ആധുനിക മലയാള സാഹിത്യത്തിലെ ഏറ്റവും വലിയ വിവാദപര്‍വ്വം അങ്ങിനെ അവസാനിച്ചു. ആമി എന്ന മാധവിക്കുട്ടി എന്ന കമലാദാസ് എന്ന കമലാ സുറയ്യ പോയി.
മലയാളിയുടെ കപട സദാചാരസങ്കല്‍പ്പത്തിനെയും അവന്റെ ജാത്യാഹന്തകളെയും സ്വന്തം ജീവിതം കൊണ്ടും എഴുത്തുകൊണ്ടും നിര്‍ദ്ദയമായി പരിഹസിച്ചും, അവന്റെ സവര്‍ണ്ണ-യാഥാസ്ഥിതിക നാട്യങ്ങള്‍ക്കെതിരെ നിരന്തരം കല്ലെറിഞ്ഞും, ജീവിച്ചിരിക്കെത്തന്നെ പലതവണ ശവദാഹം ചെയ്യപ്പെട്ട ഒരു ധിക്കാരിയുടെ മരണം ആഘോഷിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇനി മലയാളികള്‍ക്ക് കൈവരാന്‍ പോകുന്നത്.
സ്വന്തം ജീവിതത്തെ ഇത്ര നിഷ്ക്കരുണമെടുത്ത് അമ്മാനമാടാന്‍ തക്കവണ്ണം ധൈര്യമുള്ള ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ സമീപഭാവിയിലൊന്നും ഇനി ഉണ്ടാകാനും സാധ്യതയില്ല. സുഖാലസ്യത്തിന്റെയും അനര്‍ഹമായ പ്രശസ്തിയുടെയും, സാംസ്കാരികനായകത്തിടമ്പുകളുടെയും നാലുവെള്ളിക്കാശിനുവേണ്ടി വാക്കിന്റെ അഗ്നിയെ തള്ളിപ്പറയാനോ ഒറ്റുകൊടുക്കാനോ മടിയില്ലാത്ത കൂലി എഴുത്തുതൊഴിലാളികളുടെ ട്രേഡ്‌യൂണിയന്‍ കാലഘട്ടത്തിലാണല്ലോ നമ്മള്‍ ഇന്നു ജീവിച്ചു പിഴച്ചുപോകുന്നത്. നമുക്കിതൊക്കെ മതി.
അവിശ്വസനീയവും അപകടകരവും, അക്ഷരവുമായ ഒരു ജീവിതമാണ് കമലാ സുറയ്യയുടെ മരണത്തിലൂടെ അവസാനിക്കുന്നത്.
ഇനിയും എന്നെ കൊന്നു തിന്ന് എന്ന് നമ്മളെയൊക്കെ നോക്കി ഇപ്പോഴും ചിരിക്കുന്നുണ്ടായിരിക്കണം കമല സുറയ്യ എന്ന മാധവിക്കുട്ടി.
ആ ധീരയായ എഴുത്തുകാരിക്ക് ആദരാഞ്ജലികള്‍.
Sunday, May 31, 2009
Wednesday, May 27, 2009
അകാലത്തെക്കുറിച്ചുള്ള കവിതകള്‍
പതിമൂന്നു വര്‍ഷങ്ങള്‍. നൂറ്റിമുപ്പത്തൊമ്പതു കത്തുകള്‍. അവയില്‍ മിക്കതും അമ്മയ്ക്ക്. ചിലത് അനിയനും. ഒന്നോ രണ്ടോ കത്തുകള്‍ തന്റെ പ്രിയപ്പെട്ട ഒരു നോവലിസ്റ്റിനും.
ആ കത്തുകളിലൂടെയും, ഇടക്കിടക്ക് അനുബന്ധമായി ഒരമ്മ എഴുതിയ കുറിപ്പുകളിലൂടെയും ഒരു പെണ്‍കുട്ടിയുടെ കൌതുകകരമായ വളര്‍ച്ച നമ്മള്‍ അറിയുന്നു.
കോളേജില്‍ ചേരുന്നത്, സുഹൃത്തുക്കളെ കണ്ടെത്തുന്നത്, സമാനമനസ്ക്കരായ ചെറുപ്പക്കാരുടെ കൂടെ ഒഴിവുസമയം ചിലവഴിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നത്, കവിതയുടെ വഴിയിലേക്ക് മെല്ലെമെല്ലെ നടന്നടുക്കുന്നത്, ദീര്‍ഘയാത്രക്കു പോകുന്നുവെന്ന് അമ്മക്ക് കത്തെഴുതിവെച്ച് വീടിന്റെ താഴെയുള്ള നിലവറയില്‍ പോയി കൈയ്യിലെ ഞരമ്പു മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട്, മൂന്നു ദിവസങ്ങള്‍ക്കുശേഷം അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്, പ്രതിഭാശാലിയായ ഒരു കവിസുഹൃത്തിനെ കണ്ടെത്തുന്നത്, അയാളെ ആരാധിച്ചും, പ്രണയിച്ചും, അയാളുടെ ജീവിതപങ്കാളിയാകുന്നത്, അക്ഷരങ്ങളെ കൂടുതല്‍ക്കൂടുതല്‍ സ്നേഹിച്ച് പ്രശസ്തിയുടെ പടവുകള്‍ കയറുന്നത്, രണ്ടു കുട്ടികളുടെ അമ്മയാകുന്നത്, നിരുപാധികമായി താന്‍ നല്‍കിയ സ്നേഹവും വിശ്വാസവും തിരിച്ചുകിട്ടാതെ, ഭര്‍ത്താവിനാല്‍ പരിത്യക്തയാക്കപ്പെടുന്നത്, വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാന്‍ പാടുപെടുന്നത്, തണുപ്പും, ദാരിദ്ര്യവും, വിടാതെ പിടികൂടുന്ന രോഗങ്ങളും കൊണ്ടു വലഞ്ഞ്, ഒടുവില്‍ ഒരു ദിവസം മക്കള്‍ ഉണരുമ്പോഴേക്കും അവര്‍ക്കു കഴിക്കാനുള്ള പ്രാതല്‍ ഒരുക്കിവെച്ച്, അടുക്കളയില്‍ പോയി, ഗ്യാസ് സ്റ്റൌവിലെ വാതകത്തെ കവിതയുടെയും ജീവിതത്തിന്റെയും ധമനികളിലേക്ക് കടത്തിവിട്ട്, തന്റെ സ്ഥലം ശൂന്യമാക്കി ഇവിടെനിന്നും കടന്നുപോകുന്നത്..
അങ്ങിനെയൊരു സ്ത്രീ. അമ്മയുടെയും സഹോദരന്റെയും പ്രിയപ്പെട്ട സിവി. നമ്മുടെയൊക്കെ സില്‍വിയാ പ്ളാത്ത്.
എന്‍.പി.സജിത്ത് പരിഭാഷപ്പെടുത്തി, പാപ്പിയോണ്‍ പ്രസിദ്ധീകരിച്ച, സില്‍വിയ പ്ളാത്തിന്റെ "വീട്ടിലേക്കുള്ള കത്തുകള്‍' ആ അസ്വസ്ഥമായ ജീവിതത്തിന്റെ ഒരു ലഘു പരിച്ഛേദമാണ്.
ഉത്ക്കടമായ ജീവിതാഭിമുഖ്യത്തിന്റെ വഴി മിക്കപ്പോഴും ഇച്ഛാപൂര്‍വ്വമായ മരണത്തിന്റെ തിരഞ്ഞെടുപ്പില്‍ അവസാനിക്കുന്നത് കാണാം. വിരോധാഭാസമായിരിക്കാം. എങ്കിലും വിര്‍ജീനിയാ വൂള്‍ഫിന്റെയും, സില്‍വിയയുടെയും, ഹെമിംഗ്‌വേയുടെയും, മയക്കോവസ്‌കിയുടെയും, കവാബത്തയുടെയും, നമ്മുടെ രാജലക്ഷ്മിയുടെയും, നന്തനാരുടെയും, നന്ദിതയുടെയും ഷെല്‍വിയുടെയും, പിന്നെ, ചരിത്രത്തില്‍ രേഖപ്പെടുത്താത്ത മറ്റു ഒട്ടനവധിപേരുടെയും കഥകള്‍ അത്തരമൊരു ഉത്ക്കടമായ ജീവിതാഭിമുഖ്യത്തിലേക്കുതന്നെയല്ലേ വിരല്‍ചൂണ്ടുന്നത്? അതോ, അനുഭവിച്ചറിയുകയും ആവിഷ്ക്കരിക്കുകയും ചെയ്ത ഈ ജീവിതത്തിന്റെ നിത്യവൈരസ്യങ്ങളില്‍നിന്ന്, ജീവിച്ചിരിക്കുന്നിടത്തോളം ആവിഷ്ക്കാരസാദ്ധ്യമേയല്ലാത്ത മരണാനുഭവത്തിന്റെ വേരുകളിലേക്ക് തീര്‍ത്ഥയാത്ര നടത്തുകയാണ് ഇവരെന്നു വരുമോ? ആര്‍ക്കറിയാം.
Crossing the Water എന്ന പേരില്‍, സില്‍വിയയുടെ തിരഞ്ഞെടുത്ത ചില കവിതകള്‍, അവരുടെ ഭര്‍ത്താവായിരുന്ന ടെഡ് ഹ്യൂസ് സമാഹരിച്ച്, ഹാര്‍പ്പര്‍ പെരെന്നിയല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'കത്തുകള്‍' വായിച്ച് ഏറെക്കഴിയുന്നതിനുമുന്‍പാണ് ഈ പുസ്തകം വായിക്കാന്‍ ഇടവന്നത്.
Stillborn എന്നൊരു കവിതയുണ്ട് ഹാര്‍പറിന്റെ ആ സമാഹാരത്തില്‍. “വീട്ടിലേക്കുള്ള കത്തുകളില്‍" ഒരിടത്ത്, ഗര്‍ഭമലസിയതിനെക്കുറിച്ച് സങ്കടപ്പെട്ട് സില്‍വിയ അമ്മക്കെഴുതുന്നുമുണ്ട്. എഴുതാതെ പോയ കവിതകളാണോ, ജനിക്കാതെ പോയ ആ കുട്ടിയാണോ സില്‍വിയയുടെ മനസ്സിലുണ്ടായിരുന്നതെന്ന് ഇപ്പോഴും നല്ല നിശ്ചയം പോരാ. ഒരുപക്ഷേ രണ്ടുമായിരിക്കണം. അതോ അവരിലുണ്ടായിരുന്ന ആ ജീവിതാഭിമുഖ്യമോ? ഒരുപക്ഷേ അതാണെന്നും വരാം. കവികളുടെയും ഉന്മാദികളുടെയും ഉള്ളു കണ്ടവരുണ്ടോ? ഉണ്ടെന്ന നമ്മുടെ നാട്യവും അവകാശവാദവുമൊക്കെ വെറുതെ.
