Sunday, October 18, 2009

തെമ്മാടികള്‍

തന്റെ ആത്മഹത്യമൂലം കുടുംബം അനാഥമാവുകയാണോ, സ്വര്‍ഗ്ഗ രാജ്യം വിജനമാവുകയാണോ എന്ന്‌ ആത്മഹത്യക്ക്‌ ഒരുങ്ങുന്ന ക്രിസ്ത്യാനികള്‍ ഇനി രണ്ടുവട്ടം ആലോചിക്കണം.

ആത്മഹത്യ ചെയ്തവന്റെ മൃതദേഹം പോലും ഇനി മേലില്‍ പള്ളിക്കകത്തു കയറ്റാന്‍ പറ്റാത്ത വിധം, തങ്ങളുടെ ഒരു പഴയ നിയമത്തെ 'കാലോചിത'മായി പരിഷ്ക്കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌ ആ പഴയ വലിയ ഇടയന്റെ കാര്യസ്ഥന്‍മാര്‍. 'ചീത്തപ്പേരുണ്ടക്കുന്ന ആത്മഹത്യകള്‍' എന്ന്‌ അത്തരം ആത്മഹത്യകള്‍ക്ക്‌ പുതിയ പേരിട്ടിരിക്കുന്നു അരമന സൂക്ഷിപ്പുകാര്‍.

ആര്‍ക്കാണ്‌ ചീത്തപ്പേരുണ്ടക്കുന്നത്‌? അവനവനോ, വീട്ടുകാര്‍ക്കോ? അതോ തിന്നും കുടിച്ചും കൊഴുത്ത്‌, മേദസ്സുമുട്ടി, ഒളിസ്സേവയുമായി അരമനയില്‍ വാഴുന്ന മാടമ്പികള്‍ക്കോ, ആര്‍ക്കാണ്‌, ഒരു തുണ്ടം കയറിലോ, ഒരു കോപ്പ വിഷത്തിലോ ആയുസ്സൊടുക്കിയവന്‍ ചീത്തപ്പേരുണ്ടാക്കുന്നത്‌?

സ്വന്തം ജീവിതം ഒടുക്കിക്കളയാമെന്നു കരുതുന്നവര്‍ ആരൊക്കെയാണ്‌ സീറോ തിരുമേനിമാരേ? ജീവിക്കാനുള്ള ഒരു ന്യായവും മുന്നില്‍ കാണാത്ത നിസ്സഹായരോ, അതോ, വിദ്യയും ആതുരസേവനവും വിറ്റു കാശാക്കി, നാഴികയ്ക്കു നാല്‍പ്പതുവട്ടം വിമോചനസമരകാഹളവുമൂതി നടക്കുന്ന എമ്പോക്കികളോ, ആരാണ്‌ ചീത്തപ്പേരുണ്ടാക്കുന്നത്‌?

ചത്തവന്റെ മൃതദേഹത്തിനെപ്പോലും ഇടവക-സ്വത്തു തര്‍ക്കങ്ങളിലിട്ട്‌ നട്ടം തിരിക്കുകയും, കുഴി മാന്തി പുറത്തെടുക്കുകയും, വിചാരണ ചെയ്യുകയും, അന്ത്യകര്‍മ്മങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നത്‌ ഏതു ഹുങ്കിന്റെ ധൈര്യത്തിലാണ്‌?

സ്വസ്ഥമായി ജീവിക്കാന്‍ ആഹാരവും സ്വാതന്ത്ര്യവും തന്നെ മനുഷ്യനു ധാരാളം മതിയാകും. മരണത്തിനപ്പുറം സ്വര്‍ഗ്ഗവും നരകവുമില്ലെന്നും, ആ മതിവിഭ്രമങ്ങള്‍ സത്യങ്ങളാവുന്നത്‌ കേവലം ഈ നരജന്മത്തില്‍ മാത്രമാണെന്നും നിങ്ങള്‍ മന്ദബുദ്ധികള്‍ക്ക്‌ എന്നാണ്‌ വെളിച്ചമാവുക?

നിങ്ങളടക്കമുള്ള എല്ലാ പൌരോഹിത്യത്തിന്റെയും ഭദ്രാസനങ്ങളായിരിക്കും നാളെ തെമ്മാടിക്കുഴികളില്‍ ചീഞ്ഞഴുകുന്നത്‌. അന്ന്, അവയ്ക്ക്‌ അന്ത്യകര്‍മ്മങ്ങള്‍ നല്‍കാന്‍ നിങ്ങള്‍ക്ക്‌ ചീത്തപ്പേരുണ്ടാക്കിയ ഞങ്ങളുടെ ആത്മാക്കള്‍ തന്നെ വേണ്ടിവന്നേയ്ക്കും.

15 comments:

Rajeeve Chelanat said...

