Thursday, April 21, 2011

കൌശികം



“എന്തുകൊണ്ട് ചില പ്രത്യേകവർഗ്ഗത്തിലുള്ള കൈക്കൂലികളിൽ, കൈക്കൂലി കൊടുക്കുന്ന പ്രവൃത്തിയെ നിയമവിധേയമാക്കിക്കൂടാ?”.

വിഷദാരിദ്ര്യം കൊണ്ട്, ഏതെങ്കിലുമൊരു വിദ്യാർത്ഥി തന്റെ പി.എച്ച്.ഡി തീസ്സീസ്സിനു കണ്ടുപിടിച്ച തലവാചകമാണ് ഇത് എന്ന് നിങ്ങൾ തെറ്റിദ്ധരിക്കരുത്. ഭാരതസർക്കാരിന്റെ സാമ്പത്തിക മന്ത്രാലയത്തിലെ മുഖ്യസാമ്പത്തികോപദേഷ്ടാവിന്റെ പ്രബന്ധത്തിന്റെ ശീഷകമാണ് മുകളിൽ. പ്രബന്ധം രചിച്ച കൌശിക്, തന്റെ ഈ സംഭാവനയെ, ‘ചെറിയതെങ്കിലും നൂതനമായ ആശയ’മെന്നു വിശേഷിപ്പിക്കുന്നുണ്ട്. അവിടം കൊണ്ടും നിൽക്കുന്നില്ല. തന്റെ ആശയം, ‘ഹ്രസ്വമെങ്കിലും വിപ്ലവകര’മെന്ന്,  ആവർത്തിക്കുകയും ചെയ്യുന്നു അദ്ദേഹം.

ആ ആശയങ്ങളുടെ സംഗ്രഹം ഇതാണ്.

  1. കൈക്കൂലികൾ രണ്ടുതരമുണ്ട്. ‘ഉപദ്രവ’മെന്നും ‘നിരുപദ്രവ’മെന്നും.
  2. കൈക്കൂലി കൊടുക്കുന്നവന്റെ പ്രവൃത്തിയെ നിയമവിധേയമാക്കുക.
  3. കൈക്കൂലി കൊടുക്കുന്നവർ, സാധാരണയായി, തങ്ങൾ കൈക്കൂലി കൊടുത്ത വിവരം, അധികാരികളെ അറിയിക്കാൻ മുന്നോട്ട് വരും.
  4. ചില പ്രത്യേകവർഗ്ഗത്തിലുള്ള കൈക്കൂലികളെയല്ല, കൈക്കൂലി കൊടുക്കുന്ന ചില  പ്രത്യേകവർഗ്ഗക്കാരെ ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ വിപ്ലവകരമായ നൂതനാശയം.
  5. കൈക്കൂലി കൊടുക്കുന്നവരെ പൂർണ്ണമായും കുറ്റവിമുക്തരാക്കേണ്ടതില്ല. അത്തരം കേസുകളെക്കുറിച്ച് സാവകാശത്തിൽ തീരുമാനിക്കാവുന്നതാണ്.
ഈ വർഷത്തെ സാമ്പത്തിക സർവ്വെ അവതരിപ്പിച്ചപ്പോൾ കൌശികൻ മുന്നോട്ടുവെച്ച മറ്റു ഒരു നൂതനാശയം കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

“പാവപ്പെട്ടവരെക്കൂടി കണക്കിലെടുക്കേണ്ടിവരുന്നതുകൊണ്ടാണ് പണപ്പെരുപ്പം കൂടാൻ ഇടവരുന്നത്. (എന്നുവെച്ച്, പാവപ്പെട്ടവരെ കണക്കിലെടുക്കേണ്ടെന്നല്ല കേട്ടോ..അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് നമുക്ക് ഓർമ്മവേണമെന്ന്)...“

1994-ൽ, കൌശികൻ, ന്യൂയോർക്ക് ടൈംസിന് ഒരു കുറിപ്പെഴുതിയിരു ‘ദരിദ്രർക്ക് ബാലവേല ആവശ്യമാണ്’ എന്നായിരുന്നു. വീട്ടിൽ 13-വയസ്സുകാരിയെ ജോലിക്കുവെച്ചതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു കൌശിക് ആ ലേഖനത്തിൽ.

കൈക്കൂലിയെക്കുറിച്ചുള്ള കൌശികചൂഡാമണിയുടെ വിപ്ലവകരമായ നൂതനാശയങ്ങൾ വായിക്കാൻ, ദാ, ഇവിടെ ഞെക്കുക

8 comments:

Rajeeve Chelanat said...

കൌശികം

Anonymous said...

നല്ല ഐഡിയ അല്ലേ അതു, നമ്മുടെ നാട്ടിലെ ബ്രൈബറി എല്ലാം ഹറാസ്സ്മണ്റ്റ്‌ ടൈപ്പാണു

ഉദാഹരണം ഒരു കമ്യൂണിറ്റി സര്‍ട്ടിഫികറ്റ്‌ കിട്ടാന്‍ നിങ്ങള്‍ വില്ലേജ്‌ ഓഫീസര്‍ക്കു നൂറു രൂപ കൊടുക്കണം

കൌശിക്‌ പറയുന്നതനുസരിച്ചു കൊടുക്കുക കാര്യം സാധിക്കുക അതു കഴിഞ്ഞു നോട്ടിണ്റ്റെ നമ്പര്‍ സഹിതം പോലീസിനു ഇന്‍ഫോം ചെയ്യുക പോലീസ്‌ വന്നു വില്ലേജ്‌ ഓഫീസറെ പരിശോധിച്ചു നോട്‌ നമ്പര്‍ ആന്‍ഡ്‌ സര്‍ക്കം സ്റ്റാന്‍ഷ്യല്‍ എവിഡന്‍സ്‌ അതായത്‌ സര്‍ട്ടിഫിക്കറ്റ്‌ ഇഷ്യൂഡ്‌ ആയിട്ടുണ്ട്‌ എന്നു കണ്ടെത്തിയാല്‍ വില്ലേജ്‌ ഓഫീസര്‍ അകത്താകും , നിങ്ങളുടെ കാര്യം നടക്കുകയും ചെയ്തു ഇതു തീര്‍ച്ചയായും കൈക്കൂലി കുറയ്ക്കും

എന്നാല്‍ ഇതിനെക്കാള്‍ ഫലപ്രദം ഗവണ്‍മണ്റ്റ്‌ തത്ക്കാല്‍ സേവ ഈ തരം ഇടപാടില്‍ ഇണ്റ്റ്രൊഡ്യൂസ്‌ ചെയ്യുക എന്നതാണു

അതായത്‌ ഇന്നു അപ്പ്ളൈ ചെയ്ത്‌ ഇന്നു കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്‌ വേണമെങ്കില്‍ നാനൂറു രൂപ ഇല്ലെങ്കില്‍ അഞ്ചു രൂപ

ഈ തറ്റ്കാല്‍ സേവനം നടപ്പാക്കുമ്പോള്‍ നിറബന്ധമായും പര്‍സണ്റ്റേജ്‌ നടാപ്പാക്കണം അതായത്‌ ഇരുപത്‌ തത്കാല്‍ കൊടുക്കുമ്പോള്‍ എണ്‍പത്‌ നോര്‍മല്‍ കൊടുത്തിരിക്കണം , ഈ ഫീയുടെ ഒരു പങ്ക്‌ എം പ്ളൊയീസിനു എക്സ്‌ ഗ്രേഷ്യ അയി ഗവണ്‍മണ്റ്റ്‌ കൊടുക്കുന്നു

ഉദ്യോഗസ്ഥന്‍ പെട്ടെന്നു പ്രോസസ്‌ ചെയ്യും കൂടുതല്‍ സമയം ഓഫീസില്‍ ഇരിക്കും പ്രോഡക്റ്റീവ്‌ ആയിരിക്കും അയാള്‍ക്കു പിടിക്കപ്പെടുമെന്ന റിസ്‌കും ഇല്ല

ഇതല്ലാതെ അണ്ണാ ഹസാരെ പുതിയ ബില്ല് ഉണ്ടാക്കി ഒന്നും കറപ്ഷന്‍ നിലക്കാന്‍ പോകുന്നില്ല

ആറ്‍ ടി ഐ ഇന്നു സറ്‍വീസ്‌ മാറ്ററില്‍ ആണു ഉപയോഗിക്കപ്പെടുന്നത്‌ പാര വെയ്ക്കാന്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു

അതിനാല്‍ ഡിസിഷന്‍ എടുക്കാല്‍ ആള്‍ക്കാറ്‍ മടിക്കുന്നു, സാധാരണക്കാരനു ആറ്‍ ടി ഐ വഴി ഒരു ഗുണവും ഉണ്ടാകുന്നില്ല

സുജനിക said...

