Thursday, February 19, 2009

ആത്മഹത്യകളും, പത്മശ്രീകളും, ആസ്ഥാനകവികളും

“1997-നും 2007-നുമിടക്ക് ഇന്ത്യയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 182,936-ല്‍ എത്തി നില്‍കുന്നു. ഇതില്‍ മൂന്നില്‍ രണ്ടു ഭാഗവും അഞ്ചു സംസ്ഥാനങ്ങളിലാണ് സംഭവിച്ചിട്ടുള്ളത്. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയിലെ മൂന്നില്‍ ഒരു ഭാഗം മാത്രമാണ് മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും മദ്ധ്യപ്രദേശിലും ആന്ധ്രയിലുള്ളതെങ്കിലും, കര്‍ഷക ആത്മഹത്യയുടെ ഭൂരിഭാഗവും ഈ സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. കര്‍ഷകേതര ആത്മഹത്യയുടെ നിരക്കിനേക്കാള്‍ വലുതാണ് ഈ അഞ്ചു വലിയ സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ ആത്മഹത്യാ നിരക്ക്. മറ്റു സംസ്ഥാനങ്ങളിലും ഇത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.“...

പി.സായ്‌‌‌നാഥിന്റെ ലേഖനം ഇതാ ഇവിടെ

പത്മശ്രീ വീരന്മാരും, അവരുടെ ആസ്ഥാനകവികളും പുരസ്കാര മാമാങ്കങ്ങള്‍ ആഘോഷിച്ചുകൊണ്ടിരിക്കുന്ന യൌവ്വനതീക്ഷ്ണവും പ്രേമസുരഭിലവുമായ കാലഘട്ടമാണ് ഇത്.
അപ്പോഴാണ്, അവിടെയുമിവിടെയും തെണ്ടിനടന്ന്, നമ്മളെ നാണം കെടുത്താന്‍ കച്ചകെട്ടി, ഒരു പത്രപ്രവര്‍ത്തകന്‍ അസുഖകരമായ കാര്യങ്ങള്‍ മാത്രം പേര്‍ത്തും പേര്‍ത്തും പറഞ്ഞുകൊണ്ടിരിക്കുന്നത്. നമ്മുടെ തിളങ്ങുന്ന ഇന്ത്യയുടെ രഹസ്യഭാഗങ്ങളും അതിന്റെ അളവു കണക്കുകളും പ്രദര്‍ശിപ്പിക്കുന്നത്.

അറ്റകൈ എന്ന നിലക്ക് സാക്ഷാല്‍ പത്മശ്രീയെത്തന്നെ വെച്ചുനീട്ടി സര്‍ക്കാര്‍. സമയമായില്ലെന്നു ചൊല്ലി, ആ അഭിസാരികയെ നോക്കാതെ, അവന്‍ തിരിഞ്ഞുനടന്നു.

12 comments:

Rajeeve Chelanat said...

ആത്മഹത്യകളും, പത്മശ്രീകളും, ആസ്ഥാനകവികളും

Nachiketh said...

സായ് നാഥിന് അഭിവാദ്യങ്ങള്‍ .....

നന്ദി രാജീവ് , ഇതു പോലൊരു പോസ്റ്റിന്

Anonymous said...

ഇൻഡ്യയിൽ ജീവിച്ചിരിക്കുന്ന സമുന്നതനായ പത്രപ്രവർത്തകരിൽ ഒരാളാണ്‌ വി.വി.ഗിരിയുടെ കൊച്ചു മോൻ കൂടിയായ സായി
നാഥ്‌.നട്ടെല്ലുള്ള ചുരുക്കം പത്രപ്രവർത്തകരിൽ ഒരാൾ..........വിദർഭയെക്കുറിച്ചും,വയനാടിനെക്കുറിച്ചും തീക്ഷ്ണമായി എഴുതിയ ആൾ.....
രാജീവ്‌,അവസരോചിതമായ ഈ പോസ്റ്റിനു നന്ദി....

വിശാഖ് ശങ്കര്‍ said...

കൃത്യമായ നിലപാടുകളും അവയിലൂന്നിയ ‘ശാഠ്യ’ങ്ങളുമുള്ള മനുഷ്യര്‍ അന്യംനിന്ന് പോയിട്ടില്ല എന്നതിന് ഒരു തെളിവുകൂടി...

പാമരന്‍ said...

വിശാഖ്‌മാഷ്‌ പറഞ്ഞതുതന്നെ.

The Prophet Of Frivolity said...

