നാല്‍പ്പത്തയ്യായിരം കോടി എന്ന മറ്റൊരു വലിയ കണക്കിന്റെ ചെറിയ ചെറിയ ഭാഗങ്ങളാണ് ഈ കോടികളൊക്കെ. ഇന്ത്യയില്‍ ആയുധപൂജ നടക്കുകയാണ്. ഇതിനുമുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍. അതിന്റെ തലപ്പത്ത് ഇരിക്കുന്നത് നമ്മുടെ സ്വന്തം ആദര്‍ശധീരനും. തനിത്തങ്കം. ആര്‍ക്കും ഒന്നും ചോദിക്കാനില്ല..ആരും ഒന്നും ചോദിക്കുന്നുമില്ല. നമ്മുടെ കുപ്പായക്കീശയില്‍ കയ്യിട്ട് വാരിക്കൊണ്ടുപോവുകയാണ് പടക്കോപ്പുകള്‍ വാങ്ങിക്കൂട്ടാന്‍. കുപ്രസിദ്ധരായ ലോക്ക്‍ഹീഡ് മാര്‍ട്ടിനും പഴകി ദ്രവിച്ച യു.എസ്.എസ്.ട്രെന്‍ഡനുമൊക്കെ വേണ്ടി.
എന്തു ധൈര്യത്തിലാണ് നമുക്ക് ഇതിനെയൊക്കെ ചോദ്യം ചെയ്യാനാവുക. സ്വന്തം രാജ്യത്തിന്റെ സുരക്ഷയെത്തന്നെ ചോദ്യം ചെയ്യലാവില്ലേ അത്? ചൈനീസ്-റഷ്യന്‍-പാക്കിസ്ഥാന്‍ ചാരനെന്ന് മുദ്രകുത്തപ്പെടില്ലേ? ദേശസ്നേഹത്തെപ്പോലും കുരിശില്‍ കയറ്റില്ലേ ഇവര്‍?
കൂട്ടിക്കൊടുപ്പുകാരുടെ വരവും പോക്കുമാണ് നിത്യവും. അമേരിക്കക്കാരും, ഇസ്രായേലികളും, ഇന്ത്യക്കാരുമായ ഇടനിലക്കാരുടെ ഐ.പി.എല്ലായി മാറിയിരിക്കുന്നു ഇന്ത്യന്‍ പ്രതിരോധരംഗം. അതിന്റെ കള്ളക്കളികള്‍ ഇവിടെ വ്യക്തമാക്കുന്നുണ്ട്.
To get an idea of the money at stake here, a recently released CII-KPMG report estimates that India will buy foreign weaponry worth some US $100 billion (Rs 4,50,000 crore) over the next 12 years. Going by this extremely conservative estimate (actual figures could be 50 per cent higher), Indian defence companies will have to anchor at least $30 billion (Rs 1,35,000 crore) in the offsets business by 2022. That averages out to about Rs 11,000 crore every year.
So, how will the skulduggery be structured? Let's look at a hypothetical offsets tie-up between a hypothetical foreign company — let's call it Shipping, Communications and Munitions International, or SCAM International — and an equally hypothetical small Indian company called 15 Per Cent Partners. Each year, SCAM International will hand the MoD an offsets compliance certificate, along with a copy of an invoice from 15 Per Cent Partners, as proof that goods worth $100 million were manufactured and shipped by the Indian company. Actually, the goods were worth only $35 million, but both companies had quietly agreed that 15 Per Cent Partners would hold the excess amount on behalf of SCAM International. The Indian company is entitled to a fee of — you guessed it — 15 per cent for its services. That means 15 Per Cent Partners now has effective custody of $50 million on behalf of SCAM International.
"The implications of this are frightening," a senior defence ministry official apprehends. "A few years down the line, all defence kickbacks will be coming through the route of offsets. Currently, there is tight control over the money that foreign companies can bring in. Now Indian offset partners will become the agents who pay out bribes. That is why so many offset deals are being tied up with small and medium companies."
ഇസ്രായേലുമായി ഇന്ത്യ നടത്തിയ ആയുധമിടപാടുകളും നമ്മുടെ ആദര്‍ശധീരന്റെ അവിശുദ്ധമായ കൈകളുടെ കഥ തന്നെയാണ് പറയുന്നത്. പ്രതിരോധകരാറുകളില്‍ ഇടനിലക്കാരില്ലെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം ആന്റണിക്ക് ആണയിടേണ്ടിവരുന്നതും മറ്റൊന്നുംകൊണ്ടല്ല. ആന്റണി പറഞ്ഞാല്‍ വിശ്വസിക്കാതിരിക്കാനുമാവില്ല. സ്വന്തമായി സൈക്കിള്‍ പോലുമില്ലാത്ത, അപൂര്‍വ്വ പുണ്യവാള ഗണത്തില്‍ പെടുന്നയാളാണ്. പ്രതിരോധസാമഗ്രികളുടെ ഉത്പ്പാദനം തന്നെ ഇനി സ്വകാര്യസംരംഭകര്‍ക്ക് തീറെഴുതിക്കൊടുക്കാന്‍ പോവുകയാണ് അദ്ദേഹം. അതിനു പറയുന്ന ന്യായങ്ങളോ? സ്വാശ്രയത്തിന്റെ ആവശ്യം.
ഈ ആദര്‍ശധീരന്റെ ആയുധപൂജയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യന്‍ പ്രതിരോധരംഗത്തിന്റെ പേരും പറഞ്ഞ്, ഇന്ത്യക്കാരുടെ പൊതുമുതല്‍ കൊള്ളയടിക്കാന്‍ ഇനിയും നമ്മള്‍ അനുവദിച്ചുകൂടാ.
സംശുദ്ധമായ വ്യക്തി ജീവിതം നയിക്കുമ്പോഴും അവസരവാദപരമായ രാഷ്ട്രീയത്തിന്റെയും ദേശവിരുദ്ധതാത്പര്യങ്ങളുടെയും ചട്ടുകമായി എങ്ങിനെ നിലനില്‍ക്കാം എന്നതിന്റെ ഉത്തമോദാഹരണമാണ് മിസ്റ്റര്‍ എ.കെ.ആന്റണി.
21 comments:
ആദര്‍ശധീരന്റെ ആയുധപൂജ
ഇതുപോലെ പിന്തിരിപ്പന്‍ ചിന്തയില്ലാത്ത നല്ല കമ്യുനിസ്റ്റുകള്‍ ചൈനയില്‍ ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു അവരുടെ ആയുധപുരയില്‍ പൂച്ച പെറാത്തത് .
“സംശുദ്ധമായ വ്യക്തി ജീവിതം നയിക്കുമ്പോഴും ”
ഈ പോസ്റ്റിലൂടെ ഇത്രയും വലിയ വിമർശനം നടത്തുമ്പോഴും രാജിവിന് ആന്റണിയുടെ വ്യക്തിജീവിതം സംശുദ്ധമാണ് എന്ന് എഴുതേണ്ടി വരുന്നു. ഇത് വല്ലാത്തൊരു അവസ്ഥ തന്നെ!
@കാക്കര
കോണ്‍ഗ്രസ് എന്ന ഭരണവര്‍ഗ പാര്‍ട്ടിയുടെ അതേ വര്‍ഗ താല്പര്യങ്ങള്‍ തന്നെയാണ് ആന്റണിയും സംരക്ഷിക്കുന്നത്. വ്യക്തിപരമായി അഴിമതിക്കാരല്ല എന്ന് പേരെടുക്കുമ്പോഴും ആന്റണിയെപ്പോലുള്ളവര്‍ക്ക് ജനവിരുദ്ധവും രാഷ്ട്രവിരുദ്ധവുമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്നത്/അത്തരം നയങ്ങളെ പിന്‍പറ്റേണ്ടി വരുന്നത് ആ വര്‍ഗ താല്പര്യത്തിന്റെ സംരക്ഷണത്തിനായാണ്. “നല്ല വ്യക്തി(കള്‍)” നല്ല രാഷ്ട്രീയം കൊണ്ടുവരാതിരിക്കുന്നതിന്റെ കാരണവും അതാണ്.
