Saturday, August 30, 2008

ഒരു അറിയിപ്പ്

സുഹൃത്തുക്കളെ,

ഒറീസ്സയില്‍ ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ വിശ്വഹിന്ദു/സംഘപരിവാറുകള്‍ നടത്തുന്ന ആസൂത്രിതമായ കലാപത്തിനെതിരെ പ്രതികരിക്കുക.

ഇത്തരം കലാപങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെടുക്കാന്‍ സമയമായി. ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലീം സംഘടിതമതങ്ങളൂടെ വര്‍ഗ്ഗീയ അജണ്ടകളെ നേരിടാനും, അവയെ എല്ലാ തലങ്ങളിലും ചെറുത്തുതോല്‍പ്പിക്കുവാനും ജനാധിപത്യ-മറ്റേതരത്വ ശക്തികളുടെ കൂട്ടാ‍യ പ്രവര്‍ത്തനം ആവശ്യമാണ്.

ഒരു മാസ്സ് പെറ്റീഷനു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് പരിമിതികളുണ്ടെന്നറിയാം. അധികാരികളുടെ തിമിരാന്ധതകളെ ഇല്ലാതാക്കാനുമൊന്നും അവക്ക് സാധിച്ചില്ലെന്നും വരാം. എങ്കിലും, അവരുടെ കള്ള ഉറക്കത്തിന്റെ സ്വാസ്ഥ്യം കെടുത്താന്‍, നമ്മളെക്കൊണ്ടാവുന്ന എന്തെങ്കിലും ഒന്ന് ചെയ്യേണ്ടിയിരിക്കുന്നു.

അതിനുവേണ്ടിയാണ് ഈ പെറ്റീഷന്‍

ശരിയെന്നു തോന്നുന്നുവെങ്കില്‍ സഹകരിക്കുക.

അഭിവാദ്യങ്ങളോടെ



10 comments:

Rajeeve Chelanat said...

ഒരു അറിയിപ്പ്

പ്രിയ said...

പെറ്റീഷന് ഒപ്പിട്ടു.

എങ്കിലും ആലോചിക്കുന്നു ഒറിസയുടെ മാത്രം കാര്യത്തില്‍ ആണോ ഇങ്ങനെ ഒരു പെറ്റീഷന് വേണ്ടത്. ഇന്ത്യയില്‍ ആകപ്പാടെ ഇതുപോലെ ഒരു സ്ഥിതിവിശേഷം അല്ലെ നിലനില്ക്കുന്നത്.

മതേതരഇന്ത്യയില്‍ മതത്തിന്റ്റെ പേരില്‍ തമ്മില്‍ തല്ലി ചാവുന്നു.ഒരു പ്രശ്നം കലാപത്തിലേക്കെത്തുമ്പോള് മാത്രം അതിനെ കുറിച്ചു വേവലാതിപ്പെടുന്നു. ഇതിനിടയാക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ ആയി മതനേതാക്കള്‍/രാഷ്ടിയക്കാര്‍ എന്തെങ്കിലും ചെയ്യുന്നോ?

അതോ മതത്തിന്റെ/രാഷ്ട്രത്തിന്റെ നിലനില്‍പേ ഈ കലാപങ്ങളില്‍ ആയിതീര്ന്നോ?

A Cunning Linguist said...

സ്വാമിയെ കൊന്നത് മാവോയിസ്റ്റുകളാണെന്ന് ഒരു കൂട്ടര്‍. എന്നാല്‍ ഇവിടെ പറയുന്നു ആസാദ് എന്ന സഖാവ് അത്തരം പരിപാടികള്‍ക്കൊന്നും പോകുന്ന കൂട്ടത്തിലല്ലെന്ന്... ഒറീസ്സയിലെ ലഹളയില്‍ രണ്ട് കൂട്ടരും പങ്കുള്ളവരാണ്. രണ്ട് കൂട്ടര്‍ക്കെതിരേയും പ്രതിഷേധം വേണം. ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ "വെള്ളമെടുത്താലും കൊടുത്താലും കൊല്ലുന്നവര്‍!!" എന്ന മാരീചലേഖനം വായിക്കേണ്ടത് തന്നെയാണ്...

നരിക്കുന്നൻ said...

ഞാനും ഒരൊപ്പിടാന്‍ തീരുമാനിച്ചു.

