പ്രതീക്ഷിച്ചതുപോലെതന്നെ സംഭവിച്ചു.
പ്രത്യേകിച്ച് അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ, കേരളത്തിന്റെ അടുത്ത അഞ്ചുകൊല്ലത്തെ ഭാവി ഈ മൂന്നു ഇഡിയറ്റുകൾക്ക് നമ്മൾ കാഴ്ചവെച്ചിരിക്കുന്നു.
ഏണിയുടെ ചിഹ്നത്തിൽ മത്സരിക്കുന്ന ഏത് നികൃഷ്ടജീവിയെയും മൃഗീയഭൂരിപക്ഷം കൊടുത്ത് വിജയിപ്പിക്കുമെന്ന് നിശ്ചയിച്ചുറച്ച മുസ്ലിം ലീഗിലെ മാപ്പിളകൾ.
പള്ളിക്കും പട്ടക്കാരനും വേണ്ടി ഏതു വലിയ കള്ളനെയും എത്രനാൾ വേണമെങ്കിലും ചുമക്കുമെന്ന് ആജീവനാന്തം ശപഥം ചെയ്ത കേരള കോൺഗ്രസ്സിലെ നസ്രാണികൾ.
നാലണക്കുവേണ്ടി ആർക്കും എന്തു വിടുവേലയും എപ്പോൾ വേണമെങ്കിലും ചെയ്തുകൊടുക്കുമെന്ന് തെളിയിച്ച പെരുന്നയിലെ നായന്മാർ.
അണിയറയിൽ ഗംഭീരന്മാർ വേറെയുമുണ്ട്..വെള്ളാപ്പള്ളികൾ കാന്തപുരങ്ങൾ, കുമ്മനങ്ങൾ, വീരവയനാടൻ തമ്പാന്മാർ..അങ്ങിനെയങ്ങിനെ നിരവധി പേർ..
കട്ടും, മുടിച്ചും, കൈ വെട്ടിയും, മുക്കിക്കൊന്നും, അമ്മപെങ്ങന്മാരുടെ മടിക്കുത്തഴിച്ചും ആഘോഷിക്കാൻ.. ആർമ്മാദിക്കാൻ..
ഒരു അഞ്ചുവർഷം നമുക്കിനി വീണ്ടും സ്വന്തം.
പ്രത്യേകിച്ച് അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ, കേരളത്തിന്റെ അടുത്ത അഞ്ചുകൊല്ലത്തെ ഭാവി ഈ മൂന്നു ഇഡിയറ്റുകൾക്ക് നമ്മൾ കാഴ്ചവെച്ചിരിക്കുന്നു.
ഏണിയുടെ ചിഹ്നത്തിൽ മത്സരിക്കുന്ന ഏത് നികൃഷ്ടജീവിയെയും മൃഗീയഭൂരിപക്ഷം കൊടുത്ത് വിജയിപ്പിക്കുമെന്ന് നിശ്ചയിച്ചുറച്ച മുസ്ലിം ലീഗിലെ മാപ്പിളകൾ.
പള്ളിക്കും പട്ടക്കാരനും വേണ്ടി ഏതു വലിയ കള്ളനെയും എത്രനാൾ വേണമെങ്കിലും ചുമക്കുമെന്ന് ആജീവനാന്തം ശപഥം ചെയ്ത കേരള കോൺഗ്രസ്സിലെ നസ്രാണികൾ.
നാലണക്കുവേണ്ടി ആർക്കും എന്തു വിടുവേലയും എപ്പോൾ വേണമെങ്കിലും ചെയ്തുകൊടുക്കുമെന്ന് തെളിയിച്ച പെരുന്നയിലെ നായന്മാർ.
അണിയറയിൽ ഗംഭീരന്മാർ വേറെയുമുണ്ട്..വെള്ളാപ്പള്ളികൾ കാന്തപുരങ്ങൾ, കുമ്മനങ്ങൾ, വീരവയനാടൻ തമ്പാന്മാർ..അങ്ങിനെയങ്ങിനെ നിരവധി പേർ..
കട്ടും, മുടിച്ചും, കൈ വെട്ടിയും, മുക്കിക്കൊന്നും, അമ്മപെങ്ങന്മാരുടെ മടിക്കുത്തഴിച്ചും ആഘോഷിക്കാൻ.. ആർമ്മാദിക്കാൻ..
ഒരു അഞ്ചുവർഷം നമുക്കിനി വീണ്ടും സ്വന്തം.
