Monday, December 31, 2007

"എന്നെ തടസ്സപ്പെടുത്തരുത്...എനിക്ക് ധാരാളം കാര്യങ്ങള്‍ പറയാനുണ്ട്”

(കഴിഞ്ഞ ഭാഗത്തിന്റെ തുടര്‍ച്ച)


നിങ്ങള്‍ കൊന്ന 3 ദശലക്ഷം ഇറാഖികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും നീതി കിട്ടണം. നിങ്ങള്‍ കാരണം നിരാധാരരായ 3.7 ദശലക്ഷം ആളുകള്‍ക്കും നീതി കിട്ടണം. ക്ഷമിക്കണമെന്നോ? എനിക്കു സൗകര്യമില്ല.

നിങ്ങളുടെ ഭരണകൂടം കട്ടെടുക്കുകയും, കണക്കില്‍പ്പെടുത്തുകയും ചെയ്തിട്ടില്ലാത്ത ആ 20 ബില്ല്യണ്‍ ഡോളറുണ്ടല്ലൊ, അത്‌, ദശലക്ഷക്കണക്കിന്‌ ആളുകളുടെ ജീവനോപായവും, നിത്യവൃത്തി പുലര്‍ത്താനുള്ള അന്നവുമായിരുന്നു. സ്വേച്ഛാധിപതിക്കെതിരെ നിങ്ങള്‍ പ്രഖ്യാപിച്ച 'എണ്ണക്കു പകരം ഭക്ഷണ'ത്തിനു നന്ദി.

ആരാണ്‌ സ്വേച്ഛാധിപതി? പറ, നായിന്റെ മക്കളേ, ആരാണ്‌ സ്വേച്ഛാധിപതി? പറ..ആരാണ്‌?

നിങ്ങളുടെ ആ വൃത്തികെട്ട 'ഇടത'ന്‍മാരും, 'വലത'ന്‍മാരും ഒരു പോലെ മോങ്ങിയില്ലേ? "ഹോ, അയാള്‍ ആളുകളെ വിഷപ്പുക ശ്വസിപ്പിച്ച്‌ കൊന്നു' എന്ന്. നിങ്ങളെന്താണ്‌ ചെയ്തത്‌? നിങ്ങള്‍ ഞങ്ങളെ ജീവനോടെ കത്തിച്ചു. "ഹോ, അയാള്‍ ആളുകളെ കുടിയിറക്കി" ആ ഇടതന്‍മാരും, വലതന്‍മാരും കരഞ്ഞു. നിങ്ങളെന്താണ്‌ ചെയ്തത്‌? കൂട്ട വംശഹത്യകളും, പലായനങ്ങളും. "അയാള്‍ ന്യൂനപക്ഷങ്ങളെ മാനിച്ചില്ല", നിങ്ങളോ? ഇറാഖിനെ വംശീയമായി മായ്‌ച്ചു കളഞ്ഞു, ന്യൂനപക്ഷങ്ങളെ പട്ടിണിക്കിട്ട്‌, ബോംബിട്ട്‌, ബലാല്‍ക്കാരം ചെയ്ത്‌ കൊന്നു. എന്നിട്ട്‌, നിങ്ങള്‍ മണ്‍മറഞ്ഞു പോയ ഒരാളുടെ നേരെ ഇനിയും വിരല്‍ ചൂണ്ടുന്നോ? ഹും..സ്വേച്ഛാധിപതിയത്രെ! പുലയാടി മക്കള്‍.

നിങ്ങളാണ്‌ സ്വേച്ഛാധിപതികള്‍, നിങ്ങളുടെ മനസ്സിലാണ്‌ സ്വേച്ഛാധിപത്യം, നിങ്ങള്‍ മനോനില തെറ്റിയ അപകടകാരികളാണ്‌. മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവര്‍. ധാര്‍ഷ്ട്യത്തിനും അജ്ഞതക്കുമൊപ്പം സ്വേച്ഛാധിപത്യവും നിങ്ങളുടെ ഞരമ്പുകളില്‍ ഒഴുകുന്നു.

