Thursday, June 17, 2010

ചിദംബരാ, ഇവരോ മാവോയിസ്റ്റു ഭീകരര്‍!!

ചിദംബരാ, റെയ്‌ഡ് ചെയ്തു കിട്ടിയ ഈ ‘മാവോയിസ്റ്റു ഭീകരജന്തുവിനെ‘ അങ്ങയുടെ കുട്ടികള്‍   എങ്ങോട്ട് കൊണ്ടുപോകുന്നു? വേവിച്ചുതിന്നാനോ? കുന്തത്തില്‍ കോര്‍ത്ത് തെരുവില്‍ പ്രദര്‍ശിപ്പിക്കാനോ?











ചിത്രം ഇവിടെനിന്ന്.

എന്തായാലും, ‘ഹിന്ദു‘വിന്റെ പത്രാധിപര്‍ക്ക് രണ്ടുപേര്‍ കത്തയച്ചിട്ടുണ്ട്. അവരുടെ കത്ത് ഇതാ, ഇവിടെ..


The Editor
The Hindu
Sir
We are shocked to see the photograph featured in The Hindu, dated 17-06-2010, which shows security personnel in West Bengal, carrying the body of a woman killed in a purported raid on a Maoist hideout. The woman's body had been trussed up like the carcass of a dead animal. The photo speaks volumes of how the Indian state views those it considers a threat to the internal security of the nation - as people beneath its contempt and consideration. The photo featured alongside that of the dead woman shows a 'captured' young adivasi man, barely past his adolesence - a face that could stand in for a large number of disenfranchied, poor and desperate tribals, who are being treated as enemies of the state for merely wanting to lead a life of autonomy and diginty. Merely labeling the dead woman and this young man 'Maoist' does not explain the reasons for their disenchantment with the Indian state's policies, both at the regional and national levels - policies which are calculated to deprive them of their right to life and livelihood. Nor does such a labeling take away from the cynical and outrageous disregard and disrespect that these photos represent.

There is a civic decorum that democratic life demands we share, and the media is as much a party to this compact. But when the media presents such photos without comment, and agrees to treat a section of the Indian citizenry as little more than animals to be hunted, one wonders what the democratic contract is all about - perhaps it is a lovely fiction that we all like to invoke when struggles for equality and justice turn violent; and which we allow ourselves to forget when we feel triumphant over our poltiical opponents or when we wish to endorse those who are clearly enemies of the people, as in the Bhopal case.
S. V. Rajadurai
V. Geetha



കടപ്പാട്: വാര്‍ത്തയും കത്തും ശ്രദ്ധയില്‍ കൊണ്ടുവന്ന പ്രിയപ്പെട്ട ദീപക്കിനും സുനില്‍ കൃഷ്ണനും..

53 comments:

Rajeeve Chelanat said...

ചിദംബരാ...

chithrakaran:ചിത്രകാരന്‍ said...

ഇന്ത്യന്‍ സൈന്യത്തിലും താലീബാനികളുണ്ടല്ലോ !!! എടാ... ചിതംബരാ...
സ്വന്തം സഹോദരങ്ങളെ ചുട്ടുതിന്നുന്ന
നരഭോജികളാകാതെ,
താന്‍ മര്യാദക്ക് ഇന്ത്യന്‍ ജനതയെ
പ്രതിനിധീകരിക്ക്.
ഇന്ത്യന്‍ സൈന്യത്തിന്റെ നശിപ്പിക്കപ്പെടുന്ന അന്തസ്സ് വെളിപ്പെടുത്തുന്ന ചിത്രം !
ഇന്ത്യാ ഗവണ്മെന്റിന്റേയും.

Anonymous said...

മുതലാളിത്തഭീകരതക്കൊരു സവർണ്ണകൂട്ടികൊടുപ്പു പ്രതീകം.
വേദാന്തക്കാരന്റെ പച്ചമനുഷ്യവേട്ടയെന്ന ഗ്രീൻഹണ്ട് നരനായാട്ട്.
ജിജി.

ഗൗരിനാഥന്‍ said...

കഷ്ടം ഇതാണോ ഇന്ത്യയുടെ മഹനീയത..രണ്ട് പേരെങ്കിലും പ്രതികരിച്ചല്ലോ എന്നോര്‍ത്ത് സന്തോഷം.. മാവോസ്റ്റികള്‍ അടക്കം extreme തിയറികളില്‍ വിശ്വസിക്കുന്ന ഗ്രൂപ്പുകളുടെ തുടക്കം അവകാശലംഘനങ്ങളില്‍ നിന്നാണ് എന്നത് ഒരു ഗവണ്മെന്റും മറക്കാതിരുന്നാല്‍ നന്ന്...

chithrakaran:ചിത്രകാരന്‍ said...

“ചിദംബരത്തിനു ചുട്ടുതിന്നാന്‍” എന്നൊരു അടിക്കുറിപ്പ് ആ ചിത്രത്തിനു താഴെ കൊടുത്തിരുന്നെങ്കില്‍ ആ ഭീകരതയെ കുറച്ചുകൂടി സത്യസന്ധമായി വിശേഷിപ്പിക്കാനാകും.

നിസ്സഹായന്‍ said...

ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കൃമികീടങ്ങളായി തോന്നുന്ന എല്ലാ മനുഷ്യതതികളേയും ഇങ്ങനെ തന്നെയാണ് ബ്രാഹ്മണിക ഭരണകൂടം വേട്ടയാടാറുള്ളത്. ശ്രദ്ധേയമായ പോസ്റ്റിന് അഭിനന്ദനങ്ങള്‍ !

C.K.Samad said...

good post....

Anonymous said...

ശക്തമായ പ്രതിഷേധം അറിയിക്കുന്നു

Anonymous said...

All these things can happen if people adopts violence path to resolve issues. If you take similar photographs of opposite side that also will worser than this. i.e., the military/para-milatary lost many lives, injured similar or in a pathetic situation. If you think about their family sorrow.....

I am not justifying the above scenario in photograph...but want to point out that this is common in war zone. dont use this for political advantage...instead try to come with suggestion to solve the issue.

Maoist issue has not started yesterday or day before yesterday. Many government has changed, even left was also part of government.They even couldnt do anything about this....so no point in blaming others...

പാമരന്‍ said...

ശെരിക്കും ഞെട്ടിപ്പോയിരുന്നു പത്രങ്ങളില്‍ ആ പടം കണ്ടപ്പോള്‍..

Manoj മനോജ് said...

നേതാക്കള്‍ കാടിന് നടുവിലാണത്രേ... ഒന്നിനെയെങ്കിലും കിട്ടിയ സന്തോഷം!!!

Anonymous said...

"സവര്‍ണത, ബ്രാഹ്മണിക്ക് “
മനുഷ്യന്‍ ചത്തു കിടക്കുന്നിടത്തും ചിലവന്മാര്‍ക്ക് ചോര തന്നെ പഥ്യം.

ഈ മാവോയിസ്റ്റുകള്‍ക്ക് വളമിട്ടു കൊടുത്തുകൊണ്ടിരുന്ന ബംഗ്ലാദേശുകാര്‍ പണ്ട് ഒരു ഇന്ത്യന്‍ ഭടനെ കൊന്നു ഇതു പോലെ തൂക്കി കൊണ്ടു പോയപ്പോള്‍ ഒരുത്തനും ചത്തവന്റേയും കൊന്നവന്റേയും ജാതിയും മതവും പറയുന്നത് കണ്ടില്ല.

ചിത്രകാരന്റെ പ്രതികണത്തിനൊരു കയ്യൊപ്പ്...

N.J Joju said...

മാവോയിസ്റ്റുകളോടു ചിദംബരം എങ്ങിനെ പെരുമാറണം എന്നൊരു പോസ്റ്റു കൂടി രാജീവിണ്റ്റെ ഭാഗത്തു നിന്നു പ്രതീക്ഷിയ്ക്കുന്നു. ചന്ദനത്തടിയിലെ ശവപ്പെട്ടികളാണോ താങ്കള്‍ പ്രതീക്ഷിയ്ക്കുന്നത്‌. അതോ വെടിയേറ്റു കിടക്കുന്നിടത്തു കിടക്കട്ടേയെന്നോ? പോട്ടെ ചിദംബരത്തിണ്റ്റെ സ്ഥാനത്ത്‌ മറ്റാരെങ്കിലുമായിരുന്നെങ്കില്‍ സ്ഥിതി വ്യതസ്ഥമാകുമായിരുന്നോ?

Anonymous said...

നിസ്സഹായന്‍ അണ്ണോ, നമുക്ക് ബ്രാഹ്മണിക് വേട്ട മാറ്റി ടിയാനമെന്‍ വേട്ടയോ, ശ്രീലങ്കന്‍ തമിഴ് ബുദ്ധ വേട്ടയോ നോക്കിയാലോ?

Anonymous said...

നിസ്സഹായന്‍ അണ്ണോ, നമുക്ക് ബ്രാഹമണിക് വേട്ട മാറ്റി ടിയാനമെന്‍ വേട്ടയോ ശ്രീലങ്കന്‍ ബുദ്ധന്റെ തന്മിഴ് വേട്ടായോ അതോ സത്വ വേട്ടയോ നടത്തി നോക്കിയാലോ?

Anonymous said...

N.J ജോജൂ said.. പോട്ടെ ചിദംബരത്തിണ്റ്റെ സ്ഥാനത്ത്‌ മറ്റാരെങ്കിലുമായിരുന്നെങ്കില്‍ സ്ഥിതി വ്യതസ്ഥമാകുമായിരുന്നോ?

ചൂഷകമുതലാളിത്തത്തിന്റെ പരമ്പരാഗതകൂട്ടിക്കൊടുപ്പുകാരായ സവർണ്ണഭീകരരോ അവരുടെ ഏഴാംകൂലികളായ എറാന്മൂളി അധസ്ഥിത ശിങ്കിടികളോ അതുമല്ലെങ്കിൽ കള്ളക്കഥകളാലും പ്രലോഭനങ്ങളാലും വേണ്ടിവന്നാൽ ഭീഷണികളാലും വിദ്വേഷവിഷം കുത്തിവെക്കപ്പെട്ട അധസ്ഥിതരുമല്ലാതെ അല്പമെങ്കിലും ജീവിതനിവർത്തിയുള്ള ഒരൊറ്റ മനുഷ്യനും തങ്ങളുടെ സ്വന്തം ചോരകളെ ഇത്ര അന്യായമായും ഭീകരമായും നരനായാട്ടുനടത്തില്ല.

Anonymous said...

Anonymous said...
"സവര്ണത, ബ്രാഹ്മണിക്ക് “
“മനുഷ്യന് ചത്തു കിടക്കുന്നിടത്തും ചിലവന്മാര്ക്ക് ചോര തന്നെ പഥ്യം.”


ബംഗ്ലാദേശിലും സകലദേശത്തിലും മുതലാളിത്തഭീകരരും അവർക്കുകൂട്ടിക്കൊടുപ്പു നടത്തുന്നവരുമുണ്ട്.പക്ഷെ,ഇന്ത്യാ ചരിത്രത്തിന്റെ രേഖപ്പെടുത്തപ്പെട്ട രേഖകളും ഒർമ്മയുള്ള കാരണവന്മാരുടെ മൊത്തം അനുഭവസാക്ഷ്യങ്ങളും വർത്തമാനകാലസംഭവങ്ങളും ഒരു നഗ്നയാദാർത്ഥ്യം വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിൽ കാലാകാലം പരമ്പര്യമായി ചൂഷകമുതലാളിത്തത്തിനു കൂട്ടിക്കൊടുപ്പുനടത്തുന്നത് തൊണ്ണൂറ്റൊമ്പതുശതമാനവും സവർണ്ണഭീകരരാണെന്ന അനിഷേദ്ധ്യവസ്തുത.ഭോപ്പാലും,ദന്തേവാഡകളും ഇപ്പോഴും കണ്ണുതുറിച്ചു നോക്കുന്നു.

Anonymous said...

Oï¦Jêju AYïEñ Hjñ ltLði Eïsù OtŒïö¼êañŒñ. Eªêiï

Anonymous said...

ചിത്രകാരന്‍ അതിനു ഒരു വര്‍ഗീയ നിറം ചര്‍ത്തിക്കൊദുത്തു. നന്നായി

Anonymous said...

1993ലും 2008ലും ബോംബെയില്‍ സ്ഫൊദനം നടത്തിയതു സവര്‍ണ ബ്രഹ്മണരാണൊ? 1990ഇല്‍ കാഷ്മീര്‍ തഴ്‌വരയിലെ സമധാനം നശിപ്പിചു കാഷ്മീരി പന്‍ഡിട്ടുകളെ ഒന്നടങ്കം നാടുകടത്തിയതും, ശെഷിച്ചവരെ കൊന്നൊടുക്കിയതും , നശിപ്പിചതും ബ്രഹ്മന മേധവിത്വമാണൊ? മണിപുര്‍ നെ ഒന്നടങ്കം പട്ടിനിയിലാഴ്തി 60 ദിവസമായി തുടരുന്ന അക്രമ ഉപരൊധ സമരത്തിനു ഉത്തരവാദികള്‍ ബ്രഹ്മണരാണൊ? മതെതരത്ത്വതിണ്റ്റെയും സൊഷ്യലിസത്തിണ്റ്റെയും വക്താക്കള്‍ എന്നു അവകാശപ്പെദുന്ന ഇടതുപക്ഷം ഭരിക്കുന്ന സംസ്ധാനങ്ങളില്‍ നടക്കുന്ന അക്രമ സംഭവങ്ങളൊക്കെയും ബ്രഹ്മന മെധാവിത്വം മൂലമണൊ? ലാല്‍ഗധിലും, നന്ദിഗ്രാമിലും ചൊരപ്പുഴ ഒഴുക്കിയതു ബ്രഹ്മണരണൊ? ലാല്‍ഗധി ലെ 5000 ഏക്കര്‍ വരുന്ന ആദിവാസികളുടെ ക്രിഷി ഭൂമി യാതൊരു ദക്ഷിണ്യവും ഇല്ലതെ അവരെ ഇരക്കിവിട്ടു ജിന്ദല്‍ നു സ്റ്റീല്‍ പ്ളാണ്റ്റ്‌ തുടങ്ങാന്‍ കൈമാറിയതു അവിടത്തെ ഇടതു സര്‍ക്കാര്‍ ആണു അല്ലാതെ സവര്‍ണ്ണ ബ്രാഹ്മണര്‍ അല്ല. ഇതുപൊലുള്ള തുടര്‍ സംഭവങ്ങള്‍ അല്ലെ മാവൊയിസ്റ്റുകളെ ആയുധം എടുക്കാന്‍ പ്രെരിപ്പിച്ചതു?