29 comments:
3 ഇഡിയറ്റ്സ്
എന്റെ ഒരു ബന്ധു, ഒരു ‘കാര്‍ഡ് ക്യാരിയിങ്’ കമ്മ്യൂണിസ്റ്റ്, പറഞ്ഞത് ഓര്‍മ്മ വരുന്നു: ‘സി. പി. എം. ഹിന്ദുക്കളുടെ കേരളാ കോണ്‍ഗ്രസ്സാണ്‘. ഈ ഇലക്ഷന്‍ അത് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.
എന്റെ ബന്ധു പറഞ്ഞത് എന്ന് പാര്‍ട്ടിക്ക്, പ്രത്യേകിച്ച് പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിക്ക് മനസ്സിലാകുന്നുവോ, അന്ന് പാര്‍ട്ടി രക്ഷപ്പെടും.
“ പള്ളിക്കും പട്ടക്കാരനും വേണ്ടി ഏതു വലിയ കള്ളനെയും എത്രനാൾ വേണമെങ്കിലും ചുമക്കുമെന്ന് ആജീവനാന്തം ശപഥം ചെയ്ത കേരള കോൺഗ്രസ്സിലെ നസ്രാണികൾ.“
അതു കൊള്ളാം... ഇനിയുമുണ്ട് ഇഡിയറ്റുകള്‍. നാലേമുക്കാല്‍ വര്‍ഷം കോമഡി കാണിച്ചു നടന്നിട്ട് അവസാന നിമിഷം ധര്‍മ്മിഷ്ഠനായി ചമഞ്ഞ ചെറ്റകളെ ജയിപ്പിക്കുന്നവര്.... അതെന്തെ മറന്നു പോയത് മാഷെ....
kalakki
എല്ലാവരെയും പറഞ്ഞപ്പോള്‍ രണ്ടായിരം വര്‍ഷം മുന്‍പ് മുതല്‍ കേരളത്തില്‍ ഉള്ള നമ്പൂതിരിമാരെ വിട്ടുകളഞ്ഞത് ശരിയായില്ല രാജീവേ. ഈ പറഞ്ഞ നസ്രാണികള്‍ പോലും കേരളത്തില്‍ ഉത്ഭവിച്ചത് അവരില്‍ നിന്നല്ലേ?
മുരളീ,
സി.പി.എം.എന്നല്ല, കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ ഒരു കോൺഗ്രസ്സാണ്. ഒരു ചെറിയ വ്യത്യാസമുണ്ട് എന്നു മാത്രം. മതനിരപേക്ഷരായ മനുഷ്യന്മാരുടെ കോൺഗ്രസ്സാണ് അത്.
ജോസഫ്, ആശയം വ്യക്തമല്ല.
ജസ്റ്റീൻ, കേരള രാഷ്ട്രീയത്തിലെ മൂന്നു പ്രധാന ഇഡിയറ്റ്‌സിനെക്കുറിച്ചാണ് പോസ്റ്റ്.
അഭിവാദ്യങ്ങളോടെ
:)))))
@ Murali
എന്റെ ഒരു ബന്ധു, ഒരു ‘കാര്‍ഡ് ക്യാരിയിങ്’ കമ്മ്യൂണിസ്റ്റ്, പറഞ്ഞത് ഓര്‍മ്മ വരുന്നു: ‘സി. പി. എം. ഹിന്ദുക്കളുടെ കേരളാ കോണ്‍ഗ്രസ്സാണ്‘.
Card Carrying? When did he say that? some 40-50 years back?
ഒരിഡിയറ്റിന്റെ കൈയില്‍ നിന്ന് വേറോരിഡിയറ്റി(സ്)ലേക്ക്. 'ഇടത്തെ'ക്കാലിലെ മന്ത് വലത്തെ കാലിലേയ്ക്ക് മാറി.
അപ്പോ ഒരറ്റത്തൂന്ന് തൊടങ്ങുകല്ലേ. ഹര്‍ത്താല്‍?
@ramachandran: അയ്യോ, ഞാന്‍ വയസ്സനൊന്നുമല്ല - ബന്ധു ഇത് പറഞ്ഞത് ഏതാണ്ട് പതിനഞ്ചുകൊല്ലം മുന്‍പാണ്. അദ്ദേഹം മറ്റൊന്നുകൂടി പറഞ്ഞു, അടുത്ത ഇലക്ഷനില്‍ തന്റെ വോട്ട് ബി.ജെ.പിക്ക് എന്ന് - പ്രതിഷേധ സൂചകമായി! അദ്ദേഹം ഇപ്പോഴും ഒരു കാര്‍ഡ് ക്യാരിയിങ് പാര്‍ട്ടി മെംബര്‍ തന്നെ!