രോഗാതുരമായ രാജ്യമാണ്‌ നിങ്ങളുടേത്‌. മറ്റുള്ളവര്‍ക്കുമേല്‍ പരാന്നഭോജികളെപ്പോലെ കഴിയുന്ന നിങ്ങളുടെ രാജ്യം. അജ്ഞതയും, ക്രൂരതയും, ദുര്‍മ്മേദസ്സും, മാര്‍ഗ്ഗഭ്രംശവും ധാര്‍ഷ്ട്യവും, സങ്കുചിതത്വവും, അക്രമവും, ഞരമ്പുരോഗവും, ക്രൂരവിനോദവും, ഒക്കെയുള്ള വൃത്തികെട്ട ഒരു പറ്റം.

ആയിരക്കണക്കിനു വര്‍ഷത്തെ പാരമ്പര്യമുള്ള ഒരു രാജ്യത്തിനെ, വെറും ഇരുന്നൂറു വര്‍ഷത്തെ പാരമ്പര്യം മാത്രം വീമ്പു പറയാവുന്ന നിങ്ങളുടെ രാജ്യം പട്ടിണിക്കിടുകയും, കൊല്ലുകയും, നിശ്ശബ്ദരാക്കുകയും, ബലാല്‍ക്കാരം ചെയ്യുകയും, ഭീതിയിലാഴ്ത്തുകയും ചെയ്യുകയാണ്‌. അടിമവ്യാപാരക്കാരുടെയും, മുന്‍കുറ്റവാളികളുടെയും, കൗബോയ്സിന്റെയും 200 വര്‍ഷം പഴക്കമുള്ള ഒരു സമൂഹം. അതെ. അതാണ്‌ നിങ്ങള്‍. അതുകൊണ്ട്‌, അജ്ഞതയും, ക്രൂരതയും, ദുര്‍മ്മേദസ്സും, മാര്‍ഗ്ഗഭ്രംശവും ധാര്‍ഷ്ട്യവും, സങ്കുചിതത്വവും, അക്രമവും, ഞരമ്പുരോഗവും, ക്രൂരവിനോദവും, ഒക്കെയായി നിങ്ങള്‍ കഴിയുക. ഇത്‌ നിങ്ങളുടെ തലവിധിയാണ്. അനുഭവിക്ക്.

നിങ്ങള്‍ നശിപ്പിക്കാത്തതും, നിങ്ങളുടെ സ്വഭാവവും ശീലങ്ങളും അടിച്ചേല്‍പ്പിക്കാത്തതുമായ ഒരു രാജ്യത്തെയും നിങ്ങള്‍ക്ക്‌ കാണാന്‍ കഴിയില്ല.

നിങ്ങളെ മൊത്തമെടുത്താലും, നിങ്ങളേക്കാളൊക്കെ എത്രയോ അധികം വിജ്ഞാനികളായിരുന്ന, തദ്ദേശീയരായ അമേരിക്കക്കാരെ (റെഡ്‌ ഇന്ത്യന്‍സ്‌)നിങ്ങള്‍ വകവരുത്തി.

ചങ്ങലക്കിട്ട്‌, പട്ടിണിക്കിട്ട്‌, നിങ്ങള്‍ നിങ്ങളുടെ രാജ്യത്തിലേക്ക്‌ കൊണ്ടുവന്ന ആഫ്രിക്കന്‍ ജനതയെ നിങ്ങള്‍ നശിപ്പിച്ചു. നാപാമും, അണുബോംബുമിട്ട്‌, ഏഷ്യന്‍ ജനതയെയും നിങ്ങള്‍ കശാപ്പുചെയ്തു. ഇനിയും എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചരിത്രത്തില്‍ സമൃദ്ധിയായി കിടപ്പുണ്ട്‌. അത്‌ ഇപ്പോഴും തുടരുകയും ചെയ്യുന്നു. കാരണം, നിങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ല. നിങ്ങളിപ്പൊഴും ആ പഴയ, അപരിഷ്കൃതരായ, പ്രാകൃതരായ, സംസ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത, അത്യാഗ്രഹികളായ വര്‍ഗ്ഗങ്ങളായി തുടരുന്നു. അതുകൊണ്ടാണ്‌ അതൊന്നും അവസാനിക്കാത്തത്‌.

