Wednesday, October 24, 2007

സഹയാത്രിക എഴുതുന്നു.

ബൂലോഗത്തിലെ നമ്മുടെ സഹയാത്രിക സുരക്ഷിതയായിരിക്കുന്നു. അവരുടെ സിറിയന്‍ അനുഭവങ്ങള്‍ പുതിയ ലക്കത്തില്‍ വന്നിട്ടുണ്ട്‌. പലായനത്തിന്റെയും, അഭയാര്‍ത്ഥിത്ത്വത്തിന്റെയുമിടയില്‍പ്പോലും സമചിത്തത അവളെ കൈവിടുന്നില്ല. നോക്കൂ അവള്‍ എഴുതിയിരിക്കുന്നത്‌:

സിറിയ ഭംഗിയുള്ള ഒരു രാജ്യമാണ്‌. ചുരുങ്ങിയ പക്ഷം ഞാന്‍ അങ്ങിനെ വിചാരിക്കുകയെങ്കിലും ചെയ്യുന്നു. "ഞാന്‍ വിചാരിക്കുന്നു' എന്ന് പ്രത്യേകം എടുത്തെഴുതിയത്‌, സുരക്ഷിതത്ത്വത്തെയും, സാധാരണ ജീവിതാവസ്ഥയേയും ഞാന്‍ 'ഭംഗി'യുമായി കൂട്ടിക്കുഴക്കുന്നതുകൊണ്ടാവണം എന്നു ഞാന്‍ കരുതുന്നു.

ലേഖനത്തിന്റെ അവസാനഭാഗത്തിലേക്കുകൂടി ശ്രദ്ധ ക്ഷണിക്കുന്നു.

"സ്യൂട്ട്‌കേസുകള്‍ തൂക്കി, ക്ഷീണിച്ച്‌, അല്‍പ്പം അഭിമാന ക്ഷയത്തോടെ ഞങ്ങള്‍ അവിടെ എത്തിയ ആദ്യത്തെ സായഹ്നത്തില്‍ത്തന്നെ, അടുത്തുള്ള കുര്‍ദ്ദ്‌ കുടുംബത്തില്‍ നിന്ന് അവര്‍ ഒരു പ്രതിനിധിയെ അയച്ചു. ഒന്‍പതു വയസ്സുള്ള, മുന്‍‌വശത്ത് രണ്ടു പല്ലുകള്‍ നഷ്ടപ്പെട്ട ഒരു ബാലന്‍. അവന്റെ കയ്യില്‍ ഒരു ചെറിയ കഷണം കേക്കും ഉണ്ടായിരുന്നു. " ദാ..തൊട്ടടുത്തുള്ള അബു മൊഹമ്മദിന്റെ വീട്ടില്‍ നിന്നാണ്‌. അമ്മ പറഞ്ഞു, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കേണ്ടെന്ന്. ഇതാണ്‌ ഞങ്ങളുടെ ഫോണ്‍ നമ്പര്‍. അബു ദാലിയയുടെ കുടുംബക്കാര്‍ മുകളിലെ നിലയിലുണ്ട്‌. അവരുടെ നമ്പറും തന്നയച്ചിട്ടുണ്ട്‌. ഞങ്ങളൊക്കെ ഇറാഖികളാണ്‌. പുതിയ കെട്ടിടത്തിലേക്ക്‌ സ്വാഗതം".

2003-ല്‍, ഞങ്ങളില്‍നിന്ന് അപഹരിക്കപ്പെട്ട ഐക്യം ഏറെക്കാലത്തിനുശേഷം, അതും വീട്ടില്‍ നിന്നും ഏറെ അകലെ ഇവിടെവെച്ച്‌, തിരിച്ചുകിട്ടിയപോലെയൊരു തോന്നല്‍ ഉള്ളില്‍ നിറഞ്ഞ്‌, ആ രാത്രി ഞാന്‍ കുറേ കരഞ്ഞു.


ഒ.എന്‍.വി. വരികള്‍ തന്നെയാണ് എനിക്കും ഉള്ളില്‍ തോന്നുന്നത്."പേരറിയാത്തൊരു പെണ്‍കിടാവേ, നിന്റെ നേരറിയുന്നു ഞാന്‍ പാടുന്നു“.