ആദര്‍ശധീരന് എന്ന് പേര് ആന്റണിക്ക് ചര്തികൊടുക്കുമ്പോള്‍ ഇവിടെയുള്ള യഥാര്‍ത്ഥ ആദര്‍ശധീരന്ന്മാരും ചത്ത് ജീവിക്കുന്ന ഗാന്ധിയന്മാരും എവിടെയാണ് പോയി ഒളിക്കേണ്ടത് ??? ,
വിമോചന സമരമെന്ന എക്കലെതെയും നാണക്കേടിന്റെ ജാര സന്തതിയെല്ലേ ശ്രീമാന്‍ ആന്റണി....? കച്ചവട മാധ്യമങ്ങള്‍ പരിലാളിക്കുന്ന,ഇത്തരം ചെല്ലപ്പേരുകള്‍ , ഊതി വീര്പ്പികലുകള്‍... എന്തിനാണ് അറിഞ്ഞുകൊണ്ട് തന്നെ മറ്റുള്ളവരും തലയിലേറ്റി നടക്കുന്നത് ..? ഇയാള്‍ ആദര്‍ശധീരന്ന്നെങ്കില്‍ ആദ്യം ചെയ്യേണ്ടത് കോണ്‍ഗ്രസ് എന്ന ദേശധ്രോഹ മാഫിയയില്‍ നിന്ന് പുറത്തു വരികയാണ് വേണ്ടത്...... ഗാന്ധിജി നവഘ്ളിയിലക്ക് .. അര്‍ദ്ധനഗ്നനയി...നടന്നു നീങ്ങിയ സ്വാതന്ത്ര്യ പുലരിയെ ഒര്തുകൊണ്ടെങ്കിലും..................
With neighbors like Pakistan and China, India needs the weapons. Sorry if that bothers the Chinese apologists in India.
Or should we justify all the aggressions in the EMS style - "They think it is theirs, we think it is ours" ......
Well at least St Antony does not do that.
Rajeev, Do you know Kartthikeyan's Lavalin also an agent of Nuclear Reactor and other Arms deals ?
They had visited Delhi for talks couple of times.
Can any bastard shibus could try to get hold of its former president for CBI ?
Can any son of bitch shibus catch hold of Lavalin as they are prime accused in the "Lavalin case"?
Hypocrites!!!
കാക്കര,
മാദ്ധ്യമങ്ങള്‍ ആന്റണിക്ക് കൊടുക്കാറുള്ള വിശേഷണം അതേപോലെ എടുത്തെഴുതി എന്നേയുള്ളു. വാചകത്തിന്റെ ബാക്കിഭാഗം കാര്യം വ്യക്തമാക്കുന്നില്ലേ? രാമചന്ദ്രന്‍ പറഞ്ഞതുപോലെ, ആന്റണിയെ ആദര്‍ശധീരന്‍ എന്നൊക്കെ പാടിപ്പുകഴ്ത്താമെങ്കില്‍ ശരിയായ ആദര്‍ശധീരരെ വിളിക്കാന്‍ മറ്റു പേരുകള്‍ ഇനി നമ്മള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.
അജീഷേ..ചൈനയില്‍ നല്ല കമ്മ്യൂണിസ്റ്റുകള്‍ ഉണ്ടെന്നെങ്കിലും സമ്മതിച്ചല്ലോ...തന്തോസം...
ചേക്കുളത്തേ, ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്. കേണല്‍ പദവിയും തോക്കും ടാങ്കുകളുമൊക്കെ, മിസ്സൈലുമൊക്കെ സൌജന്യ വില്‍പ്പനക്ക് വെച്ചിട്ടുണ്ടാകും.അണിഞ്ഞൊരുങ്ങി വരൂ..കലിപ്പ് തീര്‍ക്കാം..ഹര്‍ത്താലിനെതിരെയുള്ള മറ്റൊരുത്തന്റെ ബ്ലോഗ്ഗത്തരം ഇന്നലെ കണ്ടതേയുള്ളു..മണ്ണും ചാണകവുമറിയാത്ത മനോരമസന്തതികളുടെ ‘രാഷ്ട്രീയ‘ബോധം....പിന്നെ സാറിന്റെ ആ ഇംഗ്ലീഷുണ്ടല്ലോ..കസറി..ഒന്നു ചോദിച്ചോട്ടെ സര്‍....സാര്‍ നമ്മുടെ ഡോ.ഗോപാലകൃഷ്ണന്റെ കോളേജിലാണോ പഠിക്കുന്നത്?
