സുപ്രധാനമായ ഒരു കേസ്സിന്റെ വിധിയാണ് ഇന്നലെ പുറത്തുവന്നിരിക്കുന്നത്.
ഇരുപതിനായിരത്തില്‍പ്പരം ആളുകളെ നിമിഷനേരം കൊണ്ട് കൊന്നൊടുക്കുകയും ലക്ഷക്കണക്കിനാളുകള്‍ക്കും അവരുടെ തലമുറക്കും തീരാദുരിതം നല്‍കുകയും ചെയ്ത, ലോകത്തിലെത്തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന്‍മേലുള്ള ഈ വിധി നമ്മള്‍ ഓരോ ഇന്ത്യക്കാരനെയും തീര്‍ച്ചയായും ലജ്ജിപ്പിക്കണം.
ഇന്ത്യയുടെ വയറ്റില്‍ പിറന്നതിന്റെ നാണം മറയ്ക്കാന്‍ മറ്റെന്തെങ്കിലും മറ ഇനി നമ്മള്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു.
ഇത്തരം ദുര്‍വ്വിധികളിലേക്ക് എത്താന്‍ പാകത്തില്‍ നമ്മുടെ നീതിനിയമവ്യവസ്ഥകളെ മനപ്പൂര്‍വ്വമോ അല്ലാതെയോ വൈകിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന, അട്ടിമറിക്കുന്ന പ്രോസിക്യൂഷന്‍-അന്വേഷണ ഏജന്‍സികളെ നരഹത്യാക്കുറ്റം ചുമത്തി മരണംവരെ തൂക്കിലേറ്റുകയാണ് വേണ്ടത്.
ഇത്തരം കോടതികളെ ബഹിഷ്ക്കരിക്കുക. ഈ വിധിക്കെതിരെ സാധ്യമായ എല്ലാ പ്രക്ഷോഭവും ആരംഭിക്കുക.
ജനതയുടെ ജീവനും സ്വാതന്ത്ര്യത്തിനും സ്വാഭിമാനത്തിനും പുല്ലുവില കല്‍പ്പിക്കുന്ന കോര്‍പ്പറേറ്റുകളും, അവയെ നയിക്കുന്ന സാമ്പത്തിക താത്‌പര്യങ്ങളും, അവയെ എന്തുവിലകൊടുത്തും സംരക്ഷിക്കുന്ന സര്‍ക്കാരുമാണ് ഇന്ന് ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത്. അവയെ ഏതുവിധേനയും സ്ഥാനഭ്രഷ്ടമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ദണ്ഡവാഡകളും, നക്സല്‍ബാരികളും ഝാര്‍ഗ്രാമുകളും, ആയുധധാരികളായ ഗാന്ധികളും ഉണ്ടാകാതിരിക്കുന്നതെങ്ങിനെ?
Tuesday, June 8, 2010
Subscribe to:
Post Comments (Atom)
6 comments:
റേപ്പ് ഓഫ് ഇന്ത്യ
സത്യത്തില്‍ ഈ അമേരിക്കന്‍ കമ്പനിക്കെതിരെ അതും മന്‍ മോഹന്‍ സര്‍ക്കാര്‍ ഭരിക്കുമ്പൊള്‍ ഇതൊന്നും പോരാഞ്ഞ് 25 നിമിഷം കൊണ്ട് ആയിരങ്ങള്‍ മരിച്ച ദുരന്തത്തിന്റെ വിധിക്ക് 25 വര്‍ഷം കാത്തിരുന്നിട്ട് ന്യായമായ വിധി വരും എന്ന് കരുതിയ ജനങ്ങളാണ് വിഡ്ഡികള്‍. അമേരിക്കന്‍ കശാപ്പ് കാര്‍ക്ക് മാടുകളെ പോലെയുള്ള ഭാരതത്തിലെ ദരിദ്ര നാരായണന്മാരെ എത്തിച്ഛു കൊടുക്കുന്ന കങ്കാണിമാര്‍ക്ക് ജയ് ഹോ പാടാം.ഭരണ കൂട ഭീകരന്മാര്‍ക്ക് വേണമെന്ന് തോന്നിയാല്‍ ഒന്നും രണ്ടും ദിവസം കൊണ്ട് വിധി വരുത്തുന്ന കോടതികളും, എങ്ങനെയൊക്കെ കിണഞ്ഞാലും ജാമ്യം കൊടുക്കാത്ത ന്യായാധിപന്മാരെയും ഇനിയും നമുക്ക് കാണാം. എല്ലാം വിധി എന്ന് പറഞ്ഞാല്‍ വിധി ഓടിച്ചിട്ടടിച്ചെന്നിരിക്കും അത്ത്രത്തോളം ലജ്ജാകരമാണിത്. ഈ നീതി ന്യായത്തിന് മുന്നില്‍ ഒന്ന് കാര്‍ക്കിച്ച് തുപ്പിക്കോട്ടെ.
ത്ഫൂ........
ഹഹഹ.........
അന്വേഷണ ഉദ്ദ്യോഗസ്തന്മാരേയും
കോടതിയേയും പഴിച്ചാലൊന്നും
നമുക്ക് ഈ നാണം കെട്ട അവസ്ഥയില്‍ നിന്നും രക്ഷ നേടാനാകില്ല !!!!
എന്താണ് ജനാധിപത്യം എന്താണ് ആത്മാഭിമാനം
എന്നുപോലും വസ്തുനിഷമായി ബോധ്യപ്പെട്ടിട്ടില്ലാത്ത
പുഴുക്കള്‍ നൊഞ്ഞുന്ന അനാഥ ശവം പോലൊരു രാജ്യത്ത് ഈ നാണക്കേടിനെക്കുറിച്ചുള്ള സഹതാപ പ്രകടനം പോലും ഒരു കപടമായ ഭംഗിവാക്കുമാത്രമാണെന്ന് നമുക്ക് എത്ര പേര്‍ക്കറിയാം !!!