തെമ്മാടികള്‍

chithrakaran:ചിത്രകാരന്‍ said...

സഭ വിശ്വാസികളെ കൂടുതല്‍ ആഴത്തില്‍ വരിഞ്ഞു മുറുക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവുമാത്രമാണിത്. കൂടുതല്‍ ശക്തമായി രാഷ്ടീയ ശക്തിയായി സഭയെ അവരോധിക്കുന്നതിന്റെ ഭാഗമായുള്ള
സദുദ്ധേശപരമെന്ന തോന്നലുളവാക്കുന്ന ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ചെകുത്താന്‍ സഭകളുടെ ഭദ്രാസനങ്ങളില്‍ നിന്നും ജന്മമെടുത്ത് ഇനി ശ്മശാനങ്ങാളില്‍ കാവല്‍ നില്‍ക്കുമെന്ന്.
ധനികര്‍ക്ക് ഈ നിയമങ്ങളൊന്നും ബാധകമാകില്ല.
ദരിദ്രര്‍ ജീവിതത്തില്‍ നട്ടം തിരിഞ്ഞ് ആത്മഹത്യ ചെയ്താല്‍ ഇനി ബന്ധുക്കള്‍ പോലും അതിന്റെ കുരിശു ചുമക്കെണ്ടി വരുമെന്ന് സാരം.
കാലിക പ്രസക്തിയുള്ള പോസ്റ്റിനു നന്ദി.

ramachandran said...

ഇപ്പോള്‍ എന്താണാവോ പ്രകോപനം?

ചിത്രകാരന്‍ പറഞ്ഞ പോലെ ധനികര്‍ക്ക് ഈ നിയമങ്ങളൊന്നും ബാധകമാകില്ല.

തെമ്മാടികള്‍

സജി said...

ജീവിക്കാനുള്ള ഊര്‍ജ്ജം കൊടുക്കാന്‍ പറ്റാത്ത സഭ മരണശേഷം ശവത്തേ ശിക്ഷിക്കുന്നത് ബൈബിളിന്‍ പ്രകാരമല്ലെന്നു സൂചിപ്പിക്കാന്‍ ഈ വിശ്വാസി ആഗ്രഹിക്കുന്നു.

ഇത്തരം ചീഞ്ഞ അനാചാരങ്ങള്‍ കൊണ്ടു വരുന്നവര്‍ “ആ പഴയ വലിയ ഇടയന്റെ കാര്യസ്ഥന്‍മാര്‍“ അല്ലെന്നും, പറയട്ടെ...

Unknown said...

ലിംഗം കൊണ്ടു് പുരുഷന്മാരായ സഭാവിശ്വാസികൾ ഇനിമുതൽ ബ്രാ ധരിച്ചു് നടക്കണം എന്നാണു് എന്റെ അഭിപ്രായം. കൂടാതെ, പുരുഷത്വം എന്നാൽ വെടിയും കുടിയും പൊങ്ങച്ചം കാണിക്കലുമാണെന്നു് ധരിച്ചുവച്ചിരിക്കുന്ന കേരളീയർ ഒന്നടങ്കം വരിയുടക്കുകയും ചെയ്യണം. പുനരുത്പാദനത്തിനു് നെയ്ക്കൊഴുപ്പുള്ള ആത്മീയർ ശുക്ലബാങ്ക്‌ തുടങ്ങിയാൽ മതിയല്ലോ. പന്നി പെറുന്നതുപോലെ പെറാൻ അതു് മതി. പെറുന്നതു് പന്നിക്കുഞ്ഞുങ്ങളായിരിക്കുമെന്നതു് സ്റ്റാറ്റസ്‌ ക്വോയിൽ മാറ്റമൊന്നും വരുത്തുകയുമില്ല.

ആത്മഹത്യ ചെയ്യേണ്ടുന്ന കോമാളിവേഷധാരികളെ ആത്മാവിന്റെ ചുമതല ഏൽപിക്കുന്ന ഏഭ്യന്മാർ!

വെപ്പുപല്ല് സ്വർഗ്ഗത്തിൽ എത്തിക്കാൻ ശവത്തിനു് കൂദാശ വേണം എന്നു് കരുതുന്നവർ ചത്താൽ കൂദാശസഹിതവും, അതു് വേണ്ടെന്നു് കരുതുന്നവർ ചത്താൽ അതില്ലാതെയും ശവസംസ്കാരം നടത്തത്തക്കവിധത്തിൽ എന്തുകൊണ്ടു് കേരളത്തിൽ ശ്മശാനത്തിന്റെ ചുമതല ഗവണ്മെന്റിനു് ഏറ്റെടുത്തുകൂടാ? മാർട്ടിൻ ലൂതറിന്റെ നാട്ടിൽ, ഇന്നത്തെ പാപ്പയുടെ നാട്ടിൽ, ക്രിസ്തീയത ആദ്യം വേരൂന്നിയ മറ്റു് പാശ്ചാത്യനാടുകളിൽ അതു് പ്രാവർത്തികമാണെങ്കിൽ കേരളത്തിലും ആവും. കേരളത്തിലെ വിശുദ്ധ കൂതികൾ വളിവിടാത്ത കൂതികളൊന്നുമല്ലല്ലോ, ആണോ?

