ഭാഗം 1 - അസംബന്ധത്തിന് ഒരു ലഘു മുഖവുര
അധ്യായം -1
നുവപാദ - (ഒറീസ്സ)- മംഗള്‍ സുനാനി ആവേശം കൊണ്ടു. അയാളുടെ ദാരിദ്ര്യം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അയാള്‍ക്ക് ഒരു അത്ഭുത പശുവിനെ കൊടുക്കുന്നു. പൂനയില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ജേഴ്സി ബീജം കൊണ്ട് അതിനെ അവര്‍ അതിനെ ഗര്‍ഭവതിയാക്കും. അങ്ങിനെ, കാലക്രമത്തില്‍, ധാരാളം കാളകളുടെയും, ധാരാളം പാല്‍ തരുന്ന പശുക്കളുടെയും ഉടമയാകും അയാള്‍.
ഉള്‍വാ ഗ്രാമത്തിലെ ഒരു ആദിവാസിയായ അയാള്‍, കുറച്ചു നാള്‍ക്കു ശേഷം സര്‍ക്കാരിനോട് കൂടുതല്‍ കടപ്പെട്ടു. സര്‍ക്കാര്‍ അയാള്‍ക്ക്, ഒരു ഏക്കര്‍ നിലം സൗജന്യമായി കൊടുക്കാന്‍ പോവുന്നു. അവിടെ അയാള്‍ തന്റെ പൈക്കള്‍ക്കു വേണ്ട ബാബുല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കും. ആ ഗ്രാമത്തില്‍, മുപ്പത്തഞ്ചു പേര്‍ ഇനിയുമുണ്ട്, ഈ സൗജന്യം കിട്ടുന്നവര്‍. കോമ്ന ബ്ലോക്കില്‍ മറ്റൊരു ആയിരവും. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി, സര്‍ക്കാര്‍ അവരെ ഒരു വന്‍കിട കാലിവളര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
സൗജന്യമായി കിട്ടുന്ന ആ നിലത്തില്‍ ബാബുല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ സര്‍ക്കാര്‍ അവര്‍ക്ക് മിനിമം കൂലി കൊടുക്കും എന്നു കൂടി കേട്ടപ്പോള്‍ അവര്‍ ആവേശോന്മത്തരായി. 1978-ല്‍ ആരംഭിച്ച "സമന്‍വിത' എന്നൊരു പദ്ധതിയായിരുന്നു അത്. 80-ന്റെ ആദ്യകാലങ്ങളില്‍ അത് ഊര്‍ജ്ജിതമായി അരങ്ങേറുന്നുണ്ടായിരുന്നു. "എല്ലാവരും ആവേശത്തോടെ ഗോദയിലിറങ്ങി", പശ്ചിമ ഒറീസ്സ കൃഷിജീവി സംഘത്തിലെ, ജഗദീഷ് പ്രധാന്‍ പറയുന്നു.
"അഞ്ച് ഏജന്‍സികള്‍ ഇതില്‍ പങ്കെടുത്തു". ജഗദീഷ് പറഞ്ഞു.പ്രമുഖ വ്യവസായികളായ മഫത്‌ലാല്‍ ഗ്രൂപ്പിന്റെ, ഭാരതീയ ആഗ്രൊ-ഇന്‍ഡസ്റ്റ്രീസ് ഫൗണ്ടേഷനും, മഫത്‌ലാലിന്റെതന്നെ മറ്റൊരു സംഘടനയായ സത്ഗുരു സേവാ ട്രസ്റ്റും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഭാരതീയ സ്റ്റേറ്റ് ബാങ്കും ഇതില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. മൃഗസംരക്ഷണവകുപ്പും, റവന്യൂ വകുപ്പും കൂടി പങ്കാളിയായപ്പോള്‍ ചിത്രം പൂര്‍ത്തിയായി. ഇന്ന്, കാളഹന്തിയിലെ* ഒരു പ്രത്യേക ജില്ലയായ നുവപാദയാണ് ഇതിനു വേദിയാവാന്‍ തിരഞ്ഞെടുക്കപ്പെട്ടത്.
ഈ പദ്ധതിയെ പ്രോത്സാഹിപ്പിച്ച മറ്റുള്ളവരെപ്പോലെത്തന്നെ, അധികാരികളും, തങ്ങളുടെ ഉദ്ദേശ്യത്തില്‍ ഉറച്ചു നിന്നു. കന്നുകാലികളുടെ ഒരു പുതിയ തലമുറയെ സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധരായിരുന്നു അവര്‍. ഒരു തരത്തിലുമുള്ള അശുദ്ധിയും അനുവദിക്കാന്‍ ആവുമായിരുന്നില്ല. ഗുണഭോക്താക്കള്‍ക്കു ലഭിക്കുന്ന കന്നുകാലിക്കള്‍ക്ക്, ജേഴ്സി ബീജം തന്നെയാണു കിട്ടുന്നതെന്നു എങ്ങിനെയാണ് അപ്പോള്‍ ഉറപ്പു വരുത്തുക?
ഈയൊരു ധര്‍മ്മസങ്കടം അവരെ അലട്ടി. ഈ പൈക്കള്‍ തദ്ദേശീയ വിത്തുകാളകളുമായി ബന്ധപ്പെട്ടാന്‍ ഇടവന്നാലോ? അത് തടയണം. വംശമഹിമ നിലനിര്‍ത്താന്‍ അതേ വഴിയുള്ളു. കോമ്നയിലെ ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ ബിശ്വംബര്‍ ജോഷി നല്‍കിയ വിവരമനുസരിച്ച്, നാടന്‍ മൂരികളെ മുഴുവന്‍ അവര്‍ വന്ധ്യംകരിച്ചു. "കോമ്നയിലേയും, ഖറിയാര്‍, ഖറിയാര്‍ റോഡ്, എന്നിവിടങ്ങളിലേയും എല്ല നാടന്‍ മൂരികളെയും അവര്‍ വന്ധ്യംകരിച്ചു. അതിനു ശേഷം പൈക്കളില്‍ അവര്‍ കൃത്രിമമായി ജേഴ്സി ബീജ സങ്കലനം നടത്തി."
രണ്ടു വര്‍ഷവും, രണ്ടു കോടിയും ചിലവിട്ടതിനുശേഷം, ആ ഭൂഭാഗത്ത് ഉണ്ടായത് വെറും, എട്ട് സങ്കരയിനം പൈക്കുട്ടികളായിരുന്നു, പ്രധാന്‍ പറയുന്നു. ഒരു ലിറ്റര്‍ പാലുപോലും അധികം ഉല്‍പാദിപ്പിച്ചതുമില്ല. അവിടങ്ങളില്‍ നട്ടുപിടിപ്പിച്ചിരുന്ന ആയിരക്കണക്കിന് സുബാബുല്‍ മരങ്ങള്‍ മുഴുവനും അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു.
ഒരു ദശാബ്ദത്തിനു ശേഷം, ഗുണഫലങ്ങള്‍ കൂടുതല്‍ വെളിവായിത്തുടങ്ങി. കോമ്നയിലെ ഗ്രാമങ്ങളിലൊന്നും ഒരു നാടന്‍ മൂരിയും അവശേഷിച്ചില്ല. വന്ധ്യംകരണം, നാടന്‍ 'ഖരിയാര്‍' മൂരികളെ മുഴുവന്‍ ഒന്നൊഴിയാതെ വംശനാശം വരുത്തിയിരുന്നു, ചുരുങ്ങിയത്, ഈ പ്രദേശങ്ങളിലെങ്കിലും.
ഈ ഗ്രാമത്തില്‍ ഒരു കാള പോലും ഇന്നില്ല. മറ്റൊരു ഗുണഭോക്താവായ, ഉള്‍വയിലെ ഫുഡ്‌കു ടാന്‍ഡി പറഞ്ഞു. "എട്ട് പൈക്കിടാങ്ങളെ കിട്ടി. തീരെ ചെറിയവയ. ചിലത് ചത്തു. മറ്റു ചിലവയെ വില്‍ക്കേണ്ടി വന്നു. പാലും തീരെ കിട്ടിയിരുന്നില്ല".
"സമന്‍വിത"യുടെ മറ്റൊരു ഗുണഭോക്താവായ ശ്യാമള്‍ കുല്‍ദീപ്: "ഞാനും ഭാര്യയും കൂടി ആറ് പൈക്കുട്ടികളെ എങ്ങിനെയോ വളര്‍ത്തിയെടുത്തു. അതില്‍ നാലെണ്ണവും ഒരേ ദിവസം ചത്തു. ബാക്കിയുള്ളവയും പോയി."
"ഞങ്ങളവരോട് കാര്യങ്ങള്‍ പറഞ്ഞു. അപ്പോള്‍ അവര്‍ പറയുകയാണ്, അവര്‍ പൈക്കള്‍ക്കു കൂടുതല്‍ ഇഞ്ചക്‌ഷന്‍ നല്‍കാം, എന്നെങ്കിലുമൊരിക്കല്‍ പൈക്കുട്ടികള്‍ ഉണ്ടാകുമെന്ന്", ചമറു നിയാല്‍ പറഞ്ഞു. പദ്ധതി വാഗ്ദാനം ചെയ്ത തൊഴിലവസരമായിരുന്നു ഗ്രാമീണരെ ഇതിലേക്കു നയിച്ചത്. "ഒരു നേരത്തെ ഭക്ഷണം നല്‍കുന്ന ഏതു ജോലി തരുന്ന ഒരാളും ഞങ്ങള്‍ക്ക് ദൈവമാണ്", ഫുഡ്‌കു ടാന്‍ഡി പറയുന്നു.
അയാള്‍ ഓര്‍മ്മിക്കുന്നു "ഭുവനേശ്വറില്‍ നിന്നു ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഒരിക്കല്‍ വന്നു. ഞങ്ങള്‍ക്കു നല്‍കിയ ഭൂമിയില്‍ സുബാബുല്‍ മരങ്ങള്‍ നട്ടു വളര്‍ത്തിയാല്‍, തൊഴിലും, ഗോതമ്പും, അരിയും തരാമെന്നു അയാള്‍ പറഞ്ഞു. ആദ്യമാദ്യം ധാരാളം സുബാബുല്‍ മരങ്ങള്‍ ഉണ്ടായി. അപ്പോള്‍ അവര്‍ പറഞ്ഞു, കാലിത്തീറ്റ ഉണ്ടാക്കാന്‍ അതൊക്കെ വെട്ടണമെന്ന്. ഞങ്ങള്‍ അനുസരിച്ചു. പക്ഷെ പിന്നെ ആ മരങ്ങള്‍ വളര്‍ന്നതേയില്ല. (ഈ മരങ്ങള്‍ അന്നാട്ടിലെ മണ്ണിനു തീരെ അനുയോജ്യമല്ലെന്ന്, പ്രധാനെപ്പോലുള്ള വിദഗ്ദ്ധര്‍ പറയുന്നു).
തൊഴിലില്ലതായിത്തീര്‍ന്നതാണ് ഗ്രാമീണരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചത്. "ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിച്ചു.", മംഗള്‍ സുനാനി പറയുന്നു. "ഒരു റവന്യൂ ഉദ്യോഗസ്ഥന്‍ വന്ന്, സ്ഥലം കാലിയാക്കാന്‍ പറഞ്ഞു. അങ്ങിനെ, 38 ഏക്കര്‍ ഇപ്പോള്‍ തരിശായികിടക്കുന്നു.". മറ്റു ഗ്രാമങ്ങളിലെ,ഗുണഭോക്താക്കളുടേയും ഗതി വ്യത്യസ്തമായിരുന്നില്ല.
വിനാശത്തിന്റെ വ്യാപ്തി വളരെ വലുതായിരുന്നു. കാളഹന്തി ഭാഗങ്ങളില്‍, പരമ്പരാഗതമായി ആളുകള്‍ ധാരാളം കന്നുകാലികളെ കൈവശം വെക്കാറുണ്ടായിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം കന്നുകാലികളുള്ള ഒരു പ്രദേശമാണ് കാളഹന്തി. പഞ്ഞമാസങ്ങളില്‍, കൃഷിയില്‍ നിന്നുള്ള വരുമാനം കുറയുമ്പോള്‍, ഈ കന്നുകാലികളെ വിറ്റാണ് ഗ്രാമീണര്‍ ജീവിതം നിലനിര്‍ത്താറുണ്ടായിരുന്നത്. അവര്‍ക്കുണ്ടായിരുന്നു ഏക പരിരക്ഷയായിരുന്നു അത്. ഇവയുടെ വംശനാശം അവരുടെ സമ്പദ്ഘടനയെത്തന്നെ തരിപ്പണമാക്കി.
കൂട്ട വന്ധ്യംകരണം, ഖരിയാര്‍ കാളകളെ തകര്‍ത്തുകളഞ്ഞു. 1980-ല്‍, പദ്ധതി പൂര്‍ണ്ണമായും പ്രയോഗത്തില്‍ വരുന്നതിനു മുന്‍പ്, കാളഹന്തിയിലെ ഔദ്യോഗിക ജില്ലാ ഗസറ്റ്, ഇത്തരം കാളകളുടെ ഗുണമേന്മയെക്കുറിച്ചു പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. "നല്ല രീതിയില്‍ നോക്കി നടത്തിയാല്‍ ഈ ജനുസ്സിലെ പശുക്കള്‍ ദിവസത്തില്‍, നാലും അഞ്ചും ലിറ്റര്‍ പാലു തരുമെന്നും, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ.സി.എ.ആര്‍) ഈ കന്നുകാലി ഇനത്തെ, ഗവേഷണത്തിനായി പ്രത്യേകം തിരഞ്ഞെടുത്ത" കാര്യവും, ഗസറ്റര്‍ ചൂണ്ടിക്കാട്ടി.
ഖരിയാര്‍ കാളകള്‍ എങ്ങിനെയാണ് അപ്രത്യക്ഷമായതെന്ന്,ഗ്രാമീണര്‍ അത്ഭുതപ്പെടുന്നു. പശുക്കളുടെയും, എരുമകളുടെയും വലിപ്പം ക്രമേണ കുറഞ്ഞുവന്നതും അവരെ അത്ഭുതപ്പെടുത്തി. കന്നുകാലികളുടെ എണ്ണം, പഴയതുപോലെ കൂടുന്നില്ല. ഗുണനിലവാരം ശോചനീയമായിരിക്കുന്നു.
"എനിക്കു അഞ്ച് പശുക്കളുണ്ട്. എന്നിട്ടും ദിവസവും എനിക്കു പാല്‍ വാങ്ങേണ്ടി വരുന്നു",. ബിശ്വംബര്‍ ജോഷി ചിരിക്കുന്നു. " ഈ ബ്ലോക്കിലെവിടെയെങ്കിലും ഒരു നല്ല കാളയെ കാണാന്‍ കഴിയുമോയെന്ന് എനിക്കു സംശയമുണ്ട്. ഒരു കാലത്ത്, ആവശ്യത്തിലുമധികം പാല്‍ ഉത്‌പാദിപ്പിച്ചിരുന്നവര്‍പോലും, ഇന്നു വില കൊടുത്ത് പാലു വാങ്ങുകയാണ്. 1977-78-ല്‍, ശുദ്ധമായ വെണ്ണക്ക്, കോമ്നയിലും, ഖരിയാറിലും, ഡാല്‍ഡയേക്കാളും വില കുറവായിരുന്നു. ഡാല്‍ഡക്കു കിലോക്ക് 9 രൂപ ഉണ്ടായിരുന്നപ്പോള്‍, വെണ്ണക്ക് 7 രൂപയേ ഉണ്ടായിരുന്നുള്ളു."
"ഖരിയാര്‍ കാളകള്‍ ഏതാണ്ട് അവസാനിച്ച മട്ടാണ്" ഖരിയാര്‍ റോഡിലെ മൃഗഡോക്ടര്‍ ഡോ.മഹേശ്വര്‍ സത്‌പതി പരഞ്ഞു. "കാളഹന്തിക്കു പുറത്ത്, എവിടെയെങ്കിലും, പഴയ ജനുസ്സ് കാളകള്‍ കണ്ടേക്കാം. പക്ഷെ, പൊതുവില്‍ അവയുടെ പഴയ ഗുണനിലവാരം ഇപ്പോള്‍ കാണാനില്ല". ഇതിനും കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ, ഒറീസ്സയിലെ മറ്റിടങ്ങളില്‍ നിന്നും, കന്നുകാലിവളര്‍ത്തുകാര്‍, ഖരിയാര്‍ കാളകളെ തേടിവരാറുണ്ടായിരുന്നു. നല്ല ഇനം വിത്തുകാളകളായിരുന്നു അവ. ഇന്ന് അവ കുറ്റിയറ്റിരിക്കുന്നു.
പശ്ചിമ ഒറീസ്സ കൃഷിജീവി സംഘം നാശനഷ്ടങ്ങളെ വിലയിരുത്തിയിരുന്നു.അവരുടെ കണക്കുപ്രകാരം, കോമ്ന ബ്ലോക്കില്‍ മാത്രം, കന്നുകാലികളുടെ മരണം കൊണ്ട്, കഴിഞ്ഞ പത്ത് പന്ത്രണ്ടു വര്‍ഷം കൊണ്ടുണ്ടായത്, വര്‍ഷത്തില്‍ 30 ലക്ഷം രൂപയാണ്. കന്നുകാലി സമ്പത്തിന്റെ നഷ്ടം, ആളുകളുടെ കുടിയിറക്കത്തിനും വഴി വെച്ചുവെന്ന്, ബിശ്വംബര്‍ ജോഷി വിശ്വസിക്കുന്നു.
ഇതിലൊരു വൈരുദ്ധ്യമുണ്ട്. ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ഒന്ന്, ഇത്തരം ഒഴിഞ്ഞുപോക്കുകള്‍ക്ക് അറുതിവരുത്തുക എന്നതായിരുന്നു.കര്‍ഷകവൃത്തി പ്രായേണ കുറഞ്ഞ മാസങ്ങളില്‍ ആളുകള്‍ വലിയ തോതില്‍ ഒഴിഞ്ഞുപോവുക ഇവിടങ്ങളില്‍ പതിവായിരുന്നു. അത്തരം അവസ്ഥകളില്‍, ഏതെങ്കിലും തരത്തിലുള്ള വികസനം അസാധ്യമായിരുന്നു. വലിയവരുടെകൂടെ കുട്ടികളും ഒഴിഞ്ഞുപോവുന്നതോടെ, സ്കൂളുകളും ശൂന്യമാവുന്നു. പ്രാദേശികമായ പദ്ധതികള്‍ക്ക് ആളുകളെ കിട്ടാതെ വരുന്നു. അതുകൊണ്ടാണ് വരള്‍ച്ചക്കെതിരായ ഒരു സംവിധാനം ജനങ്ങള്‍ക്ക് നല്‍കേണ്ടത് ആവശ്യമായിവന്നത്. കൂട്ടത്തില്‍, അവര്‍ക്കൊരു ഉപജീവനമാര്‍ഗ്ഗവും ആവുമായിരുന്നു അത്. ആളുകള്‍ക്ക് നാടുവിട്ടലയേണ്ടിയും വരില്ലായിരുന്നു. പക്ഷേ, 'സമന്‍വിത" സൃഷ്ടിച്ചത്, നേര്‍വിപരീത ഫലങ്ങളായിരുന്നു.
എങ്കില്‍, എന്തുകൊണ്ടാണ്, തുടങ്ങുന്നതിനും വളരെ മുന്‍പു തന്നെ, ഈ പദ്ധതിയില്‍ അംഗങ്ങളാകാന്‍ കര്‍ഷകര്‍ ധൃതി പിടിച്ചത്? പലര്‍ക്കും, ആദ്യമായിട്ടായിരുന്നു ഒരു ഏക്കര്‍ ഭൂമി കിട്ടുന്നത്. മുന്‍പു, നുവപാദയില്‍ അധികം തൊഴിലൊന്നും വന്നിരുന്നില്ല. ഇപ്പോഴതു വന്നുവെന്നൊരു തോന്നല്‍ ആളുകള്‍ക്കുണ്ടായി. മാത്രമല്ല, ജീവിതത്തില്‍ ആദ്യമായിട്ടയിരുന്നു ആ പ്രദേശത്ത് ഒരു മിനിമം കൂലി വ്യവസ്ഥ വരുന്നതും. അതും, സ്വന്തം നിലത്ത് പണിയെടുക്കുന്നതിന്. അതുകൊണ്ട്, ആദ്യകാലങ്ങളില്‍, അവര്‍ ധാരാളമായി ഇത് നേടിയെടുക്കാന്‍ മുന്നോട്ട് വന്നു. അധികാരികളാകട്ടെ, ആളുകളുടെ ഈ ഉത്സാഹത്തെ, തങ്ങളുടെ പദ്ധതിയുടെ വിജയത്തിന്റെ അനിഷേദ്ധ്യ തെളിവായും തെറ്റിധരിച്ചു. തങ്ങളുടെ ആശയം അവര്‍ വേണ്ടുംവണ്ണം സ്വീകരിച്ചു എന്നവര്‍ വിശ്വസിച്ചു.
"ഈ പ്രദേശത്ത് നാശം വിതച്ച നിരവധി പദ്ധതികളില്‍ ഒന്നു മാത്രമാണ് ഇത്", പ്രധാന്‍ പറയുന്നു. ആരെ 'ഉന്നം' വെച്ചാണോ ഈ പദ്ധതി നടപ്പില്‍ വരുത്തിയത്, അവരുമായി ആരും ഒരിക്കലും ഒന്നും ചര്‍ച്ച ചെയ്തില്ല. ഒരു കന്നുകാലി വളര്‍ത്തല്‍ പദ്ധതിയുടെ ആവശ്യമേ ഉണ്ടായിരുന്നില്ല അവിടെ. സുബാബുല്‍ വൃക്ഷങ്ങളോടല്ല, തൊഴിലിനോടായിരുന്നു ജനങ്ങള്‍ക്ക് ആഭിമുഖ്യമെന്ന് അധികാരികള്‍ ഒരിക്കലും തിരിച്ചറിഞ്ഞില്ല. എന്നിട്ടും, തെറ്റുകള്‍ക്കുമീതെ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെട്ടു.
പ്രധാന്‍ സൂചിപ്പിച്ചപോലെ, അധികാരത്തില്‍ ഇരിക്കുന്നവരാരും ഒരിക്കലും,ഈ പദ്ധതിയുടെ പ്രായോജകരുടെ അവകാശവാദങ്ങളെ വിമര്‍ശനബുദ്ധിയോടെ കാണാന്‍ മിനക്കെട്ടില്ല. ആവശ്യത്തിലുമധികം പാല്‍ ഉത്‌പാദിപ്പിക്കുന ഒരു ജില്ലയില്‍, എന്തിനാണൊരു കന്നുകാലിവളര്‍ത്തല്‍ കേന്ദ്രം എന്ന് ചോദിക്കാന്‍ ഒരാളും ഉണ്ടായില്ല. അതു മാത്രമല്ല, എവിടേക്കാണ് ഖരിയാര്‍ കാളകള്‍ അപ്രത്യക്ഷമായതെന്ന് അന്വേഷിക്കുന്നതില്‍പ്പോലും അധികാരികള്‍ കുറ്റകരമായ ഉദാസീനതയാണ് കാണിച്ചത്.
കന്നുകാലിത്തീറ്റക്കൃഷിക്കു ഭൂമി കൊടുക്കുന്നതിനു പകരം, എന്തു കൊണ്ടു, ഭക്ഷ്യോത്‌പാദനത്തിനു ഭൂമി കൊടുത്തില്ല എന്ന ചോദ്യം-ഉയര്‍ന്നു വരേണ്ടിയിരുന്ന വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം- ആരും ചോദിച്ചില്ല. ആദ്യകാലങ്ങളില്‍ ചില ഗുണഭോക്താക്കള്‍ തങ്ങളുടെ ഭൂമിയില്‍ പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ ഒരുങ്ങി. ഇതില്‍ അരിശം പൂണ്ട അധികാരികള്‍ ആ കൃഷിക്കാരെ വിളിച്ചു വരുത്തി, ദാരിദ്ര്യത്തെ ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു നൂതന പരീക്ഷണത്തിനെയാണ് അവര്‍ അപകടപ്പെടുത്തുന്നതെന്നും, കാലിത്തീറ്റ കൃഷിക്കാണ് മിനിമം കൂലി നല്‍കുന്നത്, ഭക്ഷ്യോത്‌പാദനത്തിനല്ലെന്നും 'ഉദ്ബോധി'പ്പിച്ചു. ഒടുവില്‍, കാലിത്തീറ്റയോ, ഭക്ഷണമോ ഇല്ലാത്ത, കന്നുകാലികളോ, ഭൂമിയോ ഇല്ലാത്ത ഭീകരമായ ഒരു അവസ്ഥയില്‍ ഈ കര്‍ഷകര്‍ എത്തിപ്പെടുകയും ചെയ്തു.
പ്രധാനും, ജാഗ്രത് ശ്രമിക് സംഘടന്‍ എന്ന എന്‍.ജി.ഒ.സംഘടനയിലെ ഘനശ്യാം ഭിത്രിയയും ചേര്‍ന്ന്, ഖരിയാര്‍ കാളകളെ പുനര്‍നിര്‍മ്മിക്കാനുള്ള ഒരു പദ്ധതിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അതായത്, ഖരിയാര്‍ വിത്തു കാളകളെ എവിടെനിന്നെങ്കിലും തേടിപ്പിടിക്കാന്‍ ആവുമെങ്കില്‍, അങ്ങിനെ ചെയ്ത്, അവയെ നിര്‍ണ്ണായകമായ പ്രദേശങ്ങളില്‍ നിലനിര്‍ത്തിക്കൊണ്ട്. ആളുകളെ ബോധവത്‌ക്കരിക്കാനും അവര്‍ ഉദ്ദേശിക്കുന്നു. പക്ഷേ, പ്രധാനമായും ബോധവത്‌ക്കരിക്കേണ്ടതു അധികാരികളെയാണ്. എന്തുകൊണ്ടാണെന്നോ? " മൂന്നു വര്‍ഷത്തിനു ശേഷം, ഭുവനേശ്വറില്‍നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ വന്ന്, 'സമന്‍വിത'പദ്ധതി, അവസാനിപ്പിച്ചതായും, ഇനി ഇതു ഞങ്ങള്‍ക്കു മറ്റു സ്ഥലങ്ങളിലും പരീക്ഷിക്കേണ്ടതുണ്ടെന്നും അറിയിച്ചിരുന്നു", ഫുഡ്‌കു ടാണ്ടി എന്നോട് പറഞ്ഞു.
പിന്‍കുറിപ്പ്
'സമന്‍വിത' നടക്കുന്ന അതേ കാലയളവില്‍, ഇതില്‍ പങ്കെടുത്തിരുന്ന ചിലയാളുകള്‍ തന്നെ, രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലും അവരുടെ അജണ്ടകള്‍ നടപ്പാക്കുന്നുണ്ടായിരുന്നു. അതും കുറേക്കൂടി വിപുലമായ തരത്തില്‍. ഉദാഹരണത്തിനു, 1983-84 കാലഘട്ടത്തില്‍, CAG നടത്തിയ ഒരു 'സാമ്പിള്‍ ആഡിറ്റില്‍ പരാമര്‍ശം നേടിയ ഭാരതീയ ആഗ്രൊ-ഇന്‍ഡസ്റ്റ്രീസ് ഫൗണ്ടേഷന്‍ (BAIF).
സംയോജിത ഗ്രാമ വികസന പദ്ധതിയെക്കുറിച്ചുള്ളതായിരുന്നു (IRDP) സി.എ.ജി.യുടെ ആ സാമ്പിള്‍ ആഡിറ്റ്. 16 കോടിയോളം രൂപ "മറ്റു ആവശ്യങ്ങളിലേക്ക്" (അതായത്, സംയോജിത ഗ്രാമ വികസനവുമായി ബന്ധപ്പെടാത്ത പദ്ധതികള്‍ക്കുവേണ്ടി)വകമാറ്റിയതിനെക്കുറിച്ച് ആ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ പതിനാറു കോടിയില്‍, മൂന്നു കോടി പോയിരിക്കുന്നത് ഭാരതീയ ആഗ്രൊ-ഇന്‍ഡസ്റ്റ്രീസ് ഫൗണ്ടേഷനിലേക്കാണ്. ഈ പണം "സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് ഒരിക്കലും ഉപകരിക്കാതിരുന്ന, 250 കൃത്രിമബീജസങ്കലന കേന്ദ്രങ്ങള്‍ തുറക്കാനാണ്" ഉപയോഗിച്ചിട്ടുള്ളതെന്നും, സി.എ.ജി. വഴിയെ കണ്ടെത്തുന്നുണ്ട്. പരാമര്‍ശിച്ച കാലഘട്ടമാകട്ടെ, 1978-79 ഉം, 80-81-ഉം.
ഇത്തരത്തിലുള്ള പലേ പദ്ധതികളും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും നിര്‍ബ്ബാധം നടന്നു വരുന്നു. ഖരിയാര്‍ ദുരന്തത്തിനു കാരണക്കാരായ അതേ ഏജന്‍സികളാണ്, ഇതില്‍ പലതിലും, പ്രധാന കളിക്കാര്‍.
1995 മെയ്-ജൂണ്‍ മാസങ്ങളിലാണു ഏറ്റവും ഒടുവില്‍ ഞാന്‍ നുവപാദയില്‍ പോയത്. ദുരന്ത പ്രദേശത്തിനു വെളിയില്‍ ഒരിടത്തു നിന്ന്, രണ്ടു ഖരിയാര്‍ വിത്തുകാളകളെ കണ്ടെത്തുന്നതില്‍ പ്രധാനും, കൂട്ടാളികളും വിജയിച്ചിരുന്നു. അവയെ വളര്‍ത്തുന്ന ഗ്രാമത്തിലെ ആളുകള്‍ അവയെ നന്നായി സംരക്ഷിക്കുകയും ചെയ്യുന്നു. ഇതൊരു വലിയ തുടക്കമാണ്, തീര്‍ച്ച. പക്ഷേ, ധാരാളം പണച്ചിലവും അദ്ധ്വാനവും ഇനിയുള്ള യാത്രയില്‍ ആവശ്യമായി വരിക തന്നെ ചെയ്യും.
* കാലഹന്തിയെന്നും അറിയപ്പെടുന്നു. പട്ടിണിമരണങ്ങള്‍കൊണ്ട് കുപ്രശസ്തമായ സ്ഥലം.
Monday, August 13, 2007
Thursday, May 17, 2007
ഗണിതം
ചെറിയ കണക്കുകള്‍ പിഴക്കുമ്പോള്‍
നിന്റെ കുഞ്ഞിക്കണ്ണുകള്‍
നിറയുന്നതെന്തിന്?
ചെറിയ സംഖ്യകളില്‍നിന്ന്
വലിയതിലേക്കും
തിരിച്ചും
നിന്റെ മനസ്സ്
രേഖീയമാവുന്നില്ലെന്നോ?
നീയൊരു പമ്പരവിഡ്ഢി.
ഗണിതം ശാസ്ത്രമല്ലേ ഉണ്ണീ?
ഇന്നത്തെ ശാസ്ത്രം
നാളത്തെ ആചാരവുമാകാനുള്ളതല്ലേ?
നാളത്തെ ആചാരത്തെ
ഇന്നുതന്നെ തെറ്റിക്കുകയല്ലേ വേണ്ടത്?
അത്രയല്ലേ നീയും ചെയ്തുള്ളു?
അതിനു നിന്റെ കുഞ്ഞിക്കണ്ണുകള്‍
ഇങ്ങിനെ നിറയുന്നതെന്തിന്?
നിന്റെ കുഞ്ഞിക്കണ്ണുകള്‍
നിറയുന്നതെന്തിന്?
ചെറിയ സംഖ്യകളില്‍നിന്ന്
വലിയതിലേക്കും
തിരിച്ചും
നിന്റെ മനസ്സ്
രേഖീയമാവുന്നില്ലെന്നോ?
നീയൊരു പമ്പരവിഡ്ഢി.
ഗണിതം ശാസ്ത്രമല്ലേ ഉണ്ണീ?
ഇന്നത്തെ ശാസ്ത്രം
നാളത്തെ ആചാരവുമാകാനുള്ളതല്ലേ?
നാളത്തെ ആചാരത്തെ
ഇന്നുതന്നെ തെറ്റിക്കുകയല്ലേ വേണ്ടത്?
അത്രയല്ലേ നീയും ചെയ്തുള്ളു?
അതിനു നിന്റെ കുഞ്ഞിക്കണ്ണുകള്‍
ഇങ്ങിനെ നിറയുന്നതെന്തിന്?
Tuesday, May 15, 2007
ഐക്യനാടുകള്‍
ഒരു പാഴ്ദിനാഘോഷത്തിന്റെ
നിരവധി
രതിക്രീഡകളില്‍
തളര്‍ന്ന്
അഴിഞ്ഞുലഞ്ഞ്
ജുമൈറ*
നീണ്ടുനിവര്‍ന്നു കിടന്നു
തലയുയര്‍ത്തി,
മുതു കുനിഞ്ഞ്
കിതച്ചുകിതച്ച്
**ഖവാനീജിലൂടെ
ഒരു ഒട്ടകവും
അവന്റെ പാവപ്പെട്ട
അറബിയും
വേച്ചുവേച്ച് നടക്കുന്നുണ്ടായിരുന്നു
അപ്പോള്‍
ക്ഷീണവും, തളര്‍ച്ചയും
പിന്നെ
മറ്റെന്തോ ഒന്നും
മൂവര്‍ക്കും
ഉള്ളില്‍
പനിക്കുന്നുമുണ്ടായിരുന്നു
* ജുമൈറ - യു.എ.ഇ - ലെ കടല്‍ത്തീരം. സ്വദേശി-പ്രവാസി സമ്പന്നവര്‍ഗ്ഗത്തിന്റെ വാസസ്ഥലം.
**ഖവാനീജ് - യു.എ.ഇ - ലെ ഒരു ഉള്‍പ്രദേശം

