കളിയുടെ ഒന്നാം ഘട്ടത്തില്‍, മാധ്യമങ്ങള്‍ക്കും സങ്കുചിതസ്വത്വരാഷ്ട്രീയക്കാര്‍ക്കും വിജയം. ഇതുവരെയും ആക്രമണം ഇടതുപക്ഷത്തിന്റെ പുറന്തോടിനോടു മാത്രമായിരുന്നുവെങ്കില്‍, ഇന്നവര്‍ ആ പ്രസ്ഥാനത്തിന്റെ ആശയപരിസരങ്ങളെത്തന്നെയാണ് എളുപ്പത്തില്‍ തോല്‍പ്പിച്ചിരിക്കുന്നത്. പുരോഗമനപ്രസ്ഥാനങ്ങളുടെ ശക്‌തരായ വക്‌താക്കളെ മുഴുവനും പരസ്പര അവിശ്വാസത്തിന്റെയും വിതര്‍ക്കങ്ങളുടെയും ചേരികളിലേക്ക് ഭിന്നിപ്പിച്ച് അകറ്റുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു. അഥവാ, ഭിന്നത രൂക്ഷമാണെന്ന തോന്നല്‍ പാര്‍ട്ടിയിലും അണികള്‍ക്കുമിടയിലും ഉണ്ടാക്കുന്നതിലെങ്കിലും അവര്‍ വിജയിച്ചിരിക്കുന്നു. പരസ്പരപൂരകമായിരിക്കേണ്ടുന്ന ഘടകങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ പക്ഷത്തുമാത്രമേ നില്‍ക്കാനാവൂ എന്ന നിര്‍ഭാഗ്യകരമായ സാംസ്കാരിക സാഹചര്യത്തിലേക്കാണ് ഇന്ന് അവര്‍ ഇടതുപക്ഷത്തിനെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്.
നാഴികയ്ക്കു നാല്‍പ്പതുവട്ടം വലതുപക്ഷ അജണ്ടകളെക്കുറിച്ചും, മാധ്യമസിണ്ടിക്കേറ്റുകളെക്കുറിച്ചും തോരാതെ പ്രസംഗിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്തിരുന്ന പാര്‍ട്ടി, അതേ വലതുപക്ഷ അജണ്ടയുടെയും മാധ്യമസിണ്ടിക്കേറ്റുകളുടെയും കളിയില്‍ കുടുങ്ങി പരസ്പരം ചെളിവാരിയെറിയുന്ന ദുസ്സഹമായ സാംസ്ക്കാരിക ദുര്‍ഗന്ധമാണ് അന്തരീക്ഷത്തില്‍. അത്യധികം ചര്‍ച്ച ചെയ്യപ്പെടേണ്ടതും കണിശമായ ഉത്തരങ്ങളും പ്രശ്നപരിഹാരവും കണ്ടെത്തേണ്ടതുമായ ഒരു വിഷയത്തിനെ വ്യക്തിപരമായ ചാപ്പകുത്തലുകളിലേക്ക് നയിച്ചതിന്റെ ക്രെഡിറ്റ് ഇനി മാധ്യമങ്ങള്‍ക്കും വലതുപക്ഷ ആശയപ്രചാരകര്‍ക്കും സ്വന്തം. അവര്‍ ആടുന്ന നാടകത്തിന്റെ കളിയും കാര്യവുമറിയാതെ, അവരുടെ താളത്തിനുതുള്ളിയും, സ്വന്തം മുറിവു തോണ്ടി വലുതാക്കിയും, തീര്‍ത്തും അനാവശ്യമായ മറ്റൊരു ഭ്രാതൃഹത്യയ്ക്കുള്ള കാഹളമാണ് മുഴങ്ങിയിരിക്കുന്നത്. കെ.ഇ.എന്നിന്റെയും പോക്കറുടെയും ചേന്നമംഗലൂരിന്റെയും പക്ഷം പിടിച്ച് സ്വത്വവിവാദകുരുക്ഷേത്രത്തില്‍ അണിനിരക്കുന്ന അക്ഷൌഹിണികളെ കണ്ട് സംഘപരിവാരങ്ങളും ജമാഅത്തൈയും ഊറിച്ചിരിക്കുന്നുണ്ടായിരിക്കുമെന്ന് ഉറപ്പിക്കാം.