പക്ഷേ, അത്തരം കാര്യങ്ങൾ നടപ്പാക്കണമെങ്കിൽ സാമൂഹ്യബോധമുള്ള ഭരണവും ഭരണാധികാരികളും വേണം! മോക്ഷം തേടുന്നവർക്കു് സബ്സിഡി കൊടുത്തു് വോട്ടുവാങ്ങുന്ന ഭരണകൂടങ്ങൾക്കു് പറഞ്ഞിട്ടുള്ളതല്ല അതൊന്നും!

വികടശിരോമണി said...

ഒരു തെറി വന്നു തട്ടി എന്റെ നാവു കയ്ക്കുന്നു....
പോയൊന്നു വായും മുഖവും കഴുകട്ടെ,അല്ലാതെ ഞാനെന്തു ചെയ്യാൻ?

yousufpa said...

നിന്‍റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ...

ബിനോയ്//HariNav said...

"..ജീവിക്കാനുള്ള ഒരു ന്യായവും മുന്നില്‍ കാണാത്ത നിസ്സഹായരോ, അതോ, വിദ്യയും ആതുരസേവനവും വിറ്റു കാശാക്കി, നാഴികയ്ക്കു നാല്‍പ്പതുവട്ടം വിമോചനസമരകാഹളവുമൂതി നടക്കുന്ന എമ്പോക്കികളോ, ആരാണ്‌ ചീത്തപ്പേരുണ്ടാക്കുന്നത്‌?.."

പ്രസക്തമായ ലേഖനം. നന്ദി രാജീവ്‌ജി :)

Unknown said...

കൃസ്തുമതം മുന്നേതന്നെ ആത്മഹത്യയെ പാപമായികണ്ടിരുന്ന മതമാണ്. ആത്മഹത്യചെയ്യുന്നവർക്ക് കൂദാശകൊടുക്കുവാൻ പള്ളി പണ്ടേ തയ്യാറായിരുന്നില്ല. ആത്മഹത്യ ചെയ്യുന്നവർക്ക് തെമ്മാടിക്കുഴിയാണ് പള്ളി വിധിച്ചിട്ടുള്ളത്.എന്നാൽ ഇടക്കാലത്ത് ഈ നയം പരിപൂർണ്ണമായി നടപ്പാക്കപ്പെട്ടിരുന്നില്ല. അച്ചൻ കുട്മ്പങ്ങളിൽ പോയി അന്ത്യകർമ്മങ്ങൾ ചെയ്യാറുണ്ടെങ്കിലും തുടർന്നുള്ള ശവഘോഷയാത്രയിൽ പങ്കെടുക്കാറില്ല.ഇത് എന്റെ അറിവോ അറിവില്ലായ്മയോ ആകാം.

അത്തരമൊരു നിലപാടിന്റെ അടിസ്ഥാനത്തിൽ ഈ വാർത്ത കേട്ടപ്പോൾ എനിക്ക് തോന്നിയത് കുറിക്കുന്നു.
ആത്മഹത്യകളിൽ രണ്ട് തരമുണ്ടെന്ന് വേർതിറിക്കുകയാണ് പള്ളി ചെയ്ത ഒരുകാര്യം. കടഭാരം മൂലം, തീരാവ്യാധിമൂലം ആത്മഹത്യചെയ്യുന്നവരെ പാപിയായി കാണേണ്ട എന്നതാണ് അതിനെ തുടർന്നുള്ള നിരീക്ഷണം. ഇന്നത്തെ ലോകസാഹര്യത്തിൽ സാധാരണക്കാരായ ജനങ്ങൾ കടം കയറി പാപ്പരാവാനുള്ള സാധ്യത ഒരുപാട് വർദ്ധിക്കുന്നു എന്ന് പള്ളി മുൻകൂട്ടി കാണുന്നു. ചികിത്സാരംഗത്തുനിന്നും ഭരണകൂടം പൂർണ്ണമായി പിന്വാങ്ങുന്നതിന്റെ ഭാഗമായി രോഗാധീനനായി ആത്മഹത്യയിൽ അഭയം തേടുന്നതിനുള്ള സാധ്യതയും പലമടങ്ങാവുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കാലത്തിന് മുന്നേ നടക്കാനുള്ള പള്ളിയുടെ ഒരു ശ്രമമാണിതെന്ന് തോന്നി. ഭൂമിയിൽ ഭാരം ചുമക്കുന്നവർക്ക് സ്വർഗരാജ്യം വാഗ്ദാനം ചെയ്തിട്ടുള്ള കൃസ്തുമതം ഇക്കാരണങ്ങളാൽ ആത്മഹത്യ ചെയ്യുന്നവർക്കും സ്വർഗത്തിൻ അവകാശം വഴിയേ നൽകുമെന്ന് പ്രതീക്ഷിക്കാം.
ധനികർക്ക് എന്നും പ്രത്യേകനിയമമുള്ളതുകൊണ്ട് അവർക്കിതൊന്നും ഭാധകവുമല്ല.