ഇതാ ആ കവിത..
ചാപിള്ള
ഈ കവിതകള്‍ക്ക് ആയുസ്സില്ല
ദു:ഖകരമായ തിരിച്ചറിവാണത്
അവയുടെ കുഞ്ഞിക്കാലും വിരലുകളും വളരുന്നുണ്ടായിരുന്നു
ഏകാഗ്രത പൂണ്ട കുഞ്ഞുനെറ്റികള്‍ തുറിച്ചുനിന്നു
എന്നിട്ടും മറ്റുള്ളവരെപ്പോലെ നടക്കാന്‍ അവയ്ക്കു കഴിഞ്ഞില്ലെങ്കില്‍
അതിന് അവരുടെ അമ്മയുടെ സ്നേഹത്തെ പഴിക്കരുതേ
എന്താണവയ്ക്കു പറ്റിയതെന്ന് എനിക്കറിയില്ല
രൂപം, എണ്ണം, അവയവങ്ങള്‍
എല്ലാം
എല്ലാം തികഞ്ഞതായിരുന്നു
ഉപ്പിലിട്ട ജലത്തില്‍ അവ ഭംഗിയായി കിടന്നിരുന്നു
എന്നെ നോക്കി എപ്പോഴും ചിരിക്കാറുമുണ്ടായിരുന്നു
എന്നിട്ടും അവയുടെ കരളുകള്‍ നിറഞ്ഞില്ല
നെഞ്ചുകള്‍ കുറുകിയില്ല
മൃഗ-മത്സ്യ ലക്ഷണങ്ങളുണ്ടായിരുന്നുവെങ്കിലും
മൃഗമോ മത്സ്യമോ ആയിരുന്നില്ല അവ
ജീവനുണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനേ
ജനിച്ചതുപോലും അതിനുവേണ്ടിയായിരുന്നില്ലേ?
എന്നിട്ടും അവ മരിച്ചു
ആകെത്തകര്‍ന്ന് ആ അമ്മയും ജീവച്ഛവമായി
എന്നിട്ടും അവളെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ
വിഢികളെപ്പോലെ അവ തുറിച്ചുനോക്കുന്നു.

Labels:
ആവിഷ്ക്ക്ക്കാരം,
കവിത,
സില്‍വിയ പ്ലാത്ത്
Monday, May 11, 2009
ഒരു മുത്തശ്ശിക്കഥ
രണ്ടായിരത്തഞ്ഞൂറോളം കുട്ടികള്‍ക്ക് ജീവിതം തിരിച്ചുനല്‍കിയ ഒരു മുത്തശ്ശി, ഒരു വര്‍ഷം മുന്‍പ് ഈ ദിവസം നമ്മളെ വിട്ടുപോയി.
ഐറീന സെന്‍ഡ്‌ലര്‍ എന്നായിരുന്നു അവരുടെ പേര്. 98 വയസ്സായിരുന്നു മരിക്കുമ്പോള്‍ അവര്‍ക്ക്. രണ്ടാം ലോകമഹായുദ്ധകാലത്ത്, ഈ മുത്തശ്ശി, പോളണ്ടിലെ വാര്‍സാ ഘെറ്റോയില്‍ പ്ളംബറായി ജോലിക്കു ചേര്‍ന്നു. നാസികളില്‍നിന്ന് പോളണ്ടിലെ ജൂതന്‍മാരെ രക്ഷപ്പെടുത്താനുള്ള ദൌത്യം ഏറ്റെടുത്ത സെഗോട്ട എന്ന ഒളിസംഘടനയുടെ സജീവപ്രവര്‍ത്തകയായിരുന്നു അവര്‍. 30-ഓളം സന്നദ്ധപ്രവര്‍ത്തകരുള്ള ഒരു ഗ്രൂപ്പിലായിരുന്നു ഐറീന്‍ സെന്‍ഡ്‌ലര്‍.
അഞ്ചു ലക്ഷത്തോളം ആളുകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന ആ ജൂത ചേരിയില്‍ നിന്നാണ് ട്രബ്ളിങ്കയിലെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലേക്ക് ജൂതര്‍ ആട്ടിത്തെളിക്കപ്പെട്ടത്. അതിനുമുന്‍പുതന്നെ, ഒരു ലക്ഷത്തില്‍പ്പരം ആളുകള്‍ പകര്‍ച്ചവ്യാധികളും ദാരിദ്ര്യവും മൂലം ചത്തൊടുങ്ങിയിരുന്നു. മനുഷ്യര്‍ മൃഗങ്ങളെപ്പോലെ ചത്തൊടുങ്ങുകയും ഗ്യാസ് ചേമ്പറുകളിലേക്ക് ആട്ടിയോടിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഐറീന്‍ മുത്തശ്ശി, കൈക്കുഞ്ഞുങ്ങളെ തന്റെ ടൂള്‍ബോക്സില്‍ ഒളിപ്പിച്ച് പുറത്തേക്കു കടത്തി. കുറച്ചുകൂടി വലിയ കുട്ടികളെ തന്റെ തോളിലെ മാറാപ്പിലും അവര്‍ ഒളിച്ചുകടത്തി. പരിശോധനക്കെത്തുന്ന നാസി പട്ടാളക്കാരുടെ കണ്ണുവെട്ടിക്കാനും കുട്ടികളുടെ കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കാനും വേണ്ടി, വിശ്വസ്തനായ നായയെയും ഐറീന്‍ പരിശീലിപ്പിച്ചിരുന്നു എന്ന് കഥയുണ്ട്. സത്യം നമുക്കറിയില്ല.
അതെന്തായാലും, രണ്ടായിരത്തോളം കുട്ടികള്‍ മരണത്തില്‍നിന്ന് രക്ഷപ്പെട്ടു. താന്‍ രക്ഷപ്പെടുത്തിയ ഓരോ കുട്ടിയുടെയും പേരുവിവരങ്ങള്‍ അവര്‍ തുണ്ടുകടലാസ്സുകളിലെഴുതി വീട്ടുമുറ്റത്തെ മരത്തിന്‍കീഴില്‍ കുഴിച്ചിട്ടു. ആ കുട്ടികളെ ജീവകാരുണ്യസംഘടനകളുടെയും മക്കളില്ലാത്ത ദമ്പതികളുടെയും, മിഷണറി പ്രവര്‍ത്തകരുടെയും താത്ക്കാലിക സംരക്ഷണയിലാക്കി, അവര്‍ക്ക് പുതുജന്‍മം നല്‍കി, ഐറീന്‍.
ഒടുവില്‍ ഒരു നാള്‍ ഐറീന്‍ സെന്‍ഡ്‌ലര്‍ നാസികളുടെ പിടിയിലകപ്പെട്ടു. കടുത്ത മര്‍ദ്ദനത്തിനിരയായ അവരുടെ കൈകാലുകള്‍ ഗസ്റ്റപ്പോകള്‍ തല്ലിച്ചതച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട ഐറിനെ അവരുടെ സഹപ്രവര്‍ത്തകര്‍, ഗെസ്റ്റപ്പോവിനു കൈക്കൂലി നല്‍കി തലനാരിഴക്ക് രക്ഷപ്പെടുത്തുകയായിരുന്നു. അതിനുശേഷം ഏറെ നാള്‍ അവര്‍ക്ക് ഒളിവില്‍ കഴിയേണ്ടിയുംവന്നു.
യുദ്ധത്തിനുശേഷം, താന്‍ രക്ഷപ്പെടുത്തിയ കുട്ടികളുടെ കുടുംബത്തെ കണ്ടെത്തി അവരെ തിരിച്ചേല്‍പ്പിക്കാനുള്ള ഐറീന്റെ ശ്രമം പക്ഷേ, അധികം ഫലം കണ്ടില്ല. വിരലിലെണ്ണാവുന്ന കുടുംബങ്ങള്‍ മാത്രമേ, ചരിത്രത്തിലെ ആ കറുത്ത കാലത്തെ അതിജീവിച്ചിരുന്നുള്ളു. യുദ്ധത്തിന്റെ ആദ്യനാളുകളില്‍ വാര്‍സാ ഘെറ്റോയിലുണ്ടായിരുന്ന അഞ്ചു ലക്ഷത്തോളം ജൂതന്‍മാരില്‍ കേവലം അമ്പതിനായിരത്തിനടുത്താളുകള്‍ മാത്രമാണ് 1943-ഓടെ ബാക്കിയായത്.
ആ കുട്ടികളും അവരുടെ സന്തതിപരമ്പരകളും ഇന്ന് ലോകത്തിന്റെ പല ഭാഗത്തും ജീവിക്കുന്നു. ജറുസലേമിലെ യാദ് വാഷിം ഹോളോകാസ്റ്റ് മെമ്മോറിയല്‍ 1965-ല്‍ അവരെ "Righteous of Nation" പുരസ്കാരം നല്‍കി ആദരിച്ചുവെങ്കിലും അതേറ്റുവാങ്ങുന്നതിന് ഇസ്രായേലിലേക്ക് പോകാന്‍ പോളണ്ടിലെ അന്നത്തെ സര്‍ക്കാര്‍ അവരെ അനുവദിച്ചില്ല. ഒടുവില്‍ 1983-ലാണ് അവര്‍ അത് കൈപ്പറ്റുന്നത്.
2008-ലെ നോബല്‍ സമ്മാനത്തിന് ഏറ്റവുമധികം ശുപാര്‍ശ ചെയ്യപ്പെട്ട പേരുകളിലൊന്ന് ഐറീന്‍ സെന്‍ഡ്‌ലറുടേതായിരുന്നുവെങ്കിലും, കങ്കാണികളുടെ പിന്‍ബലത്തോടെ, നോബലെന്ന സുരസുന്ദരിയെ തട്ടിയെടുത്ത്, തങ്ങളുടെ അരമനയില്‍ പങ്കിട്ടെടുത്തനുഭവിക്കാനുള്ള ഭാഗ്യം കിട്ടിയത്, അല്‍ ഗോറിനും Intergovernmental Panel on Climage Change എന്ന സംഘടനക്കും ആയിരുന്നു.
