ബാബയുടെ മതവും പ്രസക്തം തന്നെ. ഏതു മതത്തിനനുകൂലമായി കോടതി വിധി പ്രസ്താവിച്ചു എന്ന് താങ്കള്‍ പറയൂ. പറഞ്ഞാല്‍ മതേതരത്വത്തിന്റെ കടക്കല്‍ കത്തി വച്ച് എന്ന് സമ്മതിക്കാം.

പാര്‍ത്ഥന്‍ said...

ജനശക്തി said...
.......കോടതി പിന്തുടരേണ്ടത് രാജ്യത്തെ സിവില്‍-ക്രിമിനല്‍ ശിക്ഷിധികളെയായിരിക്കണം. അതില്‍ ഒരു മത/വിഭാഗീയ താത്‌പര്യങ്ങളും, പരിഗണനകളും അരുത്.
ഏകീകൃത സിവിൽ നിയമത്തിന് എവിടെയാ തടസ്സംണ്ട്ന്ന് പറഞ്ഞത് ?പള്ളി വേറെ പട്ടക്കാരൻ വേറെ.
അമേരിക്കൻ പ്രസിഡണ്ടിന്റെ മോളെവരെ സാമൂഹിക സേവനം ചെയ്യാൻ ശിക്ഷിച്ചിട്ടുണ്ട്.
ഓരോരുത്തരുടെയും മതവിശ്വാസം അനുസരിച്ചു തന്നെയല്ലെ കാര്യങ്ങൾ നടക്കുന്നത്. അത് താല്പര്യമില്ലാത്തവർ പർട്ടി ഓഫീസ് അടിച്ചുവാരാനോ രക്തസാക്ഷിമണ്ഡപം പെയിന്റടിക്കാനോ താല്പര്യപ്പെടുന്നു എന്നു പറഞ്ഞ് ഒരു ഹരജി കൊടുക്കാം.

Zebu Bull::മാണിക്കൻ said...

അനോണിയ്ക്ക് പത്തുമാര്‍‌ക്ക്. ലോധി റോഡിലുള്ള ക്ഷേത്രം ഷിര്‍‌ദ്ദി സായിബാബയുടേതു തന്നെ. അങ്ങേരെപ്പറ്റി കുറച്ചുവായിക്കാന്‍ ആ കമന്റ് അവസരമുണ്ടാക്കി; അതിനു നന്ദി.

വക്കീലല്ലാത്ത എന്റെ വിനീതാഭിപ്രായം: ഇതൊരു സിവില്‍ കേസാണ്‌. വാദിക്കും, പ്രതിക്കും ഈ ഒത്തുതീര്‍‌പ്പിനു വിരോധമില്ലെങ്കില്‍, ചെയ്യാന്‍ പോകുന്ന ഒത്തുതീര്‍‌പ്പില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെങ്കില്‍, ഇങ്ങനെയൊരു വിധിയില്‍ തെറ്റില്ലെന്നാണെനിക്കു തോന്നുന്നത്. പൊതുജനമായിരുന്നു (as in "People vs") വാദിഭാഗത്തെങ്കില്‍ ഇത്തരമൊരു വിധി എതിര്‍‌ക്കപ്പെടേണ്ടതായിരുന്നു താനും.

Anonymous said...

I am sure Mr.Chelanatt is aware of the 'community service' verdicts awarded by courts especially popular in US. Here the people involved in the case is clearly associated with the temple and the dispute is about the money collected for pooja there. So what is so very much against secularism in asking the guilty party to do service at a temple as a token punishment? It is only a gesture.

What truly irks Chelanatt and his lot is the word temple in the news. What would have been his reaction if the case involved a church and the people were asked to do a few days' community service in YMCA or a local church? I am sure he wouldn't have noticed this news, heck it would not even have made it into the news first of all, if not for the word temple.

Pseudo secularism of the highest variety is here for all to see.

ചിതല്‍ said...

വാര്‍ത്ത വായിച്ച് ഫലിതം ഓര്‍ത്ത് ഇന്ന് ചിരിക്കട്ടെ...
നാളെ പകച്ചിരിക്കാം..

Jijo said...