കെ.ഇ.എന്നും ഹമീദും ഇടതുപക്ഷത്തിനെ സംബന്ധിച്ചിടത്തോളം ഒരുപോലെ പ്രാധാന്യമുള്ളവരാണ് എന്ന അവശ്യം വേണ്ട ബോധം പോലും പാര്‍ട്ടിക്ക് ഇല്ലാതെപോയി. വ്യത്യസ്തമായ രീതിയിലാണെങ്കില്‍പ്പോലും സമൂഹത്തിനുണ്ടായിരിക്കേണ്ട ജനാധിപത്യ-മതേതരത്വ സ്വഭാവത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും തികഞ്ഞ ബോധമുള്ളവരാണ് ഇരുവരും. എം.ഗംഗാധരന്റെ 'ക്രിട്ടിക്കല്‍ ഇന്‍സൈഡര്‍' സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെങ്കിലും, മുസ്ളിം സമുദായത്തിനെക്കുറിച്ച് ക്രിയാത്മക വിമര്‍ശനങ്ങളുന്നയിച്ചുകൊണ്ട് അതിനെ മതേതര-ജനാധിപത്യ സ്വഭാവമുള്ളതാക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ഹമീദ്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ പ്രത്യയശാസ്ത്രത്തെ നിരന്തരം നിരീക്ഷിക്കുകയും, ആവശ്യമായ ഘട്ടങ്ങളിലൊക്കെ പിന്തുണക്കുകയും ചെയ്തിട്ടുള്ള ഒരാള്‍ക്ക് വേണ്ടിവരുമ്പോള്‍ സംഘടനയെ പുറത്തുനിന്ന് വിമര്‍ശിക്കാനുള്ള അവകാശമുണ്ടെന്ന് അംഗീകരിക്കാനുള്ള ജനാധിപത്യബോധമെങ്കിലും ചേന്നമംഗലൂരിനെ വിമര്‍ശിക്കുന്നവര്‍ക്ക് ഉണ്ടാകേണ്ടതായിരുന്നു. മഞ്ചേരിയിലെ ചുവപ്പുകണ്ട് പാര്‍ട്ടി കോരിത്തരിച്ചപ്പോഴും, മദനിയുമായി ഇടതുപക്ഷം തന്ത്രപരമായ സഖ്യം അരങ്ങിലവതരിപ്പിച്ചപ്പോഴുമൊക്കെ ഹമീദ് തന്റെ നിലപാടുകള്‍ സംശയത്തിനിടനല്‍കാത്ത വിധം വ്യക്തമാക്കിയിരുന്നു. അങ്ങിനെയൊക്കെയുള്ള ഒരാളെ ആര്‍.എസ്സ്.എസ്സുകാരന്റെ സാംസ്ക്കാരികദേശീയതയുടെ വക്‌താവായും കേസരി-ജന്‍മഭൂമിക്കാരന്റെ കൂലിയെഴുത്തുകാരനായും വ്യാഖ്യാനിക്കുന്നവര്‍ക്ക് ഒന്നുകില്‍ രാഷ്ട്രീയമോ സ്വത്വപരമോ ആയ കടുത്ത തിമിരം ബാധിച്ചിട്ടുണ്ടാകണം.
