Wednesday, September 3, 2008

മതേതരത്വത്തിന്റെ തിരുമേനി

ഒരു പാഠവും പഠിക്കുകയില്ലെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് കേരളത്തിലെ തിരുമേനിമാര്‍.

പ്രത്യക്ഷവും പരോക്ഷവുമായ ആക്രമണങ്ങളെയാണ് നേരിടേണ്ടിവരുന്നതെന്നും ചെകുത്താനും കടലിനുമിടയിലാണ് ക്രിസ്ത്യന്‍ സമൂഹമെന്നും വിലപിക്കുകയാണ് അവര്‍ ചെയ്യുന്നത്. ദുരനുഭവങ്ങളുടെ പുതിയ പുതിയ അദ്ധ്യായങ്ങള്‍ നിത്യവും പുറത്തുവരുന്നു. അതിനെതിരെ നിലപാടുകളെടുക്കാന്‍ രാജ്യത്തെ ജനാധിപത്യ-മതേതരത്വ ശക്തികളും അവരുടെ കൂടെയുണ്ട്.

എന്നിട്ടും തിരുമേനിമാര്‍ അതൊന്നും കണ്ടമട്ടില്ല. മൂന്നാം കിട രാഷ്ട്രീയനാടകം കളിക്കുകയാണ് കേരളത്തിലെ ഈ തിരുകോമാളിമാര്‍. വിശ്വാസികളായിരുന്നവര്‍ തിരുവസ്ത്രം ഉപേക്ഷിച്ച് പുറത്തിറങ്ങുകയും തിരുവസ്ത്രങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞിരുന്ന ദുരിത യൌവ്വനങ്ങള്‍ പീഡനങ്ങള്‍ സഹിക്കവയ്യാതെ അകാലത്തില്‍ ജീവിതം സ്വയം അവസാനിപ്പിക്കുകയും ചെയ്യുന്നു. തലവരിപ്പണത്തിന്റെ ഒടുങ്ങാത്ത ആര്‍ത്തിയുടെ ബലിമൃഗങ്ങളായി നട്ടം തിരിഞ്ഞ് കുട്ടികളുടെ പഠനവും ഭാവിയും പെരുവഴിയിലാകുന്നു.

എന്താകിലെന്ത് ?

ഉമ്മന്‍‌ചാണ്ടിയുടെയും മാണി-ജോസഫ്-തോമസ്സുമാരുടെയും അരമനകളിലെ തീറ്റയും കുടിയും കൂട്ടിക്കൊടുപ്പും, ഏമ്പക്കമിടലും കുശാലായി നടക്കുമ്പോള്‍, അവര്‍ക്കെവിടെ അതിനൊക്കെ സമയം?

ചെകുത്താന്മാര്‍ക്കും കടലുകള്‍ക്കുമിടയിലായ, എല്ലാ സമുദായങ്ങളിലെയും സാധുക്കളും സാധാരണക്കാരുമായ മനുഷ്യര്‍ക്കുവേണ്ടി നമ്മള്‍ ജാഗ്രത്തായിരിക്കുക. ഒറീസ്സയും ഗുജറാത്തും ഭിവണ്ടിയും മീറത്തും ഭഗല്‍‌പ്പൂരും ആവര്‍ത്തിക്കുന്നതിനെ ജീവന്‍‌കൊടുത്തും ചെറുത്തു തോല്‍പ്പിക്കുക.

10 comments:

Rajeeve Chelanat said...

മതേതരത്വത്തിന്റെ തിരുമേനി

5:00 മണി said...

ഒരു സാധാ മലയാളിയുടെ അല്ലെങ്കില്‍ ഒരു ക്രിസ്ത്യന്‍ മതവിശ്വാസിയുടെ അഭിമാനത്തെ നോക്കി ഈ വെള്ളയടിച്ച കുഴിമാടങ്ങള്‍ ഇളിച്ച്കാണിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി..