ചരിത്രത്തിലെ, ഇരുണ്ടതും, ദയാരഹിതവും, അവിശ്വസനീയവുമായ കാലഘട്ടങ്ങളെക്കുറിച്ച്, വര്‍ഷങ്ങള്‍ക്കിപ്പുറമിരുന്ന്, ഇന്ന് നമ്മള്‍ ആലോചിക്കുമ്പോള്‍, ഉറവ വറ്റാത്ത മനുഷ്യത്വത്തിന്റെ ധീരരായ ഇത്തരം പതാകാവാഹകര്‍, പ്രത്യാശക്കു വഴിനല്‍കുന്നുണ്ട്.
Sunday, May 10, 2009
സെക്യുലറിസം - പവര്‍ പോയിന്റ് നുണകളും യാഥാര്‍ത്ഥ്യങ്ങളും
സുഹൃത്തുക്കളെ
കുറേക്കാലമായി നെറ്റിലൂടെ പ്രചരിച്ചുവരുന്ന ഒരു വലിയ നുണക്കഥയുണ്ട്. "നിങ്ങള്‍ സെക്യുലറിസ്റ്റാണോ?" എന്ന തലക്കെട്ടോടുകൂടി, ഒരു വലിയ ഓര്‍മ്മപ്പെടുത്തലെന്ന മട്ടില്‍, നുരയും പതയുമായി ഏറെക്കാലമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഇ-മെയില്‍.
“ഏതോ നിര്‍ഭാഗ്യത്തിന്, ഭൂരിപക്ഷ സമുദായത്തില്‍ ജനിച്ചുപോയ നിസ്സഹായനായ ഒരു ഇന്ത്യക്കാരന്റെ നിരീക്ഷണങ്ങളും ചിന്തകളും’ എന്ന പ്രസ്താവനയോടെ അടിവരയിട്ട് ‘അവസാനിക്കുന്ന’ ഇരുപത്തിരണ്ടു പേജുവരുന്ന ഒരു പവര്‍ പോയിന്റ് നുണ.
കേട്ടുപഴകിയ സ്ഥിരം വാദങ്ങള്‍, അസത്യങ്ങള്‍, വളച്ചൊടിക്കലുകള്‍, വിഷമയമായ സൂചനകള്‍, അര്‍ദ്ധോക്തികള്‍. മറുപടിയോ, പ്രതികരണമോ, ചികിത്സയോ അര്‍ഹിക്കുന്ന ഒന്നല്ല അത്. എങ്കിലും ചിലരുടെയെങ്കിലും ഉള്ളില്‍ സാവധാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ് ഈ അസത്യങ്ങള്‍ക്കുണ്ട് എന്നത് കാണാതിരുന്നുകൂടാ.
സാമുദായിക വിഷയങ്ങള്‍ സമൂഹത്തില്‍ ഉയരുമ്പൊഴും, തീവ്രവാദ-വര്‍ഗ്ഗീയ ലഹളകള്‍ നടക്കുമ്പോഴും, നിര്‍ണ്ണായകമായ രാഷ്ട്രീയമാറ്റങ്ങള്‍ ആസന്നമാകുമ്പോഴും, എല്ലാം, ഇത്തരം (ഇ)മെയിലുകള്‍ അജ്ഞാതസന്ദര്‍ശകരെപ്പോലെ നമ്മുടെ ഇന്‍-ബോക്സുകളിലേക്കെത്തുന്നു. നിര്‍ദ്ദോഷമായ ഫോര്‍വേഡ്‌കളിലൂടെ പോലും അത് ചിലപ്പോള്‍ അതിന്റെ ലക്ഷ്യസ്ഥാനത്തെ കണ്ടെന്നുവന്നേക്കാം.
അതുകൊണ്ട് ആ വാദങ്ങളെ, ഇന്ന്, ഞങ്ങള്‍ സെക്യുലറിസ്റ്റുകള്‍ നേരിടുന്നു.
ആംഗലേയത്തിലുള്ള വാദങ്ങളും മലയാളത്തിലുള്ള മറുപടികളും.
Are you a secularist?
ഞങ്ങളുടെ ഉത്തരം - അതെ, ഞങ്ങള്‍ സെക്യുലറിസ്റ്റുകളാണ്.
Are Hindus fundamentalists?
അല്ല. ഒരു മതക്കാരെയും അടച്ച് മതമൌലികവാദികളെന്നു വിളിക്കാനുള്ള മൌഢ്യം ഞങ്ങള്‍ക്കില്ല. അത്തരക്കാര്‍ എല്ലാ മതങ്ങളിലുമുണ്ടെങ്കിലും, മനുഷ്യനെ മനുഷ്യനായി കാണാനും തിരിച്ചറിയാനും ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും എന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.
52 Muslim countries. Show one Muslim country which provides Haj subsidy.
40 മുസ്ളിം രാജ്യങ്ങളുണ്ടെന്നാണ് കണക്ക്. 52 അല്ല. മലേഷ്യയും ബ്രിട്ടനും അടക്കമുള്ള മിക്ക രാജ്യങ്ങളിലും ഹജ്ജ് കമ്മീഷനുകള്‍ സര്‍ക്കാര്‍ സംവിധാനത്തിന്‍ കീഴില്‍ നിലവിലുണ്ട്. ഒരു അന്യരാജ്യത്തെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് പോകാന്‍ സ്വന്തം രാജ്യത്തെ മുസ്ളിമുകളെ സഹായിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയിട്ടുള്ള സംവിധാനങ്ങളാണ് ഇവ. ഇവിടെയാകട്ടെ, ഇത് ഇന്ത്യന്‍ സര്‍ക്കാര്‍, തീര്‍ത്ഥാടകര്‍ക്ക് കൊടുക്കുന്ന സഹായധനവുമല്ല. തങ്ങള്‍ ചുമത്തുന്ന അമിതമായ യാത്രാക്കൂലിയില്‍ എയര്‍ ഇന്ത്യ നല്‍കുന്ന വിലക്കിഴിവാണ് ഈ (ഹജ്ജ്) സബ്‌സിഡി. ഹജ്ജ് യാത്രമൂലം സര്‍ക്കാരിന് കിട്ടുന്ന റവന്യൂ വരുമാനമാകട്ടെ, കോടികളാണ് താനും. ഹജ്ജ് യാത്രക്കാരില്‍ പകുതിയോളം പേരും യാത്രചെയ്യുന്നത് സ്വകാര്യ ഏജന്‍സികള്‍ വഴിയാണ്. അവര്‍ക്ക് ഈ സബ്‌സിഡി ബാധകവുമല്ല. അവര്‍ ഇത് ഉപയോഗിക്കുന്നുമില്ല.
പലപ്പോഴായി ആറുവര്‍ഷക്കാലം ഭരണത്തിലിരുന്നിട്ടും, ബി.ജെ.പി. ഈ വിഷയത്തില്‍ എന്തു ചെയ്തു എന്ന് ആലോചിക്കുന്നതും നന്നായിരിക്കും. മതപരമായ കാര്യങ്ങള്‍ക്ക് ഒരു സര്‍ക്കാരും പൊതുജനങ്ങളുടെ ചിലവില്‍ ഒത്താശ ചെയ്യരുത് എന്നുതന്നെയാണ് ഞങ്ങള്‍ സെക്യുലറിസ്റ്റുകളുടെ അഭിപ്രായം.
Show one Muslim country where Hindus are extended the special rights that Muslims are accorded in India.
ലോകത്ത്, ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള (അഥവാ, ഹിന്ദുമതത്തിന് ചരിത്രപരമായ തുടര്‍ച്ചയുള്ള) എത്ര രാജ്യങ്ങളുണ്ട്? ഇനി, അന്യരാജ്യങ്ങള്‍ അതാതിടങ്ങളിലെ മുസ്ളിംജനതക്ക് തീര്‍ത്ഥാടനത്തിന് സൌജന്യങ്ങള്‍ ചെയ്തുകൊടുകുക്കുന്നതും, ഇന്ത്യയുടെ പൊതുമേഖലാ വിമാനക്കമ്പനി സ്വന്തം നാട്ടിലെ മുസ്ളിം മതവിശ്വാസികളായ പൌരന്‍മാര്‍ക്ക് യാത്ര ഇളവു നല്‍കുന്നതും തമ്മില്‍ എങ്ങിനെയാണ് നിങ്ങള്‍ തുലനം ചെയ്യുക? ഏതു മാനദണ്ഡം വെച്ച്?
85% majority craves for the indulgence of the 15% minority
85 ശതമാനം ആളുകള്‍ 15 ശതമാനത്തിന്റെ ഭ്രാന്തിനു വിലനല്‍കേണ്ടിവരുന്നു എന്നായിരിക്കണമല്ലോ ആ വാചകം കൊണ്ട് ഉദ്ദേശിച്ചിട്ടുണ്ടാവുക. എങ്കില്‍, ഇംഗ്ളീഷിലെ അര്‍ത്ഥം മാറിപ്പോയി എന്ന് അറിയിക്കട്ടെ.
Show one Muslim country, which has a Non-Muslim as its President or Prime Minister.
ഇസ്ലാം മതത്തെ ഒരൊറ്റ നുകത്തിന്‍ കീഴില്‍ കൂട്ടിക്കെട്ടുന്നതിന്റെ കുഴപ്പമാണ് ഈയൊരു നിരീക്ഷണം. വിവിധ ധാരകള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ് , ലോകത്തിലെ ഇസ്ലാമടക്കമുള്ള എല്ലാ മതങ്ങളും. സാംസ്കാരികവും, ദേശ-ഭാഷാ-വംശീയ വൈവിധ്യങ്ങളുമുള്ളതാണ് ഇസ്ലാം എന്ന പൊതുവായ പേരില്‍ അറിയപ്പെടുന്ന ആ സംജ്ഞ. സൌദി അറേബ്യയിലെ ഇസ്ലാം മതത്തെയും ലബനോണിലെ ഇസ്ലാം മതത്തെയും ഒരേ കണ്ണുകൊണ്ട് കാണുമ്പോള്‍ ഇത്തരം തെറ്റുകള്‍ സംഭവിക്കുകതന്നെ ചെയ്യും. പ്രവാചക പരമ്പരയെക്കുറിച്ചുള്ള സങ്കല്‍പ്പം മുതല്‍, തദ്ദേശീയമായ ആരാധനാക്രമം വരെ ആ വൈജാത്യങ്ങള്‍ പരന്നുകിടക്കുകയും ചെയ്യുന്നുണ്ട്.