വായനകള്‍ക്കു നന്ദി..അഭിവാദ്യങ്ങളോടെ
"വിമോചന സമരമെന്ന എക്കലെതെയും നാണക്കേടിന്റെ ജാര സന്തതിയെല്ലേ ശ്രീമാന്‍ ആന്റണി....?"
വിമോചന സമരം ആന്റണി അവസാനിപ്പിച്ചത് ചാരായ നിരോധനത്തോടെയാണെന്നു കൂടി ചേര്‍ത്തു പറയണം.
സമുദായത്തിന് മദ്യനിരോധനത്തിനു മുന്നുണ്ടായിരുന്ന വരുമാനവും അതിനു ശേഷം അതേ മേഖലയില്‍ നിന്നുള്ള വരുമാനവും കൂടി ഒന്നു പരിഗണിക്കണം അപ്പൊഴേ വിമോചന സമരത്തിന്റെ യഥാര്‍ത്ത പടയാളി ആരെന്നു കൂടുതല്‍ വ്യക്തമാവൂ.
രാജിവ്...
"സംശുദ്ധമായ വ്യക്തി ജീവിതം നയിക്കുമ്പോഴും അവസരവാദപരമായ രാഷ്ട്രീയത്തിന്റെയും ദേശവിരുദ്ധതാത്പര്യങ്ങളുടെയും ചട്ടുകമായി എങ്ങിനെ നിലനില്‍ക്കാം എന്നതിന്റെ ഉത്തമോദാഹരണമാണ് മിസ്റ്റര്‍ എ.കെ.ആന്റണി. "
ഇതാണ് താങ്കൾ എഴുതിയ പൂർണ്ണവാചകം. മാധ്യമങ്ങളുടെ വിശേഷണം എടുത്തെഴുതിയെന്ന് പറയല്ലെ. "ആദർശധീരനയ ആന്റണി" എന്ന് എഴുതിയിരുന്നുവെങ്ങിൽ നമുക്ക് മനസില്ലാക്കം, മാധ്യമങ്ങളുടെ വിശേഷണമായി പക്ഷെ “സംശുദ്ധമായ വ്യക്തി ജീവിതം നയിക്കുമ്പോഴും” എന്ന് എഴുതിയാൽ കാക്കരയ്‌ക്ക് അങ്ങനെയെ മനസ്സിലാകു.
എന്തായാലും ആന്റണിയുടെ വ്യക്തിജീവിതമല്ല പോസ്റ്റിന്റെ ആധാരം അതിനാൽ ചർച്ച ആ രീതിയിൽ നടക്കട്ടെ. നന്ദി.
കാക്കരയെയോ പ്രത്യേകമായി മനസ്സിലാക്കിക്കാന്‍ വേണ്ടിയല്ല ഞാന്‍ എഴുതുന്നത്. കാക്കര എങ്ങിനെ മനസ്സിലാക്കിയാലും സന്തോഷം.
രാജീവ്... മറുപടി കമന്റ് നന്നായിട്ടുണ്ട്! പോസ്റ്റിന്റെയുടമ ഇങ്ങനെ തന്നെ കമന്റണം!
ഒരിക്കൽകൂടി നന്ദി...
ഹര്‍ത്താലിനെതിരെയുള്ള മറ്റൊരുത്തന്റെ ബ്ലോഗ്ഗത്തരം ഇന്നലെ കണ്ടതേയുള്ളു..മണ്ണും ചാണകവുമറിയാത്ത മനോരമസന്തതികളുടെ ‘രാഷ്ട്രീയ‘ബോധം....