This is not the first time the court orders 'Social Service' as token punishment in non-criminal cases in India. I remember actress Roja 'punished' to do service in a Children's home in Chennai. (She did a very bad job of it - instead of carrying it out gracefully, she fretted and made a fool of herself in front of the kids).

These types of orders are permissible if both parties agree to it and usually is the result of a compromise. And the place of service should also be mutually agreeable.

P.S. I detest the likes of Delta Victor who tries to inject poison into any discussion. I meet a lot of them in US. Why did you have to bring YMCA or Church into this? Even Rajeev's comments on Sai Baba of Puttaparthi (I too think he is a fraud but that is my opinion, there are many who believe he is God) should have been avoided in this post.

Rajeeve Chelanat said...

പ്രതിക്കും വാദിക്കും എതിര്‍പ്പില്ലെങ്കില്‍ പിന്നെ തനിക്കെന്താണ്? ആര്‍ക്കും ഒരു ഉപദ്രവുമില്ലാത്ത ഒരു കോടതിവിധിയല്ലേ ഇത്? അമ്പലവുമായി ബന്ധപ്പെട്ട കേസായതുകൊണ്ട് ക്ഷേത്രസേവനം വിധിച്ചു എന്നല്ലേയുള്ളു എന്നൊക്കെയാണ് പൊതുവായ എതിര്‍വാദങ്ങള്‍.

പേരിനെങ്കിലും ജനാധിപത്യ-മതേതര സ്വഭാവമുള്ള ഇന്ത്യപോലുള്ള ഒരു രാജ്യത്ത്, കോടതി പോലുള്ള പൊതു സ്ഥാപനങ്ങളെങ്കിലും ആ സ്വഭാവം കാണിക്കേന്റതുണ്ട് എന്ന ബോദ്ധ്യമുള്ളവരോട് മാത്രമേ എനിക്കൊരു സംവാദം സാധ്യമാകൂ. എന്റെ പരിമിതി തന്നെയാണ് അത്. ശിക്ഷാവിധികളെന്ന നിലക്ക് കമ്മ്യൂണിറ്റി സര്‍വ്വീസുകള്‍ക്ക് പ്രസക്തിയുണ്ട്. ഇനി, ആ കമ്മ്യൂണിറ്റി സര്‍വ്വീസ് എന്നതുകൊണ്ട് എസ്.എന്‍.ഡി.പി-എന്‍.എസ്സ്.എസ്സ്-ഇടവക-മഹല്ല് സര്‍വ്വീസ് അതൊക്കെയല്ലേ ഉദ്ദേശിച്ചത്, അതും കമ്മ്യൂണിറ്റിയല്ലേ, അതിനെന്താണ് കുഴപ്പം എന്നൊക്കെയുള്ള ന്യായവും പേറി ഇവിടെ നിരങ്ങണം. മറുപടി പക്ഷേ പ്രതീക്ഷിക്കരുത്.
ചേലനാട്ടിനെ ചൊറിയിപ്പിക്കുന്നത് ക്ഷേത്രം എന്ന വാക്കാണെന്ന് കണ്ടുപിടിച്ചുകളഞ്ഞതിനും നന്ദി.

സായിബാബയെക്കുറിച്ചുള്ള എന്റെ അഭിപ്രായം ആവശ്യം വന്നാല്‍ എവിടെയും ഞാന്‍ പറയുകയും എഴുതുകയും ചെയ്യും. “സായിബാബ ഏതു മതക്കാരനാണ്” എന്ന അനോണിയുടെ ചോദ്യത്തിനുള്ള മറുപടിയെഴുതിയപ്പോള്‍ ആ അഭിപ്രായം എഴുതേണ്ടിവന്നു. അത്രയേയുള്ളു.പോസ്റ്റിന്റെ വിഷയം മറ്റൊന്നാണ് എന്നറിയാതെയോ അത് മറന്നിട്ടോ അല്ല.

ക്ഷേത്രങ്ങളിലും പള്ളികളിലും മസ്‌ജിദുകളിലും സേവനം ചെയ്യാന്‍ ഫത്‌വ മുഴക്കുന്ന താലിബാന്‍ മോഡല്‍ കോടതികളെയും ഭരണകൂടസ്ഥാപനങ്ങളെയും ചങ്ങലക്കിടുകയാണ് വേണ്ടത്.