ഇത്രവേഗം ഇത് പോസ്റ്റാക്കിയോ...വായിച്ചു തീർന്നേ ഉള്ളൂ.

Suraj said...

അമേരിക്കന്‍ പ്ലൂട്ടോക്രസിയുടെ മാതൃകയില്‍ ലോബിയിംഗ് നിയമവിധേയമാക്കണം..... കൗശികനെ 2013 ചന്ദ്രയാന പദ്ധതിയിലുള്‍പ്പെടുത്തി കേറ്റി അയക്കണം....... ;)

Murali said...

ഇന്‍‌ഡ്യന്‍ സോഷലിസ്റ്റ് ഗവന്മെന്റിന്റെ സേവകനും അമര്‍ത്യാ സെന്നിന്റെ അരുമ ശിഷ്യനുമായ കൌശിക് ബസുവില്‍ നിന്നും സ്റ്റേറ്റിസ്റ്റ് നോണ്‍സെന്‍സ് മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്ന ഉറപ്പോടെയാണ് ആ പേപ്പര്‍ വായിച്ചത്. എന്നാല്‍ അതിശയമെന്നുപറയട്ടെ, ബസുവിന്റെ ആശയത്തില്‍, ഒന്നിലധികം തവണ harassment bribe giver ആകേണ്ടി വന്നിട്ടുള്ള എനിക്ക്, അല്പം കാര്യം ഉണ്ടെന്ന് തോന്നി, പക്ഷെ അധികമൊന്നും ഇല്ല താനും. ഇന്ന് ഇന്‍‌ഡ്യയില്‍ പാവപ്പെട്ടവര്‍ ആയിരക്കണക്കിന് കോടി രൂപയാണ് കൈക്കൂലി ഇനത്തില്‍ ഒരു വര്‍ഷം ചിലവിടുന്നത് - അനര്‍ഹമായ ആനുകൂല്യങ്ങള്‍ കിട്ടാന്‍ വേണ്ടിയല്ല, മറിച്ച് അര്‍ഹമായതും, ഗവണ്മെന്റ് കുത്തകയാക്കിവച്ചിരിക്കുന്നതുമായ സേവനങ്ങള്‍ ലഭിക്കാന്‍ വേണ്ടി. ഇതിന് തടയിടുവാന്‍ ബസുവിന്റെ നിര്‍ദ്ദേശം ചെറിയ ഒരളവില്‍ സഹായിക്കുമെങ്കിലും, യഥാര്‍ഥ പ്രശ്നം ഗവണ്മെന്റിന്റെ അമിതാധികാരവും കുത്തക സ്വഭാവവുമാണെന്നത് ബസുവും മറക്കുന്നത് യാദൃശ്ചികമായിരിക്കില്ല - after all, he is a government servant. അഴിമതിയുടെ തോത് കുറക്കാനുള്ള ഒരേ ഒരു വഴി ഗവണ്മെന്റിന്റെ അധികാരങ്ങളും വലിപ്പവും വലിയൊരളവ് കുറക്കുക എന്നത് മാത്രമാണ്. Our real problem is not corruption - corruption is only a symptom of the underlying problem, which is the lack of freedom, economic freedom principally, and presence of tyranny.