ഇത്‌ എണ്ണയെക്കുറിച്ചൊന്നുമല്ല. നിങ്ങള്‍ പേപ്പട്ടികളെപ്പോലെ കുരച്ച്‌, എപ്പോഴും ആ നവ-യാഥാസ്ഥിതികരെ കുറ്റം പറഞ്ഞു നടക്കുന്നു. ആ വാക്ക്‌ നിങ്ങള്‍ തത്തയെപ്പോലെ ഉരുവിട്ടുകൊണ്ടിരിക്കുന്നു. ആ നവ-യാഥാസ്ഥിതികര്‍ നിങ്ങളുടെതന്നെ ഭാഗമാണ്‌. ആട്ടിന്‍പറ്റങ്ങളെപ്പോലെ, നിങ്ങള്‍ സംഭാവന ചെയ്ത അതേ സമൂഹത്തിന്റെ, ഉത്‌പന്നമാണവര്‍, ഊടും പാവുമാണവര്‍. അതേ മാനസിക നിലയുള്ളവര്‍. ആ നവ യാഥാസ്ഥിതികരെ കുറ്റം പറയുന്നത്‌ ഇനിയെങ്കിലും നിര്‍ത്തുക, എന്നിട്ട്‌, നിങ്ങളുടെ ഉള്ളിലേക്ക്‌ നോക്കുക. കാരണം, അവര്‍, ഉണ്ടായത്‌ അവിടെയാണ്‌. അതെ. നിങ്ങളുടെ ഉള്ളില്‍തന്നെ.

ഇനി ഡോളറിലേക്ക്‌ തിരിച്ചുവരട്ടെ. ബാഗ്ദാദിനെ ബലംപ്രയോഗിച്ച്‌ കൈവശപ്പെടുത്തുകയും, നിഷ്ഠുരമായി കീഴ്‌പ്പെടുത്തുകയും, ബാഗ്ദാദിനെയും ബാക്കിയുള്ള ഇറാഖിനെയും ബലാത്സംഗം ചെയ്തും കഴിഞ്ഞപ്പോള്‍, രണ്ടു തവണ നിങ്ങള്‍ അധികാരത്തിലെത്തിച്ച നിങ്ങളുടെ സര്‍ക്കാര്‍, ഒരു പ്രാദേശിക സഖ്യ ഗവണ്മെന്റിനെ അധികാരത്തില്‍ കുടിയിരുത്തുകയുണ്ടായി. CPA (Coalition Provisional Authority)എന്ന പേരില്‍. ഗ്രീന്‍ സോണിലേക്ക്‌ ,നിങ്ങളെയും, CPA-യെയും പ്രതിനിധീകരിച്ച്‌, ധാരാളം ഗുണ്ടകളും ചേക്കേറി. നിങ്ങള്‍ കവര്‍ച്ചക്കാരെ വിലക്കെടുത്ത്‌, അവരെ പരിശീലിപ്പിച്ച്‌ കക്കാനും, ബലാല്‍ക്കാരം ചെയ്യാനും, കൊല്ലാനും കഴിവുള്ള മിടുമിടുക്കന്‍മാരാക്കി. 2003-ല്‍, 364 മില്ല്യണ്‍ ഡോളര്‍ നിങ്ങളുടെ പക്കല്‍നിന്ന് കണ്ടുകെട്ടുകയുണ്ടായി. ഇറാഖിന്റെ മുതലായിരുന്നു അത്‌. ഒരു പ്രത്യേക വിമാനത്തില്‍ ആ 364 മില്ല്യണ്‍ ഡോളര്‍ നിങ്ങള്‍ ന്യൂയോര്‍ക്കിലേക്ക്‌ കടത്തി. 'എണ്ണിത്തിട്ടപ്പെടുത്താന്‍' ആയിരുന്നുവത്രെ അത്‌.

