Wednesday, July 7, 2010

ബുദ്ധിജീവികളുടെ പക്കമേളക്കാര്‍

കളിയുടെ ഒന്നാം ഘട്ടത്തില്‍, മാധ്യമങ്ങള്‍ക്കും സങ്കുചിതസ്വത്വരാഷ്ട്രീയക്കാര്‍ക്കും വിജയം. ഇതുവരെയും ആക്രമണം ഇടതുപക്ഷത്തിന്റെ പുറന്തോടിനോടു മാത്രമായിരുന്നുവെങ്കില്‍, ഇന്നവര്‍ ആ പ്രസ്ഥാനത്തിന്റെ ആശയപരിസരങ്ങളെത്തന്നെയാണ്‌ എളുപ്പത്തില്‍ തോല്‍പ്പിച്ചിരിക്കുന്നത്‌. പുരോഗമനപ്രസ്ഥാനങ്ങളുടെ ശക്‌തരായ വക്‌താക്കളെ മുഴുവനും പരസ്പര അവിശ്വാസത്തിന്റെയും വിതര്‍ക്കങ്ങളുടെയും ചേരികളിലേക്ക്‌ ഭിന്നിപ്പിച്ച്‌ അകറ്റുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു. അഥവാ, ഭിന്നത രൂക്ഷമാണെന്ന തോന്നല്‍ പാര്‍ട്ടിയിലും അണികള്‍ക്കുമിടയിലും ഉണ്ടാക്കുന്നതിലെങ്കിലും അവര്‍ വിജയിച്ചിരിക്കുന്നു. പരസ്പരപൂരകമായിരിക്കേണ്ടുന്ന ഘടകങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ പക്ഷത്തുമാത്രമേ നില്‍ക്കാനാവൂ എന്ന നിര്‍ഭാഗ്യകരമായ സാംസ്കാരിക സാഹചര്യത്തിലേക്കാണ്‌ ഇന്ന്‌ അവര്‍ ഇടതുപക്ഷത്തിനെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്‌.

നാഴികയ്ക്കു നാല്‍പ്പതുവട്ടം വലതുപക്ഷ അജണ്ടകളെക്കുറിച്ചും, മാധ്യമസിണ്ടിക്കേറ്റുകളെക്കുറിച്ചും തോരാതെ പ്രസംഗിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്തിരുന്ന പാര്‍ട്ടി, അതേ വലതുപക്ഷ അജണ്ടയുടെയും മാധ്യമസിണ്ടിക്കേറ്റുകളുടെയും കളിയില്‍ കുടുങ്ങി പരസ്പരം ചെളിവാരിയെറിയുന്ന ദുസ്സഹമായ സാംസ്ക്കാരിക ദുര്‍ഗന്ധമാണ്‌ അന്തരീക്ഷത്തില്‍. അത്യധികം ചര്‍ച്ച ചെയ്യപ്പെടേണ്ടതും കണിശമായ ഉത്തരങ്ങളും പ്രശ്നപരിഹാരവും കണ്ടെത്തേണ്ടതുമായ ഒരു വിഷയത്തിനെ വ്യക്തിപരമായ ചാപ്പകുത്തലുകളിലേക്ക്‌ നയിച്ചതിന്റെ ക്രെഡിറ്റ്‌ ഇനി മാധ്യമങ്ങള്‍ക്കും വലതുപക്ഷ ആശയപ്രചാരകര്‍ക്കും സ്വന്തം. അവര്‍ ആടുന്ന നാടകത്തിന്റെ കളിയും കാര്യവുമറിയാതെ, അവരുടെ താളത്തിനുതുള്ളിയും, സ്വന്തം മുറിവു തോണ്ടി വലുതാക്കിയും, തീര്‍ത്തും അനാവശ്യമായ മറ്റൊരു ഭ്രാതൃഹത്യയ്ക്കുള്ള കാഹളമാണ്‌ മുഴങ്ങിയിരിക്കുന്നത്‌. കെ.ഇ.എന്നിന്റെയും പോക്കറുടെയും ചേന്നമംഗലൂരിന്റെയും  പക്ഷം പിടിച്ച്‌ സ്വത്വവിവാദകുരുക്ഷേത്രത്തില്‍ അണിനിരക്കുന്ന അക്ഷൌഹിണികളെ കണ്ട്‌ സംഘപരിവാരങ്ങളും ജമാഅത്തൈയും ഊറിച്ചിരിക്കുന്നുണ്ടായിരിക്കുമെന്ന്‌ ഉറപ്പിക്കാം.

 കെ.ഇ.എന്നും ഹമീദും ഇടതുപക്ഷത്തിനെ സംബന്ധിച്ചിടത്തോളം ഒരുപോലെ പ്രാധാന്യമുള്ളവരാണ്‌ എന്ന അവശ്യം വേണ്ട ബോധം പോലും പാര്‍ട്ടിക്ക്‌ ഇല്ലാതെപോയി. വ്യത്യസ്തമായ രീതിയിലാണെങ്കില്‍പ്പോലും സമൂഹത്തിനുണ്ടായിരിക്കേണ്ട ജനാധിപത്യ-മതേതരത്വ സ്വഭാവത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും തികഞ്ഞ ബോധമുള്ളവരാണ്‌ ഇരുവരും. എം.ഗംഗാധരന്റെ 'ക്രിട്ടിക്കല്‍ ഇന്‍സൈഡര്‍' സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചിട്ടില്ലെങ്കിലും, മുസ്ളിം സമുദായത്തിനെക്കുറിച്ച്‌ ക്രിയാത്മക വിമര്‍ശനങ്ങളുന്നയിച്ചുകൊണ്ട്‌ അതിനെ മതേതര-ജനാധിപത്യ സ്വഭാവമുള്ളതാക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ്‌ ഹമീദ്‌. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ പ്രത്യയശാസ്ത്രത്തെ നിരന്തരം നിരീക്ഷിക്കുകയും, ആവശ്യമായ ഘട്ടങ്ങളിലൊക്കെ പിന്തുണക്കുകയും ചെയ്തിട്ടുള്ള ഒരാള്‍ക്ക്‌ വേണ്ടിവരുമ്പോള്‍ സംഘടനയെ പുറത്തുനിന്ന്‌ വിമര്‍ശിക്കാനുള്ള അവകാശമുണ്ടെന്ന്‌ അംഗീകരിക്കാനുള്ള ജനാധിപത്യബോധമെങ്കിലും ചേന്നമംഗലൂരിനെ വിമര്‍ശിക്കുന്നവര്‍ക്ക്‌ ഉണ്ടാകേണ്ടതായിരുന്നു. മഞ്ചേരിയിലെ ചുവപ്പുകണ്ട്‌ പാര്‍ട്ടി കോരിത്തരിച്ചപ്പോഴും, മദനിയുമായി ഇടതുപക്ഷം തന്ത്രപരമായ സഖ്യം അരങ്ങിലവതരിപ്പിച്ചപ്പോഴുമൊക്കെ ഹമീദ്‌ തന്റെ നിലപാടുകള്‍ സംശയത്തിനിടനല്‍കാത്ത വിധം വ്യക്തമാക്കിയിരുന്നു. അങ്ങിനെയൊക്കെയുള്ള ഒരാളെ ആര്‍.എസ്സ്‌.എസ്സുകാരന്റെ  സാംസ്ക്കാരികദേശീയതയുടെ വക്‌താവായും കേസരി-ജന്‍മഭൂമിക്കാരന്റെ  കൂലിയെഴുത്തുകാരനായും വ്യാഖ്യാനിക്കുന്നവര്‍ക്ക്‌ ഒന്നുകില്‍ രാഷ്ട്രീയമോ സ്വത്വപരമോ ആയ കടുത്ത തിമിരം ബാധിച്ചിട്ടുണ്ടാകണം.

കെ.ഇ.എന്നെ മൌദൂദിസ്റ്റ്‌ ആയി കാണുന്നവര്‍ക്കും ആവശ്യമാണ്‌ അടിയന്തിര ചികിത്സ. പാര്‍ട്ടിയുടെ ഔദ്യോഗികസ്ഥാനത്തിരിക്കുമ്പോഴും, പാര്‍ട്ടിയുടെ പ്രഖ്യാപിതമായ വര്‍ഗ്ഗരാഷ്ട്രീയത്തെ സ്വത്വപരമായിക്കൂടി വികസിപ്പിക്കാനാണ്‌ കെ.ഇ.എന്‍ എപ്പോഴും ശ്രദ്ധിച്ചിട്ടുള്ളത്‌. മതമൌലികസ്വത്വബോധത്തിനെതിരെ ഒരുപക്ഷേ ഏറ്റവും നിര്‍ദ്ദയമായി തുറന്നെഴുതിയിട്ടുള്ളതും കെ.ഇ.എന്‍ ആയിരിക്കും. കൂടുതല്‍ ഭീകരമായ ഹിന്ദുത്വ ഫാസിസത്തിനെതിരെ നിരന്തരം എഴുതിപ്പോരുന്നതുകൊണ്ട്‌, ഇസ്ളാമിക ഫാസിസത്തെ കെ.ഇ.എന്‍ കാണുന്നില്ലെന്നോ എതിര്‍ക്കുന്നില്ലെന്നോ വ്യാഖ്യാനിക്കാന്‍ സാമാന്യം മോശമല്ലാത്ത വൈരുദ്ധ്യാത്മകസ്വത്വബോധംതന്നെ വേണം. ആശയസമരങ്ങളെ വൈയക്‌തിക തലത്തിലേക്ക്‌ താഴ്ത്തുന്നതിന്‌ താഹ മടായിമാരേക്കാള്‍ ഉത്സാഹം കാട്ടുന്നതും, അതിനു കൂട്ടുനില്‍ക്കുന്നതും ആത്മഹത്യാപരമാണെന്ന സാമാന്യബോധമെങ്കിലും (വല്ലപ്പോഴും) ഉണ്ടാകുന്നത്‌ നന്നായിരിക്കും.

സ്വത്വ-വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ വിവിധതലങ്ങളെ സ്പര്‍ശിച്ചുകൊണ്ടായിരുന്നു കെ.ഇ.എന്നും, ഹമീദും ഇത്രയും കാലം എഴുതിയിട്ടുള്ളത്‌. വിവാദത്തെതുടര്‍ന്ന്‌, ഭാഷാപോഷിണിയിലും, മാതൃഭൂമിയുടെ കഴിഞ്ഞ രണ്ടുമൂന്നു ലക്കങ്ങളില്‍ വന്ന ലേഖനങ്ങളിലും ആ വിഷയത്തെ ഏറെക്കുറെ സമഗ്രമായി സമീപിക്കുന്നുണ്ട്‌ ഇരുവരും. താഹ മടായിയുടെ, വഴിതെറ്റിക്കുന്ന, ബാലിശമായ ചോദ്യങ്ങള്‍ക്ക്‌ മറുപടി കൊടുക്കുമ്പോള്‍ പോലും വിഷയത്തില്‍നിന്ന് വ്യതിചലിക്കാതിരിക്കാന്‍ കെ.ഇ.എന്‍ കരുതല്‍ കാണിക്കുന്നുണ്ട്‌. അഭിമുഖക്കാരന്‍ പ്രതിനിധീകരിക്കുന്ന സങ്കുചിത സ്വത്വബോധത്തിനെ നിര്‍ദ്ദയമായി പ്രഹരിക്കുന്നുമുണ്ട്‌ കെ.ഇ.എന്‍. പക്ഷേ, കെ.ഇ.എന്റെയും  ഹമീദിന്റെയും പക്ഷത്തു നില്‍ക്കുന്നവര്‍ക്കാവട്ടെ, ഇരുവരെയും ഒന്നുകില്‍ ഇരവാദി, അല്ലെങ്കില്‍, സംഘപരി'വാദി' എന്ന ന്യൂനീകരണത്തിലേക്ക്‌ പിടിച്ചുകെട്ടാനാണ്‌ താത്പര്യം. സാംസ്ക്കാരിക പ്രവര്‍ത്തകരുടെ മൌലികതയെ എങ്ങിനെ ആരോഗ്യകരമായ സംവാദത്തിലേക്ക്‌ നയിക്കുകയും പ്രത്യയശാസ്ത്രപരമായ വ്യക്തതയും ശരിയും കൈക്കൊള്ളാന്‍ ഉപയുക്തമാക്കാമെന്നും നിശ്ചയമില്ലാത്ത പക്കമേളക്കാരാണ്‌ രംഗം കയ്യടക്കുന്നത്‌.

പക്ഷേ, മാതൃഭൂമിയുടെ പുതിയ ലക്കത്തില്‍ ഇരുവരും എഴുതിയ ലേഖനങ്ങളിലൂടെ കാര്യങ്ങള്‍ വൈയക്തിക തലത്തിലേക്ക്‌ നീങ്ങിയിരിക്കുന്നു. അസഹനീയമായ ആത്മസ്തുതിയില്‍ മത്സരിക്കുകയാണ്‌ ഇരുവരും. കെ.ഇ.എന്‍ ആവുമ്പോള്‍ ഭാഷയ്ക്കും ഒരു പഞ്ഞവുമില്ല. കാവ്യാത്മകമായി അതങ്ങിനെ ഒഴുകുന്നു. ഹമീദാകട്ടെ പതിവുപോലെ, ഖണ്ഡികതിരിച്ചും എണ്ണമിട്ടും. രണ്ടായാലും പക്ഷേ, അഭ്യാസം ഒന്നുതന്നെ.

വലതുപക്ഷ-വര്‍ഗ്ഗീയ ശക്തികളുടെ സംഘടിതമായ ധ്രുവീകരണമാണ്‌ ഇടതുപക്ഷത്തിന്‌, പ്രത്യേകിച്ചും, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ ഇന്ന്‌ ഇന്ത്യയില്‍ നേരിടേണ്ടിവരുന്നത്‌. മതമൌലികവാദികള്‍ മുതല്‍ ലിബറലെന്നും (ലിബറലുകള്‍ക്ക്‌ സാംസ്ക്കാരിക ഇടത്തിലുള്ള പ്രാധാന്യത്തെ വിസ്മരിക്കുന്നില്ല) അരാഷ്ട്രീയവാദികളെന്നും അവകാശപ്പെടുന്നവര്‍വരെയുള്ള ഒരു വലിയ അവിശുദ്ധസഖ്യത്തിന്റെ ധ്രുവീകരണമാണത്‌. മാധ്യമങ്ങള്‍ അതിലെ വലിയൊരു സാന്നിധ്യമാണ്‌. ജുഡീഷ്യറിപോലും പലപ്പോഴും അതില്‍ അറിഞ്ഞോ അറിയാതെയോ ഭാഗഭാക്കാവുകയും ചെയ്യുന്നു. അപ്പോള്‍ അതിനെതിരെയുള്ള ചെറുത്തുനില്‍പ്പുകള്‍ രാഷ്ട്രീയമായി മാത്രം പരിമിതിപ്പെട്ടുപോകുന്നത്‌ ഇടതുപക്ഷത്തിന്‌ അനുഗുണമായിരിക്കില്ല.

സ്വത്വ-വര്‍ഗ്ഗ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യയിലെ വ്യവസ്ഥാപിത ഇടതുപക്ഷങ്ങള്‍ക്ക്‌ പലപ്പോഴും പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്‌. പ്രാദേശികതയോടും ന്യൂനപക്ഷങ്ങളോടും, ജാതി-മതശക്തികളോടും, എന്തിന്‌, ഇന്ത്യന്‍ മുതലാളിത്തത്തിനോടും, ഇന്ത്യന്‍ ദേശീയതയോടു പോലുമുള്ള അതിന്റെ ഇത്രനാളത്തെ സമീപനങ്ങളില്‍ കമ്മ്യൂണിസ്റ്റ്‌ സ്വത്വ-വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ ശതമാനം എത്രത്തോളമുണ്ടായിരുന്നു എന്ന്‌ ആത്മപരിശോധന നടത്തേണ്ടതാണ്‌. പക്ഷേ അതുകൊണ്ടൊന്നും ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ പ്രസക്തിയും, അത്‌ നിലനില്‍ക്കുകയും വളരുകയും ചെയ്യേണ്ടതിണ്റ്റെ ചരിത്രപരമായ ആവശ്യകതയും ഇല്ലാതാവുന്നുമില്ല. ഇന്നു കാണുന്ന ഇടതുപക്ഷമില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെയും (നിസ്സംശയമായും കേരളത്തിന്റെയും) ഭാഗധേയം മറ്റൊന്നായേനേ.

സ്വയം പരിഹരിക്കാവുന്ന പാളിച്ചകളേ കേരളത്തിലെ ഇടതുപക്ഷ-ബഹുജനപ്രസ്ഥാനങ്ങളും ഇന്നു നേരിടുന്നുള്ളു. പക്ഷേ അതിനാവശ്യം വിവാദങ്ങളല്ല. സംവാദങ്ങളാണ്‌. ചാപ്പകുത്തി മാറ്റിനിര്‍ത്തലല്ല, ആകാവുന്ന ഇടങ്ങളിലൊക്കെ ഇടതുപക്ഷ സഹയാത്രികരുമായി ഒത്തുചേരലാണ്‌. അനാവശ്യമായ പക്ഷം പിടിക്കലുകളല്ല, കൃത്യമായ പക്ഷം തിരിച്ചറിയല്‍ തന്നെയാണ്‌.

‘അവന്‍ പല രൂപത്തില്‍ വരും’ എന്നു തിരിച്ചറിയുന്ന, കീഴടങ്ങാന്‍ തയ്യാറല്ലാത്ത ബഷീറിയന്‍ ഭ്രാന്തുപോലും ചിലപ്പോള്‍ നമുക്ക് ആവശ്യമായി വന്നേക്കാം.

22 comments:

Rajeeve Chelanat said...

ബുദ്ധിജീവികളുടെ പക്കമേളക്കാര്‍

Baiju Elikkattoor said...

:)

ramachandran said...

“സ്വയം പരിഹരിക്കാവുന്ന പാളിച്ചകളേ കേരളത്തിലെ ഇടതുപക്ഷ-ബഹുജനപ്രസ്ഥാനങ്ങളും ഇന്നു നേരിടുന്നുള്ളു. പക്ഷേ അതിനാവശ്യം വിവാദങ്ങളല്ല. സംവാദങ്ങളാണ്‌. ചാപ്പകുത്തി മാറ്റിനിര്‍ത്തലല്ല, ആകാവുന്ന ഇടങ്ങളിലൊക്കെ ഇടതുപക്ഷ സഹയാത്രികരുമായി ഒത്തുചേരലാണ്‌. അനാവശ്യമായ പക്ഷം പിടിക്കലുകളല്ല, കൃത്യമായ പക്ഷം തിരിച്ചറിയല്‍ തന്നെയാണ്‌. ”

പൂരണ്ണമായ യോജിപ്പ്

absolute_void(); said...

കൃത്യമായ പക്ഷം തിരിച്ചറിഞ്ഞാല്‍ അതു പറയാമോ? അതോ പറയാതെയിരിക്കേണമോ? ഈ ഘട്ടത്തില്‍ കെഇഎന്നിനെ വേട്ടയാടാന്‍ ഹമീദിനെ പ്രേരിപ്പിക്കുന്നതെന്താവും എന്ന ചോദ്യം അസ്ഥാനത്താണോ?

കെ said...

ഇതൊരുതരം ഒ അബ്ദുളള സ്റ്റൈല്‍ വിലയിരുത്തലാണല്ലോ രാജീവേ.... :)))

Anonymous said...

പക്ഷം എന്നത് കെ ഇ എൻ പക്ഷവും ഹമീദ് പക്ഷവും ആണെങ്കിൽ ആ പക്ഷത്തേക്ക്കില്ല. ഇടതുപക്ഷത്തേക്കാണെങ്കിൽ ഉണ്ട്.