രാജീവ്, മതേതരമെന്ന് സി.പി.എം തന്നെ കരുതുന്നു എന്ന് മാത്രമല്ല, അത് തെളിയിക്കാനായി അത്ര മതേതരത്വമൊന്നുമില്ലാത്തവരെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നു. എന്നാല്‍ താങ്കള്‍ പറഞ്ഞ ഇഡിയറ്റ്സ് അങ്ങനെ കരുതുന്നില്ലല്ലോ. മാത്രമല്ല, അവര്‍ക്കാണ് ഭൂരിപക്ഷവും. ഇനി ഈ കണക്കൊന്നു നോക്കൂ: http://kiranthompil.blogspot.com/2011/05/blog-post_16.html യു.ഡി.എഫില്‍ ഹിന്ദുക്കള്‍: 26/72. എല്‍.ഡി.എഫില്‍; 51/68. യു.ഡി.എഫ് ഭരണത്തില്‍ ഏത് അജണ്ടകളാണ് ‘പുഷ്’ ചെയ്യപ്പെടാന്‍ പോകുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ ഭരണത്തെ ഇവിടത്തെ ബഹുഭൂരിപക്ഷം ഹിന്ദുക്കള്‍ ഒരു കൃസ്ത്യന്‍ മുസ്ലീം ഭരണമായി കാണും എന്നതിനും തര്‍ക്കത്തിന് അവകാശമില്ല.
ഇതൊന്നും മനസ്സിലാക്കാത്ത ഒരേ ഒരു കൂട്ടരേ കേരളത്തിലുള്ളൂ: സി.പി.എം കാര്‍.
മുരളീ,
കിരണിന്റെ പോസ്റ്റിലെ വ്യംഗ്യം മുരളിക്ക് മനസ്സിലാവില്ല.
മത്സരിച്ചവരും ജയിച്ചവരും തോറ്റവരുമായ ഹിന്ദു കമ്മ്യൂണിസ്റ്റുകളിൽ നമ്പൂതിരിയെത്ര, നായരെത്ര, പട്ടികജാതി/വർഗ്ഗ സമുദായങ്ങളെത്ര എന്നുകൂടി ഒന്ന് ഹോംവർക്ക് ചെയ്തുനോക്കൂ മുരളീ. മാനസികോല്ലാസത്തിനു നല്ലതാണ്.
അഞ്ചു വര്‍ഷം??? അതെന്തായാലും കടന്നു പോയി.. ആദ്യം അഞ്ചു മാസം തികയ്ക്കട്ടെ
എന്തൊക്കെ ആയാലും മലയാളിയുടെ ടൈം ബെസ്റ്റ് ടൈം. ഒന്നുകില്‍ ഭരിക്കുന്നവരുടെ വഹ; അല്ലെങ്കില്‍ ഭരിക്കാന്‍ അനുവദിക്കാത്തവരുടെ വഹ.
രാജീവ്,
എനിക്ക് വാച്യവും വ്യംഗ്യവും ഒന്നും മനസ്സിലായില്ലെങ്കിലും ഒന്നും സംഭവിക്കില്ല. അങ്ങനെയല്ലല്ലോ പാര്‍ട്ടിക്ക് :)
പിന്നെ ഹോം വര്‍ക്ക്: അതെല്ലാം പാര്‍ട്ടിക്കാര്‍ക്ക് വിട്ടിരിക്കുന്നു. ഒരു പ്രാക്ടീസിനായി :)
അടിപൊളി മതേത്ര ഐടതന്മാര്‍ തന്നേ.. ഓരാള്‍ മത തിരിച്ചുള്ള കണക്കുമായി വന്നു. മ്റ്റേയാള്‍ ജാതി തിറ്റിച്ചു കൂട്ടി നോക്കാന്‍ പറയുന്നു. ഉഗ്രന്മാര്‍ തന്നെ... ബിജെപി രാഷ്റ്റീയത്തിന്‍ കേരളത്തില്‍ പ്രസക്തിയേറിക്കൊണ്ടിരിക്കുന്നു..
ജനാധിപത്യത്തിൽ ഒരു ജനതയ്ക്ക് അവർ അർഹിക്കുന്ന് സർക്കാർ കിട്ടുന്നു!
അനോണീ, വെറുതെ മസില് പിടിക്കണ്ട. ഞാന്‍ ഇടതനല്ല. മതേതരനുമല്ല - അതായത് ഇടതന്മാരുടെ നിര്‍വചനമനുസരിച്ചുള്ള മതേതരന്‍.
