Wednesday, May 7, 2008

സുവിശേഷ ഞരമ്പുരോഗം

ശശികലയെ മറന്നുകാണില്ലെന്നു കരുതുന്നു. ഇതാ ആ ഗണത്തില്‍പ്പെട്ട മറ്റൊരു സുവിശേഷപ്പെട്ട ഞരമ്പുരോഗി. ക്രിസ്തു എത്ര ഭാഗ്യവാന്‍. അസൂയ തോന്നുന്നു. ഇതൊന്നും കാണേണ്ടിവന്നില്ലല്ലോ. ഇല്ലെങ്കില്‍ ആ മനുഷ്യപുത്രന്‍ സ്വയം കുരിശിലേറുമായിരുന്നു. ഒരിക്കലും ഉയിര്‍ത്തെഴുന്നേല്‍ക്കുകയുമില്ല്ലായിരുന്നു. എനിക്കുറപ്പുണ്ട്.

ഹല്ലേലൂയാ...ഗ്ലോറി ഗ്ലോറി...ജയ് ശ്രീറാം..അല്ലാഹു അക്‍ബര്‍.

15 comments:

Rajeeve Chelanat said...

സുവിശേഷ ഞരമ്പുരോഗം..

NITHYAN said...

ചെരുപ്പൂരി മുഖത്തടിക്കേണ്ട ഒരാളെ രാജീവന്‍ കാണിച്ചുതന്നു. ഈ സുവിശേഷകനെ നേരില്‍ കിട്ടിയിട്ടും നാലുപൂശാത്തവനെ ചുരുങ്ങിയത്‌ മുക്കാലിയില്‍ കെട്ടി നാല്‌ക്കാലിയെക്കൊണ്ടു ചവുട്ടിക്കൂന്നതായിരിക്കും. ആമീന്‍

അനില്‍ശ്രീ... said...

രാജീവ്, ഇതിനെ പറ്റി ഒരു പോസ്റ്റും ഈ വീഡിയോ യൂട്യൂബില്‍ വന്ന കഥയുമെല്ലാം ബൂലോഗ ക്ലബില്‍ ഒരിക്കല്‍ ചര്‍ച്ച ചെയ്തിരുന്നു. സെബിന്റെ കമന്റ് വരെ വായിച്ചാല്‍ മനസിലാകും. See this link
ദേശീയ പതാകയുടെ പുതിയ നിര്‍വചനം.

ഫസല്‍ ബിനാലി.. said...

സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു

കാപ്പിലാന്‍ said...

ഹല്ലെലുയ്യ ,ഗ്ലോറി ....ഇവനെ ചെരുപ്പൂരി അടിക്കാന്‍ കേരളത്തില്‍ ആരും ഇല്ലേ ? കേരളം ഭ്രാന്താലയം

മത്തായി said...

പള്ളിക്കൂടത്തില്‍പ്പോലും പോകാത്ത ഒരു മന്ദബുദ്ധിയാണയാള്‍ എന്നു വ്യക്തം. അയാള്‍ തിരക്കേറിയ ഒരു പ്രാസംഗികനാണെന്നറിയുമ്പോള്‍ അതിയായ വിഷമം.
രാജീവ്, അതോടൊപ്പം ചില സംശയങ്ങള്‍. മൂന്നു മതത്തില്‍പ്പെട്ടവര്‍ ത്രിവര്‍ണപതാകയിലെ ഒരോ നിറങ്ങള്‍ തങ്ങളെ പ്രധിനിധീകരിക്കുന്നു എന്ന് അവകാശപ്പെടുകയും, സ്വന്തമായി നിറമില്ലാതെ പോയ ഒരു സര്‍ദാര്‍ജിയെ പരിഹസിക്കുകയും ചെയ്യുന്ന ഒരു തമാശ ഞാന്‍ കേട്ടിട്ടുണ്ട്. പതാകയെത്താങ്ങിനിര്‍ത്തുന്ന ആ ദണ്ട് ഞാനാടാ എന്നു പറഞ്ഞു തലയുയര്‍ത്തിത്തന്നെ സര്‍ദാര്‍ജി മുന്നോട്ട് പോകുന്നു. ഏതു സര്‍ദാര്‍ജിയെക്കണ്ടാലും ആദരവോടെ ഞാനിതോര്‍ക്കും.
ഈ കഥകേട്ടിട്ട് താങ്കള്‍ ഇങ്ങനെ പ്രതികരിക്കുമോ? ഈ കഥയിലും പ്രസംഗത്തിലും പതാകയെ ഉപയോഗിച്ചിരിക്കുന്നതൊരേപോലല്ലേ? ഇതിത്ര കോലാഹലം ഉണ്ടാക്കണ്ട കാര്യമുണ്ടോ? താങ്കള്‍ (ചിലപ്പോള്‍) കരുതുന്നതുപോലെ അതു ദേശിയ പതാകയെ പുനര്‍നിര്‍വചിക്കാനുള്ള സമ്മേളനമൊന്നുമല്ല. അയാള്‍ ഒരുപമയായി അതെടുത്തുപയോഗിച്ചു എന്നു മാത്രം. പരസ്യമാ‍യ പോര്‍വിളിയും ഒരു വിഡ്ഡിപ്രസംഗവും ഒരേ പ്രതിഫലനമാണോ സമൂഹത്തിലുണ്ടാക്കുന്നത്?

