പിണറായി കമ്മ്യുണിസ്റ്റല്ല എന്ന് പോളിറ്റ് ബ്യുറോക്കുപോലും നിശ്ചയമുണ്ടാവാനാണു വഴി. നമുക്കു ചോദിക്കാനുള്ളതു അതൊന്നുമല്ല. മറ്റു ചിലതാണ്.
1. തോക്കുപയോഗിക്കുന്നവര്‍ സാധാരണയായി ആരൊക്കെയാണ്? ഒന്നുകില്‍ അക്രമികള്‍, അല്ലെങ്കില്‍ ഭീരുക്കള്‍, ഇനി അതും അല്ലെങ്കില്‍ നായാട്ടുകാര്‍. പിണറായി ഇതില്‍ എതാണ്? എതെങ്കിലും ഒന്ന്? അല്ല, മൂന്നും കൂടിയത്?
2. തോക്കില്ലാത്ത ഉണ്ടയല്ല, ഇനി അഥവാ തോക്കു തന്നെ കയ്യില്‍ ഉണ്ടായി എന്നിരിക്കട്ടെ, ആരെങ്കിലും ആക്രമിച്ചാല്‍, പിണറായി തോക്കുപയോഗിക്കുമായിരുന്നുവോ? ആ രംഗം എങ്ങിനെയിരിക്കും? ഒരു ജയിംസ്ബോണ്ട് ത്രില്ലര്‍?
3. ജീവിതകാലം മുഴുവന്‍ ഇങ്ങനെ പേടിച്ചു നടക്കുന്നതിലും നല്ലത്,തീരുന്നെങ്കില്‍ തീരട്ടെ എന്നു സ്വയം തീരുമാനിച്ച് ധൈര്യത്തൊടെ ജീവിക്കുന്നതല്ലെ? ഇതിന്റെ അനുബന്ധമായി ഒരു ചോദ്യം കൂടി ചോദിക്കാവുന്നതാണ്. സഖാവ് പി.കൃഷ്ണപിളളക്കും എ.കെ.ജി.ക്കും ഒക്കെ ധാരാളം ശത്രുക്കള്‍ ഉണ്ടായിരുന്നില്ലെ? അവരാരും തോക്കുപയോഗിച്ചതായി കേട്ടറിവുപോലുമില്ലല്ലൊ സഖവെ!! മാധ്യമങ്ങളിലെ അങ്ങയുടെ ഷഹനായ് വിദ്വാന്മാരുടെ ന്യായീകരണങ്ങള്‍ കേള്‍ക്കുമ്പോള്‍ അങ്ങ് ഈ "ഇസഡ്" കാറ്റെഗറിതന്നെ വിലകൊടുത്തു മേടിച്ചതണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍, അവരെ കുറ്റം പറയാവതോ, സഖെ? അങ്ങയുടെ "പ്രത്യയശാസ്ത്ര പ്രസംഗങ്ങളും", പുകള്‍പെറ്റ ആ തെമ്മാടി ശൈലിയും കണ്ടാല്‍ അങ്ങിനെ തോന്നിപ്പോവുകയും ചെയ്യും. -സാറ ടീച്ചര്‍ മറ്റൊരു സന്ദര്‍ഭത്തില്‍ പറഞ്ഞപോലെ, എന്തൊരു (ഷഡ്ഡിയിടാത്ത ഉദ്ധ്രതയാണു ആ വാക്ക്ശരങ്ങള്‍ക്ക്!
4. ജനനായകനായിട്ടും തന്റെ നേരെ ചൂണ്ടുന്ന ഓരോ വിരലിനെയും ഓരോ സാങ്കല്‍പ്പിക ആയുധത്തെയും പേടിക്കെണ്ടിവരിക, പ്രതീക്ഷിച്ചിരിക്കേണ്ടിവരിക എന്നൊക്കെയുള്ളത് ഒരു സഖാവിനെ (ക്ഷമിക്കണം, സി.പി.എം കാരനെ സംബന്ധിച്ചുപോലും)എന്തൊരു ദുരന്തമാണ്!!
5. ജീവിതത്തിലോ കമ്മ്യൂണിസ്റ്റാവാന്‍ പറ്റിയില്ല, മരിക്കുമ്പോഴെങ്കിലും ഒരു രക്തസാക്ഷി രീതിയില്‍ ആവട്ടെ എന്നും അങ്ങക്ക് വിചാരിക്കാമായിരുന്നു. അതും ഉണ്ടായില്ല.
നല്ല സഖാക്കളുടെ കാലം കഴിഞ്ഞു എന്നും ഇനിയുള്ളത് പിണറായ്-കോടിയേരി-ബുദ്ധദേവന്മാരുടെ അമ്യൂസ്‌മന്റ് കമ്മ്യുണിസമാണെന്നും ബോധ്യം വന്ന ഞങ്ങളാണ് ശരിക്കും ചാവേണ്ടത്.ആര്‍ക്കും കൊല്ലാം..വരൂ..തോക്കും ഉണ്ടയും ഒന്നുമില്ല ഞങ്ങളുടെ കയ്യില്‍..
ആകെയുള്ളത് ജീവിക്കാനുള്ള മഹാമോഹവും, വേണ്ടിവന്നാല്‍ ചാവാനുള്ള ചങ്കൂറ്റവും. ഞങ്ങളുടെ തീരെ ചെറിയ കമ്മ്യൂണിസ്റ്റ് ബോധം നല്‍കിയ മഹാപാഠമാണു പക്ഷെ സഖാവെ അത്.
സ്നേഹപൂര്‍വ്വം
രാജീവ് ചേലനാട്ട്
Monday, February 19, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment