അതെ സർ. ഇന്നു നിങ്ങൾ കാണുന്ന ഇന്ത്യ, സത്യമായിട്ടും, ഇങ്ങനെയൊന്നുമാകേണ്ടിയിരുന്ന ഒരു രാജ്യമല്ല. സാറു ചോദിച്ചില്ലേ എന്താ ഞങ്ങളുടെ വളർച്ചാനിരക്ക് ഇങ്ങനെ അധപ്പതിച്ചതെന്ന്? തിരുവുള്ളക്കേടു തോന്നരുത് അങ്ങുന്നേ. ഇന്നു ഞങ്ങളുടെ വളർച്ചാ നിരക്ക് രണ്ടക്കത്തിനു താഴെയാണെങ്കിൽ, അത് ഞങ്ങളുടെ ഈ അഖണ്ഡഭാരതത്തിന്റെ കുഴപ്പമാണ്. പടിഞ്ഞാറും ദക്ഷിണവും മാത്രമുള്ള ഒരു ഇന്ത്യയായിരുന്നെങ്കിൽ, ഞങ്ങളുടെ വളർച്ചാ നിരക്ക് എവിടെ എത്തിയേനേ എന്ന് വല്ല നിശ്ചയവുമുണ്ടോ സർ... സത്യമായിട്ടും സർ..
ഈ നശിച്ച ഉത്തര-മദ്ധ്യ-പൂർവ്വ സംസ്ഥാനങ്ങൾ, അവയാണ് ഞങ്ങളുടെ ഇന്നത്തെ ദു:സ്ഥിതിക്ക് കാരണം. ഇതൊനൊക്കെ ആ പട്ടേലിനെയും, നെഹ്രുവിനെയും, പിന്നെ ആ പങ്കുണ്ണിമേനോനെയും പറഞ്ഞാൽ മതി.
എന്തായിരുന്നു അവന്മാരുടെ ഒരു അത്യാഗ്രഹം. അങ്ങോട്ടും ഇങ്ങോട്ടും പാരവെക്കുന്ന കുറേ മാടമ്പികളായിരുന്നവരെ ഒക്കെ കൂട്ടിപ്പിടിച്ച്, അനുനയിപ്പിച്ചും, ഭീഷണിപ്പെടുത്തിയും, ചന്തിക്ക് ചുട്ട പെട കൊടുത്തും ഇന്നു കാണുന്ന ഒന്നിനും കൊള്ളാത്ത ഒരു രാജ്യമാക്കിയത് ആ പഹയന്മാരാണ്.
അല്ലെങ്കിൽ ആ ഫിസോയെപ്പോലെയുള്ള നാഗന്മാരെയൊക്കെ ബോധമുള്ള ആരെങ്കിലും കൂടെനിർത്തുമായിരുന്നോ? അവനെയൊക്കെ അന്നേ അവന്റെ പാട്ടിനുവിട്ടിരുന്നെങ്കിൽ ശല്യക്കാരായ ആ പഴയ NEFA ക്കാരെ മുഴുവൻ ഒറ്റയടിക്ക് ചൈനക്കോ ബർമ്മക്കോ കൊടുത്ത് കയ്യും കെട്ടി സുഖമായി ഇരിക്കാമായിരുന്നില്ലേ? കൊല്ലങ്ങളായി പട്ടിണികിടക്കുന്ന ആ അറുവാണിച്ചികളെയും, പാവപ്പെട്ട ആദിവാസി-ഗോത്രവർഗ്ഗക്കാരെആയുധമെടുപ്പിക്കുന്ന ആ കള്ളവൈദ്യപ്പരിഷകളെയുമൊക്കെ ഒറ്റയടിക്ക് ഒതുക്കി ഞങ്ങൾ ഈ രാജ്യത്തെ സ്വർഗ്ഗമാക്കിയേനേ..സർ വിഷമിക്കണ്ട..ഞങ്ങളുടെ കലിപ്പ് തീർക്കാൻ ഞങ്ങൾക്ക് നന്നായറിയാം. ശല്യക്കാരെയൊക്കെ പതുക്കെപ്പതുക്കെ ഞങ്ങൾ ഒതുക്കുന്നുണ്ട്. ഇന്നലെ മാത്രം മൂന്നു ഗ്രാമങ്ങളെയാണ് ഞങ്ങൾ നല്ലൊരു പാഠം പഠിപ്പിച്ചത്. ചുട്ടുകളഞ്ഞു ഞങ്ങൾ..വെറുതെയല്ല സാൽവാ ജുദൂമിനെയൊക്കെ ഞങ്ങൾ തീറ്റിപ്പോറ്റുന്നത്? ഞങ്ങളോടാ കളി?