കെ.ഇ.എന്നെ മൌദൂദിസ്റ്റ് ആയി കാണുന്നവര്‍ക്കും ആവശ്യമാണ് അടിയന്തിര ചികിത്സ. പാര്‍ട്ടിയുടെ ഔദ്യോഗികസ്ഥാനത്തിരിക്കുമ്പോഴും, പാര്‍ട്ടിയുടെ പ്രഖ്യാപിതമായ വര്‍ഗ്ഗരാഷ്ട്രീയത്തെ സ്വത്വപരമായിക്കൂടി വികസിപ്പിക്കാനാണ് കെ.ഇ.എന്‍ എപ്പോഴും ശ്രദ്ധിച്ചിട്ടുള്ളത്. മതമൌലികസ്വത്വബോധത്തിനെതിരെ ഒരുപക്ഷേ ഏറ്റവും നിര്‍ദ്ദയമായി തുറന്നെഴുതിയിട്ടുള്ളതും കെ.ഇ.എന്‍ ആയിരിക്കും. കൂടുതല്‍ ഭീകരമായ ഹിന്ദുത്വ ഫാസിസത്തിനെതിരെ നിരന്തരം എഴുതിപ്പോരുന്നതുകൊണ്ട്, ഇസ്ളാമിക ഫാസിസത്തെ കെ.ഇ.എന്‍ കാണുന്നില്ലെന്നോ എതിര്‍ക്കുന്നില്ലെന്നോ വ്യാഖ്യാനിക്കാന്‍ സാമാന്യം മോശമല്ലാത്ത വൈരുദ്ധ്യാത്മകസ്വത്വബോധംതന്നെ വേണം. ആശയസമരങ്ങളെ വൈയക്‌തിക തലത്തിലേക്ക് താഴ്ത്തുന്നതിന് താഹ മടായിമാരേക്കാള്‍ ഉത്സാഹം കാട്ടുന്നതും, അതിനു കൂട്ടുനില്‍ക്കുന്നതും ആത്മഹത്യാപരമാണെന്ന സാമാന്യബോധമെങ്കിലും (വല്ലപ്പോഴും) ഉണ്ടാകുന്നത് നന്നായിരിക്കും.
സ്വത്വ-വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ വിവിധതലങ്ങളെ സ്പര്‍ശിച്ചുകൊണ്ടായിരുന്നു കെ.ഇ.എന്നും, ഹമീദും ഇത്രയും കാലം എഴുതിയിട്ടുള്ളത്. വിവാദത്തെതുടര്‍ന്ന്, ഭാഷാപോഷിണിയിലും, മാതൃഭൂമിയുടെ കഴിഞ്ഞ രണ്ടുമൂന്നു ലക്കങ്ങളില്‍ വന്ന ലേഖനങ്ങളിലും ആ വിഷയത്തെ ഏറെക്കുറെ സമഗ്രമായി സമീപിക്കുന്നുണ്ട് ഇരുവരും. താഹ മടായിയുടെ, വഴിതെറ്റിക്കുന്ന, ബാലിശമായ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കുമ്പോള്‍ പോലും വിഷയത്തില്‍നിന്ന് വ്യതിചലിക്കാതിരിക്കാന്‍ കെ.ഇ.എന്‍ കരുതല്‍ കാണിക്കുന്നുണ്ട്. അഭിമുഖക്കാരന്‍ പ്രതിനിധീകരിക്കുന്ന സങ്കുചിത സ്വത്വബോധത്തിനെ നിര്‍ദ്ദയമായി പ്രഹരിക്കുന്നുമുണ്ട് കെ.ഇ.എന്‍. പക്ഷേ, കെ.ഇ.എന്റെയും ഹമീദിന്റെയും പക്ഷത്തു നില്‍ക്കുന്നവര്‍ക്കാവട്ടെ, ഇരുവരെയും ഒന്നുകില്‍ ഇരവാദി, അല്ലെങ്കില്‍, സംഘപരി'വാദി' എന്ന ന്യൂനീകരണത്തിലേക്ക് പിടിച്ചുകെട്ടാനാണ് താത്പര്യം. സാംസ്ക്കാരിക പ്രവര്‍ത്തകരുടെ മൌലികതയെ എങ്ങിനെ ആരോഗ്യകരമായ സംവാദത്തിലേക്ക് നയിക്കുകയും പ്രത്യയശാസ്ത്രപരമായ വ്യക്തതയും ശരിയും കൈക്കൊള്ളാന്‍ ഉപയുക്തമാക്കാമെന്നും നിശ്ചയമില്ലാത്ത പക്കമേളക്കാരാണ് രംഗം കയ്യടക്കുന്നത്.