മുസ്ളിം രാജ്യങ്ങളിലെ മുസ്ളിമല്ലാത്ത പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും കണക്കെടുക്കുന്നതിനുമുന്‍പ്, ഇസ്ളാമിക രാജ്യങ്ങളുടെയും, ഇസ്ളാമിനെ രാജ്യത്തിന്റെ ഔദ്യോഗിക മതമായി അംഗീകരിച്ച രാജ്യങ്ങളുടെയും, ഭൂരിപക്ഷം ജനത മുസ്ളിങ്ങളായിരുന്നിട്ടുകൂടി (സുഗമമായി ഇസ്ളാമിക രാജ്യമായി പ്രഖ്യാപിക്കാനുള്ള അവസരം ഉണ്ടായിരുന്നിട്ടുകൂടി എന്നു വായിക്കുക) മതനിരപേക്ഷ രാജ്യങ്ങളായി (ഭരണഘടനാപരമായിട്ടുതന്നെ)പ്രഖ്യാപിച്ച രാജ്യങ്ങളുടെയും കണക്കെടുക്കുന്നത് നന്നായിരിക്കും. ആദ്യത്തെ വിഭാഗത്തില്‍ വെറും ഒമ്പതു രാജ്യങ്ങളാണുള്ളത്. രണ്ടാമത്തെയും മൂന്നാമത്തെയും വിഭാഗത്തില്‍ 19-ഉം 12-ഉം രാജ്യങ്ങളുണ്ട്.
Show on Mullah or Maulvi who has declared a 'fatwa' against terrorists
പ്രശസ്ത അന്താരാഷ്ട്ര മതപണ്ഡിതനായ യൂസഫ് ഖര്‍ദാവിയെപ്പോലുള്ളവരും, ഇന്ത്യയിലെ ദാറുല്‍ ഉലും-ദിയോബന്ദു പോലെ, രാജ്യത്തിനകത്തും പുറത്തുമുള്ള പല ഇസ്ളാമിക ഗ്രൂപ്പുകളും തീവ്രവാദത്തിനെതിരെ പരസ്യമായി നിലപാടുകളെടുത്തിട്ടുണ്ട്. ജനാധിപത്യ-സദാചാര-മതേതരത്വ വിരുദ്ധമായ ഫത്‌വകള്‍ക്കെതിരെയുള്ള ഫത്‌വകളും പല മുസ്ളിം നാടുകളില്‍ നിന്നും (ഈജിപ്ത്, കുവൈത്ത്, സിറിയ, ഖത്തര്‍) ഉയര്‍ന്നുവരുന്നുണ്ട്.
Hindu-majority Maharashtra, Bihar, Kerala, Pondicherry, Andhra etc. have in the past and / or present elected Muslims and Christians as CM's..
സ്വന്തം രാജ്യത്തിനകത്തെ സംസ്ഥാനങ്ങളെപ്പോലും മതാടിസ്ഥാനത്തില്‍ മാത്രം കാണാന്‍ പരിശീലിക്കുന്ന 'സനാതന അഖണ്ഡ' മനസ്സിന്റെ വൈകൃതത്തെ എന്തു പേരിട്ടാണ് വിളിക്കേണ്ടത്?
Can you ever imagine a Hindu becoming the CM of Muslim-maajority J&k or Christian majority Nagaland?
എന്തുകൊണ്ടാണ് നാഗലാന്‍ഡിനെയും ജമ്മു-കാശ്മീരിനെയും പരാമര്‍ശിച്ചപ്പോള്‍, മേഘാലയയെ വിട്ടുകളഞ്ഞത്? ക്രിസ്ത്യാനികള്‍ക്ക് ഭൂരിപക്ഷമുള്ള അവിടെ മുഖ്യനും ഗവര്‍ണ്ണരും നിങ്ങള്‍ ഈ പറയുന്ന മതക്കാര്‍ തന്നെയല്ലേ? അപ്പോള്‍ നോട്ടം, മറ്റെവിടേക്കോ, മറ്റെന്തിലേക്കോ ആണെന്നു തീര്‍ച്ച. ഇനി, മുഖ്യന്‍ ഹിന്ദുവോ, ക്രിസ്ത്യാനിയോ, മുസല്‍മാനോ ആയാല്‍ എല്ലാം തികഞ്ഞു എന്നാണോ? ഭരണപരമായ കഴിവുകളല്ലേ മാനദണ്ഡമാകേണ്ടത്? ഇനി ഒരു ചെറിയ സംശയം. ആന്ധ്രയില്‍ ഏതു മുസ്ലിം-ക്രിസ്ത്യന്‍ മുഖ്യനായിരുന്നു ഭരണത്തിലുണ്ടായിരുന്നത്? എന്ന്?
In 1947, when India was partitioned, the Hindu population in Pakistan was about 24%..today it is not even 1%. In 1947, the Hindu population in East Pakistan (now Bangladesh) was 30%..today it is about 7%. What happened to the missing Hindus? Do Hindus have human rights?
പാക്കിസ്ഥാനിലെയും ബംഗ്ളാദേശിലെയും ഹിന്ദുക്കളെ വംശീയമായ ഉന്മൂലനം ചെയ്തുവെന്നോ, അവരെ പാക്കിസ്ഥാനികളും ബംഗ്ളാദേശികളും കൊന്നുതിന്നുവെന്നോ തോന്നും ഇത് കേട്ടാല്‍. ഈ കണക്കിന്റെ ഉദ്ദേശ്യവും മറ്റൊന്നല്ല. പാക്കിസ്ഥാനികളുടെയും (ബംഗ്ളാദേശികളുടെയും) വര്‍ഷം തോറും കൂടിക്കൊണ്ടിരിക്കുന്ന ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍, ഹിന്ദുക്കളുടെ എണ്ണത്തില്‍ കുറവു വരുന്നു എന്നു മാത്രം. പാക്കിസ്ഥാനിലെ തുടക്കം മുതലേയുള്ള രാഷ്ട്രീയവും സൈനികവുമായ അനിശ്ചിതാവസ്ഥയില്‍നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് കുടിയേറിയവരും നല്ലൊരു ശതമാനമുണ്ട്. ഇസ്ളാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരില്‍ നല്ലൊരു പങ്കും സ്വമേധയാ പരിവര്‍ത്തനം നടത്തിയവരാണ്. ബാബറി മസ്ജിദ് സംഭവത്തിനുശേഷം ചിലയിടങ്ങളില്‍ ഹിന്ദുസമൂഹത്തിന് തിരിച്ചടി നേരിട്ടിട്ടുണ്ട് എന്നത് സത്യമാണ്. എന്നിരിക്കിലും സുപ്രീം കോടതിയില്‍ വരെ ഹിന്ദുക്കള്‍ക്ക് പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട് എന്നത് കാണാതിരുന്നുകൂടാ. പാക്കിസ്ഥാന്റെ പൌരസമൂഹത്തില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും പൊതുവെ സുരക്ഷിതരാണ് ഇന്നും. വ്യാപാരി-വ്യവസായി സമൂഹത്തിലും ഹിന്ദുക്കളുടെ എണ്ണം ഗണനീയമാണ്. പാക്കിസ്ഥാനിലെ ഇതര മതന്യൂനപക്ഷമായ അഹമ്മദിയ വിഭാഗത്തിന് നേരിടേണ്ടിവന്ന ദുരിതത്തിന്റെഏഴിലൊന്നുപോലും ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗത്തിന് അനുഭവിക്കേണ്ടിവന്നിട്ടില്ല. താലിബാന്റെ സ്വാധീനം മൂലം, ഇന്ന്, ഒറാക്സാല്‍ പോലുള്ള ചില സ്ഥലങ്ങളില്‍ സിക്കുകാര്‍ക്ക് മതസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് സത്യമാണ്. താലിബാന്‍ അടക്കമുള്ള മതമൌലിക-ഭീകരവാദത്തിന്റെ ദുഷ്‌ഫലങ്ങള്‍ പാക്ക് ജനത ഒന്നടങ്കം അനുഭവിക്കുന്നുണ്ട് എന്നര്‍ത്ഥം.
In contrast, in India, Muslim population has gone up from 10.4% in 1951 to about 14% today; ..whereas Hindu population has come down from 87.2% in 1951 to 85% in 1991.
ജനസഖ്യ കുറയുന്നതിന്റെയും കൂടുന്നതിന്റെയും പിന്നില്‍, വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും, തൊഴിലിനും, സന്താനനിയന്ത്രണമടക്കമുള്ള ജീവിതരീതികള്‍ക്കും എല്ലാം അതിന്റേതായ സവിശേഷമായ പങ്കുണ്ട് എന്നത് എന്തുകൊണ്ടാണ് കാണാതെ പോകുന്നത്?
Do you still think that Hindus are fundamentalists?
ഞങ്ങളുടെ മറുപടി മുകളില്‍ കൊടുത്തിട്ടുണ്ട്
- In India today, Hindus are 85%. If Hindus are intolerant, howncome Masjids and madrasas are thriving?
- How come Muslims are offering Namaz on the road?
- How come Muslims are proclaiming 5 times a day on loud speakers that there is no God except Allah?
"ഇതൊക്കെ ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്ന സൌജന്യം. അല്ലെങ്കില്‍ ഞങ്ങളുടെ മഹാമനസ്ക്കത. വേണ്ടിവന്നാല്‍ ഇതൊക്കെ നിഷേധിക്കാനും ഞങ്ങള്‍ക്ക് കഴിയും, ഓര്‍മ്മയിരിക്കട്ടെ" എന്നാണ് ഈ പ്രസ്താവനകൊണ്ട് നിങ്ങള്‍ ഉദ്ദേശിച്ചതെങ്കില്‍, അത് വെളിവാക്കുന്നത് നിങ്ങളുടെ അസഹിഷ്ണുതയെത്തന്നെയാണ്. നിങ്ങളുടെ വര്‍ഗ്ഗീയമനസ്സിന്റെ മുഷ്ക്കിനെത്തന്നെയാണ്. മത-അഭിപ്രായ സ്വാതന്ത്ര്യവും, പൌരാവകാശങ്ങളും ആരും ആര്‍ക്കും വെച്ചുനീട്ടുന്ന സൌജന്യങ്ങളല്ല. ജനാധിപത്യത്തിന്റെ അടിസ്ഥാനസങ്കല്‍പ്പങ്ങളാണ്. സാമൂഹ്യനീതിയിലും സമുദായങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമായ സഹവര്‍ത്തിത്ത്വത്തിലും അധിഷ്ഠിതമായിരിക്കണമെന്ന ഒരേയൊരു വ്യവസ്ഥ മാത്രമേ അതിനു ബാധകമുള്ളു.
When Hindus gave to Muslims 30% of Bharat for a song, why should Hindus now beg for their sacred places at Ayodhya, Mathura and Kashi?