ഈ വക അക്രമ സംഭവങ്ങളില്‍ നിന്നും സധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കെണ്ട ഉത്തരവദിത്വം സര്‍ക്കാരിനും സൈന്യത്തിനും ഉള്ളപ്പൊള്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉന്‍ഡായെന്നിരിക്കും. ആതിനു ഒരു വിഭഗത്തെ മത്രം കുറ്റം പറഞ്ഞിട്ടൊ അവര്‍ ചെയ്യുന്നതിനെല്ലം വര്‍ഗീയത ചാര്‍ത്തികൊടുത്തിട്ടൊ കര്യമില്ല. കാര്യങ്ങല്‍ രമ്യമായി പരിഹരിക്കാനുള്ള പൊം വഴിയാണു നിര്‍ദെശിക്കെണ്ടതു..

മലമൂട്ടില്‍ മത്തായി said...

It is indeed beyond dignity to haul some one as if they were dead cattle. But then, this is a war, so far as the Government is concerned; and these things do happen (in a war).

A couple of weeks back, there was an interesting article in Indian Express. Here is the link for that, this gives a sure shot remedy to get things under control. But then such a thing will never happen in India.

http://www.indianexpress.com/news/crpf-dg-should-see-force-fully-trained-motivated...-does-nothing-dishonourable/623268/8

Rajeeve Chelanat said...

യുദ്ധഭൂമിയില്‍ ഇതൊക്കെ സര്‍വ്വസാധാരണമാണെന്നോ അനോണീ!! ഏതു യുദ്ധമാണ് അവിടെ നടക്കുന്നത്? ലോകമഹായുദ്ധമാണോ? അതോ, ഒരു സ്റ്റേറ്റ്, സ്വന്തം ജനങ്ങള്‍ക്കെതിരെ നടത്തുന്ന യുദ്ധമോ? രണ്ടാമത്തേതിനെ കൂടുതല്‍ കൃത്യമായും ശരിയായും വിശേഷിപ്പിക്കാന്‍ പറ്റിയ മറ്റൊരു പേരുണ്ട് മലയാളത്തില്‍. നരഹത്യ എന്നു പറയും അതിനെ.

ഇന്ത്യയിലെ ആദിവാസി-ഗോത്ര-വന മേഖലകളില്‍ ചുവടുറപ്പിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കെതിരെ ശബ്ദിക്കുന്ന ജനങ്ങളെ മുഴുവന്‍ മാവോയിസ്റ്റെന്നു മുദ്രകുത്തി നായാട്ടുനടത്തുന്നതിന്റെ ഓമനപ്പേരാണ് ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്‍‌ട്. അത്യന്താധുനിക ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഈ കസര്‍ത്ത്. നൂറുകണക്കിനു ഗ്രാമങ്ങളും അവയിലെ പതിനായിരങ്ങള്‍ വരുന്ന ഗ്രാമീണരും കുടിയൊഴിക്കപ്പെട്ടിരിക്കുന്നു. ഭീകരമായ ഒരു പട്ടാളഭരണമാണ് കേന്ദ്രം ആ പ്രദെശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിനെതിരെയുള്ള പ്രതിരോധത്തിലാണ് അവിടങ്ങളിലെ ജനത ഇന്ന് ഏര്‍പ്പെട്ടിരിക്കുന്നത്.

സി.ആര്‍.പി.എഫുകാര്‍ വെറും ഉപകരണങ്ങള്‍ മാത്രമാണ് . സ്റ്റേറ്റിന്റെ ഉപകരണങ്ങള്‍. തൊഴിലിനിടയില്‍ കൊല്ലപ്പെടുന്ന അവരും അനാഥരായി തീരുന്ന അവരുടെ കുടുംബാംഗങ്ങളും നമ്മുടെ മനസ്സാക്ഷിയെ വേദനിപ്പിക്കുകയും ചെയ്യും. എങ്കിലും, ആത്യന്തികമായി, ആദിവാസി-ഗോത്രജനതയെ സംബന്ധിച്ചിടത്തോളം, ഈ സി.ആര്‍.പി.എഫുകാരും സൈന്യവും, സ്റ്റേറ്റും കോര്‍പ്പറേറ്റുകളും നടത്തിവരുന്ന ഒരു വലിയ അനീതിയുടെ നടത്തിപ്പുകാരാണ്. അതിനെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങളെ യുദ്ധമായി കാണാന്‍ മോശമല്ലാത്ത തിമിരം തന്നെ
വേണം അനോണീ..

ബംഗ്ലാദേശികള്‍ ഇന്ത്യന്‍ ഭടനെ കൊന്നു തൂക്കിക്കൊണ്ടുപോകുന്നതുപോലെയാണോ ഇന്ത്യന്‍ ഭടന്മാര്‍ ഇന്ത്യക്കാരെ കൊന്നു തൂക്കിക്കൊണ്ടുപോകുന്നത്?

ജോജൂ.. എന്റെ അഭിപ്രായം നോക്കിയിട്ടല്ലല്ലോ ചിദംബര ആഭ്യന്തരം നടത്തുന്നത്. ചന്ദനശവപ്പെട്ടികള്‍ക്കൊക്കെ അര്‍ഹതപ്പെട്ട യോഗ്യന്മാര്‍ വെറെ എത്ര കിടക്കുന്നു..

ചിദംബരം തലപ്പത്ത് ഇരിക്കുന്നതുകൊണ്ട് ഇതിനൊരു സവര്‍ണ്ണമുഖം കൊടുക്കുന്നത് ശരിയല്ല. എങ്കിലും, ഇന്ത്യയിലെ സവര്‍ണ്ണമുഖവും കാണാന്‍ അത്ര ഭംഗിയുള്ളതൊന്നുമല്ല അനോണീ..വല്ലപ്പോഴുമൊക്കെ നാടു ചുറ്റണം. വടക്കേയിന്ത്യ എന്നൊക്കെ പറയുന്ന ചില സ്ഥലങ്ങളുണ്ട് ആര്‍ഷമഹാഭാരതത്തില്‍. അതിനു പറ്റിയില്ലെങ്കില്‍ വേണ്ട, അയല്‍‌പക്കത്തുള്ള തമിഴ്‌നാട്ടിലെ ഉത്തപുരത്തും, മാഞ്ചോലയിലും, തിരുച്ചിയിലുമൊക്കെ ഇടയ്ക്കൊന്നു പോയി വന്നാലും മതി....ഒന്നിനും വേണ്ടിയല്ല, ചുമ്മാ..നല്ല എണ്ണം പറഞ്ഞ സവര്‍ണ്ണന്മാരെ കാണാം..തങ്കപ്പെട്ട മനുഷ്യര്‍..അധസ്ഥിതനെ തീയില്‍ ചുട്ടുകൊന്നും, തല്ലിക്കൊന്നും കാലക്ഷേപം കഴിക്കുന്ന മുന്തിയവന്മാരുടെ മുഖം..

വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

അഭിവാദ്യങ്ങളോടെ

Anonymous said...

ഭാരതാംബയുടെ ത്രിവര്‍ണ്ണാങ്കിതചേലയില്‍ നിന്ന് ഇയ്യിടെയായി പട്ടിണിക്കാരന്റെ ചുടു ചോരയിറ്റു വീഴുന്നു ചിദംബരാ,മാഡത്തിന്റെ മുന്താണിക്കീഴില്‍നിന്ന് ഇടയ്ക്കൊക്കെ ഒന്നു പുറത്തിറങ്ങി നോക്കണം.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

:(

Mohanam said...

മുതലക്കണ്ണീര്‍ ഒഴുക്കുന്നവര്‍ ഇതുകൂടി ഒന്നു നോക്കൂ

http://www.hinduonnet.com/2010/05/29/stories/2010052965860100.htm

Mohanam said...

*ജനകീയ പ്രക്ഷോഭങ്ങളെ യുദ്ധമായി കാണാന്‍ മോശമല്ലാത്ത തിമിരം തന്നെ
വേണം അനോണീ..*

നിരപരാധികളുടെ ജീവന്‍ എടുക്കുന്നതാണോ ജനകീയ പ്രക്ഷോഭം

kichu / കിച്ചു said...

no comments!!!
:((

Anonymous said...

"നിരപരാധികളുടെ ജീവന്‍ എടുക്കുന്നതാണോ ജനകീയ പ്രക്ഷോഭം"

ASK YOUR own Mamata.

Wherever in india, extremism is ignited by right wing especially congress. be it in Khalistan(indira fed Bhindran wala against Akalidal), or even Tamil extremism (Rajiv sent troops to Lanka and paid the price),and in Tripura supported ultra extremeists TNV against Marxists, and now in Bengal and so on..

OpenThoughts said...

ഭരണകൂട ഭീകരാതകളാണ് പലപ്പോഴും തീവ്രവാദികളെ സൃഷ്ടിക്കുന്നത്. രാജ്യത്തിന്‍റെ ഭദ്രത മുതലാളിത്തത്തിന്നു തീറെഴുതിയവര്‍ ...
രാജ്യത്തിന്റെ ഭദ്രത തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആരെന്നു ചിലര്‍ക്കെങ്കിലും അറിയാം ...!

മനോഹര്‍ മാണിക്കത്ത് said...

നിശ്ശബ്ദതക്ക് വിധിക്കപ്പെട്ട
ഒരു ജനതയെ
പേരിട്ടും, പേരില്ലാതേയും
ക്രൂശിലേറ്റപ്പെടുമ്പോള്‍

ഹാ... മഹാരാജ്യമെ
കഷ്ടം

Muhammed Shan said...

:(

Anonymous said...

See this interview..and the catch word ""What the Muslims were to the BJP, the Maoists are to the Congress"

http://www.youtube.com/watch?v=jX2IEselc08&feature=related

http://www.youtube.com/watch?v=oyxVpUtW6b4&NR=1

http://www.youtube.com/watch?v=140wO1di9V8&NR=1

http://www.youtube.com/watch?v=6c8XKz2EqgI&NR=1

http://www.youtube.com/watch?v=ARs3lcjEMzo&NR=1

രാജേഷ്.കെ.വി. said...

മാവോയിസ്റ്റുകളെന്ന പേരില്‍ ആദിവാസികളെ ഈവിധം വേട്ടയാടുന്ന
ഭരണവര്‍ഗങ്ങള്‍ക്കും പട്ടാളക്കാര്‍ക്കും പിന്തുണ പാടുന്ന മലയാളികളായ ജന്തുക്കളെ കുറിച്ച്‌ നമുക്കു ലജ്ജിക്കാം...

Anonymous said...

അത് ശരി , തെറി മുഴുവനും ചിദംബരത്തിന് ..
വെസ്റ്റ് ബംഗാളിന്റെ പോലീസിനു ഇതില്‍ പങ്കു ഒന്നുമില്ലേ . ആ ലിങ്ക് പ്രകാരം കമ്പ്ലീറ്റ്‌ പ്രസ്താവന നടത്തിയതും പോലീസുകാരല്ലേ ?
അതെങ്ങനെ ? അത് നമ്മടെ ഇടതു പോലീസല്ലേ ? ബുദ്ധ മാമനെ നമ്മളെങ്ങനെ തെറി പറയും ..
കമന്റ്‌ ഇട്ടവരില്‍ ഭൂരിഭാഗത്തിനും മാവോയിസ്റ്റ് മരിച്ചാലും പട്ടാളക്കാരന്‍ മരിച്ചാലും ഒരു കുന്തവും ഇല്ല.
ബ്ലോഗില്‍ കമ്മ്യൂണിസ്റ്റ്‌ -ഇതരന്മാരെ തെറി പറയണം അത്ര മാത്രം .

Anonymous said...

Rajeeve,

Chumma idathupakshathinu shinkidi paadathe eee link koodi onnu nokku...Ella akramavum idathupakshm cheythittu athinte utharavaaditham mattullavaril kettivachu ellam vote aakki maattanulla idathupaksha budhi sammathikkanam....



The CRPF as well as the West Bengal Police authorities have initiated inquiries into why bodies of Maoists killed in the encounter at Ranja forest in Salboni on Wednesday, were carried in such a cruel manner, hands and legs tied to bamboo poles. On Thursday, the Union Home Ministry had taken a strong exception to the pictures appearing in newspapers, showing dead Maoists being carried “like animals”.



According to the preliminary inquiry, the CRPF men were not involved in carrying those bodies. The West Bengal police authorities, meanwhile, in an initial report to the government has said that the bodies had to be carried that way as the encounter had taken place inside the forest, about 3 km off metal roads. “There was no other option left for the policemen. It was a combat zone,” the West Bengal police defended.



“We will hold a probe into the matter. I am open to any kind of inquiry. If it is proved that the CRPF jawans were carrying the bodies in that manner, I will take stringent action against those responsible. Under any circumstances bodies should not be carried in that manner. Whatever harm the Maoists might have done to the society, the fight ends with their death,” said Vijay Raman, Special DG, CRPF.

http://www.indianexpress.com/news/picture-of-dead-maoists-crpf-bengal-order-probes/635840/

The CRPF as well as the West Bengal Police authorities have initiated inquiries into why bodies of Maoists killed in the encounter at Ranja forest in Salboni on Wednesday, were carried in such a cruel manner, hands and legs tied to bamboo poles. On Thursday, the Union Home Ministry had taken a strong exception to the pictures appearing in newspapers, showing dead Maoists being carried “like animals”.

According to the preliminary inquiry, the CRPF men were not involved in carrying those bodies. The West Bengal police authorities, meanwhile, in an initial report to the government has said that the bodies had to be carried that way as the encounter had taken place inside the forest, about 3 km off metal roads. “There was no other option left for the policemen. It was a combat zone,” the West Bengal police defended.