ഇടതരുടെ മതേതരത്വം: എല്ലാ മതങ്ങള്‍ക്കും തുല്യ ബഹുമാനം, പക്ഷേ ചില മതങ്ങള്‍ കുറച്ചു കൂടുതല്‍ തുല്യമാണ്. ആരുടെയും മതവികാരം വ്രണപ്പെടുത്തരുത്, പക്ഷെ ചില മതവിശ്വാസികള്‍ ‘ആരുടെയും’ എന്നതില്‍ പെടുന്നില്ല.
എന്റെ മതേതരത്വം: ഒരു മതത്തോടും പ്രത്യേക ബഹുമാനമില്ല. ആര്‍ക്കും വികാരം വ്രണപ്പെടാതിരിക്കുവാനുള്ള അവകാശവുമില്ല (There is no right not to be offended).
താങ്കളില്‍ നിന്നും rss കാരന്‍ പുറത്ത് വരുന്നു......
അർഷാദ്,
വളരെ ശരിയാണ്.. ആർ.എസ്സ്.എസ്സുകാരനെ പണ്ടേ ഞാൻ എന്റെ ഉള്ളിൽ നിന്നും പുറത്താക്കിയതാണ്.
@മുരളീ,
ഇടതു പക്ഷത്തില്‍ ഇത്രയും പ്രത്യക്ഷമായി സമുദായാധിപത്യം ഇല്ലെന്ന് പറയാം. ഇത് ജനാധിപത്യമാണോ ജാതിയാധിപത്യമാണോ എന്ന് അധികം വൈകാതെ അറിയാം.
കേരളത്തിലെ ഹിന്ദുക്കള്‍ക്ക് സമുദായം പറഞ്ഞതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. എന്നാല്‍ ക്രിസ്ത്യന്‍-മുസ്ലീം വിഭാഗങ്ങള്‍ക്ക് അങ്ങിനെയാണോ? വെള്ളാപ്പിള്ളിയും പെരുന്നയിലെ നായരുചേട്ടനും ചുമ്മാ വല്ലതും പറയും മുഖം രക്ഷിക്കാനായി സമദൂരമെന്നും സ്ഥാനാര്‍ഥിയെ നോക്കിയെന്നും പറയും. ഇവര്‍ സമ്മര്‍ദ്ദശക്തികളൊന്നുമല്ല. അതു കാണണേല്‍ എന്തെലും വിഷയം വരുമ്പോള്‍ പാണക്കാട്ടേക്കും പാലായിലേക്കും വലിയവന്മാരുടെ വണ്ടികളുടെ നീണ്ട നിര കണ്ടാല്‍ അറിയാം. 12 മന്ത്രിമാര്‍ ന്യൂനപക്ഷങ്ങളില്‍ നിന്നും. സാമുദായിക സന്തുലനം എവിടെ പോയി? എന്നാലും “ഉദ്യമത്തിന്റെ” തിണ്ണനിരങ്ങികളായ ഇടതു വേഷം കെട്ടിയ ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ ആസനം നക്കികളായ ബുദ്ധി ജീവികള്‍ നെലവിളിച്ചോണ്ടിരിക്കും സര്‍വ്വത്ര സവര്‍ണ്ണാധിപത്യമാണേന്ന്. എത്ര ഈഴവനും, മുക്കുവനും ഇവിടെ കൊള്ളാവുന്ന മന്ത്രിസ്ഥാനം ലഭിച്ചു?
പെരുന്ന നായര്‍ക്കും, വെള്ളാപ്പിള്ളും സ്വന്തമായി ഒരാളെ നിര്‍ത്തി ജയിപ്പിച്ചെടുക്കാന്‍ പറ്റില്ല. നായന്മാരും ചോന്മാരും കോണ്‍ഗ്രസ്സിനും, മാര്‍ക്കിസ്റ്റിനും വോട്ടു ചെയ്യും. സമുദായത്തിനു വോട്ട് വീഴണേല്‍ അല്പം ബുദ്ധിമുട്ടാണ്. അല്ല സമുദായ സംഘടനകളെ കൊണ്ട് അവര്‍ക്കും വല്യ ഗുണം ഉണ്ടാകുന്നുമില്ല. മാസവരിയടക്കാനും, കല്യാണത്തിനും ചാവടിയേന്തിരത്തിനും മാത്രം ഉള്ള സംഗതിയായെ അവരും കാണുന്നുണ്ടാവൂ ചിലപ്പോള്‍.