രാജീവിന്റെ പല പോസ്റ്റുകള്‍ക്കും ഒരു പ്രധാനപ്രശ്നമുണ്ട്. വായിക്കുന്നയാളുടെ ഞാന്‍ മനുഷ്യനാണ് എന്ന ബോധത്തെ വലിച്ച്, പുറത്തെടുത്ത്, റോഡിലേക്കിട്ട്, കാറിത്തുപ്പി, ചവിട്ടിയരച്ച് നടന്ന് പോവും. വേറെ എന്തുതന്നെയായാലും, - പട്ടിയോ,പൂച്ചയോ, എന്തും - ഇങ്ങെനെയൊരു വര്‍ഗത്തില്‍, മനുഷ്യനെന്ന വര്‍ഗത്തില്‍ ജനിക്കണ്ടായിരുന്നു എന്ന തോന്നല്‍.
ഇവിടെ പ്രതീക്ഷയുടെ ഒരു നാമ്പെങ്കിലുമുണ്ട്. ഒന്നും ചെയ്യാനാവാത്ത സാഹചര്യങ്ങള്‍ മാത്രമല്ല, ചെയ്യണമെന്ന് ആഗ്രഹിക്കുകപോലും ചെയ്യാത്ത എന്നെപ്പോലെയുള്ളവരാണ് ഈ ഭൂമിയെ ഇത്ര നിരാലംബമാക്കുന്നത്.

siva // ശിവ said...

ഇങ്ങനെയൊരു പോസ്റ്റ് പബ്ലിഷ് ചെയ്തതിന് നന്ദി....

സുജനിക said...

നന്ദി.....ഉണർത്തിയതിന്ന്.സായിനാഥിനും രാജീവിനും.

ജിവി/JiVi said...

സായ്നാഥിന് അഭിവാദ്യങ്ങള്‍

Kaippally said...
This comment has been removed by the author.
Kaippally said...

അവർഡുകളും അംഗീകാരങ്ങളും ചിലപ്പോൾ തീരാത്ത ബാദ്ധ്യതകളായി തീരും.

മുമ്പൈയ്യിലെ ചേരി നിവാസികളെ മോശമായി ചിത്രീകരിച്ചിട്ട് മൂന്നു ഇന്ത്യാക്കാർക്ക് അവർ അവർഡ് കൊടുത്തു്. ഇനി എന്തെങ്കിലും ആ സിനിമയെ പറ്റി മോശമായി ആരും ഇന്ത്യയിൽ നിന്നും എഴുതുമെന്നു തോന്നുന്നില്ല. ഒരു തരം Diplomatic Bribery.

അതുപോലെ തന്നെ സർക്കാർ കൊടുക്കുന്ന എല്ലാ അവാർഡുകളും.

ഒരവാർഡിൽ ഒതുക്കാൻ കഴിയാത്ത ചില പ്രതിഭകൾ നട്ടിൽ ഇന്നും ജീവിച്ചിരിക്കുന്നതു കൊണ്ടു പലതും വായിക്കാനും ചിന്തിക്കാനും നമുക്ക് ഇന്നു് കഴിയുന്നു.

നല്ല ലേഖനം രാജിവ്.

kadathanadan:കടത്തനാടൻ said...

ബ്ലോഗ്‌ അക്കാദമിയുടെ സഹായ സഹകരണത്തോടെ മെയ്‌ 3 ന് വടകരയിൽ നടക്കുന്ന ശിൽപശാലയിൽ ബ്ലോഗ്‌ സംബന്ധിച്ച വിവിധ വിഷയങ്ങളെക്കുറിച്ച്‌ വിദഗ്ദരായവർ ക്ലാസ്സുകൾ നടത്തും.ശിൽപശാല വൻ വിജയമാക്കി മാറ്റുന്നതിന്ന് മുഴുവൻ ബ്ലോഗേഴ്സിനെയും ബ്ലോഗറാവാൻ ആഗ്രഹിക്കുന്നവരെയും ബ്ലോഗ്‌ സ്നേഹികളെയും ക്ഷണിക്കുന്നു.എല്ലാ അർത്ഥത്തിലും പങ്കാളികളായി ശിൽപശാല ഒരു അനുഭവമാക്കി മാറ്റാൻ ഫലപ്രദമായി ഇടപെടാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.എന്ന്:- അഡ്വ:സി ഭാസ്കരൻ .നാരായണ നഗരം കുട്ടികൃഷ്ണൻ. ഷർളിൻ ദാസ്‌ .കെ എം ബാബു. എ പി ശശിധരൻ മാസ്റ്റർ.ഒഡേസ സത്യൻ.എടച്ചേരി ദാസൻ.ബന്ധങ്ങൾക്ക്‌ 9495317992