“We will hold a probe into the matter. I am open to any kind of inquiry. If it is proved that the CRPF jawans were carrying the bodies in that manner, I will take stringent action against those responsible. Under any circumstances bodies should not be carried in that manner. Whatever harm the Maoists might have done to the society, the fight ends with their death,” said Vijay Raman, Special DG, CRPF.

Anonymous said...

http://www.indianexpress.com/news/picture-of-dead-maoists-crpf-bengal-order-probes/635840/

Anonymous said...

റാജ്യത്തെ ജനങ്ങലുടെ ജീവനും സ്വത്തിനും സംരക്ഷനം നല്‍കുക എന്നതാണു ഗവണ്‍മേണ്റ്റിണ്റ്റെ പ്രധാന ധര്‍മ്മം. ജനങ്ങലുടെ ജീവനു ഭീഷണി, അതു രജ്യത്തിനു അകത്തുനിന്നായലും പുറത്തു നിന്നായാലും നെരിടുക തന്നെ വേണം. പണ്ടു മാവൊയിസ്റ്റുകള്‍ ഉപയൊഗിച്ചിരുന്നതു അംബും വില്ലുമണെങ്കിലും ഇപ്പൊള്‍ അത്യന്താധുനിക ആയുധങ്ങല്‍ തന്നെയാണു. ആതിനു അവര്‍ക്കു ചൈന യുടെ പരൊക്ഷ പിന്തുണയും കിട്ടുന്നുണ്ടെന്നു നമ്മല്‍ പത്ര മധ്യ്മങ്ങളിലൂടെ വായിചതാണല്ലൊ. ഇങ്ങനെ അത്യന്താധുനിക ആയുധങ്ങളുമായി യുദ്ധതിനു നില്‍ക്കുന്ന അക്രമികളുടെ മുന്‍പില്‍ പോലീസ്‌ ഉം പട്ടാളവും ആയുധം എടുക്കാതെ ഭാഗവതം വായിച്ചു കെള്‍പ്പിക്കണമെന്നണൊ പറഞ്ഞുവരുന്നതു? അപ്പൊള്‍ ആയുധത്തെ ആയുധം കൊണ്ടു നേരിടെണ്ടി വരുംബൊള്‍ നരഹത്യ സംഭവിക്കും. ആതു ഒരു ഭാഗതു മാത്രമല്ല രണ്ട്‌ ഭാഗത്തും . ആതിനെ ആണു യുദ്ധം എന്നു വിശെഷിപ്പിച്ചതു. പിന്നെ ഒരു ഇന്ത്യന്‍ ഭടനെ ബങ്ങ്ളാദേശി കൊന്നു കെട്ടിതൂക്കിയാലും മവൊിസ്റ്റ്‌ കെട്ടിതൂക്കിയാലും ഒരേ പൊലെ കാണാനേ എനിക്കു കഴിയൂ. ആല്ലതെ രജ്യത്തിനു അകതുള്ളവരായതു കൊണ്ടു എന്തും ആകാം എന്ന അഭിപ്രയം എനിക്കില്ല. ഇത്തരത്തിലുള്ള രജ്യവിധ്വസക പ്രവ്രുത്തികളെ ഒരു ജനകീയ സമരമായി കാണാനും എനിക്കു കഴിയില്ല. ഞാന്‍ പറഞ്ഞുവരുന്നതു പ്രശ്നഗളുണ്ടു പക്ഷേ പ്രതിവിധി അക്രമം അല്ല എന്നതാണു.

ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടില്‍ ഇത്രയും വെദനിക്കുന്ന താങ്കള്‍ ബങ്ങാളിലെ പോലീസും ഇടതുപക്ഷ ഗുണ്ടകളും കൂടി നന്ദിഗ്രമിലും സിങ്ങൂരിലും ലാല്‍ഗദിലും കാണിച്ച അക്രമങ്ങളും, മനുഷ്യവകാശ ലംഖനങ്ങ്ലിലും മൌനം പാലിക്കുന്നതെന്തിനു? ആവിടത്തെ അക്രമങ്ങളുടെ ഫോട്ടോ ഗൂഗ്ളില്‍ സെര്‍ച്ച്‌ ചെയ്താല്‍ താങ്കല്‍ മുകളില്‍ കൊടുത്തിരിക്കുന്നതിനെക്കാളും ഭീകരമായിരിക്കും അതിണ്റ്റെ മുഖം. ഒരു ലിങ്ക്‌ മാത്രം താഴെ കൊടുക്കുന്നു.
http://sanhati.com/media/

ആപ്പൊ ഇതില്‍ നിന്നെല്ലാം മനസ്സിലാവുന്നതു അക്രമ പ്രവര്‍തനങ്ങളിലെ വേദനയൊ മനുഷ്യാവകാശ ലംഖനമോ ഒന്നും അല്ല. നേരത്തെ മട്ടൊരു അനൊനി പറഞ്ഞപൊലെ പട്ടാളക്കാരന്‍ മരിച്ചാലും മവൊിസ്റ്റ്‌ മരിച്ചാലും ഒരു കുന്തവും ഇല്ല. ആരു ഭരിക്കുന്നു എന്നതാനു പ്രശ്നം. കോണ്‍ഗ്രസ്സ്‌ ഭരിക്കുന്നു, ഒരു സവര്‍ണ്ണ ബ്രാഹ്മണന്‍ അഭ്യന്തിരം കൈകാര്യം ചെയ്യുന്നു. ഇതിലും നല്ലൊരു സാഹചര്യം വോട്ടാക്കി മാറ്റാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ പരഞ്ഞിട്ടു കാര്യമില്ല എന്നായിരിക്കും ഇടതുപക്ഷ ചിന്താഗതി.

പിന്നെ ഇടതുപക്ഷക്കാര്‍ക്കു ജന്‍മികളെ അന്വെഷിച്ച്‌ ഉത്തരേന്‍ഡ്യലും, തമിഴു നാട്ടിലും പൊവേണ്ടിവരും കാരണം എന്നും ജന്‍മി മാരായിരുന്നല്ലൊ കേരളതില്‍ ഇടതിണ്റ്റെ വളം. ആവരെ കൊല്ലുംന്ന മുറക്കാണല്ലൊ ഇടതു വളര്‍ന്നതു. ഇന്നു കാലം മാറി, ചങ്ങമ്പുഴയുടെ വാഴക്കുലയും KPAC നാടകവും ഒന്നും ഇന്നു ചിലവാകില്ല. പിന്നെ മെല്‍പറഞ്ഞ സ്തലത്തൊക്കെ ജന്‍മിമാര്‍ കാണിക്കുന്ന അക്രമത്തെ കുറിച്ചാനു പറഞ്ഞുവരുന്നതെങ്കില്‍ അതിനു ഇന്ത്യ മുഴുവന്‍ സന്ദര്‍ശിക്കണ്ട കാര്യം ഇല്ല. കേരളതില്‍ തന്നെ ഇരുന്നാല്‍ മതി. ആഭിപ്രായ സ്വതത്യ്രം പോലും നിഷെധിക്കുന്ന അടിചമര്‍ത്തലും ഗുണ്ടായിസവും ആനു ഇടതുപക്ഷം കേരളത്തില്‍ കാണിക്കുന്നതു. സക്കരിയയും, നീലകണ്ടനും മാധ്യമ ശ്രധ്ധ പിടിച്ചു പറ്റിയ ചില ഉദാഹരനങ്ങല്‍ മാത്രം.പോള്‍ വധവും എസ്‌ കത്തിയും ജനങ്ങള്‍ മറന്നു കാണും. അതായതു പണ്ടത്തെ ജന്‍മിമാര്‍ ചെയ്തതു ഇപ്പൊള്‍ ഇടതുപക്ഷം ചെയ്യുന്നു എന്നു പരയാം. ഇതു കാണന്‍ എന്തിനാ തമിഴ്‌ നാട്ടില്‍ പോകുന്നെ?