Thursday, April 26, 2007
ചുവരെഴുത്തുകള്‍
ചുവരിന്റെ ആരും കാണാത്ത മൂലയില്‍
ഒരു കിളിപ്പൊത്തുണ്ടായിരുന്നു.
അതില്‍,
ചെറിയ കിളിവായില്‍ കുരുങ്ങിയ
ശബ്ദവും, ദാഹവും, വിശപ്പും
ഉണ്ടായിരുന്നു.
ഉയിര്‍ കാത്ത്,
ഉള്ളതില്‍പ്പാതി
തന്ന്,
രണ്ടറ്റമെത്തിക്കാന്‍,
നിവൃത്തി തേടി
മനുഷ്യന്മാരുടെയിടയിലേക്ക്
പോയവരെ കാത്ത് കാത്ത്
കണ്‍കഴച്ച
കുഞ്ഞിക്കണ്ണുകളുണ്ടായിരുന്നു.
പൊട്ടിയടര്‍ന്ന ചുവരുകള്‍
സിമന്റ് തേച്ച് എന്നെന്നേക്കുമായ്
അടച്ച്
വീട് ഭംഗിയാക്കുമ്പോള്‍
ഉള്ളില്‍ കുരുങ്ങിയത്
ഇമ്മാതിരി
കുറേയേറെ
ശബ്ദങ്ങളും, ദാഹങ്ങളും
തീരാവിശപ്പുകളുമായിരുന്നു.
നല്ല ചുവരിന്റെ
നല്ല വീടിനു
അതിജീവനമെന്ന
പേരുമിട്ട്
ഞങ്ങള്‍
മധ്യവര്‍ഗ്ഗജീവികളായത്
അങ്ങിനെയാണ്.
ഒരു കിളിപ്പൊത്തുണ്ടായിരുന്നു.
അതില്‍,
ചെറിയ കിളിവായില്‍ കുരുങ്ങിയ
ശബ്ദവും, ദാഹവും, വിശപ്പും
ഉണ്ടായിരുന്നു.
ഉയിര്‍ കാത്ത്,
ഉള്ളതില്‍പ്പാതി
തന്ന്,
രണ്ടറ്റമെത്തിക്കാന്‍,
നിവൃത്തി തേടി
മനുഷ്യന്മാരുടെയിടയിലേക്ക്
പോയവരെ കാത്ത് കാത്ത്
കണ്‍കഴച്ച
കുഞ്ഞിക്കണ്ണുകളുണ്ടായിരുന്നു.
പൊട്ടിയടര്‍ന്ന ചുവരുകള്‍
സിമന്റ് തേച്ച് എന്നെന്നേക്കുമായ്
അടച്ച്
വീട് ഭംഗിയാക്കുമ്പോള്‍
ഉള്ളില്‍ കുരുങ്ങിയത്
ഇമ്മാതിരി
കുറേയേറെ
ശബ്ദങ്ങളും, ദാഹങ്ങളും
തീരാവിശപ്പുകളുമായിരുന്നു.
നല്ല ചുവരിന്റെ
നല്ല വീടിനു
അതിജീവനമെന്ന
പേരുമിട്ട്
ഞങ്ങള്‍
മധ്യവര്‍ഗ്ഗജീവികളായത്
അങ്ങിനെയാണ്.
Tuesday, April 17, 2007
അദൃശം
കാത്തുകാത്തിരുന്നു മുഷിഞ്ഞു.
ആളുകള്‍ പലേ തിരക്കിലുംപെട്ട് അലയുകയാണ്. എന്തോ നഷ്ടപ്പെട്ടത് തിരയും പോലെ, കണ്ടു മറന്ന ഒരു അസംബന്ധ നാടകത്തിലെ കഥാപാത്രങ്ങളെപ്പോലെ.
ശ്രീമതിയും മകനും സാധനങ്ങള്‍ വാങ്ങാന്‍ പോയിട്ടു മണിക്കൂര്‍ ഒന്ന് കഴിഞ്ഞു. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട്, വീണ്ടും ഒരു പുക കൂടി അകത്താക്കണോ, എന്ന് ആലോചിച്ചു തീരുമാനത്തിലെത്തും മുന്‍പാണ് പുറത്ത് ഒരാള്‍ മൃദുവായി തൊട്ടത്. അന്‍പതിനടുത്ത് പ്രായമുള്ള ഒരാള്‍. പരിഭ്രമമുണ്ടായിരുന്നു അയാളുടെ മുഖത്ത്.
കുറേ നേരമായോ ഇവിടെ നില്‍ക്കാന്‍ തുടങ്ങിയിട്ട്? കുറച്ച് പ്രായമായ ഒരാള്‍ ഇവിടെ നില്‍ക്കുന്നുണ്ടായിരുന്നു. കണ്ടുവോ?
ഇല്ല.
എവിടെപ്പോയി ആവോ?
നിങ്ങളുടെ ആരാണ്?
വേണ്ടപ്പെട്ട ഒരാളാണ്. കുടുംബത്തിലെ ഒരു അകന്ന..
ഇവിടെയെവിടെയെങ്കിലും ഉണ്ടാവും..വരും..
തോന്നുന്നില്ല..ശരി..ഒന്നു നോക്കി വരാം.
എത്ര പെട്ടെന്നാണ് ആളുകളെ കാണാതാവുന്നത്? കണ്ടുകൊണ്ടിരിക്കുമ്പോള്‍..ഒരു സിഗരറ്റിനു തീ കൊടുത്തു. ശ്രീമതിയുടെ അവസാനിക്കാത്ത ഷോപ്പിങ്ങിനെ ശപിക്കാന്‍ തുടങ്ങുകയായിരുന്നു.
എന്നെ മനസ്സിലായോ?
ആദ്യമൊന്നു പകച്ചു. പണ്ടത്തെ പി.ജയലക്ഷ്മി ആകെ മാറിയിരുന്നു. പഴയ മെലിഞ്ഞ ശരീരം തടിച്ച് ഉരുണ്ടിരിക്കുന്നു. അല്‍പ്പം ചെറുതായപോലെയും തോന്നി. ചുളിവുകള്‍ വീണ മുഖം.
"കണ്ടുമുട്ടലിനും വേര്‍പിരിയലിനും ഇടയ്ക്ക് ഒരായിരം വസന്തങ്ങള്‍ കൊതിച്ച നമ്മളോ കുറ്റക്കാര്‍? വിധിയെ ഞാന്‍ വെറുതെയെങ്കിലും പഴിക്കട്ടെ". പച്ച മഷിയില്‍ കൊലുന്നനെയുള്ള കയ്യക്ഷരത്തില്‍ പി.ജയലക്ഷ്മി എഴുതിത്തന്ന യാത്രാമൊഴി ഓര്‍മ്മയില്‍ വന്നു. ചിരിച്ചു.
പരിചയം പുതുക്കാനുള്ള വാക്കുകള്‍ ആലോചിക്കുമ്പോഴേക്കും, അവള്‍ പറഞ്ഞു.
"ഇവിടെ ഒരാള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മൂപ്പരെ അന്വേഷിച്ച് ഏട്ടനും ഇങ്ങോട്ടു പോന്നു..രണ്ടുപേരേയും കാണാനില്ല"
അന്വേഷിച്ചുവന്നയാളെ ഞാന്‍ കണ്ടു. കുറച്ചുമുന്‍പ്.
അതേയോ? എന്നിട്ട്?
നോക്കിവരാമെന്നു പറഞ്ഞ് പോയി.
അയാള്‍ കടയുടെ ഉള്ളിലേക്ക് പോയി. ആളുകള്‍ നന്നേ കുറവ്. ഭാര്യയും മകനും അവിടെയെവിടെയും ഉണ്ടായിരുന്നില്ല. കുറെ അന്വേഷിച്ചു അയാള്‍.
"ഒരു സ്ത്രീയും കുട്ടിയും ഇങ്ങോട്ട് വന്നിരുന്നു. കണ്ടുവോ", വാതില്‍ക്കല്‍ നില്‍ക്കുന്ന സെക്യൂരിറ്റിയോട് ചോദിച്ചു.
ഇല്ല. അങ്ങിനെയാരേയും ഇന്ന് കണ്ടിട്ടേയില്ല.
പുറത്തേക്കിറങ്ങി. അവിടേയും അവരെ കണ്ടില്ല. പുറത്തെ തിരക്കും ഒഴിഞ്ഞുതുടങ്ങിയിരുന്നു.
ഒരു സ്ത്രീയും കുട്ടിയും ആരെയോ അന്വേഷിച്ച് ഇവിടെ നില്‍ക്കുന്നുണ്ടായിരുന്നു. നിങ്ങളുടെ ആരെങ്കിലുമാണോ?
മുന്‍പില്‍ വന്ന് ഒരാള്‍ ചോദിച്ചു.
അതെ, എന്നിട്ട് അവരെവിടെ?
അറിയില്ല. ഇവിടെയെവിടെയെങ്കിലുമുണ്ടാവും. വരും..അല്ലാണ്ടെന്താ?
വരും..വരാതിരിക്കില്ല..പണ്ടെന്നോ വായിച്ച ഒരു കഥയിലെ വരി ഓര്‍മ്മ വന്നു.
തെരുവിലെ അസംബന്ധ നാടകം അപ്പോള്‍ തീരെ നിലച്ചിരുന്നു.
കാത്തുകാത്തിരുന്ന് പിന്നെയും അയാള്‍ക്ക് മുഷിഞ്ഞു.

Saturday, April 14, 2007
വിഷു പറയുന്നത്...
വിഷുവാണ്,
മേടപ്പുലരിയാണ്,
കണി
കാണേണ്ട ദിവസപ്പിറവിയാണ്
പന്ത്രണ്ടു രാശികളിലിനിയാകെപ്പടരേണ്ട
വന്യമാം ജീവിതാഘോഷമാണ്
പൂത്തിരി, മത്താപ്പ്, ചക്രങ്ങളുന്മാദ
വേഗങ്ങള്‍ തീര്‍ത്തെന്റെ വിഷു തോരുന്നു.
എന്നും നിലയ്ക്കാ വിഷാണുവില്‍ തീരുന്നു
ബാബിലോണിന്റെ ആ നീലാകാശം
കത്തിയമരുന്ന പൂത്തിരികള്‍, പിന്നെ
ചിതറിത്തെറിച്ച ചെറു മത്താപ്പുകള്‍
തോരാത്തൊരഗ്നിസ്ഫുലിംഗങ്ങള്‍ തീര്‍ക്കുന്ന
മറ്റൊരു വിഷുവിന്റെ ഋതുഭേദങ്ങള്‍
അങ്ങോട്ടുമിങ്ങോട്ടുമെന്നിട്ടും നാം നേര്‍ന്നു,
നല്ല വിഷു, നല്‍ക്കണി
നല്ല ലോകം
ആശംസ നേരേണ്ടതാര്‍ക്കു ഞാന്‍
വിഷുവിനോ
തീമഴ പെയ്യുമീ മേടത്തിനോ?

Monday, April 9, 2007
ബാലബുദ്ധന്‍
മലയാളപഠനത്തിനെക്കുറിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയതിനു. ഒരു കമന്റ് എഴുതി, ഇന്നലെ. ഇതായിരുന്നു ആ കമന്റ്:
മലയാളത്തിനെ സ്നേഹിക്കുന്നവര്‍ ഉള്ള കാലത്തോളം മലയാളം നിലനില്‍ക്കുക തന്നെ ചെയ്യും. ഒരാളിലെങ്കില്‍ ഒരാളില്‍. അല്ലാതെ ഏഴാം തരം വരെ അല്ലെങ്കില്‍ പത്താം തരം വരെ മാതൃഭാഷാ പഠിക്കണം, "ഒരു പേപ്പെറെങ്കിലും.. മലയാളത്തില്‍ ആക്കണം" എന്നീ മട്ടിലുള്ള വിലാപകാവ്യങ്ങള്‍ നൂറ്റൊന്ന് ആവര്‍ത്തിച്ചതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. തമിഴന്റേതു പോലെ, അഥവാ, തെലുങ്കന്റെ പോലുള്ള അതിരുകവിഞ്ഞ ഭാഷാ ഭ്രാന്തൊന്നും, അടുത്തകാലത്തൊന്നും മലയാളിക്കുണ്ടാവും എന്നു വ്യാമോഹിക്കാനും വയ്യ.ആ കൂടിയ അളവിലുള്ള ഭ്രാന്തു കരണീയവുമല്ല.
പഠിക്കാവുന്ന ഭാഷയൊക്കെ ആളുകള്‍ പഠിക്കട്ടെ. മലയാളത്തെ സ്നേഹിക്കുന്ന ആളുകള്‍ മലയാളത്തെ സംരക്ഷിക്കാന്‍ എപ്പൊഴും ഉണ്ടാവും. അവര്‍, അവരുടെ മക്കളെ, മധുരം മലയാളം എന്ന് നിത്യവും ഓര്‍മിപ്പിക്കുകയും അനുശീലിപ്പിക്കുകയും ചെയ്യും.
വിപ്ലവവും, വീക്ഷണവും, വള്ളിക്കാവും, സീരിയലും, പരസ്യചിത്രങ്ങളും കടന്ന് ഭാഷാപ്രണയത്തിലെത്തിനില്‍ക്കുന്നു ഏതായാലും മലയാളത്തിന്റെ ബാലബുദ്ധന്‍.
കമെന്റിന്റെ സെറ്റിങ്ങ്‌സ് ഏതായാലും ബാലചന്ദ്രനെപ്പോലെയല്ല. ഭവ്യതയോടെ അത് മറുപടി തന്നു. "എന്റെ നിയന്താവിന്റെ അനുവാദമില്ലാതെ ഈ അഭിപ്രായം പ്രസിധീകരിക്കാന്‍ എനിക്കാവില്ല" എന്ന്. അതിനെ കുറ്റം പറയില്ല ഞാന്‍. ഉപരി"വിപ്ലവം"ഇല്ലാത്ത, അഭിനയമറിയാത്ത പാവം സോഫ്റ്റ്‌വേര്‍. ഏതായാലും, ഇത് എന്റെ ബ്ലോഗില്‍ കിടക്കട്ടെ എന്ന് ഞാനും കരുതി.
പിന്നെ, അഭിപ്രായങ്ങളെ (കമന്റ്) സെന്‍സര്‍ ചെയ്യുന്നതൊക്കെ തേയ്മാനം വന്ന പഴയ ഫാസിസ്റ്റ് രീതിയല്ലേ ബാലചന്ദ്രാ? അല്ല, പുതിയതൊന്നുമില്ലെന്നാണോ കയ്യില്‍?
പിന്നീട്, ബാലചന്ദ്രന്റെ അടുത്ത പോസ്റ്റ് വായിച്ചു."അമേരിക്കയും ബുദ്ധിജീവികളും". അതും നന്നായിട്ടുണ്ട് ബാലചന്ദ്രാ. തീരെ അത്ഭുതവും തോന്നിയില്ല. ആത്മനിന്ദ തോന്നുമ്പോള്‍ പാവം മനുഷ്യര്‍ ഇന്നതേ പറഞ്ഞുകൂടൂ എന്നൊന്നും പ്രതീക്ഷിക്കുക വയ്യല്ലോ. പക്ഷേ, ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോവുകയാണ്, ആത്മനിന്ദ തോന്നാന്‍ തക്കവണ്ണമെങ്കിലും നേര്‍ബുദ്ധി താങ്കള്‍ക്കുണ്ടായിരുന്നുവെങ്കിലെന്ന്!!
മറുപടി പ്രതീക്ഷിക്കുന്നു. എന്റെ കമന്റ് സെറ്റിംഗ് അത് സ്വീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യും. അത്രയെങ്കിലും ജനാധിപത്യബോധം എന്റെ ബ്ലോഗിന് നല്‍കിയിട്ടുമുണ്ട് ഞാന്‍.
സ്നേഹപൂര്‍വ്വം