പാട്ടും പാടി രാജ്യത്തിണ്റ്റെ 30 ശതമാനം ആര് ആര്‍ക്ക് വിട്ടുകൊടുത്തുവെന്ന്? വിഭജനത്തിന് ഹിന്ദുക്കളും മുസ്ളിമുകളും നല്‍കേണ്ടിവന്ന വിലയെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം? ചരിത്രത്തിന്റെ താളുകളിലും ശേഖരങ്ങളിലുമൊക്കെയുണ്ട് ഇന്നും ആ കഥകള്‍, ആ ചിത്രങ്ങള്‍, ആ ജീവിതങ്ങള്‍. ഇല്ലാത്ത അതിര്‍ത്തികളുടെ അപ്പുറത്തേക്കും ഇപ്പുറത്തേക്കും ഇഴഞ്ഞുനടന്നും, ജീവന്‍ കയ്യിലെടുത്ത് പാഞ്ഞും, വഴിവക്കില്‍ മരിച്ചുവീഴുകയും, കൊലക്കത്തിക്കിരയാവുകയും, ചുടുപന്തങ്ങളായി നിന്നു കത്തുകയും ചെയ്ത ദശലക്ഷക്കണക്കിനു ജീവിതങ്ങള്‍. ചരിത്രങ്ങളില്‍ നിന്ന് ഒരു പാഠവും പഠിക്കില്ലെന്ന ദുര്‍വ്വാശിക്കാരോട് തര്‍ക്കിക്കുക എളുപ്പമല്ല.
ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും ആ കഥകള്‍ പല രീതിയില്‍ ആവര്‍ത്തിക്കപ്പെടുന്നുമുണ്ട്. അയോദ്ധ്യയിലും മഥുരയിലും കാശിയിലുമൊക്കെ എന്തു സംഭവിച്ചു എന്നാണ്? ഇന്നും അവിടെയൊക്കെ ഹിന്ദുക്ഷേത്രങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും നിലനില്‍ക്കുന്നില്ലേ? പള്ളികള്‍ പൊളിച്ച് ക്ഷേത്രങ്ങളും, ക്ഷേത്രങ്ങള്‍ പൊളിച്ച് പള്ളികളും നിര്‍മ്മിക്കണമെന്ന് ന്യായം എവിടുത്തെ ന്യായമാണ് ചങ്ങാതീ? പഴംകഥകളുടെ ബലത്തില്‍ പഴയ ചരിത്രാബദ്ധങ്ങളും കണക്കുകളും വീട്ടാന്‍ തുടങ്ങിയാല്‍ നമ്മള്‍ എവിടെയെത്തും എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
If Muslims & Christians are minorities in Maharashtra, UP, Bihar etc, are Hindus not minorities in J&K, Mizoram, Nagaland, Arunachal Pradesh, Meghalaya etc? Why are Hindus denied minority rights in these states?
ഭൂരിപക്ഷ-ന്യൂനപക്ഷ അവകാശങ്ങള്‍ എന്തിന് സംസ്ഥാനങ്ങളില്‍ മാത്രമായി ഒതുക്കണം? പഞ്ചായത്തടിസ്ഥാനത്തിലുള്ള ഭൂരിപക്ഷ-ന്യൂനപക്ഷ കണക്കുകള്‍ കയ്യിലില്ലേ? അതാവില്ലേ കൂടുതല്‍ സുഗമം? എന്തിന്റെ അഖണ്ഡതയെക്കുറിച്ചായിരുന്നു ഇത്രനാളും താങ്കള്‍ വിലപിച്ചുകൊണ്ടിരുന്നത്? ഒരു രാജ്യത്തിനകത്തെ ന്യൂനപക്ഷങ്ങള്‍ക്കു കൊടുക്കുന്ന അവകാശങ്ങള്‍ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും, അവര്‍ക്ക് സാമൂഹികനീതി ഉറപ്പാക്കാന്‍ വലിയൊരളവുവരെ സഹായകമാകുമെന്നും നിങ്ങള്‍ക്ക് എന്തായാലും നിശ്ചയമുണ്ടാകാതെ വരില്ല എന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ ഫാസിസത്തിന്റെ മനോഘടനക്കകത്ത് അത്തരം തിരിച്ചറിയലുകള്‍ നഷ്ടമാവുകയോ കൈയ്യൊഴിയുന്നതോ ആണെന്നും ഞങ്ങള്‍ക്ക് തീര്‍ച്ചയുണ്ട്.
When Haj pilgrims are given subsidy, why Hindu pilgrims to Amarnath, Sabarimalai and Kailash Mansarovar are taxed?
ഹജ്ജ് സബ്‌സിഡിയെക്കുറിച്ച് കൂടുതലായിട്ടൊന്നും സംസാരിക്കാനില്ല. സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന സര്‍വ്വീസ് നികുതിയെക്കുറിച്ച് ഇവിടെ ചര്‍ച്ച ചെയ്യാനും താത്‌പര്യമില്ല.
Do you admit that Hindus do have problems that need to be recognized?
Or do you think that those who call themselves Hindus are themselves the problem?
What are the jinx of Hindus?
Do you think the political leaders born as Hindu is the jinx of Hindus?
ഹിന്ദുക്കള്‍ക്കു മാത്രമല്ല എല്ലാ സമുദായങ്ങള്‍ക്കും അവരവരുടേതായ പരിഹരിക്കപ്പെടേണ്ട പ്രശങ്ങള്‍ ഉണ്ടെന്നുവരാം. ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, മുസ്ളിമുകള്‍ എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്നവരാണോ അതാതു മതങ്ങളിലെ പ്രശ്നക്കാര്‍ എന്ന ചോദ്യത്തിന് അതു നിങ്ങള്‍ തീരുമാനിക്കുക എന്നേ ഞങ്ങള്‍ക്ക് മറുപടിയുള്ളൂ. മനുഷ്യന്‍ പൊതുവായി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ചര്‍ച്ചയെങ്കില്‍ അതിനു ഞങ്ങള്‍ തയ്യാര്‍.
‘ഹിന്ദുക്കളായി ജനിച്ച നേതാക്കന്മാര്‍’ എന്ന പ്രയോഗമൊന്നും ഞങ്ങളുടെ എളിയ ബുദ്ധിക്ക് വഴങ്ങുന്നില്ല സുഹൃത്തേ.
Why post-Godhra is blown out of proportion, when no-one talks of the ethnic cleansing of 4 lakhs Hindus from Kashmir?
കാശ്മീരില്‍ 4 ലക്ഷം ഹിന്ദുക്കളെ വംശഹത്യ ചെയ്തുവെന്ന കണക്ക് എവിടെനിന്ന് കിട്ടി? കാശ്മീരി പണ്ഡിറ്റുകളുടെ കാര്യമാണ് സൂചിപ്പിക്കുന്നതെങ്കില്‍, അതിനെ ഇന്ത്യയുടെയും പാക്കിസ്ഥന്റെയും സാമ്രാജ്യത്വ ശക്തികളുടെയും അവസരവാദപരമായ രാഷ്ട്രീയ-മതമൌലികവാദ ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്. പറഞ്ഞുവരുമ്പോള്‍, നാട്ടുരാജ്യങ്ങളെ ബലം പ്രയോഗിച്ച് ഇന്ത്യന്‍-പാക്കിസ്ഥാന്‍ യൂണിയനുകളില്‍ ചേര്‍ക്കാന്‍ നടത്തിയ പൊറാട്ടു നാടകങ്ങളുടെ ഉള്ളിലേക്കുവരെ നമുക്ക് ചുഴിഞ്ഞിറങ്ങേണ്ടിവരും. ജമ്മു-കാശ്മീരിന്റെ പ്രത്യേകപദവിയെക്കുറിച്ചുള്ള ചര്‍ച്ചയിലേക്കും ഇതു നീളും. കാശ്മീരി പണ്ഡിറ്റുകളുടെ ദുരിതജീവിതം ഒരിക്കലും ഞങ്ങള്‍ കാണാതെയും മനസ്സിലാക്കാതെയുമിരുന്നിട്ടില്ല. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഭരണവര്‍ഗ്ഗങ്ങളുടെയും, അവരിരുവരുമായി തരാതരം പോലെ ഗൂഢപദ്ധതികളിലേര്‍പ്പെട്ട സാമ്രാജ്യത്വത്തിന്റെയും ഇരകളാണവര്‍. കാശ്മീരികള്‍ എന്ന നിലയില്‍ മാത്രമല്ല, സ്വന്തം നാടും വീടും വിട്ട് പലായനം ചെയ്യേണ്ടിവന്നവര്‍ എന്ന നിലക്കാണ് അവരുടെ അവസ്ഥയെ ഞങ്ങള്‍ കാണുന്നതും വിലയിരുത്തുന്നതും. മതമൌലിക തീവ്രവാദത്തിന്റെ പക്ഷത്തുനില്‍ക്കുന്ന ഹൈന്ദവസംഘടനകളുടെ പരീക്ഷണശാലയായി മാറിക്കഴിഞ്ഞ ഗോധ്രയെക്കുറിച്ച് പറയുമ്പോള്‍ നിങ്ങള്‍ക്ക് പൊള്ളുമെന്ന് ഞങ്ങള്‍ക്ക് നന്നായറിയാം. ഗോധ്രയെപ്പോലെ ഒറീസ്സയും, മനസ്സാക്ഷി പൂര്‍ണ്ണമായും മരിച്ചിട്ടില്ലാത്ത നിങ്ങളില്‍ ചിലരെയെങ്കിലും കുറ്റബോധം കൊണ്ട് വേട്ടയാടുമെന്നും ഞങ്ങള്‍ക്ക് ബോദ്ധ്യമുണ്ട്.
Do you consider that - Sanskrit is communal and Urdu is secular, Mandir is Communal and Masjid is Secular, Sadhu is Communal and Imam is secular, BJP is communal and Muslim league is Secular, Sai Baba, Amrithamayi are communal and Imam Bhukari and Ma Adani are Secular, VandeMatharam is communal and Allah-O-Akbar is secular, Shriman is communal and Mian is secular, Hinduism is Communal and Islam is Secular, Hindutva is communal and Jihadism is secular, and at last, Bharat is communal and Italy, Saudi Arabia are Secular?