എനിക്കു നന്നായി അറിയാവുന്ന ഒരാള്‍ ഈയിടെ, ഒരു പത്രവാര്‍ത്തയെത്തുടര്‍ന്ന്, ഒരു സി.പി.എ പ്രതിനിധിയോട്‌ -ഈ പ്രതിനിധി, നിങ്ങളുടെ 'ബഹുമാന്യരായ' ക്രിമിനല്‍ സംഘത്തില്‍ 'പുനര്‍നിര്‍മ്മാണത്തിന്റെ' ചുമതലയുള്ള ഒരാളാണ്‌; പണ്ട്‌, ഈ കൊള്ളസംഘത്തില്‍ ചേരുന്നതിനുമുന്‍പ് അയാള്‍ ഒരു സല്‍സ ഡാന്‍സ്‌ ടീച്ചറായിരുന്നു കേട്ടോ-ചോദിച്ചു, ആ 364 മില്ല്യണ്‍ ഡോളറിന്റെ കാര്യം എന്തായി എന്ന്. ആ പഴയ സല്‍സ ഡാന്‍സ്‌ ടീച്ചര്‍ പറഞ്ഞതെന്താണെന്നോ? 'അത്‌ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണ്‌' എന്ന്. എന്റെ സുഹൃത്ത്‌ വിട്ടില്ല. അയാള്‍ വീണ്ടും എടുത്തുചോദിച്ചു, "ആറു മാസമായല്ലോ, എണ്ണിത്തീര്‍ന്നില്ലേ?' എന്ന്. സല്‍സ കള്ളന്റെ മുഖം ചുവന്നു. അയാള്‍ പറയുകയാണ്‌. "നീ ചോദ്യങ്ങളൊന്നും ചോദിക്കണ്ട. ഇതിനു നന്ദി പറയുകയാണ്‌ വേണ്ടത്‌' എന്ന്. അത്‌ ഞങ്ങളുടെ പൈസയാണ്‌. ഇറാഖിന്റെ പൈസ.

എനിക്ക്‌ ഒരു നന്ദിയുമില്ല കഴുവേറികളേ, എനിക്ക്‌ ചോദിക്കാനുള്ളത്‌ ചോദ്യങ്ങളാണ്. ഇറാഖിന്റെ പൈസ എവിടെപ്പോയി എന്ന് എനിക്ക്‌ അറിയണം. ആരാണത്‌ എടുത്തതെന്നും എനിക്കറിയണം. ആ കവര്‍ച്ചക്കാരെ മുഴുവന്‍ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം എനിക്ക്‌.

അതെ, ഇതാണ്‌ എനിക്കു വേണ്ടത്‌, ഞാന്‍ കാത്തിരിക്കുന്നത്‌, ഞാന്‍ ആഗ്രഹിക്കുന്നത്‌. ജനിച്ചതില്‍പ്പിന്നെ ഇന്നോളം നിങ്ങളുടെ രാജ്യം മാനവികതെക്കെതിരെ ചെയ്ത എല്ലാ അനീതികള്‍ക്കും നിയമത്തിന്റെ മുന്‍പില്‍ കണക്കുപറഞ്ഞ്‌, കുറ്റവാളികളെന്ന് മുദ്രകുത്തപ്പെട്ട്‌ നഗ്നരായി നിങ്ങള്‍ നില്‍ക്കുന്നത്‌ എനിക്ക്‌ കാണണം.

എന്റെ അന്ത്യാഭിലാഷം ഇതാണ്‌. ആ 3 ട്രില്ല്യണ്‍ ഡോളര്‍ നിങ്ങളുടെ സര്‍വ്വനാശത്തിന്‌ ഇടയാക്കണം. ധനം എന്നും നിങ്ങളുടെ ഒരു ദൗര്‍ബ്ബല്യമായിരുന്നു. അതേ ധനം തന്നെ, നിങ്ങളുടെ അവസാനത്തിനും കാരണമായിത്തീരണം. ആകും. അതെനിക്കുറപ്പുണ്ട്‌.

ഇറാഖ്‌ നിങ്ങളുടെ ശവപ്പറമ്പാകുമെന്ന് മുന്‍മന്ത്രി അല്‍ സഹാഫ്‌ പറഞ്ഞത്‌, നുണയല്ല. ഇറാഖ്‌ നിങ്ങളുടെ സാമ്പത്തികവും, ധാര്‍മ്മികവും, രാഷ്ട്രീയവും, ഭൗതികവുമായ ശവപ്പറമ്പായിത്തീരും. സംസ്കാരത്തിന്റെ ഈറ്റില്ലമാണ്‌ ടൈഗ്രീസിന്റെയും, യൂഫ്രട്ടീസിന്റെയും ഈ ഭൂമി. ഇവിടെത്തന്നെയായിരിക്കും നിങ്ങള്‍ക്ക്‌ ഒടുവില്‍ മുട്ടുകുത്തേണ്ടിവരിക. ഈ നാട്‌ നിങ്ങളെ നിങ്ങളുടെ നാട്യങ്ങളില്‍നിന്നും, വഞ്ചനയില്‍നിന്നും, അഹന്തയില്‍നിന്നും, ചുരുക്കത്തില്‍, നിങ്ങളുടെ എല്ലാ കറുത്ത നിഴലുകളില്‍നിന്നും എന്നന്നേക്കുമായി മോചിപ്പിക്കും.