എന്തായാലും പ്രധാന വകുപ്പുകള്‍ ന്യൂനപക്ഷ സമുദായ സംഘടനകള്‍/മുഖമറയിട്ട സമുദായ സംഘടനകള്‍ പിടിച്ചെടുത്തുകഴിഞ്ഞു. ഇനി അവര്‍ ഭരിക്കട്ടെ. ഒരുപാട് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആദിവാസി വിഭാഗങ്ങള്‍ ഏറേയുള്ള വയനാട്ടില്‍ നിന്നുമുള്ള ജയലക്ഷമിയെന്ന വനിതക്ക് ചെറിയ വകുപ്പുകള്‍ ലഭിച്ചത് തന്നെ ഭാഗ്യം.
എന്തായാലും ഇനി വര്‍ഗ്ഗീയവാദികള്‍ അഴിഞ്ഞാടാതിരുന്നാല്‍ അംതി ന്യൂനപക്ഷഭീകരതക്ക് സ്തുതിപാടുന്ന മൈഗുണന്മാര്‍ “ഉദ്യമത്തിന്റേയും” മ്റ്റും വരാന്തയില്‍ ഇനിയും തുടികൊട്ടി പാടിക്കൊണ്ടിരിക്കും. ഇവര്‍ ആരും പക്ഷെ ആദിവാസികളെയോ മറ്റു പിന്നോക്കക്കാരെയോ പറ്റി മിണ്ടില്ല.
‘ഉദ്യമത്തിന്റെ” ഉമ്മറം നിരങ്ങുന്നവര്‍ക്ക് മതേതരത്വം എന്നാല്‍ ഭൂരിപക്ഷത്തെ തെറിവിളിക്കുകയും ന്യൂനപക്ഷ വര്‍ഗ്ഗീയതയെ ന്യായീകരിക്കലുമാണ്. എല്ലാവര്‍ഗ്ഗീയതയേയും അപകടമായി കാണാന്‍ അവര്‍ക്ക് ആകില്ല. സീറ്റൊന്നും ഇല്ലാത്ത ബി.ജെ.പി വളരുന്നു എന്നാല്‍ പുതിയ ന്യൂനപക്ഷ “ജനാധിപത്യ” സംഘടനവരെ (അവരുടെ ഐഡിയോളജി ബഹുകേമം ആണു കേട്ടോ) 2000-5000 നും ഇടയില്‍ വോട്ടു പിടിച്ചു. അതായത് സി.പി.ഐ മലപ്പുറത്തെ ഒരു സീറ്റില്‍ പിടിച്ചതിനേക്കാള്‍ കൂടുതല്‍ എന്ന്.
@paarppidam,
അഭിപ്രായങ്ങളോട് പൊതുവെ യോജിക്കുന്നു. സമസ്ത കേരള നായന്മാരെല്ലാം പെരുന്നയില്‍ നിന്നും ഇറക്കുന്ന തീട്ടൂരമനുസരിച്ച് വോട്ടുചെയ്യുമെന്നത് നാരായണപ്പണിക്കരുടെയും സുകുമാരന്‍ നായരുടെയും ഒക്കെ ഒരു wet dream മാത്രം. നായന്മാരും ഈഴവരുമെല്ലാം കുഞ്ഞാടുകളെയോ ഞമ്മന്റെ ആള്‍ക്കാരെയോപോലെ വോട്ടുചെയ്തുകളയും എന്നത് ഒരു പോപ്പുലര്‍ പൊളിറ്റിക്കല്‍ മിത്തോളജിയാണെന്ന് ഇനി ഭൂമിമലയാളത്തില്‍ മനസ്സിലാക്കാന്‍ നാരായണപ്പണിക്കരും നടേശ ഗുരുവും മാത്രമേയുള്ളൂ.
പക്ഷെ ഇലക്ഷന്‍ റിസല്‍ട്ട് കണ്ണൂര്‍ ലോബിയുടെ കണ്ണുതുറപ്പിക്കും എന്നൊന്നും കരുതേണ്ട. ഇനിയും ജമാത്തെ മുതല്‍ പോപ്പുലര്‍ ഫ്രണ്ടിനെ വരെ ലൈനടിക്കാന്‍ ചുവപ്പണിഞ്ഞ ഭൈമീകാമുകര്‍ ഉഴറി നടക്കും എന്നുതിന് സംശയവും വേണ്ട.
മാപ്പിളമാരും നസ്രാണികളും അവർക്കു വേണ്ടത് ചെയ്തു. ബാക്കിള്ളോർക്കും ഈ അജണ്ട പിന്തുടരാൻ പൌരാവകാശ നിയമത്തിൽ വാലായ്മയൊന്നും ഉണ്ടെന്നു തോന്നുന്നില്ല.