വായനകള്‍ക്ക് നന്ദി.

അഭിവാദ്യങ്ങളോടെ

Jijo said...

Here is the link to the Roja news referred in my last comment.

Please read the last sentence of my last comment as 'could have been avoided' instead of 'should have been avoided'.

I am not against community service as a corrective measure (I have advised several people to visit orphanages as a remedy to their psychological problems and I believe it works) but against selecting a religious place of worship as the venue.

Rajeeve Chelanat said...

Jijo,

Yes, i agree that, that could have been avoided and was mentioned only in passing, while replying to anoni. And i am not against verdicts enforcing community services as such corrective measures.

it would be also interesting to imagine, what stand the court would have taken, in case any one of those punished parties had refused to accept that temple service verdict and asked for an alternative one.

salute

Anonymous said...

"“സായിബാബ ഏതു മതക്കാരനാണ്” എന്ന അനോണിയുടെ ചോദ്യത്തിനുള്ള മറുപടിയെഴുതിയപ്പോള്‍ ആ അഭിപ്രായം എഴുതേണ്ടിവന്നു. അത്രയേയുള്ളു.പോസ്റ്റിന്റെ വിഷയം മറ്റൊന്നാണ് എന്നറിയാതെയോ അത് മറന്നിട്ടോ അല്ല."

രാജീവ്, ഞാന്‍ ചോദിച്ചത് കോടതിയുടെ പരാമര്‍ശത്തിന് വിധേയമായ ക്ഷേത്രത്തിലെ സായി ബാബാ യുടെ മതമാണ്‌. മതേതരത്വത്തിന്റെ കടക്കല്‍ കത്തി വച്ചു എന്ന് രാജീവ്‌ ആരോപിച്ച സ്ഥിതിക്ക് അതും വിഷയത്തില്‍ പെട്ടത് തന്നെ. പുട്ടപര്‍ത്തിയിലെ സായി ബാബയെക്കുരിച്ചു ഞാന്‍ ഒരക്ഷരം പറഞ്ഞിട്ടില്ല. ഇനിയെങ്കിലും മാണിക്കന് തന്ന ലിങ്ക് ഒക്കെ വായിച്ചു നോക്കൂ, രണ്ടു പേരും തമ്മിലുള്ള വ്യത്യാസം അറിയണമെങ്കില്‍.

അമ്പലത്തില്‍ വച്ചുണ്ടായ പ്രശ്നത്തിന് പൊതു നിരത്ത് വൃത്തിയാക്കാന്‍ പറഞ്ഞാല്‍ പോലും അത് ഏതെങ്കിലും ക്ഷേത്രത്തിലേക്കുള്ള നിരത്താന് എന്നും പറഞ്ഞു ചേലനാട്ട് വീണ്ടും ജനകീയ വിചാരണ, മതേതരത്വത്തിന്റെ കടക്കല്‍ കത്തി വച്ചു എന്നൊക്കെ പറഞ്ഞു വീണ്ടും പോസ്ടിടും. ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതല്ലല്ലോ സഖാവിനെ.

താഴെ കൊടുത്തിരിക്കുന്നത്‌ ഇന്നലെ വന്ന ഒരു പത്ര വാര്‍ത്തയില്‍ നിന്നും. ഇതും മതേതരത്വത്തിന്റെ കടക്കല്‍ കത്തി വയ്ക്കല്‍ അല്ലേ സഖാവേ?

"റംസാന്‍ നോമ്പുനോറ്റിരുന്ന നിസഹായയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായാണ് കോടതി നിരീക്ഷിച്ചത്."

Rajeeve Chelanat said...

അനോണി,

ഒരിക്കല്‍ക്കൂടി താങ്കള്‍ക്ക് മറുപടിയെഴുതാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു. താങ്കള്‍ക്ക് തുടര്‍ന്നും ഇതില്‍ കമന്റുകളെഴുതാം. വിഷയത്തില്‍നിന്ന് ഇപ്പോഴേ വളരെയധികം മാറിപ്പോയതുകൊണ്ട്, ഇനി എന്റെ മറുപടി പ്രതീക്ഷിക്കരുത് എന്നു മാത്രം.