സായിനാഥ് എന്ന kettle ബസു എന്ന pot നെ കറുമ്പാ എന്ന് വിളിക്കുന്നത് എന്തായാലും രസമുള്ള കാഴ്ച തന്നെ. ഇതിന്റെ അര്‍ത്ഥം, സായിനാഥിന് ബുദ്ധിയില്ല എന്നോ ആത്മാര്‍ഥതയില്ല എന്നോ അല്ല, its just that like a lot of good people, his ideological blinkers are too thick. അഴിമതി എന്നത് ഒരു സിസ്റ്റമിക് പ്രോബ്ലമാണെന്ന് അദ്ദേഹം തന്നെ പറയുന്നു, എന്നാല്‍ ആ ‘സിസ്റ്റം’ നമ്മുടെ സോഷ്യലിസ്റ്റിക്ക് ഗവണ്മെന്റാണെന്ന് സമ്മതിക്കുവാന്‍ സായിനാഥിന് സാധിക്കുന്നില്ല. ഗ്രാമങ്ങളെ ഇരുട്ടിലാഴ്ത്തി നഗരങ്ങള്‍ക്ക് ഇരുപത്തിനാല് മണിക്കൂര്‍ വൈദ്യുതിവിതരണം നടത്തുന്ന തല തിരിഞ്ഞ ‘വികസന’ത്തിനെതിരെ വാചാലനാവുമ്പോഴും വൈദ്യുതി പ്രതിസന്ധിയുടെ യഥാര്‍ഥ കാരണം - that power generation and distribution are egregious government monopolies - കണ്ടെത്താന്‍ മിനക്കെടുന്നില്ല. സായിനാഥ് എഴുതിയിട്ടുള്ള ഏതാണ്ടെല്ലാ പ്രശ്നങ്ങളുടെയും - ഭൂമി, കൃഷി തുടങ്ങി മിക്കതും- മൂലകാരണം സ്റ്റേറ്റിസമാണെന്നത് ആ പ്രശ്നങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കുമ്പോളും സായിനാഥ് കാണുന്നില്ല. അവയുടെ പരിഹാരം അലംഘനീയമായ സ്വകാര്യ സ്വത്തവകാശമാണെന്ന് പറയുവാനും അദ്ദേഹത്തിന് കഴിയില്ല, എന്തെന്നാല്‍, അത് വളരെ ‘മുതലാളിത്തപരമായ’ ഒരു പരിഹാരമാണല്ലോ! എല്ലാം 'neo-liberal reforms' ന്റെ പറ്റില്‍ എഴുതാന്‍ മാത്രമേ സായിനാഥടക്കമുളള ഇടതുപക്ഷ് ബുദ്ധി ജീവികള്‍ക്ക് താത്പര്യമുള്ളൂ. കൂടുതല്‍ വിശകലനങ്ങള്‍ ഇവിടെ വായിക്കുക: http://gauravsabnis.blogspot.com/search?q=sainath

പക്ഷെ, സായിനാഥിനെക്കുറിച്ചുള്ള, he ha a soft heart, but a softer brain എന്ന വിമര്‍ശനം അദ്ദേഹം ഒരിക്കല്‍ കൂടി ഊട്ടി ഉറപ്പിച്ചു എന്ന് പറയാതെ വയ്യ. ഇതാണ് യഥാര്‍ഥ രത്നം - jotting of the numbers on the currency notes എന്നതിനെ ...and subtle pens which mark notes so he bribe taker.. എന്ന് വ്യാഖ്യാനിച്ച ആ മഹാ പ്രതിഭയെ വന്ദിക്കാതിരിക്കുന്നതെങ്ങനെ :)

Rajeeve Chelanat said...

സുശീലന്‍,കൈക്കൂലി കൊടുത്തുകഴിഞ്ഞതിനുശേഷം, കൈക്കൂലി വാങ്ങിയവനെ അകത്താക്കുന്ന (കൌശിക്കിന്റെയും സുശീലന്റെയും)കൌശലത്തെക്കുറിച്ചും, അതിന്റെ കൂടിയ രൂപങ്ങളെക്കുറിച്ചും, സായ്‌നാഥിന്റെ ലേഖനത്തില്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. അതു വായിക്കുക.സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വില്ലേജ് ഉദ്യോഗസ്ഥനു കൈക്കൂലി കൊടുക്കേണ്ടിവരുന്ന സാധാരണക്കാരന്‍ മാത്രമല്ല ഇന്ത്യാമഹാരാജ്യത്തുള്ളത്. അതിനേക്കാള്‍ കൊടിയ സ്വാര്‍ത്ഥലക്ഷ്യങ്ങളുമായി നടക്കുന്നവരും കൈക്കൂലി കൊടുക്കുന്നവരിലും മേടിക്കുന്നവരിലും പെടും. അതിനെയോ, അവരെയോ ഒന്നും കൌശിക്കിന്റെയും സുശീലന്റെയും ലളിതസൂത്രങ്ങള്‍ കൊണ്ട് തളക്കാനും ആവില്ല.