ദേശീയ പതാകയും ദേശീയ ഗാനവുമൊക്കെ ഇത്തരം സന്ദര്‍ഭങ്ങളില്‍ മാത്രം മഹത്തരമാവുന്നത് ഒരുതരം രോഗമല്ലെ? സംഘപരിവാറുകാര്‍ ത്രിവര്‍ണപതാക കൈകൊണ്ടു തൊടും എന്നു മനസിലായത് ഹൂബ്ലി ഈദ്-ഗാഹ് വിഷയത്തിലാണ്. നാരായണമൂര്‍ത്തിക്കെതിരെ പ്രതിഷേധിച്ചവരില്‍ എത്രപേരുണ്ടാവും ജനഗണമന കേട്ടാല്‍ അറ്റന്‍ഷനായി നില്‍ക്കുന്നവര്‍? ഈ വിഷയം വന്ന ഇടങ്ങളിലെല്ലാം കടുത്ത പ്രതികരണവും വന്നിട്ടുണ്ട്. എന്നാല്‍, എന്താ ദേശീയ പതാകയുടെ നിര്‍വചനം എന്നയാള്‍ തിരിച്ചുചോദിച്ചാ‍ല്‍ എത്രപേര്‍ മറുപടി പറയും എന്നു കണ്ടറിയണം.

N.J Joju said...

മത്തായി പറഞ്ഞതു പരമാര്‍ത്ഥം

തോന്ന്യാസി said...

തൃശ്ശൂരില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഞായറാഴ്ചകളിലെ സായന്തനങ്ങളില്‍ ഞങ്ങളെ ചിരിപ്പിച്ചിരുന്നത് കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ മൈക്ക് കെട്ടി പ്രസംഗിച്ചിരുന്ന ഉപദേശിയും സഹായിയും, പിന്നെ അവര്‍ക്ക് താളം പിടിച്ചിരുന്ന ഭ്രാന്തനുമായിരുന്നു......

ഇതു പോലുള്ള ഞരമ്പു രോഗികളെ ചെരുപ്പൂരിയടിച്ചാല്‍ ആ ചെരുപ്പ് നമ്മെ കാര്‍ക്കിച്ച് തുപ്പും

Rajeeve Chelanat said...

മത്‌ത്‌ആയി (mathai)

sorry for writing in english, as malayalam fonts are not properly working out here

your logic and the certificate given by joju disappoints me in a very big way. Infact i could see only a very small part of that speech, and even in that small part, this bloody lunatic had mixed enough of communal hate (if you PROPERLY listen to that)and it is that which I oppose.

I dont care a damn shit if he says that christians represent white colour or peace or whatever. they have the right to propagate that. and for that reason, anyone has that right.

but here, he is mocking at 2 other communities and that too with terribly unsensible and cruel joke. and this is the same style which sasikala too had treaded in her own speech.

the sardarjis reply is a befitting one and i too respect him for that, and if someone would have asked me what I represent in that flag, i too represent that rod, though for me, india is just something more than that piece of cloth, or the rod it is tied upon.

and you may kindly take me out of all this nationalistic and patriotic nonsensical symbols; i do love india, for much more than that.

infact i dont get any ejection or erection when seeing the sort of patriotism which people propagate.

salute

മത്തായി said...