പക്ഷേ, മാതൃഭൂമിയുടെ പുതിയ ലക്കത്തില്‍ ഇരുവരും എഴുതിയ ലേഖനങ്ങളിലൂടെ കാര്യങ്ങള്‍ വൈയക്തിക തലത്തിലേക്ക് നീങ്ങിയിരിക്കുന്നു. അസഹനീയമായ ആത്മസ്തുതിയില്‍ മത്സരിക്കുകയാണ് ഇരുവരും. കെ.ഇ.എന്‍ ആവുമ്പോള്‍ ഭാഷയ്ക്കും ഒരു പഞ്ഞവുമില്ല. കാവ്യാത്മകമായി അതങ്ങിനെ ഒഴുകുന്നു. ഹമീദാകട്ടെ പതിവുപോലെ, ഖണ്ഡികതിരിച്ചും എണ്ണമിട്ടും. രണ്ടായാലും പക്ഷേ, അഭ്യാസം ഒന്നുതന്നെ.
വലതുപക്ഷ-വര്‍ഗ്ഗീയ ശക്തികളുടെ സംഘടിതമായ ധ്രുവീകരണമാണ് ഇടതുപക്ഷത്തിന്, പ്രത്യേകിച്ചും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇന്ന് ഇന്ത്യയില്‍ നേരിടേണ്ടിവരുന്നത്. മതമൌലികവാദികള്‍ മുതല്‍ ലിബറലെന്നും (ലിബറലുകള്‍ക്ക് സാംസ്ക്കാരിക ഇടത്തിലുള്ള പ്രാധാന്യത്തെ വിസ്മരിക്കുന്നില്ല) അരാഷ്ട്രീയവാദികളെന്നും അവകാശപ്പെടുന്നവര്‍വരെയുള്ള ഒരു വലിയ അവിശുദ്ധസഖ്യത്തിന്റെ ധ്രുവീകരണമാണത്. മാധ്യമങ്ങള്‍ അതിലെ വലിയൊരു സാന്നിധ്യമാണ്. ജുഡീഷ്യറിപോലും പലപ്പോഴും അതില്‍ അറിഞ്ഞോ അറിയാതെയോ ഭാഗഭാക്കാവുകയും ചെയ്യുന്നു. അപ്പോള്‍ അതിനെതിരെയുള്ള ചെറുത്തുനില്‍പ്പുകള്‍ രാഷ്ട്രീയമായി മാത്രം പരിമിതിപ്പെട്ടുപോകുന്നത് ഇടതുപക്ഷത്തിന് അനുഗുണമായിരിക്കില്ല.
സ്വത്വ-വര്‍ഗ്ഗ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യയിലെ വ്യവസ്ഥാപിത ഇടതുപക്ഷങ്ങള്‍ക്ക് പലപ്പോഴും പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. പ്രാദേശികതയോടും ന്യൂനപക്ഷങ്ങളോടും, ജാതി-മതശക്തികളോടും, എന്തിന്, ഇന്ത്യന്‍ മുതലാളിത്തത്തിനോടും, ഇന്ത്യന്‍ ദേശീയതയോടു പോലുമുള്ള അതിന്റെ ഇത്രനാളത്തെ സമീപനങ്ങളില്‍ കമ്മ്യൂണിസ്റ്റ് സ്വത്വ-വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ ശതമാനം എത്രത്തോളമുണ്ടായിരുന്നു എന്ന് ആത്മപരിശോധന നടത്തേണ്ടതാണ്. പക്ഷേ അതുകൊണ്ടൊന്നും ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ പ്രസക്തിയും, അത് നിലനില്‍ക്കുകയും വളരുകയും ചെയ്യേണ്ടതിണ്റ്റെ ചരിത്രപരമായ ആവശ്യകതയും ഇല്ലാതാവുന്നുമില്ല. ഇന്നു കാണുന്ന ഇടതുപക്ഷമില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെയും (നിസ്സംശയമായും കേരളത്തിന്റെയും) ഭാഗധേയം മറ്റൊന്നായേനേ.