നഷ്ടപ്പെട്ട ഇറാഖ്‌ നിങ്ങള്‍ക്ക്‌ തിരിച്ചുകിട്ടട്ടെ. എല്ലാ രാജ്യത്തെയും എല്ലാ അഭയാര്‍ത്ഥികള്‍ക്കും അവരുടെ വീടും നാടും തിരിച്ചുകിട്ടട്ടെ. ഞങ്ങള്‍ ഒപ്പമുണ്ട്‌.

ലേഖനത്തിന്റെ ലിങ്ക്.


http://www.countercurrents.org/burning231007.htm

18 comments:

Rajeeve Chelanat said...

ബൂലോഗത്തിലെ നമ്മുടെ സഹയാത്രിക സുരക്ഷിതയായിരിക്കുന്നു

ശ്രീ said...

രാജീവേട്ടാ...
സന്തോഷം പകരുന്ന അറിയിപ്പ്... :)

ഒ.എന്‍.വി. വരികള്‍ തന്നെയാണ് എനിക്കും ഉള്ളില്‍ തോന്നുന്നത്."പേരറിയാത്തൊരു പെണ്‍കിടാവേ, നിന്റെ നേരറിയുന്നു ഞാന്‍ പാടുന്നു”.

അതു തന്നെ.
ആ സഹയാത്രികയ്ക്ക് ഭാവുകങ്ങള്‍‌....!

പ്രയാസി said...

സഹയാത്രികയ്ക്ക് ആശംസകള്‍..

കണ്ണൂരാന്‍ - KANNURAN said...

സ്വന്തം മണ്ണില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട എല്ലാ‍വര്‍ക്കും ഇന്നല്ലെങ്കില്‍ നാളെ അവരുടെ മണ്ണ് തിരിച്ചു കിട്ടും...

ഗുപ്തന്‍ said...

ഈ കുറിപ്പ് അശ്വസിപ്പിക്കുന്നു; ആ ലിങ്ക് വായിക്കുന്നുണ്ട്. എങ്കിലും രാജീവേട്ടന്റെ മലയാളത്തില്‍ കാണാന്‍ കൌതുകം.

ഇട്ടിമാളു അഗ്നിമിത്ര said...

വീണേടം വിഷ്ണുലോകം അല്ലെ.. എന്നെങ്കിലും അവര്‍ക്ക് അവരുടെ നാട് തിരിച്ചു കിട്ടുമായിരിക്കും .

വാളൂരാന്‍ said...

നല്ലതിന്‌ പ്രാര്‍ത്ഥനകള്‍....

Anonymous said...

super...
വളരെ നല്ല ബ്ലോഗ് .... ജയ കേരളം കാണുക.
http://www.jayakeralam.com

സുജനിക said...

അഭയാര്‍ഥികളുടെ താല്‍ക്കാലിക അശ്വാസങ്ങള്‍ എത്ര വിലപിടിച്ചതു അല്ലെ

Anonymous said...

very very bad

ദിലീപ് വിശ്വനാഥ് said...

സഹയാത്രികയ്ക്ക് ആശംസകള്‍..

മയൂര said...

സഹയാത്രികയ്ക്ക് ഭാവുകങ്ങള്‍‌!

SunilKumar Elamkulam Muthukurussi said...

Complete the translation, please. (reading in malayalam, oru sukham thanne)
Luv,
-S-

സജീവ് കടവനാട് said...

ബൂലോകത്തേക്ക് തിരിച്ചുവന്ന സഹയാത്രികയ്ക്ക് ആശംസകള്‍. കണ്ണൂരാന്റെ വാക്കുകള്‍ ഫലവത്താകട്ടെ.

വാളൂരാന്‍ said...

:)

ശാലിനി said...

നന്നായി ആ സഹയാത്രികയെ കുറിച്ച് വീണ്ടും എഴുതിയതിന്.

മനു പറഞ്ഞതുപോലെ രാജീവ് സമയമുണ്ടെന്കില്‍ ഒന്നു തര്‍ജ്ജിമ ചെയ്തെഴുതൂ.

ശാലിനി said...

നന്ദി ആ സഹയാത്രികയെ കുറിച്ച് വീണ്ടും എഴുതിയതിന്.

മനു പറഞ്ഞതുപോലെ രാജീവ് സമയമുണ്ടെന്കില്‍ ഒന്നു തര്‍ജ്ജിമ ചെയ്തെഴുതൂ.

Anonymous said...

runescape money runescape gold tibia item tibia gold runescape accounts tibia money runescape gp buy runescape gold tibia gold tibia item buy runescape money runescape items tibia money