രാജീവ് മറുപടിക്കു വളരെ നന്ദി. എനിക്കു പ്രത്യേകിച്ചെന്തെങ്കിലും certificate-നു വേണ്ടി എഴുതിയതല്ല. ഇതു ഒരു അതിഭീകര പ്രശ്നമായി ഒരുപാടു സ്ഥലത്തു കാ‍ണുന്നു. ഇത്തരം അവസരങ്ങളില്‍ മുളപൊട്ടുന്ന ദേശീയ വികാരം എന്നതു താങ്കളെ ഉദ്ദേശിച്ചു പറഞ്ഞതല്ല. ഇതുമായി ബന്ധപ്പെട്ടെവിടെയും വന്നിട്ടുള്ള/വരുന്ന കമന്റുകളെ സൂചിപിച്ചതാണ്, അതു വ്യക്തമാക്കാത്തതിനു മാപ്പ്.

ഇത്രക്കും സാമൂഹികബോധമുള്ള താങ്കള്‍ കേരളത്തിലെ കൃസ്ത്യാനികളെ പ്പറ്റിയും, ഇവിടെ സൂചിപ്പിച്ച പെന്തകോസ്ത് സമൂഹത്തെപ്പറ്റിയും സ്വല്പം കൂടി അറിയാന്‍ ശ്രമിക്കണം എന്നഭ്യര്‍ത്ഥിക്കുന്നു. [മാത്തുക്കുട്ടിച്ചായനും മാണിച്ചായനും എന്നു പത്രക്കാര്‍ എഴുതുമ്പോഴും ഒരാളുടെ പള്ളിയില്‍ നിന്നും മറ്റേ ആള്‍ക്കു അപ്പവും വീഞ്ഞും കിട്ടില്ല എന്നും അറിയണം] കടകവിരുദ്ധമായ വിശ്വാസങ്ങളുള്ള, പരസ്പരം കലഹിക്കുന്ന, കുറെ തുരുത്തുകളാണ് കൃസ്ത്യന്‍ സമൂഹം. “അതു നമ്മളാ” എന്ന ഉപദേശിയുടെ പ്രസ്താവനയെ നിങ്ങള്‍ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു. പെന്തകോസ്തു അല്ലാത്ത ഒരു വിശ്വാസത്തെയും അവര്‍ കൃസ്തീയമായികണക്കാക്കുന്നില്ല. ഞാനുള്‍പ്പടെയുള്ളവര്‍ അവര്‍ക്കു “സമുദായക്കാര്‍.” ഈ “സമുദായ”ത്തിന്റെ വിശ്വാസമുപേക്ഷിച്ചു പെന്തകോസ്തില്‍ ചേര്‍ന്നവരാണതില്‍ ബഹുപൂരിപക്ഷവും. ശാബത് പോലെയുള്ള പ്രോട്ടസ്റ്റന്റ് ആയ വിശ്വാസങ്ങളെപ്പോലും അവര്‍ cult ആയി പരിഗണിക്കുന്നു. അതേപോലെ, ഒരു പെന്തകോസ്തു ഉപദേശിയെ പള്ളിയില്‍ കയട്ടി സംസാരിപ്പിക്കുന്നത് കുപ്പായമിട്ട അച്ചന്മാരുള്ള എല്ലാ സഭയിലും നിരോധിച്ചിട്ടുള്ളതാണ്. ഈയൊരു സത്യം മാനസിലാക്കിയിട്ടുവേണം “അതു നമ്മളാ” എന്ന പ്രയോഗത്തെ മനസില്ലാക്കാന്‍. ഒരുപ്രത്യേക വിശ്വാസമുള്ള ഒരു ചെറിയ സമൂഹം മാത്രമാണ് ആ നമ്മള്‍.

but here, he is mocking at 2 other communities താങ്കള്‍ ആതുകേട്ടോ എന്നു സംശയിക്കുന്നു! കാവി==ഹിന്ദു, പച്ച==മുസ്ലീം എന്ന് ആരുകരുതിയാലും ആയാള്‍ അയാള്‍ അങ്ങനെ പറയുന്ന്നില്ല. ഇവിടെ, കാവി==അധികാരം, പച്ച==പത്തുപുത്തന്‍ എന്നരീതിയിലാണു പോക്ക്. അധികാരവും പണവും അവരുടേം ഇവരുടേം കൈയിലാണെന്ന് പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്കു 2 other communities എന്നതു മനസിലാവുന്നില്ല.

ശശികലയുടെയും ഇയാളുടേയും പ്രസംഗങ്ങളില്‍ ഒരു വെത്യാസവും കാണുന്നില്ലല്ലേ! [ശേര്‍ഷക്കു ജാതിയില്ല, മതമില്ല, പക്ഷെ ശേര്‍ഷ മുസ്ലീമാണെന്നു പറയുന്ന ഒരു സൈനുദ്ദീന്‍ കഥാപാത്രത്തെ ഓര്‍ത്തു പോകുന്നു.]