മുരളീ, അഴിമതിയുടെ തോത് കുറയ്ക്കാന്‍, ഗവണ്മെന്റിന്റെ അധികാരങ്ങളും വലിപ്പവും വലിയൊരളവ് കുറക്കുന്നതിനേക്കാള്‍ നല്ലത്, ഗവണ്മെന്റിന്റെത്തന്നെ ഇല്ലാതാക്കലല്ലേ? എല്ലാ വകുപ്പുകളും, സ്ഥാപനങ്ങളും തസ്തികകളും ലേലം ചെയ്യുക. സര്‍ക്കാരിനെത്തന്നെ ഒരു ഏജന്‍സിയെ ഏല്‍പ്പിക്കുക.എന്തായാലും സായ്‌നാഥിനെ അളക്കാന്‍ വന്ന യുക്തി തിളക്കുന്ന കെറ്റില്‍ നന്നായിട്ടുണ്ട്? മേയ്‌ഡിന്‍ എവിടെയാണ്?

Murali said...

രാജീവ്,
ഗവണ്മെന്റ് പൂര്‍ണ്ണമായും ഇല്ലാതാക്കണമോ എന്നത് തല്‍ക്കാലം ചര്‍ച്ചക്ക് വയ്ക്കാം. പക്ഷെ കുറെയധികം ഗവണ്മെന്റ് ഡിപ്പര്‍ട്ടുമെന്റ്കള്‍ ഇല്ലാതാകുന്നതാണ് നല്ലതെന്ന് മനസ്സിലാക്കാന്‍ വലിയ പരിജ്ഞാനമൊന്നും വേണ്ട. കല്‍ക്കരി, പവര്‍, സ്പോര്‍ട്ട്സ്, ഐ & ബി, കമ്മ്യൂണിക്കേഷന്‍, സിവില്‍ ഏവിയേഷന്‍, ഫുഡ് പ്രോസസ്സിങ് - ഇതെല്ലാം കണ്ണടച്ചുതന്നെ പറയാം, വെള്ളാനകളാണ്. പക്ഷേ, എറ്റവും വലിയ മൂത്ത വെള്ളാന പ്ലാനിങ് കമ്മീഷനാണ്. ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ മാത്രമേ ഇന്ന് സെന്‍‌ട്രല്‍ പ്ലാനിങ്ങിനെ തപ്പി നോക്കേണ്ടതുള്ളൂ. ഒബാമയുടെ USSA (United Socialist States of America)യില്‍ പോലും അതില്ല. എന്നിട്ടും നാം ഈ ജഡം ചുമക്കുന്നു.

സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വില്ലേജ് ഉദ്യോഗസ്ഥനു കൈക്കൂലി കൊടുക്കേണ്ടിവരുന്ന സാധാരണക്കാരന്‍ മാത്രമല്ല ഇന്ത്യാമഹാരാജ്യത്തുള്ളത്.

ശരിതന്നെ. പക്ഷെ ഈ മഹാരാജ്യത്തുള്ള ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്ക് ദിനം പ്രതിയെന്നോണം നേരിടേണ്ടിവരുന്നത് ഇത്തരത്തിലുള്ള കൈക്കൂലികളാണ്: http://www.dnaindia.com/money/report_india-s-poor-pay-rs-9-bn-in-bribes_1174311
നാം ഓരോ വര്‍ഷവും കൈക്കൂലിയായി കൊടുക്കുന്ന ശതകോടികള്‍ ഗവണ്മെന്റ് കുത്തകയാക്കി വച്ചിരിക്കുന്ന സേവനങ്ങള്‍ക്ക് വേണ്ടിയാണ്. 2-ജി അഴിമതിയെല്ലാം സാധാരണക്കാരന് ആകാശത്തുള്ളതാണ്. ഭൂമിയിലുള്ള കൈക്കൂലിയുടെ ആള്‍ രൂപം പോലീസുകാരനും, വില്ലേജ് ഓഫീസറും ഇലക്ട്രിസിറ്റി ലൈന്‍മാനുമെല്ലാം തന്നെ.

