Tuesday, March 23, 2010

പ്രദക്ഷിണംഇറാഖ് യുദ്ധം അവസാനിപ്പിക്കാനുള്ള കാമ്പയിന്റെ ഭാഗമായി നടത്തിയ ഡിസൈന്‍ മത്സരത്തില്‍ സമ്മാനാര്‍ഹമായ ഈ പോസ്റ്റര്‍ ന്യൂയോര്‍ക്കിലെ BIG ANT INTERNATIONAL-ന്റെ സൃഷ്ടിയാണ്. 

ചുറ്റും നടക്കുന്നത് ചുറ്റിവരുമെന്നൊക്കെ വേണമെങ്കില്‍  ഈ പോസ്റ്ററിന്റെ തലവാചകത്തെ നേര്‍‌മൊഴിമാറ്റം നടത്താമെങ്കിലും നിങ്ങള്‍ തുടങ്ങിവെച്ചത് നിങ്ങളെ തേടിയെത്തുമെന്ന വ്യക്തവും ഭീഷണവുമായ മുന്നറിയിപ്പാണ് ഈ പരസ്യം മറ്റുചിലര്‍ക്കു നല്‍കുന്നത്. അമേരിക്കയ്ക്കും അതിന്റെ സാമന്ത പാശ്ചാത്യശക്തികള്‍ക്കും. 

ഇറാഖിലും, അഫ്ഘാനിസ്ഥാനിലും, പാക്കിസ്ഥാനിലും അമേരിക്ക അതിന്റെ സ്വാദ് നല്ലവണ്ണം രുചിക്കാന്‍ തുടങ്ങിയിരിക്കുന്നു. ലോകത്തൊട്ടാകെ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ സൈനിക-സാമ്പത്തിക ധാര്‍ഷ്ട്യത്തിനും, അതിന്റെ താളത്തിനൊത്തു തുള്ളുന്ന ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളുമടക്കമുള്ള എല്ലാ വിനീതവിധേയഭൃത്യന്മാര്‍ക്കും ഈ പരസ്യം ഒരു മുന്നറിയിപ്പായിത്തീരണം.

ഇന്നുള്ള പ്രാദേശികവും, അസംഘടിതവും (ഒട്ടൊക്കെ) അരാഷ്ട്രീയവുമായ യുദ്ധവിരുദ്ധപ്രക്ഷോഭങ്ങളെയും പ്രസ്ഥാനങ്ങളെയും ആഗോളതലത്തിലുള്ള സംഘടിതമായ യുദ്ധവിരുദ്ധ രാഷ്ട്രീയമായി പരിവര്‍ത്തിപ്പിക്കാന്‍ ഇനിയും വൈകിക്കൂടാ. ജനധിപത്യവത്‌ക്കരണത്തിലൂന്നിയ ഒരു പുതിയ ലോകക്രമത്തിന് അത്തരമൊരു യുദ്ധവിരുദ്ധരാഷ്ട്രീയം അത്യന്താപേക്ഷിതവുമാണ്.

അനുബന്ധം/കടപ്പാട് - Big Ant International-ന്റെ സമാനവിഷയത്തിലുള്ള മറ്റു ചില പോസ്റ്ററുകള്‍ ഇവിടെ

12 comments:

Rajeeve Chelanat said...

പ്രദക്ഷിണം

CA. Ranjith Jayadevan said...

poster kalakki!! good creativity and conveys the messages brilliantly!

cALviN::കാല്‍‌വിന്‍ said...

സത്യം!

Dinkan said...

കിടിലന്‍ പോസ്റ്റര്‍ ..
പാട്ടായിരുന്നേല്‍ "അവനവന്‍ കുരുക്കുന്ന കുരുക്കഴി....ഗുലുമാല്‍"

Anonymous said...

തകര്‍പ്പന്‍.സദാ സത്യം.

ആരാണ് ലാദനെ,ഖായ്ദയെ പോ റ്റി വളര്‍ത്തിയത്(സോവിയറ്റുകള്‍ക്കെതിരെ
അഫ്ഗാനില്‍)? ആരാണ് ഭിന്ദ്രന്വാലയെ പാലുകൊടുത്തു ഊട്ടിയത്(മിതവാദി അകാലികള്‍ക്കെതിരെ)? മാവോകളെ ഇപ്പോഴും ബംഗാളില് ആരാണ് സഹായിക്കുന്നത് ? ആരാണ് ഇസ്ലാമിക് ജിഹാദിനെ,ഹമാസിനെ ഉയര്‍ന്നുവരാന്‍ ആദ്യകാലത്ത് നന്നായി സഹായിച്ചത് (പി.എല്‍.ഓ ക്കെതിരെ) ? ആരാണ്, ആരാണ് ? എല്ലാം തിരിച്ചു വരുന്നു. അമ്പു തൊടുത്തവന്റെ കഴുത്തിനു നേരെ.

സാധാരണക്കാരായ പാവങ്ങള്‍ അതിര്‍ത്തി ഭേദമന്യേ കൂട്ടത്തില്‍ നരകയാതന അനുഭവിക്കുന്നു.

Captain Haddock said...

സത്യം!!!!

ബിനോയ്//HariNav said...

ഈ സന്ദേശം ഇതിലും നന്നായി എങ്ങനെ പ്രതിഫലിപ്പിക്കും! ഉഗൻ :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വാളെടുത്തവന്‍ വാളാലേ.........

ശക്തമായ പോസ്റ്റര്‍ തന്നെ !

രാജീവ് വളരെ നന്ദി !

Pramod.KM said...

ഉഗ്രന്‍ പോസ്റ്റര്‍

un said...

നന്ദി

S.V.Ramanunni said...

high creativity-poster

ചക്കിമോളുടെ അമ്മ said...

വളരെ കാലിക പ്രസക്തിയുള്ള ചിത്രം... വലിയൊരു കാന്‍വാസില്‍ ഇത് അമേരിക്കയ്ക്കും ഇന്ത്യയ്ക്കുമൊക്കെ മുന്നറിയിപ്പാണ്.. എന്നാല്‍ തീവ്രവാദികളെ സൃഷ്ടിക്കുന്നതില്‍ രാഷ്ട്രശക്തികള്‍ക്കൊപ്പം രാഷ്ട്രീയശക്തികള്‍ക്കും സാമുദായിക ശക്തികള്‍ക്കും പങ്കില്ലേ.. തോക്കെടുക്കുന്നവന്‍ ചത്ത്‌ വീഴുന്നു.. തെരുവ്നായുടെ പരിഗണപോലുമില്ലാതെ....പക്ഷെ തോക്കെടുപ്പിക്കുന്നവാനോ.... ?? രാജ്യങ്ങള്‍ സാമ്പത്തികമായും സാങ്കേതികമായും മുന്നെരുന്നുവെന്നു അവകാശപെടുമ്പോഴും വര്‍ദ്ധിച്ചു വരുന്ന അഴുക്കു ചാലുകളുടെ എണ്ണവും ഇത്തരം ദുരന്തങ്ങളുടെ ആക്കം കൂട്ടുന്നു... മനസ്സ് മുറിപ്പെടാതെ ഒരു പത്രം പോലും മടക്കി വയ്ക്കാനാവാത്ത അവസ്ഥയിലല്ലേ നാമിന്നു വന്നു നില്‍ക്കുന്നത്...!?