പാർപ്പിടം,
മാർജിനലൈസ്‌ഡ് ആയ ജനവിഭാഗങ്ങൾക്കുവേണ്ടി (കേരളത്തിലും) പുറത്തും നിലപാടുകളെടുത്തിട്ടുള്ളത്, ഇടതുപക്ഷത്തിന്റെ വിവിധ സ്പെക്ട്രത്തിൽ പെട്ടവർ തന്നെയാണ്. ‘കൊള്ളാവുന്ന മന്ത്രിസ്ഥാന’ത്തിന്റെ എണ്ണം നോക്കിയല്ല അതിനെ വിലയിരുത്തേണ്ടതും. അത് വലതുപക്ഷത്തിന്റെ പണിയാണ്. ആർക്കു കൊള്ളാം, എത്രത്തോളം, എങ്ങിനെയൊക്കെ കൊള്ളിക്കാം, എന്നതൊക്കെ അവരുടെ വകുപ്പാണ്.
ന്യൂനപക്ഷങ്ങളോടുള്ള ഇടതുപക്ഷത്തിന്റെ നിലപാടുകളിലും രാഷ്ട്രീയമായ ശരികളാണ് കൂടുതലും കാണാനാവുക. പ്രീണന നയങ്ങൾ ചിലപ്പോൾ കൈക്കൊണ്ടിട്ടുണ്ട് എന്നത് ശരിതന്നെ. എങ്കിലും, ന്യൂനപക്ഷ വർഗ്ഗീയതയിൽനിന്ന് അവരെ അകറ്റിനിർത്താനും ഭൂരിപക്ഷ വർഗ്ഗീയതയിൽനിന്ന് അവരെ സംരക്ഷിക്കാനും ഇടതുപക്ഷ നിലപാടുകൾ വളരെയധികം സഹായിച്ചിട്ടുണ്ട്. അതിൽ എന്തു തെറ്റാണ് പാർപ്പിടത്തിന് കാണാൻ കഴിയുന്നത്?
വെള്ളാപ്പള്ളി എന്ന തകരയും പെരുന്നയിലെ നായർ മാടമ്പികളും സമുദായത്തിലെ പിന്നോക്കവിഭാഗങ്ങളെ ഇന്നോളം ഒരിക്കലും രാഷ്ട്രീയമായി പ്രതിനിധീകരിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടുള്ള കൂട്ടിക്കൊടുപ്പും സമദൂരകച്ചവടങ്ങളുമായിരുന്നു അവർക്ക് സമുദായരാഷ്ട്രീയം. അത് ആ സമുദായങ്ങൾ തിരിച്ചറിഞ്ഞിട്ടുമില്ല. മറ്റു സമുദായങ്ങളെ അപേക്ഷിച്ച് ഒരു ഏകശിലാരൂപമില്ലാത്തതുകൊണ്ട് സാമുദായികമായി ശക്തി സംഭരിക്കാൻ അവർക്ക് കഴിയാതിരിക്കുന്നതും അതുകൊണ്ടുതന്നെയാണ്. ഒരു തരത്തിൽ അതൊരു ഗുണപരമായ സ്വഭാവവുമാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. മറ്റുള്ള ന്യൂനപക്ഷസമുദായങ്ങളിലും ഒരു വികേന്ദ്രീകരണത്തിനുള്ള സാധ്യതകൾ, ഏകശിലാരൂപത്തിനെതിരെയുള്ള എതിർപ്പുകൾ, സാവധാനത്തിലാണെങ്കിലും ഉയർന്നുവരുന്നുണ്ട്.
ഭൂരിപക്ഷത്തിന്റെയായാലും ന്യൂനപക്ഷത്തിന്റെയായാലും വർഗ്ഗീയത എതിർക്കപ്പെടേണ്ടതുതന്നെയാണെന്നാണ് ഇടതുപക്ഷത്തിന്റെ ഇന്നോളമുള്ള നിലപാട്. ഭൂരിപക്ഷവർഗ്ഗീയതക്ക് കൂടുതൽ അപകടകരമാകാനുള്ള സാധ്യതയും അത് കാണുന്നു എന്നു മാത്രം. “ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ ആസനം നക്കികളായ ബുദ്ധി ജീവികൾ” സമൂഹത്തിൽ നിരവധിയാണ്. ഇടതുപക്ഷത്തിനെ ആ കള്ളിയിൽ കെട്ടണമെങ്കിൽ, രാഷ്ട്രീയമായ വിവരദോഷം കുറച്ചൊന്നും പോരാ.