Gunnar Myrdal-നെ സായ്നാഥ് ഉദ്ധരിച്ചത് കലക്കി. Myrdal മൂന്നാം ലോകരാഷ്ട്രങ്ങളിലെ പാവപ്പെട്ടവരെ മന്ദബുദ്ധികളായാണ് കണക്കാക്കിയിരുന്നത്. അതായത് തന്നെ (സായ്നാഥിനെയും) പോലുള്ള ബുദ്ധിജീവികളുടെ കൃപാകടാക്ഷമില്ലാതെ സ്വന്തമായി ഒരു തീരുമാനം പോലും എടുക്കാന്‍ കഴിവില്ലാത്ത പുഴുക്കള്‍. രാവിലെ പുട്ടാണോ പുഴുക്കാണോ കഴിക്കേണ്ടതെന്നുപോലും സര്‍ക്കാര്‍ സഹായമില്ലാതെ തീരുമാനിക്കാന്‍ കെല്‍പ്പില്ല്ലാത്ത പമ്പര വിഢികള്‍. ദുരമുഴുത്ത മുതലാളിത്ത കമ്പോളത്തിന്റെ കരാള ഹസ്തത്തില്‍ നിന്നും രക്ഷനേടാന്‍ സര്‍ക്കാര്‍ തീര്‍ത്ത സെക്യൂരിറ്റി സോണില്‍ കഞ്ഞികുടിച്ച് കിടക്കേണ്ട അഗതികള്‍. Myrdal-ന്റെ സെണ്ട്രല്‍ പ്ലാനിങ്ങ് മോഡലാണ് അഴിമതിയെ സ്ഥാപനവല്‍ക്കരിച്ചതെന്നും കൂടി സായ്നാഥ് പറയുമോ? Maybe when pigs fly.

Rajeeve Chelanat said...

മുരളീ,

മറുപടി വൈകിയതിനു ക്ഷമ.
ഒബാമയുടെ USSA-യിൽ ഇല്ലത്തതൊക്കെ ഇവിടെയും ആവശ്യമില്ലെന്ന നിരീക്ഷണം നന്നായിട്ടുണ്ട്. ദേശീയഗാനം പാടുമ്പോൾ കൈ നമ്മൾ എവിടെ വെക്കണം സർ? ആശാന്റെ നെഞ്ചത്തോ കളരിക്കു പുറത്തോ?

പിന്നെ Gunnar Myrdal-നെക്കുറിച്ച്. വായിച്ചറിഞ്ഞിടത്തോളം, അവികസിതരാജ്യങ്ങളും വികസിതരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ചാണ് ‘അമേരിക്കൻ ഡിലമ്മ’ പോലുള്ള കൃതികളിൽ മിർഡാൽ എഴുതിയിരുന്നത്. ഇന്ത്യയടക്കമുള്ള യുദ്ധപൂർവ്വ കോളണികളിലെ അന്നത്തെ സാമ്പത്തിക അവസ്ഥയെക്കുറിച്ചുള്ള മിർഡാലിന്റെ നിരീക്ഷണങ്ങൾ സത്യവുമായിരുന്നു. മന്ദബുദ്ധികളും പുഴുക്കളും അഗതികളും പമ്പരവിഡ്ഢികളുമായി മൂന്നാം ലോകജനതയെ അദ്ദേഹം കണ്ടിരുന്നു എന്ന്‌ മുരളി എവിടെനിന്ന് കണ്ടെത്തി എന്നുകൂടി വ്യക്തമാക്കിയാൽ നന്ന്. അമേരിക്കയും സ്വ്വീഡനുമടക്കമുള്ള ധനികരാജ്യങ്ങളുടെ പൊള്ളയായ സാമ്പത്തികനയങ്ങളെ കടുത്ത ഭാഷയിൽ തന്നെ ലോകവേദികളിൽ വിമർശിച്ച മിർഡാലിനെയും അവിടെയുമിവിടെയും കാണാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് സായ്‌നാഥ് അദ്ദേഹത്തെ എടുത്തെഴുതിയതിൽ പ്രത്യേകിച്ച് പന്തികേടൊന്നും കാണാൻ കഴിയുന്നില്ല.

അഭിവാദ്യങ്ങളോടെ