പുതിയ വെളിപാടുകള്‍. പാപികളാണ് എല്ലാവരും.
സര്‍വ്വത്ര പാപികള്‍. കള്ളന്‍മാരും, കൊലപാതകികളും, ബലാത്സംഗം ചെയ്യുന്നവരും, അഗമ്യഗമനം നടത്തുന്നവരും, സ്വയംഭോഗികളും, സ്വവര്‍ഗ്ഗഭോഗികളും, ഹിന്ദുക്കളും, മുസ്ലിമുകളും, ബുദ്ധമതക്കാരും, ഒബാമ (എന്ന കറുത്തവന്) വോട്ടുചെയ്തവരും, ഡെമോക്രാറ്റുകളും, ലിബറലുകളും, മദ്യപാനികളും, നുണയന്‍മാരും, അശ്ലീല നൃത്തം ചെയ്യുന്നവരും, ഫെമിനിസ്റ്റുകളും, പരിണാമവാദികളും, ദൈവനിഷേധികളും, എല്ലാം, എല്ലാം പാപികള്‍.
ആ പാപികള്‍ക്കു മുന്നില്‍ പശ്ചാത്താപത്തിന്റെ പുതിയ മോക്ഷമാര്‍ഗ്ഗവുമായി വന്നെത്തുന്ന ആധുനിക നഗരകോമാളികള്‍.
അവനെ കൂവിയാര്‍ത്തും, അവന്റെ മുന്‍പില്‍ വെച്ചുതന്നെ സ്വവര്‍ഗ്ഗ സഹജീവിയെ ആശ്ളേഷിച്ചു ചുംബിച്ച് സ്നേഹത്തിന്റെയും സൌഹാര്‍ദ്ദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും, പുണ്യപാപസങ്കലിതമായ മനുഷ്യജന്‍മത്തിന്റെയും സ്വര്‍ഗ്ഗാവസ്ഥയെ ഉല്‍ഘോഷിച്ച് ഇതാ കുറേ ചെറുപ്പക്കാര്‍.. ആണും പെണ്ണും ഇടകലര്‍ന്ന്.
നാളെ ഇവരും പാപികളെ ഇരപിടിക്കാന്‍ ഇറങ്ങിയേക്കാം. മതത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും, വംശ-വര്‍ണ്ണ-ലിംഗഭേദങ്ങളുടെയും, കപടസദാചാരത്തിന്റെയും പുതിയ വെളിപാടുകളുമായി തെരുവുകളില്‍ പ്രത്യക്ഷപ്പെട്ടുവെന്നുവരാം.
എങ്കിലും അപ്പോഴും ഉണ്ടാകും തെരുവുകളില്‍ വീണ്ടും ചെറുപ്പങ്ങള്‍. “നിങ്ങളുടെ സ്വര്‍ഗ്ഗങ്ങളേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം ഈ നരകമാണ്’‘ എന്ന് എവിടെയും വിളിച്ചുപറയാന്‍ മടിക്കാത്ത, കളിചിരിമാറാത്തവയെങ്കിലും ക്ഷുഭിതമായ, ഒരിക്കലും മരിക്കാത്ത, വീറുറ്റ യൌവ്വനങ്ങള്‍.
അവര്‍ക്ക് അഭിവാദ്യങ്ങള്‍ നേരാം.
കടപ്പാട്: വാര്‍ത്തയും ചിത്രവും ഹഫിംഗ്‌ടണ്‍ പോസ്റ്റില്‍ നിന്ന്
13 comments:
പറുദീസാനഷ്ടം
ഹ ഹ! അതു കലക്കി.
ലോക കംബോളവല്‍ക്കരണത്തിന്റെ ഭാഗമായി സ്ത്രീ സ്നേഹശൂന്യയാകുംബോള്‍...പുരുഷന്‍ ബോധശൂന്യനാകുംബോള്‍ സമൂഹത്തിനുണ്ടാകുന്ന ഓരോ വൈകല്യങ്ങള്‍ ...!!!
wow..
here i agree with chithrakaaran..
sorry, if it can create trouble to him.. :)
ആർക്കു വേണം ലവന്മാരുടെ സ്വർഗം :)
അല്പ്പം തലകളെങ്കിലും ബാക്കിയുണ്ടല്ലോ
ചില മുലകളും!
അതെ, സതയും ചിത്രകാരനും ഒന്നിക്കും. മതഭ്രാന്തനും ജാതിഭ്രാന്തനും യോജിപ്പിന്റെ പൊതു ഇടങ്ങള്‍ കണ്ടെത്തുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.
ha ha ha ha
നിങ്ങളുടെ സ്വര്‍ഗ്ഗങ്ങളേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം ഈ നരകമാണ്.അതുതന്നെ ,ആര്‍ക്കുവേണം ആ സ്വര്‍ഗം ....
അഭിവാദ്യങ്ങള്‍ ..............
കൊച്ചു കുട്ടികള്‍ ക്രൂരമായി ബലാത്സഗം ചെയ്യപ്പെടുമ്പോഴും ...
ക്വട്ടേഷന്‍റെ പേരില്‍ കൂടപ്പിറപ്പിനെ വെട്ടിക്കൊല്ലുമ്പോഴും....
ഒരു കൊച്ചു ബോംബിന്റെ വെളിച്ചത്തില്‍ ആയിരങ്ങല്‍ കത്തിയമരുമ്പോഴും ..
നമുക്കൊരുമിച്ചു പാടാം "ആർക്കു വേണം ലവന്മാരുടെ സ്വർഗം"
ആ പാപികള്‍ക്കു മുന്നില്‍ പശ്ചാത്താപത്തിന്റെ പുതിയ മോക്ഷമാര്‍ഗ്ഗവുമായി വന്നെത്തുന്ന ആധുനിക നഗരകോമാളികള്‍.
“നിങ്ങളുടെ സ്വര്‍ഗ്ഗങ്ങളേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം ഈ നരകമാണ്’‘ എന്ന് എവിടെയും വിളിച്ചുപറയാന്‍ മടിക്കാത്ത, കളിചിരിമാറാത്തവയെങ്കിലും ക്ഷുഭിതമായ, ഒരിക്കലും മരിക്കാത്ത, വീറുറ്റ യൌവ്വനങ്ങള്‍.
അവന്മാരൊന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാല്‍ എന്താ സൂര്യന്‍ കെട്ടുപോവുമോ ? അതോ സതാചാരം പട്ടുപോവുമോ ?
Post a Comment