Anonymous said...

അല്ല അണ്ണന്മാരേ ആത്മഹത്യ നടത്തിയവന്റെ ശവം പള്ളിയില്‍ തന്നെ അടക്കണമെന്നു നിങ്ങള്‍ക്കെന്താ ഇത്ര നിര്‍ബന്ന്ധം.

ആത്മഹത്യ ചെയ്യുന്നവന്‍ അതിനുശേഷം എന്തു നടന്നാലും തനിക്കു പുല്ലാണ് എന്നു തീരുമാനിച്ചിട്ടാണ് ചെയ്യുന്നത്.

ഈയൊരു തീരുമാനം കൊണ്ട് ഒരുത്തനും ആത്മഹത്യ ചെയ്യാന്‍ പോണില്ല, എന്നാല്‍ ഒരുത്തെനെങ്കിലും പിന്തിരിയാന്‍ സാധ്യയുണ്ട്.

അണ്ണന്മാര്‍ ഒരു കാര്യം ചെയ്യ്, വിശ്വാസികളെ വരിഞ്ഞുമുറുകാന്‍ സഭയെ അനുവദിക്കതെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച വിശ്വാസികള്‍ക്ക് വിളിച്ചറിയിച്ചാല്‍ അന്ത്യകൂദാശ നള്‍കി സര്‍വ്വ വിധ ആചാരങ്ങളോടുക്കുടി ശവമടക്കുന്നതിനായി ഒരു പള്ളി കൂടീ പണീത് കൊട്.

നമ്മുടെ ഇടതു പുരോഗമന മതേതര ഇടപെടല്‍ മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടുകയല്ലതെ കുറയാന്‍ പോനില്ലല്ലോ...

N.J Joju said...

" അതോ തിന്നും കുടിച്ചും കൊഴുത്ത്‌, മേദസ്സുമുട്ടി, ഒളിസ്സേവയുമായി അരമനയില്‍ വാഴുന്ന മാടമ്പികള്‍ക്കോ"

"സീറോ തിരുമേനിമാരേ"

"വിദ്യയും ആതുരസേവനവും വിറ്റു കാശാക്കി, നാഴികയ്ക്കു നാല്‍പ്പതുവട്ടം വിമോചനസമരകാഹളവുമൂതി നടക്കുന്ന എമ്പോക്കികളോ"

നല്ല നമസ്കാരം സഖാവേ...

ajeeshmathew karukayil said...

രാജീവ്‌ജി നിന്‍റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ

Post said...

"സ്വന്തം ജീവിതം ഒടുക്കിക്കളയാമെന്നു കരുതുന്നവര്‍ ആരൊക്കെയാണ്‌ സീറോ തിരുമേനിമാരേ? ജീവിക്കാനുള്ള ഒരു ന്യായവും മുന്നില്‍ കാണാത്ത നിസ്സഹായരോ, അതോ, വിദ്യയും ആതുരസേവനവും വിറ്റു കാശാക്കി, നാഴികയ്ക്കു നാല്‍പ്പതുവട്ടം വിമോചനസമരകാഹളവുമൂതി നടക്കുന്ന എമ്പോക്കികളോ, ആരാണ്‌ ചീത്തപ്പേരുണ്ടാക്കുന്നത്‌?"

രജീവ്ജി,

പള്ളിയോട് യുക്തി ചോദിക്കരുത്. ഒരു കാര്യവുമില്ല. പുരാതനകാലം മുതല്‍ ഇത്തരം ചോദ്യങ്ങളാണ് ഇവന്മാരുടെ ഒന്നാമത്തെ ശത്രു. പോസ്റ്റ് ഉചിതമായി

The Prophet Of Frivolity said...

ഇതെങ്ങനെ രാജീവ്‌?
"No man takes it from me, but I lay it down of myself. I have power to lay it down, and I have power to take it again. This commandment have I received of my Father‍" John 10:18.

Interestingly Durkheim showed suicide rates where lower in Catholics compared to Protestants. The fact that suicide is a taboo is immensely interesting. I think a sustainable argument can be developed for that fact.

Anyway, good post.

ശ്രീ said...

എന്തു ചെയ്യാനാണ് മാഷേ...