വിദ്യാഭാസ മേഖലയില്‍ വളരെ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചത് കൊണ്ട്, ആ മേഖലയില്‍ എന്ത് തോന്ന്യാസവും കാണിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ധരിച്ചിരിക്കുന്നോ ഇവര്‍?

ഏത് വിഭാഗത്തിലായാലും പൌരോഹിത്യം എന്നത് ഒരു വലിയ കൂട്ടത്തെ ദൈവത്തിന്റെ പേരില്‍ ഭയപ്പെടുത്തി തങ്ങളുടെ പിന്നില്‍ നിര്‍ത്തുന്ന ഒരു ശാപമാണ്..

ഒരു ഉളുപ്പുമില്ലാതെ വായിക്കുന്ന ഇടയലേഖനമായാലും, നാഴികക്ക് നാല്പത് വട്ടം പുറപ്പെടുവിഉക്കുന്ന ഉളുപ്പ് കെട്ട ഫത് വ ആയാലും ഭാഷയും ദുര്‍ഗന്ധവും ഒന്നു തന്നെയാണ്.

ഇവിടം മതം അല്ലെങ്കില്‍ പൌരൊഹിത്യം കൊണ്ട് നന്മ പത്താണെങ്കില്‍ തിന്മ പതിനൊന്നുണ്ട്.. ഉറപ്പ്..

Unknown said...

“ദൈവത്തെ” പ്രതിനിധീകരിക്കുന്നവര്‍ ഇന്നുവരെ മനുഷ്യരെ പ്രതിനിധീകരിച്ചിട്ടില്ല, മനുഷ്യരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയിട്ടില്ല, മനുഷ്യരുടെ വാക്കുകള്‍ വിലമതിച്ചിട്ടില്ല. അവര്‍ സാധാരണ മനുഷ്യരല്ല എന്നു്‌ അറിയിക്കുകയാണു് അവരുടെ അസാധാരണ ഉടയാടകളുടെ ലക്‍ഷ്യം തന്നെ. ആന്തരീകാവയങ്ങളുടെ ബീഭത്സത മറയ്ക്കുക എന്നതാണല്ലോ തൊലിയുടെയും ലക്‍ഷ്യം! സ്വന്തം നേട്ടങ്ങള്‍‍ക്കായി മനുഷ്യരെ ഉപകരണങ്ങളാക്കുന്നതിനെ അവര്‍ ദൈവസ്നേഹമെന്നും ധര്‍മ്മനീതി എന്നുമൊക്കെ വിളിക്കുന്നു. സാമാന്യബോധമുള്ള ആരും അതിനെ മനുഷ്യാധമത്വം എന്നു് വിളിക്കുന്നു.

സമൂഹത്തിലെ സദാചാരത്തിനു് വിശ്വാസപരമായ അടിമത്തം അനിവാര്യമാണെന്നു് കരുതുന്ന കുറെ മന്ദബുദ്ധികള്‍ സന്തോഷപൂര്‍വ്വം അവരുടെ പുറകെ നടക്കാന്‍ ഉള്ളിടത്തോളം ഇടയരുടെ വായ്നാറ്റം സമൂഹത്തില്‍ അലയടിച്ചുകൊണ്ടിരിക്കും. മനുഷ്യന്റെ യജമാനന്‍ മനുഷ്യന്‍ തന്നെയാണെന്നു്‌ ജനം മനസ്സിലാക്കുന്ന അന്നേ ഇക്കൂട്ടര്‍ മരുഭൂമിയിലേക്കു് പിന്‍‌വാങ്ങുകയുള്ളു. മരുഭൂമിയില്‍ നിന്നാണല്ലോ ഇക്കണ്ട മുഴുവന്‍ നാടോടികളും ലോകം മുഴുവന്‍ വ്യാപിച്ചതു്! മരുഭൂമിയിലെ ചൂടില്‍ വേണ്ടത്ര വെള്ളം കുടിക്കാതെ‍ ഇവറ്റകളുടെ തലച്ചോറ് ഉണങ്ങിയപ്പോള്‍ കാണുന്നതെല്ലാം ഒന്നുകില്‍ ദൈവം അല്ലെങ്കില്‍ പിശാചു് എന്നൊക്കെ തോന്നി! ദിവസം രണ്ടോ മൂന്നോ ലിറ്റര്‍ വെള്ളം വീതം കുടിക്കാന്‍ സാദ്ധ്യതയുണ്ടായിരുന്നെങ്കില്‍ ഒരുപാടു് പ്രവാചകരില്‍ നിന്നും ലോകത്തിനു് മോചനം ലഭിച്ചേനെ! ഏറെ രക്തച്ചൊരിച്ചിലും അതുവഴി ഒഴിവാക്കാമായിരുന്നു! ഇനി പറഞ്ഞിട്ടു് കാര്യമില്ല. രോഗം ഒരുപാടു് മൂത്തുപോയി!