ഈ നാട്‌ നിങ്ങളെ നിങ്ങളുടെ ആത്മീയമായ പാപ്പരത്തത്തില്‍നിന്നും മോചിപ്പിക്കും. ഒരു മാറ്റത്തിനുവേണ്ടിയെങ്കിലും, അടുത്ത ജന്മത്തില്‍, കൂടുതല്‍ നല്ലവരായിത്തീരാന്‍ ഈ നാട്‌ നിങ്ങള്‍ക്കിടവരുത്തും.

നിങ്ങള്‍ ഞങ്ങളോടാണ്‌ നന്ദിയുള്ളവരായിരിക്കേണ്ടത്‌. നിങ്ങള്‍ ഞങ്ങളെയാണ്‌ പ്രണമിക്കേണ്ടത്‌. കാരണം, സ്വന്തം ജീവിതം ഹോമിച്ചാണ്‌ ഞങ്ങള്‍ നിങ്ങളുടെ ഈ മോചനം ഉറപ്പുവരുത്തുന്നത്‌.

എന്റെ വാക്കുകള്‍ ശ്രദ്ധിച്ചോളൂ. അത്‌ സ്വയം പറയുകയും ചെയ്തോളൂ. ഒരു അറബ്‌ സ്ത്രീ എന്നോട്‌ പറഞ്ഞതാണിത്‌.

സത്യത്തില്‍, അമേരിക്കയാണ്‌ കൂട്ട നശീകരണത്തിനുള്ള ആയുധങ്ങളും, റേഡിയോ ആക്റ്റീവ്‌ പദാര്‍ത്ഥങ്ങളും, ഡിപ്ലീറ്റഡ്‌ യുറേനിയവും മറ്റും ഉപയോഗിച്ചിട്ടുള്ളത്‌. കൂട്ട വംശഹത്യ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇറാഖിലെ നവജാതശിശുക്കളുടെ ചിത്രങ്ങള്‍ കാണാറില്ലേ? 1990-നുശേഷം, ഇറാഖിന്റെ മണ്ണും, ജലവും, വായുവും എല്ലാം ഈ പദാര്‍ത്ഥങ്ങള്‍കൊണ്ട്‌ മലിനമായിരിക്കുന്നു. ആ പദാര്‍ത്ഥങ്ങളുടെ ആയുസ്സ്‌ ദശലക്ഷം വര്‍ഷങ്ങളാണ്‌. ഇറാഖിലെ ആളുകളും അവരുടെ ഇനി വരുന്ന തലമുറയും വലിയൊരു വിലയാണ്‌ നല്‍കേണ്ടിവരുക.

പറ, ഏതാണ്‌ ഇറാഖിലെ ഒരേയൊരു കൂട്ട നശീകരണ ആയുധം?

ഈ ഭൂമിയെ നശിപ്പിക്കാന്‍ കഴിവുള്ള ആ ഒരേയൊരു ആയുധം ഏതാണ്‌? അതെ, അത്‌, ആ കശാപ്പുകാരന്‍ ബുഷ്‌ മാത്രമാണ്‌.


(അവസാനിച്ചു)

9 comments:

Anonymous said...

അതെ, ഇതാണ്‌ എനിക്കു വേണ്ടത്‌, ഞാന്‍ കാത്തിരിക്കുന്നത്‌, ഞാന്‍ ആഗ്രഹിക്കുന്നത്‌. ജനിച്ചതില്‍പ്പിന്നെ ഇന്നോളം നിങ്ങളുടെ രാജ്യം മാനവികതെക്കെതിരെ ചെയ്ത എല്ലാ അനീതികള്‍ക്കും നിയമത്തിന്റെ മുന്‍പില്‍ കണക്കുപറഞ്ഞ്‌, കുറ്റവാളികളെന്ന് മുദ്രകുത്തപ്പെട്ട്‌ നഗ്നരായി നിങ്ങള്‍ നില്‍ക്കുന്നത്‌ എനിക്ക്‌ കാണണം.