Saturday, April 7, 2007
അച്ഛന്‍
ഒരു മകന്‍ അച്ഛനെക്കുറിച്ചോ അമ്മയെക്കുറിച്ചോ ഓര്‍ക്കുന്നത് നന്ന്. പക്ഷേ ആ ഓര്‍മ്മിക്കല്‍ പരസ്യമാക്കുന്നതില്‍ ഏതായാലും ഒരു സുഖമില്ലായ്മയുണ്ട്. പ്രത്യേകിച്ചും, അനന്തതയിലേക്കു, അതിന്റെ തിരുശേഷിപ്പിലേക്ക് ആ ഓര്‍മ്മകളെ എഴുതി കുടിയിരുത്തുമ്പോള്‍.
ശേഷക്രിയകള്‍ കിട്ടാതെയാണ് അച്ഛന്‍ ഭാരതപ്പുഴയിലൂടെ ഒഴുകിപ്പോയത്, ഒരു മണ്‍കുടത്തില്‍. അങ്ങിനെ എത്ര അച്ഛന്മാര്‍, അമ്മമാര്‍, മക്കള്‍, ഏതൊക്കെയോ പുഴകളുടെ നിറഞ്ഞ ഈറന്‍വഴികളിലൂടെ, തര്‍പ്പണം കിട്ടിയും, കിട്ടാതെയും, ഓര്‍മ്മകളിലും, മറവികളിലും, താഴ്‌ന്നും, പൊങ്ങിയും, കാലത്തിന്റെ കാണാത്തീരങ്ങളിലേക്ക്.!! നിശ്ചയമില്ല.
മനോഹരമായ മരണമായിരുന്നു അച്ഛന്റേത്. താന്‍പോലും അറിയാതെ മരിക്കുക. ചുറ്റുമുള്ളവരെ 'വെറുതെയൊന്നു പേടിപ്പിക്കാന്‍" ചെയ്ത പ്രായോഗിക ഫലിതം പോലെ. ധനുമാസത്തിലെ ഒരു പതിവു വ്യാഴം. പതിവുചിട്ടവട്ടങ്ങളുടെ ഒരു പകല്‍, ഉച്ച, വലിയ യാത്രക്കുമുന്‍പുള്ള ഒരു സായാഹ്ന നടത്തം, ഫോണിലൂടെ ഒരു ലഘു കുശലം പറച്ചില്‍. കസേരയില്‍ വന്നിരിക്കല്‍, കഴിയല്‍. എഴുപത്തിമൂന്നു കൊല്ലത്തെ ഇടപാടുകളൊക്കെ തീര്‍ത്തു, ഇനി അഥവാ, തീര്‍ക്കാന്‍ വല്ലതും ബാക്കിയുണ്ടെങ്കില്‍, പിന്നീടാവാം എന്ന മട്ടില്‍ ചമഞ്ഞു കിടക്കല്‍. ഒരു മകനും മകളും കൂടി അച്ഛനില്ലാത്ത കുട്ടികളായി. ഒരു സ്ത്രീ കൂടി ഒറ്റയ്ക്കായി.
മറ്റ് അച്ഛന്മാരും മക്കളും പരസ്പരം സ്നേഹിച്ചിരുന്നതിനേക്കാളും ഞങ്ങള്‍ സ്നേഹിച്ചിരുന്നു എന്നൊക്കെ പറയുന്നത് ശുദ്ധ ഭോഷ്ക്. ഓരോരുത്തരും പരസ്പരം സ്നേഹിക്കുന്നതും, വെറുക്കുന്നതും, ഓര്‍മ്മിക്കുകയും, മറക്കുകയും ഒക്കെ ചെയ്യുന്നത് അവരവരുടെ രീതികളിലും, സമാനതകളില്ലാതെയുമായിരിക്കണം. അശാന്തി നിറഞ്ഞ വീടുകള്‍ വ്യത്യസ്തമായിരിക്കുന്നതുപോലെ*, ഏറെക്കുറെ.
കുട്ടിക്കാലത്ത് ഏറ്റവൂം ഭയവും, അകല്‍ച്ചയും തോന്നിച്ചിരുന്ന വ്യക്തി ആരെന്ന് ചോദിച്ചാല്‍, "അച്ഛന്‍" എന്ന് ഉത്തരം നല്‍കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യം എനിക്കില്ല. ശാസനകളുടേയും, ശിക്ഷകളുടെയും ദാതാവായിരുന്നു അച്ഛന്‍. ആവശ്യത്തിനും, അനാവശ്യത്തിനും. വ്യക്തിയെന്ന എന്റെ സ്വാതന്ത്ര്യത്തിനെ ഏറ്റവുമധികം നിയന്ത്രിക്കാന്‍ ശ്രമിച്ച സ്ഥാപനമായിരുന്നു അച്ഛന്‍ എന്ന ഭരണകൂടം. ഉണരുന്നത് മുതല്‍ ഉറങ്ങുന്നതുവരെയുള്ള സകല പ്രവൃത്തികളിലും കര്‍ശനമായി ഇടപെട്ടുകൊണ്ടിരുന്ന നിര്‍ദ്ദയനായ ഭരണാധികാരി. ലോകത്തിന്റെ സ്വാഭാവികമായ ഗതിവിഗതികളിലൊന്നും ഒരു ഇളക്കവും ഒരിക്കലും ഉണ്ടാക്കാത്ത നിഷ്കളങ്കമായ ഒരു പല്ലുതേക്കലിലോ, കാലാട്ടലിലോ, കുപ്പായത്തില്‍ വരുത്തിയ ചെറിയ ചുളുവിലോ ഒക്കെ അശ്രദ്ധയും, ദുര്‍ന്നടപ്പും ദര്‍ശിച്ചു അച്ഛന്‍. ശാസന പതിവു അന്തരീക്ഷമായിരുന്നു വീടിന്റെ. ദണ്ഡനം, ആവശ്യപ്പെടാതെ തന്നെ എപ്പോഴും ധാരാളമായ് കിട്ടുന്ന വരദാനവും.
കീഴാറ്റൂരിലെ വേനലവധികള്‍ മധുരതരമായി തോന്നിയത്, അച്ഛനന്ന് ജോലിസംബന്ധമായി എറണാകുളത്ത് പെട്ടുപോയിരുന്നതുകൊണ്ടാവണം. തോന്നുമ്പോള്‍ ഉറക്കമുണരാം. പല്ലു തേക്കുകയോ, കുളിക്കുകയോ ഒന്നും ചെയ്തില്ലെങ്കിലും തരക്കേടില്ല. തറവാട്ടില്‍ നിന്ന് മായാവിയെപ്പോലെ എപ്പോള്‍ വേണമെങ്കിലും അപ്രത്യക്ഷനാവാം. ചളി നിറഞ്ഞ പാടവരമ്പിലൂടെ നടന്ന് ബന്ധുവീടുകളിലേക്കു പോവാം. തറവാടിന്റെ കാഴ്ചയില്‍ നിന്നല്‍പ്പം പടിഞ്ഞാറുമാറിയുള്ള പാറപ്പുറത്തുചെന്നിരുന്ന, ഇത്രനാളും താനുണ്ടായിരുന്ന വീട്ടിലേക്ക് നോക്കിയിരിക്കുന്ന ആത്മാവിനെപ്പോലെ, വീടിനെയും, അവിടുത്തെ ആളുകളെയും, അവരുടെ കോലാഹലങ്ങളേയും നോക്കിയിരിക്കാം. മടുക്കുമ്പോള്‍ താലപ്പൊലിപ്പറമ്പിലെ വായനശാലയില്‍ ചെന്നിരിക്കാം. എവിടെയും അച്ഛന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. കീഴാറ്റൂര്‍, അത്തരം സമയങ്ങളില്‍ സ്വര്‍ഗ്ഗമായിരുന്നു. അച്ഛനില്ലാത്ത സ്വര്‍ഗ്ഗം.
വസ്ത്രധാരണം, നടപ്പ്, ഇരിപ്പ്, പഠനം, ഇവയിലൊക്കെ എന്നില്‍, അരാജകത്വം കണ്ടെത്തി അച്ഛന്‍. കീഴാറ്റൂരിന്റെ കുഗ്രാമതയില്‍ നിന്നും കൊച്ചിയുടെ പുറംമേനികളിലേക്കെത്തിയപ്പോള്‍ സ്വയം പാകപ്പെടുത്തിയെടുത്തതാണോ,, അതോ ക്രമരഹിതമായ ജീവിതത്തെ നേരിടാന്‍ പാകത്തില്‍ ഒരു പ്രതിരോധമായ് കൂടെ കയ്യില്‍ കരുതിയതായിരുന്നുവോ ഈ ചിട്ടയും ക്രമവുമൊക്കെ എന്നൊന്നും എനിക്കറിയില്ല. ഞാന്‍ കാണുന്നതുമുതല്‍ക്കുള്ള അച്ഛന്‍ ഇങ്ങനെയൊക്കെയായിരുന്നു എന്നു മാത്രമറിയാം.
ചുരുങ്ങിയ ശമ്പളം കൊണ്ട് കുടുംബം നോക്കാന്‍ ബദ്ധപ്പെടുകയും, ശാസനകളിലൂടെയും ശിക്ഷകളിലൂടെയുമാണെങ്കില്‍പ്പോലും മക്കളുടെ ജീവിതത്തില്‍ ക്രമബദ്ധത വളര്‍ത്താന്‍ സദാ ജാഗരൂകനായിരിക്കുകയും ചെയ്ത "അച്ഛന്‍" എന്ന വ്യക്തിയെ ഞാനും കണ്ടിരുന്നില്ല. ശ്രദ്ധിച്ചുമില്ല. ഉയരംകൊണ്ടും, വയസ്സുകൊണ്ടും, പിന്നീട് വലുതായപ്പോഴല്ലാതെ. അപ്പോഴേക്കും, പഴയ ശാസനാരൂപിയുടെ വേഷം പതുക്കെ പതുക്കെ അഴിച്ചുവെക്കാന്‍ ശ്രമിച്ചിരുന്നു, ശ്രദ്ധിച്ചിരുന്നു, അച്ഛന്‍. നിസ്സഹായതയായിരുന്നു, പകരം, കൂടുതലും ഉയര്‍ന്നുവന്നത്. ആവശ്യത്തിനും, അനാവശ്യത്തിനും താന്‍ നല്‍കിയ നിയന്ത്രണങ്ങള്‍ തീര്‍ത്ത ചക്രവ്യൂഹങ്ങള്‍ക്കകത്ത് മകന്‍ സ്വയം നഷ്ടപ്പെട്ടുവോ എന്ന ആശങ്കയും, കുറ്റബോധവുമായിരുന്നുവോ ആ നിസ്സഹായതയുടെ പിന്നാമ്പുറത്ത്? മകനാവട്ടെ, അച്ഛനെ "ആദര്‍ശ"വല്‍ക്കരിക്കാനും തുടങ്ങിയിരുന്നു, പിന്നെപ്പിന്നെ, വിഫലമായിട്ടാണെങ്കില്‍തന്നെയും. സാത്വികനായ ആ ഉള്‍നാട്ടുകാരന്റെ ഗുണവും, മണവും മൂല്യബോധവുമൊന്നും ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ലെങ്കിലും, അച്ഛന്‍ ശ്രദ്ധിക്കാത്ത അവസരങ്ങളില്‍, അയാള്‍ അച്ഛനെ ശ്രദ്ധിക്കാന്‍ തുടങ്ങി. എന്തേ തനിക്കങ്ങിനെയാവാന്‍ സാധിക്കാത്തതെന്ന് അയാള്‍ സങ്കടപ്പെടുകയും, അത്ഭുതപ്പെടുകയും ചെയ്തുതുടങ്ങിയിരുന്നു. ആത്മനിന്ദയുടെ വക്കോളം എത്തും വിധം. നന്നായി നിന്നിരുന്നെങ്കില്‍, നാട്ടില്‍ നിന്നു പോവേണ്ടിവരില്ലായിരുന്നുവല്ലോ നിനക്കെന്ന്, അച്ഛനും, ജീവിതവും, ഇടക്കിടക്ക്, ഓളിയമ്പുകളെയ്യാന്‍ തുടങ്ങിയത് പലായനത്തിന്റെ ബാക്കിപത്രങ്ങളിലെവിടെയോവെച്ചായിരുന്നു.
ഉയര്‍ന്ന പദവിയിലും, സാമ്പത്തികസ്ഥിതിയിലും ജീവിക്കുന്നവര്‍, നല്ലവണ്ണം ഇംഗ്ലീഷ് സംസാരിക്കുന്നവര്‍, ഇത്തരക്കാരോടൊക്കെ അച്ഛനു ഒരു തരം ആരാധനയായിരുന്നു. തന്റെ ആദര്‍ശശാഠ്യങ്ങളുടെ ഉരകല്ലില്‍ അളന്നുനോക്കാറുണ്ടായിരുന്നു, പക്ഷേ, അച്ഛന്‍ അവരേയും. ശത്രുക്കളെ സമ്പാദിക്കുന്നതില്‍ തരക്കേടില്ലാത്ത വൈഭവം കാണിക്കുമ്പോഴും, അച്ഛന്‍ ആരേയും ഒരിക്കലും വെറുത്തിരുന്നില്ലെന്നതും തീരാത്ത അത്ഭുതമായിരുന്നു എനിക്ക്. കളിയാക്കിയോ, വക്രോക്തിയിലോ അവരെന്തെങ്കിലും പറഞ്ഞാലും അച്ഛനത് തിരിച്ചറിയാനും കഴിഞ്ഞിരുന്നില്ല, മിക്കപ്പോഴും. ശുദ്ധത, അത്രയും അനാവശ്യമായ അളവിലായിരുന്നു അച്ഛനില്‍ എന്നും.
ഒരു ജന്മം കൊണ്ട്, ഒരു മകനും, ഒരച്ഛനെയും അളക്കാന്‍ കഴിയില്ല. എത്രയെത്ര ചിത്രങ്ങളാണ് തന്നിട്ടുപോയത്? എണ്ണ തേപ്പിച്ച് പുഴയിലെ പാറപ്പുറത്തിരുത്തി,, പുഴയില്‍ കഴുത്തോളം മുങ്ങിനിന്ന്, മറ്റു ചെറുപ്പക്കാരുടെ ആരാധന നിറഞ്ഞ കണ്ണുകളാല്‍ പരിസേവിതനായി, "ഹൃദയസരസ്സിലെ പ്രണയപുഷ്പമേ" പാടുന്ന യുവഗായകനുണ്ട് എന്റെ മനസ്സിലെ ചിത്രത്തില്‍; നല്ല ഭാഷയിലും സംഗീതത്തിലും കഥ പറഞ്ഞു ഫലിപ്പിക്കുന്ന കാഥികനുണ്ട്; മഴയില്‍ കുതിര്‍ന്ന് വരുന്ന ഞങ്ങളുടെ വികൃതിയെ ചീത്തപറഞ്ഞ് തലതുവര്‍ത്തിതരുന്ന പരിഭ്രമക്കാരനുണ്ട്; മാസത്തിലൊരിക്കല്‍ പുറമേനിന്നുള്ള ആഘോഷമായുള്ള ഹോട്ടല്‍ ശാപ്പാടിനിടക്ക്, ആരുംകാണാതെ പേഴ്സിലെ പൈസയെണ്ണി ഉറപ്പുവരുത്തി സ്വസ്ഥനാകുന്ന സാധാരണക്കാരനുണ്ട്; കളിവിളക്കിന്റേയും, മേളത്തിന്റെയും, വേഷപ്പകര്‍ച്ചയുടെയും നിറവില്‍ ഉറക്കം തൂങ്ങുന്ന മക്കളെ നന്നായ് നുള്ളി വേദനിപ്പിച്ചുണര്‍ത്തി കണ്ണുരുട്ടി കഥകളി കാണിച്ചു പേടിപ്പിക്കുന്ന വേഷക്കാരനുണ്ട്; ഏതാണ്ടെല്ലാ വിഷയങ്ങളിലും നന്നെ ബുദ്ധിമുട്ടി ഏറ്റവും കുറഞ്ഞ മാര്‍ക്കു വാങ്ങി വരുന്ന മകനെയോര്‍ത്ത് നെടുവീര്‍പ്പിടുന്ന പഴയ മാതൃകാദ്ധ്യാപകനുണ്ട്; ആദ്യമായി മകന്‍ നാടുവിടുന്ന ചരിത്രമുഹൂര്‍ത്തത്തില്‍ കരയാതിരിക്കാന്‍ ശ്രമിച്ചു വിഷമിച്ചു നില്‍ക്കുന്ന സാധുവുണ്ട്; ഓരോ കത്തിലൂടെയും മകനെ നേര്‍വഴിക്കാക്കാന്‍ വിഫലമായ് ശ്രമിച്ച ഗുണകാംക്ഷിയുണ്ട്; നിറഞ്ഞ വിഭവങ്ങള്‍ക്കു മുന്‍പില്‍ സംപ്രീതനായിരിക്കുന്ന വള്ളുവനാട്ടുകാരന്‍ ഭക്ഷണപ്രിയനുണ്ട്; ചുവന്ന പപ്പടം കിട്ടാതെ, അമ്മയോടു വഴക്കടിച്ച് മുഖം ചുവന്ന ശുണ്ഠിരാമനുണ്ട്; ഓര്‍മകള്‍ക്ക് എത്രയെത്ര ശേഷതല്‍പ്പങ്ങളാണ്. ഓരോന്നിലും കിടക്കാം, ഒരു ആയുസ്സോളം.
കുട്ടിക്കാലത്തു നിന്ന് ബലമായി മുറിച്ചുമാറ്റപ്പെടുകയാണ്, ഓരോ അച്ഛനമ്മമാരുടേയും മരണത്തോടെ, ഓരോ മക്കളും. ഭാര്യയുടെയും, ഭര്‍ത്താവിന്റേയും മക്കളുടെയുമൊക്കെ പുതിയ സ്നേഹപരിസരങ്ങളുടെ ആഡംബരങ്ങള്‍ക്കുപോലും, അച്ഛനമ്മമാരുമൊത്ത് കഴിഞ്ഞ ഒരു പഴയ വാടകവീട്ടിലെ ഇല്ലായ്മയോളം നിറവില്ല, ചെറുപ്പമില്ല, കളിചിരിയുടെ ചൂടും തണുപ്പുമില്ല, ബാല്യത്തിന്റെ ദിനരാത്രങ്ങളുടെ വെള്ളിവെളിച്ചവും, സ്നേഹനിലാവുമില്ല.
പുതിയ സ്നേഹപരിസരങ്ങളെല്ലാം തികച്ചും ഏകാന്തമാണ്. വിജനമാണ്. ശമ്പളക്കണക്കുകളുടേയും, ഒന്നിനും ഒന്നും തികയായ്മയുടെയും ചെറിയ അനിശ്ചിതത്വങ്ങളില്‍നിന്നും കൂടുതല്‍ വലിയ പുതിയ അനിശ്ചിതത്വങ്ങളിലേക്കുള്ള സമുദ്രപ്രയാണങ്ങളുടെ അറുമുഷിപ്പന്‍ ലോകമാണ്.
വിചിത്രമാണ് അച്ഛനമ്മമാരുടേയും മക്കളുടെയുമൊക്കെ ഈ ലോകം. അനാഥത്വത്തിനെക്കുറിച്ചുള്ള പേടികൊണ്ടായിരിക്കണം, പറക്കമുറ്റുമ്പോള്‍, ആളുകള്‍ സ്വന്തം വീടിന്റെ സുഖോഷ്മളതയിലേക്ക് പറന്നകലുന്നത്. പിന്നെ, അതായി ജീവിതം. പോരാ, ജീവിതം അതു മാത്രമായി. വിരുന്നുകാരെപ്പോലെ കൊല്ലത്തിലൊരിക്കലോ മറ്റോ വന്നെത്തുന്ന സനാഥരായ ഈ മാവേലിമക്കളെ കാത്തുകാത്തിരുന്നു, വൃദ്ധജന്മങ്ങള്‍ മെല്ലെ കെട്ടുപോവുകയും ചെയ്യുന്നു. മറ്റൊരിടത്ത്, മക്കളും അവരുടെ കുടുംബവും, പിന്നീട് ഇതേമട്ടില്‍ ആവര്‍ത്തിക്കുന്ന ചരിത്രത്തിന്റെ നിര്‍ദ്ദാക്ഷിണ്യത്തിലേക്ക് മെല്ലെ മെല്ലെ നീങ്ങിയെത്തുകയും ചെയ്യുന്നു.
പ്രായശ്ചിത്തംപോലെ, അപ്പോഴൊക്കെയും ഒരു പിതൃസ്മരണയോ, മാതൃസ്മരണയോ, ഓര്‍മ്മപ്പുഴയിലൂടെ വാക്കിന്റെ കുടത്തില്‍ മെല്ലെമെല്ലെ നീങ്ങിയൊഴുകുന്നു. സനാഥത്വത്തിന്റെ മിഥ്യാനിറവിലും, ഉള്ളിന്റെയുള്ളില്‍ ഓരോ മക്കളും പിന്നെയും പിന്നെയും അനാഥരാകുന്നു.
* അന്നാകരിനീനയിലെ പ്രസിദ്ധമായ കഥാരംഭം.

Sunday, April 1, 2007
ത്രികാലം
ഇന്നലെ
കവിതയൊരു മഴയായ്
എന്നിലെത്തുന്നൂ, കര
കവിയുമൊരു പുഴയായ്
നിന്നിലുമെത്തുന്നു
കവിതയുടെ
കാറ്റിന്റെ
പുഴയുടെ
കരകളില്‍
നമ്മുടെ
കാലം
കനിവാര്‍ന്നു നില്‍ക്കുന്നു
ഇന്ന്
കവിതയുടെ കാലം
കഴിഞ്ഞുപോയ്,
പുഴയുടെ
തെളിനീരൊഴുക്കും
നിലച്ചുപോയ്,
കാറ്റിന്റെ
ചിറകിലിരുന്നാരോ പറയുന്നു
കാലം
നന്നല്ല
കാഴ്ച്ചകള്‍ അത്ര നല്ലതല്ല
നാളെ
ഒറ്റക്കൊരാള്‍ വന്നു
നിര്‍ദ്ദയം ഓര്‍മ്മിപ്പിക്കും
നിങ്ങളീ *തെരുവിലെ ചോര കണ്ടില്ല,
ജീവിത
കല്‍ക്കരിയാഴങ്ങള്‍ കണ്ടില്ല
തൃഷ്ണയുടെ
പാതാള വായകള്‍ കണ്ടില്ല
കണ്ടതോ
കവിതയുടെ,
കാറ്റിന്റെ,
പുഴയുടെ,
കേവല
നിശ്ചല-സുന്ദര
കാഴ്ച മാത്രം
* നെറൂദയുടെ പ്രസിദ്ധമായ വരികള്‍
കവിതയൊരു മഴയായ്
എന്നിലെത്തുന്നൂ, കര
കവിയുമൊരു പുഴയായ്
നിന്നിലുമെത്തുന്നു
കവിതയുടെ
കാറ്റിന്റെ
പുഴയുടെ
കരകളില്‍
നമ്മുടെ
കാലം
കനിവാര്‍ന്നു നില്‍ക്കുന്നു
ഇന്ന്
കവിതയുടെ കാലം
കഴിഞ്ഞുപോയ്,
പുഴയുടെ
തെളിനീരൊഴുക്കും
നിലച്ചുപോയ്,
കാറ്റിന്റെ
ചിറകിലിരുന്നാരോ പറയുന്നു
കാലം
നന്നല്ല
കാഴ്ച്ചകള്‍ അത്ര നല്ലതല്ല
നാളെ
ഒറ്റക്കൊരാള്‍ വന്നു
നിര്‍ദ്ദയം ഓര്‍മ്മിപ്പിക്കും
നിങ്ങളീ *തെരുവിലെ ചോര കണ്ടില്ല,
ജീവിത
കല്‍ക്കരിയാഴങ്ങള്‍ കണ്ടില്ല
തൃഷ്ണയുടെ
പാതാള വായകള്‍ കണ്ടില്ല
കണ്ടതോ
കവിതയുടെ,
കാറ്റിന്റെ,
പുഴയുടെ,
കേവല
നിശ്ചല-സുന്ദര
കാഴ്ച മാത്രം
* നെറൂദയുടെ പ്രസിദ്ധമായ വരികള്‍
Wednesday, March 28, 2007
Jesus was.....
Jesus was…
Jesus might have been a Black.
Three logics vouch for that:
He addressed everyone “Brother”;
He spread gospels;
And, in the end he didn’t get a fair trial at all.
Jesus might equally have been a Jew;
with another three arguments that we knew;
He trod his father’s way of trade;
Never left his home till he reached two and thirty
He believed in his mother’s virginity, and she in his godliness.
But, Jesus, he could have been an Italian as well;
another three things prove that well.
He used signs to communicate;
After every food he drank wine;
And used much olive oil.
Jesus, a Californian? Might be:
Because he didn’t have his hair cut;
He always walked barefoot;
He established a religion.
But, Jesus would have been an Irish too.
See these reasons that could be true;
He never married;
Always narrated stories;
Loved meadows.
But, Jesus would have been a woman as well.
Three strong reasoning make it clear.
Unprepared, and without a grain left, still, he fed hundreds.
He shot messages across a multitude of dumb-heads.
Even from his death he had to return to finish errands that he left unaccomplished.