ഇക്കാണുന്ന ആ മുംബയിലും ഗുജറാത്തിലും, എന്റെ പാണ്ടിനാട്ടിലും, അത്യാവശ്യമാണെങ്കിൽ മാത്രം ആ കേരനാട്ടിലും കന്നടനാട്ടിലും മാത്രമായി ഈ മഹാരാജ്യം ഒതുങ്ങിയിരുന്നെങ്ങിൽ സ്വർഗ്ഗമാകുമായിരുന്നില്ലേ ഈ രാജ്യം..സ്വർഗ്ഗം..
എന്തു ചെയ്യാം...ആ നശിച്ച കാശ്മീരിനെയും, ഉത്തരപ്രദേശത്തെയും, കാട്ടുകള്ളന്മാരുടെ ബീഹാറിനെയും ഝാർഖണ്ടിനെയും, നസ്രാണികളെക്കൊണ്ട് സ്വൈര്യം കിട്ടാത്ത ഒറീസ്സയെയും, മുഷ്ക്കന്മാരുടെ ബംഗാളിനെയും, ഹരിയാനയെയും, ചൊമപ്പന്മാരുടെ ബംഗാളിനെയും,സർവ്വഭൂലോകർക്കും ചിരിക്കാൻ മാത്രം വകനല്കുന്ന നൊസ്സൻ സർദാർജികളെയുമൊക്കെ തലയിലേറ്റാനാണ് ഞങ്ങളുടെ വിധി.
ഒന്നും പറയണ്ട..എല്ലാം നശിച്ചു, അങ്ങുന്നേ..എല്ലാം നശിച്ചു.
6 comments:
ഞങ്ങളുടെ വലിയ പിഴ...
അവിടെങ്ങാനും വോട്ടറ്‍ ആയാല്‍ മതിയായിരുന്നു മക്കള്‍ക്കു ലാപ് ടോപ് , വീട്ടില്‍ ഗ്രൈന്‍ഡറ്‍ മിക്സി കഴിഞ്ഞ തവണ ടീ വി ഇവിടെ ആകെ ഒന്നര രൂപക്കു വേവാത്ത അരി അതും റേഷന്‍ കടയില്‍ പോയി നിന്നു വാങ്ങിക്കോണം അപ്പോള്‍ തമിഴ്നാടല്ലേ നല്ലത്?
This is exactly the thought of a marxist like chelanaTTu.He really want a major part of India taken over by China. I have heard that when Hitler and Stalin were friends, two brothers in Keral said,...one of us learn Russian and the other German and we will become secrataries of either a hitler ruled India or a Stalin ruled India!
Chelanaattu, is saying his mindset, and trying to ascribe it to someone else.
The worst words in a language are meant for such dirty men.
Is it not the typical mentality of every political leader/administrator in India?
Only the situations, and the target population change. Also it can be projected forward and backward or in any direction.
Now come to an individual in a community, she is also wishing the same. I am better off if I avoid or destroy others, the less capable and the less classy. And who are the best and the capable? Those who are linked with the best breeders of the nation :)And who are these best breeders? before they belonged to the upper races but now a few capital owners are also added to the list?
അനോണി കമന്റ് വായിച്ചു ചിരിച്ചു പോയി.ഇവന്റെയൊക്കെ തലേല്‍ എന്താന്നാര്‍ക്കറിയാം.
പോസ്റ്റെഴുതിയ രാജീവ് ചേലനാട്ട് ഇപ്പം ആരായി ?
എഴുതിയ വിഷയത്തിന്റെ വാലും തലയും തിരിയാതെ ഒരു മാതിരി ***** വിശകലനപ്രഭാഷണം നടത്തുന്ന അനോണികൾക്ക് വംശനാശം വരാതിരിക്കാൻ പ്രത്യാശിക്കാം. രാജീവ് പറയേണ്ടത് തന്നെയാണ് പറഞ്ഞത്. അതിൽ കൊമ്പ് വിറപ്പിക്കാനുള്ള കാര്യമൊന്നുമില്ല.
Post a Comment