ഉപദേശിക്കുകയല്ലാതെ, ഉപദേശം കേള്‍ക്കേണ്ട ആവശ്യം പുരോഹിതര്‍ക്കില്ല. അത്രമാത്രം അവര്‍ ദൈവങ്ങളാണു്! മനുഷ്യരുടെ ചുമതല നേര്‍ച്ചയും, അനുസരണയും, നിരുപാധികമായ കീഴ്പ്പെടലും മാത്രം! വെളിപാടിന്റെ ഭാഷയല്ലാതെ മനുഷ്യരുടെ ഭാഷ പുരോഹിതനു് മന‍സ്സിലാവില്ല. ചെകുത്താനു് ചെകുത്താന്റെ ഭാഷയേ മനസ്സിലാവൂ. അതു് ഒരിക്കലും വാക്കുകള്‍ ആയിരുന്നിട്ടില്ല.

kichu / കിച്ചു said...

വിദ്യാഭ്യാസം, ആരോഗ്യം,സമുദായികം തുടങ്ങി പല മേഖലകളിലും ഒരുപാടു നന്മകള്‍ ചെയ്ത ഒരു സമുദായത്തിന്റെ ഇന്നത്തെ പോക്കു കാണുമ്പോള്‍...

അഹോ കഷ്ടം... എന്നല്ലാതെന്തോതും ഞാന്‍....

OpenThoughts said...

വിദ്യാഭ്യാസ, സാമൂഹിക രംഗത്ത് ഈ വിഭാഗം ചെയ്ത കുറെ സ്തുത്യര്‍ഹമായ കാര്യങ്ങള്‍ അഭിനന്ദനാര്‍ഹം തന്നെ. പക്ഷെ ഇതിന്നു കളങ്കം ചാര്‍ത്തുന്നതാണ് ചില പോരോഹിത്യ ഇടപെടലുകള്‍ പലപ്പോഴും. ചില രാഷ്ട്രീയ പാര്‍ട്ടികളും, രണ്ടു മൂന്നു പത്രങ്ങളും ഇത് നന്നായി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

Anonymous said...

സാധുക്കളും സാധാരണക്കാരുമായ മനുഷ്യര്‍ക്കുവേണ്ടി നമ്മള്‍ ജാഗ്രത്തായിരിക്കുക. ഒറീസ്സയും ഗുജറാത്തും ഭിവണ്ടിയും മീറത്തും ഭഗല്‍‌പ്പൂരും ആവര്‍ത്തിക്കുന്നതിനെ ജീവന്‍‌കൊടുത്തും ചെറുത്തു തോല്‍പ്പിക്കുക.
-------------------------
No need to give our life for that. It is simple. Stop using relegion and caste to measure the backwardness and poverty of indians. Treat them and consider them as Indian and not Hindu , Muslim , christian etc. We should learn and understand real meaning of secularisam.

Rajeeve Chelanat said...

അനോണീ

No need to give our life for that. It is simple.