Anonymous said...

http://www.indianexpress.com/news/picture-of-dead-maoists-crpf-bengal-order-probes/635840/

ഈ ലിങ്ക്‌ കണ്ടില്ലേ!!!! ഈ സംഭവത്തില്‍, മുന്‍പു ചിദംബരത്തിനെയും കേന്ദ്ര ഗവണ്‍മേണ്റ്റ്‌ നെയും കുറ്റം പറഞ്ഞവര്‍ അതു തിരുത്താന്‍ ഉദ്ദെശിക്കുന്നുണ്ടൊ?

Anonymous said...

Rajeev....

Atleast you should change the heading now....it should be "Budhadeb" instead of "chidambara"......

Anonymous said...

"കോണ്‍ഗ്രസ്സ്‌ ഭരിക്കുന്നു, ഒരു സവര്‍ണ്ണ ബ്രാഹ്മണന്‍ അഭ്യന്തിരം കൈകാര്യം ചെയ്യുന്നു. ഇതിലും നല്ലൊരു സാഹചര്യം വോട്ടാക്കി മാറ്റാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ പരഞ്ഞിട്ടു കാര്യമില്ല എന്നായിരിക്കും ഇടതുപക്ഷ ചിന്താഗതി"

Anonee long live in fools paradise. Prior to blabber at least know yourself that ///Chidambaran is not a Brahminan/// He is a Tamil chettiyar

Anonymous said...

ലോകത്തിൽതന്നെ വാർത്താമാധ്യമ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞകാലയളവിനിടക്ക് ഏറ്റവും കൂടുതൽ തവണ മുതലാളിത്ത കൂട്ടിക്കൊടുപ്പുകാരായ ഭീകഭരണാധികാരികളും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും വേട്ടയാടിക്കൊണ്ടിരിക്കുന്ന പത്രങ്ങളിൽ ഒന്നിൽനിന്നാണിത്.ലോകത്തിൽ നിലവിലുള്ള സത്യസന്ധതയുടെ സുധീരമായ ചകൂറ്റമുള്ള അപൂർവ്വ പത്രങ്ങളിൽ ഒന്നിൽ നിന്നുള്ള ഏറ്റവും ലഘുവായ ചില പരാമർശങ്ങൾ ……………….
പൊരുതിവീണവനുമുണ്ട് അവകാശങ്ങള്
Mon, 21 Jun 2010 23:47:04 +0000
രണ്ടു നൂറ്റാണ്ടുമുമ്പ് 1805ലാണ് ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ വെള്ളപ്പട്ടാളം വയനാട് വനാന്തരത്തില് വച്ചു കേരളവര്മ പഴശ്ശിരാജയെ ഏറ്റുമുട്ടലില് കൊലപ്പെടുത്തിയത്. ഒരു പതിറ്റാണ്ടിലേറെക്കാലം മലബാറില് കമ്പനി ഭരണത്തിനു വലിയ തലവേദന സൃഷ്ടിച്ച 'ഭീകര'നായിരുന്നു പഴശ്ശിരാജ. ഏറ്റുമുട്ടലില് മരിച്ച പഴശ്ശിരാജാവിന്റെ മൃതദേഹം തന്റെ സ്വന്തം മഞ്ചലില് കയറ്റിയാണ് മാനന്തവാടിയില് മതവിധിപ്രകാരമുള്ള സംസ്കാരത്തിനായി എത്തിച്ചതെന്ന് കമ്പനി അധികൃതര്ക്കെഴുതിയ കുറിപ്പില് അന്നത്തെ സേനാതലവനായിരുന്ന തോമസ് ബാബര് രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ ഭരണത്തിന്റെ ഏറ്റവും വലിയ എതിരാളിയായിരുന്നെങ്കിലും നാട്ടിലെ ജനങ്ങള് ബഹുമാനിച്ച പോരാളിയാണ് അദ്ദേഹമെന്നു തന്റെ കൃത്യം വിശദീകരിച്ചുകൊണ്ട് ബാബര് എഴുതി.
രണ്ടു നൂറ്റാണ്ടുകള്ക്കുശേഷം ജനാധിപത്യ ഇന്ത്യയില് പശ്ചിമ ബംഗാളിലെ മേദിനിപൂര് ജില്ലയില് ഏതാണ്ടു സമാനമായ സാഹചര്യങ്ങളില് കഴിഞ്ഞയാഴ്ച എട്ടു മാവോവാദികള് ഏറ്റുമുട്ടലില് കൊല്ലപ്പെട്ടു. ഭരണകൂടം എന്തൊക്കെത്തന്നെ പറഞ്ഞാലും, എത്രമാത്രം ഭീകരവാദമുദ്ര ചാര്ത്തിയാലും ഈ നാട്ടിലെ സാധാരണ ജനങ്ങളുടെ നീറുന്ന ചില പ്രശ്നങ്ങള് മുന്നിര്ത്തിക്കൊണ്ടു സായുധപോരാട്ടത്തിനായി ഇറങ്ങിത്തിരിച്ചവരാണ് അവിടെ വെടിയേറ്റു വീണത്. അതില് കൌമാരപ്രായം കഴിയാത്ത മൂന്നു പെണ്കുട്ടികളുമുണ്ടായിരുന്നു.
കൊല്ലപ്പെട്ട പെണ്കുട്ടിയെ ചത്ത മൃഗത്തെ കൊണ്ടുപോവുന്ന വിധം മുളയില് കൈയും കാലും കെട്ടി അര്ധസൈനിക ജവാന്മാര് കൊണ്ടുപോവുന്ന ചിത്രം മാധ്യമങ്ങളില് വന്നത് ഒരു ഞെട്ടലോടെയേ സംസ്കാരബോധമുള്ള ആര്ക്കും കാണാനാവൂ. ഏറ്റവും ഹീനമായ യുദ്ധക്കുറ്റങ്ങള് ചെയ്യുന്ന സേനാവിഭാഗങ്ങള് പോലും പൊരുതിവീഴുന്ന ശത്രുവിന്റെ മൃതദേഹത്തോട് ഒരിക്കലും ഈ നിലയില് അനാദരം കാണിക്കുന്ന പതിവില്ല. യുദ്ധനിയമങ്ങളില് തന്നെ എത്രയോ നൂറ്റാണ്ടുകളായി നിലനില്ക്കുന്ന അലിഖിത നിയമമാണത്. ട്രോജന് യുദ്ധകാലം മുതലേ ഈ മര്യാദകള് യുദ്ധവേളകളില് അംഗീകരിച്ചുവന്നിട്ടുള്ളതാണ്. ട്രോജന് രാജകുമാരനായ ഹെക്ടറെ വധിച്ചശേഷം ഗ്രീക്ക് നായകനായ അക്കില്ലസ് മൃതദേഹം നഗരത്തിനു ചുറ്റും തന്റെ രഥത്തില് കെട്ടിവലിച്ചതായി ഹോമര് രേഖപ്പെടുത്തുന്നു. പക്ഷേ, തന്റെ മകന്റെ മൃതദേഹം രാജോചിതമായി സംസ്കരിക്കാനായി വിട്ടുതരണമെന്നപേക്ഷിച്ചു വയോധികനായ പ്രിയം രാജാവ് മുമ്പില് വന്നപ്പോള് അക്കില്ലസ് പോലും ആ അപേക്ഷ സ്വീകരിച്ചു യുദ്ധം താല്ക്കാലികമായി നിര്ത്തിവയ്ക്കുകയായിരുന്നു.
പക്ഷേ ഇതൊക്കെ നമ്മുടെ സായുധസേനകള്ക്കു പഴങ്കഥ മാത്രമായി മാറുകയാണോ? യുദ്ധനീതിയെന്നതു തീര്ച്ചയായും വിജയിയുടെ നീതി തന്നെ. പക്ഷേ, പൊരുതിവീണവന്റെ മൃതദേഹത്തിലല്ല ആരും തങ്ങളുടെ വീരസ്യം പ്രകടിപ്പിക്കുക. കഴിഞ്ഞയാഴ്ച ബംഗാളില് നടന്ന സംഭവത്തില് അന്വേഷണത്തിന് അധികൃതര് ഉത്തരവിട്ടതു നന്നായി. പക്ഷേ, ഏത് അന്വേഷണത്തേക്കാളും പ്രധാനം ജനകീയപ്രശ്നങ്ങളെ ആയുധശേഷികൊണ്ടു പരിഹരിക്കാനാവുമെന്ന മൂഢബോധ്യത്തില് നിന്നുള്ള വിമോചനമാണ്.