പക്ഷേ എത്ര പെറ്റീഷനുകള്‍ പോയിട്ടെന്താ.. എനിക്കൊരു പിടിയുമില്ല്.

എ.ജെ. said...

പ്രിയ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു..

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കലാപങ്ങള്‍ ആളിക്കത്താനെ ഇടയാക്കുള്ളൂ..

Rajeeve Chelanat said...

പ്രിയയുടെയും എ.ജെയുടെയും ആശങ്കകള്‍ മനസ്സിലാക്കാവുന്നതാണ്. സാമുദായിക വൈരം വളര്‍ത്തുന്ന എല്ലാ ആശയങ്ങളെയും അവയുടെ എല്ലാ ബിംബങ്ങളെയും എതിര്‍ക്കണം. സംശയമില്ല.

പരസ്പരം ഇടകലര്‍ന്ന് സഹവസിക്കാനും, പരസ്പര സ്നേഹ-വിശ്വാസ-ബഹുമാനത്തോടെ ജീവിക്കാനും എല്ലാ ജാതി-മതസ്ഥര്‍ക്കും, ജാതി-മതരഹിതര്‍ക്കും ഒരുപോലെ സാധിക്കുന്ന ഒരു സമൂഹമാണ് നമ്മുടെ ലക്ഷ്യം.

ബഹുസ്വരതയുള്ള അത്തരമൊരു സമൂഹസൃഷ്ടിക്ക് പ്രതിബന്ധമായി നില്‍ക്കുന്ന എല്ല ശക്തികളെയും എവിടെ കണ്ടാലും നിസ്സംശയം തകര്‍ക്കണം. അതിനുവേണ്ടിയുള്ള ഒരു എളിയ സംരംഭം മാത്രമായിരുന്നു ഈ പെറ്റീഷന്‍.

ഈ ഒരു പെറ്റീഷന്‍‌കൊണ്ട് നല്ല ഒരു സമൂഹസൃഷ്ടി ഉടനടി സാദ്ധ്യമാക്കാമെന്നോ, ഇന്ന് നടന്നുകൊണ്ടിരിക്കുന്ന മതവൈരങ്ങളും സാമുദായിക കലാപങ്ങളും ഇല്ലാതാക്കാമെന്നോ ഉള്ള ഒരു വ്യാമോഹവും ഉണ്ടായിരുന്നതുമില്ല.

സാമൂഹികവിഷയങ്ങളില്‍ സത്യസന്ധമായ പ്രതിബദ്ധതയോടെ, ഇപ്പോഴും, ബ്ലോഗ്ഗിലും പുറത്തും ഇടപെട്ടുകൊണ്ടിരിക്കുന്ന പല സഹയാത്രികരും, സംഘടനകളും, സാങ്കേതികതയുടെയും ഇതില്‍ ഒപ്പിട്ടാല്‍ നാളെ ഒരു പക്ഷേ ഉളവായേക്കാവുന്ന പ്രതിച്ഛായയുടെയും പേരില്‍, ഇതില്‍നിന്ന് വിട്ടുനിന്നതും അനല്‍പ്പമായ നിരാശയും വേദനയും ഉണ്ടാക്കിയിട്ടുണ്ട് എന്നു കൂടി ഇവിടെ ഓര്‍മ്മിക്കട്ടെ. അവരില്‍ പലരും വ്യക്തിപരമായ രീതിയില്‍ ഇതില്‍ അണിചേര്‍ന്നു എന്നുള്ളതും സംതൃപ്തി നല്‍കുന്നുണ്ട്.

ക്രിസ്ത്യാനികള്‍ക്കുവേണ്ടി പെറ്റീഷന്‍ തയ്യാറാക്കിയതിന്, ‘ഹിന്ദു ജെന്റില്‍മാനി’നെ അഭിനന്ദിച്ച്, വ്യക്തിപരമായ മെയിലുകളയച്ച ക്രിസ്ത്യന്‍ വിവരദോഷികളെയും, ക്രിസ്ത്യാനികളുടെ പക്ഷം ചേര്‍ന്നതിന് തെറിക്കത്തുകളയച്ച സനാതന ആഭാസന്മാരെയും ധാരാളമായി പരിചയപ്പെടാനും ഇക്കഴിഞ്ഞ ചില ദിവസങ്ങളില്‍ ഇടയായി.