Rajeeve Chelanat said...

സെബിന്‍, കൃത്യമായ പക്ഷം തിരിച്ചറിഞ്ഞാല്‍ അതു പറയുക തന്നെ വേണം. പക്ഷേ, അത് ഒരു സംവാദത്തിനുള്ള സാധ്യതകളെ അടച്ചുകൊണ്ടാവരുത് എന്നു മാത്രം. ഹമീദ് കെ.ഇ.എന്നെ എങ്ങിനെ വേട്ടയാടി എന്നാണ് പറയുന്നത്?

മാരീചാ, ഞാന്‍ അബ്ദുള്ളക്കു പഠിക്കുകയാണ്. അബ്ദുള്ളക്കുട്ടിയിലേക്കെത്തുമോ എന്നും പറയാറായിട്ടില്ല.

ചാർ‌വാകൻ‌ said...

;...)

കെ said...

"ഹമീദ് കെ.ഇ.എന്നെ എങ്ങിനെ വേട്ടയാടി എന്നാണ് പറയുന്നത്?"

പറഞ്ഞു തരാം... വിശദമായിത്തന്നെ....

ഭാനു കളരിക്കല്‍ said...

swaththa vaadam Marxist virudhamaanu enna thiricharivaanu etathu pakshakkarkkuntaventath. ella swaththangallkkum meethe thozhiletukkunnavanum thozhil etuppikkunnavanum enna rantu varggangalaayi nalithuvareyulla manushya charithraththe vilayiruththukayum mattella vadangaleyum upavalkarikkukayumaayirunnu marxisam cheythath. marxisam nirakarichathine mukhya ajentayil kontu varika vazhi ethu thala thotta appanayaalum marxisaththe nishedhikkuka thanneyaanu. charithram parizodhichaal ariyaan kazhiyunna vasthutha nyunapaksha varggeeyathayum bhuuripaksha vargeeyathayum ore nanayaththinte rantu vazangal mathramaanu. rantum sponsor cheyyunnath samrajyaththamallathe mattaarumalla. mathatheethanaaya manushyanilekku Narayana Guru poleyullavar manushyane nayichenkil K.E.Ne polullavar samarajyaththaththinte panikku chuuttu pitikkunnu.

ചാർ‌വാകൻ‌ said...

രാജീവ്,ഇത്തരം അഴകൊഴമ്പൻ നിലപാടല്ല താങ്കളിൽ നിന്നും പ്രതീക്ഷിച്ചത്.(അതെന്റെ തെറ്റ്).
അളിയനും കൊള്ളാം,അമ്മാവനും കൊള്ളാം,അയൊലോക്കക്കാരും കൊള്ളാം .ഈ നിലപാട് സത്യത്തിൽ ആരെയൊക്കെയാണ് സഹായിക്കുക.ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതൽ ഇങ്ങു കമ്മ്യൂണിസ്റ്റു സൈദ്ധാന്തികാഭ്യാസികളുടെ കാലം വരെ തൂത്തുകൂട്ടി കാർപ്പെറ്റിലൊളിപ്പിച്ച മുഖ്യ വിഷയങ്ങളെ വലിച്ചു പുറത്തിട്ടതിന്റെ ബഹളമാണീകേൾക്കുന്നത്.
പിന്നെ,പക്കമേളം വായിക്കുന്നവർക്ക് നിലപാടെടുക്കാവുന്നതാണ്’ശ്രുതി ശുദ്ധിയില്ലാത്തവന്റെ പാട്ടിന് പക്കം വായിക്കുന്നില്ല’‘എന്ന്.
(മാധ്യമം ആഴ്ചപ്പതിപ്പ്647.ടി.ടി.ശ്രീകുമാർ എഴുതിയത് വായിച്ചു കാണുമല്ലോ)

കെ said...

"അവന്‍ പല രൂപത്തില്‍ വരു"മെന്ന തിരിച്ചറിവ് ഉണ്ടെങ്കില്‍ ഹമീദിനു നേരെ രാജീവിന്റെ ജാഗ്രത എപ്പോഴും ഉണ്ടാകണം. കാരണം രാജീവിനും ഹമീദിനും ഒരു തറയില്‍ കാലുറപ്പിച്ച് നില്‍ക്കാനാവില്ല. ചതുപ്പു നിലത്തെ ചവിട്ടുനാടകം തുടരാനുളള ബാധ്യത ഹമീദിനെ ഏല്‍പ്പിച്ച് പ്രിയപ്പെട്ട രാജീവ് ചേലനാട്ട്, താങ്കള്‍ ഉറപ്പാര്‍ന്ന നിലപാടുകളിലേയ്ക്ക് മടങ്ങിവരിക. കൃത്യമായ പക്ഷം തിരിച്ചറിയുക. ആവേശത്തോടെ പക്ഷം പിടിക്കുക .

ramachandran said...

കേരളത്തില്‍ കഴിഞ്ഞ പത്തോളം വര്‍ഷമായി ഇടതു പക്ഷ സാംസ്‌കാരിക രംഗത്ത് നടക്കുന്നത് ആരോഗ്യകരമായ സംവാദങ്ങളല്ല മറിച്ചു വ്യക്തി വിധ്വേഷങ്ങ്ളുടെ വിഴുപ്പലക്കല്‍ മാത്രമാണെന്ന്തിരിച്ചറിയാന്‍ ബുദ്ടിജീവികളുടെയത്രയും പുത്തിയൊന്നും ആവശ്യമില്ല ...
ഉള്‍ കാമ്പും കരുത്തുഉം , അച്ചടക്കവും പരസ്പര വിശ്വാസവും ബഹുമാനവും നിറഞ്ഞ ധീരമായ സംവാദങ്ങ്ളുടെ ഇടങ്ങള്‍ നമവ്ശേഷമയ്തു എങ്ങിനെ എന്ന്പരിശോധിക്കുന്നത് നന്നായിരിക്കും.