യേശു എന്നാല്‍......
യേശു എന്നാല്‍......
യേശു ഒരു കറുത്ത വര്‍ഗ്ഗക്കാരനാണ് എന്നതിന് മൂന്ന് നല്ല വാദങ്ങളുണ്ട്.
ഒന്ന്- അവന്‍ എല്ലവരേയും സഹോദരാ എന്ന് വിളിച്ചു.
രണ്ട്-അവന്‍ സുവിശേഷം പറയാന്‍ ഇഷ്ടപ്പെട്ടു.
മൂന്ന്- അവന് ഒരു നല്ല വിചാരണ ലഭിച്ചില്ല
യേശു ഒരു ജൂതനായിരുന്നു എന്നതിനുമുണ്ട് മൂന്നു നല്ല വാദങ്ങള്‍.
ഒന്ന്- അവന്‍ അപ്പന്റെ തൊഴിലില്‍ ഏര്‍പ്പെട്ടു.
രണ്ട്-അവന്‍ 32 വയസ്സു വരെ സ്വന്തം വീട്ടില്‍ കഴിഞ്ഞു.
മൂന്ന്-അമ്മ കന്യകയാണെന്ന് അവനും, അവന്‍ ദൈവമാണെന്ന് അമ്മയും വിശ്വസിച്ചു.
യേശു ഒരു ഇറ്റലിക്കാരനാണെന്നതിനു മൂന്ന് തത്തുല്ല്യ വാദങ്ങളുണ്ട്.
ഒന്ന്-അവന്‍ ആംഗ്യങ്ങള്‍ കൊണ്ട് സംസാരിച്ചു.
രണ്ടു-ഓരോ ഭക്ഷണത്തിനോടൊപ്പവും അവന്‍ വീഞ്ഞ് കുടിച്ചു.
മൂന്ന്-അവന്‍ ഒലീവെണ്ണ ധാരാളം ഉപയോഗിച്ചു.
പക്ഷേ, യേശു കാലിഫോര്‍ണിയക്കാരനായിരുന്നു എന്നതിനും മൂന്നു തത്തുല്ല്യ വാദങ്ങളുണ്ട്.
ഒന്ന്-അവന്‍ ഒരിക്കലും മുടി മുറിച്ചില്ല
രണ്ടു-എല്ലാ സമയവും അവന്‍ നഗ്നപാദനായി ചുറ്റിനടന്നു.
മൂന്ന്-അവന് ഒരു പുതിയ മതം തുടങ്ങിവെച്ചു.
പക്ഷേ, യേശു അയര്‍ലണ്ടുകാരനായിരുന്നു എന്നതിനുമുണ്ട് മൂന്നു വാദങ്ങള്‍.
ഒന്ന്-അവന്‍ വിവാഹമേ കഴിച്ചില്ല
രണ്ട്-അവന്‍ എപ്പോഴും കഥകള്‍ പറഞ്ഞുകൊണ്ടേയിരുന്നു
മൂന്ന്-അവന്‍ പുല്‍മൈതാനങ്ങളെ സ്നേഹിച്ചു.
പക്ഷേ, യേശു ഒരു സ്ത്രീയായിരുന്നു എന്നതിന് മൂന്നു ശക്തിയായ വാദങ്ങളുണ്ട്.
ഒന്ന്- തീരെ ഭക്ഷണമില്ലാതിരുന്ന സമയത്ത് ഒരു നിമിഷത്തെ മുന്നറിയിപ്പില്‍ ഒരു ആള്‍ക്കൂട്ടത്തെ അവന് ഊട്ടേണ്ടിവന്നു.
രണ്ട്-ഒരിക്കലും ഒന്നും മനസ്സിലാവാതിരുന്ന ഒരു പുരുഷാരത്തിനു കുറുകെ സന്ദേശമയക്കാന്‍ അവന്‍ ശ്രമിച്ചുകോണ്ടേയിരുന്നു.
മൂന്ന്-പണികള്‍ ചെയ്തു തീര്‍ക്കാന്‍ ബാക്കിയുള്ളതുകൊണ്ടു മരിച്ചിടത്തുനിന്നുപോലും അവന് എണീറ്റുവരേണ്ടിവന്നു.
അടിക്കുറിപ്പ്:
അന്തരിച്ച പവിത്രന്റെ ഒന്നാം ചരമവാര്‍ഷികത്തിന്, എഴുതിയതാരാണെന്നറിയില്ലെന്ന് പറഞ്ഞുകൊണ്ട്, പി.എന്‍.ഗോപീകൃഷ്ണന്‍ വായിച്ച കവിത (മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍-മാര്‍ച്ച് 25ല്‍ വന്നത്)
എഴുത്തിന്റെ കരുത്ത് എന്നൊക്കെ പറയുന്നത് ഇതാണ്. ഒരുപക്ഷേ, യേശുവിനെക്കുറിച്ച് ഇന്നുവരെ എഴുതപ്പെട്ട എല്ലാ പുസ്തകങ്ങള്‍ക്കും പകരംവെക്കാന്‍ ഈയൊരൊറ്റ ചെറിയ കവിത തന്നെ ധാരാളം മതിയാവും.
അജ്ഞാതനായ ആ കവിയെ നമിക്കാതിരിക്കുന്നതെങ്ങിനെ?
രാജീവ് ചേലനാട്ട്

Monday, March 26, 2007
നീളമുള്ള വഴികള്‍(3)
ജോണ്‍ പില്‍ഗര്‍
തര്‍ജ്ജമ: രാജീവ് ചേലനാട്ട്
ഞാന്‍ കണ്ടുമുട്ടിയവരില്‍ ഏറെ ധീരന്മാരായിരുന്നു ഇസ്രായേലിലെ വിമതര്‍. പത്തൊന്‍പതു വര്‍ഷം ജയിലില്‍ കഴിഞ്ഞ-അതില്‍ അധിക കാലവും, ഏകാന്ത തടവില്‍-, ഇപ്പോള്‍ വീട്ടുതടങ്കലിലും കഴിയുന്ന വാനുനുവടക്കം, ഇവരില്‍ പലരും ആ സമൂഹത്തില്‍ തന്നെ കഴിയുന്നവരാണ്. സമൂഹത്തിന്റെയും, കുടുംബത്തിന്റെയും, രാജ്യത്തിന്റെയും ഭ്രഷ്ട് ഏറ്റുവാങ്ങി, അതേ സമൂഹത്തില്‍ കഴിയേണ്ടിവരുന്നവര്‍. ഹോളോകാസ്റ്റിനു ഇരകളായവരുടെ ഓര്‍മ്മകളോടു വഞ്ചന കാട്ടിയവരായിട്ടണ് സമൂഹവും, രാജ്യവും, അവരുടെ കുടുംബം പോലും അവരെ കാണുന്നത്.
ഇതെഴുതുന്ന സമയത്ത്, 635 ഇസ്രായേലി സൈനികര്‍ അധിനിവേശ പാലസ്തീനില്‍ നിലയുറപ്പിക്കാന്‍ വിസമ്മതിച്ചിരിക്കുന്നു. നൂറുകണക്കിനാളുകളെ ജയിലില്‍ അടച്ചുകഴിഞ്ഞു. മറ്റു ചിലര്‍ ഭരണകൂടത്തിനെതിരെ പരസ്യമായ പ്രസ്താവനകളുമായി അരങ്ങത്തു വന്നിരിക്കുന്നു. സൈന്യത്തിലെ എല്ല വിഭാഗങ്ങളിലും പെടുന്നവരുണ്ട് ഇവരില്‍. 2003 സെപ്റ്റെംബെറില്‍ ഇരുപത്തേഴു വ്യോമസേനക്കാര്‍ (അതില്‍ 67-ലെ യുദ്ധനായകന്‍ ബ്രിഗേഡിയര്‍ ജനറല്‍ യിഫ്താസ്പെക്റ്ററും ഉള്‍പ്പെടുന്നു).
ജനവാസഭൂമികളില്‍ "നിയമവിരുദ്ധവും, അധാര്‍മ്മികവുമായ" ഇടപെടലുകള്‍ നടത്താന്‍ അവര്‍ വിസമ്മതിച്ചു. അതില്‍ ഭൂരിപക്ഷവും മൂന്നു വര്‍ഷത്തെ നിര്‍ബന്ധിത സൈനിക സേവനത്തിനു നിയോഗിക്കപ്പെട്ട യുവാക്കളായിരുന്നു. അവരുടെ സംഘടനയുടെ പേര്‍ "വിമത ധീരര്‍" എന്നാണ്.
അവരിലൊരാളും, യാഥാസ്ഥിതിക ജൂതനുമായ സര്‍ജന്റ് ഇഷായ് റോസന്‍സ്‌വിയുമായ് ഒരു ഉച്ചസമയം ഞാന്‍ പങ്കിട്ടു. ചുറ്റും കണ്ടേക്കാവുന്ന സംശയഗ്രസ്തമായ കണ്ണുകളില്‍ നിന്നകന്ന്, ടെല്‍ അവീവിലെ ഒരു പാര്‍ക്കില്‍ വെച്ചു ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു, എങ്ങിനെ അയാള്‍ ഒരു കരിങ്കാലിയായെന്ന്.
വിചാരിച്ചതിലുമധികം സമയമെടുത്തു അയാള്‍ മറുപടി പറയാന്‍. "ഗാസയില്‍ എന്റെ വിഭാഗത്തിന്റെ കൂടെ വന്നതു മുതല്‍ തന്നെ എനിക്കു ബോധ്യമായി. ഭീകരമായ ഒന്നാണ് ഞങ്ങള്‍ ചെയ്യുന്നതെന്ന്. എങ്കിലും ഞാനത് ചെയ്തു. വീട്ടില്‍ പോവുമ്പോള്‍ ഞാന്‍ ഇതിനെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. ഒരു തരം ജക്കില്‍ ഹൈഡ് കഥാപാത്രത്തെപ്പോലെയായിരുന്നു ഞാന്‍ വീട്ടില്‍. പിന്നീടെനിക്കു മനസ്സിലായി, അതിര്‍ത്തിയുടെ തെറ്റായ ഭാഗത്താണ് ഞാനെന്ന്. ദിവസവും വഴി തടസ്സങ്ങള്‍ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നു ഞങ്ങള്‍. അവിടെ നിങ്ങള്‍ക്ക് ഒരു ജോലിയുമില്ല. വെറുതെ നില്‍ക്കുക. വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഒരു പക്ഷേ പറയുക "ഇത് അറുമുഷിപ്പനാണെന്ന്" മാത്രമായിരിക്കും. പിന്നീടാണ് നിങ്ങള്‍ക്ക് ബോധ്യമാവുക, ഈ നിഷ്ക്രിയത്വം യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്യുന്നതെന്ന്. ആയിരക്കണക്കിനാളുകളെ അപമാനത്തിലും, വിദ്വേഷത്തിലും, വിശപ്പിലും, മടുപ്പിലും തളച്ചിടുകയാണ് അതെന്ന്.
സങ്കല്‍പ്പിച്ചു നോക്കൂ. പുലര്‍ച്ചെ അഞ്ചുമണിക്ക് നിങ്ങളവിടെ നില്‍ക്കുന്നു. നിങ്ങളവരുടെ കണ്ണുകള്‍ കാണുന്നു. അവരില്‍ ഒരാള്‍ നിങ്ങലുടെ പിതാമഹനായിരിക്കാനും മതി. അവരെ വിളിച്ചുനിര്‍ത്തി നിങ്ങള്‍ക്ക് പറയണമെന്നുണ്ട്. "നോക്കൂ, ഞാന്‍ ഉള്ളിന്റെയുള്ളില്‍ നല്ലൊരുവനാണ്. എനിക്കു നിങ്ങളോടു ഒരു വിരോധവുമില്ല". പക്ഷേ അതല്ല കാര്യം, അവര്‍ക്ക്, നിങ്ങള്‍, അധിനിവേശം തന്നെയാണ്. ആരും അവനവന്റെ സ്വാതന്ത്ര്യം വെറുതെ തരികയൊന്നുമില്ല.
പക്ഷേ, സര്‍ക്കാര്‍ പറയുന്നത്, ഈ മാര്‍ഗ്ഗതടസ്സങ്ങള്‍ ചാവേറുകളെ തടയാനാണെന്നല്ലെ?
ചാവേറുകള്‍ ഉണ്ടാവുന്നതിനു മുപ്പത്തഞ്ചുകൊല്ലങ്ങള്‍ക്കു മുന്‍പ് നമ്മള്‍ ഈ മാര്‍ഗ്ഗതടസ്സങ്ങള്‍ ഉണ്ടാക്കിയിരുന്നു. നിയന്ത്രിക്കാന്‍ മാത്രമാണത്. നിയന്ത്രിക്കാന്‍.
നിങ്ങളുടെ നിയന്ത്രണത്തിന്‍ കീഴിലുള്ളവര്‍ നിങ്ങളുമായി ഇതിനെക്കുറിച്ച് തര്‍ക്കിക്കാറുണ്ടോ?
നിങ്ങള്‍ക്ക് എല്ലാ അധികാരവുമുണ്ട്. അവര്‍ക്കൊന്നുമില്ല. നിങ്ങള്‍ക്കു ഏതു നിമിഷവും അവരുടെ രേഖകള്‍ പിടിച്ചെടുക്കാം. പിന്നെ അവശേഷിക്കുന്നതായി അവര്‍ക്കൊന്നുമില്ല. രേഖകള്‍ നഷ്ടപ്പെട്ടാല്‍ ആ നിമിഷം ജയിലിലാണ്. അതുകൊണ്ട് അവര്‍ അതിനു മുതിരില്ല. അവര്‍ നിസ്സംഗരാവുകപോലും ചെയ്തേക്കാം. പക്ഷേ അവരുടെ ഉള്ളില്‍, അവര്‍ തീര്‍ച്ചയായും നിസ്സംഗരല്ല.
നിങ്ങള്‍ ദിവസവും കണ്ടുമുട്ടുന്ന മറ്റു ഇസ്രായേലികള്‍, നിങ്ങളൊരു വിമതനാണെന്നു അറിയുന്നവര്‍, അവര്‍ നിങ്ങളെ എങ്ങിനെയാണ് കാണുന്നത്?
ചിലര്‍ ഞങ്ങളെ തീവ്ര ഇടതുപക്ഷമായിട്ടാണ് കാണുന്നത്. അതാണ് ഏറ്റവും വലിയ തമാശ. ഞാനൊരു മതവിശ്വാസിയാണ്. അവര്‍ക്ക് ഇതില്‍ ധാര്‍മ്മികതയുടെ പ്രശ്നമേ കാണാനാവുന്നില്ല. അവര്‍ കരുതുന്നത്, ഞങ്ങളുടെ തല തിരിഞ്ഞുപോയി എന്നാണ്. എന്റെ അടുത്ത ഒരു സുഹൃത്ത് എന്താണ് പറഞ്ഞതെന്ന് അറിയാമോ? "ശരിയാണ്, ഇതൊരു വങ്കന്‍ യുദ്ധമാണ്. എങ്കിലും, ഒരു യുദ്ധം തന്നെയാണ്. നമ്മളത് പൊരുതിതീര്‍ക്കുക തന്നെ വേണം." എന്നാണ്.
കുടുംബം?
"വീട്ടിലിതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കാറില്ല. സംസാരിക്കാതിരിക്കാന്‍ ശ്രമിക്കാറുണ്ട്. ഭാര്യ മറ്റെന്തെങ്കിലും സംസാരിക്കാന്‍ ശ്രമിക്കും. കാരണം, ഈ വിഷയം ബുദ്ധിമുട്ടുള്ള ഒന്നാണ്.
അതിനര്‍ത്ഥം, ഇത് നിങ്ങള്‍ സ്വയം ചെയ്യുന്നതാണ് എന്നല്ലെ?
അതെ, ഞാനിതില്‍ ഒറ്റക്കാണ്.
എന്തു വിലയാണ് നിങ്ങളിതിനു കൊടുക്കുന്നത്?
ഞാനൊരു നായകനൊന്നുമല്ല. ഞാന്‍ ദുഃഖിതനാണ്. പൊതുവഴിയില്‍ വെച്ച് എനിക്കു തീരെ പരിചയമില്ലാത്ത ഒരാള്‍ എന്നോട് വന്ന്, "നിങ്ങള്‍ ചെയ്തത് പത്രത്തില്‍ വായിച്ചു, കഷ്ടം, നിങ്ങളെപ്പോലുള്ളവരാണ് നമ്മുടെ രാജ്യത്തെ തകര്‍ക്കുന്നത്" എന്നൊക്കെ പറയുമ്പോള്‍, എനിക്കു വേദനിക്കുന്നുണ്ട്. ശരീരത്തില്‍ ഒരു കത്തിയിറക്കും പോലെയാണത്. ഹൃദയം കൊണ്ടും, ബുദ്ധികൊണ്ടും ഒരു വൈയക്തികമായ യുദ്ധത്തിലേക്കാണ് ഞാന്‍ മുങ്ങിത്താഴുന്നത്. എങ്ങിനെയാണത് ഞാന്‍ നിങ്ങളോടത് വിശദീകരിക്കുക?
നിങ്ങളോടു തന്നെ എപ്പോഴും വിശദീകരിക്കേണ്ടിവരുന്നു അല്ലേ?
അതെ, വിശദീകരിക്കുക മാത്രമല്ല, സ്വയം ബൊദ്ധ്യപ്പെടുത്തേണ്ടിയും വരുന്നുണ്ട്. സ്വയം പറയണം. "ഇഷായ്, നിങ്ങളൊരു രാജ്യദ്രോഹിയല്ല....നിങ്ങളൊരു രാജ്യദ്രോഹി അല്ല.. എന്ന് നൂറുവട്ടം. സ്വയം ഇങ്ങിനെ പറയേണ്ടി വരുക എന്നത് എളുപ്പമുള്ള കാര്യവുമല്ല.
ഇസ്രായേലിനെക്കുറിച്ചുള്ള വിമര്‍ശനത്തെ, സെമിറ്റിക് വിരോധവുമായി കൂട്ടിക്കുഴക്കുന്ന വിദേശത്തുള്ള ജൂതരോട് നിങ്ങളെന്താണ് പറയാറുള്ളത്?
ഇതൊരു ആന മണ്ടത്തരമാണ്. ഏറ്റവും വൃത്തികെട്ട പ്രചരണം. ബ്രിട്ടണിലും, ലോകാത്താകമാനവുമുള്ള ജൂതന്മാര്‍ ഇത്തരം പ്രചരണം കൊണ്ടു അധിനിവേശത്തെയും, അതിന്റെ ഭീകരതയേയും നടപ്പാക്കുക മാത്രമാണ് വാസ്തവത്തില്‍ ചെയ്യുന്നത്. ജൂതന്റെ പീഡാനുഭവങ്ങളുടെ ഓര്‍മ്മയെ മറ്റൊരു ജനതയെ അടിച്ചമര്‍ത്താനുള്ള ഉപാധിയാക്കരുത്. അതാണ് ശരിക്കും (മത)നിന്ദ.
താങ്കളുടെ സഹപ്രവര്‍ത്തകരോട് എന്താണ് പറയാന്‍ ആഗ്രഹിക്കുന്നത്?
ദേശാഭിമാനത്തെ വസ്തുനിഷ്ഠമായി വിലയിരുത്തേണ്ടിയിരിക്കുന്നു. അധിനിവേശ പ്രശ്നത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നതു മാത്രമാണ് ഇന്ന് ഓരോ ദേശാഭിമാനിയിലും അവശേഷിക്കുന്ന കടമ.
(അവസാനിച്ചു)

Sunday, March 25, 2007
Open proposal by The Statesman to WB Chief Minister
Ravindra Kumar, Editor, The Statesman
------------ --------- ---
YES, CHIEF MINISTER!
A proposal that Mr Buddhadeb Bhattacharjee must approve if he does
not wish to be accused of violating Article 14 of the Constitution.
By RAVINDRA KUMAR
I am planning to write a letter to the Chief Minister of West Bengal.
Here is a draft, which I offer to readers ~ who are, after all, the
most important stakeholders in The Statesman ~ for comment.
Dear Mr Chief Minister,
I write this on behalf of The Statesman, a newspaper that is more
than 130 years old and is directly descended from The Friend of
India, founded 1818. In other words, we were born about half a
century before the house of Tatas was founded as a trading firm, a
reference that you may find mysterious but one that I promise to
explain as I go along.
In February last year, we applied to your Housing Minister and head
of the West Bengal Housing and Infrastructure Development Corporation
for a two-acre plot of land in New Town, Kolkata. In October or
thereabouts, some seven or eight months later, we received a letter
from WBHIDCO that it had been decided to allot the land to us. But,
curiously, there were no details furnished in the letter about the
location, the cost or anything else. Thereafter, there has been no
word from WBHIDCO.
I had indicated that we required the land for our own use, for
production activities and for new business ventures, including
software development, that we proposed to set up. While there were
several locations available to us for the proposed investment,
including in the states of Himachal Pradesh, Uttarakhand, Bihar,
Jharkhand and Chhattisgarh, we felt that West Bengal, which has been
our home for nearly two centuries, would be most suitable.
I must hasten to add, however, that I am not making a grievance of
the fact that 13 months after our application, there is no sign of
the land, much less the terms under which it is to be allotted. The
wheels of government grind slowly, and bureaucracies cannot be
hurried. I am sure, some day in the not so distant future, our file
will be found in the WBHIDCO office and the land will be allotted.
The purpose of this letter is different. I am given to understand
from reports of your Industries Minister, Mr Nirupam Sen's statement
in the West Bengal Assembly that your government is offering a better
alternative.
I understand that you are offering land to investors, especially
those who are considering other states, on lease at favourable terms,
and I would like to urge you to use your good offices to make such an
allotment to us.
The Statesman would be interested in acquiring on 90-year lease about
10 acres of land. We are prepared to pay an annual lease rent of Rs
80,000 for the first five years, calculated at the rate of Rs 8,000
per acre per annum. We are prepared to offer an increase of 25 per
cent every five years thereafter for the next 30 years. Thus we will
agree to pay Rs 100,000 per year from years 6 to 10, Rs 125,000 per
year for years 11 to 15, Rs 156,250 per year for years 16 to 20, and
so on. However, I understand that you will charge lease rent only for
about 40 per cent of the land, so these figures will be
proportionately reduced.
We understand that your government is offering several other
incentives for investment in the state, and I would request you to
confirm that we will be eligible for each of the following:
a) A loan of Rs 2 crore at 1 per cent per annum interest from the
West Bengal Industrial Development Corporation;
b) Allotment of 0.5 acre of land in New Town, Rajarhat, of which 0.2
acre will be at a cost of Rs 3 crore per acre and may be used for
commercial purposes and 0.3 acre at a cost of Rs 2.5 crore per acre
for setting up a housing project, to one of our subsidiary companies;
c) Five acres of land in the BRADA area; and
d) Refund of VAT (should it be applicable) for the first 10 years of
our lease.
There are some additional facts that you must bear in mind whilst
considering our application.
If the Government of West Bengal grants our request, we will be able
to take up our expansion activities in the state and will not need to
go to Uttarakhand, Jharkhand, Himachal Pradesh or Chhattisgarh. In
the strictest confidence I must tell you not only is our heart not in
any of these states, it would be incredibly silly for us to consider
any of them. A newspaper needs to be close to its readers; just as a
car manufacturing company must be close to the source of its main raw
material ~ steel ~ and to transportation links and markets. But of
course, you can tell your political opponents that had you not
offered these incentives, we would have gone away.
As a sagacious Chief Minister, I am sure you must be wondering if the
business activities we plan to take up will generate jobs. I am sure
they will. Unlike the automobile industry, which is extremely
mechanized and uses robots in assembly lines (my brother-in-law who
has a Ph.D in robotics from Stanford and who worked for many years
with General Motors in Michigan tells me that nearly 90 per cent of
assembly line jobs are done by robots), the newspaper industry is
still quite labour-intensive. At the end of a long day spent covering
police firings, clashes and bombings, we may look like zombies,
however I can assure you we are human.
But let's get down to specifics. I hereby assure you that for every
1,000 jobs the Tatas provide in their car manufacturing plant, we
will provide 10. This is only fair, as we are only asking for one per
cent of what they have got from you. Thus, if they give 10,000 people
jobs, I assure you that The Statesman will offer jobs to at least 100
people.
That is not all, though. I believe that on the basis of the terms
your government has offered, Mr Tata has promised to produce a Re 1-
lakh car. As I am only asking for 1% of what you have given him, I
ought to promise to produce a newspaper costing Rs 1,000. However, I
am feeling generous, and so here's my offer. If you give us what we
have asked for, I promise to sell our newspapers at a cover price of
Re 1 each, at least for the first year after commencement of
production from the new facilities. You will appreciate that in this
respect our terms are a thousand times better than those offered by
the Tatas.
There are several other benefits to our proposal. First, as we are an
impoverished newspaper and not remotely likely to be buying the
world's fourth-largest publisher at any point in the foreseeable
future, no eyebrows will be raised at your government giving us a
loan at 1 per cent per annum interest.
As we are seeking only 10 acres of land, you may not have to displace
more than three or four farmers, of whom perhaps half will part with
their land willingly. How many trenches can two farmers dig? And
should they resist, you may not have to fire more than a bullet or
two. Even if you have to do that, the repercussions will not be
serious. I do not see Left constituents threatening a revolt over one
bullet, much less the Governor feeling aggrieved enough to issue a
statement.
Thus, you will appreciate that our proposal has much to commend it,
and very few disadvantages. As such, I am sure you will approve it
expeditiously, bearing in mind that not doing so might be deemed
discriminatory and therefore violative of Article 14 of the
Constitution. Do please let me know as soon as you start fencing our
land, so that I can fetch up at Writers' Buildings to sign the
necessary papers and hand over a cheque for Rs 32,000 (40% of Rs
80,000).
I look forward to doing business with you.
With kind regards
Yours sincerely ...
(Ravindra Kumar)