സ്വയം പരിഹരിക്കാവുന്ന പാളിച്ചകളേ കേരളത്തിലെ ഇടതുപക്ഷ-ബഹുജനപ്രസ്ഥാനങ്ങളും ഇന്നു നേരിടുന്നുള്ളു. പക്ഷേ അതിനാവശ്യം വിവാദങ്ങളല്ല. സംവാദങ്ങളാണ്. ചാപ്പകുത്തി മാറ്റിനിര്‍ത്തലല്ല, ആകാവുന്ന ഇടങ്ങളിലൊക്കെ ഇടതുപക്ഷ സഹയാത്രികരുമായി ഒത്തുചേരലാണ്. അനാവശ്യമായ പക്ഷം പിടിക്കലുകളല്ല, കൃത്യമായ പക്ഷം തിരിച്ചറിയല്‍ തന്നെയാണ്.
‘അവന്‍ പല രൂപത്തില്‍ വരും’ എന്നു തിരിച്ചറിയുന്ന, കീഴടങ്ങാന്‍ തയ്യാറല്ലാത്ത ബഷീറിയന്‍ ഭ്രാന്തുപോലും ചിലപ്പോള്‍ നമുക്ക് ആവശ്യമായി വന്നേക്കാം.
Wednesday, July 7, 2010
ഭക്ഷ്യസുരക്ഷയുടെ എ.പി.എല്‍, ബി.പി.എല്‍, ഐ.പി.എല്‍ കളികള്‍
ഈ മനുഷ്യന് മടുക്കുന്നില്ലേ, ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കാന്‍?
“........Most dishonest of all is the “there-is-no-money” line. The country spends Rs. 10,000 crore on a new airport. There's Rs. 40,000 crore or more for the Commonwealth Games. There's Rs. 60,000 crore happily lost in the spectrum scam. There's Rs. 500,000 crore in write-offs under just three heads for the super-rich and the corporate sector in the current Union budget. But funds for the hungry are hard to come by. What would it cost to universalise the PDS? Pravin Jha and Nilachal Acharya estimate that if rice/wheat were made available to all Indians at Rs. 3 a kilo, it would add Rs.84,399 crore to the food subsidy in coming budgets. That's about one-sixth of the tax write-offs for the wealthy in this year's budget. (Other estimates place the added expenditure each year at no more than Rs. 45,000 crore).
What will be the costs of not finding the money — in a country which ranks at 66 among 88 in the Global Hunger Index? In a nation whose child malnourishment record is worse than that of sub-Saharan Africa? A country now ranking 134 in the United Nations Human Development Index below Bhutan and Laos?
The same country that has 49 dollar billionaires in the Forbes list. (Many of whom receive government freebies in diverse forms. Some for their IPL involvements). If a government will not even try to ensure that no citizen goes hungry, should it remain in power? Or should it, at the very least, state honestly that the food security of every Indian is neither its aim nor its intent? Why tag ‘food security' to a bill that will legitimise the opposite? How can we call something a ‘right' if everyone does not have it?...
നാലാമത്തെയും ആറാമത്തെയും കമന്റുകള്‍ പ്രത്യേകം ശ്രദ്ധിക്കണേ.. സായിനാഥിനെ മലര്‍ത്തിയടിച്ചിരിക്കുന്നു....ഈ ജനുസ്സുകളെ ഇവിടെ ബൂലോഗത്തും കണ്ടിട്ടില്ലേ? പല പേരില്‍? പല വേഷത്തില്‍?
Subscribe to:
Posts (Atom)