അടുത്തൂണ്‍ പറ്റിയ ശേഷം ഇടതുപക്ഷ സഹയാത്രികനായി അറിയെപെട്ട സാക്ഷാല്‍ m.n. വിജയനും , സുധീഷും “പാഠം”
മെന്നെ അവരുടെ പത്രികയിലൂടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥനെത്യും നേതാക്കല്യും ശാസ്ത്ര സാമൂഹിക സംഘടനകളെ ളെയും മുഴുവന്‍ ആരോപണങ്ങളുടെ ,സംശയങ്ങളുടെ നിഴലില്‍ നിര്‍ത്തുകയും അതേറ്റു പിടിച്ചുകൊണ്ടു വലതുപക്ഷ മാധ്യമങ്ങള്‍ ശക്തമായ രീതിയില്‍ തന്നെ ചാകരയെന്നപോലെ ഏറ്റെടുത്തു മുന്നോട്ടു പോവുകയും ചെയ്തു . കേരള വികസനത്തിന്റെ മുഘച്ചയ മാറ്റിയ ഇ എം എസ്സിന്റെ ജനകീയ അസ്ത്രൂന പദ്ധതി തൊട്ടു ,ശാസ്ത്ര സാഹിത്യ പരിഷതെന്നെ സമാനതകളില്ലാത്ത ജനകീയ ശസ്ത്ര പ്രസതാനത്തെ വരെ വിധേശഫണ്ടിംഗ് എജെന്സി ആയി മുദ്ര കുത്തികൊണ്ട്ര കേരളത്തെ മുഴുവന്‍ ചാരന്മാര്‍ അധിനിവേഷിചിരിക്കുന്നു എന്ന് മുറവിളികൂട്ടുകയും കൂട്ടത്തോടെ രകതസ്ക്ഷികലകാന്‍ ആഹുവാനം നല്‍കുകയും ചെയ്തുകൊണ്ട് കേരളിയ പുരോഗമന മനസ്സിനെ മുഴുവന്‍ ആശയ കുഴപ്പതിന്റെ ഇരുട്ടിലേക്ക് തള്ളിവിടുന്നതിനു നേത്രെതുവം നല്‍കി, മാത്രമല്ല സാക്ഷാല്‍വിജയന്‍ മാഷുടെ ശിഷിയകൂട്ടങ്ങള്‍ എന്നും ഞങ്ങളാണ് 22ct ഇടതു പകഷകാരെന്നും പറഞ്ഞുകൊണ്ട് വാസുദേവന്മാരും അസദു മാരും ഉമേഷേബബുമാരും ചേര്‍ന്ന സംഗം വലതു പക്ഷ മാധ്യമങ്ങളുടെ ചിറകില്‍ ഒളിച്ചു കൊണ്ട് ചെളി വാരി എറിയല്‍ നടത്തുന്നു. .
“പാഠം”മാസികയില്‍ പത്രാധിപരായി നിന്ന് നിരന്തരമയി പാര്‍ടിക്കെതിരെ എഴുതുമ്പോളും വിജയന്‍ മാഷെ ദേശാഭിമാനിയുടെ പത്രാധിപ സ്ഥാനത് നിന്ന് ചാപ്പകുത്തി മാറ്റിനിര്‍ത്തയില്ല .... നിരന്തര സംപര്‍ക്കതിലുടെ അദ്ധേഹത്തെ കാര്യങ്ങള്‍ ബോധ്യപെടുതാനും കൂടെ നിര്‍ത്താനും ശ്രമം നടത്തി, ഇതൊന്നും കേള്‍ക്കാതെ മനോരമയിലുംമാതൃഭൂമിയിലുംയി അരവും കത്തിയുമായി ഉറഞ്ഞു തുള്ളിയപ്പോള്‍ മാത്രമാണ് പാര്‍ടി നടപടി എടുക്കാന്‍ നിര്‍ബന്ധിതനായത് എന്നാ കാര്യവും ഓര്‍മ്മിക്കപെടെണ്ടാതാണ്.....
കേരളത്തിലെ മറ്റൊരു ഇടതുപക്ഷ എഴുത്തുകാരനും അവകാശപെടാന്‍ കഴിയാത്ത സുതാര്യമായ മതേതര ജീവിതം നയിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകനായ കെ ഇഎന്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളയി കപട ഇടതുപക്ഷ എഴുതുകാരല്‍ വേട്ടയാടപ്പെടുന്നത് പരിശോധിക്ക്പെടെണ്ടതാണ്.... അദ്ധേഹത്തെ ബിന്‍ - ഇലാടന്‍ എന്നും എന്‍ ഡി എഫു കരെനെന്നും ഓശന്‍ -താടിക്കരെനുന്നും പരിഹസിച്ചു നടക്കുന്നത് എന്തുതരം സാംസ്‌കാരിക പ്രവര്‍ത്തനമാണ് .... ?

വിജയന്‍ മാഷും വാസുദേവനും മെല്ലാം ഫണ്ടിംഗ് ആരോപണം ഉയര്‍ത്തുമ്പോള്‍ തന്നെ , മത മൌലിക വാദികള്‍ കൊടുതയുക്കുന്ന വിദേശ ഫണ്ടില്‍ അടിമുടി മുങ്ങി കുളിച്ചു പ്രവര്‍ത്തനം നടത്തുന്ന ഇസ്ലാമിക രഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയും സോളിടരിട്ടിയുമായി അവിഹിത വേഴ്ച നടത്താനും , മാധ്യമത്തില്‍ ആത്മകഥ പ്രസ്ധികരിക്കാനും സോളിടരിടി കോഴിക്കോട് ജില്ല സമ്മേളനം ഉധ്ഗാടനം ചെയ്യാനും മറ്റും പോകുന്ന അവരുടെ “തന്തയില്ല്യ്മയെ” ആരും ചര്‍ച്ച ചെയ്യുനുള്ള തന്റേടം കാണിക്കുനില്ല.....! .

മഹാനായ എം എന്‍ കുറുപ്പും ഇ എം എസ്സും മറ്റും വളര്തികൊണ്ട് വന്ന ഇ ഇടതുപക്ഷ എഴ്തുകാര്‍ ഇന്ന് നടത്തികൊണ്ടിരിക്കുന്ന അസഹനിയമായ വ്യക്തിഹത്യ്കളെ കൃതിയമായി തന്നെ തിരിച്ചറിഞ്ഞു പ്രധിരോധിക്കെണ്ടാതുണ്ട്. ചതിക്കുഴികളെ തിരിച്ചറിഞ്ഞുകൊണ്ട്
വലതുപക്ഷ മാധ്യമ അജണ്ടകളെ മനസ്സിലാക്കി കപട ഇടുത്പക്ഷത്തെ തൊലിയുരിച്ചു കാണിച്ചുകൊണ്ട് മാത്രമേ ഇനി ആരോഗ്യകരമായ ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തനം സാധ്യമാവുകയുള്ളു...

വലതുപക്ഷ മാധ്യമ അജണ്ടകളെ മനസ്സിലാക്കി കപട ഇടുത്പക്ഷത്തെ തൊലിയുരിച്ചു കാണിച്ചുകൊണ്ട് മാത്രമേ ഇനി ആരോഗ്യകരമായ ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തനം സാധ്യമാവുകയുള്ളു..

Anonymous said...