‘ഉണ്ടകൊണ്ടൊരു ഗുണമുണ്ടായി‘ എന്ന പഴയൊരു കമന്റും (പ്രതിഭാധനനായ കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്‍)ഓര്‍മ്മവന്നു.

ഞാന്‍,

മാരീചന്റെ ആ തകര്‍പ്പന്‍ ലേഖനം കണ്ടിരുന്നു.

എല്ലാവര്‍ക്കും അഭിവാദ്യങ്ങളോടെ

PIN said...

മതം മനുഷ്യന്റെ മൻസ്സിലാവട്ടെ... അതിനെ തെരുവിൽ കൊണ്ടുവന്ന് കശാപ്പ് ചെയ്യാതിരിക്കട്ടെ. ഇനിയെങ്കിലും മതങ്ങൾക്കും അതീതമായ മനുഷ്യസ്നേഹം ഉണ്ടാകട്ടെ...

Joker said...

ഒപ്പുകല്‍ക്കപ്പുറത്ത് അറിഞ്ഞോ അറിയാതെയോ ആളുകള്‍ സംഘ് പരിവാറിന്റെയോ മറ്റ് തീവ്രവാദികളുടെയോ ഏഴകലത്ത് എത്താതിരിക്കാനാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്.മനസ്സുകളില്‍ അസഹിഷ്ണുതയും വേറുപ്പും സ്യഷ്ടിച്ച് രാജ്യത്തെ ചോരക്കളമാക്കുകയും, ആളുകളേ പച്ചയോടെ ചുട്ടുകൊല്ലുകയും ചെയ്യുന്ന തൊഗാഡിയമാരെ വേര്‍തിരിച്ചറിയുകയും അവരെ ഒറ്റപ്പെടുത്തുകയുമാണ് വേണ്ടത്.ഗുജറാത്ത് മോഡല്‍ ഭരണ സംസ്ഥാപനം വിജയിച്ച ഒരു ഫോറ്മുലയായത് കൊണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഇത് നമുക്ക് പ്രതീക്ഷിക്കാം.ഗുജറാത്ത് പോലെ ഒറീസ്സ കത്താത്രിക്കാന്‍ കാരണം അവിടെയുള്ള മറ്റുള്ളവരും സംഘപരിവാര്‍ ആയിട്ടില്ല എന്നതിന് തെളിവാണ്.ഹിറ്റ്ലറിന്റെ പിന്‍ മുറക്കാരെ തിരിച്ചറിയുക.അവര്‍ക്കനുകൂലമായി മൌനം പാലിക്കുന്ന ഗീബത്സിന്റെ പിന്മുറക്കാരായ മാധ്യമങ്ങളെ തിരിച്ചറിയുക.മുസ്ലിം തീവ്രവാദം വെറ്റിലയും മഷിയുമിട്ട് കണ്ടെത്തുന്നവര്‍ ഈ വര്‍ഗ്ഗീയ ഹിംസ കാണാതെ പോകുന്നത് അല്‍ഭുതമുളവാക്കുന്നു.എല്ലാത്തിനും അവസാനം “സ്വാഭാവിക പ്രതികരണം “ എന്ന് പറഞ്ഞ് ഈ പാപങ്ങളെ ന്യായീകരിക്കാന്‍ ഈ ബ്ലോഗിലുമുണ്ട് ഒരു പാട് വര്‍ഗ്ഗീയ ചെകുത്താന്മാര്‍.

Anonymous said...

ന്യൂനപക്ഷക്കാരെ ആരെങ്കിലും തൊട്ടാൽ ചാടി വീഴുന്ന മതേതര വിപ്ലവ ബൂലോകർ എവിടെയെന്ന് വിചരിച്ചിരിക്കുമ്പോഴാ ഇതു കണ്ടത്. എന്തൊരു പെട്ടി ഈഷൻ. ഇന്ത്യയിലെ ഹിന്ദുക്കൾ തൊലഞ്ഞതു തന്നെ. ഒപ്പിടൂ ഒപ്പിടൂ മതേതരത്വം നീണാൽ വാഴട്ടെ.

Anonymous said...

Why not only for Orisa?. why not for Kashmir ?, why not for Nandigram?. I am not supporting what happened in Orisa but my question is why only Orisa.

is not a double standard to expect a system where people forget their caste and relegion when we have a system which treat each and every body based on their caste and relegion?. why dont we have a pettition against that?. why dont we have a pettition asking to consider all indians as Indians?.