പാർത്ഥൻ,
അജണ്ട പിന്തുടരുന്നതിൽനിന്ന് ആരും ഭൂരിപക്ഷത്തിനെ വിലക്കിയിട്ടൊന്നുമില്ലല്ലോ. എന്നിട്ടും എന്തേ ഏശുന്നില്ല?
വായനകൾക്കു നന്ദി
അഭിവാദ്യങ്ങളോടെ
പ്രിയ രാജീവേട്ടന്‍,
ഞാന്‍ സൂചിപ്പിച്ചതില്‍ താങ്കള്‍ക്ക് ഒരു ചെറിയ ധാരണ പിശക് വന്നിട്ടുണ്ടെന്ന് തോന്നുന്നു. എല്ലാ വര്‍ഗ്ഗീയതയും വ്യത്യാസമില്ലാതെ എതിര്‍ക്കപ്പെടേണ്ടതെന്നാണ് എന്റെ നിലപാട്. കേരളത്തില്‍ സാമുദായിക വിലപേശല്‍ ഇല്ലെന്നാണോ രാജീവേട്ടന്‍ പറയുന്നത്? മന്ത്രിസഭയിലെ 21 ആമത്തെ മന്ത്രിയെയും വകുപ്പും പ്രഖ്യാപിക്കുന്നത് മുഖ്യമന്ത്രിയല്ല മറിച്ച് സമുദായനേതാവാകുമ്പോള്‍ ജനാധിപത്യത്തിന്റെ അവസ്ഥ എന്താണ്? യു.ഡി.എഫ് പറയുന്നു തങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന്.
ജനാധിപത്യം സാമുദായിക ആധിപത്യത്തിലേക്ക് വഴിമാറുന്നതില്‍ ആശങ്കയുമുണ്ട്.
ഇടതു വേഷം കെട്ടിയതും എന്നാല്‍ ന്യൂനപക്ഷ വര്‍ഗ്ഗീയതയെ ന്യായീകരിക്കുന്നതുമായ ടീംസിനെയാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ വ്യക്തമായ നിലപടുള്ള ഇടതു പക്ഷത്തെ അല്ല. വ്യക്തമായ ഒരു ആജണ്ടയോടെ ചിലര്‍ സാമുദായികമായി സംഘടിക്കുക അതിനെ ന്യായീകരിക്കുവാന്‍ ഒരു വിഭാഗം ബുജിവേഷങ്ങള്‍ അവതരിക്കുക. ഒരു പതിറ്റാണ്ടായി കണ്ടു തുടങ്ങിയ ഒരു പ്രവണതയാണ് ഇതെന്നാണ് എനിക്ക് തോന്നുന്നത്. ഗുജറാത്തിലെ വംശീയ കലാപത്തില്‍ ദുരിതമനുഭവിക്കുന്നവരെ/അനുഭവിച്ചവരെയും നമുക്ക് ഇരകള്‍ എന്ന് പറയാം എന്നാല്‍ കേരളത്തില്‍ എവിടെ അത്തരം ഇരകള്‍?
എന്നിട്ടും ഞാന്‍ സൂചിപ്പിച്ച വിഭാഗം ബുജികള്‍ എന്താണ് എഴുതി പിടിപ്പിച്ചതും പ്രചരിപ്പിച്ചതും?
ഇവിടെ ആര്‍ഭാടകരമായ മണിമന്തിരങ്ങള്‍ നിര്‍മ്മിക്കുന്നവനും ബെന്‍സേലും ലാങ്ക്രൂയീസറിലും പറക്കുന്നവനും വേണ്ടി ഇരവാദികള്‍ അണി നിരക്കുമ്പോള്‍ എന്തേ ഒരു നേരത്തെ അന്നത്തിനു വകയില്ലാത്ത ആദിവാസി ഊരുകളെ പറ്റി നിശ്ശബ്ദത പാലിക്കുന്നു? എന്തേ ഈ പറഞ്ഞ ഇടതു വേഷം കെട്ടിയ ബുജികള്‍ക്ക് അവരുടെ കാര്യത്തില്‍ ആശങ്കയില്ലാത്തത്.
പൊതുവില്‍ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ടുവരുന്ന വിഷയങ്ങളെ വിമര്‍ശിക്കുവാന്‍ പലപ്പോഴും രാഷ്ടീയ-സാംസ്കാരിക പ്രവര്‍ത്തകര്‍ തയ്യാറാകാറില്ല. ഒരു കാലത്ത് ഈ.എം.എസ് ചില കാര്യങ്ങളില്‍ ആര്‍ജ്ജവം കാണിച്ചിരിന്നു. അതിനു മറുപടിയായി കേരളത്തില്‍ മുഴങ്ങിയ മുദ്രാവാക്യം രാജീവേട്ടനും അറിയാവുന്നതാണ്.