ശരിയായ, ആശയവ്യക്തതയുള്ള, കാലഘട്ടത്തിന്റെ പ്രശ്നങ്ങള്‍ നേരിടാന്‍ തക്ക പോരാട്ടവീര്യമുള്ള ഒരു ഇടതുപക്ഷത്തിന്റെ അഭാവമാണ് ഇന്ന് ഐക്യപ്പെടേണ്ടവര്‍ വ്യസ്ക്തിഹത്യ നടത്തി വര്‍ഗ്ഗീയ ഫാസിസ്റ്റ് മുതാ‍ലാളിത്ത ശക്തികളുടെ ക്കയ്യിലെ കരുവായി മാറുന്നത്. രാജീവ് ഏത് ഇടതുപക്ഷത്തെക്കുറിച്ചാണ് പറയുന്നത്? കേയിയെന്നിന്റെ ഭാഷയും ചിന്തയും സ്വതന്ത്രമാകേണ്ടത് ഇനിയുണ്ടാകേണ്ട കാലഘട്ടത്തിന്റെ ഇടതുപക്ഷത്തിനായിട്ടാണ്. ഹമീദ് മുസ്ലിം ഫന്റമെന്റലിസ്റ്റ്കളെ എതിര്‍ക്കുമ്പോള്‍ ഹിന്ദുവര്‍ഗീയശക്തി വിശാലഹിന്ദുത്വത്തിനു ശ്രമിക്കുന്മ്പോഴും സവര്‍ണ്ണഫാ‍ാസിസ്റ്റ് മൂല്യങ്ങളെയാണ് മുറുകെപ്പിടിക്കുന്നതെന്നറിയണം.

Anonymous said...

“സ്വയം പരിഹരിക്കാവുന്ന പാളിച്ചകളേ കേരളത്തിലെ ഇടതുപക്ഷ-ബഹുജനപ്രസ്ഥാനങ്ങളും ഇന്നു നേരിടുന്നുള്ളു. പക്ഷേ അതിനാവശ്യം വിവാദങ്ങളല്ല. സംവാദങ്ങളാണ്‌. ചാപ്പകുത്തി മാറ്റിനിര്‍ത്തലല്ല, ആകാവുന്ന ഇടങ്ങളിലൊക്കെ ഇടതുപക്ഷ സഹയാത്രികരുമായി ഒത്തുചേരലാണ്‌. അനാവശ്യമായ പക്ഷം പിടിക്കലുകളല്ല, കൃത്യമായ പക്ഷം തിരിച്ചറിയല്‍ തന്നെയാണ്‌. ”

പൂരണ്ണമായ യോജിപ്പ്

Anonymous said...

“സ്വയം പരിഹരിക്കാവുന്ന പാളിച്ചകളേ കേരളത്തിലെ ഇടതുപക്ഷ-ബഹുജനപ്രസ്ഥാനങ്ങളും ഇന്നു നേരിടുന്നുള്ളു. പക്ഷേ അതിനാവശ്യം വിവാദങ്ങളല്ല. സംവാദങ്ങളാണ്‌. ചാപ്പകുത്തി മാറ്റിനിര്‍ത്തലല്ല, ആകാവുന്ന ഇടങ്ങളിലൊക്കെ ഇടതുപക്ഷ സഹയാത്രികരുമായി ഒത്തുചേരലാണ്‌. അനാവശ്യമായ പക്ഷം പിടിക്കലുകളല്ല, കൃത്യമായ പക്ഷം തിരിച്ചറിയല്‍ തന്നെയാണ്‌. ”

പൂരണ്ണമായ യോജിപ്പ്

Anonymous said...

"ചാർ‌വാകൻ‌ said...

രാജീവ്,ഇത്തരം അഴകൊഴമ്പൻ നിലപാടല്ല താങ്കളിൽ നിന്നും പ്രതീക്ഷിച്ചത്.(അതെന്റെ തെറ്റ്).
അളിയനും കൊള്ളാം,അമ്മാവനും കൊള്ളാം,അയൊലോക്കക്കാരും കൊള്ളാം .ഈ നിലപാട് സത്യത്തിൽ ആരെയൊക്കെയാണ് സഹായിക്കുക."

ഇടതന്മാരുടെ വീക്ഷണം കൊള്ളാം. സത്യത്തിനല്ല വില... സത്യം പറഞ്ഞാല്‍ പാര്‍ട്ടിക്കെന്തു നഷ്റ്റപ്പെടും എന്നതിനാണു പ്രാമുഖ്യം.

കമ്മ്യൂണിസ്സം എന്ന വച്ചുകെട്ട് നടപ്പിലാക്കാന്‍ പറ്റുന്നതല്ല എന്ന അതു നടപ്പിലാക്കിയ മിടുക്കന്മാര്‍ മനസ്സിലാക്കി അതുപേക്ഷിച്ചു. ഇവിടെ കമ്മ്യ്യൂണിസ്സം സോഷ്യലിസ്സം എന്നൊക്കെ പറഞ്ഞ് ഒരു തലമുറയെ പറ്റിച്ച വയറ്റിപ്പിഴപ്പുകാര്‍ ഇപ്പോള്‍ മറ്റൊന്നും പറയാനില്ലാതെ സത്വം, സ്വത്ത് എന്നൊക്കെ പറഞ്ഞ് വീണ്ടും പറ്റിക്കല്‍ പരിപാടി നടക്കുമോ എന്നു നോക്കുകയാണ്.

സോഷ്യലിസവും കമ്മ്യൂണിസവും ഒന്നും പിടിച്ചാല്‍ കിട്ടില്ല എന്നു മനസ്സിലായിപ്പോല്‍ ന്യൂനപക്ഷ ഭീകരതയെ പിടിക്കാന്‍ നോക്കി. അതും രക്ഷപെട്ടില്ല. ഇനി സംഘപരിവാരത്തെ പിടിക്കാന്‍ നോക്കാം എന്നു വച്ചപ്പോള്‍ സ്വത്വ വാദികള്‍ക്ക് കാര്യം മനസ്സിലായി. ആ കാര്യം സിക്രട്ടറി പിന്നാളര്‍ക്കും മനസ്സിലായി. അവര്‍ കളിക്കുന്ന കളിയില്‍ ഇപ്പോല്‍ ചേലനാട്ടും സംഘപരിവാറാകും....

ramachandran said...

കേരളത്തില്‍ കഴിഞ്ഞ പത്തോളം വര്‍ഷമായി ഇടതു പക്ഷ സാംസ്‌കാരിക രംഗത്ത് നടക്കുന്നത് ആരോഗ്യകരമായ സംവാദങ്ങളല്ല മറിച്ചു വ്യക്തി വിധ്വേഷങ്ങ്ളുടെ വിഴുപ്പലക്കല്‍ മാത്രമാണെന്ന്തിരിച്ചറിയാന്‍ ബുദ്ടിജീവികളുടെയത്രയും പുത്തിയൊന്നും ആവശ്യമില്ല ...
ഉള്‍ കാമ്പും കരുത്തുഉം , അച്ചടക്കവും പരസ്പര വിശ്വാസവും ബഹുമാനവും നിറഞ്ഞ ധീരമായ സംവാദങ്ങ്ളുടെ ഇടങ്ങള്‍ നമവ്ശേഷമയ്തു എങ്ങിനെ എന്ന്പരിശോധിക്കുന്നത് നന്നായിരിക്കും.