Saturday, March 24, 2007
നീളമുള്ള വഴികള്‍(2)
ജോണ്‍ പില്‍ഗര്‍
തര്‍ജ്ജമ: രാജീവ് ചേലനാട്ട്
ഒരു യുവ പട്ടാളക്കാരനായി കഴിഞ്ഞ കാലത്തായിരുന്നു റാമിക്കു ആ "അപ്രിയ സത്യത്തെക്കുറിച്ചുള്ള ബോധം' ഉണ്ടായിത്തുടങ്ങിയത്."1967-ലെ യുദ്ധം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു. പുതിയ കുടിയേറ്റക്കാര്‍ ഓമനപ്പേരിട്ടു വിളിച്ചിരുന്നപോലെ "ദിവ്യമായ ഇടപെടല്‍" ഒന്നുമായിരുന്നില്ല ആ യുദ്ധം. ഇസ്രായേലിന്റെ ഹൃദയത്തിലെ അര്‍ബുദത്തിന്റെ ആരംഭമായിരുന്നു അത്". പിന്നീട് 73ലെ യോകിപ്പൂര്‍ യുദ്ധത്തില്‍ തന്റെ കൈകളിലും ചോര പുരണ്ടിരുന്നുവെന്ന് റാമി തിരിച്ചറിഞ്ഞു.
സമാധാനത്തിനായുള്ള "നഷ്ടപ്പെട്ടവരുടെ കുടുംബ"ത്തിന്റെ രക്ഷാകര്‍ത്തൃസംഘടനയുടെ സ്ഥാപകരാണ് റാമിയും നൂറിറ്റും. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഇസ്രായേലി-പാലസ്തീനി കുടുംബങ്ങളെ ഒരുമിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒന്നാണ് ഈ സംഘടന. ചാവേറുകളുടെ കുടുംബാംഗങ്ങളുമുണ്ട് അതില്‍. അവര്‍ ഒരുമിച്ച് വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ആത്മാര്‍ഥവും, ഗൗരവവുമുള്ള ചര്‍ച്ചകള്‍ക്കു രാഷ്ട്രീയക്കാരെ പ്രേരിപ്പിക്കുന്നു. ഞാന്‍ റാമിയെ കാണുന്നതിനു അല്‍പ്പം മുന്‍പ് മാത്രമായിരുന്നു ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ കാര്യാലയത്തിനു മുന്‍പില്‍ അവര്‍ ആയിരം ശവപ്പെട്ടികള്‍ നിരത്തിവെച്ചത്. ഇസ്രായേലിന്റേയും, പാലസ്തീന്റേയും പതാകകള്‍കൊണ്ട് പൊതിഞ്ഞ പെട്ടികള്‍.
കഴിഞ്ഞകാലം മറക്കുകയോ, അതിനു മാപ്പുകൊടുക്കുകയോ ഒന്നുമല്ല ഞങ്ങളുടെ ലക്ഷ്യം", റാമി പറയുന്നു.
മകള്‍ മരിച്ച ഒരച്ഛന്റെ അമര്‍ഷത്തിനെയും, സമാനരായ മറ്റുള്ളവരിലേക്കെത്താനുള്ള വികാരത്തെയും നിങ്ങള്‍ എങ്ങിനെയാണു വേര്‍തിരിക്കുന്നത്?
വളരെ എളുപ്പമുള്ള സംഗതിയാണു. ഞാനൊരു മനുഷ്യജീവിയാണു. മൃഗമല്ല. എനിക്കെന്റെ കുഞ്ഞിനെയാാണു നഷ്ടപ്പെട്ടത്. എന്റെ ബുദ്ധിയോ, വിവേകമോ അല്ല. വികാരത്തില്‍ നിന്നുകൊണ്ട് ചിന്തിക്കുന്നതും, പ്രവര്‍ത്തിക്കുന്നതും ചോരച്ചുഴികള്‍ വലുതാക്കുകയേ ഉള്ളൂ. നിങ്ങളാലോചിക്കണം. നമ്മുടെ രണ്ടാളുകളും ഇവിടെ കഴിയേണ്ടവരാണ്. അവര്‍ ആവിയാവുകയൊന്നുമില്ല. എതെങ്കിലും തരത്തില്‍ ഒരു ഒത്തുതീര്‍പ്പിലെത്തണം.അതു നിങ്ങള്‍ വിവേകം കൊണ്ടാണ് ചെയ്യേണ്ടത്, വികാരം കൊണ്ടല്ല.
സ്മദാറിനെ കൊന്ന ചാവേറിന്റെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നുവോ?
ഒരിക്കല്‍ അതിനു ശ്രമിച്ചിരുന്നു. ആരോ ചിലര്‍ക്കു അതിനെക്കുറിച്ചൊരു സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. അതിലെനിക്കു താത്‌പ്പര്യമുണ്ടായിരുന്നില്ല. എനിക്കു ഭ്രാന്തൊന്നുമില്ല. മറക്കാനും, മാപ്പുകൊടുക്കാനും എനിക്കാവില്ല. കൊച്ചുകുട്ടികളെ കൊല്ലുന്ന ഒരാള്‍ കുറ്റവാളിതന്നെയാണ്. ശിക്ഷിക്കപ്പെടുകയും വേണം. നിങ്ങള്‍ക്കു മനസ്സിലാകുന്നുണ്ടാകും. ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തനം തുടരാന്‍ എനിക്കെന്നോടു തന്നെ യുദ്ധം ചെയ്യേണ്ടിവരുന്നുണ്ട്. ഒന്നെനിക്കു പക്ഷേ തീര്‍ച്ചയുണ്ട്. ആ ചാവേറും, എന്റെ മകളും ഒരുപോലെ ഇരകള്‍ മാത്രമാണ്.
മറ്റു ചാവേറുകളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിരുന്നുവോ?
ഉവ്വ്. വളരെ ഊഷ്മളവും, പ്രോത്സാഹജനകവുമായിരുന്നു അത്.
അതിന്റെ അര്‍ത്ഥം എന്താണ്?
സമാധാനം ഉണ്ടാവണം എന്നാണു അതിന്റെ അര്‍ത്ഥം. ഞാന്‍ മുന്‍പ് പറഞ്ഞപോലെ, എന്റെ കൈകളിലും രക്തമുണ്ട്. ഇസ്രായേലിന്റെ സൈന്യത്തില്‍ ഞാനും ഒരു പട്ടാളക്കാരനായിരുന്നു. പക്ഷേ, ഓരോരുത്തരുടേയും വ്യക്തിപരമായ ചരിത്രത്തിലേക്ക് നിങ്ങള്‍ ചുഴിഞ്ഞിറങ്ങിയാല്‍, നിങ്ങള്‍ക്കൊരിക്കലും സമാധാനം പുനസ്ഥാപിക്കാനാവില്ല. കൂടുതല്‍ തര്‍ക്കങ്ങളും, കുറ്റപ്പെടുത്തലുകളും ഉണ്ടാക്കാനേ അത് സഹായിക്കൂ. നാളെ ഞാന്‍ ഹിബ്രോണിലേക്കു പോവുന്നുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട പാലസ്തീനി കുടുംബങ്ങളെ കാണാന്‍. ഞങ്ങളുമായി സമാധാനം പുനസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന മറുഭാഗത്തിന്റെ പ്രതിനിധികളാണ് അവര്‍.
ഇസ്രായേലിലെ പൊതുജനവികാരം മറിച്ചല്ലേ?
എനിക്കൊരു സുഹൃത്തുണ്ട്. അയാള്‍ പറയുന്നത്, ഞങ്ങളുടെ ഈ പ്രവര്‍ത്തനം, സമുദ്രം കുടിച്ചു വറ്റിക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് എന്നാണ്. ഞങ്ങള്‍ വളരെക്കുറച്ചുപേരെ ഈ സംഘടനയില്‍ ഉള്ളൂ എന്നത് നേരുതന്നെ. ലോകത്തെ ഇന്നു നയിക്കുന്നത് ഏതാനും വിഡ്ഢികളാണെന്നതും നേരല്ലേ? അമേരിക്കയുടേയും, ഇസ്രായേലിന്റേയും രാഷ്ട്രത്തലവന്മാരെയാണ് ഞാന്‍ ഉദ്ദേശിച്ചത്. തീവ്രവാദമെന്ന വാക്കെടുത്ത്, അതിനുചുറ്റും എല്ലാ ന്യായങ്ങളും നിര്‍മ്മിക്കുന്നത്(അവര്‍ ചെയ്യുന്നപോലെ). കൂടുതല്‍ ദുരിതങ്ങളും, യുദ്ധങ്ങളും, അപകടങ്ങളും, പകയും, ശിക്ഷയും, ചാവേറുകളേയും സൃഷ്ടിക്കാന്‍ മാത്രമേ ഉതകൂ. എവിടേക്കും കൊണ്ടു ചെന്നെത്തിക്കില്ല അതു നമ്മെ. അങ്ങിനെ നോക്കുകയാണെങ്കില്‍, ജോര്‍ജ്ജ് വാഷിങ്ങ്‌ടണും, ജോണ്‍ കനിയാട്ടിയും, നെല്‍സണ്‍ മണ്ടേലയുമൊക്കെ തീവ്രവാദികളാണെന്നു വരില്ലേ?
ഈ ദുരിതം അവസാനിപ്പിക്കാന്‍ എന്താണ് ചെയ്യേണ്ടത്?
അജ്ഞതക്കെതിരെ പോരാടണം നമ്മള്‍. സ്കൂളുകളില്‍ പോയി സംസാരിക്കറുണ്ട് ഞങ്ങള്‍ കുട്ടികളോട്. ഈ സംഘര്‍ഷം തുടങ്ങിയത് എങ്ങിനെയാണെന്ന് അവരെ മനസ്സിലാക്കിക്കാന്‍, ഒരു കഥ ഭാവന ചെയ്യാന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെടാറുണ്ട്. "മുഹമ്മദും കുടുംബവും സമാധാനത്തോടെ കഴിഞ്ഞിരുന്ന വീട്ടിലേക്കു മഴ കോരിച്ചൊരിയുന്ന ഒരു രാത്രി, മോശയും മക്കളും കയറി വന്നു. അവര്‍ ആകെ തകര്‍ന്നടിഞ്ഞവരും, പരിക്ഷീണരുമായിരുന്നു. അവര്‍ പറഞ്ഞു. ക്ഷമിക്കണം, ഞങ്ങളൊരിക്കല്‍ ഈ വീട്ടില്‍ താമസിച്ചിരുന്നു". അറബ്-ജൂത സംഘര്‍ഷത്തിന്റെ ആകെത്തുക ഈയൊരു കഥയിലുണ്ട്. ഞാന്‍ കുട്ടികളോടു പറയാറുണ്ട്. തങ്ങള്‍ക്ക് അവകാശപ്പെട്ടതെന്നു ബോധ്യമുള്ള ഭൂമിയുടെ എഴുപത്തെട്ട് ശതമാനവും അവര്‍ നമുക്ക് തന്നു. 67ലെ യുദ്ധത്തിനുശേഷം ബാക്കിവന്ന ആ ഇരുപത്തെട്ടു ശതമാനം ഭൂമിയെങ്കിലും നമ്മള്‍ അവര്‍ക്ക് വിട്ടുകൊടുക്കേണ്ടതല്ലേ?
സമാധാന ചര്‍ച്ചകള്‍ തകരുന്നതിനുമുന്‍പ് ക്യാംപ് ഡേവിഡില്‍ വെച്ച്, യഹൂദ് ബാരക് അറാഫത്തിനു നല്‍കിയ ഉറപ്പുകളുടെ ഭൂപടം ഞങ്ങള്‍ കുട്ടികളെ കാണിച്ചു. വെസ്റ്റ് ബാങ്കിന്റെ വളരെയധികം പ്രദേശങ്ങള്‍ ജൂതകുടിയേറ്റക്കാര്‍ക്കുവേണ്ടി ഒഴിച്ചുവെച്ചതിനു ശേഷമുള്ള ഭൂപടമായിരുന്നു അത്. എക്കാലത്തെയും ഏറ്റവും വലിയ രഹസ്യങ്ങളില്‍ ഒന്നായിരുന്നു അത്. കാരണം, ബാരക് ഒരിക്കലും ഔദ്യോഗിക ഭൂപടങ്ങള്‍ അനുവദിച്ചിരുന്നില്ല. പാലസ്തീനികള്‍ക്ക് ഒരിക്കലും സമ്മതിക്കാന്‍ സാധിക്കുമായിരുന്നില്ലാത്ത നിര്‍ദ്ദേശങ്ങളായിരുന്നു അവയില്‍.
സ്കൂളുകളിലും, പൊതുസ്ഥലങ്ങളിലും ഏതുതരം പ്രതികരണമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്?.
ഈ എഴുപത്തെട്ടിന്റെയും, ഇരുപത്തിരണ്ടിന്റേയും കണക്കുകള്‍ കാണുമ്പോള്‍ കുട്ടികളുടെ അറിവില്ലായ്മ മെല്ലെ മെല്ലെ നീങ്ങുന്നത് അവരുടെ മുഖത്തുനിന്നു ഞാന്‍ അറിയുന്നു. നിങ്ങള്‍ക്കറിയാമോ, ഉറ്റവര്‍ നഷ്ടപ്പെട്ടവരെ ഇസ്രായേല്‍ കാണുന്നത് വലിയ ആദരവോടെയാണ്. കാരണം അവര്‍ രാജ്യത്തിനു വില നല്‍കിയവരാണ്. എനിക്കും കിട്ടേണ്ടതാണ് അത്. പക്ഷേ, ഇന്ന് ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ആരുമില്ല.
എല്ലാ ജറുസലേം ദിനത്തിലും (ജൂണ്‍ 7)സ്മദാറിന്റെ ചിത്രവുമേന്തിറാമി തെരുവില്‍ നില്‍ക്കും. സമാധാനപ്രവര്‍ത്തനങ്ങളുടെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച്. അയാളും കൊല്ലപ്പെടേണ്ടതായിരുന്നു എന്നാണത്രെ ആളുകള്‍ പറയുന്നത്!
"പ്രശ്നത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി ഇതാണ്". റാമി പറയുന്നു.
ഈ ജറുസലേം ദിനത്തിലും നിങ്ങളതു ചെയ്യുമോ?
ചെയ്യും. ആളുകള്‍ എന്നെ കാര്‍ക്കിച്ചുതുപ്പുകയും, ശപിക്കുകയും ചെയ്തേക്കാം. അത് മനുഷ്യവികാരങ്ങളുടെ ഒരു ഭാഗം മാത്രമേ ആവുന്നുള്ളു. മറു ഭാഗത്തിനാണ് നമ്മള്‍ പരിഹാരം തേടേണ്ടത്. ഞങ്ങള്‍ അതിനു നല്ലൊരു തുടക്കം ഇട്ടിട്ടുണ്ട്.
ഒരു സൈനിക അധിനിവേശം നടക്കുമ്പോള്‍, സമൂഹം എന്തു വിലയാണ് കൊടുക്കേണ്ടിവരുന്നത്?
താങ്ങാന്‍ സാധിക്കാത്ത വിലയാണ്. ധാര്‍മികച്യുതിയില്‍ നിന്ന് അതാരംഭിക്കുന്നു. അതിര്‍ത്തി കടക്കാന്‍ ഗര്‍ഭിണികളെ അനുവദിക്കാതിരിക്കുകയും, അങ്ങിനെ കുട്ടികള്‍ മരിക്കാന്‍ ഇടവരുത്തുകയും ചെയ്യുമ്പോള്‍, നമ്മളും, ചാവേറുകളും തമ്മില്‍ വ്യത്യാസമില്ലാതാവുന്നു. നമ്മള്‍ മൃഗമായി അധഃപ്പതിച്ചുകഴിഞ്ഞു എന്നര്‍ത്ഥം.
മറ്റു രാജ്യങ്ങളിലെ ജൂതരോട്, ഉദാഹരണത്തിന്, -ഇസ്രായേലിനെ പിന്തുണക്കേണ്ടത് തങ്ങളുടെ കടമയാണെന്നു കരുതുന്ന ബ്രിട്ടനിലെ ജൂതരോട്- നിങ്ങള്‍ക്ക് എന്താണു പറയാനുള്ളത്?
എന്തു വില കൊടുത്തും സ്റ്റേറ്റിനെ പിന്തുണക്കുകയല്ല, മറിച്ച്, യഥാര്‍ത്ഥ ജൂതമൂല്യങ്ങളോട് വിശ്വസ്ഥത പുലര്‍ത്തുകയും, ഇസ്രായേലിലെ സമാധാന പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കുകയുമാണ് അവര്‍ ചെയ്യേണ്ടത്.പുറമേനിന്നുള്ള ജൂതന്മാരില്‍നിന്നും, സര്‍ക്കാരുകളില്‍നിന്നും, പൊതുജനാഭിപ്രായങ്ങളില്‍നിന്നുമുള്ള സമ്മര്‍ദ്ദങ്ങള്‍ക്കു മാത്രമേ ഈയൊരു ദുരന്തം അവസാനിപ്പിക്കാന്‍ കഴിയൂ. പകരം, ഈ നിശ്ശബ്ദതയും, ഒന്നും കണ്ടില്ല, കേട്ടില്ല മനോഭാവവും ഇനിയും തുടര്‍ന്നാല്‍, വിമര്‍ശകരെ ജൂതവിരുദ്ധരായി ചിത്രീകരിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തിയില്ലെങ്കില്‍, ഹോളോകാസ്റ്റിനെ നിശ്ശബ്ദമായി സഹിച്ച് മാറിനിന്നവരില്‍നിന്ന് നമ്മളും ഒട്ടും വ്യത്യസ്ഥരാവില്ല. ആ കുറ്റത്തിനു നമ്മള്‍ കൂട്ടുനില്‍ക്കുന്നു എന്നതു മാത്രമാവില്ല അതിന്റെ അര്‍ത്ഥം. ഒരിക്കലും സമാധാനം പുലരില്ലെന്നു സ്വയം ഉറപ്പുവരുത്താനും, ശാന്തി ലഭിക്കില്ലെന്നു വരും തലമുറക്കു കൂടി ബോധ്യമാവാനും മാത്രമേ അത് നമ്മെ സഹായിക്കൂ. അത് സാമാന്യബുദ്ധിയാണോ?
പക്ഷേ അവര്‍ പറയുക, ഇസ്രായേല്‍ ചെറുത്തു നിന്നില്ലെങ്കില്‍, അറബികള്‍ അവരെ കടലില്‍ പുറന്തള്ളും എന്നാവാനും ഇടയില്ലേ?
ആര്‍ ആരെയാണ് കടലില്‍ തള്ളുക? മധ്യപൂര്‍വ്വദേശത്തെ ഏറ്റവും ശക്തമായ സൈന്യമാണു നമ്മുടേത്. 2002ലെ വെസ്റ്റ് ബാങ്ക് ആക്രമണത്തി വെറും അഞ്ഞൂറുപേര്‍ക്കെതിരെ നമ്മള്‍ (ഷാരോണ്‍) അയച്ചത് നാല് സൈനിക വിഭാഗങ്ങളെയാണ്. ആരാണ് നമ്മളെ കടലില്‍ തള്ളുക? ചിരിക്കാന്‍ വക നല്‍കുന്ന ഒരു പറച്ചില്‍ മാത്രമാണത്. ചെക്‌ക്‍പോയിന്റുകളിലാണ് യഥാര്‍ത്ഥ സംഗതി നടക്കുന്നത്. രാവിലെ തന്റെ അമ്മ അപമാനിക്കപ്പെട്ടതറിയുന്ന പാലസ്തീനി ബാലന്‍ വൈകുന്നേരം ഒരു ചാവേറായി മാറാം. ഇരുന്നൂറു മീറ്റര്‍ അകലെ, നിസ്സഹായരായ ആളുകള്‍ അപമാനിക്കപ്പെടുന്നതും, പാലസ്തീനി കുട്ടികള്‍ വിശന്നുകരയുന്നതും കണ്ടുകൊണ്ട്, ഇസ്രായേലികള്‍ക്ക് ചായക്കടകളിലിരുന്ന് തീറ്റയും കുടിയും നടത്താന്‍ കഴിയില്ല. ചാവേര്‍ എന്നത് ഒരു കൊതുകു മാത്രമാണ്. അധിനിവേശമെന്ന ചളിക്കുണ്ടിലാണ് അത് പെറ്റുപെരുകുന്നത്.
ഹമാസ് തട്ടിക്കൊണ്ടുപോവുകയും, വധിക്കുകയും ചെയ്ത ആരിക് എന്ന പട്ടാളക്കാരന്റെ അച്ഛന്‍ ഷാക് ഫ്രാങ്കെന്താള്‍ ആണ് രക്ഷാകര്‍ത്തൃസംഘടനയുടെ തലവന്‍. ജറുസലേമില്‍ നടന്ന സമാധാന റാലിയില്‍ അദ്ദേഹം ചെയ്ത പ്രസംഗം അദ്ദേഹത്തിന്റെ വലിയ മനസ്സിന്റെ പ്രതിഫലനമായിരുന്നു. ഫ്രാങ്കെന്താള്‍ ചോദിച്ചു. "നിര്‍ദ്ദയരായ പാലസ്തീന്‍ കൊലയാളികളെക്കുറിച്ച് സംസാരിക്കുന്നവരില്‍ സത്യസന്ധരായ വല്ലവരുമുണ്ടെങ്കില്‍, അവര്‍ ശരിക്കും കണ്ണാടിയിലേക്കു നോക്കട്ടെ. എന്നിട്ട് അവര്‍ സ്വയം ചോദിക്കട്ടെ, തങ്ങള്‍ക്കാണ് അധിനിവേശത്തില്‍ ജീവിക്കേണ്ടിവന്നിരുന്നതെങ്കില്‍, അവരെന്തു ചെയ്യുമായിരുന്നു? ഞാന്‍, ഷാക് ഫ്രാങ്കെന്താള്‍ എന്റെ കാര്യം പറയാം, സംശയലേശമെന്യേ. ഞാന്‍ ഒരു വിമോചനപ്പോരാളിയാവുമായിരുന്നു. എനിക്കു കൊല്ലാന്‍ സാധിക്കുന്നയത്ര ആളുകളെ മറുഭാഗത്ത് ഞാന്‍ കൊന്നേനെ. നമ്മളുമായി നിരന്തരം പോരാടാന്‍ പാലസ്തീനിയെ നിര്‍ബന്ധിക്കുന്നത് ഇതേ വികാരം തന്നെയാണ്. നമ്മുടെ ഇരട്ടത്താപ്പുകൊണ്ട്, നമ്മള്‍ സൈനികധര്‍മ്മത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുകയും, അതേ സമയം നിരപരാധികളായ കുട്ടികളെവരെ വേട്ടയാടുകയും ചെയ്യുന്നു. എന്റെ മകന്റെ മരണത്തിന് ഉത്തരവാദികള്‍ പാലസ്തീനികളാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അതൊരു ഒഴിവുകഴിവു മാത്രമാണ്. കാരണം, അവരുമായി സന്ധിചെയ്യുന്നതില്‍ നമ്മളാണ് വിമുഖത കാണിക്കുന്നത്. അവര്‍ക്കുമേല്‍ നിയന്ത്രണം വേണമെന്ന് നമ്മളാണ് നിര്‍ബന്ധം പിടിക്കുന്നത്. അക്രമത്തിന്റെ ചക്രത്തെ നമ്മളാണ് തിരിക്കുന്നത്. ഇത് പറയുന്നതില്‍ എനിക്കു വേദനയുണ്ട്".
(തുടരും)