പാവപ്പെട്ട ജനങ്ങളെ ജീവിക്കാനനുവദിക്കാതിരിക്കുന്നതാണൊ സഖാവെ "രാഷ്ട്രീയ" ബോധം. ഇവിടെ തമിഴ്നാട്ടിലും ഹര്‍ത്താല്‍ ഉണ്ടായിരുന്നു. പക്ഷെ ആരും ആരെയും നിര്‍ബന്ധിച്ചു ചെയ്യിക്കുകയായുരുന്നില്ല. റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നു. എങ്കിലും ഓടുന്ന ഒരു വാഹനത്തെയും ആരും തടസ്സപ്പെടുത്തുന്നുണ്ടായിരുന്നില്ല. നാട്ടിലെ പോലെ അത്യാവശ്യ കാര്യങ്ങള്‍ക്കു പോകുന്നവരെ പോലും തടസ്സപ്പെടുത്തുന്ന, ഭീക്ഷണിപ്പെടുത്തി കട അടപ്പിക്കുന്ന രീതിയാണൊ സഖാവെ യഥാര്‍ത്ഥ രാഷ്ടീയ ബോധം.
താങ്കള്‍ക്കതു മനസിലാവില്ല ഹൂ, ദ്വേഷാഭിമാനികളഅയ സഖാക്കള്‍ക്കു മാത്രമേ യഥാര്ത്ഥ രാഷ്ട്രീയ ബോധം ഉണ്ടാവുകയുള്ളു.
ചേക്കളത്തേ, നമ്മക്കുംകൂടി അല്പം ഇംഗ്ലീഷ് പഠിപ്പിച്ചു തരുമോ? ഇതു മാതിരി വല്ലപ്പോഴും ആ ഉണ്ണിത്താൻ മാരെയോ, തീവാരിമാരെയോ , തരൂരുമാരെയോ ഒക്കെ വല്ലപ്പോഴും തെറീവിളിക്കാനാ! ഓ, അല്ലെങ്കിലിൽ തരൂരിനെ വിട്ടേക്കാം. പുള്ളിക്ക് ഇംഗ്ലീഷ് മനസിലാകും. വല്ല കാറ്റിൽ ക്ലാസെന്നോ മറ്റോ തിരിച്ചു വിളിച്ചു കളയും.
“all these idiots should be killed.“ ശരിക്കും നമ്മ പേടിച്ചു പോയി, കേട്ടോ! വിദേശ ആയുധം കൊണ്ടു തന്നെ ആകുമോ?
ഈ പന്ന ഹർത്താലും സമരങ്ങളും കാറ്റിൽ ക്ലാസുകളും ഒന്നുമിലാത്ത രാജ്യത്ത് ജനിക്കാൻ മുന്നേ ഒരപേക്ഷ കൊടുക്കാമായിരുന്നില്ലേ? ഈ ദൈവത്തിന്റെ ഓരോ കാര്യങ്ങള്! അമേരിക്കയിൽ ജനിക്കേണ്ടവനെ റഷ്യയിൽ ജനിപ്പിക്കുക. റഷ്യയിൽ ജനിക്കേണ്ടവനെ ഇംഗ്ലണ്ടിൽ ജനിപ്പിക്കുക. ഉഗാണ്ടയിൽ ജനിക്കേണ്ട ചേക്കുളത്തുമാരെ ഇന്ത്യയിൽ ജനിപ്പിക്കുക....
ശ്രീമാൻ അദ്ദേഹം “അമ്മ“യുടെ ആളാണ്, അത്കൊണ്ട് സംശുദ്ധനായേ ജീവിക്കൂ.
Salute to Shibu's awesome english.. I loved it.
രാജ്യരക്ഷയെ കരുതി ഞാനൊന്നും പറയില്ല.
ഷിബു ചേക്കുളത്തേ, ഇംഗ്ലീഷ് അറിയാന്‍ വയ്യെങ്കില്‍ ആ ലിപി ഉപയോഗിച്ച് മലയാളം എഴുതിക്കൂടെ? വെറുതെ ആ ഭാഷയെ ഇങ്ങനെ കൊല്ലണോ?
"children of dogs will not eat grass, nor let cow to eat. " ഹാ ഹാ ഹാ... ഈ ആഴ്ച കേട്ട ഏറ്റവും വലിയ തമാശ!