1. ഷിര്‍ദ്ദി സായിബാബയെക്കുറിച്ച് ഞാനും എന്റെ പോസ്റ്റില്‍ ഒന്നും പറഞ്ഞിരുന്നില്ലല്ലോ. ഇത്തരത്തിലുള്ള കോടതിവിധികളുടെ ഫലിതത്തെയും അസംബന്ധത്തെയുമാണ് ഞാന്‍ പരാമര്‍ശിച്ചത്. സായിബാബ ഏതു മതക്കാരനാണെന്ന താങ്കളുടെ ചോദ്യത്തിലും ഷിര്‍ദ്ദിയെ സൂചിപ്പിച്ചുകണ്ടില്ല. ഷിര്‍ദ്ദിയുടെ അമ്പലത്തിലാണ് വിഷയത്തിനാധാരമായ സംഭവമെന്ന് താങ്കളും മാണിക്കനും സൂചിപ്പിക്കുന്നതിനുമുന്‍പു തന്നെ ഞാന്‍ വായിക്കുകയും ചെയ്തിരുന്നു. സായിബാബ മുസ്ലിമായിരുന്നു എന്ന താങ്കളുടെ കമന്റിലും ഷിര്‍ദ്ദിയെ സൂചിപ്പിച്ചിരുന്നില്ല. ഒന്നില്‍ക്കൂടുതല്‍ ജന്മങ്ങളുണ്ടാകുമ്പോള്‍ ഇത്തരത്തില്‍ തെറ്റു പറ്റുക സ്വാഭാവികം. പഴയ ബാബയുടെയും പുതിയ ബാബയുടെയും മതപാരമ്പര്യത്തെക്കുറിച്ചുള്ള എന്റെ ധാരണകള്‍ ശരിയാണെന്ന് രേഖകള്‍ തെളിയിക്കുകയും ചെയ്യുന്നുണ്ടല്ലോ.

2. “.....ചേലനാട്ട് വീണ്ടും ജനകീയ വിചാരണ, മതേതരത്വത്തിന്റെ കടക്കല്‍ കത്തി വച്ചു എന്നൊക്കെ പറഞ്ഞു വീണ്ടും പോസ്ടിടും...”

നാളെ ‘അങ്ങിനെ‘ ഒരു വിധിവന്നാല്‍, ചേലനാട്ട് നാളെ ‘ഇങ്ങനെ’ പോസ്റ്റിടും എന്നു ഇപ്പോഴേ കവടി നിരത്തി കണ്ടു അല്ലേ? മിടുക്കന്‍. പക്ഷേ, നാളെ അത്തരത്തിലൊരു പോസ്റ്റിടും എന്നു കരുതി ഇപ്പോഴേ “മുണ്ടും പൊക്കിപ്പിടിച്ച് നടക്കുന്ന സ്വഭാവം (അനോണികള്‍ക്കായാലും) ഭൂഷണമാണോ?“. അനോണികളെ ഞാനും ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതല്ലല്ലോ.

അപ്പോള്‍ എല്ലാം പറഞ്ഞപോലെ.

അഭിവാദ്യങ്ങളോടെ

Anonymous said...

"വിഷയത്തില്‍നിന്ന് ഇപ്പോഴേ വളരെയധികം മാറിപ്പോയതുകൊണ്ട്, ഇനി എന്റെ മറുപടി പ്രതീക്ഷിക്കരുത് എന്നു മാത്രം."

ഇപ്പൊ നിര്‍ത്തും ഇപ്പൊ നിര്‍ത്തും എന്നും പറഞ്ഞു മറുപടി എഴുതാന്‍ ഇതെന്തു കോണ്ഗ്രസ് സര്‍ക്കാരിനു പിന്തുണ കൊടുക്കുന്ന ഇടതു മുന്നണി ആണോ സഖാവേ?

