Tuesday, June 15, 2010

നമ്മുടെ ദുരന്തങ്ങള്‍



പരമോന്നത നോക്കുകുത്തി




കൂട്ടിക്കൊടുപ്പുകാര്‍

കോടതിക്കു പുറത്തുവെച്ച്  കേസ് ഒത്തുതീര്‍പ്പാക്കാന്‍ അദ്ധ്വാനിച്ച പുണ്യദേഹം

















കുറ്റവാളികള്‍ക്കുള്ള ശിക്ഷയുടെ കാലദൈര്‍ഘ്യം പത്തുവര്‍ഷത്തില്‍നിന്ന് രണ്ടായി കുറച്ച്, ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയ ഇന്‍ജസ്റ്റീസ് അഹമ്മദി.















ഭോപ്പാല്‍ വാതകദുരന്തത്തിനിരയായവര്‍ക്ക് ‘നീതി ലഭിച്ചു‘ എന്ന് ഉളുപ്പില്ലാതെ മൊഴിഞ്ഞ്, തന്റെ ദൌത്യം പൂര്‍ത്തിയാക്കിയ മോഹന്‍ തിവാരി എന്ന ‘ക്രിമിനല്‍‘ ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് (CJM)













കോര്‍പ്പറേറ്റുകളുടെയും ലോകപോലീസിന്റെയും വിനീതഭൃത്യന്‍














ഇനി, ഇവരെ നിങ്ങള്‍ ഓര്‍മ്മിക്കുന്നുണ്ടോ?

പെരുംനുണകളും ആള്‍മാറാട്ടങ്ങളും കൊണ്ട് ഇടയ്ക്കൊക്കെ നമ്മളെ വിഡ്ഢികളാക്കാറുണ്ടെങ്കിലും, ഭോപ്പാലുകള്‍ ആവര്‍ത്തിക്കാതിരിക്കാനും, ഭോപ്പാലുകള്‍ സൃഷ്ടിക്കുന്ന കോര്‍പ്പറേറ്റുകളുടെയും സാമ്രാജ്യത്വ അജണ്ടകളുടെയും മനുഷ്യത്വവിരുദ്ധമുഖം നമ്മെ ഓര്‍മ്മിപ്പിക്കാനും, അങ്ങിനെയിരിക്കുമ്പോള്‍ ഇടയ്ക്കും തെറ്റയ്ക്കും വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന ആ അരക്കിറുക്കന്മാരെ. നുണയില്‍നിന്ന് 12 ബില്ല്യണ്‍ ഡോളര്‍ ഭോപ്പാലിന്റെ ഇരകള്‍ക്ക് വെറുതെയെങ്കിലും വാഗ്ദാനം ചെയ്ത ആ ആശാന്മാരെ.

‘യെസ് മെന്‍’ മാരെ?

10 comments:

Rajeeve Chelanat said...

നമ്മുടെ ദുരന്തങ്ങള്‍

Joker said...

ഭാരതമെന്ന് പേര് കേട്ടാല്‍ ഇനി തിളക്കണം ചോഒര സിരകളീല്‍.

അനില്‍@ബ്ലോഗ് // anil said...

ഇന്ത്യയിലെ തകര്‍ന്നടിയാന്‍ പോകുന്ന സാമൂഹിക സുരക്ഷയുടെ ഒരു സെക്ഷനാണ് ഭോപ്പാല്‍. ആണവ സുരക്ഷാ കരാറും മറ്റും നടപ്പാക്കാന്‍ അഹോരാത്രം പണിയെടുക്കുന്ന മന്മോഹന്‍ജി സ്വപ്നം കാണുന്നതും ഇത്തരം ഒരു ഇന്ത്യാ രാജ്യം തന്നെയാവണം, എന്നിട്ടു വേണം എല്ലാവര്‍ക്കും ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്താനും അതിന് സായിപ്പിനെ ചുമതലപ്പെടുത്താനും.

മലമൂട്ടില്‍ മത്തായി said...

It is indeed a travesty of justice when it comes to the victims of Bhopal. Truth is that it is nothing new or out of routine in India. Human life is not very costly in India, except when it comes to the politicians.

In this case, there is the favorite whipping boy - Warren Anderson and his company. But to whom would we turn for the daily dance of death which happens on Indian roads, railways and factories? To whom would we turn for the children who work in the hotels and restaurants and homes in menial conditions?

Or is it because life is so cheap in India?

Anonymous said...

@ Malmolil Mathai

You said it,you are the typical "humanist' of modern era. you are not Malmoottil, but real Malamolil Mathai.

നിസ്സഹായന്‍ said...

ഇന്ത്യാക്കാരെ അടിമകളാക്കി സാമ്രാജ്യത്ത്വത്തിന് കാഴ്ചവെക്കുന്ന കാപാലികരാണ് എന്നത്തേയും ഭരണവര്‍ഗം. അതില്‍ ചിലരുടെ പടം കാണുമ്പോള്‍ ചിലത് ഓര്‍ത്തുപോകുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഏറ്റവും കൂടുതല്‍ വര്‍ഷങ്ങള്‍ രാജ്യം ഭരിച്ച രാഷ്ട്രീയ കക്ഷിയായ കോണ്‍ഗ്രസ്സ് ! അവര്‍ തന്നെയല്ലേ ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടിക്കൊടുപ്പുകാര്‍ ?!

ഇക് ബാല്‍ said...

"paramonnatha nokku kuthi" excellent comment

indians are happy to be slaves everytime. v can't live without supremos. before 'independence' it was british and now it is U.S. slavery is our genetic order/disorder.

suresh said...

ബഹുരാഷ്ട്ര വിഷക്കോളകളുടെ കേരളത്തിലെ പ്രവര്‍ത്തനത്തിലെ വിഘ്നത്തെചൊല്ലി ദുഃഖിക്കുന്ന സ്വന്തം സെക്രട്ടറിയുടെ അരികെ ഇളിച്ചിരിക്കുന്ന മന്ത്രിയും അത്ര മോശക്കരനല്ല തന്നെ!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കോണ്‍ഗ്രസ് പോലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിന്ന് പ്രതീക്ഷിച്ചതു തന്നെ!

C.K.Samad said...

അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തക കമ്പനിയുമായി നഷ്ട പരിഹാര തുക വെറും 470/- മില്ല്യന്‍ ഡോളറിനു സെറ്റില്‍മെന്‍റ് ചെയ്തതും, കുറ്റങ്ങളുടെ ഗൗരവം കുറച്ചതും, വാറന്‍ ആന്‍ട്യൂസനെ ജാമ്യത്തില്‍ വിട്ട്, അമേരിക്കയിലേക്ക് രക്ഷപെടാന്‍ അനുവതിച്ചതും, ഇന്ത്യന്‍ മണ്ണിലെ പരമോന്നത നീതിപീഠം തൊട്ട്, ഇങ്ങു താഴെ ഈ കേസ്സ് അന്ന്വേഷിച്ച എജന്‍സിയടക്കം, രാജ്യത്തെ ജനങ്ങളുടെ താല്‍പര്യം മറച്ചുവെച്ചു കൊണ്ടാണ്. ഭോപാലിന്‍റെ രോദനം