നമുക്ക് വിദ്യാഭ്യാസവും, സാംമ്പത്തികാഭിവൃദ്ധിയും മാത്രമേ ഇതുവരെ ആര്‍ജ്ജിക്കാനായിട്ടുള്ളു. അതിനെല്ലാം മുന്‍പ് ഉണ്ടാകേണ്ട ആത്മാഭിമാനത്തെ ഇപ്പോഴും ശത്രുവിനെപ്പോലെ ഭയക്കുകയാണ് നാം.
ആത്മാഭിമാനമില്ലാത്തവര്‍ക്ക് ...
ആത്മാഭിമാനമില്ലാത്തവരുടെ രാജ്യത്തിന്
ആരാണ് നീതി തലച്ചുമടായി വീട്ടില്‍ കൊണ്ടുവന്നു തരിക ???? ഹഹഹഹ....!!!
സത്യസന്ധമായ ആത്മാഭിമാനത്തിനു പകരം അല്ലെങ്കില്‍ സ്വത്വ ബോധത്തിനു പകരം
ദുരഭിമാനത്തെ മനസ്സില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന
തന്തയില്ലാത്ത സമൂഹമേ.... ലജ്ജിക്കല്‍ നമുക്കൊരു അനുഷ്ഠാനവും ആചാരവുമായി കൊണ്ടാടാം !!!! പെപ്സി, കൊക്കോ കോള, എന്‍ഡോ സള്‍ഫാന്‍.... ലജ്ജിക്കാന്‍ എത്രയെത്ര സുവര്‍ണ്ണാവസരങ്ങളാണ് മാന്യരായ നമുക്കുള്ളത് എന്നോര്‍ത്ത് അഭിമാനിക്കുക.
ഈ വിധി നീതിക്ക് നിരക്കുന്നതല്ല, അല്ലെങ്ങിൽ ഇന്ത്യൻ ജുഡിഷറിയുടെയും അന്വേഷണ ഏജൻസികളുടേയും ന്യൂനതകളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. സമയബദ്ധിതമായി ഒരു കോടതിയും വിധികൾ പ്രസ്താവിക്കുന്നില്ല എന്നതിൽ തുടങ്ങുന്നു നീതി നിഷേധം. ഇതൊരു വലിയ കേസ്സായതുകൊണ്ടല്ല വിധി പ്രസ്താവിക്കാൻ 25 വർഷമെടുത്തത്, അത് നമ്മുടെ കോടതിയുടെ മുഖമുദ്രയാണ്. ഒരു അതിർത്തി തർക്കംപോലും കോടതിയിൽ എത്തിയാലത്തെ അവസ്ഥ എന്താണ്? ലിബർഹാൻ കമ്മീഷൻ റിപ്പോർട്ട് തയാറാക്കാൻ 17 വർഷമെടുത്തു!
കാലോചിതമായി നമ്മുടെ നിയമവ്യവസ്ഥ മാറ്റിയെഴുതണം.
ലക്ഷങ്ങൾ ചിലവാകുന്ന വക്കീൽ ഫീസ് മുതൽ ഈ കേസ്സ് എന്ന് തീരുമെന്ന് ഒരു വിധത്തിലും കണക്ക് കൂട്ടുവാൻ സാധിക്കാത്ത കാലതാമസവും കൂടിയാകുമ്പോൾ എല്ലാം പൂർത്തിയായി!
നഷ്ടപരിഹാരം കുറവാണ്, ആന്റേർസനെ കിട്ടിയില്ല, പക്ഷെ വിധി പറയാൻ നീണ്ട 25 വർഷം എന്തിന് എടുത്തു? വിചാരണ തടവുകാരനായി മദനിയും കൂടെയുള്ളവരും 10 വർഷം ജയിലിൽ കിടന്നു!
ഒരാളെ ബുദ്ധിമുട്ടിക്കണമെങ്ങിൽ ചുമ്മാ കേസ്സുകൊടുത്താൽ മതിയെന്ന അവസ്ഥയാണ്!
കോടതിയും ഭരണകൂടത്തിണ്റ്റെ ഒരു മര്‍ദ്ദനോപകരണമാണ് എന്ന് ഒന്നുകൂടെ ഈ കോടതിവിധി നമ്മെ ഓര്‍മിപ്പിക്കുന്നു. മൂലധന താല്‍പര്യങ്ങള്‍ക്കപ്പുറം ഒരു കോടതിവിധിയും പോകുന്നില്ല.
ക്രമസമാധാനം തകരാതിരിക്കുവാന്‍ ആന്‍ഡേഴ്സനെ ഭോപ്പാലില്‍ നിന്നും മാറ്റിയത്രേ.. കൂട്ടക്കുരുതി നടത്തിയ ഒരുവനെ നാട്ടുകാര്‍ ഓടിച്ചിട്ടു തല്ലിക്കൊല്ലുന്നതാണോ ക്രമസമാധാനത്തകര്‍ച്ച്ച?
മാഡത്തിന്റെ തിരക്കഥയ്ക്ക് കുട്ടിരാജാവ് നാടകം കളിക്കുന്നു. അതിനെതിരെ സംസാരിക്കുന്നവരെയും, എഴുതുന്നവരെയും ഭീഷണിപ്പെടുത്താനും, സെന്‍സര്‍ ചെയ്യാനും തിരക്കിട്ടോടുന്ന കുറെ കോമാളികള്‍ ഭരിക്കുന്ന ഭാരതത്തില്‍, നമുക്കും പാവകളി തുടരാം.
Post a Comment