Thursday, March 22, 2007
മുന്‍പേ പറക്കുന്ന പക്ഷികള്‍
രാഷ്ട്രീയത്തിലെ നവ താരോദയത്തെക്കുറിച്ച് ("ദ് വീക്ക്" നടത്തിയ സര്‍വ്വെ) വിശകലനം ചെയ്ത് മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ കെ.രാജേശ്വരി എഴുതിയത് വായിച്ചപ്പോള്‍ കുറെക്കാലം മുന്‍പു എന്‍.പി.രാജേന്ദ്രന്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എഴുതിയ ലേഖനമാണു ഓര്‍മ്മയില്‍ വന്നത്. നെഹ്രുവിന്റെ ബുദ്ധിയും, ഇന്ദിരാഗാന്ധിയുടെ ഛായയും (അതോ സൗന്‌ദര്യമോ?)പ്രിയങ്കയില്‍ ഒന്നിച്ചുകണ്ട് അത്ഭുതപരതന്ത്രനായി അന്നദ്ദേഹം. ദ് വീക്കിന്റെ റെജിമെന്റിനെ അന്നേ കടത്തിവെട്ടി തന്റെ ഒറ്റയാള്‍പ്പട്ടാളം കൊണ്ട് ശ്രി.എന്‍.പി.അന്ന്.
രാജീവ് ചേലനാട്ട്
രാജീവ് ചേലനാട്ട്
Wednesday, March 21, 2007
നീളമുള്ള വഴികള്‍(1)
ജോണ്‍ പില്‍ഗര്‍
തര്‍ജ്ജമ: രാജീവ് ചേലനാട്ട്
ഇസ്രായീല്‍-പാലസ്തിനിയന്‍ സഹവര്‍ത്തിത്ത്വത്തിന്റെ ഉറച്ച ശബ്ദമായ പാലസ്തീനിയന്‍ കവി മഹമൂദ് ദാര്‍വിഷ് എഴുതി."ഈ ദുരന്തത്തിനെ മനസ്സിലാക്കാനാണ്, ന്യായീകരിക്കാനല്ല ശ്രമിക്കേണ്ടത്. പാലസ്തീനിയന്‍ ജനത ജീവിതത്തെ സ്നേഹിക്കുന്നു. അവര്‍ക്ക് പ്രതീക്ഷ നല്‍കാന്‍ കഴിഞ്ഞാല്‍-സ്ഥായിയായ രാഷ്ട്രീയ പരിഹാരം നല്‍കാന്‍ കഴിഞ്ഞാല്‍, സ്വയം ചാവുന്നത് അവര്‍ അവസാനിപ്പിക്കും".
ദാര്‍വിഷിന്റെ "രക്തസാക്ഷി" എന്ന കവിതയിലെ വരികള്‍;
പൈന്‍ മരങ്ങളുടെയും, ഫിഗ് മരങ്ങളുടെയും ഇടയിലെ
ഭൂമിയിലെ ജീവിതത്തെ ഞാന്‍ പ്രണയിക്കുന്നു
അതിലേക്ക് എത്തുവാന്‍ എനിക്കാവുന്നില്ല
അതിനാല്‍, എനിക്കവകാശപ്പെട്ട അവസാനത്തെ വസ്തു കൊണ്ട്‌ഞാനതിനെ ലക്ഷ്യം വെച്ചു
ഇസ്രായേല്‍ ഗ്രാഫിക് ഡിസൈനറായ റാമി എല്‍ഹാന് തന്റെ പതിന്നാലു വയസ്സായ മകള്‍ സ്മദാറിനെ നഷ്ടപ്പെട്ടത് "തനിക്കവകാശപ്പെട്ട അവസാനത്തെ വസ്തുവിന്റെ" ബലിയിലൂടെയായിരുന്നു. റാമിയുടെ വീട്ടില്‍ സ്മദാരിന്റെ ഒരു വീഡിയോ ചിത്രമുണ്ട്. പിയാനോ വായിച്ച്, തലയല്‍പ്പം പിന്നിലേക്കു ചെരിച്ച്, പൊട്ടിച്ചിരിക്കുന്ന സ്മദാര്‍. നീണ്ട മുടിയുണ്ടായിരുന്നു അവള്‍ക്ക്. മരിക്കുന്നതിനു രണ്ടു മാസം മുന്‍പാണ് അവള്‍ അത് മുറിച്ചത്. "അങ്ങിനെയായിരുന്നു അവര്‍ അവളുടെ സ്വാതന്ത്ര്യത്തെ പ്രഖ്യാപിച്ചിരുന്നത്", ചിരിച്ചുകൊണ്ട് റാമി പറയുന്നു.
97 സെപ്തംബര്‍ നാലിനാണു അവള്‍ കൂട്ടുകാരിയുടെ കൂടെ സ്കൂള്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ പോയത്. അമ്മ നൂറിറ്റിനു തീരെ സമ്മതമുണ്ടായിരുന്നില്ല. കൂടിക്കൂടി വരുന്ന ചാവേര്‍ ആക്രമണങ്ങളെക്കുറിച്ച് അവര്‍ക്കു ആശങ്കയുണ്ടായിരുന്നു. എന്നിട്ടും ഒടുവില്‍ സമ്മതിക്കേണ്ടിവന്നു.
വൈകുന്നേരം മൂന്നുമണിക്ക്, കാറിലെ റേഡിയോയില്‍നിന്നാണ്, ബിന്‍-യഹൂദ ഷോപ്പിംഗ് സെന്ററിന്‍ലെ ചാവേറാക്രമണത്തെക്കുറിച്ച് റാമി അറിഞ്ഞത്. മൂന്നു പാലസ്തീനിയന്‍ യുവാക്കള്‍ ബോംബുമായി ആളുകളുടെയിടയില്‍ നുഴഞ്ഞുകയറുകയായിരുന്നു. വാര്‍ത്തക്കുപിന്നാലെ നൂറിറ്റിന്റെ ഫോണ്‍ വന്നു. അവര്‍ കരയുന്നുണ്ടായിരുന്നു. മകന്റെ ചില സുഹൃത്തുക്കള്‍ സ്മാര്‍ദിനെ ബിന്‍യഹൂദയില്‍ വെച്ച് കണ്ടിരുന്നുവത്രെ. റാമിയും നൂറിറ്റും ആശുപത്രികള്‍തോറും കയറിയിറങ്ങി. പിന്നെ ആക്രമണം നടന്ന സ്ഥലം. പിന്നെ മോര്‍ച്ചറി.പിന്നീടുണ്ടായത്, റാമിയുടെതന്നെ ഭാഷയില്‍ "ഇരുട്ടിലേക്കുള്ള ആഴ്‌ന്നിറങ്ങല്‍"ആയിരുന്നു.അത് ഒരു സമാധാന ദൗത്യത്തിന്റെ ആരംഭവുമായി മാറി.
റാമിയെപ്പോലെ ഒരാളെ ഞാനാദ്യം കാണുകയായിരുന്നു. ജറുസലേമിലെ റാമിയുടെ വീട്ടിലെ തെളിച്ചമുള്ള സ്വീകരണമുറിയിലിരുന്ന് റാമിയുമായി നടത്തിയ അഭിമുഖം എന്നെ വല്ലതെ ഉലച്ചുകളഞ്ഞു. പറയാനരുതാത്ത കാര്യങ്ങള്‍ പറയാന്‍ റാമിയെപ്പോലുള്ളവരുണ്ടായാല്‍, പ്രായേണ അപരിഹാര്യമെന്ന് തോന്നുന്ന രാഷ്ട്രീയസമസ്യകള്‍ക്കു വളരെ എളുപ്പമുള്ള പരിഹാരങ്ങളുണ്ടായേക്കാമെന്ന് എനിക്കു തോന്നിപ്പോയി.
"സമ്മതിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ അതു തികച്ചും ലളിതമാണ്. ആശുപത്രിയിലേക്കു പോവുന്ന ഗര്‍ഭിണിയെ തടയുകയും അങ്ങിനെ ഗര്‍ഭസ്ഥ ശിശു മരിക്കാന്‍ ഇടവരുത്തുകയും ചെയ്യുന്ന ഇസ്രായേലി ഭടനും, എന്റെ മകളെ കൊന്നയാളും തമ്മില്‍ മൗലികമായി യാതൊരു വ്യത്യാസവുമില്ല. അധിനിവേശത്തിന്റെ ഇരകളാണു അവര്‍ രണ്ടുപേരും." - റാമി പറയുന്നു.
റാമിയുടെ പിന്നിലെ ഷെല്‍ഫില്‍ "അധിനിവേശം അവസാനിപ്പിക്കുക" എന്നെഴുതിയ പ്ലകാര്‍ഡുമായി നില്‍ക്കുന്ന അഞ്ചുവയസ്സുകാരി സ്മര്‍ദയുടെ ചിത്രം. :സമാധാനത്തിന്റെ കുഞ്ഞായിരുന്നു അവള്‍", റാമി പറയുന്നു. ഇസ്രായേലിന്റെ സ്ഥാപനം ഒരു സ്വയം പരിരക്ഷയുടെ, നിലനില്‍പ്പിന്റെ ഭാഗമായിതന്നെ കാണുന്നവരാണു റാമിയും നൂറിറ്റും. ഓഷ്വിറ്റ്‌സ്സിനെ അതിജീവിച്ചയാളാണ് റാമിയുടെ അഛന്‍. മറ്റുബന്ധുക്കള്‍ അതിലൊടുങ്ങി. 1948ലെ യുദ്ധത്തിലെ വീരനായകനായിരുന്നു നൂറിറ്റിന്റെ അഛന്‍. റാമി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്, "പാലസ്തീനുമായി സന്ധിയുണ്ടാക്കിയവരില്‍ പ്രമുഖന്‍" എന്നാണ്. യാസ്സര്‍ അറാഫത് ടുണീഷ്യയില്‍ രാജ്യഭ്രഷ്ടനായി കഴിയുമ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ചുരുക്കം ഇസ്രായേലികളില്‍ ഒരാളായിരുന്നു നൂറിറ്റിന്റെ അഛന്‍, മാറ്റിലെസ്. നൂറിറ്റിനാകട്ടെ യുറോപ്പ്യന്‍ പാര്‍ലമെണ്ടിന്റെ സമധാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
(തുടരും....)

Tuesday, March 20, 2007
എഴുത്തിന്റെ പ്രവാസം
എഴുതാനിരിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ പ്രതിസന്ധി ഏതെന്നു ചോദിച്ചപ്പോള്‍, ശൂന്യമായ കടലാസ്സിന്റെ മുന്‍പിലുള്ള ആ ഇരിപ്പാണെന്നായിരുന്നു ഒരു എഴുത്തുകാരി പറഞ്ഞ മറുപടി.
ഒരുവിധത്തില്‍ എഴുത്തിന്റെ രാഷ്ട്രീയം തന്നെയാണ് ആ ഒരു അഭിമുഖത്തിന്റെ നിമിഷം. മറുനാടന്‍ മലയാളിയുടെ എഴുത്തിനെക്കുറിച്ച് വിലയിരുത്തേണ്ടത് ഈയൊരു പശ്ചാത്തലത്തില്‍ വേണം. ഡയസ്പോറയും മറ്റും (ബെന്യാമിന്റെ ലേഖനം) ഈ രാഷ്ട്രീയത്തിന്റെ അനുബന്ധമായിനില്‍ക്കുന്ന വിഷയങ്ങള്‍ മാത്രമാണ്.
തന്റെ സാമൂഹ്യ-ചരിത്രപരിസരങ്ങളുമായി ഏകീകരിക്കുക്കന്നതിലൂടെ, തികച്ചും വൈയക്തികമായ ഒരു അനുഭവത്തെപ്പോലും എഴുത്തുകാരന്‍ ഒരു പുതിയ ലോകവീക്ഷണത്തിന്റെ പുനര്‍ജ്ജനിയിലൂടെ പ്രവേശിപ്പിക്കുകയാണ് ചെയ്യുന്നത്. എഴുത്തിന്റെ രാഷ്ട്രീയമാണ് അത്. കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ പഴഞ്ചന്‍ മനയുടെ മുകളില്‍ ഒളിച്ചിരിക്കുന്ന ഒരാളില്‍ ചെഗുവേരയെ കാണുമ്പോള്‍ ഒ.വി.വിജയന്‍ യഥാര്‍ത്ഥത്തില്‍ സൂചിപ്പിക്കുന്നത് ഈയൊരു രാഷ്ട്രീയാനുഭവത്തെ തന്നെയാണ്. ബഷീറും, ദേവും, തകഴിയും, വര്‍ക്കിയും ആ രാഷ്ട്രീയത്തെയാണ് തങ്ങളുടെ എഴുത്തില്‍ പ്രതിഫലിപ്പിച്ചത്. കവികളില്‍ ആശാനും,പിന്നീടു വന്ന വൈലോപ്പിള്ളിയും, നാടകരംഗത്ത് സി.ജെയും, കെ.ടിയും,ഒക്കെ ഈയൊരു പുതിയ എഴുത്തിന്റെ ശക്തരായ പ്രതിനിധികളായിരുന്നു.
എഴുത്തിന്റെ ആ രാഷ്ട്രീയം ഇന്നും ഏറിയും കുറഞ്ഞും മലയാള സാഹിത്യ രംഗത്തുണ്ട്. കഥയിലായാലും, കവിതയിലായാലും. പരമ്പരാഗത ഭാഷയും, ചിന്താധാരയുമൊക്കെ നിര്‍ദ്ദയമായി അട്ടിമറിക്കപ്പെട്ടിട്ടുണ്ട് പ്രതിഭാധനരായ ചില പുത്തന്‍ എഴുത്തുകാരിലൂടെയെങ്കിലും.
പക്ഷേ, പ്രവാസികളുടെ രചനകളില്‍നിന്ന് ഈയൊരു രാഷ്ട്രീയം കൈമോശം വന്നുകൊണ്ടിരിക്കുകയാണെന്നുവേണം കരുതാന്‍.തികച്ചും എകാന്തമായ തുരുത്തുകളിലാണ് പ്രവാസി എഴുത്തുകാര്‍. വര്‍ഗബോധത്തിന്റെയോ, മാറ്റിപ്പണിയേണ്ട വര്‍ത്തമാന (ലോകമെന്നൊന്നും പറയുന്നില്ല..) സാഹചര്യത്തിന്റേപോലുമോ പ്രശ്നങ്ങള്‍ അവനെ അലട്ടുന്നില്ല. ഒരു പോരാട്ടത്തിനും അവനില്ല. അതിനു സാധ്യവുമല്ല ഈ നാട്ടില്‍ എന്നുള്ളത്, അവനെ സംബന്ധിച്ചിടത്തോളം സൗകര്യമായിത്തീര്‍ന്ന ഉര്‍വ്വശീശാപം മാത്രമാണ്. സാമൂഹ്യവും, സാംസ്കാരികവുമായ ഇടപെടല്‍ എന്ന നിലയ്ക്കാണ് പോരാട്ടമെന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്.
സുഖകരവും, സ്വാസ്ഥ്യപൂര്‍ണ്ണവുമായ ചുറ്റുപാടുകളിലിരുന്ന്, ഇടക്കിടക്കു വൈയക്തികമായ സുഖ-ദുഃഖ മൂര്‍ച്ഛകളിലുഴലുക മാത്രമാണ് പ്രവാസി എഴുത്തുകാരന്‍ ചെയ്യുന്നത്. പ്രതിഭയില്ലാഞ്ഞിട്ടല്ല. തീക്ഷ്ണമായ അനുഭവങ്ങളില്ല, ഉള്ളവരാകട്ടെ, അവയെ നേരിടുന്നത് സ്വന്തം ജീവിതംകൊണ്ടാണ്, എഴുത്തുകൊണ്ടല്ല. എന്നു മാത്രമല്ല, എഴുത്തിന്റെ ആര്‍ഭാടം അനുഭവിക്കാനോ, ആസ്വദിക്കാനോ ഉള്ള സമയമോ, മാനസികാവസ്ഥയോ അവര്‍ക്കില്ല. പരുഷമായ കാലത്തെ നേരിടാന്‍ വിധിക്കപ്പെട്ടവരാണ് അവര്‍. പ്രവാസികളെന്നു ആരെയെങ്കിലും വിളിക്കണമെന്നുണ്ടെങ്കില്‍ അവരെയാണു അങ്ങിനെ വിളിക്കേണ്ടത്.
നമുക്ക് പ്രവാസം ഇടക്കിടയ്ക്ക് അവധിയില്‍ പോയി മടങ്ങിവന്ന് വീണ്ടും തുടരേണ്ട ആഴ്ചവട്ടം മാത്രമാണ്. പലപ്പോഴും അത് നമ്മള്‍ സ്വയമേവ തിരഞ്ഞെടുക്കുന്നതുമാകുന്നു. അതല്ലാത്തവരില്ലെന്നല്ല. അവര്‍, മുന്‍പ് സൂചിപ്പിച്ചപോലെ, മറ്റൊരു ജനവിഭാഗമാണ്, അവരുടേത് മറ്റൊരു ജീവിതവുമാണ്. സങ്കല്‍പ്പിക്കാന്‍പോലും നമുക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു ഭൂമിക.സ്വന്തം ദേശ-കാല ആവാസങ്ങളില്‍ നിന്നു നിര്‍ബന്ധിതമായി വേരറുക്കേണ്ടിവരുന്ന പ്രവാസവുമുണ്ട് ആധുനിക മനുഷ്യന്റെ സമീപകാല ചരിത്രാനുഭവങ്ങളിലൊക്കെത്തന്നെ. നമ്മുടെ സ്വദേശാഭിമാനിയും, ബംഗാളിന്റെ ഷഷ്ഠി ബ്രതയും, അനുഭവിച്ച പ്രവാസം.
മറ്റൊന്ന്, രാജ്യത്തിന്റെയും, മതത്തിന്റെയും, തത്ത്വസംഹിതകളുടേയുമൊക്കെ പിടിവാശികളില്‍പ്പെട്ട് സ്വന്തം വേരറുകളറുത്ത്, പലായനം ചെയ്യേണ്ടിവന്ന പ്രവാസികളാണ്. പ്രവാസത്തിന്റെ സമകാലികമായ ഇത്തരം അവസ്ഥകള്‍ നിലനില്‍ക്കുമ്പോഴാണ്, ഉപജീവനത്തിനു സ്വയം തിരഞ്ഞെടുത്ത മാര്‍ഗ്ഗത്തിന്റെ(ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കട്ടെ, അങ്ങിനെയല്ലാത്ത ലക്ഷങ്ങളെ മറന്നിട്ടല്ല, ഈ പ്രയോഗം) കുറുക്കുവഴിയിലൂടെ നമ്മള്‍ "പ്രവാസി"യാവുന്നതും, എഴുതുന്നതും, സാംസ്കാരികപ്രവര്‍ത്തനം നടത്തുന്നതും.
അങ്ങിനെ, ഒരു അനുഭവങ്ങളും ഇല്ലാത്ത ഒരു ചരിത്രശൂന്യ കാലഘട്ടത്തിലൂടെയാണ് ആധുനിക മറുനാടന്‍ മലയാളി (പ്രവാസിയേ അല്ല അവര്‍) എഴുത്തുകാരന്‍/എഴുത്തുകാരി പോയ്ക്കൊണ്ടിരിക്കുന്നത്.
ഒരു ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥനാണവന്‍. ജോലിസ്ഥലത്തേക്കും, തിരിച്ചുമുള്ള നിയതമായ പോക്കുവരവുകളുടെ നിത്യകാമുകന്‍. ഒരു ചെറുവിരലെങ്കിലുമനക്കേണ്ടുന്ന സ്ഥല-കാല സന്ധികളില്‍, അറുവഷളന്‍ കോട്ടുവായിട്ട്, സ്വന്തം ഉള്ളിന്റേയോ, സ്വയം തീര്‍ത്ത ചുവരുകളുടേയോ സ്വാസ്ഥ്യതയിലേക്കു തിരിഞ്ഞു കിടന്നുറങ്ങുന്നവന്‍. എല്ലാ ഡയസ്പോറകളെയും വിഫലമാക്കുന്നവന്‍.

Sunday, March 4, 2007
കുരീപ്പുഴയുടെ തീരങ്ങളില്‍
കുരീപ്പുഴയുടെ കൂടെ ഒരു ദിവസം കഴിയാനുള്ള ഭാഗ്യമുണ്ടായി യു.എ.ഇ യിലെ മലയാളികള്‍ക്ക് ഇക്കഴിഞ്ഞ വെള്ളിയാഴ്ച.
കവികളേയും, കഥാകാരന്മാരേയും ആവശ്യത്തിലധികം തവണ കണ്ടും കൂട്ടിമുട്ടിയും പരുക്കേറ്റ്, ദിക്ഭ്രമം വന്ന പ്രവാസികള്‍ക്ക് ഏതായാലും ഇതൊരു പുതിയ അനുഭവമായി.കവിതയും, പ്രതിരോധവുമൊക്കെ ബി.ഒ.ടി.വ്യവസ്ഥയിലാക്കിയ, പഴയതും പുതിയതുമായ നിരവധി "മാനസാന്തര"ങ്ങള്‍ക്കിടയിലൂടെ മലയാള കവിത ഒഴുകുമ്പോള്‍, ഈ പുഴയാകട്ടെ ഒരു തിരിവെക്കാന്‍പോലും സ്വന്തമായിടമില്ലാത്ത അജ്ഞാതനാമാക്കളായ കീഴാളരുടെ ദൈവശൂന്യമായ മറുദേശത്തിലൂടെയാണ് ഒഴുകുന്നത്.കുരീപ്പുഴയുടെ സംസാരംപോലെത്തന്നെ. സാന്ദ്രസ്ഥായിയിലും, ഇടക്കിടെ ഇടഞ്ഞും.
പക്ഷെ, ഇനി കുറെ അഭിനവ കുരീപ്പുഴമാരെ ഇവിടുത്തെ കവിയരങ്ങുകളില്‍ കാണേണ്ടിയുംവരുമല്ലോ എന്നാലോചിച്ചുതീര്‍ന്നില്ല അതാ, വരുന്നു "കിളിവാതിലിലൊരുവന്റെ തിരനോട്ടം"(ഭാസ്കരന്‍ മാഷെ വീണ്ടും ഓര്‍മ വന്നു, ക്ഷമിക്കൂ.). അതും, സാര്‍ത്ഥകമായി എന്ന് ആശ്വസിച്ച അതേ ദിവസത്തിന്റെ സായഹ്നത്തിലെ കവിയരങ്ങില്‍ നിന്നുതന്നെ. പിന്നെ ചില പതിവ് റീമിക്സുകളും.
സാരമില്ല. ഒരു ജന്മമൊടുങ്ങിക്കിട്ടാന്‍ എന്തൊക്കെ സഹിക്കേണ്ടിവരും മനുഷ്യന്. അല്ലേ?
ഏതായലും, കുരീപ്പുഴക്കും, പ്രേരണക്കും നന്ദി.