രാജീവ്, ഇന്ത്യയുടെ പ്രതിരോധ ബജറ്റ് സംബന്ധിച്ച് താങ്കളുടെ അതേ അഭിപ്രായം തന്നെ ആണ് എനിക്കും ഉള്ളത്... അത് എന്റെ സുഹൃദ് വലയങ്ങളില്‍ ചര്‍ച്ച ചെയ്തതുമാണ്. പക്ഷേ ഈ പോസ്റ്റിന്റെ മൊത്തം ആശയത്തോട് വിയോജിക്കുന്നു. ആയുധം വാങ്ങുക എന്നതോ, പ്രതിരോധ ബജറ്റ് തീരുമാനിക്കുക എന്നതോ ശ്രീ ആന്റണിയുടെ അധികാര പരിധിയില്‍ മാത്രം ഒതുങ്ങുന്ന കാര്യമല്ല. പാര്‍ട്ടി, കോര്‍ കമ്മിറ്റി, മന്ത്രി സഭ, ഉദ്യോഗസ്ഥ വൃന്ദം - ഇവരൊക്കെ ഭാഗമാകുന്ന ഒരു വലിയ process ആണത്.
യുദ്ധമുണ്ടായേക്കാം എന്ന ആശങ്കയിൽ (അതോ പ്രതീക്ഷയിലോ?) ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നു ഓരോ രാജ്യവും, എന്നാൽ ആർക്കും ആക്രമിക്കാൻ ധൈര്യവുമില്ല (ആ ധൈര്യമില്ലായ്മ അങ്ങിനെത്തന്നെയിരിക്കട്ടെ) ഒരുമാതിരി "അടുത്താ കുത്തും" എന്ന് കത്തികാണിച്ച് ആക്രോശിക്കുന്ന മിടുക്ക്.
ഈ ആശങ്ക മുതലെടുക്കാൻ എത്രയോ കമ്പനികളും അസംഖ്യം ഇടനിലക്കാരും. ഏത് "ആദർശധീരനും" ഇതേ ചെയ്യാവൂ, ഇല്ലെങ്കിൽ "രാജ്യസുരക്ഷ"യ്ക്ക് എന്തൊക്കെയോ പറ്റിപ്പോകും.
അഴിമതിക്കാരനല്ല എന്നത് ഒരു USP ആയി പരിഗണിക്കുന്ന കാലം വരുന്നത് കഷ്ടം തന്നെ. അൽപസ്വൽപം അഴിമതിയ്ക്ക് കൂട്ടുനിന്നാലും പ്രത്യക്ഷത്തിൽ സ്വന്തം പോക്കറ്റിലേക്ക് കാശ് എത്തിച്ചില്ലെങ്കിൽ അതും സംശുദ്ധവ്യക്തിത്വമാകുന്നത് അതിലും കഷ്ടം. എത്ര അഴിമതി കാണിച്ചാലും, കോടികൾ കൊണ്ട് ആർഭാടം കാണിച്ചാലും തലസ്ഥാനനഗരിയിൽ ഫ്ലൈഓവർ പണിതതിന് വികസനോന്മുഖമായ ഭരണം എന്ന് സർട്ടിഫിക്കറ്റ് നൽകുന്നത് വിശദീകരിക്കാൻ വാക്കുകൾ പോരാ.
ഇതല്ലാതെ ഒന്നും തെരഞ്ഞെടുക്കാനില്ലെന്നത് നമ്മുടെ ഗതികേടല്ല, കഴിവുകേടാണ്, തികഞ്ഞ അരാഷ്ട്രീയവാദത്തിന്റെ കഴിവുകേട്.
Antony is actually not going ahead with the procurement of essential arms. For the first time in history the chiefs of Indian armed forces are reduced to begging through media to put pressure on govt.
Artillery is not in a very good shape thanks to our 'virtuous' defence min who would rather not make any purchases than risk any allegations of corruption against him. Same goes for Navy and AF procurements. If any one wants to know how far the defence preparedness of the country is affected just go through the reaction of armed forces immediately on the aftermath of 26/11.
We need some one who can get the job done in south block. Lot of work still to be done in there from MMRCA contract to Vikramaditya to BPJ for the forces.
People who don't know ape shit about these matters will clamour like this. For people like Mr. Chelenatt even the street dog taking a dump has to be seen through the ideological lens to make any sense of it, which is actually very delusional.
So the bottom line is we need these armaments and we need them NOW!!
Post a Comment