മണ്ടത്തരങ്ങള്‍ മാത്രമുള്ള മതപ്രഭാഷണവും, വിഷം വമിക്കുന്ന മതരാഷ്ട്രീയവും, തികച്ചും വ്യത്യസ്ഥമാ‍യ രീതിയിലാണ് സമൂഹത്തെബാധിക്കുന്നത്. ആദ്യത്തേത് ശ്രോതാക്കളെ മാത്രം, മറ്റത് സമൂഹത്തെ മൊത്തമായും. ബ്ലോഗായാലും, ഭരണകൂടമായാലും മതങ്ങളുമായി ഇടപെടുമ്പോള്‍ വല്ലാത്ത ഒരു ബാലന്‍സ് കാണീക്കേണ്ടി വരുന്നത് പരമ ദയനീയമാണ്. ഭാഗ്യം, നമുക്കു 3 മതങ്ങളെ ഉള്ളൂ!

ഭൂമിപുത്രി said...

അങ്ങിനെയും ഭ്രാന്തുകള്‍!സത്യം പറഞ്ഞാല്‍ ചിരിയാണ്‍ വന്നതു

Jayasree Lakshmy Kumar said...

ഇങ്ങിനേയും വട്ടോ

സുജനിക said...

നകുലനും ഗ്ലോറിക്കും ഒക്കെ എന്തിനാ സമയം ചെലവാക്കുന്നതു...മികച്ചവ പ്രതീക്ഷിക്കുന്നു.സസ്നേഹം...

Rajeeve Chelanat said...

പ്രിയപ്പെട്ട മത്തായീ

നന്ദി. താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു. ഹിന്ദുമതത്തിലെന്നതുപോലെ, ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങളിലും ‘സ്വ‘സമുദായക്കാരും ‘അന്യ’രും ഉണ്ടെന്നത് എനിക്ക് അറിയാം. ഇത്തരക്കാരുടെ പൊതുവായ വിടുവായത്തങ്ങൾക്കെതിരെയാണ് ഇത്തരത്തിലുള്ള പോസ്റ്റുകളും.

താങ്കൾ പറഞ്ഞ ആ ഒരു കാര്യം വളരെ ശരിയാണ്.”മണ്ടത്തരങ്ങള്‍ മാത്രമുള്ള മതപ്രഭാഷണവും, വിഷം വമിക്കുന്ന മതരാഷ്ട്രീയവും, തികച്ചും വ്യത്യസ്ഥമാ‍യ രീതിയിലാണ് സമൂഹത്തെബാധിക്കുന്നത്“ എന്നത്. സൈനുദ്ദീൻ കഥയും അർത്ഥപൂർണ്ണമാണ്. എങ്കിലും, അതും എന്റെ പോസ്റ്റും തമ്മിലുള്ള ബന്ധം മനസ്സിലായതുമില്ല. ശശികലക്കും ഈ സുവിശേഷകനും ഏകദേശം ഒരേ ഞരമ്പുരോഗമാണെന്നു ഞാൻ തീർത്തു പറയില്ല. ശശികല കൂടുതൽ ഒരു വലിയ വിപത്‌‌സാദ്ധ്യതന്നെയാണ്.

എല്ലാ വായനകൾക്കും നന്ദി. അനിൽശ്രീ, ഞാൻ ആ പോസ്റ്റ് കണ്ടിരുന്നില്ല. വായിക്കാം. നന്ദി.

രാമനുണ്ണിമാഷേ,ശരിയാണ്. എങ്കിലും ചിലപ്പോൾ പ്രതികരിക്കാതെ പറ്റില്ല എന്നു തോന്നുന്നതുകൊണ്ട് എഴുതുന്നു. അത്രയേയുള്ളു.

(ലിപി ഇപ്പോഴും ശരിയായിട്ടില്ല എന്നു തോന്നുന്നു. ക്ഷമിക്കുമല്ലോ)

Rajeeve Chelanat said...

മത്തായീ,

ഒരു കാര്യം പറയാൻ വിട്ടുപോയി. പ്രശ്നങ്ങളെ സമീപിക്കുന്ന താങ്കളുടെ രീതിയും അതിന്റെ ഭാഷയും വേറിട്ടുനിൽക്കുന്നു.

അഭിവാദ്യങ്ങളോടെ