ജ്യോനവന്‍ said...

തീക്ഷ്ണമായ എഴുത്താണല്ലോ!
ഇനിയും ഒരുപാടു കാര്യങ്ങള്‍ പറയാന്‍ സാധിക്കട്ടെ.
ആശംസകള്‍.

chithrakaran ചിത്രകാരന്‍ said...

രാജീവ്,
രണ്ടു പോസ്റ്റുകളും വായിച്ചു.
അമേരിക്ക എന്ന മാനവികതയുടെ മുഖം‌മൂടി അണിഞ്ഞ നരഭോജിആത്മാവിനെ അത് അര്‍ഹിക്കുന്ന തീഷ്ണതയോടെ ഇറാഖികള്‍ അക്ഷരങ്ങള്‍കൊണ്ട് ഭര്‍ത്സിക്കുമ്പോള്‍
ആ വാക്കുകള്‍ ലോകത്തിന്റെ എല്ലാ കോണിലുമുള്ള മനുഷ്യരിലും എത്തേണ്ടത് ലോകമനസ്സാക്ഷിയുടെ ആവശ്യമാണ്.

ഈ-മെയിലിന്റെ മലയാള പരിഭാഷ എന്നു വായിച്ചതുകൊണ്ട് പറയുകയാണ് ... ഇതിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ താങ്കളുടെതന്നെ ഒരു ഇംഗ്ലീഷ് ബ്ലൊഗുണ്ടാക്കി ലോകശ്രദ്ധക്കായി പോസ്റ്റ് ചെയ്യുന്നത് വളരെ നന്നായിരിക്കും.
(ചിത്രകാരന് ഇംഗ്ലീഷ് ബ്ലൊഗുകളെക്കുറിച്ച് ഒരു പിടിയുമില്ലാത്തതുകോണ്ട് ഈ പറഞ്ഞത് വിഢിത്തമാകാം...എങ്കിലും,ഇത്തരം വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം ലഭിക്കാന്‍ എല്ലാ മാര്‍ഗ്ഗവും ഉപയോഗിക്കണം)

ഇറാഖിന്റെ ആത്മാവിലെ മുറിവുകള്‍ അനുഭവപ്പെടുത്തിത്തന്ന രാജീവിനോട് നന്ദി പറയട്ടെ.

ഒരു “ദേശാഭിമാനി” said...

പ്രിയ രാജീവ്,
ഈ ബ്ലോഗ് എഴുതിയ താങ്കളോടു നന്ദി പറയട്ടെ!

ഇത്രയും തീഷ്ണമായി പ്രതികരിക്കാനുണ്ടായ ശക്തിയെ ഞാന്‍ അനുമോദിക്കട്ടെ!

ശ്രീ ചിത്രകാരന്‍ പറഞ്ഞപോലെ, ഈ ബ്ലോഗിന്റെ ഒരു ഇഗ്ലീഷ് പതിപ്പു ഒരു ഇഗ്ലീഷ് ബ്ലോഗിലും, പറ്റുന്നത്ര ഇമെയിലും പരസ്യപ്പെടുത്താമോ?

സമാധാനപൂര്‍ണ്ണമായ ഒരു 2008 നേര്‍ന്നുകൊണ്ട്, സ്നേഹത്തോടെ

Anonymous said...

CYú FrñYïiYïEñ E>ï Asïiï¼ñªñ o‰êù ..oï>êfêaú

ഷാനവാസ്‌ ഇലിപ്പക്കുളം said...