Saturday, March 3, 2007
ഒരു കത്ത്
കൊച്ചുബാവേ,സുഖമാണെന്ന് കരുതുന്നു. പണ്ടൊരിക്കല്‍ അബുദാബിയില്‍ വെച്ചു നമ്മള്‍ തമ്മില്‍ കണ്ടിട്ടുണ്ട്. ഞാനോര്‍ക്കുന്നു. ഒരു കഥയരങ്ങിനു വന്നതായിരുന്നു താങ്കള്‍. ഇവിടുത്തെ പ്രവാസത്തിന്റെ തിരുവരങ്ങിലേക്കു ഞാനും. ഇവിടെ ഞങ്ങള്‍ക്കൊക്കെ സുഖമാണു. പരമസുഖം.
അവിടെ പത്രമാസികകളും പുസ്തകങ്ങളുമൊക്കെ കിട്ടാറുണ്ടോ. ഇവിടെ അതിന്റെ (ആരോ പറഞ്ഞ പോലെ) അയ്യരുകളിയാണു. റേഡിയോക്കു പിന്നാലെ പത്രങ്ങള്‍ വന്നു. മാസികകള്‍, ചാനലുകള്‍ ഒക്കെയുണ്ട്. സായാഹ്നബഡായികള്‍. അതു വേറെയും. ചുരുക്കത്തില്‍ നല്ല സുഖമാണ്. എല്ലാം കണിശമായി അറിയാനാവും. എന്നാലൊന്നുമൊട്ടു അറിയുകയും വേണ്ട. ഒരൊഴുക്ക്. അതിലൊരു സുഖകരമായ ഒഴുകല്‍.
ആര്‍ക്കും എന്തും ആകാമെന്നായിട്ടുണ്ട്. അതല്ലെ ശരിക്കുള്ള സുഖം? ജീവിക്കാം. കൂത്താടാം. തിരഞ്ഞെടുപ്പുകള്‍ നടത്താം. അട്ടിമറിക്കാം. അവനവനുവേണ്ടിയുള്ള കടമ്പകളെക്കൊണ്ട് നിറക്കാം. അവറ്റ കടമ്പകളാവുന്നു എന്ന് തോന്നുമ്പോള്‍ ഒതുക്കാം . കഥകളും കവിതകളുമെഴുതാം. രണ്ടും കെട്ടതുമാവാം. നാട്ടില്‍നിന്നു ഈ വഴിക്കെങ്ങാനും ഒഴുകുന്ന വല്ലഭന്മാരേയും, പുംഗവന്മാരെയും തരത്തിനൊപ്പിച്ച് അവനവന്റെയും, അന്യന്റെയും വെളിമ്പറമ്പുകളിലേക്ക് ആനയിക്കാം. ഇരിപ്പുവശം ഗണിച്ച് കൂലിക്കോ, ചുളുവിനോ. ആനയിക്കാം എന്നു വെറുതെ പറഞ്ഞതല്ല കേട്ടോ. ആന മാത്രമേ ഇല്ലാതുള്ളു. താലപ്പൊലി, പഞ്ചവാദ്യം, നാദസ്വരം എല്ലമുണ്ട്. പിന്നെ ആനയെന്തിനു ബാവെ? അഥവാ, ഈ വരുന്നവര്‍ തന്നെയല്ലെ ഞങ്ങളുടെ ആനകള്‍? ഏഴെട്ടു മാസം മുന്‍പു ഒരാനയെ ഞങ്ങള്‍ എഴുന്നള്ളിച്ചു. മിഥുനവെയിലില്‍ കുറെ നേരം പുറത്തു നിര്‍ത്തി, ഒടുവില്‍ ആനയെക്കാണാന്‍ വന്ന പാവം മാധ്യമക്കുട്ടികളെ മാത്രം സാക്ഷിനിര്‍ത്തി, ഉഷ്ണിപ്പിച്ചു, മദമിളക്കി തിരിച്ചുവിട്ടു. ഒരാഴ്ച്ചയെങ്കില്‍ ഒരാഴ്ച, അതുകൊണ്ടു ഞങ്ങള്‍ ധന്യമാക്കി. ഞങ്ങളെയും കുറ്റം പറയാന്‍ പറ്റില്ല ബാവെ, എന്തെങ്കിലുമൊക്കെ വഴി വിട്ടുള്ള തരക്കേടുകള്‍ വേണമല്ലൊ ഞങ്ങള്‍ക്കും ഈ പ്രവാസച്ചൂടിനെ അല്‍പ്പമെങ്കിലും ശമിപ്പിക്കാന്‍. അടുത്ത് കിട്ടാന്‍ ഇടയുള്ള മറ്റേതെങ്കിലും ആനക്കുവേണ്ടിയുള്ള തീരാത്ത ജീവിതമാകുന്നു ബാവെ, ഞങ്ങളുടെ ജീവിതം. നിങ്ങളെയൊന്നും ഇനി പ്രതീക്ഷിക്കാനും വയ്യല്ലൊ. അല്ല, അറിയാന്‍ താല്‍പ്പര്യമുണ്ട്. ഒന്നിത്രടംവരെ വരാന്‍ വല്ല വഴിയുമുണ്ടോ? തമാശയാണെന്നു കരുതരുതേ.
ഇവിടുത്തെ ജീവിതം എന്തുകൊണ്ടാണിങ്ങനെ കോലാഹലപ്പെട്ടുപോവുന്നതെന്ന് ചിലപ്പോള്‍ അല്‍ഭുതം തോന്നും. എന്തുനേടാന്‍? മറ്റുനിവൃത്തിയൊന്നുമില്ലാതെ വരുന്നവരുണ്ട്. അവരെക്കുറിച്ചല്ല പറയുന്നത്. മറ്റു നിവൃത്തികള്‍ ഉണ്ടായിരുന്നിട്ടും മനപ്പൂര്‍വം പ്രവാസം തിരഞ്ഞെടുത്തവര്‍. എന്നിട്ടോ? അതിന്റെ മടുപ്പും, കുറ്റബോധവും കുത്തിനിറച്ച മുന്നൂറ്ററുപത്തഞ്ചു ദിവസസഞ്ചികളും പേറിയങ്ങനെ നടക്കുക. അതൊക്കെ മറക്കാനായിരിക്കുമോ ഈ മേളവും പഞ്ചാരിയുമൊക്കെ? ഇപ്പോളെന്താണു ഇങ്ങനെയൊക്കെ തോന്നാന്‍ എന്നായിരിക്കും താങ്ങളുടെ ഉള്ളില്‍, അല്ലെ? ഇപ്പ്പ്പോള്‍ തോന്നിയതൊന്നുമല്ല. പലപ്പോഴും തോന്നിയിരുന്നത് ഇപ്പോള്‍ പറഞ്ഞു എന്നു മാത്രം. തീരെ പരിചയമില്ലത്ത, എത്തിപ്പെടേണ്ടിയിരുന്നില്ലാത്ത ഒരിടത്ത് വന്നുപെട്ടപോലെ. ബാവയെ ഒരുകാര്യത്തില്‍ സമ്മതിച്ചേ പറ്റൂ. പ്രവാസാനുഭവങ്ങള്‍ ഒപ്പിയെടുക്കാന്‍ പാകത്തില്‍ സംവേദനക്ഷമതയുണ്ടായിട്ടും ആ കാന്‍വാസ്സുകള്‍ അധികവും തിരിച്ചുവെച്ചത് നിത്യജീവിതാനുഭവങ്ങളുടെ തീക്ഷ്ണമായ പൊതു ഇടങ്ങളിലേക്കായിരുന്നു. കറുത്ത ഫലിതമെന്നൊക്കെ ആ കഥകളെക്കുറിച്ച് വ്യാഖാനപ്പടപ്പുകളുമുണ്ടായിട്ടുണ്ട്. കറുപ്പിന്റെ മേനിയഴകിനോടു അസൂയ തോന്നിയിരുന്നു എന്നത് ശരി. എന്നാല്‍ എവിടെയായിരുന്നു ആ കഥകളില്‍ ഫലിതം? ദയാരഹിതമായ പറച്ചിലുകളല്ലാതെ?
സ്വസ്ഥമായിരുന്ന ഇവിടുത്തെ ജീവിതത്തില്‍ ഈയിടെയായി ഒരു ഇളക്കം തട്ടിയിട്ടുണ്ട്. അടിയൊഴുക്കുകള്‍, ഉരുള്‍പൊട്ടലുകള്‍, അവിടവിടെയായി. ആവര്‍ത്തനഭദ്രമായ ഋതുമാമാങ്കള്‍ക്കിടക്ക് സ്വൈര്യക്കേടുപോലെ രാമഗിരിയിലെ യക്ഷന്മാരുടെ മുറുമുറുക്കലുകള്‍. അശാന്തികള്‍. തങ്ങളുടെ ജീവിതം ഇങ്ങനെയൊന്നുമായിരുന്നില്ല ആവേണ്ടിയിരുന്നത് എന്നാണോ ആ അശാന്തിയുടെ അര്‍ത്ഥം. തീര്‍ച്ച പറയാന്‍ ഞാനാളല്ല കേട്ടോ. ആ യക്ഷന്മാരെ ദൂരെ നിന്നുകാണാനേ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുള്ളു. എങ്കിലും ആ ഉള്ളുരുക്കം അറിയാറുണ്ട്. പക്ഷെ ദൂരെ നിന്ന് അറിയലും, ആയിത്തീര്‍ന്ന് അനുഭവിക്കലും രണ്ടും രണ്ടല്ലെ? ഞങ്ങളെ കുറ്റം പറയാനും വയ്യ. പകലന്തിയോളം ശീതീകരിച്ച മുറികളിലിരുന്ന് പതിയിരുന്നങ്കം. കുടുംബം, സൗഹൃദസന്ദര്‍ശനങ്ങള്‍ ബോധം മങ്ങിയ സായാഹ്നങ്ങളുടെ മങ്ങൂഴങ്ങള്‍, സീരിയലുകളുടെയും, പുത്തന്‍ റിലീസുകളുടെയും കാഴ്ചശ്ശീവേലികള്‍.
പക്ഷെ പ്രവാസിയും, അവന്റെ തീരാത്ത സ്റ്റ്രെസ്സും ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വിഷയമാണു ബാവേ (അവന്റെ സ്റ്റ്രെസ്സ് ഒരിക്കലും അവസാനിക്കാതിരുന്നെങ്കിലെന്നുപോലും ആലോചിച്ചുപോകാറുണ്ട്) ഏതു ചാനല്‍, മാധ്യമ ചര്‍ച്ചകള്‍ക്കും ഞങ്ങള്‍ ഇടുന്ന വഴിമരുന്നാണ് പ്രവാസിയും അവന്റെ പ്രശ്നങ്ങളും എന്നത്. ആ വള്ളിയില്‍ പിടിച്ച് ഞങ്ങള്‍ ഊഞ്ഞാലാടും. കൂടിക്കൂടി വരുന്ന ജീവിതച്ചിലവ്, വാടക, കുട്ടികളുടെ പഠനം തുടങ്ങി, ഒടുവില്‍ചെന്ന് വിമാനക്കൂലിയിലെ അന്യായവര്‍ദ്ധനവിനെതിരെ ശേഷിക്കുന്ന പന്നിപടക്കങ്ങളൊക്കെ വാരിയെറിയുന്നതില്‍ വരെ ചെന്നെത്തും ഞങ്ങളുടെ ധര്‍മ്മരോഷങ്ങള്‍. പക്ഷെ, രാമഗിരിയിലെ യക്ഷന്മാരുടെ കാര്യം. അതു ഞങ്ങളുടെ ഉറക്കം കെടുത്താറേയില്ല. ഇതുവരെ ഇല്ല. രാത്രിയുടെ മറപറ്റി ഞങ്ങള്‍ അവരെ പ്രവാസവകുപ്പിന്റെ അമ്മതൊട്ടിലില്‍ കിടത്തിപ്പോന്നിരിക്കുകയാണ്. അവര്‍ കുഞ്ഞിക്കണ്ണ്‍ തുറന്ന് കരഞ്ഞാലും കൈകാലിട്ടടിച്ചാലും ഒന്നേയുള്ളു ഞങ്ങള്‍ക്ക് സമാധാനം.ഞങ്ങളുടെ പൊന്നോമനകളാണവര്‍. ഞങ്ങളുടെ എല്ലാ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹ്യ പ്രവര്‍ത്തനങ്ങളും അവര്‍ക്കുവേണ്ടിയല്ലെങ്കില്‍ പിന്നെയാര്‍ക്കുവേണ്ടിയാണ്?
അപ്പോളതാ വരുന്നു ഗള്‍ഫിനെ വലംവെച്ച് ഒരു ചൂടുള്ള അപ്പം. ഹോട്ട് ഇഷ്യൂ. എന്താണെന്നല്ലെ? ഗള്‍ഫിലെ വ്യാജ സി.ഡി.വില്‍പ്പന. ഈ റൗണ്ടപ്പ് നമ്മുടെ ഗണപതിയുടെ കഥപോലെയാണ്. ചുരുക്കത്തിലൊരു ഓട്ടപ്രദക്ഷിണം. സഹജാതനെ തോല്‍പ്പിക്കലും. പ്രകൃതി-പുരുഷന്മാരെ സുഖിപ്പിക്കലും ഒറ്റയടിക്ക് ഒന്നിച്ച് കഴിഞ്ഞു. പാവം വ്യാജ സി.ഡി ക്കാരനെ ഏറുകണ്ണാല്‍ ഒരു റാഞ്ചല്‍. പാവപ്പെട്ട സിനിമാനിര്‍മ്മാതാക്കളെയും, പഞ്ചപാവങ്ങളായ മെഗാസ്റ്റാറുകളെയും ഇക്കിളിയാക്കി ഒരു വെണ്ണിലാച്ചിരി. ആത്മാവിഷ്ക്കരത്തിന്റെ കാര്യമാണെങ്ങില്‍ അതങ്ങിനെ. "ഒന്നു മറ്റൊന്നിനെ കാര്‍ന്നുതിന്നുന്ന" അതിജീവനത്തിന്റെ രസതന്ത്രം.
എങ്കിലും, ചിലരൊക്കെ സാര്‍ഥകമായ് ജീവിക്കുന്നുണ്ട്.നമ്മുടെ ഈ ഐക്യനാട് മുഴുവനായും മരുഭൂമിയായില്ലല്ലൊ എന്നു സമാധാനം തോന്നും അപ്പോള്‍. തീ പിടിച്ച മനസ്സുമായി ഓടിനടക്കുന്നുണ്ട് ആ ചിലര്‍. "തീ പിടിച്ച" എന്ന ക്ലീഷെയൊന്നും ബാവയുടെയടുത്ത് ചിലവാവില്ല. ഓര്‍ക്കാതെ പറഞ്ഞുപോയതാണു. മാറ്റിപ്പറയാം. ഉള്ളിലെ തീ തീരെ അണയാത്തവര്‍. പേരൊന്നും എടുത്ത് പറയുന്നില്ല. 'ചിലര്‍' എന്നുമാത്രം കൂട്ടിയാല്‍ മതി.
പറഞ്ഞുവന്നാല്‍ ഇനിയുമുണ്ട് ധാരാളം പറയാന്‍. പറഞ്ഞിട്ട് കാര്യമൊന്നുമില്ല എന്ന തോന്നല്‍ കലശലായും ഉണ്ട്. സുറാബ് വല്ലപ്പൊഴും എഴുതാറുണ്ട്. കണ്ണന്‍കുട്ടി നാടുവിട്ടു. താങ്കളുടെ പഴയ പൂമുഖത്തിരുന്ന് (വ)സൂരി നമ്പൂതിരിമാര്‍ ഇടക്കിടക്കു വെടിവട്ടം നടത്താറുണ്ടെന്നും ഇയ്യിടെ ആരോ പറഞ്ഞുകേട്ടു. അരവിന്ദന്‍ പണിക്കശ്ശേരിയെ കുറെക്കാലം മുന്‍പു കണ്ടു. പിന്നെ ഈയടുത്തും. ആദ്യം കണ്ടപ്പോള്‍, അസ്സോസ്സിയേഷന്റെ തിരുവരങ്ങില്‍, ഉയരാത്ത തിരശ്ശീലയുടെ ഉള്‍വ്യാധി ഉള്‍ക്കൊണ്ട്, ഏതോ മലയാളിക്കുട്ടികളെ ചൊല്ലിയാട്ടം പഠിപ്പിക്കുകയായിരുന്നു. രണ്ടാമത് കണ്ടപ്പോള്‍ എന്തോ അന്തംവിട്ടപോലെയും. ഒരു നല്ല കവിക്ക് അന്തംവിടാനും, ഒരു നല്ല കഥാകാരനു നാടുവിടാനും ഒക്കെയുള്ള സ്ഥിതിയാക്കിയിട്ടുണ്ട് ഞങ്ങള്‍ പ്രവാസികള്‍, ഇവിടെ.
ഞങ്ങളുടെ പ്രവാസവനങ്ങള്‍ താങ്ങളുള്ളപ്പോഴേതിനേക്കാള്‍ സമ്പന്നമാണ് ബാവേ. ഓരോ മുക്കൂട്ടപ്പെരുവഴിയിലും ജീവനകലകള്‍, പ്രബോധനചന്ദ്രികകള്‍, സര്‍വ്വരോഗശാന്തി ശുശ്രൂഷകള്‍, അലൂമിനികള്‍, ഓര്‍ക്കുട്ട് തട്ടകക്കൂട്ടങ്ങള്‍.
ഗീതയോടും, താജിനോടും, ശിവകുമാറിനോടും, വിക്ടര്‍, ഷെല്ലി, ചിറമേല്‍, ആദിയായ മഹത്തുക്കളോടും അന്വേഷണം പറയുമല്ലൊ.
വഴിയെ കാണാമെന്ന പ്രത്യാശയോടെ,

Tuesday, February 27, 2007
പി.ഭാസ്കരന്‍
എന്നാണ് ഭാസ്കരന്‍മാഷിന്റെ പാട്ടുകള്‍ അദ്ദേഹത്തിന്റേതാണ് എന്നറിഞ്ഞ് ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്ന് പറയാനാവില്ല. പാട്ടുകളെ ഇഷ്ടപ്പെട്ടുതുടങ്ങിയ കാലം മുതലേ അവയൊക്കെ എനിക്കു പ്രിയങ്കരമായിരുന്നു എന്ന് ഇന്നറിയാം.
മനുഷ്യായുസ്സിന്റെ പകുതിയിലേറെ കടന്ന എന്റെ തലമുറയുടെ പോയ ദിനങ്ങളുടെ നെടുവീര്‍പ്പുകളായിരുന്നു ആ പഴയ പാട്ടുകളിലധികവും. ഞങ്ങളുടെ കണ്ണീരും സ്വപ്നങ്ങളും..
എന്തൊരു കാലമായിരുന്നു അത്! എം.എസ്. ബാബുരാജ്,പി.ഭാസ്കരന്‍, വയലാര്‍, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍, കെ.രാഘവന്‍, ഓ.എന്‍.വി, ..നല്ല നാളിനെ സ്വപ്നം കാണുമ്പോള്‍തന്നെ, ആ നല്ല നാളിലേക്ക് മനുഷ്യനെ കൊണ്ടുപോവാന്‍ കഴിയാത്ത മധുരക്കിനാവിന്റെ മായവിമാനത്തിനെക്കുറിച്ചു നൊമ്പരവും, രോഷവും പാട്ടിലേക്കു സന്നിവേശിപ്പിച്ചവര്‍, അവയില്‍ താളവും, ഭാവവും, ലയവും, ആവോളം കരുണയും കരുതലോടെ ചാലിച്ച ഗാനശില്‍പ്പികള്‍, അതു നമ്മെ പാടിക്കേള്‍പ്പിച്ച സ്വര്‍ഗഗായികമാരും, ഗന്ധര്‍വ്വന്മാരും. അവസാനിച്ചാലും അവസാനിപ്പിച്ചാലും വലിയ തരക്കേടൊന്നുമുണ്ടാവാതിരുന്ന തുച്ഛ്മായ ഞങ്ങളുടെ ജീവിതത്തെ നിരുപമമായ അനുഭവമാക്കി മാറ്റിയ മാനത്തുകണ്ണികള്‍. ഏതായിരുന്നു ആ കാലം? ഏതായിരുന്നു ആ നാട്? ,ഈ ജന്മത്തില്‍ത്തന്നെയയിരുന്നുവോ അതൊക്കെ? തന്നിലെ തന്നെ തിരിച്ചറിയാന്‍ കഴിയാത്ത, നെരൂദയുടെ കഥാപാത്രത്തെപ്പോലെ ആരോ ഉള്ളിലിരുന്നു പറയുന്നു. ഇല്ല. അതു മറ്റാരൊ ആയിരുന്നു, എനിക്കു നിന്നെ അറിയില്ല.
ബുദ്ധിയുറക്കാത്ത കാലത്ത് പ്രാര്‍ത്ഥിച്ചിരുന്ന ദൈവങ്ങളൊക്കെ വിപരീതബുദ്ധിയുടെ അനന്തരകാലത്ത് കരയാനും, ചിരിക്കാനും അറിയാത്ത കളിമണ്‍ ദൈവങ്ങളായിത്തീര്‍ന്നിരുന്നു. കണ്ണുതുറക്കാത്തവരായിമാറിപ്പോയിരുന്നു. കണ്മുന്നിലെ നിലാവില്‍ക്കുളിച്ച കുന്തിപ്പുഴ, ഇതുവരെ കണ്ടിട്ടില്ലാത്ത പൊന്നാനിപ്പുഴയായിത്തീര്‍ന്നിരുന്നു. കന്നിനിലാവിന്റെ കളഭക്കിണ്ണം വീണ പൊന്നാനിപ്പുഴ. അപരിചിതനായ ഏതൊരു പാവം ശാന്തിക്കാരനിലും താന്നിയൂരമ്പലത്തിലെ ചിരപരിചിതനായ കഴകക്കാരനെ കണ്ടു. പാട്ടുകളിലൂടെ സ്ഥലവും കാലവും ഒക്കെ മാറ്റിപ്രതിഷ്ഠിക്കപ്പെടുകയായിരുന്നു. പാട്ടുകള്‍ തീര്‍ത്ത സ്ഥല-കാല-സമയ വിഭ്രമങ്ങള്‍.
വയലാറിന്റെ പാട്ടുകളില്‍ പ്രസിദ്ധമായവ ഏറെയും തത്ത്വചിന്തയുടെ ലളിതമായ ആവിഷ്കാരങ്ങളായിരുന്നു.(ബാക്കിയുള്ളതില്‍ ചിലത്, സഹൃദയരായ ഹയര്‍സെക്കന്‍ഡറി ക്ലാസ്സ് അദ്ധ്യാപകന്റെ ചുണ്ടിലെ കുസൃതി തുളുമ്പുന്ന ഈരടികളോ, മുതിര്‍ന്നവരുടെ രഹസ്യകാമനകളുടെ ശീലോ ശീലക്കേടുകളോ ഒക്കെ ആയിരുന്നു). പി.ഭാസ്കരന്റെ പാട്ടുകളാകട്ടെ തികച്ചും വൈയക്തികങ്ങളും. പതിവായി വരുന്ന പൗര്‍ണ്ണമികളുടെ സുഭഗത ഒരിടത്ത്; വിധിയുടെ ബലിക്കല്‍പ്പുരയില്‍ കാലം നടക്കുവെക്കുന്ന മനുഷ്യാത്മാക്കളെക്കുറിച്ചുള്ള മഹാസങ്കടങ്ങള്‍ മറ്റൊരിടത്ത്. ആരായിരുന്നു കേമന്‍? ചോദ്യം എളുപ്പമാണ്. ഉത്തരത്തിനാണ് വിഷമം. ഏതു കുട്ടിയെയാണു ഏറെ പ്രിയം? മെയ്‌വഴക്കമുള്ള മലയാളി രണ്ടിനെയും ഒക്കത്തിരുത്തി. സ്നേഹിച്ചു.രണ്ടിനെയും "നടക്കുതള്ളി"യ പുതിയ തലമുറയാണ്, ആര്‍ത്തലക്കുന്ന ആഭാസമായ ഇന്നത്തെ എന്റെ കേരളം. മധ്യവയസ്ക്കന്റെ ഗൃഹാതുരത്വമായിരിക്കാം, പൊറുക്കുക.
കൂട്ടത്തില്‍ നിന്നു ബാബുരാജ് ആദ്യം പോയി. പിന്നെ വയലാര്‍. ഏഴുസ്വരങ്ങളുടെ സാന്ദ്രലോകം വിട്ട് അകാലത്തില്‍ രവീന്ദ്രനും. നിന്നിട്ടു വലിയ കാര്യമൊന്നുമില്ലെന്ന് ദുശ്ശാഠ്യം പിടിച്ചിരിക്കാം ദേവരാജന്‍ മാസ്റ്റര്‍. ഇപ്പോള്‍ ഇതാ ഭാസ്കരന്‍ മാഷും. എന്നിട്ടും ബാക്കിയാവുന്ന ജന്മത്തെ ശപിക്കുന്നുണ്ടാവുമോ ദക്ഷിണാമൂര്‍ത്തിസ്വാമിയും, കിടപ്പിലായ ആ പാവം രാഘവന്‍ മാഷും?ഓ.എന്‍.വിയും, യൂസഫലിയും, അര്‍ജ്ജുനനും, (ദക്ഷിണാമൂര്‍ത്തിയുടെ ഈണങ്ങള്‍കൊണ്ടുമാത്രം രക്ഷപ്പെട്ട) ശ്രീകുമാരന്‍ തമ്പിയും ഒക്കെയുണ്ട് നമുക്കിടയില്‍.ഓര്‍മത്തെറ്റുപോലെ, "ഞാനിവിടെയുണ്ടെന്ന്" ഇടക്കിടക്കോര്‍മ്മിപ്പിച്ച് ജോണ്‍സണുമുണ്ട്.
ഇരുകൈകള്‍കൊണ്ട് ഒരേസമയം വടിവൊത്ത തുല്ല്യമായ ഗാന്ധിച്ചിത്രങ്ങള്‍ വരച്ചിരുന്ന കുറുമാപ്പള്ളിയെ വികലമായി ഓര്‍മിപ്പിക്കുംവിധം ഒരേസമയം ഉദാത്തവും അരോചകവുമായ പാട്ടുകള്‍ പടക്കുന്ന കൈതപ്രത്തില്‍ അധികം പ്രതീക്ഷയരുതെന്ന് കടവത്തു തോണിയടുക്കുമ്പോള്‍ ആസ്വാദനവിവേചനത്തിന്റെ കരയിലിരുന്ന് ആരോ പറയുന്നു.
ഏതായാലും കേരളാ മോഡലുകള്‍ ഒന്നൊന്നായ് അവസാനിക്കുകയാണ്. പാട്ടിലും, നിത്യജീവിതത്തിലും.
അതേതായാലും തീര്‍ച്ചയായി.