അടുത്തൂണ്‍ പറ്റിയ ശേഷം ഇടതുപക്ഷ സഹയാത്രികനായി അറിയെപെട്ട സാക്ഷാല്‍ m.n. വിജയനും , സുധീഷും “പാഠം”
മെന്നെ അവരുടെ പത്രികയിലൂടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥനെത്യും നേതാക്കല്യും ശാസ്ത്ര സാമൂഹിക സംഘടനകളെ ളെയും മുഴുവന്‍ ആരോപണങ്ങളുടെ ,സംശയങ്ങളുടെ നിഴലില്‍ നിര്‍ത്തുകയും അതേറ്റു പിടിച്ചുകൊണ്ടു വലതുപക്ഷ മാധ്യമങ്ങള്‍ ശക്തമായ രീതിയില്‍ തന്നെ ചാകരയെന്നപോലെ ഏറ്റെടുത്തു മുന്നോട്ടു പോവുകയും ചെയ്തു . കേരള വികസനത്തിന്റെ മുഘച്ചയ മാറ്റിയ ഇ എം എസ്സിന്റെ ജനകീയ അസ്ത്രൂന പദ്ധതി തൊട്ടു ,ശാസ്ത്ര സാഹിത്യ പരിഷതെന്നെ സമാനതകളില്ലാത്ത ജനകീയ ശസ്ത്ര പ്രസതാനത്തെ വരെ വിധേശഫണ്ടിംഗ് എജെന്സി ആയി മുദ്ര കുത്തികൊണ്ട്ര കേരളത്തെ മുഴുവന്‍ ചാരന്മാര്‍ അധിനിവേഷിചിരിക്കുന്നു എന്ന് മുറവിളികൂട്ടുകയും കൂട്ടത്തോടെ രകതസ്ക്ഷികലകാന്‍ ആഹുവാനം നല്‍കുകയും ചെയ്തുകൊണ്ട് കേരളിയ പുരോഗമന മനസ്സിനെ മുഴുവന്‍ ആശയ കുഴപ്പതിന്റെ ഇരുട്ടിലേക്ക് തള്ളിവിടുന്നതിനു നേത്രെതുവം നല്‍കി, മാത്രമല്ല സാക്ഷാല്‍വിജയന്‍ മാഷുടെ ശിഷിയകൂട്ടങ്ങള്‍ എന്നും ഞങ്ങളാണ് 22ct ഇടതു പകഷകാരെന്നും പറഞ്ഞുകൊണ്ട് വാസുദേവന്മാരും അസദു മാരും ഉമേഷേബബുമാരും ചേര്‍ന്ന സംഗം വലതു പക്ഷ മാധ്യമങ്ങളുടെ ചിറകില്‍ ഒളിച്ചു കൊണ്ട് ചെളി വാരി എറിയല്‍ നടത്തുന്നു. .
“പാഠം”മാസികയില്‍ പത്രാധിപരായി നിന്ന് നിരന്തരമയി പാര്‍ടിക്കെതിരെ എഴുതുമ്പോളും വിജയന്‍ മാഷെ ദേശാഭിമാനിയുടെ പത്രാധിപ സ്ഥാനത് നിന്ന് ചാപ്പകുത്തി മാറ്റിനിര്‍ത്തയില്ല .... നിരന്തര സംപര്‍ക്കതിലുടെ അദ്ധേഹത്തെ കാര്യങ്ങള്‍ ബോധ്യപെടുതാനും കൂടെ നിര്‍ത്താനും ശ്രമം നടത്തി, ഇതൊന്നും കേള്‍ക്കാതെ മനോരമയിലുംമാതൃഭൂമിയിലുംയി അരവും കത്തിയുമായി ഉറഞ്ഞു തുള്ളിയപ്പോള്‍ മാത്രമാണ് പാര്‍ടി നടപടി എടുക്കാന്‍ നിര്‍ബന്ധിതനായത് എന്നാ കാര്യവും ഓര്‍മ്മിക്കപെടെണ്ടാതാണ്.....
കേരളത്തിലെ മറ്റൊരു ഇടതുപക്ഷ എഴുത്തുകാരനും അവകാശപെടാന്‍ കഴിയാത്ത സുതാര്യമായ മതേതര ജീവിതം നയിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകനായ കെ ഇഎന്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളയി കപട ഇടതുപക്ഷ എഴുതുകാരല്‍ വേട്ടയാടപ്പെടുന്നത് പരിശോധിക്ക്പെടെണ്ടതാണ്.... അദ്ധേഹത്തെ ബിന്‍ - ഇലാടന്‍ എന്നും എന്‍ ഡി എഫു കരെനെന്നും ഓശന്‍ -താടിക്കരെനുന്നും പരിഹസിച്ചു നടക്കുന്നത് എന്തുതരം സാംസ്‌കാരിക പ്രവര്‍ത്തനമാണ് .... ?

വിജയന്‍ മാഷും വാസുദേവനും മെല്ലാം ഫണ്ടിംഗ് ആരോപണം ഉയര്‍ത്തുമ്പോള്‍ തന്നെ , മത മൌലിക വാദികള്‍ കൊടുതയുക്കുന്ന വിദേശ ഫണ്ടില്‍ അടിമുടി മുങ്ങി കുളിച്ചു പ്രവര്‍ത്തനം നടത്തുന്ന ഇസ്ലാമിക രഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയും സോളിടരിട്ടിയുമായി അവിഹിത വേഴ്ച നടത്താനും , മാധ്യമത്തില്‍ ആത്മകഥ പ്രസ്ധികരിക്കാനും സോളിടരിടി കോഴിക്കോട് ജില്ല സമ്മേളനം ഉധ്ഗാടനം ചെയ്യാനും മറ്റും പോകുന്ന അവരുടെ “തന്തയില്ല്യ്മയെ” ആരും ചര്‍ച്ച ചെയ്യുനുള്ള തന്റേടം കാണിക്കുനില്ല.....! .

