Monday, May 5, 2008

ഹിരോഷിമ - ചില പുതിയ ചിത്രങ്ങള്‍

ഹിരോഷിമയിലെ ദുരന്തത്തിന്റെ ചില പുതിയ ചിത്രങ്ങള്‍ ഈയടുത്ത ദിവസം പുറത്തുവന്നിട്ടുണ്ട്.
1945-ല്‍ ഹിരോഷിമക്കുപുറത്തുള്ള ഒരു സ്ഥലത്തെ ഒരു ഗുഹയില്‍നിന്ന് അമേരിക്കന്‍ അധിനിവേശസേനയിലെതന്നെ റോബര്‍ട്ട് .എല്‍. കാപ്പ് എന്ന സൈനികന്‍ വീണ്ടെടുത്ത ഡെവലപ്പ് ചെയ്യാത്ത ചില ഫിലിം‌റോളുകളില്‍നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍. 998-ല്‍ റോബര്‍ട്ട് ഈ ചിത്രങ്ങള്‍ ഹൂവര്‍ ഇന്‍സ്റ്റിട്ട്യൂഷന്‍ ആര്‍ക്കൈവ്‌സിനു കൊടുത്തു. 2008-നു ശേഷം മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്ന നിബന്ധനയില്‍. അതിനുള്ള കാരണം, ഏതായാലും വ്യക്തമല്ല. എന്നു മാത്രമല്ല, ഈ ചിത്രങ്ങള്‍ എടുത്തതാരാണെന്നതും അജ്ഞാതമാണ്. ഫോട്ടോഗ്രാഫറെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു.


കടപ്പാട് - Huffington Post

3 comments:

Rajeeve Chelanat said...

ഹിരോഷിമയില്‍നിന്നുള്ള പുതിയ ചിത്രങ്ങള്‍

5:00 മണി said...

രാജീവെ,
മുമ്പൊരിക്കല്‍ മോറ്ച്ചറിയില്‍ പോയപ്പോള്‍ മൂക്കിലടിച്ച അതേ ഗന്ധം ഈ ഫോട്ടോകള്‍ കണ്ടപ്പോള്‍ ഞാനിരിക്കുന്ന ഈ അന്തരീക്ഷത്തിലുണ്ടെന്ന് തോന്നുന്നു.
ചിത്രങ്ങള്‍ വല്ലാതെ സംസാരിക്കുന്നു.

പാമരന്‍ said...

ഹൌ! ഭീകരം മാഷെ. ഇതു ചെയ്തവരെ വാര്‍ ഹീറോകളായി കൊണ്ടു നടക്കുന്നവരെ എന്തു ചെയ്യണം?