Anonymous said...

സവർണ്ണത എന്നാൽ ബ്രാഹ്മണർ എന്നല്ല മുതലാളിത്തഭീകരതയുടെ കൂട്ടിക്കൊടുപ്പുകാർ എന്നാണ്.ഇന്ത്യയിലും കേരളത്തിലും പാരമ്പര്യമായി തൊണ്ണൂറ്റൊമ്പതുശതമാനം പേരും ഒരു കൊലത്തൊഴിലായി അതു ചെയ്തുവരുന്നത് ഒരു പ്രത്യേക വിഭാഗമാണെന്നെല്ലവർക്കും അറിയാം.

Anonymous said...

ചിദംബരതിണ്റ്റെ ജാതിയും മതവും അറിയാത്തവര്‍ വിഡ്ഡികളാനെന്നും അവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നവരാണെന്നുമുള്ള താങ്കളുടെ കണ്ടുപിടിത്തം കൊള്ളാം. ചിദംബരത്തെ സവര്‍ണ്ണനാക്കിയതും, ബ്രാഹ്മണനാക്കിയതും ഞാന്‍ അല്ല. മുകളില്‍ കൊടുത്തിരിക്കുന്ന കമണ്റ്റ്‌ കളില്‍ ഉള്ളതാണു. ഞാന്‍ അത്‌ ഏറ്റ്‌ പിടിച്ചു എന്നു മാത്രം.

മുകളിലെ ഫോട്ടോ യില്‍ കാണുന്ന സംഭവം ആരും ന്യായീകരിച്ചിട്ടില്ല, മറിച്ചു അത്യന്തം നിഷ്ടൂരവും ഹീനവുമാനു എന്നു തന്നെ ആണു അഭിപ്രായം. പക്ഷെ ഇതിനു ഉത്തരവാദികള്‍ ആരാണു? മുകളില്‍ എല്ലാവരും പറഞ്ഞിരിക്കുന്ന പോലെ കേന്ദ്ര ഗവന്‍മണ്റ്റ്‌ ആണൊ? അതൊ CRPF ആണൊ? അതിണ്റ്റെ തലപ്പത്തിരിക്കുന്ന സവര്‍ണ്ണനായ ചിദംബരമാണൊ?

ഇതു ചെയ്തതു CRPF അല്ലെന്നും ബെങ്ങാല്‍ പോലീസ്‌ ആണെന്നുമുള്ള പ്രധമിക റിപ്പോര്‍ട്ട്‌ വന്നു കഴിഞ്ഞു. സംഭവം നടന്നതു കാട്ടിനുള്ളിലായിരുന്നെന്നും, പൊലീസിനു ഇതല്ലാതെ മറ്റു വഴികളില്ലായിരുന്നെന്നും ബെങ്ങാല്‍ പോലീസ്‌ തുറന്നു സമ്മതിച്ചു. എന്നിട്ടും ആരും ബെങ്ങാള്‍ പോലീസ്‌ നെയൊ അവിടത്തെ ഇടതുപക്ഷ സര്‍ക്കാരിനെയൊ എതിരെ പ്രതികരിച്ചു കണ്ടില്ല. എല്ലാവര്‍ക്കും കെന്ദ്ര സെനയെയും സവര്‍ണ്ണനേയും കുറ്റം പറയാനാ ഉത്സാഹം. ഇതിനെതിരെ ആണു പ്രതികരിച്ചതു..ഇതിനെ ആണു വൊട്ട്‌ ബാന്‍ക്‌ രാഷ്ട്രീയം എന്നു വിളിച്ചതു.

http://www.indianexpress.com/news/picture-of-dead-maoists-crpf-bengal-order-probes/635840/

Anonymous said...

"പക്ഷേ, ഏത് അന്വേഷണത്തേക്കാളും പ്രധാനം ജനകീയപ്രശ്നങ്ങളെ ആയുധശേഷികൊണ്ടു പരിഹരിക്കാനാവുമെന്ന മൂഢബോധ്യത്തില് നിന്നുള്ള വിമോചനമാണ്."

ഇതു ബങ്ങാല്‍ ഭരിക്കുന്ന ഇടതു സര്‍ക്കാരിലും വലതു ഭരിക്കുന്ന വലതു സര്‍ക്കാരിലും ആര്‍ക്കെങ്കിലും തൊന്നുമെന്നും നടപ്പാക്കുമെന്നും നമുക്കു പ്രത്യാശിക്കാം.

സ്വന്തം രാജ്യത്തെ ശത്രു രാജ്യതില്‍ നിന്നു രക്ഷിക്കാന്‍ മരണം വരെ യുദ്ധം ചെയ്ത പഴശ്ശി രജയെയും, അവകാശങ്ങല്‍ നേടിയെടുക്കാന്‍ വേണ്ടി വിദേശ രജ്യങ്ങളുടെ പണവും ആയുധങ്ങളും കൈപ്പറ്റി, സ്വന്തം രജ്യത്തെ നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്ന തീവ്രവാദികളെയും ഒരുപോലെ കണ്ടതു ശരിയാണെന്നു അഭിപ്രായമില്ല. മാവൊയിസ്റ്റുകളുടെ ഇടയില്‍ ജീവിച്ചു അവരുടെ പ്രശ്നങ്ങള്‍ പഡിച്ച ആരുന്ധതി രൊയ്‌ പോലും അങ്ങിനെ പരയും എന്നു തൊന്നുന്നില്ല. മാവൊയിസ്റ്റുകലുദെ ആവശ്യങ്ങള്‍ ന്യായമാനു പക്ഷെ അവര്‍ അതിനു തിരഞ്ഞെടുത്ത വഴി തെറ്റാനെന്നാനു അരുന്ധതി രൊയ്‌ പരഞ്ഞതു.