ഭാഷയ്ക്കും, സംസ്കാരത്തിനും, സ്ഥാപനങ്ങള്‍ക്കും, വ്യക്തികള്‍ക്കും, രാജ്യങ്ങള്‍ക്കും എല്ലാം അതിന്റേതായ അധികാര-മാനവിക രാഷ്ട്രീയങ്ങളുണ്ടെന്നു വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ് ഈ സംവര്‍ഗ്ഗങ്ങള്‍ വര്‍ഗ്ഗീയവത്ക്കരിക്കപ്പെടുന്നതും ഫാസിസത്തിലേക്ക് നീങ്ങുന്നതും. എന്നാല്‍, മാനവിക രാഷ്ട്രീയമാകട്ടെ, അതിനെ ജനാധിപത്യവത്ക്കരിക്കുകയും, മതേതരത്വത്തിലേക്കും, ആത്യന്തികമായി സോഷ്യലിസ്റ്റ് സാമൂഹികക്രമത്തിലേക്കും നയിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ആ രാഷ്ട്രീയത്തിന്റെ ഭാഗത്താണ് ഞങ്ങള്‍. അത്തരമൊരു ജനാധിപത്യ-മതേതരത്വ-സോഷ്യലിസ്റ്റ് ഇന്ത്യയെയും ലോകത്തെയുമാണ് ഞങ്ങള്‍ സ്വപ്നം കാണുന്നതും.
Why temple funds are utilized by government and diverted for other purposes, when Muslims and Christians are free to spend their money in anyway they like?
ക്ഷേത്രങ്ങളുടെ വരുമാനമെടുത്ത് ഏത് ഇതര കാര്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്ന് അറിഞ്ഞാല്‍ കൊള്ളാം. എങ്കിലും നിങ്ങളുടെ അറിവിലേക്കായി ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. ദേവസ്വങ്ങള്‍ക്കും (ക്ഷേത്രങ്ങള്‍ക്കും) സംസ്ഥാന-കേന്ദ്രസര്‍ക്കാരുകള്‍ എല്ലാ വര്‍ഷവും ഗ്രാന്റടക്കമുള്ള സഹായധനങ്ങള്‍ നല്‍കുന്നുണ്ട്. ഉദാഹരണത്തിന് കേരള സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം തിരുവിതാംകൂര്‍ ദേവസ്വത്തിന് നല്‍കിയത് 50 ലക്ഷമാണ്. ശബരിമലയിലെ സാനിറ്റേഷന്‍ പദ്ധതിക്ക് നല്‍കിയത് 80 ലക്ഷവും. അതൊന്നും എന്തേ കണ്ടില്ല? ദേവസ്വങ്ങളിലെ ജീവനക്കാര്‍ സര്‍ക്കാരിന്റെ ചോറാണ് തിന്നുന്നത്. ചോറു വേണം, പക്ഷേ നിയന്ത്രണമൊന്നും പാടില്ലെന്നു പറയുന്നത്, ഒരുതരം എയ്ഡഡ് സ്കൂള്‍ മാനേജുമെന്റ് സിന്‍ഡ്രോമല്ലേ സഹോദരാ? എല്ലാ മതസ്ഥാപനങ്ങളുടെയും വരുമാനത്തിലും നടത്തിപ്പിലും, സര്‍ക്കാരുകളുടെ നിയന്ത്രണമുണ്ട്. അത് ദേവസ്വമായാലും, വഖഫ് ബോര്‍ഡായാലും. വഖഫ് ബോര്‍ഡിന്റെ സ്ഥലം സുപ്രീം കോടതിയുടെ വിധിയുടെ വെളിച്ചത്തില്‍ തിരിച്ചെടുക്കുകപോലുമുണ്ടായിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വഖഫ് ബോര്‍ഡിന്റെ പല തീരുമാനങ്ങളും സര്‍ക്കാര്‍ റദ്ദു ചെയ്തിട്ടുമുണ്ട്. സ്വത്തുവകകള്‍ വാങ്ങിക്കൂട്ടുന്നതിലും ചിലവഴിക്കുന്നതിലും ക്രിസ്ത്യന്‍ സഭകള്‍ക്കും ഇവിടെ ആരോപിക്കപ്പെടുന്ന മട്ടിലുള്ള പരമാധികാരമൊന്നുമില്ല. ഇതൊന്നും കാണാതെ, ഹിന്ദുക്കളുടെ പൈസ മാത്രം സര്‍ക്കാര്‍ തട്ടിയെടുക്കുന്നു എന്നൊക്കെയുള്ള വിലപിക്കല്‍ അര്‍ത്ഥശൂന്യമാണ്.
When Uniform is made compulsory for school children, why there is no Uniform Civil Code for citizens?
വിദ്യാലയങ്ങളിലെ യൂണിഫോമിനെയും, ഏകീകൃത സിവില്‍ കോഡിനെയും കൂട്ടിയിണക്കുന്ന ഈ ഫലിതം നന്നായിട്ടുണ്ട്. എങ്കിലും ഈ വിഷയത്തെ ഇത്രമാത്രം ലളിതവത്ക്കരിച്ചുകൊണ്ടുള്ള ഒരു ചര്‍ച്ചക്ക് തത്ക്കാലം ബുദ്ധിമുട്ടുണ്ട്. തന്നെയുമല്ല, പള്ളിയെയും പള്ളിക്കൂടത്തെയും തിരിച്ചറിയാനുള്ള സാമാന്യബുദ്ധിപോലുമില്ലാത്ത ഈ ഇ-മെയിലിന്റെ സൃഷ്ടാവിനോട് ആത്മാര്‍ത്ഥമായ സഹതാപവുമുണ്ട് ഞങ്ങള്‍ക്ക്. പത്തു സ്കൂളുകളെടുത്താല്‍ പത്ത് വിവിധ 'യൂണിഫോമുകള്‍' കാണാന്‍ കഴിയുമല്ലോ എന്നൊരു കുയുക്തി പ്രയോഗിക്കാവുന്നതേയുള്ളു ഇവിടെ. ചര്‍ച്ചകള്‍ക്കിടക്ക് അത്തരം അസംബന്ധത്തിനും പ്രസക്തിയില്ലെന്ന് തിരിച്ചറിയുന്നതുകൊണ്ട് അതിനു ഞങ്ങള്‍ മുതിരുന്നില്ല.
In what way, J&K is different from Maharashtra, Tamil Nadu or Uttar Pradesh, to have article 370? -
- Can you purchase land in Kashmir while Kashmiris can purchase land anywhere in India?
Are we second grade citizens?
അരുണാചലമടക്കമുള്ള പല സംസ്ഥാനങ്ങളിലെയും ഗോത്രമേഖലകളില്‍ 370-നു തുല്യമായ പ്രത്യേക പദവി നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവര്‍ക്ക് സ്ഥലം വാങ്ങാനോ, വില്‍ക്കാനോ അനുവാദമില്ലാത്ത അവസ്ഥ. വകുപ്പ് 370 പ്രകാരം കാശ്മീരിനു നല്‍കിയിരിക്കുന്ന പ്രത്യേക പദവി, കാശ്മീര്‍ രാജാവുമായി ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ ഉടമ്പടി പ്രകാരമായിരുന്നു. അപ്പോഴും, ഇന്ത്യയില്‍ നിലവിലുള്ള എല്ലാ സിവില്‍-ക്രിമിനല്‍ നിയമങ്ങളും അവിടെയും ബാധകമാണ്. മാത്രമല്ല, പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നീ കാര്യങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ രാജ്യത്തിന്റെ പരമാധികാരം നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്. ഇന്ത്യന്‍ യൂണിയനില്‍ ജമ്മു-കാശ്മീരിനെ ചേര്‍ക്കാന്‍ വേണ്ടി നമ്മളും 'അവരും' നടത്തിയ കളികളുടെ അനന്തരഫലങ്ങളാണ് ഇന്ന് നമ്മളും 'അവരും' അനുഭവിക്കുന്നത്. “അവര്‍ക്ക് ഇവിടെ സ്ഥലം വാങ്ങാം, നമുക്ക് അവിടെ അത് പറ്റില്ല. നമ്മള്‍ എന്താ രണ്ടാം കിട പൌരന്‍മാരാണോ“ എന്നൊക്കെ നിങ്ങള്‍ ആരോടാണു ഹേ ചോദിക്കുന്നത്? കാശ്മീരികളോടോ? അപ്പോള്‍ 'നമ്മളും' 'അവരും' എന്നുതന്നെയാണ് അഖണ്ഡമനസ്സുകളുടെയും ഉള്ളില്‍ അല്ലേ?
കാശ്മീരിനെക്കുറിച്ച് നെഹ്രു എഴുതിയ ഒരു കുറിപ്പ് വായിക്കുന്നത് നന്നായിരിക്കും. അത് ഇപ്രകാരമാണ്.
"I say with all respect to our Constitution that it just does not matter what your Constitution says; if the people of Kashmir do not want it, it will not go there. Because what is the alternative? The alternative is compulsion and coercion...
"We have fought the good fight about Kashmir on the field of battle... (and) ...in many a chancellery of the world and in the United Nations, but, above all, we have fought this fight in the hearts and minds of men and women of that State of Jammu and Kashmir. Because, ultimately - I say this with all deference to this Parliament - the decision will be made in the hearts and minds of the men and women of Kashmir; neither in this Parliament, nor in the United Nations nor by anybody else," (Jawaharlal Nehru said in the Lok Sabha on June 26 and August 7, 1952).
കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയണമെന്നും, കാശ്മീരി ജനതക്ക് സ്വന്തം ഭാഗധേയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കൈവരണമെന്നും, കാശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ അടിയന്തിരമായി ഏറ്റെടുക്കണമെന്നുതന്നെയാണ് ഈ വിഷയത്തിലുള്ള അഭിപ്രായം.
Abdul Rehman Antuley was made a trustee of the famous Siddhi Vinayak Temple in Prabhadevi, Mumbai ……..Can a Hindu - say Mulayam or Laloo – ever become a trustee of a Masjid or Madrasa
ആരാധനാലയങ്ങളില്‍ അന്യമതസ്ഥര്‍ ട്രസ്റ്റികളായി വരുന്നതിനെക്കുറിച്ചും മറ്റും നിങ്ങളൊക്കെക്കൂടി തീരുമാനിക്കുക. ഇന്ത്യയിലങ്ങോളമിങ്ങോളം, എത്രയോ ക്ഷേത്രങ്ങളിലും, മസ്ജിദുകളിലും, ക്രിസ്ത്യന്‍ ദേവാലയങ്ങളിലും അന്യമതക്കാര്‍ പോവുകയും, ആരാധന നടത്തുകയും, അതിന്റെ രക്ഷാകര്‍ത്തൃത്വസമിതികളില്‍ ഇരിക്കുകയും ചെയ്യുന്നുണ്ട്. അയോദ്ധ്യയിലെ ക്ഷേത്രങ്ങളായാലും, രാജസ്ഥാനിലെയും മറ്റും ദര്‍ഗ്ഗകളായാലും. സമയം കിട്ടുമ്പോള്‍ അതൊക്കെയൊന്നെടുത്ത് ചികഞ്ഞുനോക്കുക. മുലയമിനും ലാലുവിനും ഏതെങ്കിലും മസ്ജിദിലോ മദ്രസ്സയിലോ കസേരകിട്ടുന്ന സുവര്‍ണ്ണകാലവും കാത്തുകാത്തിരിക്കാന്‍ തക്കവണ്ണം ചെകുത്താന്റെ പണിപ്പുരകളായി മാറിയിട്ടില്ല ഞങ്ങളുടെ മനസ്സുകള്‍.
