Thursday, December 23, 2010

കുടുംബം ഒരു ശ്രീകോവില്‍

കുടുംബം ഒരു ശ്രീകോവിൽ
പ്രതിഷ്ഠ, ഭർത്താവ്
ശ്രീമൂലസ്ഥാനം-ഉമ്മറം, കിടപ്പറ
ചുറ്റമ്പലം - വീട്, തൊഴിലിടം

മുഖ്യപൂജാരി, ഭാര്യ
ശമ്പളമില്ലാത്ത ദേവസ്വം ജീവനക്കാരി  
കീഴ്ശാന്തിക്കാർ
സാമ്പത്തിക സ്വാശ്രയമില്ലാത്ത
മക്കൾ

പാതിവ്രത്യം, വിധേയത്വം
പ്രധാന വഴിപാടുകള്‍
ഇവയെല്ലാം ഒത്തിണങ്ങിയാല്‍
കുടുംബം ഒരു ശ്രീകോവിൽ

6 comments:

Rajeeve Chelanat said...

കുടുംബം ഒരു ശ്രീകോവില്‍

chithrakaran:ചിത്രകാരന്‍ said...

ഓ... മൈ ഭഗവാന്‍ !!!
എന്താണിത് ? കുടുബത്തെക്കുറിച്ചെഴുതിയ കീര്‍ത്തനമോ ?? അതോ സ്ത്രീയെ സന്തോഷിപ്പിക്കാനുള്ള പ്രീണന കീര്‍ത്തനമോ ???
പുരുഷ കേന്ദ്രീകൃതമായ കുടുംബ സംങ്കല്‍പ്പത്തിനെതിരെയുള്ളതെന്ന വ്യാജേന നാം നടത്തുന്ന ഫെമിനിസ്റ്റ് നിഴല്‍ യുദ്ധങ്ങളും,പടപ്പാട്ടുകളും,തോറ്റമ്പാട്ടുകളും,ഇതുപോലുള്ള കീര്‍ത്തനങ്ങളും സ്ത്രീയെ കൂടുതല്‍
പ്രീണിപ്പിച്ച് കൂടെ
നിര്‍ത്താനുള്ള അപകടകരമായ
പുരുഷബുദ്ധിയാകുന്നു :)

അതൊന്നുമില്ലാതെ, സ്ത്രീ-പുരുഷ തുല്യ പ്രാധാന്യം
ഉറപ്പുവരുത്താനാകുന്ന യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ഒരു സാംസ്ക്കാരികത സമൂഹത്തില്‍ വളര്‍ത്തിയെടുക്കാനുള്ള ആരോഗ്യകരമായ ചിന്തകളാണ്
വികസിപ്പിക്കേണ്ടത് എന്ന് തോന്നുന്നു.
ചിത്രകാരന്റെ ആശംസകള്‍ !!!

mini//മിനി said...

എന്നിട്ട് പറയുന്നത് പ്രതിഷ്ഠ സ്ത്രീയാണെന്ന്, ഇങ്ങനെയൊരു ശ്രീകോവിൽ പുരുഷ്ന്മാർ, പുരുഷന്മാർക്കു വേണ്ടി, പുരുഷന്മാരാൽ, നിർമ്മിക്കുന്നത്
അല്ലെ?
അല്ലാതെ ഇത്
‘മനുഷ്യന്’
വേണ്ടി അല്ലല്ലോ.

Rajeeve Chelanat said...

ചിത്രകാരാ, മിനി,

ഇപ്പോഴും പുരുഷനാല്‍ നിര്‍വ്വചിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കുടുംബ സങ്കല്‍പ്പത്തിനെ(തിരായി)ത്തന്നെയാണ് ഈ പോസ്റ്റ്‌ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്.

വായനകള്‍ക്ക് നന്ദി.

അഭിവാദ്യങ്ങളോടെ

Anonymous said...

അണ്ണന്റെ യഥാര്‍ധ കുടുംബ സങ്കല്പ കവിത ഒന്നു കണ്ടാല്‍ കൊള്ളാമായിരുന്നു....

Anonymous said...

ഒരു 99 വര്‍ഷത്തെ സ്വതന്ത്ര പാട്ട കരാര്‍ ഉണ്ടാക്കിയാല്‍ എല്ലാം ഭംഗിയായി