"ഒന്നില്‍ക്കൂടുതല്‍ ജന്മങ്ങളുണ്ടാകുമ്പോള്‍ ഇത്തരത്തില്‍ തെറ്റു പറ്റുക സ്വാഭാവികം. പഴയ ബാബയുടെയും പുതിയ ബാബയുടെയും മതപാരമ്പര്യത്തെക്കുറിച്ചുള്ള എന്റെ ധാരണകള്‍ ശരിയാണെന്ന് രേഖകള്‍ തെളിയിക്കുകയും ചെയ്യുന്നുണ്ടല്ലോ."

തെറ്റ് പറ്റുന്നതൊക്കെ സ്വാഭാവികം. പക്ഷെ ആരെങ്കിലും തിരുത്തി തന്നാലും പിന്നീടും പിടിച്ച മുയലിനു മൂന്നല്ല നാല് കൊമ്പുന്ടെന്നൊക്കെ പറയുന്നത് മൂല സ്ഥാനത്തുള്ള ബോധി വൃക്ഷത്തിന്റെ നല്ല തണല്‍ സഖാവിനുണ്ട് എന്നതിന്റെ സൂചനകളാണ്. ഏതു രേഖ സഖാവേ? ശങ്കരാടിയുടെ രേഖയാണോ? ഷിര്‍ദി സായി ബാബയെക്കുരിച്ചു സഖാവിനു യാതൊരു ധാരണയും ഇല്ലെന്നാണ് കമന്റില്‍ നിന്നും മനസ്സിലായത്‌. എന്നിട്ടും എന്റെ ധാരണ ശരിയാനെന്നൊക്കെ വീണ്ടും ഡയലോഗുകള്‍ ഇറക്കണോ?

"2. ...‘അങ്ങിനെ‘ ഒരു വിധിവന്നാല്‍, ചേലനാട്ട്..."
കലക്കി സഖാവേ. ഈ മറുപടി മാത്രം ;-) സാരമില്ല. സഖാവിന്റെ അടുത്ത പോസ്ടില് തന്നെ എനിക്ക് ഇതേ വാചകം ഒന്ന് കൂടി വാക്യത്തില്‍ പ്രയോഗിക്കാന്‍ അവസരം തരാതിരുന്നാല്‍ ഞാന്‍ കൃതാര്ത്ഥന് ആയി.

താഴെക്കാണുന്ന വാര്‍ത്ത മതേതരത്വത്തിന്റെ കടക്കല്‍ കത്തി വയ്കുന്ന വാര്‍ത്ത‍ ആണോ സഖാവേ? പ്രതിക്ക് വധശിക്ഷ വിധിച്ചു. ഒന്ന് പറ സഖാവേ, ഇതിലെന്താ ഇത്ര ഒഴിഞ്ഞു മാറാന്‍? സഖാവിന്റെ മതേതരത്വം എവിടെയെങ്കിലും വച്ച് മറന്നോ?.

"റംസാന്‍ നോമ്പുനോറ്റിരുന്ന നിസഹായയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായാണ് കോടതി നിരീക്ഷിച്ചത്."

Anonymous said...

രാജീവേ സമയം വേസ്റ്റാക്കല്ലേ..പോസ്റ്റ് മനസ്സിലായിട്ടും മനസ്സിലായില്ലെന്ന് നടിക്കുന്നവരൊട് സംസാരിച്ച് ടൈം വേസ്റ്റാകല്ലേ

Anonymous said...

പേരിനെങ്കിലും ജനാധിപത്യ-മതേതര സ്വഭാവമുള്ള ഇന്ത്യപോലുള്ള ഒരു രാജ്യത്ത്, കോടതി പോലുള്ള പൊതു സ്ഥാപനങ്ങളെങ്കിലും ആ സ്വഭാവം കാണിക്കേന്റതുണ്ട്Precisely! Namesake is the word. We have a namesake secularism in this country, perpetuated by appeasement of certain sections of the society, and it is indeed being practised to its fullest extent by everybody including the judiciary. It is so glaringly obvious that even Mr.Chelanatt could see it through his 'made in china' red goggles. Lol.

Anonymous said...

വിഷം

Anonymous said...

Brain washed Guyz will wtite stupidity more than this. Just by listening Sai Baba, Service in temple you have gone crazy. If part of your brain is not washed, think before write

Anonymous said...