Can this happen in Saudi Arabia, USA, UK, Italy, etc?
A Muslim President, A Sikh Prime Minister supported by a Christian Leader and a Christian Defence Minister run the affairs of the nation with a unity of purpose
മുസ്ളിം പ്രസിഡന്റും സിഖ് പ്രധാനമന്ത്രിയും, ക്രിസ്ത്യന്‍ നേതാവും, ക്രിസ്ത്യന്‍ പ്രതിരോധമന്ത്രിയും എന്ന ആ തരംതിരിവ് ഗംഭീരമായിട്ടുണ്ട്. അതു പോട്ടെ, ഈ വിവിധ മതക്കാരെല്ലാം (രാജ്യത്തിന്റെപുരോഗതി) എന്ന ഒരേയൊരു ലക്ഷ്യം മുന്‍നിര്‍ത്തി ഭരണം നടത്തുന്നു എന്ന പ്രസ്താവനയിലെ ഫലിതവും തത്ക്കാലം മറക്കാം.
മറ്റിടങ്ങളില്‍ നടക്കുന്നതും നടക്കാതിരിക്കുന്നതും ഇവിടെയും നടക്കണമെന്നും നടക്കരുതെന്നുമൊക്കെ പറയുന്നത് ഏതു വിവരദോഷത്തിന്റെ ബലത്തിലാണ്?ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കട്ടെ. ഇന്ത്യയിലെ ഹിന്ദുക്കളില്‍ 85ശതമാനവും വര്‍ഗ്ഗീയവാദികളാണെന്ന ഒരു തോന്നലോ, ഉള്‍ഭീതിയോ ഞങ്ങള്‍ക്കില്ല. മനസ്സുകളില്‍ വര്‍ഗ്ഗീയത വളര്‍ത്താനുള്ള സംഘടിതശ്രമങ്ങള്‍ എല്ലാ മതങ്ങളിലും വിത്തിട്ടിരിക്കുന്നുവെന്നും, അതിന്റെ വിളവെടുപ്പ് തുടങ്ങിയിരിക്കുന്നുവെന്നും, പക്ഷേ ഞങ്ങള്‍ കലശലായി സംശയിക്കുകയും ഭയക്കുകയും ചെയ്യുന്നു.
We know majority of Indian Muslims are supporting Pakistan and Bangladesh in issues against India. Can you show any Hindu supporting Nepal in any issues against India.
"ഭൂരിപക്ഷം മുസ്ളിമുകളും ഇന്ത്യക്കെതിരായി പാക്കിസ്ഥാനെയും ബംഗ്ളാദേശിനെയും അനുകൂലിക്കുന്നവര്‍ ആണത്രെ!" വിഭജനത്തിന്റെ അഭിശപ്തമായ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ പോലും, ജനിച്ചുവളര്‍ന്ന ഈ മണ്ണിനോട് കൂറു കാണിക്കുകയും, ഈ മണ്ണില്‍ ഉറച്ചുനില്‍ക്കുകയും, ഇപ്പോഴും ഇവിടെ തുടരുകയും ചെയ്യുന്ന, നിങ്ങളേക്കാള്‍ എത്രയോ മടങ്ങ് ദേശസ്നേഹികളായ ദശലക്ഷക്കണക്കിനു മുസ്ളിമുകള്‍ക്കുനേരെയാണ് സംഘീ, നിങ്ങളീ വിഷം ചീറ്റുന്നത്.
ഈ വിഷത്തിനും ഞങ്ങളുടെ കയ്യില്‍ മരുന്നും മറുപടിയും ഇല്ലെന്നറിഞ്ഞിട്ടും, ഇവിടെ നിരത്തിയിട്ടുള്ള വാദത്തിന് മറുപടി പറയാന്‍ സമയം നഷ്ടപ്പെടുത്തുന്നത്, കുറച്ചുകാലങ്ങളായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ വിഷത്തിന് പേരിനെങ്കിലും ഒരു മറുപടി തരാതിരിക്കാനാവില്ല എന്നതുകൊണ്ടുമാത്രമാണ്. വര്‍ഗ്ഗീയത നിറഞ്ഞ മനസ്സുകള്‍ക്ക് എന്തെങ്കിലും മാനസാന്തരം സംഭവിക്കും എന്ന വ്യാമോഹമൊന്നും എന്തായാലും ഞങ്ങള്‍ക്കില്ല.
നിങ്ങളെത്തന്നെ തിരിഞ്ഞുകൊത്തുന്ന ചോദ്യങ്ങളാണിവ. കരുതിയിരിക്കുക!
1) ഇന്ന് അവര്‍ (ക്രിസ്ത്യന്‍-മുസ്ളിം ന്യൂനപക്ഷങ്ങള്‍) അനുഭവിക്കുന്ന ഗുണഫലങ്ങള്‍ നാളെ നിങ്ങള്‍ ന്യൂനപക്ഷമായാല്‍ കിട്ടുമെന്ന് ഉറപ്പുണ്ടെങ്കില്‍, ന്യൂനപക്ഷമാകാന്‍ വിരോധമില്ലെന്നാണോ?
2)ഗോധ്രയിലും ഒറീസ്സയിലും കിട്ടിയതുപോലുള്ള ഗുണഫലങ്ങളെക്കുറിച്ചാണോ ഈ സൂചന?
3) നാളെ ഹിന്ദുക്കള്‍ ന്യൂനപക്ഷമായാലും ഇന്നത്തെപ്പോലെ ഇന്ത്യ സെക്കുലര്‍ രാജ്യമായി തുടരുമോ എന്നാണോ ചോദ്യം? എന്തിനെയാണ് നിങ്ങള്‍ ഭയപ്പെടുന്നത്? സെക്യുലറിസത്തെയോ, ന്യൂനപക്ഷങ്ങളെയോ, ഒരു വിദൂരകാലത്തില്‍ ഒരുപക്ഷേ സംഭവിച്ചേക്കാവുന്ന ഒരു സാധ്യതയേയോ?
ഒരു കാര്യം ഉറപ്പിച്ചോളൂ. നാളെ നിങ്ങള്‍ ന്യൂനപക്ഷമാവുകയും, ഇന്ന് ന്യൂനപക്ഷം ഗോധ്രയിലും ഒറീസ്സയിലും അനുഭവിച്ചതുപോലുള്ള 'ഗുണഫലങ്ങള്‍' അനുഭവിക്കാന്‍ ഇടവരുകയും ചെയ്താല്‍, അന്ന്, നിങ്ങളുടെ പക്ഷത്തു നില്‍ക്കാന്‍ ഞങ്ങള്‍, സെക്യുലറിസ്റ്റുകളുടെ പിന്‍ഗാമികള്‍ നിശ്ചയമായും ഉണ്ടാകും.
മുലയത്തിനും ലാലുവിനും അര്‍ജ്ജുന്‍ സിംഗിനും, അവരുടെ മഹനീയ മാതൃകയിലുള്ള സന്തതിപരമ്പരകള്‍ക്കും ആയുരാരോഗ്യത്തോടെ ഇന്ത്യാ മഹാരാജ്യത്തില്‍ 'രാഷ്ട്രീയ-കച്ചവടം' നടത്താനുള്ള അവസരത്തെയോര്‍ത്ത് കുണ്ഠിതപ്പെടുന്ന തിരുമനസ്സുകളെ, നിങ്ങളെ ഞങ്ങള്‍ എന്തു പേരിട്ടാണ് വിളിക്കേണ്ടത്? ഹിന്ദുസമൂഹത്തിന്റെ ഓമനപ്പുത്രന്‍മാരാണോ ഈ ലിസ്റ്റില്‍ നിരത്തിയ യശസ്വികള്‍? ആ ലിസ്റ്റില്‍ എന്തേ നിങ്ങളുടെ മോഡിജിയും, അതല്‍ജിയും, അദ്വാനിജിയും, സിംഗാള്‍ജിയുമൊന്നും ഇടം കണ്ടില്ല? ചുരുങ്ങിയത് ഒരു വരുണ്‍ജിയെങ്കിലും.
ഇനി, മലേഷ്യയിലെ ഹിന്ദുക്കളെയാണെങ്കില്‍, അവരെ ഓരോ ദിവസവും വംശഹത്യ ചെയ്തുകൊണ്ടിരിക്കുന്ന ദാരുണമായ വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
Please forward it to as many Indians as possible
It is already crossed the time to react!!!!!
Uthishtatha Jagratha Prapya Varaan Nibodhatha: Mundakoupanishad Arise! Awake ! and stop not till the goal is reached.
This is not prepared by/for any political party/group …
these are the observations & the thoughts of a helpless Indian Citizen who unfortunately born in a Majority community
JAI HIND
"ഉത്തിഷ്ഠത! ജാഗ്രത!"
ഒരു ഉപനിഷത്തിന്റെയും ഖുര്‍-ആന്റെയും, ബൈബിളിന്റെയും അകമ്പടിയില്ലാതെ ഞങ്ങള്‍ക്ക് പറയാനുള്ളതും ഏകദേശം ഇതു തന്നെയാണ്. വെറുപ്പിന്റെയും ഹിംസയുടെയും വിഷാണു ബാധിച്ച മനസ്സുകള്‍ക്കെതിരെ ജാഗ്രതയോടെ ഇരിക്കണമെന്ന്.
അത് പക്ഷേ, മനുഷ്യരെയും, മനസ്സുകളെയും വിഭജിക്കാനോ, ഭിന്നിപ്പിക്കാനോ ഉള്ള ഒരു മുദ്രാവാക്യമല്ല ഞങ്ങള്‍ക്ക്. അന്യന്റെ അവകാശങ്ങള്‍ക്കും, സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടാനും, വര്‍ഗ്ഗീയഫാസിസത്തിന്റെ വിഷാണുക്കളെ മണ്ണിലും മനസ്സിലും കുത്തിനിറക്കാനും ആഹ്വാനം ചെയ്യുന്ന യുദ്ധകാഹളവുമല്ല, ആ മന്ത്രം ഞങ്ങള്‍ക്ക്.
