Saturday, January 12, 2008

വിലക്കപ്പെടേണ്ട ഒരു സന്ദര്‍ശനം

ഐക്യ അറബിനാട്ടിലെ ഗള്‍ഫ് ന്യൂസ് എന്ന പത്രം തികച്ചും അവസരോചിതമായ ഒരു പത്രധര്‍മ്മം അനുഷ്ഠിച്ചിരിക്കുന്നു. രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുമുന്‍പായിരുന്നെങ്കില്‍ ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പോലും ആകുമായിരുന്നില്ലാത്ത ഒരു കാര്യമാണ് അവര്‍ ചെയ്തിരിക്കുന്നത്.

അമേരിക്കന്‍ രാഷ്ട്രത്തലവന്മാരുടെ വളര്‍ത്തുനായ്ക്കളെപ്പോലും ‘ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തുന്ന’വര്‍ത്തമാന പത്രങ്ങളുടെ നിത്യേനയെന്നോളമുള്ള‘സുപ്രഭാത‘ങ്ങള്‍ക്കിടയിലാണ് ഗള്‍ഫ് ന്യൂസ്, ബുഷിനുള്ള ഒരു കത്ത്, ഒരു തിലകക്കുറിപോലെ അതിന്റെ നെറുകയില്‍തന്നെ ചാര്‍ത്തി, ഇന്നലെ (11.01.2008)രംഗത്തു വന്നിരിക്കുന്നത്.

പരിമിതികള്‍ക്കകത്തുനിന്നായിട്ടുപോലും, വ്യക്തവും സത്യസന്ധവുമായ പത്രധര്‍മ്മം നിര്‍വ്വഹിച്ചിരിക്കുന്നു ഗള്‍ഫ് ന്യൂസ്. എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

ജനുവരി 9-ന്, The Agonist-ല്‍, എഴുതിയ ഒരു വ്യക്തിഗത ഡയറിക്കുറിപ്പിന്റെ ലിങ്ക് താഴെ.

http://agonist.org/rajeeve_chelanat/20080109/the_killer_comes_to_uae

6 comments:

Rajeeve Chelanat said...

പരിമിതികള്‍ക്കകത്തുനിന്നായിട്ടുപോലും, വ്യക്തവും സത്യസന്ധവുമായ പത്രധര്‍മ്മം നിര്‍വ്വഹിച്ചിരിക്കുന്നു ഗള്‍ഫ് ന്യൂസ്. എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പത്രധര്‍മ്മം പരിപാലിക്കപ്പെടുന്നുണ്ടല്ലോ , ആശ്വാസം

ശെഫി said...

കത്തിന്റെ ഉള്ളടക്കത്തെ കുറിച്ചും ലഘു വിവരണം പോസ്റ്റില്‍ ചേര്‍ക്കാമായിരുന്നു.

Anonymous said...

I think the colour of the fonts has to be changed. I can't see anything at all. I have to select to see the fonts.

seen on a Mozila firefox 2.x browser.


ശ്രദ്ധിക്കുമല്ലോ ?

Anonymous said...

well it changed now. Something wrong at my end. probably it took too much time to render. you can ignore the above comment !

ഭൂമിപുത്രി said...

ഈ വിവരത്തിനു നന്ദി രാജീവ്