അതെ. മതേതരത്വം സംരക്ഷിക്കാന്‍ നമ്മള്‍ ഹിന്ദുക്കളുടെ ജീവന്‍ ഹോമിക്കേണ്ട ആവശ്യമിമൊന്നുമില്ലല്ലോ അല്ലേ? അതിനല്ലേ ഈ ക്രിസ്ത്യാനികളും മുസ്ലീമുകളും. അവറ്റ ചത്തോട്ടെ എന്ന്, അല്ലേ?

ഇന്ത്യയിലെ ജനങ്ങളുടെ പിന്നോക്കാവസ്ഥക്കും ദാരിദ്ര്യത്തിനും വളരെ വലിയൊരു പരിധിവരെ ജാതീയവും മതപരവുമായ ഉച്ചനീചത്വങ്ങള്‍ കാരണമായിട്ടുണ്ടെന്ന പരമാര്‍ത്ഥം (ഇതിനകം നമ്മള്‍ നടത്തിയിട്ടുള്ള നിരവധി ആശയവിനിമയങ്ങളില്‍നിന്ന്)താങ്കള്‍ക്ക് ഇനിയൂം ബോദ്ധ്യമായിട്ടില്ല്ലെങ്കില്‍ (ബോദ്ധ്യമാകാത്തതുകൊണ്ടല്ല്ല, സമ്മതിച്ചുതരാന്‍ ബുദ്ധിമുട്ടായതുകൊണ്ടാണെന്നറിയാം) പിന്നെ, ഈ ആശയസംവാദം കൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഗുണം ഉണ്ടാകുമെന്ന് എനിക്ക് പ്രതീക്ഷയില്ല. അതിനാല്‍തന്നെ, കൂടുതല്‍ വിശദീകരിക്കുന്നില്ല.

പെറ്റീഷനെക്കുറിച്ചുള്ള പോസ്റ്റില്‍ താങ്കളിട്ട കമന്റിനും ഇതേ മറുപടി മാത്രമേ എനിക്കുള്ളു. ക്രിസ്ത്യന്‍ സമുദായം നേരിടുന്ന അടിയന്തിരമായ പ്രശ്നത്തിന്റെ പ്രതികരണമെന്ന നിലക്കായിരുന്നു ആ പെറ്റീഷനെങ്കിലും, അത് അഭിസംബോധന ചെയ്യുന്നത് മതേതരത്വത്തിന്റെ ആവശ്യകതയിലേക്കുതന്നെയായിരുന്നു. സമുദായങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വം എന്ന ആശയമായിരുന്നു അതിന്റെ ഉള്ളടക്കവും പ്രേരണയും.

താങ്കളുടെയും മറ്റുള്ളവരുടെയും വായനകള്‍ക്കും അഭിപ്രാ‍യങ്ങള്‍ക്കും നന്ദി.

അഭിവാദ്യങ്ങളോടെ

Anonymous said...

Com.Rajeev,
What is your opinion about prachanda who hijacked a democratic revolution and surrendered Nepal's sovereignity to China?
Will you say that Nepal was never a free nation; so it doen't matter?
That is the answer of a well-known Indian marxist- details after your reply!
Some other anony

ജിവി/JiVi said...

അദര്‍ അനോണിയുടെ കമന്റ് ഇഷ്ടപ്പെട്ടു. ഇത്തരത്തില്‍ ചിന്തിക്കുന്നവരാണ് പവ്വത്തിലുമാരുടെ ശക്തി.

Unknown said...

അതെ. മതേതരത്വം സംരക്ഷിക്കാന്‍ നമ്മള്‍ ഹിന്ദുക്കളുടെ ജീവന്‍ ഹോമിക്കേണ്ട ആവശ്യമിമൊന്നുമില്ലല്ലോ അല്ലേ? അതിനല്ലേ ഈ ക്രിസ്ത്യാനികളും മുസ്ലീമുകളും. അവറ്റ ചത്തോട്ടെ എന്ന്, അല്ലേ?
-------------
i never told that. this is the example of the double standard you are having. why do you want to divide indians based on hindus , muslims and christians?. all are indians and lets treat them equal. and even if you are treating them aas hindu , muslims and christian again your double standard is here. it is not only muslims and christians every body is getting killed in riots in india. please take the official (not BJP Governments) records for the details of those killed in major riots for the details. why you are worried only about muslims and christians?.