മഹാനായ എം എന്‍ കുറുപ്പും ഇ എം എസ്സും മറ്റും വളര്തികൊണ്ട് വന്ന ഇ ഇടതുപക്ഷ എഴ്തുകാര്‍ ഇന്ന് നടത്തികൊണ്ടിരിക്കുന്ന അസഹനിയമായ വ്യക്തിഹത്യ്കളെ കൃതിയമായി തന്നെ തിരിച്ചറിഞ്ഞു പ്രധിരോധിക്കെണ്ടാതുണ്ട്. ചതിക്കുഴികളെ തിരിച്ചറിഞ്ഞുകൊണ്ട്
വലതുപക്ഷ മാധ്യമ അജണ്ടകളെ മനസ്സിലാക്കി കപട ഇടുത്പക്ഷത്തെ തൊലിയുരിച്ചു കാണിച്ചുകൊണ്ട് മാത്രമേ ഇനി ആരോഗ്യകരമായ ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തനം സാധ്യമാവുകയുള്ളു...

ബഷീർ said...

രാമചന്ദ്രന്റെ താഴെ വരികൾ പകർത്തട്ടെ

>കേരളത്തില്‍ കഴിഞ്ഞ പത്തോളം വര്‍ഷമായി ഇടതു പക്ഷ സാംസ്‌കാരിക രംഗത്ത് നടക്കുന്നത് ആരോഗ്യകരമായ സംവാദങ്ങളല്ല മറിച്ചു വ്യക്തി വിധ്വേഷങ്ങ്ളുടെ വിഴുപ്പലക്കല്‍ മാത്രമാണെന്ന്തിരിച്ചറിയാന്‍ ബുദ്ടിജീവികളുടെയത്രയും പുത്തിയൊന്നും ആവശ്യമില്ല ... <

വ്യക്തം..

paarppidam said...

മഞ്ചേരിയിലെ ചുവപ്പുകണ്ട്‌ പാര്‍ട്ടി കോരിത്തരിച്ചപ്പോഴും, മദനിയുമായി ഇടതുപക്ഷം തന്ത്രപരമായ സഖ്യം അരങ്ങിലവതരിപ്പിച്ചപ്പോഴുമൊക്കെ ഹമീദ്‌ തന്റെ നിലപാടുകള്‍ സംശയത്തിനിടനല്‍കാത്ത വിധം വ്യക്തമാക്കിയിരുന്നു. അങ്ങിനെയൊക്കെയുള്ള ഒരാളെ ആര്‍.എസ്സ്‌.എസ്സുകാരന്റെ സാംസ്ക്കാരികദേശീയതയുടെ വക്‌താവായും കേസരി-ജന്‍മഭൂമിക്കാരന്റെ കൂലിയെഴുത്തുകാരനായും വ്യാഖ്യാനിക്കുന്നവര്‍ക്ക്‌ ഒന്നുകില്‍ രാഷ്ട്രീയമോ സ്വത്വപരമോ ആയ കടുത്ത തിമിരം ബാധിച്ചിട്ടുണ്ടാകണം.-------------

രാജീവേട്ടോ കെ.ഈ.എന്‍ കൂലിയെഴുത്തുകാരനായി ചിത്രീകരിക്കപ്പെടുന്നുണ്ടെങ്കില്‍ അത് അദ്ദേഹം കാണീക്കുന്ന പക്ഷപാതപരമായ വര്‍ഗ്ഗീയ വിമര്‍ശനം ഒന്നുകൊണ്ടു മാത്രമാണ്. കൈവ്ട്ട് അടക്കം ഉള്ള സംഭവങ്ങളിലൂടെ കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗ്ഗീയത കൊടി കുത്തി വാഴുന്നതിനായി തേരോട്ടം നടത്തുമ്പോളും അങ്ങേരും ഗുജറാത്തിലും ഒറീസ്സയിലും ആണ്. അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുന്നതാണ് കേരളത്തിലെ ആര്‍.എസ്.എസ്സും ബി.ജെ.പിയും. എന്നിട്ടും എന്നും കെ.ഈ.എന്‍ സംഘപരിവാറിനെ മാത്രം വിമര്‍ശിക്കുന്നു എന്ന് ആരോപണം ഉയരുവാന്‍ ഇത് കാരണമാകില്ലേ?

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏതെങ്കിലും സ്ഥലത്തു പുതിയതായി ജയിച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ പ്രവര്‍ത്തന മികവുകൊണ്ടല്ല. മറിച്ച് കേരളത്തില്‍ വളര്‍ന്നുവരുന്ന ന്യൂനപക്ഷ വര്‍ഗ്ഗീയതയ്ക്കെതിരെ ഇടതുപക്ഷവും പക്ഷപാതി ബുദ്ധിജീവികളും പാലിക്കുന്ന അപകടകരമായ മൌനത്തിനുള്ള മറുപടിയായി കാണുവാന്‍ ഇനിയെങ്കിലും തയ്യാറാകണം. മൃദു ഹിന്ദുത്വം എന്നു പറയുമ്പോളും ഈ ഹിന്ദുക്കളില്‍ അധികവും ഇടതുപക്ഷത്തിനു വോട്ടു ചെയ്യുന്നവരാണ്. മാര്‍ക്കിസ്റ്റു പാര്‍ടിക്ക് വേണ്ടി ആര്‍.എസ്സ്.എസ്സുകാരനെ കൊല്ലാനും തിരിച്ചടിക്കുമ്പോള്‍ ചാകുവാനും ജയിലില്‍ പോകുവാനും അതു വഴി ജീവിതം ഹോമിക്കുവാനും ഇവിടത്തെ ഭൂരിപക്ഷ സമുദായം ആണ് എന്നും ചാവേറാകാറുള്ളത്. അവര്‍ മറ്റൊരു വഴിക്ക് മനസ്സില്ലാമനസ്സോടെ ആണെങ്കിലും നീങ്ങുന്നത് തിരിച്ചറിയുവാന്‍ ഇടതുപക്ഷം പരാജയപ്പെടുന്നു.

ഹമീദ് പാര്‍ടിയെ വിമര്‍ശിക്കുന്നു അല്ലെങ്കില്‍ ചിലതു പറയുന്നു എന്നതിന്റെ പേരില്‍ പാര്‍ടിയും അതേ സമയം അദ്ദേഹം മതത്തെ വിമര്‍ശിക്കുന്നു എന്നു പറഞ്ഞ് അദ്ദേഹത്തിന്റെ സമുദായത്തിലെ ഒരു വിഭാഗവും നില്‍ക്കുമ്പോള്‍ ഒരേ സമയം രണ്ടു ഭാഗത്തുനിന്നും എതിര്‍പുകള്‍ ഉണ്ടാകുന്നു. എന്നാല്‍ കെ.ഈ.എന്നിനെ “മാധ്യമവും” മാര്‍ക്കിസ്റ്റുപാര്‍ടിയും തൊട്ടില്‍ കെട്ടി താരാട്ടു പാടി ആട്ടിക്കൊണ്ടിരിക്കുന്നു എന്ന് എന്നെ പോലെ ഉള്ള സാധാരണക്കാര്‍ക്ക് തോന്നുന്നു.