പെണ്‍കുട്ടികളെ ശല്യംചെയ്‌ത യുവ എന്‍ജിനിയര്‍മാര്‍ക്ക്‌ ശിക്ഷ ആസ്‌പത്രി തൂത്തുവാരല്‍

ഹൈദരാബാദ്‌: പെണ്‍കുട്ടികളെ ശല്യം ചെയ്‌ത യുവ സോഫ്‌റ്റ്‌വെയര്‍ എന്‍ജിനിയര്‍മാരോട്‌ ഒരു മാസം ആസ്‌പത്രി വൃത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവ്‌.

ആന്ധ്രപ്രദേശില്‍ പെണ്‍കുട്ടികളെ പതിവായി കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്‌ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച 21കാരനായ ദിനേഷ്‌കുമാറിനോടും സുഹൃത്ത്‌ വെങ്കിട്‌കൃഷ്‌ണനോടുമാണ്‌ കോടതി ഇങ്ങനെ ഉത്തരവിട്ടത്‌. സ്ഥിരമായി രണ്ട്‌ പെണ്‍കുട്ടികളെ ശല്യംചെയ്‌തിരുന്ന ഇവര്‍ കുട്ടികളുടെ ദുപ്പട്ട (ഷാള്‍) പിടിച്ചുവലിച്ചെന്നാണ്‌ പോലീസ്‌ കേസ്‌. സെക്കന്തരാബാദ്‌ ഗാന്ധി മെഡിക്കല്‍ കോളേജ്‌ പരിസരം ദിവസവും ഒരു മണിക്കൂര്‍ യുവാക്കള്‍ തൂത്തുവാരുന്നുണ്ടെന്ന്‌ ഉറപ്പു വരുത്താന്‍ ആസ്‌പത്രി സൂപ്രണ്ടിന്‌ കോടതി നിര്‍ദേശം നല്‍കി.

ഇവരുടെ പേരില്‍ ആസ്‌പത്രിയില്‍ പ്രത്യേക രജിസ്റ്റര്‍ ഉണ്ടാക്കി സൂക്ഷിക്കാനും കോടതി നിര്‍ദേശിച്ചു. ഒളിവില്‍ കഴിയുന്ന യുവാക്കളോട്‌ പോലീസില്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ച കോടതി ഇവര്‍ക്ക്‌ ജാമ്യം നല്‍കണമെന്നും ഉത്തരവിട്ടിട്ടുണ്ട്‌. ആസ്‌പത്രി വൃത്തിയാക്കുന്നതില്‍ മുടക്കം ഉണ്ടായാല്‍ ജാമ്യം റദ്ദാക്കും.


Are you going to write a blog about this?

ബൂര്‍ഷ്വാ മുതലാളിത്ത സവര്‍ണ ചിന്ത ധാരകളും ,വര്‍ഗ സമരതിനെ...... ഹി ഹി ഹി ഹി

Anonymous said...

ആശൂത്രി വൃത്തിയാക്കണതും ഒരു മതസ്ഥാപനം വൃത്തിയാക്കണതും ഒരു പോലാണോ അനോണി ‍‍?

Anonymous said...

Date : April 27 2009
പ്രതികള്‍ക്ക്‌ 'ശിക്ഷ' ക്ഷേത്രസേവനം

ന്യൂഡല്‍ഹി: പണമിടപാടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അയല്‍വാസിയെ പരിക്കേല്‍പ്പിച്ച ആറുപേരോട്‌ രണ്ടാഴ്‌ച ക്ഷേത്രത്തില്‍ സേവനം നടത്താന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. ലോധി റോഡിലുള്ള സായിബാബ ക്ഷേത്രത്തിലാണ്‌ 15 ദിവസത്തേക്ക്‌ ഇവര്‍ ജോലി ചെയ്യേണ്ടത്‌.

പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്ന്‌ വാദി മനോജ്‌ കുമാറും പ്രതികളും സമ്മതിച്ചതിനെത്തുടര്‍ന്നാണ്‌ കോടതി ഈ നിര്‍ദേശം വെച്ചത്‌. ദിവസം ഒരു മണിക്കൂര്‍ വീതമാണ്‌ ജോലി എടുക്കേണ്ടത്‌.