തങ്ങളുടെ ഭാഗധേയത്തെ ഒരുമിച്ച് നേരിടാന്‍ മനുഷ്യനെ പ്രാപ്തനാക്കാനും, അന്യന്റെ ശബ്ദം സംഗീതം പോലെ ശ്രവിക്കുന്ന ഒരു കാലത്തിലേക്ക് എല്ലാ മനുഷ്യരെയും കൊണ്ടുചെന്നെത്തിക്കാനും, "മതിലുകളെല്ലാമിടിഞ്ഞ്, മനസ്സിന്റെ അതിരുകള്‍ ആകാശമാകാനും' വേണ്ടിയുള്ള ഒരു കര്‍മ്മപദ്ധതിയാണ് ഞങ്ങള്‍ക്കത്. മനുഷ്യകുലത്തിനുവേണ്ടി ഞങ്ങള്‍ സ്വയം ഏറ്റെടുത്ത് ഒരു ദൌത്യവുമാണ് അത്.
നിങ്ങള്‍ ഇന്ന് തിരഞ്ഞെടുത്തിരിക്കുന്ന വഴിയാകട്ടെ, ഇതിന്റെ നേര്‍വിപരീതദിശയിലാണ്.
കഴിയുമെങ്കില്‍, ഞങ്ങളുടെ കൂടെ അണിചേരുക. അതുമാത്രമാണ് ഞങ്ങള്‍ക്ക് നിങ്ങളോട് പറയാനുള്ളത്.
മനുഷ്യകുലത്തില്‍ പിറക്കുകയും, മനുഷ്യകുലം നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന, ആ ലക്ഷ്യത്തിന്റെ സാക്ഷാത്‌ക്കാരത്തെ രാഷ്ട്രീയമായി ഏറ്റെടുത്ത ഞങ്ങള്‍ സെക്യുലറിസ്റ്റുകള്‍ക്ക് നിങ്ങളോട് പറയാനുള്ളത് ഇത്ര മാത്രമാണ്.
അഭിവാദ്യങ്ങളോടെ

- Can you expect a Non Hindu become the President or Prime Minister of India, if majority of the 85% of Hindus are religiously fundamentalists.
- Can our politicians assure Hindus the favours now the minority enjoying if Hindus become minority in future?
- Can our political leaders, Mulayam, Laloo, Arjun Singh etc can run their political business if Hindus become minority or even Hindu population reduced to 60%?
- Do you think India will remain as a secular state if minority become majority and Hindus become minority?
- Do you know the suffering of minority Hindus in other countries like Malaysia where others are majority?
നിങ്ങളെത്തന്നെ തിരിഞ്ഞുകൊത്തുന്ന ചോദ്യങ്ങളാണിവ. കരുതിയിരിക്കുക!
1) ഇന്ന് അവര്‍ (ക്രിസ്ത്യന്‍-മുസ്ളിം ന്യൂനപക്ഷങ്ങള്‍) അനുഭവിക്കുന്ന ഗുണഫലങ്ങള്‍ നാളെ നിങ്ങള്‍ ന്യൂനപക്ഷമായാല്‍ കിട്ടുമെന്ന് ഉറപ്പുണ്ടെങ്കില്‍, ന്യൂനപക്ഷമാകാന്‍ വിരോധമില്ലെന്നാണോ?
2)ഗോധ്രയിലും ഒറീസ്സയിലും കിട്ടിയതുപോലുള്ള ഗുണഫലങ്ങളെക്കുറിച്ചാണോ ഈ സൂചന?
3) നാളെ ഹിന്ദുക്കള്‍ ന്യൂനപക്ഷമായാലും ഇന്നത്തെപ്പോലെ ഇന്ത്യ സെക്കുലര്‍ രാജ്യമായി തുടരുമോ എന്നാണോ ചോദ്യം? എന്തിനെയാണ് നിങ്ങള്‍ ഭയപ്പെടുന്നത്? സെക്യുലറിസത്തെയോ, ന്യൂനപക്ഷങ്ങളെയോ, ഒരു വിദൂരകാലത്തില്‍ ഒരുപക്ഷേ സംഭവിച്ചേക്കാവുന്ന ഒരു സാധ്യതയേയോ?
ഒരു കാര്യം ഉറപ്പിച്ചോളൂ. നാളെ നിങ്ങള്‍ ന്യൂനപക്ഷമാവുകയും, ഇന്ന് ന്യൂനപക്ഷം ഗോധ്രയിലും ഒറീസ്സയിലും അനുഭവിച്ചതുപോലുള്ള 'ഗുണഫലങ്ങള്‍' അനുഭവിക്കാന്‍ ഇടവരുകയും ചെയ്താല്‍, അന്ന്, നിങ്ങളുടെ പക്ഷത്തു നില്‍ക്കാന്‍ ഞങ്ങള്‍, സെക്യുലറിസ്റ്റുകളുടെ പിന്‍ഗാമികള്‍ നിശ്ചയമായും ഉണ്ടാകും.
മുലയത്തിനും ലാലുവിനും അര്‍ജ്ജുന്‍ സിംഗിനും, അവരുടെ മഹനീയ മാതൃകയിലുള്ള സന്തതിപരമ്പരകള്‍ക്കും ആയുരാരോഗ്യത്തോടെ ഇന്ത്യാ മഹാരാജ്യത്തില്‍ 'രാഷ്ട്രീയ-കച്ചവടം' നടത്താനുള്ള അവസരത്തെയോര്‍ത്ത് കുണ്ഠിതപ്പെടുന്ന തിരുമനസ്സുകളെ, നിങ്ങളെ ഞങ്ങള്‍ എന്തു പേരിട്ടാണ് വിളിക്കേണ്ടത്? ഹിന്ദുസമൂഹത്തിന്റെ ഓമനപ്പുത്രന്‍മാരാണോ ഈ ലിസ്റ്റില്‍ നിരത്തിയ യശസ്വികള്‍? ആ ലിസ്റ്റില്‍ എന്തേ നിങ്ങളുടെ മോഡിജിയും, അതല്‍ജിയും, അദ്വാനിജിയും, സിംഗാള്‍ജിയുമൊന്നും ഇടം കണ്ടില്ല? ചുരുങ്ങിയത് ഒരു വരുണ്‍ജിയെങ്കിലും.
ഇനി, മലേഷ്യയിലെ ഹിന്ദുക്കളെയാണെങ്കില്‍, അവരെ ഓരോ ദിവസവും വംശഹത്യ ചെയ്തുകൊണ്ടിരിക്കുന്ന ദാരുണമായ വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
Please forward it to as many Indians as possible
It is already crossed the time to react!!!!!
Uthishtatha Jagratha Prapya Varaan Nibodhatha: Mundakoupanishad Arise! Awake ! and stop not till the goal is reached.
This is not prepared by/for any political party/group …
these are the observations & the thoughts of a helpless Indian Citizen who unfortunately born in a Majority community
JAI HIND
"ഉത്തിഷ്ഠത! ജാഗ്രത!"
ഒരു ഉപനിഷത്തിന്റെയും ഖുര്‍-ആന്റെയും, ബൈബിളിന്റെയും അകമ്പടിയില്ലാതെ ഞങ്ങള്‍ക്ക് പറയാനുള്ളതും ഏകദേശം ഇതു തന്നെയാണ്. വെറുപ്പിന്റെയും ഹിംസയുടെയും വിഷാണു ബാധിച്ച മനസ്സുകള്‍ക്കെതിരെ ജാഗ്രതയോടെ ഇരിക്കണമെന്ന്.
അത് പക്ഷേ, മനുഷ്യരെയും, മനസ്സുകളെയും വിഭജിക്കാനോ, ഭിന്നിപ്പിക്കാനോ ഉള്ള ഒരു മുദ്രാവാക്യമല്ല ഞങ്ങള്‍ക്ക്. അന്യന്റെ അവകാശങ്ങള്‍ക്കും, സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടാനും, വര്‍ഗ്ഗീയഫാസിസത്തിന്റെ വിഷാണുക്കളെ മണ്ണിലും മനസ്സിലും കുത്തിനിറക്കാനും ആഹ്വാനം ചെയ്യുന്ന യുദ്ധകാഹളവുമല്ല, ആ മന്ത്രം ഞങ്ങള്‍ക്ക്.
തങ്ങളുടെ ഭാഗധേയത്തെ ഒരുമിച്ച് നേരിടാന്‍ മനുഷ്യനെ പ്രാപ്തനാക്കാനും, അന്യന്റെ ശബ്ദം സംഗീതം പോലെ ശ്രവിക്കുന്ന ഒരു കാലത്തിലേക്ക് എല്ലാ മനുഷ്യരെയും കൊണ്ടുചെന്നെത്തിക്കാനും, "മതിലുകളെല്ലാമിടിഞ്ഞ്, മനസ്സിന്റെ അതിരുകള്‍ ആകാശമാകാനും' വേണ്ടിയുള്ള ഒരു കര്‍മ്മപദ്ധതിയാണ് ഞങ്ങള്‍ക്കത്. മനുഷ്യകുലത്തിനുവേണ്ടി ഞങ്ങള്‍ സ്വയം ഏറ്റെടുത്ത് ഒരു ദൌത്യവുമാണ് അത്.
നിങ്ങള്‍ ഇന്ന് തിരഞ്ഞെടുത്തിരിക്കുന്ന വഴിയാകട്ടെ, ഇതിന്റെ നേര്‍വിപരീതദിശയിലാണ്.
കഴിയുമെങ്കില്‍, ഞങ്ങളുടെ കൂടെ അണിചേരുക. അതുമാത്രമാണ് ഞങ്ങള്‍ക്ക് നിങ്ങളോട് പറയാനുള്ളത്.
മനുഷ്യകുലത്തില്‍ പിറക്കുകയും, മനുഷ്യകുലം നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന, ആ ലക്ഷ്യത്തിന്റെ സാക്ഷാത്‌ക്കാരത്തെ രാഷ്ട്രീയമായി ഏറ്റെടുത്ത ഞങ്ങള്‍ സെക്യുലറിസ്റ്റുകള്‍ക്ക് നിങ്ങളോട് പറയാനുള്ളത് ഇത്ര മാത്രമാണ്.
അഭിവാദ്യങ്ങളോടെ
Subscribe to:
Posts (Atom)