ഇന്ത്യയിലെ ജനങ്ങളുടെ പിന്നോക്കാവസ്ഥക്കും ദാരിദ്ര്യത്തിനും വളരെ വലിയൊരു പരിധിവരെ ജാതീയവും മതപരവുമായ ഉച്ചനീചത്വങ്ങള്‍ കാരണമായിട്ടുണ്ടെന്ന പരമാര്‍ത്ഥം (ഇതിനകം നമ്മള്‍ നടത്തിയിട്ടുള്ള നിരവധി ആശയവിനിമയങ്ങളില്‍നിന്ന്)താങ്കള്‍ക്ക് ഇനിയൂം ബോദ്ധ്യമായിട്ടില്ല്ലെങ്കില്‍ (ബോദ്ധ്യമാകാത്തതുകൊണ്ടല്ല്ല, സമ്മതിച്ചുതരാന്‍ ബുദ്ധിമുട്ടായതുകൊണ്ടാണെന്നറിയാം) പിന്നെ, ഈ ആശയസംവാദം കൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഗുണം ഉണ്ടാകുമെന്ന് എനിക്ക് പ്രതീക്ഷയില്ല.
----------------
i dont have any probelm in agreeing that castisam was a problem for the backwardness of people in india. i dont think relegion played any part. it becomse to include relegion part of that to create vote bank and to show that we are SECULAR.


again the double standard of the SECULAR POLITICAN came out.

we both are agree that caste was a problem for the backwardness of some people in india. The so called forward thinkers are saying that castisam is the worst thing in hinduisam and fundamentalist are trying to divide the country based on relegion and caste they are killing muslims and christians and distroying secularisam etc etc.

then what the so called secualrs and forward thinkers are doing and supproting?

now the government is creating difference between castes and relegion officially. now there is no indians. we have foward castes , back ward castes , sc ,st, minorities, majorities etc etc. brother how can you call this as secularisam?. how this is different from the castisam followed by hinduisam?. so the foward thinkers and SECULARS can use caste and relegion for their benefit but dont talk of humanity and hindu unity then he is fundamentalist and dont wantt agree even though he understand it etc etc.

i am asking a simple question. day by day on day to day life the use of caste and relegion are increasing and most of the governments are riving different benefit based on caste and relegion to the people and how can you expect relegious harmony and SECULARISAM in such a situvation?.

how can you use caste and relegion to measure the poverty of one person?.



പെറ്റീഷനെക്കുറിച്ചുള്ള പോസ്റ്റില്‍ താങ്കളിട്ട കമന്റിനും ഇതേ മറുപടി മാത്രമേ എനിക്കുള്ളു. ക്രിസ്ത്യന്‍ സമുദായം നേരിടുന്ന അടിയന്തിരമായ പ്രശ്നത്തിന്റെ പ്രതികരണമെന്ന നിലക്കായിരുന്നു ആ പെറ്റീഷനെങ്കിലും, അത് അഭിസംബോധന ചെയ്യുന്നത് മതേതരത്വത്തിന്റെ ആവശ്യകതയിലേക്കുതന്നെയായിരുന്നു.
-------------
there was may other occassion when hindu community was also facing like this situvation but there was no such pettition. any way it is up to you to decide when and what to do.


സമുദായങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വം എന്ന ആശയമായിരുന്നു അതിന്റെ ഉള്ളടക്കവും പ്രേരണയും.

-----------------
no doubt we should promote the idea of relegious harmony and that is important. i agree 100% with that. but the whole problem we are facing now.

താങ്കളുടെയും മറ്റുള്ളവരുടെയും വായനകള്‍ക്കും അഭിപ്രാ‍യങ്ങള്‍ക്കും നന്ദി.

welcome