എം.എന്‍ കാരശ്ശേരിയേയും, ഹമീദ് ചേന്ദമംഗലൂരിനേയും വിട്ടു പോയോ? വര്‍ഗ്ഗീയതയ്ക്കെതിരെ പക്ഷം നോക്കാതെ അവര്‍ ശക്തമായ നിലപാട് എടുക്കുന്നുണ്ട്. ഈ.എം.എസ് മദനിയെ മഹത്വവല്‍ക്കരിച്ച് എഴുതിയത് ഓര്‍ത്തുകൊള്ളുക.
സൌ കര്യപൂര്‍വ്വം കുതിര കയറാവുന്ന ഒറ്റ സംഗതിയേ ഉള്ളൂ അത് ഭൂരിപക്ഷത്തിന്റെ നേര്‍ക്കുള്ളത് തന്നെ. വെട്ടിക്കൊല്ലാനും ജയിലില്‍ പോകാനും പാര്‍ട്ടിക്കൊപ്പം അവര്‍ എന്നുമുണ്ട്. വോട്ടു ചെയ്യാനും മുദ്രാവാക്യം വിളിക്കുവാനും മാത്രം അവര്‍. പ്രീണിപ്പിക്കപ്പെടാന്‍ മറ്റു ചിലര്‍. മുന്നണി മാറിയതിന്റെ ചൊരുക്ക് തീര്‍ക്കാന്‍ കുറച്ച് പാവം ആദിവാസികളെ വീരേന്ദ്രകുമാറിന്റെ തോട്ടത്തില്‍ കൊണ്ടിരുത്തി സമരം ചെയ്യിച്ചു. അവരുടെ വാഗ്ദത്ത ഭൂമി ഇന്നും മരീചിക.
യു.ഡി.ഫ് ഭരണം വന്നാല്‍ അവകാശങ്ങളും അധികാരങ്ങളും സംഘടിത സമുദായങ്ങളിലേക്ക് ചുരുങ്ങും.
അനോണീ,
ഹമീദ് ചേന്ദമംഗല്ലൂരും , കാരശ്ശേരി മാഷുമൊക്കെ വ്യക്തമായ നിലപാടെടുക്കാറുണ്ട് എന്നത് ശരി തന്നെ. പക്ഷെ മുസ്ലിമാ യിപ്പോയി എന്ന കാര്യഥില്‍ ലജ്ജിക്കുന്ന ഇവരെയൊക്കെ മുസ്ലിംഗള്‍ വക വെക്കുമോ.ഹമീദ് സാറിന്റെയും കാരശ്ശേരിയുടേതുമെല്ലാം വ്യക്തിപരമായ മൈലേജ് കൂട്ടാനുള്ള ഉപാധികള്‍ മാത്രമാണ് അത് കൊണ്ടാണ്‍ ഇവരുടെ നിലപാടുകളെല്ലാം സംഘപരിവാറും മറ്റ് ന്യൂന പക്ഷ വിരുദ്ധരും വെച്ചാരാധാന നടത്തുന്നത്.
അനോണീ പറഞ്ഞതില്‍ ഒരു ചെറിയ തിരുത്ത് വരുത്തിയാല്‍ ശരിയാകും. സഘ പരിവാറിനായാലും, സിപി എം നായാല്‍ കൊല്ലാനും ചാകാനുമുള്ളത് ഇവിടെയുള്ള അവര്‍ണനാണ്. അത് തിരിച്ചറിഞ്ഞാല്‍ സഘപരിവാറും കുടുംങ്ങും സി പി എം ചാകാന്‍ വേറെ ആളെ നോക്കേണ്ടി വരും. ഹിന്ദുവിനോ മുസ്ലിമിനോ അല്ല ഇവിടെ പരിഗണനന്‍ വേണ്ടത് ദുര്‍ബ്ബല ന്യൂനപപക്ഷങ്ങള്‍ക്കാണ് അത് എല്ലാ സമുദായത്തിലും ഉണ്ട് താനും.ഹിന്ദു ഒലത്തി ക്കൊടുകുന്നു എന്ന് പറയുന്നവനും ഈ ചൂഷണ രാഷ്ട്രീയത്തിന്റെ പ്രായോജകരാണ്.
അന്‍
Post a Comment