Anonymous said...

"സവർണ്ണത എന്നാൽ ബ്രാഹ്മണർ എന്നല്ല മുതലാളിത്തഭീകരതയുടെ കൂട്ടിക്കൊടുപ്പുകാർ എന്നാണ്"

എന്നാല്‍ ഇതു ബങ്ങാലില്‍ ഭംഗിയായി ചെയ്യുന്നതു അവിടത്തെ ഇടതു സര്‍ക്കരാണെന്നു തര്‍ക്കമില്ലാതെ പരയാം. See a few example.

1. West Bengal government’s plans to expropriate 10,000 acres (40 km2) of land for a Special Economic Zone (SEZ) to be developed by the Indonesian-based Salim Group. The police shot dead at least 14 villagers and wounded 70 more.

2. The Tata Motors site is the most fertile one in the whole of the Singur, and the Singur block, in turn, is among the most highly fertile in West Bengal. While the ruling party has gone all out[3] for acquisition of 997 acres (404 ha) of multi-crop land required for the car factory.

3. JSW Steel signed a pact with West Bengal government on 11 January 2007 to set up a 10 million tonne steel plant in Salboni.The plant will be established on a 5,000-acre (2023 hectare) plot inhabited by tribals.[5]

Anonymous said...

"സവർണ്ണത എന്നാൽ ബ്രാഹ്മണർ എന്നല്ല മുതലാളിത്തഭീകരതയുടെ കൂട്ടിക്കൊടുപ്പുകാർ എന്നാണ്."

Latest comedy.'ബ്രാഹ്മണർ' rakshappettu.
എന്തൊക്കെ തരത്തില്‍ ഉരുളണം,ഒരു കള്ളം വെളുപ്പിച്ചെടുകാന്‍.ശൂദ്രന്‍ ഇല്ല, ശൂദ്രത്ത്വം മാത്രേ ഉള്ളൂ,അതുകൊണ്ട് ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം എന്നത് ഏറ്റവുംവലിയ ജനപക്ഷ പ്രവര്‍ത്തനമാണ് എന്നൊക്കെ പറഞ്ഞ ടീമിനെ എല്ലാര്‍ക്കുമറിയാം. അതുപോലെ ബ്രാഹ്മണന്‍ ഇല്ല,ബ്രാഹ്മനത്വം മാത്രേ ഉള്ളൂ. ഒരു ഇന്ത്യന്‍ എക്സ്പ്രസ്സ്‌ കൂടി ആയാല്‍ നമുക്കങ്ങനെ കഴുകി വെളുപ്പിക്കാം.
ഒന്നൂടെ,ആരാ ചിദംബരന്‍ പട്ടരോ ബ്രാഹ്മനാണോ ശൂദ്രനോ ചെട്ടിയാരോ. അത്യാവശ്യം മീന്‍ കേട്ടികൊടുക്കുന്ന കടലാസ്സെങ്കിലും വായിക്കു സാര്‍.

Anonymous said...

ലോകത്തിൽതന്നെ വാർത്താമാധ്യമ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞകാലയളവിനിടക്ക് ഏറ്റവും കൂടുതൽ തവണ മുതലാളിത്ത കൂട്ടിക്കൊടുപ്പുകാരായ ഭീകഭരണാധികാരികളും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും വേട്ടയാടിക്കൊണ്ടിരിക്കുന്ന പത്രങ്ങളിൽ ഒന്നിൽനിന്നാണിത്.ലോകത്തിൽ നിലവിലുള്ള സത്യസന്ധതയുടെ സുധീരമായ ചകൂറ്റമുള്ള അപൂർവ്വ പത്രങ്ങളിൽ ഒന്നിൽ നിന്നുള്ള ഏറ്റവും ലഘുവായ ചില പരാമർശങ്ങൾ ……………….
ഏതാണീ പ്ത്രം?
?????????????????????????????????????????????????????????????????????????????????????????????

Anonymous said...

സവർണ്ണത എന്നാൽ ബ്രാഹ്മണർ എന്നല്ല മുതലാളിത്തഭീകരതയുടെ കൂട്ടിക്കൊടുപ്പുകാർ എന്നാണ്.ഇന്ത്യയിലും കേരളത്തിലും പാരമ്പര്യമായി തൊണ്ണൂറ്റൊമ്പതുശതമാനം പേരും ഒരു കൊലത്തൊഴിലായി അതു ചെയ്തുവരുന്നത് ഒരു പ്രത്യേക വിഭാഗമാണെന്നെല്ലവർക്കും അറിയാം.
ആരാണീ കൂട്ടിക്കൊടുപ്പുഭെകരർ???????????????????????????????????????????????

Anonymous said...

"Latest comedy.'ബ്രാഹ്മണർ' rakshappettu.
എന്തൊക്കെ തരത്തില്‍ ഉരുളണം,ഒരു കള്ളം വെളുപ്പിച്ചെടുകാന്‍.ശൂദ്രന്‍ ഇല്ല, ശൂദ്രത്ത്വം മാത്രേ ഉള്ളൂ,അതുകൊണ്ട് ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം എന്നത് ഏറ്റവുംവലിയ ജനപക്ഷ പ്രവര്‍ത്തനമാണ് എന്നൊക്കെ പറഞ്ഞ ടീമിനെ എല്ലാര്‍ക്കുമറിയാം. അതുപോലെ ബ്രാഹ്മണന്‍ ഇല്ല,ബ്രാഹ്മനത്വം മാത്രേ ഉള്ളൂ. ഒരു ഇന്ത്യന്‍ എക്സ്പ്രസ്സ്‌ കൂടി ആയാല്‍ നമുക്കങ്ങനെ കഴുകി വെളുപ്പിക്കാം.
ഒന്നൂടെ,ആരാ ചിദംബരന്‍ പട്ടരോ ബ്രാഹ്മനാണോ ശൂദ്രനോ ചെട്ടിയാരോ. അത്യാവശ്യം മീന്‍ കേട്ടികൊടുക്കുന്ന കടലാസ്സെങ്കിലും വായിക്കു സാര്‍."

ഒന്നും മനസ്സിലായില്ല.............

.. said...

..
നന്നായി മാഷെ ഈ പോസ്റ്റ്..
..

വിരോധാഭാസന്‍ said...

കൊണ്ട് പോയി ചുട്ട് തിന്ന്...
പാവങ്ങളെയും നിരാലമ്പരേയും കൊല്ലുന്ന നരാധമന്മാരുടെ ഭരണം..!!

Mohanam said...

ഇതും കൂടി ഇരിക്കട്ടെ http://www.mathrubhumi.com/story.php?id=110173&utm_source=feedburner&utm_medium=feed&utm_campaign=Feed%3A+mathrubhumi+%28Mathrubhumi+News%29

Muzafir said...

saadharana janangalkku chidhambaranil ninnonnum onnum pratheekshikkaanillathayirikkunnu..