പ്രതികളെല്ലാവരും 30 വയസ്സില്‍ താഴെയുള്ളവരും മുമ്പ്‌ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലാത്തവരുമാണ്‌. ഇരുകക്ഷികളും തമ്മില്‍ നല്ല ബന്ധം നിലനിര്‍ത്തുന്നതിനും പ്രദേശത്തെ സമാധാന നില കാത്തുസൂക്ഷിക്കുന്നതിനും വേണ്ടി, കേസുമായി മുന്നോട്ട്‌ പോകുന്നില്ലെന്ന്‌ കുമാര്‍ അറിയിച്ചു.

കല്‍കാജിയിലെ സായിബാബ ക്ഷേത്രത്തില്‍ പൂജ നടത്തുന്നതിനു സ്വരൂപിച്ച പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ്‌ കൈയേറ്റത്തില്‍ കലാശിച്ചത്‌.

Read complete news before getting the conclusion. Writing blogs just becuase it involves "Temple"

Joyan said...

My Reply is to Last Anoni...

Though I understand that some people would never think in a broad perspective, I need to write this here at least as an attempt to open their eyes...

Dear Anoni...

Rajeev( For that matter even me) is not worrying about it because it is a temple. HE ( I or we) would have worried equally, if the court has done same for a case in a mosque. Or country ( at least in principle) stands for all beliefs including atheists. So in a secularist country, taking a religious service as penalty is not a good practice.

Rajeev could be socialist, communist, or whatever he likes to be... Tell me , is it Rajeev who has pre conceived notions or is it you... You just assumed that Rajeev is against Hindus /temples and that is why he wrote all these. "Ksheeramullorakidin Chuvatilum..."

vaishnav said...

ക്ഷമിക്കണം, കാലഹരണ്പെട്ട ഒരു വിഷയത്തില്‍ അഭിപ്രായം പറയുന്നതു തെറ്റാണു. സദയം ക്ഷമിക്കുക.ഞാന്‍ ഈ പോസ്റ്റ് കാണുന്നത് ഇന്നാണു. ഷീര്‍ഡി സായ് ഒരു മതത്തിലും പെട്ട ആളല്ല. അദ്ദെഹം മുസ്ലീം ആണോ, ഹിന്ദു ആണോ , ക്രിസ്ത്യന്‍ ആണൊ എന്നു ആര്‍ക്കും അറിയില്ല. അല്ലാഹുവില്‍ ജീവിച്ച, രാമനെ പൂജിച്ച മതെതര ഗുരുവായിരുന്നു അദ്ദെഹം. അദ്ദെഹത്തെ പറ്റി അറിയാതെ വാക്കുകള്‍ പ്രയൊഗ്ഗിക്കുന്നതു കഷടമാണ്. ഇന്‍ഡ്യന്‍ നീതിന്യായം മതത്തിനതീതമാണ്. സായ് ബാബ് ഒരു മതത്തിന്റെയും ഗുരു അല്ല. നീതി നടപ്പാക്കുകയാണു ന്യായാധിപന്റെ കര്‍ത്തവ്യം. ഈ വിധിയില്‍ ന്യായമില്ലെ? പരസ്പരം സ്നേഹിച്ച് ഒളിച്ചോടുന്ന കാമുകര്‍ കോടതി കയറാറില്ലെ? അവരെ ഒരുമിച്ചു ജീവിക്കാന്‍ അനുവധിക്കുന്നതിനു പകരം , തട്ടിക്കോണ്ടൂ പോകലിനു ശിക്ഷിച്ചാല്‍ ഈ പറഞ്ഞവര്‍ക്കെല്ലാം സന്തോഷമാകുമൊ?
സായ് ബാബയുടെ പുനര്‍ജന്മങ്ങളില്‍ ഷിര്‍ഡി സായ് ബാബയുടെ ഭക്തര്‍ ആരും വിശ്വസിക്കില്ല...അദ്ദെഹം പറയുന്നു.-"മണ്മറഞ്ഞാലും പൂര്‍ണ്ണമനസോടെ എന്നില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ക്ക് ഞാന്‍ ആശ്രയമായിരിക്കും"