മുപ്പതുവർഷം മുൻപ് ഷെങ്ങ്‌സെൻ (Shenzhen) എന്ന പേരിലൊരു നഗരം നിലവിലുണ്ടായിരുന്നില്ല. നിരനിരയായികിടക്കുന്ന മുക്കുവഗ്രാമങ്ങളും, കൂട്ടുകൃഷി നടന്നിരുന്ന നെൽവയലുകളും ചെളിപുതഞ്ഞ റോഡുകളും, പരമ്പരാഗത ക്ഷേത്രങ്ങളും മാത്രമേ അന്ന് അവിടെയുണ്ടായിരുന്നുള്ളു. പരീക്ഷണാടിസ്ഥാനത്തിൽ മുതലാളിത്തം നടപ്പിലാക്കിനോക്കുന്നതിനുവേണ്ടി നാലു പ്രത്യേകസാമ്പത്തിക മേഖലകളെ ചൈനീസ് കമ്മ്യൂണിസ്റ്റു പാർട്ടി സൃഷ്ടിക്കുന്നതിനുംമുൻപായിരുന്നു അത്. തിരഞ്ഞെടുത്ത ആ നാലു സ്ഥലങ്ങളിലൊന്നായിരുന്നു ഷെങ്ങ്‌സെന്‍. ഹോംഗ്‌കോങ്ങ് തുറമുഖത്തിനടുത്തായിരുന്നു ആ സ്ഥലമെന്നത് കാര്യങ്ങൾ കൂടുതൽ ഭംഗിയാക്കി. ‘യഥാർത്ഥ‘ ചൈനയുടെ സോഷ്യലിസ്റ്റ് ആത്മാവിനു കോട്ടമൊന്നും വരാതെ, സ്വകാര്യമേഖലയിലൂടെയും, വ്യവസായ വികസനത്തിലൂടെയും ലാഭം ഉറപ്പാക്കുക എന്നതായിരുന്നു ആ മുതലാളിത്ത പരീക്ഷണത്തിന്റെ പിന്നിലുള്ള സിദ്ധാന്തം. ചരിത്രത്തിന്റെയോ സംസ്കാരത്തിന്റെയോ യാതൊരു ഭാരവുമില്ലാത്ത ഒരു സമ്പൂർണ്ണവാണിജ്യനഗരമാണ് ആ പരീക്ഷണത്തിന്റെ ഫലമായി ഉയര്‍ന്നുവന്നത്. മുതലാളിത്തത്തിന്റെ കടഞ്ഞെടുത്ത സത്ത്. നിക്ഷേപകരെ അത് വല്ലാതെയങ്ങ് വശീകരിച്ചുകളഞ്ഞു.
ഷെങ്ങ്‌സെൻ സ്ഥിതിചെയ്യുന്ന ചൈനയുടെ ദക്ഷിണഭാഗത്തുള്ള പേൾ നദീതടത്തിൽ (Pearl River Delta) മാത്രമല്ല, രാജ്യത്തൊട്ടാകെ ഈ പരീക്ഷണം വളരെവേഗത്തിൽ വ്യാപിച്ചു. ഷെങ്ങ്‌സെൻ നഗരത്തിൽ മാത്രം ഇന്ന്, ഒരു ലക്ഷത്തോളം ഫാക്റ്ററികളുണ്ട്. ജനസംഖ്യയാകട്ടെ 12.4 ദശലക്ഷവും. നിങ്ങളിന്നുപയോഗിക്കുന്ന സാധനങ്ങളിൽ ഭൂരിഭാഗവും വരുന്നത് അവിടെനിന്നായിരിക്കും.
നവോമി ക്ലേന്‍ (Naomi Klein) എഴുതിയ ലേഖനം. ഇവിടെ. ജോര്‍ജ്ജ് ഓര്‍വ്വലിയന്‍ പ്രവചനത്തിന്റെ ആസന്ന സാദ്ധ്യതകളും പ്രയോഗവും നമ്മെ ഭയപ്പെടുത്തുകതന്നെ ചെയ്യും. നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ലേഖനമാണിത്. പക്ഷേ, പരിഭാഷപ്പെടുത്തി ആഘോഷിക്കാനുള്ള സൌകര്യവും, സമയവും, സാവകാശവും തത്‌ക്കാലം കയ്യിലില്ല. ക്ഷമിക്കുക.
Wednesday, May 28, 2008
Subscribe to:
Post Comments (Atom)
4 comments:
നവോമി ക്ലേന്‍ എഴുതിയ ലേഖനത്തിലേക്കുള്ള ഒരു വഴികാട്ടി
ഇപ്പോ ചൈനക്കാര്‍ വ്യാളികളെക്കാള്‍ കൂടുതല്‍ ഭയപ്പെടുന്നത് വിപ്ലവകാരികളെയാണ് രാജീവാ.
സത്യമാണെങ്കില്‍ ഇതു ഭീകരം തന്നെ.
ക്യാമറക്കണ്ണുകള്‍, അതു സുരക്ഷയുടെ പേരിലായാലും ഇത്തരത്തില്‍ വിന്യസിക്കുന്നത് പ്രൈവ്റ്റ് സ്പേസിലേക്കുള്ള അനാവശ്യമായ കടന്നുകയറ്റമാണു. ഇതിലെ ജനാധിപത്യവിരുദ്ധതയെ പൊതുബോധം ഉണരേണ്ടത്തുണ്ട്. നാളെ ഇതൊരു ഞെട്ടലും ഉണര്‍ത്താതെ പൊതുബോധത്തില്‍ ലയിക്കുകയും അതിരുകള്‍ കടന്നു സര്‍വ്വവ്യാപിയാകും മുന്‍പ് പ്രതികരണങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്.
ചൂണ്ടിക്കാട്ടിയതിനു നന്ദി
hi, rajeev, good work, kuttimama here
Post a Comment