പ്രിയ രാജീവ്‌, രണ്ടു പോസ്റ്റുകളും വായിച്ചു. ഇതിന്റെ ഉറവിടമായ ഇംഗ്ലീഷ്‌ ഇമെയില്‍ കൂടി ചിത്രകാരന്‍ പറഞ്ഞതുപോലെ പബ്ലിഷ്‌ ചെയ്താല്‍ അതിന്‌ കുറേക്കൂടി വിശാലമായ ഒരു വീക്ഷണം ലഭിക്കുമെന്നതിനാല്‍ ദയവായി അതുകൂടി ചെയ്യുക. തര്‍ജ്ജിമയുടെ ശക്തികാരണം തന്നെ വളരെ നന്നായിട്ടുണ്ട്‌ ഈ രണ്ടു പോസ്റ്റുകളും. ഇത്തരത്തില്‍ രൂക്ഷമായി തങ്ങളുടെ വികാരപ്രകടനങ്ങള്‍ നടത്തിയ ആ ഹതഭാഗ്യനെ, ഇറാഖിയായി ജനിച്ചതിന്റെ പേരില്‍ നേരിടേണ്ടി വരുന്ന സമാനതകളില്ലാത്ത ക്രൂരതകള്‍ക്കെതിരായ അദ്ദേഹത്തിന്റെ പ്രതികരണത്തിനെ ബഹുമാനിക്കുന്നു. സാമ്രാജ്യത്വ നരഭോജികളുടെ ദംഷ്ട്രകളില്‍ നിന്നും എത്രയും വേഗം ഒരു മോചനം അവര്‍ക്ക്‌ ലഭിക്കാനായി പ്രാര്‍ത്ഥിക്കുന്നു. അവരുടെ ഉണങ്ങാത്ത കണ്ണീരില്‍ പങ്കുചേരുന്നു.ഇനി പ്രസിദ്ധീകരിക്കുന്നില്ലെങ്കില്‍ ദയവായി ആ ഇംഗ്ലീഷ്‌ മെയില്‍ എനിയ്ക്ക്‌ കൂടി ഒന്നു അയച്ചുതരാന്‍ അഭ്യര്‍ത്ഥിക്കുന്നു. വിലാസം sha_nvz@yahoo.com
രജീവിന്‌ ഒരു നല്ല പുതുവര്‍ഷം ആശംസിക്കുന്നു.

ഏ.ആര്‍. നജീം said...

താങ്കള്‍ ചെയ്ത ഈ പ്രതികരണത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നു.
തുടരട്ടെ ഇത്തരം സത്യത്തെ തേടിയുള്ള താങ്കളുടെ യാത്ര

Rajeeve Chelanat said...

വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ക്കും നന്ദി. ഇതിന്റെ ഇംഗ്ലീഷ് രൂപം, ഈ മലയാളം ബ്ലോഗ്ഗില്‍തന്നെ പ്രസിദ്ധീകരിക്കാം.

ആദ്യഭാഗത്തിലെ കുറിപ്പില്‍ സൂചിപ്പിച്ചപോലെ, അമേരിക്കന്‍ ജനതയെ ഒന്നടങ്കം കുറ്റപ്പെടുത്തുന്നത് എത്രയായാലും നീതികരിക്കാ‍വുന്ന ഒന്നല്ല. വളരെ വലിയ ഒരു ജനവിഭാഗം അവിടെ യുദ്ധവിരുദ്ധ നിലപാടുകള്‍ എടുത്തിട്ടുണ്ട്. അവിടെ മാത്രമല്ല, ലോകത്തിന്റെ പല ഭാഗത്തും. പക്ഷേ ശരിയാ‍യ രീതിയിലുള്ള ഒരു കണ്‍സോളിഡേഷന്‍ നടക്കുന്നില്ല പൊതുവില്‍. എന്നു മാത്രമല്ല, ഈ അധിനിവേശത്തിനെതിരെ ലോകം പൊതുവില കൈക്കൊള്ളുന്ന മൌനം കുറ്റകരമായ ഒന്നാണ്. സാമ്പത്തികമായും, രാഷ്ട്രീയമായും അമേരിക്കയെ ഒറ്റപ്പെടുത്തുക എന്ന ചരിത്രദൌത്യമാണ് 2008 നമ്മില്‍ പ്രധാനമായും നിക്ഷേപിക്കുന്നത്.

അഭിവാദ്യങ്ങളോടെ

Anonymous said...

Dear Rajeeve,

You have echoed the voice of a real patriot.

A real patriot can not bear the pain of being invaded by others.

The last 500 years of western civilisation is the history of invasions, cruelty to the humnaity, destruction and elimination of great culture and replace with ugly and dirty culture of westerners.

A day will come when these enemies of the humanity have to answer for thier heinous crime to the world.

continue your struggle in whatsoever style that.

with warm regards,

Ravi Paloor, Kolkata