Sunday, February 25, 2007
പി.സായ്‌നാഥ്
ഈയിടെ നടന്ന ഒരു മാധ്യമ ചര്‍ച്ചയില്‍ ഒരു പത്രപ്രവര്‍ത്തകന്‍ പറഞ്ഞ ചില കാര്യങ്ങള്‍ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു. തന്നെപ്പോലുള്ളവര്‍ പത്രപ്രവര്‍ത്തകരല്ലെന്നും, ഗുമസ്തന്മാരാണെന്നും, ആ തെറ്റിനെ ശരിയാക്കേണ്ട വലിയ ചുമതലയാണു പത്രത്തിലെ വാര്‍ത്തകളോടു പ്രതികരിക്കുന്നതിലൂടെ വായനക്കാരന്‍ നിര്‍വ്വഹിക്കേണ്ടത് എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ആശയത്തിന്റെ കാതല്‍. മാത്രവുമല്ല, പണ്ടാരോ പറഞ്ഞതുപോലെ തന്റെ ചട്ടിയില്‍ കൊള്ളുന്ന മത്സ്യം മാത്രമേ താന്‍ ചൂണ്ടയിടാറുള്ളു, അല്ലാത്തവയെ (തൂലികാനാമത്തില്‍, പ്രദേശത്തെ മറ്റു പത്രങ്ങളിലേക്കോ, അതുമല്ലെങ്കില്‍ അന്യരാജ്യത്തെ പത്രങ്ങളിലേക്കുതന്നെയോ)പുറത്തേക്കയച്ച് കൃതാര്‍ത്ഥനാവാനേ സാധിക്കാറുള്ളൂ എന്നും കൂട്ടിച്ചേര്‍ത്തു. ആ പറഞ്ഞതിലെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാവാന്‍ ആവില്ലെങ്കിലും, പത്രത്തിന്റെയും പത്രപ്രവര്‍ത്തകന്റെയും പ്രസക്തിയെക്കുറിച്ച് അത് ഒരുപാടു ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട്.
സായ്‌നാഥിനെക്കുറിച്ച് വെറുതെയെങ്കിലും ഓര്‍ത്തുപോയത് അങ്ങിനെയാണ്. ആ പേരു കേട്ടിട്ടില്ലാത്ത ഒരു പത്രപ്രവര്‍ത്തകനെ കണ്ടുമുട്ടാനുള്ള ദൗര്‍ഭാഗ്യം ഉണ്ടായതും ഈയടുത്താണ് അങ്ങിനെയൊരു ആളുണ്ടോ എന്നു ചോദിക്കുന്നവരോട്. ഉണ്ട്. തെലുങ്കനാണ്. പത്രപ്രവര്‍ത്തകനാണ്. ഇന്ത്യയില്‍ ജീവിച്ചിരിക്കുന്നുണ്ട്. വര്‍ഷത്തില്‍ 330 ദിവസവും അലച്ചിലാണ് എന്നൊക്കെയാവും പറയേണ്ടിവരിക.
ഇന്ത്യയിലെ പത്രപ്രവര്‍ത്തകരില്‍ എണ്ണം പറഞ്ഞ ഒരാള്‍. കുറച്ചുകാലം മുന്‍പ് ഒരു പുസ്തകം എഴുതുകയുണ്ടായി,"എല്ലാവരും ഒരു നല്ല വരള്‍ച്ചയെ ആഗ്രഹിക്കുന്നു" എന്ന പേരില്‍. ഡെവെലപ്‌മന്റ് ജേര്‍ണ്ണലിസം എന്നൊക്കെ വെണമെങ്കില്‍ പറയാവുന്ന ഒരു വിഭാഗമാണു സായ്‌നാഥിന്റെ പ്രവര്‍ത്തനമണ്ഡലം. ഇന്ത്യയില്‍ അത്തരം പത്രപ്രവര്‍ത്തനത്തിന്റെ പേരും പറഞ്ഞു ധാരളം എഴുത്തുതൊഴിലാളികളും നമുക്കിടയില്‍ ഉണ്ട്. അവരില്‍ നിന്ന് സായ്‌നാഥിനെ വ്യത്യസ്തനാക്കുന്ന ഘടകം, മറ്റുള്ള പത്രക്കാര്‍ വികസനത്തെ കക്ഷിരാഷ്ട്രീയത്തിന്റെയും, കോര്‍പൊറേറ്റുകളുടെയും മാത്രം പക്ഷത്തുനിന്ന് നിന്ന് വിലയിരുത്തുമ്പോള്‍, സായ്‌നാഥ് അതിനെ ഇന്ത്യന്‍ ഗ്രാമത്തിന്റെ പ്രകൃതി-മനുഷ്യ സമഗ്രതയുമായി കണ്ണിചേര്‍ക്കാന്‍ ശ്രമിക്കുന്നു എന്നതാണ്.
വികസനത്തിന്റെ പേരില്‍ പ്രാന്തവല്‍ക്കരിക്കപ്പെടുകയോ, കുടിയൊഴിക്കപ്പെടുകയോ ചെയ്യപ്പെടുന്നവരുടെ പക്ഷത്തു ഉറച്ചുനിന്നുകൊണ്ടാണ് സായ്‌നാഥ് തന്റെ പത്രധര്‍മ്മം നിറവേറ്റുന്നത്.ചൂണ്ടിക്കാണിക്കാന്‍, ഇന്ത്യയില്‍, (പുറത്തും)അധികം ഉദാഹരണങ്ങളില്ലാത്ത ഒരു പത്രപ്രവര്‍ത്തന് ശൈലിയാണു അദ്ദേഹത്തിന്റേത്. മറ്റു പത്രപ്രവര്‍ത്തകര്‍ എഴുത്തിനെ ദൈനംദിന അതിജീവനത്തിന്റെ പകിടകളിയായോ, പബ്ബുകളിലും പഞ്ചനക്ഷത്രസല്‍ക്കാരങ്ങളിലും നിന്നു വീണുകിട്ടുന്ന പതിവു"ബീറ്റു"കളായോ, ചുരുക്കെഴുത്തിന്റെ ഗൂഢാര്‍ത്ഥങ്ങളായോ "സേവി"ക്കുമ്പോള്‍ സായ്‌നാഥ് അതിനെ സാര്‍ഥകമായ ഒരു രാഷ്ട്രീയപ്രയോഗമാക്കുന്നു.
ഓരോ അദ്ധ്യായവും സ്വയം സമ്പൂര്‍ണ്ണമായ ഒരോ രേഖാചിത്രമാണ്. ഇന്ത്യന്‍ ഗ്രാമീണജീവിതത്തിന്റെയും, അതിലെ മനുഷ്യരുടെയും. പുസ്തകം ആകെയെടുത്താല്‍, ഭരണകൂടത്തിന്റെ വികസനസങ്കല്‍പ്പത്തിലെ, അര്‍ഥ്ശൂന്യതയുടെയും, നീതിരാഹിത്യത്തിന്റെയും ഒരു സൂക്ഷ്മമായ പരിശ്ച്ഛേദവും. തുറന്നുപിടിച്ച കണ്ണുകളോടെയാണ് സായ്‌നാഥ് വിഷയങ്ങളെ സമീപിക്കുന്നത്. സിനിക്കിന്റെ അടഞ്ഞതും, മുന്‍വിധിയോടുകൂടിയതുമായ മനസ്സോടെയല്ല എന്നര്‍ത്ഥം.ഇന്ത്യന്‍ കര്‍ഷകജീവിതത്തിന്റെ താളം തെറ്റിക്കുന്ന ലോണ്‍മേളകളുടെ അശാസ്ത്രീയത, ഗ്രാമങ്ങളിലെ സ്വകാര്യപണമിടപാടുകാര്‍,ഋണബാധിതര്‍, ഗ്രാമീണമേഖലയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമകാലീന അവസ്ഥ, സ്ത്രീ-ദളിത-ശാക്തീകരണത്തിന്റെ പിന്നോക്കാവസ്ഥ, വികസനത്തിന്റെ പേരില്‍ കുടിയൊഴിക്കപ്പെടുന്നവരുടെ അവിശ്വസനീയമാംവണ്ണം ദുരന്തപൂര്‍ണ്ണമായ ജീവിതാവസ്ഥകള്‍, ജാതിയുടേയും, ഉപജാതികളുടെയും മദമല്‍സരങ്ങളുടെ മിത്ഥ്യാവലയങ്ങളിലകപ്പെട്ടുപോയ പാവം മനുഷ്യജീവിതങ്ങള്‍, വരള്‍ച്ചയെ ക്ഷണിച്ചുവരുത്തിയ കാര്‍ഷികപരിഷ്ക്കാരങ്ങളും, അവയുടെ ഇരകളാകാന്‍ വിധിക്കപ്പെട്ട ജീവിതങ്ങളും, അങ്ങിനെയങ്ങിനെ സായ്‌നാഥ് കാണുന്ന ഇന്ത്യ നമ്മുടെ വര്‍ത്തമാനപത്രങ്ങള്‍ക്കും, വാര്‍ത്തയെഴുത്തു തൊഴിലാളികള്‍ക്കും അന്യവും അജ്ഞാതവുമായ മറ്റൊരു ഇന്ത്യയാണ്.
ഇന്ത്യയിലെ എന്‍.ജി.ഒ സംഘടനകളെക്കുറിച്ചുള്ള അവസാന അദ്ധ്യായവും ഏറെ പ്രസക്തമായ ഒന്നാണ് തികച്ചും മൗലികമായ ഒരു വിലയിരുത്തല്‍. എന്‍.ജി.ഒ കളുടെ അരാഷ്ട്രീയത, ഒരു രാഷ്ട്രത്തെ അതിന്റെ പ്രാഥമിക കടമകളില്‍നിന്നും എങ്ങിനെ സ്വതന്ത്രമാക്കുന്നുവെന്നും, വികസന-ക്ഷേമ സങ്കല്‍പ്പങ്ങളെ അതു എങ്ങിനെ അസാധ്യമാക്കിതീര്‍ക്കുന്നു എന്നും സായ്‌നാഥ് ചൂണ്ടിക്കാണിക്കുന്നു. അപ്പൊഴും, എല്ലാ എന്‍.ജി.ഒ കളെയും അടച്ചാക്ഷേപിക്കാനൊന്നും സായ്‌നാഥ് തയ്യാറാവുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഉദ്ദേശശുദ്ധിയുള്ള സംഘടനകള്‍ എന്ന(വിരളമായ)സാധ്യതക്കും അദ്ദേഹം ഇടം കൊടുക്കുന്നുണ്ട്.
അവിശ്വസനീയമാംവണ്ണം തുഛമായ വരുമാനത്തില്‍ ജീവിതം പുലര്‍ത്തേണ്ടിവരുന്ന ചില മനുഷ്യാത്മാക്കളെ പ്രത്യേകം ഒരു അദ്ധ്യായത്തില്‍ സായ്‌നാഥ് വരച്ചുകാണിക്കുന്നുണ്ട്. ഒരു കെട്ടുകഥ പോലെ നമുക്കു തോന്നിയേക്കവുന്ന യഥാര്‍ത്ഥ ജീവിതങ്ങള്‍. തിളങ്ങുന്ന ഇന്ത്യയുടെ മറുപുറം. സുസ്‌ഥിര വികസന അജണ്ടകളുടെ ക്രൂരമായ തിരുശേഷിപ്പുകള്‍.പത്തു പന്ത്രണ്ടു രൂപ ദിവസവരുമാനം കൊണ്ട് നിത്യജീവിതം തികക്കുന്ന മനുഷ്യജീവിതങ്ങളുടെ വേറിട്ട കാഴ്‌ചകള്‍.
അലക്സാണ്ടര്‍ സോള്‍ഷെനിത്‌സിന്റെ കാന്‍സര്‍ എന്ന പുസ്തകത്തില്‍ ഒരു ഡോക്ടര്‍ മറ്റൊരു ഡോക്ടറോടു പറയുന്ന ആലോചനാമൃതമായ ഒരു വാക്യമുണ്ട്. "നമ്മള്‍ ഓരൊ അവയവങ്ങളെയും പല ഭാഗങ്ങളായി വിഭജിച്ചു ചികില്‍സിക്കാന്‍ പഠിച്ചിരിക്കുന്നു.പക്ഷെ ഓരോ അവയവങ്ങളും അവയില്‍ത്തന്നെ പൂര്‍ണ്ണവുമാണ്. അതു നമ്മള്‍ മറക്കുന്നു". താന്‍ കൂടി ഉള്‍പ്പെടുന്ന സമൂഹത്തിനെകുറിച്ച് രാഷ്ട്രീയമായി ജാഗരൂകനായിരിക്കേണ്ട പത്രപ്രവര്‍ത്തകന്‍ ഈ ഒരു സമഗ്രതയെയാണു തന്റെ സൂക്ഷ്മദര്‍ശിനികളില്‍ നിന്ന് സൗകര്യപൂര്‍വ്വം തമസ്ക്കരിക്കുന്നത്.
സമര്‍ത്ഥമായി സ്പോണ്‍സര്‍ ചെയ്യപ്പെടുന്ന ഏറെക്കുറെ, എല്ലാ അന്വേഷണാത്മക-വികസനാത്മക റിപ്പോര്‍ട്ടിംഗുകളും ഈ അരാഷ്ട്രീയതയെത്തന്നെയാണു പ്രതിഫലിപ്പിക്കുന്നതും. മരങ്ങളുടെ ഭംഗി കണ്ടു കാടിനെ കാണാതിരിക്കുക. ഇനി അഥവാ കണ്ടെന്നുതന്നെയിരിക്കട്ടെ, അതിലുള്‍ചേര്‍ന്നിരിക്കുന്ന വിവിധങ്ങളായ ആവാസവ്യവസ്ഥകള്‍ കാണാതിരിക്കുക, പോരാ, കാണാത്തവയെ നിരാകരിക്കുക എന്നതുവരെ എത്തിനില്‍ക്കുന്നു നമ്മുടെ മാധ്യമപ്രത്യയശാസ്ത്രവും, മാധ്യമപ്രവര്‍ത്തകരുടെ ജീവിത തത്ത്വശാസ്ത്രവും.സായ്‌നാഥ് എന്ന പത്രപ്രവര്‍ത്തകന്‍ വേറിട്ടുനില്‍ക്കുന്നതും ഈയൊരു വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ത്തന്നെയാണ്.

Monday, February 19, 2007
തോക്കുകള്‍ കഥ പറയുന്നു
പിണറായി കമ്മ്യുണിസ്റ്റല്ല എന്ന് പോളിറ്റ് ബ്യുറോക്കുപോലും നിശ്ചയമുണ്ടാവാനാണു വഴി. നമുക്കു ചോദിക്കാനുള്ളതു അതൊന്നുമല്ല. മറ്റു ചിലതാണ്.
1. തോക്കുപയോഗിക്കുന്നവര്‍ സാധാരണയായി ആരൊക്കെയാണ്? ഒന്നുകില്‍ അക്രമികള്‍, അല്ലെങ്കില്‍ ഭീരുക്കള്‍, ഇനി അതും അല്ലെങ്കില്‍ നായാട്ടുകാര്‍. പിണറായി ഇതില്‍ എതാണ്? എതെങ്കിലും ഒന്ന്? അല്ല, മൂന്നും കൂടിയത്?
2. തോക്കില്ലാത്ത ഉണ്ടയല്ല, ഇനി അഥവാ തോക്കു തന്നെ കയ്യില്‍ ഉണ്ടായി എന്നിരിക്കട്ടെ, ആരെങ്കിലും ആക്രമിച്ചാല്‍, പിണറായി തോക്കുപയോഗിക്കുമായിരുന്നുവോ? ആ രംഗം എങ്ങിനെയിരിക്കും? ഒരു ജയിംസ്ബോണ്ട് ത്രില്ലര്‍?
3. ജീവിതകാലം മുഴുവന്‍ ഇങ്ങനെ പേടിച്ചു നടക്കുന്നതിലും നല്ലത്,തീരുന്നെങ്കില്‍ തീരട്ടെ എന്നു സ്വയം തീരുമാനിച്ച് ധൈര്യത്തൊടെ ജീവിക്കുന്നതല്ലെ? ഇതിന്റെ അനുബന്ധമായി ഒരു ചോദ്യം കൂടി ചോദിക്കാവുന്നതാണ്. സഖാവ് പി.കൃഷ്ണപിളളക്കും എ.കെ.ജി.ക്കും ഒക്കെ ധാരാളം ശത്രുക്കള്‍ ഉണ്ടായിരുന്നില്ലെ? അവരാരും തോക്കുപയോഗിച്ചതായി കേട്ടറിവുപോലുമില്ലല്ലൊ സഖവെ!! മാധ്യമങ്ങളിലെ അങ്ങയുടെ ഷഹനായ് വിദ്വാന്മാരുടെ ന്യായീകരണങ്ങള്‍ കേള്‍ക്കുമ്പോള്‍ അങ്ങ് ഈ "ഇസഡ്" കാറ്റെഗറിതന്നെ വിലകൊടുത്തു മേടിച്ചതണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍, അവരെ കുറ്റം പറയാവതോ, സഖെ? അങ്ങയുടെ "പ്രത്യയശാസ്ത്ര പ്രസംഗങ്ങളും", പുകള്‍പെറ്റ ആ തെമ്മാടി ശൈലിയും കണ്ടാല്‍ അങ്ങിനെ തോന്നിപ്പോവുകയും ചെയ്യും. -സാറ ടീച്ചര്‍ മറ്റൊരു സന്ദര്‍ഭത്തില്‍ പറഞ്ഞപോലെ, എന്തൊരു (ഷഡ്ഡിയിടാത്ത ഉദ്ധ്രതയാണു ആ വാക്ക്ശരങ്ങള്‍ക്ക്!
4. ജനനായകനായിട്ടും തന്റെ നേരെ ചൂണ്ടുന്ന ഓരോ വിരലിനെയും ഓരോ സാങ്കല്‍പ്പിക ആയുധത്തെയും പേടിക്കെണ്ടിവരിക, പ്രതീക്ഷിച്ചിരിക്കേണ്ടിവരിക എന്നൊക്കെയുള്ളത് ഒരു സഖാവിനെ (ക്ഷമിക്കണം, സി.പി.എം കാരനെ സംബന്ധിച്ചുപോലും)എന്തൊരു ദുരന്തമാണ്!!
5. ജീവിതത്തിലോ കമ്മ്യൂണിസ്റ്റാവാന്‍ പറ്റിയില്ല, മരിക്കുമ്പോഴെങ്കിലും ഒരു രക്തസാക്ഷി രീതിയില്‍ ആവട്ടെ എന്നും അങ്ങക്ക് വിചാരിക്കാമായിരുന്നു. അതും ഉണ്ടായില്ല.
നല്ല സഖാക്കളുടെ കാലം കഴിഞ്ഞു എന്നും ഇനിയുള്ളത് പിണറായ്-കോടിയേരി-ബുദ്ധദേവന്മാരുടെ അമ്യൂസ്‌മന്റ് കമ്മ്യുണിസമാണെന്നും ബോധ്യം വന്ന ഞങ്ങളാണ് ശരിക്കും ചാവേണ്ടത്.ആര്‍ക്കും കൊല്ലാം..വരൂ..തോക്കും ഉണ്ടയും ഒന്നുമില്ല ഞങ്ങളുടെ കയ്യില്‍..
ആകെയുള്ളത് ജീവിക്കാനുള്ള മഹാമോഹവും, വേണ്ടിവന്നാല്‍ ചാവാനുള്ള ചങ്കൂറ്റവും. ഞങ്ങളുടെ തീരെ ചെറിയ കമ്മ്യൂണിസ്റ്റ് ബോധം നല്‍കിയ മഹാപാഠമാണു പക്ഷെ സഖാവെ അത്.

Sunday, February 18, 2007
ദോഷൈക ലോകം
ബ്ലോഗില്‍ ഹരിശ്രീ കുറിക്കുകയാണു ഞാന്‍. തെറ്റുകള്‍ ഉണ്ടാവാം. പരിശീലിക്കുന്ന മുറക്ക് നന്നായി എഴുതാന്‍ കഴിയുമെന്നു കരുതുന്നു. അതു വരെ ക്ഷമിക്കുമല്ലൊ.എന്തിനെ കുറിച്ച് എഴുതണമെന്നറിയില്ല. എന്തെങ്കിലും എഴുതിയിട്ടും കാര്യമൊന്നുമില്ല..എന്നാലും...എഴുതി എന്നുണ്ടല്ലൊ...അതു മതി..അതിനു വേണ്ടി എഴുതുന്നു...എഴുത്തുകാരെ വേണ്ടാതായിരിക്കുന്നു ലോകത്തിനു എന്നു പോലും തോന്നി തുടങ്ങിയിരിക്കുന്നു.ലോകത്തിന്റെ ദോഷമല്ല..എഴുത്തിന്റെ...അല്ലെങ്ങില്‍ എഴുത്തിന്റെ ലോകത്തിന്റെ..
സ്നേഹപൂര്‍വ്വം
രാജീവ് ചേലനാട്ട്
സ്നേഹപൂര്‍വ്വം
രാജീവ് ചേലനാട്ട്
Wednesday, February 14, 2007
യൂസഫ് അലി
He can be seen anywhere, where he doesnt have any business at all. How come that we give him such place in the society, or is it that he has forcefully taken it from all the changing ministries. I am surprised that, whenever some state government level meetings are being held, especially with Arab ministers, (UAE delegates, in particular), Mr. Youself Ali shows his presence. He is not a government official, can it be that he is invited to attend, or is it just that, he decides that he should be there?
He is a business tycoon, and maybe good in person. He is recognized in UAE as a successful tycoon. Well, all that is right. So, if all the successful business men plans to attend all such meetings, will it be permissible? One cannot fancy that he is just there to translate Arabic to Kerala ministers or Malayalam to Arabic delegates.
What is going on? is the government structure has become somebody's private business.
Rajeeve Chelanat

Thursday, February 8, 2007
ഇന്‍ഡോ-അറബ് സമ്മേളനം
കഴിഞ്ഞ മാസം നടന്ന പ്രവാസ മാമാങ്കം ഗംഭീരമായിരുന്നു. നാട്ടില്‍ നിന്നു ഇറക്കുമതി ചെയ്ത എഴുത്തുകാരെ കുറെ ദിവസം കൊണ്ടു നടന്നു കഷ്ടത്തിലായിപ്പോയി പാവം പ്രവാസി എഴുത്തുകാര്‍. വിട്ടുകളയാനും വയ്യ..എടുത്തു നടക്കാനും വയ്യ എന്ന മട്ടില്‍. ജോലിയില്‍ നിന്നു ഒന്നും രണ്ടും ദിവസം അവധിയെടുത്തും, അതിനു പറ്റാത്തവര്‍ ദിവസേന അബുദാബിയില്‍ പോയും വന്നും കേരളത്തിന്റെ സാംസ്ക്കാരിക നായകരെ ചുമന്നു. നായകരെക്കുറിച്ച് അകത്തും പുറത്തും കേട്ട കഥകള്‍ മഹാ വിചിത്രം. പുസ്തകത്തിലെ കവി ദിവ്യനും അയലത്തെ കവി കുരിശും എന്ന് ആരാണു പറഞ്ഞത്? ഇത്തരം നായകരെ ചുമന്ന് നാട്ടിലും പുറത്തും നാറിയ എതോ പാവാം മൂന്നമിട പ്രവാസിയാവാനേ തരമുള്ളു. തീര്‍ച്ച.
കൂട്ടത്തില്‍ അല്‍പമെങ്കിലും കാര്യങ്ങള്‍ സംസാരിച്ചത് സാറ ടീച്ചറും, ഈ.പി.യുമാണ്. അത്രയും സമാധാനം.സംഘാടകരുടെ ഉദ്ദേശ ശുദ്ധി നല്ലതുതന്നെ..പ്രവാസികള്‍ക്കു ഒരു സാംസ്കാരികാനുഭവം ഉണ്ടാക്കിക്കൊടുക്കാനാവണം അവരിത്രയും ബുദ്ധിമുട്ടിയത്.പക്ഷെ ഇല്ലാത്ത സമയവും ഇല്ലാത്ത ബസ്സുകൂലിയും കൊടുത്തു ഇതൊക്കെ കണ്ടു കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ചോദിക്കാതിരിക്കാനും വയ്യ.
ആര്‍ക്കുവേണ്ടിയാണു പ്രവാസാനുഭാവ അങ്ങയുടെ ഈ പ്രസവവേദനകള്‍?

Subscribe to:
Posts (Atom)